ദുർഗ്ഗാഗ്നി: ഭാഗം 42

durgagni

രചന: PATHU

"" ബലം പ്രയോഗിച്ച് എന്റെ ശരീരം സ്വന്തമാക്കാൻ തനിക്ക് കഴിഞ്ഞു.... പക്ഷേ ശ്രീദുർഗ്ഗയുടെ മനസ്സിന്റെ അവകാശി ഹരിനന്ദൻ മാത്രമാണ്..... അന്നും ഇന്നും എന്നും......!!!!!!!!!! ദച്ചുവിന്റെ വാക്കുകൾ ദേവന്റെ മനസ്സിനെ അടിമുടി ഉലച്ചിരുന്നു..... അവൾ മറ്റൊരാളെ സ്നേഹിച്ചിരുന്നു എന്ന തിച്ചറിവ് ഓരോ നിമിഷവും അവനെ കാർന്നുതിന്നു..... മുൻപ് ഒരിക്കലും ഇതുപോലെയൊരു മാനസിക സംഘർഷം അവൻ അനുഭവിച്ചിന്നില്ല.... അവളോടുള്ള പ്രണയം, തന്റേത് മാത്രമാണ് അവളെന്നള്ള സ്വാർത്ഥത, ഇതെല്ലാം അവനെ അങ്ങേയറ്റം ക്രൂരമായി തന്നെ ചിന്തിക്കാൻ പ്രേരിപ്പിച്ചു..... ഹരിയെ കൊല്ലണമെന്ന് തന്നെ മനസ്സിൽ ഉറപ്പിച്ചു..... ദച്ചുവിന്റെ മുഖം മനസിലേക്ക് വരുംതോറും ദേവന്റെയുള്ളിലെ ദേഷ്യവും കൂടി കൂടി വന്നു.... പക്ഷേ ആ ദേഷ്യത്തിനും അവളോടുള്ള പ്രണയത്തിന്റെ നിറമായിരുന്നു...... ദേവൻ ഒരു തരം വാശിയോടെ പുറത്തേക്കിറങ്ങി..... ദച്ചുവിനെ അവിടമാകെ തിരഞ്ഞു നടന്നു.....

"" ദേവേട്ടാ.... കുറേ നേരമായി ആരെയോ അന്വേഷിക്കുന്ന പോലെയുണ്ടല്ലോ.... പതിനെട്ടു വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടി അവന്റെ അരികിലേക്ക് വന്നു കൊണ്ട് ചോദിച്ചു..... "" ഞാൻ വെറുതേ ഈ വീടൊക്കെ ഒന്ന് കാണാൻ.... ദേവൻ ഉള്ളിലെ സംഘർഷം മറച്ചു വെച്ചുകൊണ്ട് എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു..... "" എന്തിനാ ദേവേട്ടാ കള്ളം പറയുന്നത്....??? ദച്ചു ചേച്ചിയെ കാണാത്തത് കൊണ്ടല്ലേ തിരക്കുപിടിച്ച ഈ അന്വേഷണം.... അവളൊരു ചിരിയോടെ ചോദിച്ചു..... ദേവൻ ചെറുതായി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് തലയാട്ടി..... "" ചേച്ചി ദേ ആ കുളക്കടവിൽ ഉണ്ട്.... ഇവിടെ വന്നാ പതിവുള്ളതാ അങ്ങോട്ടേക്ക് പോയി ഒറ്റക്കുള്ള ഈ ഇരിപ്പ്.... "" ചേച്ചി ആളെങ്ങനെയാ.... പാവമാണോ....??? ദേവൻ കുറുമ്പോടെ ചോദിക്കുന്നത് കെട്ട് ആ കുട്ടി അതിശയത്തോടെ അവനെ നോക്കി..... "" ബെസ്റ്റ്.... സ്വന്തം ഭാര്യയെ പറ്റി തന്നെയാണോ ഈ ചോദിക്കുന്നത്....???

"" ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് കുറച്ചല്ലേ ആയുള്ളൂ.... ദച്ചുവിനെ പറ്റി കൂടുതൽ അറിയാവുന്നത് നിങ്ങൾക്കൊക്കെയല്ലേ.... അതാ ചോദിച്ചത്.... അവൻ ഒരു പുഞ്ചിരിയോടെ തന്നെ മറുപടി പറഞ്ഞു..... "" ചേച്ചി പാവമാ ദേവേട്ടാ..... മനസ്സിൽ നന്മ മാത്രമുള്ള ഒരു പാവം തൊട്ടാവാടി.... ആ നിമിഷം ദേവന്റെ മനസിലേക്ക് വന്നത് തന്നെ കത്തുന്ന കണ്ണുകളോടെ നോക്കുന്ന, വീറോടെ തന്റെ മുഖത്തേക്ക് നോക്കി സംസാരികുന്ന ദച്ചുവിന്റെ മുഖമാണ്.... അവൻ അറിയാതെ തന്നെ ഒന്ന് ചിരിച്ചു പോയി..... "" ഇതിലെന്താ ഇത്ര ചിരിക്കാൻ.... സത്യം തന്നെയാ ഞാൻ പറഞ്ഞത്.... മുത്തശ്ശി എപ്പോഴും പറയും ദച്ചു ചേച്ചിയെ വിവാഹം കഴിക്കുന്ന ആൾ ശരിക്കും ഭാഗ്യം ചെയ്ത ആളാന്ന്.... അത്രക്ക് നല്ല കുട്ടിയാ എന്റെ ചേച്ചി.... ഇവിടെ എല്ലാവർക്കും ജീവനാ ചേച്ചിയെ..... അവസാനം പറഞ്ഞത് വാചകം കേട്ടതും ദേവൻ ദേഷ്യത്തോടെ മുഷ്ടി ചുരുട്ടി.... സ്വന്തം വീട്ടുകാരാണെങ്കിൽ കൂടി അവളെ അമിതമായി സ്നേഹിക്കുന്നു എന്ന് കേൾക്കുന്നത് സഹിക്കാൻ കഴിയുന്നില്ല.....

താൻ മാത്രമേ അവളെ സ്നേഹിക്കാൻ പാടുള്ളൂ എന്ന ചിന്തയാണ് മനസ്സ് മുഴുവൻ..... സ്വാർത്ഥതയാണെന്ന് അറിയാമെങ്കിൽ കൂടി തന്റെ മനസ്സിന്റെ ശരി അത്‌ തന്നെയാണ്..... ദേവൻ ദീർഘമായി ഒന്ന് നിശ്വസിച്ച ശേഷം കുളക്കടവിലേക്ക് നടന്നു..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 പിന്നിൽ നിന്നുള്ള വിളി കേട്ടാണ് ദച്ചു തിരിഞ്ഞു നോക്കിയത്.... ഒട്ടും പ്രതീക്ഷിക്കാത്ത മുഖമായത് കൊണ്ടു തന്നെ അവൾ ഒരു ഞെട്ടലോടെ എഴുന്നേറ്റു..... "" ഇവിടെ ഇപ്പൊ ഈ സമയത്ത്‌ എങ്ങനെ....????? ദച്ചു ആശങ്കയോടെ ചോദിച്ചു..... "" എനിക്ക് വളരെ important ആയ ഒരു കാര്യം പറയാനുണ്ട്..... അതാ റിസ്ക് ആണെന്ന് അറിഞ്ഞിട്ടും ഇപ്പൊ തന്നെ ഇങ്ങോട്ടേക്ക് വന്നത്..... "" എന്താ... എന്തുപറ്റി.....??? ദച്ചു ചോദ്യം കെട്ട് അയാൾ എന്തോ പറയാൻ തുടങ്ങിയതും ദേവൻ അവിടേക്ക് വന്നതും ഒരുമിച്ചായിരുന്നു..... ദേവൻ ഫോണിൽ നോക്കികൊണ്ടായിരുന്നു അങ്ങോട്ടേക്ക് വന്നത്.....

കാലൊച്ച കേട്ടതും ദച്ചുവും ആയാളും തിരഞ്ഞു നോക്കി.....ദേവനെ കണ്ടതും രണ്ടുപേരും ഒരു നിമിഷം എന്തു ചെയ്യണം എന്നറിയാതെ ഞെട്ടലോടെ നിന്നു.... അടുത്ത നിമിഷം തന്നെ അയാൾ ഒരു വശത്തേക്ക് മാറി..... പരസ്പരം കാണുന്നതിനു മുൻപ് തന്നെ പടവുകൾക്ക് അങ്ങേ വശത്തായിട്ടുള്ള ഇടനാഴിയിലേക്ക് മറഞ്ഞു നിന്നു..... ദച്ചുവിന് അപ്പോഴും ഞെട്ടലിൽ നിന്ന് മുക്തയായിരുന്നില്ല...... ദേവൻ ഫോണിൽ നിന്ന് തലയുയർത്തി ദച്ചുവിനെ നോക്കി..... ഫോൺ പോക്കറ്റിലേക്ക് ഇട്ടുകൊണ്ട് അവൻ അവളുടെ അടുത്തേക്ക് നടന്നു വന്നു.... ദച്ചു അവനെ രൂക്ഷമായി ഒന്ന് നോക്കിക്കൊണ്ട് അവനെ മറികടന്നു പോകാൻ തുടങ്ങിയതും ദേവൻ അവളുടെ കൈയിൽ പിടിത്തമിട്ടു.... "" ആരെ സ്വപ്നം കണ്ട് ഇരിക്കുകയായിരുന്നടി...??? നിന്റെ മറ്റവനെയാണോ....??? ദേവന്റെ പുച്ഛത്തോടെയുള്ള ചോദ്യം കെട്ട് ദച്ചു അതിയായ ദേഷ്യത്തോടെ കണ്ണുകൾ ഇറുകി അടച്ചു..... ദേവന്റെ കൈ തട്ടി മാറ്റി ദച്ചു അവനെ കത്തുന്ന കണ്ണുകളോടെ നോക്കി..... "" വെറും പ്രേമം മാത്രമായിരുന്നോ അതോ അതിനും അപ്പുറം വല്ല ബന്ധവും ഉണ്ടായിരുന്നോ അവനുമായിട്ട്.....?????

"" ടോ..... മര്യാദക്ക്..... മര്യാദക്ക് സംസാരിക്കണം.....!!!!!!! ദച്ചു അവന്റെ നേർക്ക് അലറി..... "" ലോകത്തെല്ലാവരും തന്നെപ്പോലെയാണെന്ന് കരുതിയോ....???? എന്റെ ഹരിയേട്ടൻ ഒരാണായിരുന്നു.... ഒരു പുരുഷൻ എങ്ങനെ ആയിരിക്കണം എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു..... അല്ലാതെ തന്നെ പോലെ ആണുംപെണ്ണും കെട്ടവനല്ല..... "" ടീ..... ദേവൻ അലറിക്കൊണ്ട് അവളുടെ കവിളിൽ കുത്തിപ്പിടിച്ചു.... അവനെ ഏറ്റവും കൂടുതൽ ചൊടിപ്പിച്ചത് അവളുടെ "എന്റെ ഹരിയേട്ടൻ" എന്ന സംബോധനയായിരുന്നു...... ദച്ചു ഒട്ടും പതറാതെ തന്നെ അവന്റെ കൈ കുടഞ്ഞെറിഞ്ഞു..... "" എന്താടോ സത്യം പറഞ്ഞപ്പൊ തനിക്ക് പൊള്ളുന്നുണ്ടോ....???? ജീവനായി പ്രണയിക്കുമ്പോഴും ആ മനുഷ്യൻ തെറ്റായ രീതിയിൽ എന്നെ ഒന്ന് നോക്കിയിട്ട് കൂടിയില്ല..... അതാണ് യഥാർത്ഥ പുരുഷൻ...... സ്ത്രീകളെ കാമം ശമിപ്പിക്കാനുള്ള വെറുമൊരു ഉപകരണമായി മാത്രം കാണുന്ന തനിക്കൊന്നും ഒരിക്കലും ഇതൊന്നും പറഞ്ഞാൽ മനസിലാവില്ല.....

"" നിർത്തടി പുല്ലേ.....!!!!! അവന്റെ മഹത്വം നീ എനിക്ക് മുന്നിൽ വിളമ്പണ്ട..... "" അത് താൻ പറഞ്ഞത് വളരെ ശരിയാ.... ഇതൊക്കെ കെട്ടു നിൽക്കണണെങ്കിൽ പോലും ഒരു മിനിമം യോഗ്യതയൊക്കെ വേണം.....!!!!!! ദച്ചു പറഞ്ഞത് കെട്ട് ദേവൻ അതിയായ ദേഷ്യത്തോടെ പല്ലുകൾ ഞെരിച്ചു..... അവന് സ്വയം നഷ്ടമാകുന്നത് പോലെ തോന്നി..... അവളുടെ മനസ്സിൽ ഇപ്പോഴും ഹരിക്ക് മാത്രമാണ് സ്ഥാനമെന്നുള്ള തിരച്ചറിവ് അവനെ അത്രമാത്രം മുറിപ്പെടിത്തിയിരുന്നു..... "" ആഹാ.... രണ്ടാളും ഇവിടെ നിൽക്കുവാണോ...??? വന്നേ.... ഊണു കഴിക്കണ്ടേ..... മുത്തശ്ശി അങ്ങോട്ടേക്ക് വന്നുകൊണ്ട് പറഞ്ഞു.... ദച്ചു മുത്തശ്ശിക്കടുത്തേക്ക് ചെന്നുകൊണ്ട് അവരുടെ തോളിൽ മുഖമമർത്തി..... "" എന്താടാ.... എന്താ എന്റെ കുട്ടിയുടെ മുഖം വല്ലാതെ....??? "" ഒന്നൂല്ല മുത്തശ്ശി.... യാത്രാ ക്ഷീണം ആകും.... "" ഊണു കഴിച്ചിട്ട് നന്നായി ഒന്ന് ഉറങ്ങി എഴുന്നേൽക്കുംമ്പൊ ശരിയാകും..... അവർ ദച്ചുവിന്റെ നെറുകയിൽ മൃദുവായി തലോടി....

"" ദേവാ.... വാ മോനെ.... മുത്തശ്ശി പറഞ്ഞത് കെട്ട് ദേവൻ ഒന്ന് പുഞ്ചിരിച്ചതായി ഭാവിച്ചു.... മനസ്സ് അപ്പോഴും കലങ്ങി മറിയുകയായിരുന്നു..... മുത്തശ്ശി ദച്ചുവിന്റെ കയ്യിൽ പിടിച്ചുകൊണ്ട് മുന്നോട്ടേക്ക് നടന്നു..... പോകും വഴി ദച്ചുവിന്റെ നോട്ടം ആ ഇടനാഴിയിലേക്കെത്തി.... സിദ്ധു അവിടെ നിന്ന് പോയെന്ന് മനസിലായതും അവൾ ആശ്വാസത്തോടെ ഒന്ന് നെടുവീർപ്പിട്ടു..... അവർ പോയതും ദേവൻ ഫോണെടുത്ത്‌ ആരെയോ വിളിച്ചു..... മറുതലക്കൽ കോൾ അറ്റൻഡ് ആയി.... "" പറയണം ദേവൻ സർ..... "" ഒരു ഫോട്ടോ ഞാൻ Whats Appil അയച്ചിട്ടുണ്ട്..... അവൻ എവിടെയാണെന്ന് എന്താണ് എന്നൊന്നും അറിയില്ല..... മൂന്നു ദിവസത്തെ സമയം ഞാൻ തരും.... അവൻ എവിടെയുണ്ടെങ്കിലും കണ്ടു പിടിച്ച് തീർത്തിരിക്കണം..... "" ശരി സർ..... പറഞ്ഞത് പോലെ തന്നെ ചെയ്യാം.... എവിടെയാണെങ്കിലും കൊന്നു തള്ളിയിരിക്കും..... ദേവൻ കോൾ കട്ട്‌ ചെയ്‌തു.... അവന്റെ കണ്ണുകൾ വന്യമായി തിളങ്ങി.....

എല്ലാവരും ഒരുമിച്ചിരുന്ന് ഊണു കഴിക്കുകയായിരുന്നു..... മുത്തശ്ശി അവിടെയുള്ള ഓരോരുത്തരെയായി ദേവന് പരിചയപ്പെടുത്തി..... നെഞ്ചിൽ ഒരു നേരിപ്പോട് നീറി പുകയുമ്പോഴും അത് പുറമേ അറിയാതിരിക്കാൻ അവൻ പ്രത്യേകം ശ്രദ്ധിച്ചു..... ദേവന്റെ കണ്ണുകൾ പലപ്പോഴും ദച്ചുവിനെ തേടിപോയി..... അത്‌ ദച്ചു ഒഴികെ മറ്റെല്ലാവരും അത് ശ്രദ്ധിച്ചിരുന്നു..... എല്ലാവരുടേയും മുഖത്ത്‌ ഒരു നിറ പുഞ്ചിരിയുണ്ടായി..... കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് ദച്ചുവിന്റെ ഫോണിലേക്ക് വിശ്വനാഥന്റെ കോൾ വരുന്നത്.... ദച്ചു ഫോൺ അറ്റൻഡ് ചെയ്തു...... "" മോളെ.... നിങ്ങൾ അവിടെ എത്തിയോ....??? "" എത്തി അച്ഛാ.... ഊണ് കഴിക്കുവാ.... "" മോള് ഇപ്പൊ തന്നെ നമ്മുടെ ഓഫീസിലേക്ക് ഒന്ന് പോണം.... അത് പറയാനാ അച്ഛൻ വിളിച്ചത്..... "" എന്താ അച്ഛാ പെട്ടന്ന്....??? "" അലൈൻസ് ഗ്രൂപ്പുമായി ഇന്ന് തന്നെ agreement sign ചെയ്യണം.... മോള് ദേവനുമായി ഇപ്പൊ തന്നെ ഓഫീസിലേക്ക് പോകണം.... ഫോൺ ദേവന്റെ കയ്യിൽ കൊടുക്ക്.... അച്ഛൻ കാര്യം പറയാം..... ദച്ചു താൽപ്പര്യമില്ലാത്ത രീതിയിൽ ദേവന്റെ നേർക്ക് ഫോൺ നീട്ടി.... വിശ്വനാഥൻ ദേവനോട് സംസാരിച്ചു.....

"" എന്താ മോളെ... എന്തിനാ വിശ്വൻ വിളിച്ചത്....??? "" അത് മുത്തശ്ശി... ഓഫീസിലേക്ക് ഒന്ന് പോകണം.... കുറച്ചു കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്..... "" വന്നിട്ട് ഉടനേ പോകാനോ....??? രണ്ടു ദിവസം ഇവിടെ നിൽക്കുമെന്ന് പറഞ്ഞതല്ലേ മോളെ....??? "" അത് തീർത്തിട്ട് ഇവിടേക്ക് തന്നെ വരാം മുത്തശ്ശി..... വിശ്വൻ ദേവനോട് കാര്യങ്ങൾ സംസാരിച്ചു..... ആഹാരം കഴിച്ചു കഴിഞ്ഞ ഉടനേ തന്നെ അവർ ഓഫീസിലേക്ക് ഇറങ്ങി..... കാറിനുള്ളിൽ അപരിചിതരെ പോലെ രണ്ടുപേരുമിരുന്നു..... സിദ്ധുവിന് എന്താണ് തന്നോട് പറയാനുണ്ടായിരുന്നത് എന്നുള്ള ചിന്ത ദച്ചുവിനെ അലട്ടിയപ്പോൾ കുറച്ചു മുമ്പ് നടന്നതാലോചിച്ച് നീറിപുകയുകയായിരുന്നു ദേവന്റെ മനസ്സ്..... ദച്ചുവും ഹരിയുമൊത്തുള്ള ഫോട്ടോ കണ്ണിൽ മനസ്സിൽ നിറഞ്ഞു നിൽക്കുകയായിരുന്നു..... അതിനൊപ്പം ഹരിയെ പറ്റി ദച്ചു പറഞ്ഞ ഓരോ വാക്കുകളും...... ദേവന് ശരിക്കും ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി.....

രണ്ടു മണിക്കൂർ നീണ്ടുനിന്ന ഡ്രൈവിങ്ങിന് ഒടുവിലാണ് ദേവന്റെ കാർ സൂര്യമഠം ഗ്രൂപ്പ്‌ ഓഫ് കമ്പനീസിലേക്ക് എത്തിയത്..... ദച്ചു ഒന്നും മിണ്ടാതെ തന്നെ കാറിൽ നിന്നിറങ്ങി ഓഫീസിനുള്ളിലേക്ക് കയറി..... ദേവൻ സ്റ്റിയറിങ്ങിൽ തലവെച്ചു കിടന്നു..... എന്തുകൊണ്ടോ കണ്ണുകൾ നിറഞ്ഞു തുളുമ്പുകയായിരുന്നു..... ദച്ചുവിനെ കണ്ട് എല്ലാവരും വിഷ് ചെയ്തു.... ഓഫീസ് കാര്യങ്ങളിൽ വളരെ വളരെ സ്ട്രിക്ട് ആയിരുന്നു ദച്ചു.... അതുകൊണ്ട് തന്നെ ഓഫീസിലുള്ള എല്ലാവർക്കും ഭയം കലർന്ന ബഹുമാനമായിരുന്നു അവളോട്...... അസിസ്റ്റന്റ് മാനേജറുടെ ക്യാബിനു മുന്നിലെത്തിയപ്പോൾ ദച്ചു ഒന്ന് നിന്നു..... അകത്തു നിന്ന് ഉച്ചത്തിലുള്ള ശബ്ദം കേൾക്കുന്നുണ്ടായിരുന്നു..... "" എത്ര പറഞ്ഞാലും മനസിലാവില്ലേ നിങ്ങൾക്ക്.....???? എന്റെ കയ്യിൽ പണമില്ല..... "" അങ്ങനെ പറയല്ലേ മോളെ..... നിന്റെ അനിയത്തിയുടെ വിവാഹ കാര്യത്തിനു വേണ്ടിയല്ലേ....??? അമ്മയെക്കൊണ്ട് ഒറ്റക്ക് പറ്റില്ല....

കുറച്ചെങ്കിലും ഒരു സഹായം മോളു ചെയ്യണം..... "" നിങ്ങളോട് എത്ര പ്രാവശ്യം പറയണം.... ഇറങ്ങി പോകാൻ നോക്ക് ഇവിടുന്ന്..... ശ്രുതി അമ്മയെ പിന്നിലേക്ക് തള്ളി..... അവർ വീഴുന്നതിനു മുൻപ് ദച്ചുവിന്റെ കൈകൾ അവരെ താങ്ങി നിർത്തി..... പെട്ടന്ന് മുന്നിൽ ദച്ചുവിനെ കണ്ടതും ശ്രുതി ഞെട്ടലോടെ ദച്ചുവിനെ നോക്കി..... അവളുടെ മുഖത്ത്‌ ഭയം വ്യക്തമായിരുന്നു..... ദച്ചു അവരെ മാറ്റി ദേഷ്യത്തോടെ അവളുടെ അടുത്തേക്ക് ചെന്ന് കവിളിൽ ആഞ്ഞു തല്ലി..... "" എങ്ങനെയാടി സ്വന്തം അമ്മയോട് ഇതുപോലെ പെരുമാറാൻ കഴിയുന്നത്.....???? ഒരു വിവാഹം കഴിഞ്ഞ് സ്വന്തം കാലിൽ നിൽക്കാറായപ്പോൾ വളർത്തി വലുതാക്കിയ അമ്മയോട് പുച്ഛം.... നീയും ഒരമ്മയാണെന്നുള്ള കാര്യം മറക്കണ്ട.... നാളെ നിന്നോടും സ്വന്തം മകൾ ഇതുപോലെ ചെയ്‌താൽ സഹിക്കാൻ കഴിയുമോ നിനക്ക്....????? ചെറുപ്പത്തിലേ അച്ഛൻ ഉപേക്ഷിച്ചു പോയാപ്പോൾ സ്വന്തം കാര്യം നോക്കി സുഖമായി ജീവിക്കാമായിരുന്നു നിന്റെ അമ്മക്ക്....

അത് ചെയ്യാതെ നിങ്ങൾക്ക് വേണ്ടി മാത്രം ജീവിച്ചില്ലേല്ലേ ഈ അമ്മ..... ഇത്രയും കാലം കഷ്ടപ്പെട്ട് നോക്കി വളർത്തിയില്ലേ.....????? നിന്നോടൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല...... അവൾ ദച്ചു പറഞ്ഞതിനൊന്നും മറുപടി പറയാനാകാതെ മുഖം കുനിച്ചു നിന്നു..... ദച്ചു അവർക്കടുത്തേക്ക് പോയി നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ചു കൊടുത്തു..... "" ഗീതമ്മെയെ ഞാൻ സ്വന്തം അമ്മയെപോലെയല്ലേ കണ്ടിട്ടുള്ളത്..... ഏതെങ്കിലും ആവശ്യം ഉണ്ടെങ്കിൽ എന്നോട് ചോദിക്കണമെന്ന് പല പ്രാവശ്യം പറഞ്ഞിട്ടില്ലേ....????? "" മോളെ അത്.... "" ഒന്നും പറയണ്ട..... "" അനൂ..... ദച്ചു വിളിച്ചത് കെട്ട് ദച്ചുവിന്റെ PA അകത്തേക്ക് വന്നു..... "" ചെക്ക് എടുക്ക്..... "" ശരി മാഡം.... പറഞ്ഞതിനോടൊപ്പം തന്നെ PA ചെക്ക് എടുത്ത് ദച്ചുവിന് നേരേ നീട്ടി..... അവൾ അതിൽ sign ചെയ്തു..... "" പത്തു ലക്ഷ്യം രൂപയുണ്ട്..... പോരെങ്കിൽ പറഞ്ഞാൽ മതി..... അവർ നിറകണ്ണുകളോടെ ദച്ചുവിന് നേരേ കൈകൂപ്പി.... ""

എങ്ങനെയായ മോളെ ഇതിനൊക്കെ ഞാൻ നന്ദി പറയേണ്ടത്....???? "" ഒന്നും വേണ്ട.... ഓർമ വെച്ച കാലം മുതൽ കാണുന്നതല്ലേ ഞാനീ മുഖം.... ഒരിക്കലും ഒരു വേലക്കാരിയുടെ സ്ഥാനത്ത് കണ്ടിട്ടില്ല.... സ്വന്തം അമ്മയെപ്പോലെ തന്നെയാ കണ്ടിട്ടുള്ളത്..... അതുകൊണ്ടാ... അതുകൊണ്ട് മാത്രമാ ഇവൾക്ക് ഇവിടെ ജോലി കൊടുത്തതും..... ദച്ചു തിരിഞ്ഞു നിന്ന് ആ പെൺകുട്ടിയെ ഒന്ന് രൂക്ഷമായി നോക്കി...... "" ഗീതമ്മ പൊയ്ക്കോളൂ...... ദച്ചു പറഞ്ഞത് കെട്ട് അവർ അവളുടെ തലയിൽ മൃദുവായി തലോടിക്കൊണ്ട് പുറത്തേക്കുപോയി.... അവർ പോയതും ദച്ചു വീണ്ടും ശ്രുതിക്കടുത്തേക്ക് വന്നു..... "" നിന്റെ സേവനം ഇനി സൂര്യമഠം ഗ്രൂപ്പ്‌ ഓഫ് കമ്പനീസിന് ആവശ്യമില്ല..... You are terminated.....!!!!! "" മാഡം പ്ലീസ്..... അവൾ എന്തോ പറയാൻ തുടങ്ങിയതും ദച്ചു അവളെ രൂക്ഷമായി ഒന്ന് നോക്കി..... അത്‌ കണ്ടതും അവൾ പേടിച്ചുകൊണ്ട് രണ്ടടി പിറകിലേക്ക് നീങ്ങി.....

ഇതെല്ലാം ക്യാബിനു പുറത്തു നിന്ന് ദേവൻ കാണുന്നുണ്ടായിരുന്നു..... അവന്റെ മനസ്സിൽ ദച്ചുവിനോടുള്ള പ്രണയം പതിൻമടങ്ങു വർദ്ധിച്ചതുപോലെ തോന്നി..... അവൻ അഭിമാനത്തോടെ അവളെ നോക്കിനിന്നു..... ദച്ചു ക്യാബിനു പുറത്തേക്കിറങ്ങുന്നത് കണ്ടതും ദേവൻ അവിടെ നിന്ന് മാറി..... ദച്ചു അവളുടെ ക്യാബിനിലേക്ക് പോയി..... ലാപ്ടോപ് നോക്കുമ്പോഴാണ് ഫോണിലേക്ക് ഒരു unknown നമ്പറിൽ നിന്ന് കോൾ വന്നത്.....അതാരാണെന്ന് ദച്ചുവിന് അറിയാമായിരുന്നു..... അവൾ കോൾ അറ്റൻഡ് ചെയ്തു.... "" പറയ് സിദ്ധു..... എന്താ അത്യാവശ്യമായി സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞത്..... "" അതൊക്കെ പറയാം.... അതിനു മുമ്പ് തന്റെ ഫോണിലേക്ക് ഇപ്പൊ വന്ന വീഡിയോ ഒന്ന് നോക്കിക്കേ..... സിദ്ധു പറഞ്ഞത് കെട്ട് ദച്ചു Whats Appil വന്ന വീഡിയോ ഓപ്പൺ ചെയ്തു....... അവളൊരു ഞെട്ടലോടെ അതിലേക്ക് നോക്കി................🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story