ദുർഗ്ഗാഗ്നി: ഭാഗം 35

durgagni

രചന: PATHU

""ദേവൻ, ദച്ചുവിന്റെ അടുത്തേക്ക് ചെന്ന് ഇടുപ്പിലൂടെ അവളെ ചേർത്തു പിടിച്ചു..... ഇത്രയും നാൾ തന്റെ സ്പർശനം അവൾക്ക് അരോചകമാണെന്ന് അറിയാവുന്നത് കൊണ്ട് മാത്രമാണ് അവളെ ചേർത്തു പിടിച്ചതെങ്കിൽ, ഇന്നത് ഒരിക്കലും തന്നിൽ നിന്നൊരുമോചനം അവൾക്കുണ്ടാകില്ലെന്ന ഓർമ്മപ്പെടുത്തലായിരുന്നു....... ദച്ചു അവനെ കത്തുന്ന കണ്ണുകളോടെ നോക്കി കൊണ്ട് തന്നെ ചേർത്തു പിടിച്ചിരിക്കുന്ന അവന്റെ കൈ കുടഞ്ഞെറിഞ്ഞു..... അതേ സമയമാണ് ദേവന്റെ അച്ഛനും അമ്മയും ഡോർ തുറന്ന് അകത്തേക്ക് വന്നത്...... അത് കണ്ടതും ദേവൻ അവളെ പുച്ഛത്തോടെ ഒന്ന് നോക്കി....... അടുത്ത നിമിഷം തന്നെ അവളെ ബലമായി അവന്റെ അടുത്തേക്ക് ചേർത്തു നിർത്തി..... ഈ സാഹചര്യത്തിൽ ദച്ചുവിന് തടയാൻ കഴിയില്ലെന്ന് അവന് ഉറപ്പായിരുന്നു..... അവൾ ഉള്ളിൽ തിളച്ചു മറിയുന്ന ദേഷ്യം ഒരുവിധം നിയന്ത്രിച്ചു കൊണ്ട് മുഖത്തൊരു പുഞ്ചിരി വരുത്താൻ ശ്രമിച്ചു..... ലക്ഷ്മി ദച്ചുവിന്റെ അടുത്തേക്ക് വന്നുകൊണ്ട് അവളുടെ കവിളിൽ തലോടി.... അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു.....

"" ഒരുപാട് വേദനിച്ചോ എന്റെ കുട്ടിക്ക്....???? "" ഇല്ലമ്മേ..... എനിക്കിപ്പൊ ഒരു വേദനയും ഇല്ല.... ജയേട്ടനെ ഇങ്ങനൊരവസ്ഥയിൽ കാണേണ്ടി വന്നതിന്റെ വിഷമം മാത്രമേ ഉള്ളു..... മാധവനും ലക്ഷ്മിയും ജയന്റെ അടുത്തേക്ക് ചെന്നു..... "" ഇപ്പൊ എങ്ങനെയുണ്ട് മോനെ...??? "" എനിക്ക് ഒരു കുഴപ്പവുമില്ല അങ്കിളെ..... കൊല്ലാൻ ശ്രമിച്ചവരുടെ കണക്കുകൂട്ടലുകളൊക്കെ തെറ്റി പോയി...... മരണത്തെ മുഖാമുഖം കണ്ടിട്ടും ഈശ്വരൻ ജീവൻ തിരിച്ചു തന്നു..... ജയൻ ദേവനെ രൂക്ഷമായി നോക്കികൊണ്ടാണ് അത് പറഞ്ഞത്..... ദേവന്റെ മുഖത്ത്‌ പുച്ഛം നിറഞ്ഞു.... ജയൻ നോക്കുംതോറും ദേവന്റെ കൈ ദച്ചുവിന്റെ അരക്കെട്ടിൽ മുറുകികൊണ്ടിരുന്നു...... അവൾ ദേഷ്യം കൊണ്ട് വിറച്ചു.... തടയാൻ കഴിയാത്ത തന്റെ നിസാഹായാവസ്ഥയെ സ്വയം ശപിച്ചു...... "" മോൻ എന്താ ഈ പറയുന്നത്.....??? കൊല്ലാൻ നോക്കിയോ...?? ആര്... എന്തിനു വേണ്ടി....??? "" അതേ അങ്കിൾ.... ആരോ മനപ്പൂർവം സൃഷ്ടിച്ചതാണ് ഈ ആക്‌സിഡന്റ്..... കൊല്ലാൻ തന്നെയായിരുന്നു ഉദ്ദേശം.....

അത്‌ ആരായാലും വെറുതേ വിടില്ല ഞാൻ..... ഇവിടുന്ന് ഒന്ന് ഇറങ്ങിക്കോട്ടെ.... "" വേണ്ട ജയാ.... മോൻ നേരിട്ട് ഒന്നിനും പോകണ്ട.... നമുക്ക് നിയമപരമായി നീങ്ങാം.... ഇത് ചെയ്തത് ആരാണെങ്കിലും കിട്ടാവുന്നത്തിന്റെ പരമാവധി ശിക്ഷ വാങ്ങി കൊടുക്കണം നമുക്ക്..... ഇപ്പൊ മറ്റൊന്നും ആലോചിക്കേണ്ട.... അതിന് മറുപടിയായി ജയൻ ഒന്ന് പുഞ്ചിരിച്ചെന്ന് വരുത്തി..... അവന്റെ കണ്ണുകൾ അപ്പോഴും ദേവനിൽ തന്നെയായിരുന്നു..... "" ദേവാ.... നീ ദച്ചുമോളുമായി വീട്ടിലേക്ക് ചെല്ല്..... കുറേ സമയമായില്ലേ ഇവിടെ ഇങ്ങനെ..... വീട്ടിലേക്ക് ചെന്ന് നന്നായിട്ടൊന്ന് റസ്റ്റ്‌ എടുത്തിട്ട് തിരികെ വന്നാൽ മതി..... "" അച്ഛാ അത്....... "" മോളു പേടിക്കണ്ട.... ഇവിടെ ഇപ്പൊ ഞങ്ങൾ എല്ലാവരും ഇല്ലേ....??? ധൈര്യമായി പോയിട്ടു വാ.... "" അതേ മോളെ.... അച്ഛൻ പറഞ്ഞതാ ശരി.... രണ്ടാളും വീട്ടിലേക്ക് പൊയ്ക്കോളൂ..... തടയാൻ ശ്രമിച്ചാലും അതുകൊണ്ട് കാര്യമില്ലെന്ന് ദച്ചുവിന് മനസിലായി...... ""ദേവാ.... നീ മോളെ പ്രത്യേകം ശ്രദ്ധിക്കണം കേട്ടല്ലോ..... "" അത് പറയണോ അമ്മേ.....???

എന്റെ ഭാര്യക്ക് ഒരു കുറവും വരാതെ നോക്കാൻ എനിക്കറിയില്ലേ.....???? ദേവന്റെ കൈ ഒന്നുകൂടി അവളുടെ ഇടുപ്പിൽ അമർന്നു..... അവൻ കൗശലത്തോടെ അവളെ നോക്കി...... അവനോട് ചേർന്നു നിൽക്കുന്ന ഓരോ നിമിഷവും തന്റെ ശരീരം പൊള്ളിയടരുന്ന പോലെ ദച്ചുവിന്..... ദേവൻ അവളുടെ കയ്യിൽ കൈകോർത്തു പിടിച്ചുകൊണ്ട് റൂമിന് പുറത്തേക്കിറങ്ങി...... പുറത്തിറങ്ങിയതും ദച്ചു അവന്റെ കൈ ബലമായി തട്ടി മാറ്റി...... ദേവൻ അവളെ രൂക്ഷമായി ഒന്ന് നോക്കിക്കൊണ്ട് അടുത്ത നിമിഷം തന്നെ അവളെ കൈകളിൽ കോരിയെടുത്തു...... ദച്ചു ഒരു ഞെട്ടലോടെ അവനെ നോക്കി..... അവളുടെയുള്ളിലെ പകയും ദേഷ്യവും എല്ലാ പരിധികളും ലംഘിച്ചുകൊണ്ട് പുറത്തേക്ക് വന്നു...... "" ടോ......താൻ എന്ത്‌ ഭ്രാന്താ ഈ കാണിക്കുന്നത്.....??????? പരിസരം പോലും മറന്നുകൊണ്ട് ദച്ചു അവന്റെ നേർക്ക് അലറി...... "" നിന്നെ വേദനിപ്പിക്കാൻ കിട്ടുന്ന ഒരവസരവും ഞാൻ പാഴാക്കില്ല.... ഞാൻ തൊടുമ്പൊ നിനക്ക് പൊള്ളുമെന്ന് എനിക്ക് നന്നായിട്ടറിയാം...... അത് കാണുന്നതല്ലേ എന്റെ സന്തോഷം.....????

പറ്റുമെങ്കിൽ താഴേക്ക് ഇറങ്ങാൻ നീയൊന്ന് ശ്രമിച്ചു നോക്ക്.....!!!! ദേവൻ അവളുടെ മുഖത്തേക്ക് നോക്കി പുച്ഛത്തോടെ പറഞ്ഞു..... ദച്ചു അവന്റെ കൈകളിൽ നിന്ന് കുതറി മാറാൻ നോക്കി..... എല്ലാവരും തങ്ങളെ ശ്രദ്ധിക്കുകയാണെന്ന് അറിഞ്ഞിട്ടും അതൊന്നും വകവെക്കാതെ അവൾ അവനിൽ നിന്ന് അകന്നുമാറാൻ ആവുന്നത്ര ശ്രമിച്ചു..... പക്ഷേ അപ്പോഴൊക്കെയും അവൻ കൂടുതൽ വീറോടെ അവളെ തന്നിലേക്ക് ചേർത്തു...... കാറിനടുത്ത് എത്തിയപ്പോഴാണ് ദേവൻ അവളെ താഴേക്ക് നിർത്തിയത്..... ദച്ചു അവനെ രൂക്ഷമായി നോക്കി..... അവളുടെ കണ്ണുകൾ തീക്ഷ്ണമായി ജ്വലിക്കുകയായിരുന്നു...... പക്ഷേ,അപരിചിതർ ആണെങ്കിൽ കൂടി അരികിൽ മറ്റുള്ളവർ ഉണ്ടെന്ന തോന്നലിൽ ദച്ചു പരമാവധി ആത്മസംയമനം പാലിച്ചു..... ദച്ചു കാറിന്റെ ബാക്ക് സീറ്റിലെ ഡോർ ഓപ്പൺ ചെയ്ത് അകത്തേക്ക് കയറാൻ തുടങ്ങിയതും ദേവൻ അതിയായ ദേഷ്യത്തോടെ അവിടേക്ക് വന്ന് ഡോർ ശക്തിയായി അടച്ച ശേഷം അവളുടെ കയ്യിൽ ബലമായി പിടിച്ചു വലിച്ച് കോഡ്രൈവർ സീറ്റിലേക്ക് ഇരുത്തി......

ദച്ചു കണ്ണുകൾ ഇറുക്കിയടച്ചുകൊണ്ട് ദേഷ്യം നിയന്ത്രിച്ചു..... "" എന്റെ ഭാര്യ ഇരിക്കേണ്ടത് എനിക്കൊപ്പമാണ്.....!!!!!!! അത്രയും മാത്രം പറഞ്ഞുകൊണ്ട് ദേവൻ കാർ മുന്നോട്ടേക്കെടുത്തു..... ദച്ചു അവനെ അറപ്പോടേയും വെറുപ്പോടെയും നോക്കി..... വീട്ടിലേക്കുള്ള യാത്രയിൽ അവർക്കിടയിൽ മൗനം തന്നെയായിരുന്നു..... ദേവന്റെ നോട്ടം പലപ്പോഴും ദച്ചുവിന്റെ മുഖത്തേക്ക് പാറി വീണുകൊണ്ടേയിരുന്നു...... അവൾ കണ്ണുകളച്ചുകൊണ്ട് കൈരണ്ടും മാറിൽ പിണച്ചു കെട്ടി സീറ്റിൽ ചാരിയിരിക്കുകയായിരുന്നു...... അവളെ നോക്കുന്ന ഓരോ നിമിഷവും അവൻപോലുമറിയാതെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു..... കുറച്ചു സമയത്തെ ഡ്രൈവിങ്ങിന് ശേഷം ദേവന്റെ കാർ മാണിക്യ മംഗലത്തിന്റെ ഗേറ്റ് കടന്ന് അകത്തേക്ക് കയറി...... പോർച്ചിലേക്ക് കാർ നിർത്തിയതും ദച്ചു കാറിൽ നിന്നിറങ്ങി അകത്തേക്ക് പോയി..... ദച്ചു റൂമിലേക്ക് കയറിയതും അവൾക്ക് പിന്നാലെ തന്നെ ദേവനും അകത്തേക്ക് കയറി ഡോർ ലോക്ക് ചെയ്തു.....

അവൾ അവനെ ശ്രദ്ധിക്കാതെ വാർഡ്രോബിൽ നിന്ന് ഡ്രെസ്സും എടുത്തുകൊണ്ട് വാഷ്റൂമിലേക്ക് കയറാൻ തുടങ്ങിയതും ദേവൻ അവളുടെ കയ്യിൽ പിടുത്തമിട്ടിരുന്നു...... "" അങ്ങനെയങ്ങു പോയാലോ ഭാര്യേ....????? അത്രയും വലിയൊരു ഗിഫ്റ്റ് ഞാൻ നിനക്ക് തന്നിട്ടും എന്നോട് ഒരു നന്ദി വാക്ക് പോലും പറയായാതിരുന്നാൽ എങ്ങനെയാ....?????? ദേവൻ പരിഹാസത്തോടെ ചോദിച്ചു..... ദച്ചു അവന്റെ കൈ ബലമായി തട്ടി മാറ്റിക്കൊണ്ട് അവനഭിമുഖമായി തിരിഞ്ഞു നിന്നു..... അവൾ കൈകെട്ടി നിന്നുകൊണ്ട് അവന്റെ മുഖത്തേക്ക് നോക്കി..... ആ കണ്ണുകളിൽ നിറഞ്ഞു കത്തിയത് കേട്ടടങ്ങാത്ത അഗ്നിതന്നെയായിരുന്നു..... പക്ഷേ എന്തുകൊണ്ടോ മുഖത്തു ശാന്തതയായിരുന്നു..... ദേവൻ അവളെ സംശയത്തോടെയാണ് നോക്കിയത്...... അവളുടെ ഈ ഭാവമാണ് ശരിക്കും താൻ ഭയക്കേണ്ടതെന്ന് അവനറിയാമായിരുന്നു....... ദച്ചു എന്തോ മനസ്സിൽ കണ്ടിട്ടുണ്ടെന്ന് ദേവന് ഉറപ്പായിരുന്നു..... "" താൻ എനിക്ക് നൽകിയതത്രയും ഒരിക്കലും മറക്കാൻ കഴിയാത്ത സമ്മാനങ്ങൾ തന്നെയാ..... അക്കാര്യത്തിൽ ഒരു സംശയവും ഇല്ല..... അതിനൊക്കെ പകരമായി ഞാൻ തിരികെ തരാൻ തുടങ്ങിയാൽ, താനത് താങ്ങില്ല...... മറന്നിട്ടില്ലല്ലോ ഞാൻ പറഞ്ഞ പത്തുദിവസം......!!!!!!!

അത് കഴിഞ്ഞാൽ, തന്റെയീ പ്രൗഡിയും സമ്പത്തുമൊക്കെ വെറുമൊരോർമ്മ മാത്രമായിരിക്കും...... അവിടംകൊണ്ടും തീരില്ല...... താൻ കണ്ടോ ഞാൻ എന്താ ചെയ്യാൻ പോകുന്നതെന്ന്......!!!!! ജയേട്ടനെ ഈ അവസ്ഥയിലാക്കാൻ തോന്നിയ നിമിഷത്തെ പഴിച്ച് നെഞ്ചുപൊട്ടി കരയും താൻ..... അതിന് അധികം താമസമുണ്ടാവില്ല...... "" അവനെ തൊട്ടപ്പൊ നിനക്ക് ഇത്രക്ക് അങ്ങ് പൊള്ളാനും മാത്രം ആരാടീ അവൻ നിന്റെ.....?????? മുറച്ചെറുക്കൻ എന്നതിൽ കവിഞ്ഞ് മറ്റുവല്ല ബന്ധവും നീയും അവനും തമ്മി..... "" ഛീ.... നിർത്തെടാ.......!!!!!!!!!! ദേവൻ പറഞ്ഞു തീരുന്നതിനു മുൻപ് ദച്ചുവിന്റെ അലർച്ച അവിടെ മുഴങ്ങി കെട്ടു...... "" കൂടപ്പിറപ്പാകാൻ വേണ്ടത് രക്തബന്ധമല്ല കർമ്മബന്ധമാണ്...... ജയേട്ടനും ഞാനും തമ്മിൽ എന്താണെന്ന് തന്നെ ബോധ്യപ്പെടുത്തേണ്ട ഒരാവശ്യവും എനിക്കില്ല...... ഇത്രയും തരംതാഴ്ന്ന രീതിയിൽ ചിന്തിക്കാൻ തന്നെപോലൊരു രാക്ഷസനു മാത്രമേ കഴിയൂ..... ഇതൊക്കെ മനസിലാകണമെങ്കിൽ ആദ്യം മനുഷ്യനാകണം.... മനുഷ്യത്വം എന്താണെന്ന് പഠിക്കണം......

അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്ത തന്നെപ്പോലൊരാളിനോട്‌ ഇതൊക്കെ പറഞ്ഞിട്ട് എന്തു കാര്യം.....?????? "" ടീ..... ദേവൻ ദച്ചുവിന് നേരേ ആക്രോശിച്ചുകൊണ്ട് അവളുടെ മുഖത്തിന് നേരേ കയ്യുയർത്തി..... ദച്ചു ഒട്ടും പതറാതെ തന്നെ അവന്റെ മുഖത്തേക്കും തനിക്ക് നേരേ ഉയർത്തിയ അവന്റെ കയ്യിലേക്കും നോക്കി...... "" എന്താ നിർത്തിയത്.....????ഞാൻ തന്നെ വെല്ലുവിളിക്കുകയാണ്...... ധൈര്യമുണ്ടെങ്കിൽ താൻ എന്നെ ഒന്ന് തല്ലി നോക്ക്.......!!!!!! പിന്നീട് എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് തനിക്ക് ഞാൻ കാണിച്ചു തരാം....... അവൾ അവന്റെ മുഖത്തേക്ക് നോക്കി വീറോടെ പറഞ്ഞതും ദേവൻ അതിയായ ദേഷ്യത്തോടെ മുഷ്ടി ചുരുട്ടി...... അവൻ റൂമിലെ ഓരോ സാധനനങ്ങളും വലിച്ചെറിയാൻ തുടങ്ങി.....നിമിഷ നേരംകൊണ്ട് തന്നെ അവിടമാകെ അലങ്കോലമായി.......

അവന്റെ ദേഷ്യം അൽപ്പമെങ്കിലും കുറയുന്നത് വരെ കയ്യിൽ കിട്ടിയ സാധങ്ങളെല്ലാം എറിഞ്ഞുടച്ചു...... ദച്ചു പക്ഷേ അൽപ്പം പോലും പതറാതെ നിന്ന അതേ സ്ഥലത്ത്‌ തന്നെ നിന്നു..... അവളുടെ മുഖത്ത് കണ്ട പുച്ഛമായിരുന്നു അവനെ കൂടുതൽ ചൊടിപ്പിച്ചത്...... ദേവൻ ദച്ചുവിന്റെ അടുത്തേക്ക് വന്ന് അവളുടെ മുടിയിൽ കുത്തി പിടിച്ചു..... "" നിന്റെയീ അഹങ്കാരം എങ്ങനെ തീർക്കണമെന്ന് എനിക്കറിയാടീ.....!!!!! അവൻ അവൾക്ക് നേരേ ചീറി.... "" അത് തീർക്കാൻ താൻ ശ്രമിക്കേണ്ട..... ശ്രമിച്ചാലും നടക്കില്ല......!!!! അവനെ രൂക്ഷമായി ഒന്ന് നോക്കിക്കൊണ്ട് ദച്ചു അവന്റെ കൈ തട്ടി മാറ്റി..... രണ്ടുപേരും പരസ്പരം പകയോടെ നോക്കി...... അടുത്ത നിമിഷം തന്നെ ദേവൻ ഡോർ തുറന്ന് പുറത്തേക്ക് പോയി..... അവന്റെ കാർ ഗേറ്റ് കടന്ന് പോകുന്നത് ദച്ചു ബാൽക്കണിയിലൂടെ കണ്ടിരുന്നു..... അവൾ ഉടൻ തന്നെ ദേവന്റെ പ്രൈവറ്റ് റൂമിലേക്ക് പോയി...... അവിടെ സെറ്റ് ചെയ്തിരുന്ന ഹിഡൻ ക്യാമറ ലാപ്ടോപിലേക്ക് കണക്ട് ചെയ്തു...... അവളൊട്ടും പ്രതീക്ഷിക്കാത്ത ഒരു കാഴ്ചയായിരുന്നു സ്‌ക്രീനിൽ കണ്ടത്...... ദച്ചു ഞെട്ടി തരിച്ചുകൊണ്ട് അതിലേക്ക് നോക്കി...............🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story