ദുർഗ്ഗാഗ്നി: ഭാഗം 27

durgagni

രചന: PATHU

""എന്താടീ പുല്ലേ നീയെന്നെ പറ്റി വിചാരിച്ചത്....??? എന്റെ ഭാര്യയല്ലേ നീ...??? ആ നിനക്ക് ഇനിയും പറഞ്ഞു തരണോ ഈ ദേവപ്രതാപ് ആരാണെന്ന്....???? ഏതോ ഒരുത്തിയെ കൂട്ടു പിടിച്ച് എന്നെ തകർക്കാൻ ഇറങ്ങി പുറപ്പെടുന്നതിന് മുൻപ് നൂറുപ്രാവശ്യമെങ്കിലും ആലോചിക്കണമായിരുന്നു...... നീയൊക്കെ എത്ര പരിശ്രമിച്ചാലും എന്റെ രോമത്തിൽ പോലും തൊടാൻ കഴിയില്ല..... അവളിപ്പോ എന്റെ കസ്റ്റഡിയിലാ..... അത്ര പെട്ടന്നൊന്നും കൊല്ലില്ല ഞാൻ..... കൂടെ നിന്ന് ചതിച്ചതല്ലേ....??? അപ്പൊ പിന്നെ നന്നായി വേദന അറിയിച്ച ശേഷം മാത്രമേ അങ്ങു പരലോകത്തേക്ക് അയക്കൂ...... "" വേണ്ടാ...... ഒന്നും ചെയ്യരുത്..... ദച്ചു കരച്ചിലിന്റെ വാക്കോളം എത്തിയിരുന്നു..... താൻ കാരണമാണ് അഭിരാമിക്ക് ഇങ്ങനെയൊരവസ്ഥ വന്നതെന്നുള്ള ചിന്ത അവളുടെ മനസ്സിനെ വല്ലാതെ ഉലച്ചു...... "" അങ്ങനെ പറഞ്ഞാൽ എങ്ങനെയാ ഭാര്യേ.... അവൾ നിനക്ക് ചെയ്ത സഹായങ്ങൾക്കുള്ള പ്രതിഫലം കൊടുക്കണ്ടേ....??? അത് പലിശ സഹിതം ഞാൻ കൊടുക്കുന്നുണ്ട്.....

"" ഞാൻ നിർബന്ധിച്ചിട്ടാ അവളെല്ലാം ചെയ്തത്..... താൻ എന്നെ എന്തുവേണമെങ്കിലും ചെയ്തോ.... അവളെ വെറുതേ വിട്ടേക്ക്.... പ്ലീസ്.... "" അപ്പൊ എന്തും ചെയ്യാം അല്ലേ....??? ദേവൻ ക്രൂരമായ ചിരിയോടെ ചോദിച്ചു...... അവനോടുള്ള പകയും ദേഷ്യവും ഉള്ളിൽ നീറി പുകയുകയായിരുന്നെങ്കിലും അവൾ സ്വയം നിയന്ത്രിച്ചു...... "" ഇപ്പൊ നിന്റെ മുന്നിൽ ഒരു കാർ ഉണ്ടാകും..... മൊബൈൽ switched ഓഫ് ചെയ്ത് ഡ്രൈവറിന്റെ കയ്യിൽ കൊടുത്ത ശേഷം ആ കാറിലേക്ക് കയറ്..... ദേവൻ പറഞ്ഞു തീർന്നതും ദച്ചുവിന്റെ മുന്നിലായി ഒരു കാർ വന്നു നിന്നു...... ദച്ചു ഒരു നിമിഷം എന്തു ചെയ്യണം എന്നറിയാതെ പകച്ചു..... "" പേടിക്കണ്ട ഭാര്യേ..... ധൈര്യമായി കയറിക്കോ..... നീ വരാൻ പോകുന്നത് എന്റെടുത്തേക്ക് തന്നെയാ..... "" ഇല്ല.... ഞാൻ എങ്ങോട്ടേക്കും വരില്ല.....!!!!!! ദച്ചു ഉറച്ച സ്വരത്തിൽ മറുപടി പറഞ്ഞു..... "" വെറുതേ വാശി കാണിക്കണ്ട..... നിന്റെ വാശിയാണോ അതോ അവളുടെ ജീവനാണോ വലുതെന്നു ചിന്തിച്ചുനോക്ക്..... എനിക്കൊരു വാക്കേയുള്ളൂ..... കൊല്ലുമെന്ന് പറഞ്ഞാ കൊന്നിരിക്കും......!!!!!!!!

എന്നെക്കൊണ്ട് ചെയ്യിക്കരുത്..... മര്യാദക്ക് കാറിലേക്ക് കയറാൻ നോക്ക്..... മറ്റൊരു വഴിയും മുന്നിൽ ഇല്ലാത്തതുകൊണ്ട് അവൻ പറയുന്നത് അനുസരിക്കാൻ മാത്രമേ അവൾക്ക് കഴിയുമായിരുന്നുള്ളൂ....... ദച്ചു കാറിൽ കയറിയ ശേഷം മൊബൈൽ ഡ്രൈവറിനെ എൽപ്പിച്ചു..... അവളുടെ മനസ്സാകെ കലങ്ങിമറിയുകയായിരുന്നു..... താൻ കാരണം അഭിരാമിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഒരിക്കലും തനിക്ക് മനസമാധാനം ഉണ്ടാകില്ല..... ദേവൻ എങ്ങനെയാണ് തന്റെ നീക്കങ്ങൾ മനസിലാക്കിയതെന്ന് ആലോചിക്കുംതോറും ദച്ചുവിന് ഭ്രാന്തു പിടിക്കുന്നത് പോലെ തോന്നി...... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ""അച്ഛാ.... ദേവേട്ടൻ എവിടെ....??? "" ദേവൻ ഒന്ന് പുറത്തേക്ക് പോയി മോളെ.... ഓഫീസിൽ ഒന്ന് കയറിയിട്ട് പെട്ടന്ന് തന്നെ ഇങ്ങെത്തിയെക്കാമെന്ന് പറഞ്ഞു....... "" അത് ശരി..... ദച്ചു ചേച്ചി ഏതോ ഫ്രണ്ടിനെ കാണാൻ ഉണ്ടെന്ന് പറഞ്ഞ് ആദ്യമേ പോയി....... ഇപ്പൊ ദാ ദേവേട്ടനും..... മര്യാദക്ക് അവരോടൊന്ന് സംസാരിക്കാൻ കൂടി പറ്റിയില്ല.....

"" അതിനെന്താ മോളെ.... രണ്ടാളും ഇന്ന് ഇവിടെ തന്നെയുണ്ടല്ലോ..... എന്തെങ്കിലും അത്യാവശ്യം വന്നു കാണും.... അതാ പോയത്..... അവരിപ്പൊ തന്നെ വരും...... അമ്മു മോൾ എവിടെ....??? "" റൂമിലുണ്ട് അച്ഛാ.....ഞാൻ ഒന്ന് നോക്കിയിട്ട് വരാം..... ദിവ്യ റൂമിലേക്ക് പോയി നോക്കിയപ്പോൾ അമ്മു കരയുന്നതാണ് കണ്ടത്...... "" അമ്മൂ..... എന്തായിത്....???? ഇതുവരെ തീർന്നില്ലേ ഈ സങ്കടം....???? ദിവ്യ അവളുടെ തലയിൽ മൃദുവായി തലോടിക്കൊണ്ട് ചോദിച്ചു...... "" ഒന്നൂല്ലടാ.... ഞാൻ Okay ആണ്..... അമ്മു നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു..... "" ജയേട്ടന്റെ സ്വഭാവം നിനക്കറിയാവുന്നതല്ലേ.....???? നിന്റെ ഈ വിഷമം കാണാൻ കഴിയാത്തത് കൊണ്ടാ തുടക്കത്തിലേ ഞാൻ പറഞ്ഞത് ഇതൊന്നും ശരിയാവില്ലെന്ന്..... "" എന്നെ ഇഷ്ടപ്പെടാൻ കഴിയുന്നില്ലെങ്കിൽ അതെനിക്ക് മനസിലാക്കാം.... പക്ഷേ എന്തിനാ....??? എന്തിനാ എന്നോട് ഇത്രക്ക് വെറുപ്പ്‌....????? എത്ര ആലോചിച്ചിട്ടും അതെനിക്ക് മനസിലാകുന്നില്ല ദിവ്യേ...... "" ഞാനിപ്പൊ എന്താടാ പറയേണ്ടത്.....????

എനിക്ക് വയ്യ നിന്റെയീ വേദന കാണാൻ..... ഞാൻ അച്ഛനോടും അമ്മയോടും പറയട്ടെ നിനക്ക് ജയേട്ടനെ ഇഷ്ടമാണെന്ന്..... അവരു പറഞ്ഞാൽ ജയേട്ടൻ തള്ളി കളയില്ലെന്ന് എനിക്കുറപ്പാ...... "" അത് വേണ്ട മോളെ..... ഇഷ്ടം പിടിച്ചു വാങ്ങേണ്ടതല്ലല്ലോ...... എന്റെ സ്നേഹം സത്യമാണ്..... അത് എന്നെങ്കിലും ജയേട്ടൻ മനസിലാക്കും..... അതിനായി മരണം വരെ വേണമെങ്കിലും കാത്തിരിക്കാൻ ഞാൻ തയ്യാറാണ്...... ഒരുകാര്യം ഉറപ്പാ..... എത്രകാലം കാത്തിരിക്കേണ്ടി വന്നാലും മറ്റൊരാളിന്റെ താലിക്ക് മുന്നിൽ ഈ ദക്ഷ തല കുനിക്കില്ല...... "" അമ്മു നീ..... "" കഴിയില്ലെടാ...... ആ മനുഷ്യനെ സ്നേഹിക്കുന്നത് പോലെ മറ്റൊരാളെ സ്നേഹിക്കാൻ ഈ ജന്മം എനിക്ക് കഴിയില്ല...... എന്നെ ഇഷ്ടമല്ലാത്ത ഒരാളെ എന്തിനാണ് ഇത്രയേറെ സ്നേഹിക്കുന്നതെന്ന് ഞാൻ സ്വയം ചോദിക്കുന്ന ചോദ്യമാണ്...... പറിച്ചു മാറ്റാൻ കഴിയാത്ത വിധം മനസ്സിൽ വേരുറച്ചു പോയി..... "" എനിക്കറിയില്ല നിന്നെ എങ്ങനെ പറഞ്ഞു മനസിലാക്കണമെന്ന്...... എല്ലാം നിന്റെ ഇഷ്ടംപോലെ..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

കുറച്ചു സമയത്തെ ഡ്രൈവിംഗിനു ശേഷം വലിയൊരു മാൻഷന്റെ മുന്നിലായി കാർ വന്നു നിന്നു...... "" മാഡത്തിന് അകത്തേക്ക് പോകാം..... സർ അകത്തുണ്ട്.... ഡ്രൈവർ പറഞ്ഞത് കേട്ട് ദച്ചു ഡോർ ഓപ്പൺ ചെയ്ത് അകത്തേക്ക് കയറി......അവൾ അകത്തേക്ക് കയറിയ നിമിഷം തന്നെ ഡ്രൈവർ പുറത്തുനിന്ന് ഡോർ ലോക്ക് ചെയ്തു..... ദച്ചുവിന് ആകെയൊരു പരിഭ്രാമം തോന്നി...... അപ്പോഴാണ് മുകളിൽ നിന്ന് ദേവൻ സ്റ്റെപ്പുകൾ ഇറങ്ങി താഴേക്ക് വന്നത്...... അവനെ കണ്ടതും അവളുടെ മനസ്സിൽ അവനോടുള്ള പക ആളികത്തി..... പക്ഷേ സ്വയം നിയന്ത്രിക്കുകയല്ലാതെ മറ്റു മാർഗങ്ങൾ ഒന്നും തനിക്ക് മുന്നിൽ ഇല്ലെന്ന് അവൾക്ക് നന്നായി അറിയാമായിരുന്നു...... ദേവൻ ഒരു വഷളൻ ചിരിയോടെ അവളുടെ അടുത്തേക്ക് വന്ന് ഇടുപ്പിലൂടെ അവളെ ചേർത്തു പിടിച്ചു...... ദച്ചു കണ്ണുകൾ ഇറുക്കി അടച്ചു കൊണ്ട് ദേഷ്യം നിയന്ത്രിച്ചു...... ദേവന്റെ അവളുടെ മുഖത്തേക്ക് അവന്റെ മുഖം അടുപ്പിച്ചു....... "" എവിടെ പോയെടി നിന്റെ വീറും വാശിയും ഒക്കെ.....?????? അവൻ പുച്ഛത്തോടെ ചോദിച്ചതും ദച്ചു കണ്ണുകൾ തുറന്ന് അവനെ നോക്കി......

അവളുടെ നോട്ടത്തിൽ വല്ലാത്ത ഒരു തീക്ഷ്ണതയുണ്ടായിരുന്നു....... "" അഭിരാമി എവിടെ.....?????? ദച്ചു അവനെ രൂക്ഷമായി നോക്കിക്കൊണ്ട് ചോദിച്ചു...... "" ഞാൻ പറയുന്നതിനേക്കാളും അവളായിട്ട് തന്നെ പറയുന്നതല്ലേ നല്ലത്.....??? ദേവൻ ആരെയോ വിളിച്ച ശേഷം ഫോൺ സ്പീക്കറിൽ ഇട്ടുകൊണ്ട് അവൾക്ക് നേരേ നീട്ടി..... "" മാഡം.... എന്നെ രക്ഷിക്കണം..... ദേവന്റെ ആൾക്കാർ എനിക്ക് ചുറ്റും ഉണ്ട്..... അവരെന്നെ കൊല്ലും..... പ്ലീസ് മാഡം.... എന്നെ രക്ഷിക്കണം..... അഭിരാമി കരഞ്ഞു കൊണ്ട് പറയുന്നത് കേട്ടതും ദച്ചുവിന്റെ മനസ്സ് പിടയുകയായിരുന്നു..... "" പേടിക്കണ്ട.... തനിക്കൊന്നും സംഭവിക്കില്ല..... എന്തു ചെയ്തിട്ടാണെങ്കിലും തന്നെ ഞാൻ രക്ഷിക്കും അഭിരാമി..... ദച്ചു പറഞ്ഞു തീർന്നതും ദേവൻ ഉറക്കെ ചിരിച്ചുകൊണ്ട് കോൾ കട്ട്‌ ചെയ്തു...... "" നീ വിചാരിക്കുന്നുണ്ടാവും ഞാൻ ഇതൊക്കെ എങ്ങനെ അറിഞ്ഞെന്ന്..... പറയാം.... രാവിലെ നിന്റെ ഫോണിലേക്ക് അവളുടെ നമ്പറിൽ നിന്ന് കോൾ വന്നപ്പൊ എനിക്കൊരു ചെറിയ സംശയം തോന്നിയിരുന്നു..... അതുകൊണ്ടാ ഞാനാ കോൾ അറ്റൻഡ് ചെയ്തത്....

അവളുടെ ആ നിശബ്ദത എന്റെ സംശയം കൂട്ടി..... അതുകൊണ്ടാ എന്റെ ആൾക്കാരെ കൊണ്ട് അവളെ ഒന്ന് ചോദ്യം ചെയ്യിപ്പിച്ചത്..... അതോടെ കാര്യങ്ങളെല്ലാം നല്ല വ്യക്തമായി പറഞ്ഞു..... പാവം വല്ലാതെ പേടിച്ചു പോയി...... "" പ്ലീസ്..... അവളെ വെറുതേ വിട്ടേക്ക്..... തനിക്ക്.... തനിക്ക് എന്താ വേണ്ടത്.....?????? "" അവളെ ഉപദ്രവിക്കണമെന്ന് എനിക്കും ആഗ്രഹമില്ല ഭാര്യേ..... ഒന്നുമില്ലെങ്കിലും എന്റെ പഴയ ക്ലാസ്സ്‌മേറ്റ്‌ അല്ലേ..... പിന്നെ എനിക്ക് എന്താ വേണ്ടതെന്ന് ചോദിച്ചാൽ നിന്നെ തന്നെയാ വേണ്ടത്..... അവളെ രക്ഷിക്കാൻ നീ തന്നെ വിചാരിക്കണം..... മനസിലായില്ലേ....???? ദേവൻ ഒരു വഷളൻ ചിരിയോടെ അവളുടെ അടുത്തേക്ക് വന്ന് സാരിക്കിടയിലൂടെ അവളുടെ അണിവയറിൽ കൈ അമർത്തി...... ദച്ചു അവനെ കത്തുന്ന കണ്ണുകളോടെ നോക്കിക്കൊണ്ട് അവന്റെ കൈ മാറ്റാൻ തുനിഞ്ഞതും ദേവൻ മറുകൈ കൊണ്ട് അവളെ ചേർത്തു പിടിച്ചു..... "" ഞാൻ പറഞ്ഞല്ലോ..... എനിക്ക് വേണ്ടത് നിന്നെ തന്നെയാ.....!!!!! ഇപ്പൊ ഇവിടെ വെച്ച് നിന്റെ പരിപൂർണ സമ്മതത്തോടുകൂടി തന്നെ എനിക്ക് നിന്നെ കിട്ടണം....

. ദേവൻ അവളെ അടിമുടി നോക്കിക്കൊണ്ട് പറഞ്ഞു...... "" തന്റെ ഒരുദ്ദേശവും നടക്കാൻ പോകുന്നില്ല....... അത് പറയുമ്പോൾ ദച്ചു ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു...... "" അതാണ്‌ നിന്റെ തീരുമാനമെങ്കിൽ അങ്ങനെ തന്നെയായിക്കോട്ടെ..... ഇനി ഒരു നിമിഷം പോലും അവൾ ജീവനോടെ ഉണ്ടാകില്ല..... ദേവൻ ഫോൺ എടുത്ത് ആരെയോ വിളിച്ചു.....മറുതലക്കൽ നിന്ന് കോൾ അറ്റൻഡ് ആയി..... "" പറയണം സർ..... "" ഇനി വൈകിക്കണ്ട.... അവളെ കൊ.... "" No....... ദേവൻ പറഞ്ഞു പൂർത്തിയാക്കുന്നതിനു മുൻപ് തന്നെ ദച്ചു അലറി..... "" ഞാൻ..... ഞാൻ എന്തു വേണമെങ്കിലും ചെയ്യാം.... അവളെ ഒന്നും ചെയ്യരുത്...... ദച്ചു പറഞ്ഞത് കേട്ട് ദേവൻ വിജയീ ഭാവത്തോടെ അവളെ നോക്കി..... അടുത്ത നിമിഷം തന്നെ ദേവൻ അവളെ കൈകളിൽ കോരിയെടുത്തു കൊണ്ട് റൂമിലേക്ക് പോയി..... ദേവന്റെ നോട്ടം അവളുടെ കണ്ണുകളിലേക്കായിരുന്നു....... അവളുടെ കണ്ണുകളിൽ നിറഞ്ഞു നിന്ന ഭാവം ഭയമായിരുന്നില്ല......മറിച്ച്, എന്തോ നിശ്ചയദാർഢ്യമായിരുന്നു.....ദേവൻ അവളുമായി റൂമിലേക്ക് കയറി..............🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story