ദുർഗ്ഗാഗ്നി: ഭാഗം 37

durgagni

രചന: PATHU

"" എന്നെ ഒന്നും ചെയ്യല്ലേ.... ദയവു ചെയ്ത് എന്നെ വിട്ടേക്ക്.... ഞാൻ നിങ്ങളുടെ കാലു പിടിക്കാം.... "" അങ്ങനെ പറഞ്ഞാലെങ്ങനെയാ മോളെ...???? നിന്നെ പോലൊരു ദേവതയെ ഇതുപോലെ ഒത്തുകിട്ടിയിട്ട് വെറുതേ വിട്ടുകളയാൻ ഞാൻ അത്രക്ക് നല്ലവനൊന്നുമല്ല..... അവൻ പുച്ഛത്തോടെ ഒന്ന് ചിരിച്ചു...... ദച്ചു ദേവന്റെ കാലിൽ പിടിച്ചു കെഞ്ചിയതും ദേവൻ അവളെ തട്ടിയെറിഞ്ഞു..... അവൻ അടുത്തേക്ക് വരുന്നതിനനുസരിച്ച് ദച്ചു പേടിയോടെ പിറകിലേക്ക് നീങ്ങി.... കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു..... അവളുടെ യാചനകളും, ദയനീയമായ മുഖവുമൊന്നും അവന്റെ മനസ്സിൽ ഒരു ചെറു ചലനം പോലും സൃഷ്ടിച്ചില്ല..... ഉള്ളിലെ മദ്യവും മയക്കുമരുന്നും അവനെയൊരു ചെകുത്താനാക്കി മാറ്റിയിരുന്നു.....

അവൻ ദച്ചുവിനടുത്തേക്ക് വന്നുകൊണ്ട് അവളുടെ മുടിയിൽ കുത്തിപ്പിടിച്ച് മുഖം തനിക്ക് നേരേ അടുപ്പിച്ചു..... "" എന്നെ.... എന്നെ ഒന്നും ചെയ്യരുത്..... കരച്ചിലിനിടയിൽ അവളുടെ വാക്കുകൾ മുറിഞ്ഞു പോയിരുന്നു..... "" നീ കൂടി സഹകരിച്ചാൽ അധികം വേദനിപ്പിക്കില്ല ഞാൻ..... അഥവാ എതിർക്കാനാണ് ഉദ്ദേശമെങ്കിൽ മോളു ഒരുപാട് സഹിക്കേണ്ടി വരും.... അവൻ ക്രൂരമായി ചിരിച്ചുകൊണ്ട് അവളെ ഇടുപ്പിലൂടെ ചുറ്റി വരിഞ്ഞു..... ദച്ചു അവനെ തള്ളി മാറ്റിക്കൊണ്ട് മുന്നോട്ടേക്ക് ഓടിയതും ദേവൻ അവളുടെ കയ്യിൽ പിടിച്ച് തനിക്കഭിമുഖമായി തിരിച്ചു നിർത്തിയ ശേഷം അവളുടെ കവിളിൾ ആഞ്ഞു തല്ലി..... അടിയുടെ ആഘാതത്തിൽ ദച്ചു താഴേക്ക് വീണു..... ചുണ്ടിൽ നിന്ന് രക്തം വരാൻ തുടങ്ങി...... "" ദേവൻ അവളെ താഴെ നിന്ന് വലിച്ചെഴുന്നേൽപ്പിച്ചു...... ദച്ചു ഭയന്നു വിറച്ചു പോയിരുന്നു.....

ഇരയെ കിട്ടിയ വന്യമൃഗത്തിന്റെ ഭാവമായിരുന്നു അപ്പോൾ അവന്..... ദേവന്റെ കൈകൾ അവളുടെ ശരീരത്തിൽ മുറുകിയതും ദച്ചു പരമാവധി എതിർത്തു.... അവന്റെ കൈകരുത്തിനു മുന്നിൽ അവളുടെ എതിർപ്പുകളെല്ലാം നിഷ്പ്രഭമാകുകയായിരുന്നു..... അവൾ കരഞ്ഞും കാലുപിടിച്ചും കെഞ്ചി..... "" മര്യാദക്ക് പറഞ്ഞാൽ നിനക്ക് അനുസരിക്കാൻ കഴിയില്ല അല്ലേടി....??????? ദേവൻ അലറിക്കൊണ്ട് അവളുടെ കയ്യിലേക്ക് 'Date Rape Drug 'ഇൻജെക്ട് ചെയ്തു..... ദച്ചുവിന് കൈകാലുകൾ തളരുന്നത് പോലെ തോന്നി..... അവൾ തളർച്ചയോടെ താഴേക്ക് വീണു....... അപ്പോഴേക്കും ഒന്നനങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു ദച്ചു..... പകുതി മയക്കത്തിൽ അവൾ കണ്ടിരുന്നു ദേവൻ ഷർട്ട് അഴിച്ചു കൊണ്ട് ക്രൂരമായ ചിരിയോടെ അവളുടെ അടുത്തേക്ക് വരുന്നത്.....

""ആ..... ഒരലർച്ചയോടെ ദച്ചു ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്നു..... ആകെ ഒരു പരവേശമായിരുന്നു അവൾക്ക്..... ചെന്നിയിലൂടെ വിയർപ്പു തുള്ളികൾ ഒഴുകിയിറങ്ങാൻ തുടങ്ങി..... ആ ദിവസത്തിന്റെ നശിച്ച ഓർമ്മകൾ മനസിലേക്ക് വന്നതും ആകെ ഭ്രാന്തു പിടിക്കുന്നതുപോലെ തോന്നി..... അവൾ മുഖം പൊത്തി കരഞ്ഞു......അപ്പോഴാണ് ദേവൻ അവിടേക്ക് വന്നത്..... അവൻ പരിഭ്രമത്തോടെ അവളുടെ അരികിലേക്ക് വന്നു..... മുന്നിൽ ആരുടെയോ സാനിധ്യം അറിഞ്ഞതും ദച്ചു തലയുയർത്തി നോക്കി..... ദേവനെ കണ്ടതും അവൾ പകയോടെ എഴുന്നേറ്റ് അവന്റെ ഷർട്ടിൽ കുത്തി പിടിച്ചു..... "" എന്തിനായിരുന്നടോ...??? എന്തിനായിരുന്നു എന്നെ അങ്ങനെ....???? എന്റെ ജീവിതം നശിപ്പിച്ചപ്പോ, ആത്മാവില്ലാത്ത വെറുമൊരു ശരീരം മാത്രമാക്കി എന്നെ മാറ്റിയപ്പൊ തനിക്ക് എന്താ കിട്ടിയത്....?????? അവളുടെ ശബ്ദം വല്ലാതെ ചിലമ്പിച്ചു പോയിരുന്നു.....

ദേവൻ പുച്ഛത്തോടെ ഒന്ന് ചിരിച്ചു കൊണ്ട് തന്റെ ഷർട്ടിൽ നിന്നും അവളുടെ കയ്യെടുത്തു മാറ്റി..... "" നിന്നെ അറിഞ്ഞപ്പോ, നിന്റെയീ ശരീരവും സൗന്ദര്യവുമൊക്കെ നന്നായിട്ട് ആസ്വദിച്ചപ്പൊ എനിക്ക് കിട്ടിയ ലഹരി എത്രയാണെന്ന് പറഞ്ഞറിയിക്കാൻ കഴിയില്ല......അന്ന് അങ്ങനെയൊക്കെ ചെയ്തതിൽ എനിക്കൊരു കുറ്റബോധവും ഇല്ല...... അതൊരു തെറ്റാണെങ്കിൽ കൂടി ഞാൻ നിന്റെ കഴുത്തിൽ താലി കെട്ടിയ നിമിഷം മുതൽ അത് തെറ്റല്ലാതായി എന്ന് തന്നെ കൂട്ടിക്കോ..... അവൻ പറഞ്ഞത് കെട്ട് ദച്ചു ദേഷ്യത്താൽ വെട്ടി വിറച്ചു...... "" തന്നെ മനുഷ്യ ഗണത്തിൽപ്പെടുത്താൻ കഴിയില്ല..... മൃഗമാണ് താൻ..... മനുഷ്യരൂപം പൂണ്ട മൃഗം..... ആരാ എന്താന്ന് പോലും അറിയാത്ത ഒരു പെണ്ണിനെ ബലമായി പിച്ചിചീന്തിയിട്ട് ഇതുപോലെ സംസാരികാൻ തനിക്ക് എങ്ങനെ കഴിയുന്നടോ.....?????? തന്റെ അനിയത്തിമാരോടാണ് ആരെങ്കിലും ഇങ്ങനെ ചെയ്തതെങ്കിൽ അപ്പോഴും താൻ പറയുമോ അത്‌ തെറ്റല്ലെന്ന്......????

""" ടീ.... ദേവൻ ആക്രോശിച്ചുകൊണ്ട് അവളുടെ കവിളിൽ കുത്തി പിടിച്ചു..... "" ഛീ.... കൈ മാറ്റടാ......!!!!!!!!!! ദച്ചു അലറിയതും ദേവന്റെ കൈ യാന്ത്രികമായി പിൻവാങ്ങി..... അവളുടെ കണ്ണുകളിലെ കനൽ, മുഖത്തെ തീക്ഷ്ണത അത്രമേൽ ഭായാനകമായിരുന്നു...... "" പൊള്ളുന്നുണ്ടോ....???? ഒരേ രക്തത്തെ പറഞ്ഞപ്പൊ പൊള്ളുന്നുണ്ടോ തനിക്ക്.......?????? എല്ലാം കാണുന്ന ഒരു ശക്തി മുകളിൽ ഉണ്ട്..... താനെന്ന അസുരൻ എന്റെ ജീവിത്തിലേക്ക് കടന്നു വന്നതുമുതൽ ഇന്ന് ഈ നിമിഷം വരെ ഞാൻ എന്തൊക്കെയാണ് അനുഭവിച്ചു തീർത്തതെന്ന് ദൈവത്തിനറിയാം...... അതുകൊണ്ട് തന്നെ തനിക്ക് മുന്നിൽ തോൽക്കില്ല ഞാൻ......!!!!!! എന്നെ തോൽപ്പിക്കില്ല ദൈവം...... "" തന്നെ ചുട്ടെരിക്കാനുള്ള പക മനസ്സിൽ ഉണ്ടായിട്ടും എന്തുകൊണ്ടാണ് ഈ താലിക്ക് മുന്നിൽ തല കുനിച്ചതെന്ന് ഞാൻ പറയാതെ തന്നെ അറിയാല്ലോ.....????

തന്റെ ചിത കത്തുന്ന ആ നിമിഷം താനണിയിച്ച താലി എന്നയീ ശാപം അതിലേക്ക് വലിച്ചെറിയും ഞാൻ....... അന്നേ എന്റെ മനസ്സിൽ ആളി കത്തുന്ന അഗ്നി കേട്ടടങ്ങൂ..... അവൾ വീറോടെ പറഞ്ഞുകൊണ്ട് റൂമിൽ നിന്ന് ഇറങ്ങി പോയി..... ഈ ജന്മം അവൾക്ക് തന്നെ സ്നേഹിക്കാനോ തന്നോട് പൊറുക്കാനോ കഴിയെന്ന് ദേവന് ഒന്നികൂടി ഉറപ്പായി..... അവൻ ദേഷ്യത്തോടെ മുഷ്ടി ചുരുട്ടിക്കൊണ്ട് വീടിന് പുറത്തേക്കിറങ്ങി.... നിമിഷനേരങ്ങൾക്കുള്ളിൽ ദേവന്റെ കാർ ഗേറ്റ് കടന്ന് ചീറി പാഞ്ഞു...... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ദച്ചുവിന്റെ ജാതകത്തിൽ വൈധവ്യ യോഗമാണെന്ന് തിരുമേനി പറഞ്ഞത് വിശ്വനും സുധയും ഞെട്ടലോടെയാണ് കെട്ടു നിന്നത്..... "" തിരുമേനി ഇതിന് പരിഹാരമാർഗ്ഗങ്ങൾ എന്തെങ്കിലും.....???? "" പരിഹാരക്രീയകൾ ഉണ്ട്..... ആദ്യം നിങ്ങളുളെ തറവാട്ടുവക ദേവീ ക്ഷേത്രത്തിൽ ചില പ്രത്യേക പൂജകൾ വേണം..... ""

തിരുമേനി എന്തുവേണമെന്ന് പറഞ്ഞാൽ മതി.... എന്തു വേണമെങ്കിലും ചെയ്യാം.... കുട്ടികൾ ഒരാപത്തും കൂടാതെ സന്തോഷത്തോടെ ജീവിക്കുന്നത് കണ്ടാ മതി..... "" നിങ്ങളുടെ മകളുടെ ജാതകത്തിൽ എന്തൊക്കെയോ പ്രത്യേകതകൾ ഉണ്ട്..... പുരാണത്തിൽ ദുർഗ്ഗാദേവി മഹിഷാസുരമർദ്ദനത്തിനു വേണ്ടി സംഹാരരൂപിണിയായ മഹാകാളിയായി രൂപമെടുത്തിട്ടുണ്ട്..... അതുപോലെ ഈ ജാതകത്തിലും ഒരസുരനിഗ്രഹത്തിനുള്ള വിധി ഞാൻ കാണുന്നു..... "" ഞങ്ങളുടെ മകൾ ആരെയെങ്കിലും വധിക്കുമെന്നാണോ അങ്ങ് പറയുന്നത്..... വിശ്വനാഥൻ പേടിയോടെ ചോദിക്കുന്നത് കണ്ട് അദ്ദേഹം ചെറുതായി ഒന്ന് പുഞ്ചിരിച്ചു..... "" ജാതകത്തിൽ കണ്ടത് ഞാൻ പറഞ്ഞു..... അങ്ങനെ സംഭവിക്കാം.... സംഭവിക്കാതിരിക്കാം..... അതൊക്കെ ഈശ്വരന്റെ കയ്യിലാണ്...... എല്ലാം വിധി പോലെ..... എന്തൊക്കെ പൂജകളാണ് വേണ്ടതെന്ന് ഞാൻ പറയാം.... അതുപോലെ തന്നെ ചെയ്യുക.....

അത്രയും മാത്രം പറഞ്ഞുകൊണ്ട് അദ്ദേഹം ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റു...... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ദച്ചു ബെഡിലെ ഹെഡ്ബോർഡിൽ ചാരി കണ്ണുകളടച്ചിരിക്കുകയായിരുന്നു..... പെട്ടന്നാണ് ബാൽക്കണിയിൽ നിന്ന് എന്തോ ശബ്ദം കേട്ടത്.... അവൾ ബെഡിൽ നിന്ന് ഫ്ലോറിലേക്ക് ഇറങ്ങി ബാൽക്കണിയിലേക്ക് നടന്നു...... അവിടെയെത്തിയതും പെട്ടന്നാരോ അവളുടെ കയ്യിൽ പിടിച്ചു പിന്നിലേക്ക് വലിച്ചു.... മറുകൈ കൊണ്ട് അവളുടെ വായ പൊത്തി..... ദച്ചു ഒട്ടും പതറിയില്ല..... പറയാതെ തന്നെ അവൾക്കറിയാമായിരുന്നു അത് ആരാണെന്ന്..... അവളുടെ കണ്ണുകൾ തിളങ്ങി.... ചുണ്ടിൽ ഒരു പുഞ്ചിരി സ്ഥാനം പിടിച്ചു...............🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story