ദുർഗ്ഗാഗ്നി: ഭാഗം 34

durgagni

രചന: PATHU

""എന്നെ കീഴ്പ്പെടുത്താൻ തുനിഞ്ഞാൽ, തന്നെ കൊല്ലാനും മടിക്കില്ല ഞാൻ.... എനിക്കതിനു കഴിഞ്ഞില്ലെങ്കിൽ സ്വയം ജീവനെടുക്കും എന്നാലും തനിക്ക് മുന്നിൽ അടിയറവു പറയില്ല.....!!!!!!!!! ദച്ചുവിന്റെ വാക്കുകൾ ദേവന്റെ കാതുകളിൽ അലയടിച്ചുകൊണ്ടിരുന്നു...... ""എന്നോടുള്ള നിന്റെ വെറുപ്പ്‌ എനിക്ക് ഊഹിക്കാവുന്നതിക്കും അപ്പുറമാണെന്നന്നറിയാം..... അതിന് തക്കതായ കാരണങ്ങളുമുണ്ട്..... ഞാൻ സ്നേഹിക്കുന്നത് പോലെ നീയെന്നെ തിരിച്ചു സ്നേഹിക്കണമെന്ന് ഞാനൊരിക്കലും വാശി പിടിക്കില്ല..... അതിന് യാതൊരർഹതയും ഇല്ലാത്തവനാ ഞാൻ..... പക്ഷേ, എന്നും എന്റെ കണ്മുന്നിൽ തന്നെ നീ വേണം.... ഞാനണിഞ്ഞ താലിയും സിന്ദൂരവും എന്റെ മരണം വരെ നിന്നിൽ ഉണ്ടാകണം ദച്ചു.... അതിനു വേണ്ടി എന്തും ഞാൻ ചെയ്യും.... എന്തും....!!!!! ദേവൻ ദച്ചുവിന്റെ രക്തം പറ്റിയിരിക്കുന്ന തന്റെ ഷർട്ടിലേക്ക് നോക്കി......അവന്റെ കണ്ണിൽ നിന്നൊഴുകിയിറങ്ങിയ കണ്ണുനീർ തുള്ളികൾ അതിലേക്ക് വീണുകൊണ്ടിരുന്നു...... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 "" ദച്ചു.... നീയെന്തൊക്കെയാ ഈ പറയുന്നത്....???? ദേവനെ കൊല്ലാനോ...?? രാധു ഒരു ഞെട്ടലോടെ ചോദിച്ചു.... "" അതേ..... ജീവിക്കാൻ എന്ത്‌ അർഹതയുണ്ടവന്....????

എന്നോട് ചെയ്തതെന്തൊക്കെയാണെന്ന് നിനക്കറിയാവുന്നതല്ലേ രാധൂ....???? ഇപ്പൊ ജയേട്ടനോടും...... ജയേട്ടന് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ ഈ ജന്മം എനിക്ക് എന്നോട് തന്നെ ക്ഷമിക്കാൻ കഴിയുമായിരുന്നില്ല...... രാധു അവളുടെ അടുത്തേക്ക് വന്ന് മൃദുവായി ദച്ചുവിന്റെ തലയിൽ തലോടി..... "" അങ്ങനെ അവനെ കൊല്ലാനായിരുന്നെങ്കിൽ നമുക്കത് എന്നേ ആകമായിരുന്നു ദച്ചു....???? നമ്മൾ എന്തിനാ ഇത്രയും കഷ്ടപ്പെട്ട് കാര്യങ്ങളെല്ലാം ഇവിടെവരെ കൊണ്ടെത്തിച്ചത്.....???? ഒരുതരത്തിൽ പറഞ്ഞാൽ മരണം അവനൊരു രക്ഷപ്പെടലാകില്ലേ....??? നിന്നോട് ചെയ്ത ക്രൂരതക്ക് അങ്ങനെയൊരു ശിക്ഷ കിട്ടിയാൽ മതിയോ അവന്.....????? അതു പോര മോളെ..... അനുഭവിക്കണം അവൻ.....!!!!! എല്ലാം നഷ്ടപ്പെട്ട് ഒരു ഭ്രാന്തനെപ്പോലെ അലയണം..... ഇന്നോളം ചെയ്തു കൂട്ടിയ പാപങ്ങളോർത്ത് ഓരോ നിമിഷവും നീറണം.... ജീവനറ്റു പോയിരുന്നെങ്കിലെന്ന് അവനു തന്നെ തോന്നണം......!!!! രാധുവിന്റെ വാക്കുകൾ ആ നശിച്ച ദിവസത്തിന്റെ ഓർമകളിലേക്ക് ദച്ചുവിനെ കൊണ്ടുപോയി.... അവളുടെ മിഴികൾ നിറഞ്ഞൊഴുകാൻ തുടങ്ങി..... പുറത്ത്‌ എത്രയൊക്കെ ധൈര്യം കാണിച്ചാലും ഉള്ളിൽ താൻ അനുഭവിക്കുന്ന വിങ്ങൽ..., അത് എത്രത്തോളമുണ്ടെന്ന് തനിക്ക് മാത്രമേ അറിയൂ...

. നാലു ചുവരുകൾക്കുള്ളിൽ മാത്രം തങ്ങി നിന്ന തന്റെ കരച്ചിലും യാചനകളും ഇന്നും ചെവിക്കുളിൽ മുഴങ്ങി കേൾക്കുന്നുണ്ട്...... മറക്കാൻ കഴിയില്ല.... ഈ ശരീരത്തിൽ നിന്ന് ജീവൻ പോകുന്നത് വരെ അവന്റെ ക്രൂരത തനിക്ക് മറക്കാൻ കഴിയില്ല..... ഓരോ നിമിഷവും ആ നശിച്ച ദിവസത്തിന്റെ ഓർമ്മകൾ തന്നെ കൊല്ലാതെ കൊല്ലുകയാണ്..... തനൊഴുക്കുന്ന കണ്ണുനീരിനു പകരം അവന്റെ കണ്ണുകളിൽ നിന്ന് പൊടിയേണ്ടത് രക്തം തന്നെയാണ്.....!!!!!! ദേവന്റെ മുഖം മനസിലേക്ക് വരുംതോറും അവനോടുള്ള അടങ്ങാത്ത പക ദച്ചുവിന്റെയുള്ളിൽ ആളി പടരുകയായിരുന്നു...... * ആഴിയിലെരിയും തീക്കനലാണിന്നവൾ....വിധിയുടെ വീഥിയിൽ കളമൊരുക്കി, പാദങ്ങൾ ചലിക്കും ദിശയിൽ കാലമൊരുക്കിയ കെണികളിൽ തീപ്പൊരി വിതറി പ്രക്ഷുബ്ധമായ തീരുമാനങ്ങളിൽ അടിപതറാതെ വിധിയെ തോൽപ്പിച്ചവൾ മുന്നോട്ടു നീങ്ങി.... കാരിരുമ്പിൽ ദൃഡമാം മനസുമായി.... പെണ്ണ്.....!!!!!!!!!!! ( കടപ്പാട് ) "" ദച്ചു... നീ എന്താ ഈ ആലോചിക്കുന്നത്....??? "" ദൈവം എന്തിനാ എന്നെ ഇത്രമാത്രം പരീക്ഷിക്കുന്നതെന്ന് ആലോചിക്കുകയായിരുന്നു.....

ജനിച്ചതും, വളർന്നതുമെല്ലാം സൗഭാഗ്യങ്ങൾക്ക് നടുവിലായിട്ട് കൂടി ഒരു നിമിഷം പോലും അഹങ്കരിച്ചിട്ടില്ല..... എല്ലാവരെയും സ്നേഹിക്കാനും സഹായിക്കാനും മാത്രമേ പഠിച്ചിട്ടിള്ളൂ..... എന്നിട്ടും എന്തിനാ രാധൂ... എന്തിനാ ഇതുപോലൊരു വിധി ഈശ്വരൻ എനിക്ക് തന്നത്....???? അതിനും മാത്രം എന്തു പാപമാ ഞാൻ ചെയ്തത്......???? "" ഞാൻ നിന്നെ എന്തു പറഞ്ഞാടാ ആശ്വസിപ്പിക്കേണ്ടത്.....??? രാധു ദയനീയമായി ചോദിച്ചു..... "" ഒരു ആശ്വാസവാക്കിനും എന്റെയുള്ളിൽ ആളികത്തുന്ന അഗ്നിയെ കെടുത്താനാവില്ല രാധു...... അവന്റെ മരണം.......!!!!!!!! അവന്റെ മരണം കൊണ്ടേ ആ അഗ്നി ശമിക്കൂ...... "" ദച്ചു നീ....???? "" ഇല്ല രാധു..... അത്ര പെട്ടന്ന് ഞാനതിന് മുതിരില്ല..... നീ പറഞ്ഞത് പോലെ മരണം അവനു കിട്ടാവുന്നതിൽ വെച്ച് ഏറ്റവും കുറഞ്ഞ ശിക്ഷ തന്നെയാ..... ഞാൻ മുൻപ് തീരുമാനിച്ചിറപ്പിച്ചത് പോലെ അവന്റെ നാശം എല്ലാ അർത്ഥത്തിലും പൂർണമായിട്ട് മാത്രമേ ആ ജീവൻ ഞാനെടുക്കൂ..... ദച്ചുവിന്റെ കണ്ണുകൾ വന്യമായി തിളങ്ങി..... "" എനിക്ക് ജയേട്ടനെ ഒന്ന് കാണാണം രാധു.....

"" ഇപ്പൊ ICU ലാ.... റൂമിലേക്ക് മാറ്റിയിട്ട് നമുക്ക് പോയി കാണാം.... ഇപ്പൊ നീ റസ്റ്റ്‌ എടുക്ക്..... "" അതിനും മാത്രം എനിക്ക് ഒന്നൂല്ല..... ചെറുതായി ഒന്ന് മുറിഞ്ഞു.... അത്രതന്നെ..... "" എങ്ങനെയാ ഈ മുറിവ് പറ്റിയത്....???? നീ കാലു വഴുതി വീണതാണെന്നാ അവൻ എല്ലാവരോടും പറഞ്ഞത്...... ഞാനത് വിശ്വസിച്ചിട്ടില്ല..... "" കാലുവഴുതി വീണു എന്നുള്ളത് സത്യമാണ്....അവനിൽ നിന്ന് രക്ഷപെട്ട് ഓടിയപ്പൊ പറ്റിയതാ.... "" അപ്പൊ അവൻ നിന്നെ വീണ്ടും....????? "" നീ പേടിക്കണ്ട രാധു....അവനെപ്പോലൊരു രാക്ഷസനിൽ നിന്ന് ഇതൊക്കെ പ്രതീക്ഷിച്ചു തന്നെയല്ലേ വിവാഹത്തിനു ഞാൻ മുതിർന്നത്.....???? ഇതുവരെ എന്നെ ഒന്നും ചെയ്യാൻ അവനു കഴിഞ്ഞിട്ടില്ല..... ഇനിയൊരിക്കലും അവൻ അതിനു ശ്രമിക്കുകയുമില്ല...... അതിന് എന്താണ് വേണ്ടതെന്ന് എനിക്കറിയാം..... ജയേട്ടനെ അപകടപ്പെടുത്തിയതിന് പകരമായി ഞാൻ എന്താ ചെയ്യാൻ പോകുന്നതെന്ന് നീ കണ്ടോ.....!!!!! 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ജയനെ റൂമിലേക്ക് മാറ്റിയതറിഞ്ഞ് ദച്ചു അവനെ കാണാനായി രാധുവിനൊപ്പം അവന്റെ റൂമിലേക്ക് പോയി..... ജയന്റെ തലയിലും കയ്യിലുമെല്ലാം മുറിവുകളുണ്ടായിരുന്നു..... ആ അവസ്ഥയിൽ അവനെ കണ്ട് ദച്ചുവിന് ഹൃദയം പൊള്ളുന്ന പോലെ തോന്നി.....

അവളുടെ കണ്ണുനീർ അവന്റെ കയ്യിലേക്ക് വീണപ്പോഴാണ് ജയൻ കണ്ണുകൾ തുറന്നു നോക്കുന്നത്..... "" എന്റെ മോള് കരയുകയാണോ....??? ഏട്ടന് ഒന്നും പറ്റിയില്ലല്ലോ..... "" ഞാനല്ലേ.....??? ഞാനല്ലേ ഇങ്ങനെയൊക്കെ സംഭവിക്കാൻ കാരണം..... "" നീ എന്തൊക്കെയാ മോളെ ഈ പറയുന്നത്......??? "" അതേ ജയേട്ടാ.... ദേവൻ.....!!!!!!!അവനാ ജയേട്ടനീ ആക്‌സിഡന്റ് ഉണ്ടാക്കിയത്.... എന്നോടുള്ള ദേഷ്യം തീർക്കാൻ..... അത് പറഞ്ഞു ദച്ചു പൊട്ടിക്കരഞ്ഞുകൊണ്ട് ജയന്റെ കയ്യിൽ പിടിച്ചു..... ദേവൻ റൂമിനു പുറത്തു നിന്ന് ഇതെല്ലാം കാണുന്നുണ്ടായിരുന്നു..... ദച്ചു ജയന്റെ കയ്യിൽ പിടിച്ചിരിക്കുന്നത് കണ്ട് ദേവൻ അതിയായ ദേഷ്യത്തോടെ അവന്റെ മുഷ്ടി ചുരുട്ടി..... ജയനു വേണ്ടി അവളുടെ കണ്ണിൽ നിന്നൊഴുകിയിറങ്ങുന്ന കണ്ണുനീർ കാൺകെ ദേവന് സ്വയം നിയന്ത്രിക്കാൻ കഴിയാതെ വന്നു........ ദച്ചു ജയന്റെ അരികിൽ നിൽക്കുന്ന ഓരോ നിമിഷവും ദേവന് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി...... ഇതെല്ലാം കണ്ടുകൊണ്ടാണ് സഞ്ജു അവിടേക്ക് വന്നത്..... അവൻ വന്നത് പോലും ദേവൻ അറിഞ്ഞിരുന്നില്ല.....

ദേവന്റെ നോട്ടം ദച്ചുവിന്റെ നേർക്ക് തന്നെയായിരുന്നു..... ദച്ചു ജയനോട് സംസാരിക്കുമ്പോൾ ദേവനുണ്ടാകുന്ന മാറ്റം സഞ്ജു ശ്രദ്ധിച്ചിച്ചിരുന്നു...... "" ദേവാ..... സഞ്ജു ദേവന്റെ തോളിൽ കൈവെച്ചു......തിരിഞ്ഞു നോക്കിയതും ദേവന്റെ കണ്ണുകൾ ദേഷ്യത്താൽ ചുവന്നു കലങ്ങിയിരിക്കുകയായിരുന്നു..... "" നീ എപ്പോഴാ വന്നത്....??? "" ഞാനിപ്പൊ എത്തിയതേയുള്ളൂ..... വാ... നമുക്ക് പുറത്തേക്ക് നിൽക്കാം.... എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാനുണ്ട്...... ദേവന് അവിടെ നിന്ന് പോകാൻ മനസില്ലായിരുന്നിട്ട് കൂടി അവനൊപ്പം പുറത്തേക്ക് പോയി..... അവിടെ നിന്നാൽ തനിക്ക് നിയന്ത്രിക്കാൻ കഴിയില്ലെന്ന് ദേവന് ഉറപ്പായിരുന്നു...... "" എന്താ സഞ്ജു നീ സംസാരിക്കാനുണ്ടെന്ന് പറഞ്ഞത്.....???? "" Do you love her.....?????? പെട്ടന്നുള്ള സഞ്ജുവിന്റെ ചോദ്യം കെട്ട് ദേവൻ ഒന്ന് ഞെട്ടി..... "" I'm asking you, Deva..... Do you love her.....????? "" Yes, I love her...... ദേവന്റെ മറുപടികെട്ട് സഞ്ജു ഒരു പുഞ്ചിരിയോടെ അവനെ നോക്കി..... "" അപ്പൊ കളി ശരിക്കും കാര്യമായല്ലേ....???? എന്തൊക്കെയായിരുന്നു..... വെറുപ്പ്‌, ദേഷ്യം, പ്രൊജക്റ്റിന് വേണ്ടി മാത്രമുള്ള വിവാഹം.... അവസാനം നീ മൂക്കും കുത്തി വീണല്ലേ....???? സഞ്ജു ചിരിയോടെ ചോദിച്ചു..... ""

ആദ്യമൊക്കെ ദേഷ്യം മാത്രംമായിരുന്നു സഞ്ജു അവളോട്.... ജീവിതത്തിലാദ്യമായി അവൾക്ക് മുന്നിൽ തോൽക്കാൻ തുടങ്ങിയപ്പൊ ഒരു തരം വാശിയായിരുന്നു..... എങ്ങനെയും ജയിക്കാൻ.... പരസ്പരം പോരടിക്കുമ്പോഴും എപ്പഴൊക്കെയോ അവളുടെ സാനിധ്യം ഞാൻ ഇഷ്ടപ്പെട്ടിരുന്നു..... പകയോടെയുള്ള അവളുടെ നോട്ടങ്ങളും മൂർച്ചയേറിയ ആ വാക്കുകളും പലപ്പോഴും ആസ്വദിച്ചിട്ടുണ്ട് ഞാൻ..... ദച്ചുവിനെ ഞാൻ എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന് മനസിലായത് അന്ന് അവൾക്ക് വെടിയേറ്റപ്പൊഴാ...... ഞാൻ എന്റെ ജീവനേക്കാളേറെ അവളെയിപ്പൊ സ്നേഹിക്കുന്നുണ്ട് സഞ്ജു..... "" പക്ഷേ അവൾക്ക് നിന്നെ സ്നേഹിക്കാൻ കഴിയുമെന്ന് തോന്നുന്നുണ്ടോ ദേവാ....???? ഒരു പെണ്ണിനും സഹിക്കാനും ക്ഷമിക്കാനും കഴിയാത്ത തെറ്റാ നീ അവളോട് ചെയ്തത്..... "" അവൾക്കെന്നെ ഒരിക്കലും സ്നേഹിക്കാൻ കഴിയില്ല സഞ്ജു.... എനിക്ക് നന്നായിട്ടറിയാം അത്..... പല പെൺകുട്ടികളും എന്റെ ജീവിതത്തിലൂടെ കടന്നു പോയിട്ടുണ്ട്.... പക്ഷേ പ്രണയമെന്ന വികാരം എനിക്ക് തോന്നിയത് അവളോട് മാത്രമാ.....

എന്തുകാരണം കൊണ്ടും അവളെ നഷ്ടപ്പെടുത്താൻ എനിക്കിനി കഴിയില്ല..... എന്നെ സ്നേഹിച്ചില്ലെങ്കിലും എന്നും എന്റെ പെണ്ണായിരിക്കണം അവൾ..... ഞാനല്ലാതെ മറ്റൊരാളിന്റെ പേരുപോലും ആ നാവ് കൊണ്ട് ഉച്ഛരിക്കുന്നത് സഹിക്കാൻ കഴിയില്ല എനിക്ക്.......!!!!!!! സഹോദരന്റെ സ്ഥാനത്താണ് ജയനെങ്കിലും ദച്ചു അവനോട് സംസാരിക്കുന്നത് പോലും ഇഷ്ടമല്ലാത്തതുകൊണ്ട് തന്നെയാ അവനെ ഞാൻ ഈ അവസ്ഥയിലാക്കിയത്..... "" അപ്പൊ നീയാണോ ജയനെ....??? "" അതേ..... ഞാൻ തന്നെയാ അവന്റെയീ ആക്‌സിഡന്റിനു പിന്നിൽ..... "" ഇങ്ങനെയാണോ ദേവാ നീ സ്നേഹം കാണിക്കുന്നത്....???? ഇത്‌ സ്നേഹമല്ല.... ഭ്രാന്താണ്..... "" അതേടാ.... ഭ്രാന്ത് തന്നെയാ.... അവളെന്ന ഭ്രാന്താണ് ഇപ്പൊ എന്റെ തലച്ചോറിനെപ്പോലും നിയന്ത്രിക്കുന്നത്......!!!!

ഞങ്ങൾക്കിടയിലേക്ക് ഒരു തടസ്സമായി കടന്നു വരുന്നത് ആരാണെങ്കിലും മരണത്തിൽ കുറഞ്ഞതൊന്നും അവർക്ക് കിട്ടില്ല...... അവളെന്റെയാ..... എന്റെ മാത്രം....!!!!!!അത് പറഞ്ഞുകൊണ്ട് ദേവൻ അകത്തേക്ക് കയറി പോയി..... ദേവൻ നേരേ പോയത് ജയന്റെ റൂമിലേക്കാണ്.... ദച്ചു അവിടെ തന്നെ ഉണ്ടാകുമെന്ന് അവനറിയാമായിരുന്നു...... ദേവൻ അവളുടെ അടുത്തേക്ക് ചെന്ന് ദച്ചുവിനെ ചേർത്തു പിടിച്ചു..... ഇത്രയും നാൾ തന്റെ സ്പർശനം അവൾക്ക് അരോചകമാണെന്ന് അറിയാവുന്നത് കൊണ്ട് മാത്രമാണ് അവളെ ചേർത്തു പിടിച്ചതെങ്കിൽ, ഇന്നത് ഒരിക്കലും തന്നിൽ നിന്നൊരു മോചനം അവൾക്കുണ്ടാകില്ലെന്ന ഓർമ്മപ്പെടുത്തലായിരുന്നു...... ദച്ചു അവനെ കത്തുന്ന കണ്ണുകളോടെ നോക്കി കൊണ്ട് തന്നെ ചേർത്തു പിടിച്ചിരിക്കുന്ന അവന്റെ കൈ കുടഞ്ഞെറിഞ്ഞു..... അതേ സമയമാണ് ദേവന്റെ അച്ഛനും അമ്മയും അവിടേക്ക് വന്നത്............🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story