ദുർഗ്ഗാഗ്നി: ഭാഗം 41

durgagni

രചന: PATHU

""ദച്ചുവിനെ ബലമായി കയ്യിൽ പിടിച്ചുവലിച്ചു കൊണ്ട് റൂമിലേക്ക് കയറ്റി ദേവൻ ഡോർ ലോക്ക് ചെയ്തു..... ദച്ചു അങ്ങേയറ്റം ദേഷ്യത്തോടെ അവന്റെ മുഖത്തേക്ക് നോക്കി......അപ്പോഴത്തെ അവന്റെ ഭാവം ശരിക്കും രാക്ഷസന് സമമായിരുന്നു...... അന്ന് ആദ്യമായി.... ആദ്യമായി അവന്റെയീ ഭാവമറ്റത്തിൽ ദച്ചു ഭയന്നു.... അത്രക്ക് രൗദ്ര ഭാവമായിരുന്നു അവന്റെ മുഖത്ത്‌ നിറഞ്ഞു നിന്നത്..... "" താൻ എന്ത്‌ ഭ്രാന്താ..... ദച്ചു ചോദ്യം പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ ദേവൻ അവളുടെ കഴുത്തിൽ കുത്തി പിടിച്ചു..... ദച്ചു അവന്റെ കൈകൾ വിടുവിക്കാൻ നോക്കിയെങ്കിലും അവൻ അവളിലെ പിടി ഒന്നുകൂടി ശക്തമാക്കിയിരുന്നു..... അവന്റെ കണ്ണുകൾ വന്യമായി ജ്വലിച്ചു..... ദച്ചു ശ്വാസത്തിനായി പിടഞ്ഞപ്പോഴാണ് ദേവന് താൻ എന്താണ് ചെയ്യുന്നത് എന്നുള്ള ബോധം വന്നത്......പെട്ടന്ന് തന്നെയവൻ അവളിലെ പിടി അയച്ചു.....

അവൾ കഴുത്തിൽ കൈചേർത്തുകൊണ്ട് അവനെ രൂക്ഷമായി നോക്കി..... അവളുടെ മുഖവും ദേഷ്യത്താൽ വലിഞ്ഞു മുറുകിയിരുന്നു..... ദേവൻ കയ്യിലിരുന്ന ഫോട്ടോ ദച്ചുവിന്റെ മുഖത്തേക്ക് എറിഞ്ഞു...... ദച്ചു ആ ഫോട്ടോയിലേക്ക് നോക്കി..... ആ നിമിഷം അവളുടെ കണ്ണുകൾ കണ്ട വേദന, നഷ്ടബോധം ദേവന്റെ സകല നിയന്ത്രണങ്ങളും തെറ്റിച്ചു..... ദേവൻ അവളുടെ ഇരുതോളിലും കൈഅമർത്തിക്കൊണ്ട് ദച്ചുവിനെ ചുവരോടു ചേർത്തു നിർത്തി....... "" ആരാടി....???? ആരാ ഇവൻ...???? നീയും ഇവനുമായി എന്താ ബന്ധം.....????? ദേവൻ അവൾക്ക് നേരേ ആക്രോശിച്ചു...... "" Who the hell are you to interfere in my personal matters...???? ദച്ചുവിന്റെ ചോദ്യം ദേവനെ നന്നായി ചൊടിപ്പിച്ചു..... അവൻ അവളുടെ സാരിക്കുള്ളിൽ കിടന്ന താലി പുറത്തേക്ക് വലിച്ചെടുത്തു..... അവൻ താലിമാലയിൽ മുറുകെ പിടിച്ചുകൊണ്ട് അത് അവളുടെ മുഖത്തിനുനേരേ ഉയർത്തി..... ""

ഇതിലും വലിയ എന്ത്‌ മറുപടിയാടി നിനക്ക് വേണ്ടത്.....????? നിന്റെ ബന്ധുക്കളെല്ലാം പുറത്തു തന്നെയുണ്ട്..... നമുക്കിടെയിലെ വിഷയങ്ങൾ ആരും അറിയണ്ടെങ്കിൽ മര്യാദക്ക് എന്റെ ചോദ്യത്തിന് ഉത്തരം പറ.... ആരാ ഇവൻ നിനക്ക്....???? എന്താ നിങ്ങൾ തമ്മിലുള്ള.... "" എന്റെ പ്രാണൻ.....!!!!!!!!!! ദേവൻ ചോദിച്ചു പൂർത്തിയാക്കും മുമ്പ് തന്നെ ദച്ചു അവന്റെ മുഖത്തേക്ക് നോക്കി വീറോടെ പറഞ്ഞു.... ദേവന്റെ കൈകൾ താനേ അയഞ്ഞു..... അവളുടെ വാക്കുകൾ അവന്റെ കാതുകളിൽ തീമഴയായ് പെയ്തിറങ്ങി..... കൈകാലുകൾക്ക് ചലനശേഷി നഷ്ടപ്പെട്ടത് പോലെ ഹൃദയം നിലച്ചു പോലെ ദേവൻ ഒരുതരം മരവിച്ച അവസ്ഥയിൽ നിന്നു..... "" ഇതിൽ കൂടുതൽ എന്തെങ്കിലും അറിയണോ തനിക്ക്....?????? താനെന്ന അസുരൻ എന്റെ ജീവിത്തിലേക്ക് വന്നില്ലായിരുവെങ്കിൽ ഈ മനുഷ്യന്റെ ഭാര്യയായി സന്തോഷപൂർവ്വം ഈ ജന്മം ജീവിച്ചു തീർക്കേണ്ടവളായിരുന്നു ഞാൻ.....

അതിനുള്ള ഭാഗ്യം എനിക്ക് തന്നില്ല ദൈവം.... ബലം പ്രയോഗിച്ച് എന്റെ ശരീരം സ്വന്തമാക്കാൻ തനിക്ക് കഴിഞ്ഞു.... പക്ഷേ ശ്രീദുർഗ്ഗയുടെ മനസ്സിന്റെ അവകാശി ഹരിനന്ദൻ മാത്രമാണ്..... അന്നും ഇന്നും എന്നും......!!!!!!!!!! അത്രയും പറഞ്ഞുകൊണ്ട് ദച്ചു മുന്നോട്ടേക്ക് നടന്ന് ഡോർ തുറന്നു പുറത്തേക്കിറങ്ങി..... ഹരിയുടെ ഓർമ്മകൾ അവൾക്ക് സമ്മാനിച്ചത് ഹൃദയം പറിഞ്ഞു പോകുന്ന വേദനയായിരുന്നു..... അതുകൊണ്ടാകണം ദേവൻ എന്തുകൊണ്ടാണ് തങ്ങളുടെ ഫോട്ടോ കണ്ടത്തിന്റെ പേരിൽ ഇത്രത്തോളം ഓവർറിയാക്ട് ചെയ്തത് എന്നുളള ചിന്ത അവളുടെ മനസിലേക്ക് വരാതിരുന്നത്...... ദച്ചുവിന്റെ വാക്കുകൾ സൃഷ്ടിച്ച അലകളുടെ ചുഴിയിൽ മുങ്ങി താഴുകയായിരുന്നു ദേവന്റെ മനസ്സ്..... "" എന്റെ പ്രാണൻ...." ദച്ചു പറഞ്ഞത് ദേവന്റെ ചെവിയിൽ മുഴങ്ങി കെട്ടുകൊണ്ടിരുന്നു..... അവൻ വർധിച്ചു വന്ന ദേഷ്യത്തോടെ ഇരുചെവികളും പൊത്തി പിടിച്ചു......

അവൻ ഫ്ലോറിലേക്ക് മുട്ടുകുത്തിയിരുന്നു..... ഒന്ന് അലറി കരയാനാണ് ദേവനു തോന്നിയത്..... മനസിലെ സംഘർഷങ്ങൾ അത്രത്തോളം വലുതായിരുന്നു..... അവന്റെ കണ്ണുനീർ ഫ്ലോറിലേക്ക് വീണു ചിതറി..... "" നീയെന്നെ സ്നേഹിക്കണ്ട..... ഒരു മനുഷ്യൻ ആണെന്നുള്ള പരിഗണന പോലും എനിക്ക് തരണ്ട.... ഞാനത് അർഹിക്കുന്നതും ഇല്ല..... പക്ഷേ ആ മനസ്സിൽ മറ്റൊരാളുണ്ടെന്ന ചിന്ത, അത് എനിക്ക് തരുന്നത് മരണ വേദനയാ..... ഇന്നുവരെ ഒന്നും എന്നെ ഇത്രമാത്രം വേദനിപ്പിച്ചിട്ടില്ല..... സമ്മതിക്കില്ല ഞാൻ... മറ്റൊരാൾക്കും അവിടെ സ്ഥാനം ഉണ്ടാകാൻ പാടില്ല......!!!! എനിക്കറിയാം എന്താ ചെയ്യേണ്ടതെന്ന്..... അടുത്ത നിമിഷം തന്നെ ദേവന്റെ ഭാവം മാറി..... നാഡീ ഞരമ്പുകൾ ദേഷ്യത്താൽ വലിഞ്ഞു മുറുകിയപ്പോൾ കണ്ണുകൾ ക്രൂരമായി തിളങ്ങി...... തറവാടിനോട് ചേർന്ന കുളക്കടവിലേക്കായിരുന്നു ദച്ചു പോയത്..... ഹരിയുടെ പുഞ്ചിരിക്കുന്ന മുഖം വേദനക്കിടയിലും അവളുടെ മുഖത്തൊരു പുഞ്ചിരി വിരിയിച്ചു...... മനസ്സിൽ ഓർമകളുടെ വേലിയേറ്റങ്ങലുണ്ടായി...... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

"" ദച്ചു.... പ്രണയത്തെ പറ്റി എന്താ അഭിപ്രായം....???? "" അതെന്താ ഹരിയേട്ടാ ഇപ്പൊ അങ്ങനെയൊരു ചോദ്യം....???? ദച്ചു അവനു മുന്നിൽ കൈകെട്ടി നിന്നുകൊണ്ട് കുസൃതി ചിരിയോടെ ചോദിച്ചു..... "" ചുമ്മാ അറിയണമെന്ന് തോന്നി..... നീ പറയുന്നുണ്ടോ....?? ഹരി പരിഭവത്തോടെ പറയുന്നത് കെട്ട് ദച്ചുവിന് ചിരിയാണ് വന്നത്.... "" ശരി പറയാം.... പക്ഷേ അതിന് മുമ്പ് എന്താണ് പ്രണയമെന്ന് ഹരിയേട്ടൻ എനിക്ക് പറഞ്ഞുതരണം..... "" അതിപ്പൊ ആർക്കാ അറിയാത്തത്....??? കൊച്ചു കുട്ടികൾക്ക് വരെ അറിയാം..... പ്രണയത്തെ പറ്റിയുള്ള ആരുടെ definition ആണ് മോൾക്ക് വേണ്ടത്...??? "" definitions ഒരുപാട് ഉണ്ടെന്ന് എനിക്കും അറിയാം..... പക്ഷേ യഥാർത്ഥ പ്രണയത്തെ കടലാസിൽ പകർത്താൻ ലോകത്തെ ഒരു തൂലികക്കും ഇന്നുവരെ കഴിഞ്ഞിട്ടില്ല ഹരിയേട്ടാ..... എല്ലാ വർണനകൾക്കും വിവരണങ്ങൾക്കുമൊക്കെ അപ്പുറമാണ് പ്രണയമെന്ന വികാരം..... അത് അനുഭവിക്കണം.... അനുഭവത്തിലൂടെ മാത്രമേ അറിയാൻ കഴിയൂ...... ""

MBA യിൽ ഇപ്പൊ philosophy യും പഠിപ്പിക്കുന്നുണ്ടോ....???? ഹരി കളിയാക്കി ചോദിക്കുന്നത് കെട്ട് ദച്ചു മുഖം കൂർപ്പിച്ചു..... "" കളിയാക്കണ്ട.... പ്രണയത്തെ പറ്റി വർണിക്കാൻ philosophy പഠിക്കേണ്ട കാര്യമൊന്നുമില്ല..... ഈ ലോകത്തിലെ ഏറ്റവും മനോഹരമായ വികാരം ഏതാണെന്ന് ചോദിച്ചാൽ എന്റെ മറുപടി പ്രണയമെന്ന് തന്നെയായിരിക്കും..... അതിന്റെ മാസ്മരിക സൗന്ദര്യം കേവലം വാക്കുകളിൽ ചുരുക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല..... "" ഞാനും.... നിലക്കാത്ത സ്നേഹപ്രകടനങ്ങൾ മാത്രമല്ലല്ലോ ചില നിശബദമായ കരുതലുകളും പ്രണയം തന്നെയാണ്..... അത് ചിലരൊക്കെ മനസിലാക്കുന്നുണ്ടോ ആവോ.... ഹരി ദച്ചുവിനെ ഇടം കണ്ണാലെ നോക്കിക്കൊണ്ട് പറഞ്ഞു നിർത്തിയതും ദച്ചു അവനെ കുറുമ്പോടെ നോക്കി....

അവളുടെ മുഖത്ത് മായാത്ത ഒരു പുഞ്ചിരിയുണ്ടായിരുന്നു...... ""ദച്ചു.... പിന്നിൽ നിന്നും കേട്ട വിളിയാണ് ദച്ചുവിനെ ചിന്തകളിൽ നിന്ന് തിരികെ കൊണ്ടുവന്നത്..... അവൾ പെട്ടന്ന് തന്നെ തിരിഞ്ഞു നോക്കി..... മുന്നിലുള്ള ആളെ കണ്ടതും അവളൊന്ന് ഞെട്ടി..... "" ഇവിടെ ഇപ്പൊ ഈ സമയത്ത്‌ എങ്ങനെ....????? ദച്ചു ആശങ്കയോടെ ചോദിച്ചു..... "" എനിക്ക് വളരെ important ആയ ഒരു കാര്യം പറയാനുണ്ട്..... അതാ റിസ്ക് ആണെന്ന് അറിഞ്ഞിട്ടും ഇപ്പൊ തന്നെ ഇങ്ങോട്ടേക്ക് വന്നത്..... "" എന്താ... എന്തുപറ്റി.....??? ദച്ചു ചോദ്യം കെട്ട് അയാൾ എന്തോ പറയാൻ തുടങ്ങിയതും ദേവൻ അവിടേക്ക് വന്നതും ഒരുമിച്ചായിരുന്നു.................🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story