ദുർഗ്ഗാഗ്നി: ഭാഗം 36

durgagni

രചന: PATHU

"" നിന്റെയീ അഹങ്കാരം എങ്ങനെ തീർക്കണമെന്ന് എനിക്കറിയാടീ.....!!!!! ദേവൻ അവൾക്ക് നേരേ ചീറി.... "" അത് തീർക്കാൻ താൻ ശ്രമിക്കേണ്ട.... ശ്രമിച്ചാലും നടക്കില്ല......!!!! ദേവനെ രൂക്ഷമായി ഒന്ന് നോക്കിക്കൊണ്ട് ദച്ചു അവന്റെ കൈ തട്ടി മാറ്റി..... രണ്ടുപേരും പരസ്പരം പകയോടെ നോക്കി...... അടുത്ത നിമിഷം തന്നെ ദേവൻ ഡോർ തുറന്ന് പുറത്തേക്ക് പോയി..... അവന്റെ കാർ ഗേറ്റ് കടന്ന് പോകുന്നത് ദച്ചു ബാൽക്കണിയിലൂടെ കണ്ടിരുന്നു..... അവൾ ഉടൻ തന്നെ ദേവന്റെ പ്രൈവറ്റ് റൂമിലേക്ക് പോയി...... അവിടെ സെറ്റ് ചെയ്തിരുന്ന ഹിഡൻ ക്യാമറ ലാപ്ടോപിലേക്ക് കണക്ട് ചെയ്തു...... അവളൊട്ടും പ്രതീക്ഷിക്കാത്ത ഒരു കാഴ്ചയായിരുന്നു സ്‌ക്രീനിൽ കണ്ടത്...... ദച്ചു ഞെട്ടി തരിച്ചുകൊണ്ട് അതിലേക്ക് നോക്കി...... സ്‌ക്രീനിൽ തെളിഞ്ഞത് ദേവന്റെ മുഖമായിരുന്നു.... അവൻ ക്യാമറക്ക് മുന്നിൽ നിന്ന് പുച്ഛത്തോടെ ചിരിക്കുന്നു..... "" ഇതൊക്കെ കുറച്ചു പഴയ രീതികളല്ലേ ഭാര്യേ....??? എന്റെ ലോക്കറിന്റെ password എന്താണെന്ന് അറിയാൻ വേണ്ടി hidden ക്യാമറയൊക്കെ സെറ്റ് ചെയ്യേണ്ട കാര്യമുണ്ടോ.....???

എന്നോടൊരു വാക്ക് ചോദിച്ചാൽ പോരായിരുന്നോ....??? ഞാൻ പറഞ്ഞു തരില്ലേ...???? അവൻ പരിഹാസത്തോടെ ചോദിച്ചുകൊണ്ട് ക്യാമറ ഓഫ് ചെയ്യുന്നു...... ഇതായിരുന്നു സ്‌ക്രീനിൽ കണ്ടത്.... ദച്ചുവിന് ആകെ ഭ്രാന്തു പിടിക്കുന്നത് പോലെ തോന്നി.... അവൾ അതിയായ ദേഷ്യത്തോടെ ലാപ്ടോപ് ഫ്ലോറിലേക്ക് വലിച്ചെറിഞ്ഞു..... പിന്നിൽ നിന്നൊരു കയ്യടി ശബ്ദം കെട്ട് അവൾ തിരിഞ്ഞു നോക്കി..... ദേവൻ ഡോറിൽ ചാരി നിന്ന് കയ്യടിക്കുന്നത് കണ്ട് അവൾ ദേഷ്യത്തോടെ പല്ലുകൾ ഞെരിച്ചുകൊണ്ട് കണ്ണുകൾ ഇറുക്കി അടച്ചു..... ദേവൻ പുച്ഛത്തോടെ ദച്ചുവിന്റെ അടുത്തേക്ക് നടന്നു വന്നു...... "" മോളു വിചാരിച്ചത് പോലെ കാര്യങ്ങൾ ഒന്നും നടന്നില്ല അല്ലേ....????? അവന്റെ ചോദ്യത്തിലെ പരിഹാസം അവളെ ദേഷ്യത്തിന്റെ കൊടുമുടിയിൽ എത്തിച്ചെങ്കിലും ദച്ചു സ്വയം നിയന്ത്രിച്ചുകൊണ്ട് മൗനമായി നിന്നു...... "" എന്താ മറുപടി ഒന്നും പറയാത്തത്....??? ഓഹ് ഞാനത് മറന്നു..... പ്ലാൻ ഫ്ലോപ്പ് ആയതിന്റെ ക്ഷീണം കാണുമല്ലേ.....????? നീ അന്ന് അവിടെ ക്യാമറ വെക്കുന്നത് ഞാൻ കണ്ടതാടീ.....

എനിക്ക് വേണമെങ്കിൽ അന്ന് നിന്റെ മുന്നിൽ വെച്ചു തന്നെ അത് വലിച്ചെറിയാമായിരുന്നു..... പക്ഷേ, അന്നങ്ങനെ ചെയ്തിരുന്നെങ്കിൽ ഇന്ന് ഇതുപോലെ നീ എനിക്ക് മുന്നിൽ തല കുനിച്ചു നിൽക്കുന്ന ഈ കാഴ്ച്ച ഇങ്ങനെ ലൈവ് ആയി കാണാൻ കഴിയുമായിരുന്നോ.....???? നീ കുറച്ചു മുൻപേ കൂടി പറഞ്ഞതല്ലേ എന്നെ അങ്ങ് തറപറ്റിച്ചു കളയുമെന്ന്.... എന്നെ ഒരു ചുക്കും ചെയ്യാൻ നിനക്ക് കഴിയില്ല..... "" ഇത്‌ കൊണ്ടൊന്നും ഞാൻ തോറ്റു പോയെന്ന് താൻ കരുതണ്ട...... ഞാൻ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അതുപോലെ തന്നെ നടന്നിരിക്കും.....!!!!!! അവളുടെ കണ്ണുകളിലെ നിശ്ചയദാർഢ്യം അവനെ കൂടുതൽ പ്രകോപിപ്പിച്ചു..... "" വീറും വാശിയും ഇപ്പോഴും കുറഞ്ഞിട്ടില്ല അല്ലേ.....???? നീ പറഞ്ഞ പത്തുദിവസത്തെ കാലയളവിൽ അഞ്ചു ദിവസം കഴിഞ്ഞു..... അടുത്ത അഞ്ചു ദിവസത്തിനുള്ളിൽ നീയെന്ത്‌ മഹാത്ഭുതമാണ് കാണിക്കാൻ പോകുന്നതെന്ന് എനിക്കൊന്നറിയണം...... "" അത് പറഞ്ഞറിയുന്നതിനേക്കാൾ നല്ലത് കണ്ടറിയുന്നതല്ലേ....????? താൻ കാത്തിരുന്നോ...!!!!! ""

കാത്തിരിക്കുകയാണ് ഭാര്യേ ആ ദിവസത്തിനായി..... അന്നെനിക്ക് തന്ന വാക്ക് മറന്നിട്ടില്ലല്ലോ.....???? "" ഇല്ലെടോ.... മറന്നിട്ടില്ല.... അന്ന് എന്താണോ പറഞ്ഞത് അത് തന്നെയാണ് ഞാൻ ഇപ്പോഴും പറയുന്നത്.... തനിക്ക് മുന്നിൽ തോറ്റാൽ ഒരടിമയെ പോലെ തന്റെ കാൽചുവട്ടിൽ ഉണ്ടാകും ഞാൻ......!!!! "" എനിക്ക് വേണ്ടതും അതാണ്‌..... നീ എന്നും എന്റെയീ കാൽചുവട്ടിൽ തന്നെയുണ്ടാകണം...... അഞ്ചു ദിവസം കൂടി കഴിഞ്ഞാൽ നമ്മുക്കൊന്ന് വിശദമായി കാണണ്ടേ......???? ദേവൻ അവളെ അടിമുടി നോക്കിക്കൊണ്ട് ചോദിച്ചതും ദച്ചു അറപ്പൊടെ മുഖം തിരിച്ചു...... അവൾ അവനെ ദഹിപ്പിക്കുന്ന രീതിയിൽ നോക്കിക്കൊണ്ട് റൂമിനു പുറത്തേക്ക് പോയി..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 അമ്മു റൂമിനകത്തേക്ക് വരുമ്പോൾ ജയൻ മയക്കത്തിലായിരുന്നു..... അവനെ അങ്ങനെയൊരവസ്ഥയിൽ കാണുംതോറും അവൾക്ക് ഹൃദയം പറിഞ്ഞുപോകുന്നത് പോലെ തോന്നി..... എത്രയൊക്കെ നിയന്ത്രിക്കാൻ നോക്കിയിട്ടും കഴിഞ്ഞില്ല..... അവൾ പൊട്ടികരഞ്ഞു പോയി..... ആ ശബ്ദം കേട്ടാണ് ജയൻ കണ്ണുകൾ തുറന്നു നോക്കുന്നത്..... മുന്നിൽ അമ്മുവിനെ കണ്ടതും അവൻ ദേഷ്യത്തോടെ മുഷ്ടി ചുരുട്ടി...... "" നിന്റെ ആരെങ്കിലും ചത്തോടീ ഇങ്ങനെ കിടന്നു മോങ്ങാൻ.....??????

ജയന്റെ അലർച്ച കേട്ടതും അമ്മു പേടിയോടെ പിന്നിലേക്ക് നീങ്ങി..... "" ജയേട്ടാ.... ഞാൻ.... എനിക്ക്...... കരച്ചിലിനിടയിൽ അവളുടെ വാക്കുകൾ മുറിഞ്ഞു പോയിരുന്നു..... "" നിന്നോട് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ എന്റെ മുന്നിലേക്ക് വരരുതെന്ന്.....????? "" അത്രക്ക് ഇഷ്ടമുള്ളത് കൊണ്ടാ ഞാൻ ഇങ്ങനെ..... "" കണ്ണിൽ കണ്ട ആണുങ്ങളുടെ പിന്നാലെ ഇഷ്ടവും പറഞ്ഞു നടക്കുന്ന നിന്നെ കാണുന്നത് തന്നെ അറപ്പാ എനിക്ക്..... ഇനി വേറെ വല്ലതുമാണോ നിന്റെ ഉദ്ദേശം.....???? അങ്ങനെയാണെങ്കിൽ അതിനോക്കെ തയ്യാറായി നിന്റെ പിന്നാലെ വരുന്നവരു കാണും.... എന്നെ ആ കൂട്ടത്തിൽ പെടുത്തണ്ട...... ജയൻ പറഞ്ഞു തീർന്നതും അമ്മു പൊട്ടിക്കരഞ്ഞു കൊണ്ട് പുറത്തേക്കോടി..... പെട്ടന്ന് ആരെയോ ഇടിച്ചു നിന്നു..... അമ്മു തലയുയർത്തി നോക്കി..... മുന്നിൽ ദിവ്യയെ കണ്ടതും അവൾ ദിവ്യയെ കെട്ടിപ്പിടിച്ചു കരഞ്ഞു..... ദിവ്യ അവളെ അടർത്തി മാറ്റി അമ്മുവിന്റെ കവിളിൽ ആഞ്ഞു തല്ലി...... അമ്മു അടി കിട്ടിയ കവിളിൽ കൈ വെച്ചുകൊണ്ട് നിറകണ്ണുകളോടെ ദിവ്യയെ നോക്കി.......

ദിവ്യയുടെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകിയിരുന്നു....... "" ഇത്‌ എന്തിനാണെന്ന് അറിയാമോ.....???? സ്വന്തം ആത്മാഭിമാനത്തെ ചോദ്യം ചെയ്തിട്ടും പ്രതികരിക്കാതെ നിന്നതിന്...... ദിവ്യ അമ്മുവിന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് ജയന്റെ അടുത്തേക്ക് പോയി..... ദിവ്യയുടെ അങ്ങനെയൊരു ഭാവം അമ്മു ആദ്യമായിട്ടായിരുന്നു കാണുന്നത്...... "" ജയേട്ടൻ എന്ന് മുതലാ ഇത്രക്ക് ക്രൂരനാവാൻ തുടങ്ങിയത്......?????? ദിവ്യ അമ്മുവിന്റെ ജയന്റെ മുന്നിലേക്ക് നിർത്തിക്കൊണ്ട് ചോദിച്ചു...... "" ദിവ്യേ......!!!!!!! "" അലറണ്ട...... ഞാൻ കാര്യം തന്നെയാ ചോദിച്ചത്.... ഇത്രക്ക് മോശമായി ഒരു പെൺകുട്ടിയോട് സംസാരിക്കാൻ ജയേട്ടന് എങ്ങനെ കഴിഞ്ഞു.....???? ഞാൻ സ്നേഹിക്കുന്ന ബഹുമാനിക്കുന്ന എന്റെ ഏട്ടൻ തന്നെയാണോ ഇത്‌.....????? ജയേട്ടന് എന്താ ഇവളോട് ഇത്ര ദേഷ്യം.....???? ഇത്രക്ക് വെറുക്കാൻ മാത്രം എന്ത്‌ തെറ്റാ ഇവള് ചെയ്തത്......???? നിങ്ങളെ സ്നേഹിച്ചതോ.....???? ഇഷ്ടമാണെന്ന് നേരിട്ടു വന്ന് പറഞ്ഞതൊ....???? ആത്മാഭിമാനമുള്ള ഒരു പെണ്ണിനും കെട്ടു നിൽക്കാൻ കഴിയാത്തതാ ഇവളോടു നിങ്ങൾ ഈ പറഞ്ഞത്.....

എന്നിട്ടും ഒരക്ഷരം പോലും എതിർത്തു പറയാതെ എല്ലാം കെട്ടു നിന്നത് ഇവൾ അത്രക്ക് പാവമായതുകൊണ്ടാ.... സ്വന്തം ജീവനേക്കാൾ കൂടുതൽ നിങ്ങളെ സ്നേഹിക്കുന്നത് കൊണ്ടാ..... അത് എന്താ ജയേട്ടാ നിങ്ങൾക്ക് മനസിലാകാത്തത്.....????? "" നിർത്തടീ....... ഞാൻ എന്തു ചെയ്യണമെന്നും പറയണമെന്നും നീയെന്നെ പഠിപ്പിക്കണ്ട..... ഇവളോട് എനിക്കുള്ള വെറുപ്പിന്റെ കാരണം നിന്നെ ബോധിപ്പിക്കേണ്ട കാര്യം എനിക്കില്ല.... ഇവളോട് പറഞ്ഞേക്ക് ഇനിയും ഇഷ്ടം പറഞ്ഞ് എന്റെ മുന്നിലേക്ക് വരരുതെന്ന്.... അങ്ങനെയുണ്ടായാൽ എന്റെ കയ്യുടെ ചൂടെന്താണെന്ന് ഇവളറിയും..... ദിവ്യ ദേഷ്യത്തോടെ എന്തോ പറയാൻ തുടങ്ങിയതും അമ്മു അവളുടെ കയ്യിൽ പിടിച്ചു..... അമ്മുവിന്റെ കണ്ണുകളിൽ കണ്ടത് അരുത് എന്ന അപേക്ഷയായിരുന്നു.... ദിവ്യ അവളെ രൂക്ഷമായി ഒന്ന് നോക്കിക്കൊണ്ട് അവിടെ നിന്ന് പുറത്തേക്ക് പോയി..... അവൾക്ക് പിന്നാലെ തന്നെ അമ്മുവും..... ഇറങ്ങുന്നതിന് മുൻപ് അമ്മു ജയനെ തിരിഞ്ഞു നോക്കി.....

നിറഞ്ഞൊഴുകുന്ന മിഴികൾ തുടച്ചു കൊണ്ട് അവൾ മുന്നോട്ടേക്ക് നടന്നു..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ദച്ചുവിന്റെയും ദേവന്റെയും ജാതകങ്ങൾ നോക്കുകയായിരുന്ന രാമകൃഷ്ണൻ നമ്പൂതിരിരിപ്പാടിന്റെ മുഖം പെട്ടന്ന് തന്നെ ഇരുണ്ടു.... അതുകണ്ട് വിശ്വനാഥനും വസുധക്കും ആകെ പരിഭ്രമമായി..... "" ആരാ ഇവരുടെ ജാതകങ്ങൾ നോക്കി വിവാഹത്തിന് മുഹൂർത്തം കുറിച്ചത്.....????? "" വള്ളിക്കാടൻ തിരുമേനിയാ..... പത്തിൽ ഒൻപതു പൊരുത്തവും ഉണ്ടെന്നാ അദ്ദേഹം പറഞ്ഞത്.... പക്ഷേ, വിവാഹം കഴിഞ്ഞത് മുതൽ ഓരോരോ അനർത്ഥങ്ങാണ്.... അതുകൊണ്ടാ അങ്ങയെ വന്നു കാണാമെന്നു തീരുമാനിച്ചത്..... """ അദ്ദേഹത്തിന് തെറ്റു പറ്റിയിരിക്കുന്നു..... ഈ ജാതകങ്ങൾ ഒരു കാരണവശ്ചാലും ഒന്നുചേരാൻ പാടില്ലായിരുന്നു..... "" തിരുമേനി എന്താ ഈ പറയുന്നത്....???? "" നിങ്ങളുടെ മകളുടെ ജാതകത്തിൽ ഞാൻ കാണുന്നത് വൈധവ്യമാണ്......!!!!!!!!! അദ്ദേഹം പറഞ്ഞത് കെട്ട് വിശ്വനും സുധയും ഞെട്ടലോടെ പരസ്പരം നോക്കി...............🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story