ദുർഗ്ഗാഗ്നി: ഭാഗം 44

durgagni

രചന: PATHU

"" ദച്ചു ഫോണെടുത്ത് ആരെയോ വിളിക്കാൻ തുടങ്ങിയതും പെട്ടന്ന് കുളത്തിൽ നിന്നൊരു കൈ ഉയർന്നു വന്ന് അവളെ വെള്ളത്തിലേക്ക് വലിച്ചിട്ടു..... അവൾ വെള്ളത്തിൽ മുങ്ങി താഴ്ന്നു..... "" ആ...." ദച്ചുവിന്റെ അലർച്ച അവിടമാകെ മുഴങ്ങി..... അവളെ അന്വേഷിച്ച് ദേവൻ കുളക്കടവിലേക്ക് വരുമ്പോഴാണ് ദച്ചുവിന്റെ ശബ്ദം കേൾക്കുന്നത്...... അവൻ ഞെട്ടി തരിച്ചുകൊണ്ട് കുളത്തിലേക്ക് നോക്കി..... ദച്ചു മുങ്ങി താഴുന്നത് കണ്ടതും ദേവൻ അതേ നിമിഷം തന്നെ കുളത്തിലേക്കിറങ്ങി..... ദേവൻ അവളെ കൈകളിൽ കോരിയെടുത്തു..... ദച്ചു ആകെ അവശയായിരുന്നു..... അവളുടെ മുഖത്തേക്ക് നോക്കുംതോറും അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി..... ആ നിമിഷം അവന്റെ കണ്ണുകളിൽ കാമമായിരുന്നില്ല.....

തന്റെ പ്രാണനായവളോടുള്ള, തന്റെ നല്ല പാതിയോടുള്ള കരുതലായിരുന്നു..... ദേവൻ അവളുമായി പടവിലേക്ക് കയറി.... ദച്ചുവിന്റെ ബോധം പൂർണമായും മറഞ്ഞിരുന്നു.....അപ്പോഴേക്ക് മറ്റുള്ളവരെല്ലാം അവിടേക്കെത്തി..... എല്ലാവരും പേടിയോടെ അവർക്ക് ചുറ്റും കൂടി..... "" ദേവാ.... എന്താ മോനെ....??? എന്താ എന്റെ മോൾക്ക് പറ്റിയത്.....???? "" അറിയില്ല മുത്തശ്ശി..... ഞാൻ വരുമ്പൊ ദച്ചു വെള്ളത്തിൽ..... ബാക്കി പറയാനാകാത്ത വിധം ദേവൻ കരഞ്ഞു പോയിരുന്നു..... ദേവൻ ദച്ചുവിനെ താഴേക്ക് കിടത്തി അവളുടെ തല അവന്റെ മടിയിലേക്ക് എടുത്തു വെച്ചു..... "" ദച്ചു.... മോളെ.... കണ്ണുതുറക്ക്.... പറയുന്നതിനോടൊപ്പം തന്നെ ദേവന്റെ കണ്ണുനീർ ദച്ചുവിന്റെ മുഖത്തേക്ക് വീണു ചിതറി..... "" മോനെ.... വാ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകാം.... ചെറിയച്ഛൻ പറയുന്നത് കെട്ട് ദേവൻ അവളെ കയ്യിലേക്ക് എടുക്കാൻ തുടങ്ങിയതും ദച്ചു ചെറുതായി ഒന്ന് ചുമച്ചു....

അപ്പോൾ തന്നെ ദേവൻ ദച്ചുവിന്റെ വയറിൽ കൈകൾ അമർത്തി..... വെള്ളം വായിലൂടെ പുറത്തേക്ക് വരാൻ തുടങ്ങി..... കുറച്ചു സമയത്തിനു ശേഷം ദച്ചുവിന് ബോധം തെളിഞ്ഞു..... അവൾ കണ്ണുകൾ തുറന്നതും കരഞ്ഞു കലങ്ങിയ കണ്ണുകളോടെ തന്റെ അടുത്തിരിക്കുന്ന ദേവനെയാണ് കണ്ടത്..... ദച്ചു അറപ്പോടെ തന്നെ മുഖം തിരിച്ചു.... എല്ലാവരെയും ബോധിപ്പിക്കാൻ വേണ്ടിയാണ് അവന്റെയീ നാടകം എന്ന് അവൾ കരുതി..... എല്ലാവരും കരഞ്ഞുകൊണ്ട് അവളെ കെട്ടിപ്പിടിച്ചു.... "" മുത്തശ്ശി പറഞ്ഞിട്ടില്ലേ ഇവിടെ വന്ന് ഇങ്ങനെ ഒറ്റക്കിരിക്കരുത് എന്ന്....??? മോൻ കണ്ടില്ലായിരുന്നെങ്കിൽ ഇപ്പൊ എന്തായേനെ അവസ്ഥ....??? ശ്രദ്ധിക്കണ്ടേ മോളെ.... "" എന്റെ അശ്രദ്ധ കൊണ്ടല്ല മുത്തശ്ശി.... ആരോ എന്നെ മനപ്പൂർവം കുളത്തിലേക്ക് വലിച്ചിട്ടതാ..... ദച്ചു പറഞ്ഞത് കെട്ട് എല്ലാവരും അക്ഷരാർത്ഥർത്ഥത്തിൽ ഞെട്ടി.....

അത്രയും നേരം സങ്കടത്തോടെ നിന്ന ദേവന്റെ ഭാവം ഞൊടിയിടയിൽ മാറി.... മുഖത്തും കണ്ണുകളിലും ഒരുപോലെ രൗദ്രം നിറഞ്ഞു...... "" ഇങ്ങനെ ചെയ്യാൻ ആർക്കാ ധൈര്യം......???????? പരിസരം പോലും ദേവൻ അലറി..... എല്ലാവരും ഒരു നിമിഷം അവന്റെ മുഖത്തേക്ക് നോക്കി..... ദേവന്റെ മുഖം കോപത്താൽ വലിഞ്ഞു മുറുകിയിരുന്നു.... കണ്ണുകളിൽ വന്യമായ ഭാവം..... "" മോളെ നീ എന്തൊക്കെയാ ഈ പറയുന്നത്....???? മനപ്പൂർവം ചെയ്‌തെന്നോ....??? ആര്... എന്തിന്....??? "" എനിക്കറിയില്ല മുത്തശ്ശി..... ഞാൻ താഴേക്ക് ഇറങ്ങിയതും വെള്ളത്തിൽ നിന്ന് ഒരു കൈ ഉയർന്നു വന്ന് എന്നെ വലിച്ചത് മാത്രമേ എനിക്കോർമ്മയുള്ളൂ..... ദച്ചു അത്രയും പറഞ്ഞുകൊണ്ട് തല താഴ്ത്തി..... ദച്ചു പറഞ്ഞു തീർന്നതിന്റെ അടുത്ത നിമിഷം തന്നെ ദേവൻ മുഷ്ടി ചുരുട്ടിക്കൊണ്ട് കുളത്തിലേക്ക് ഇറങ്ങി...... അവൻ അവിടമാകെ തിരഞ്ഞു..... പക്ഷേ അവിടെ ആരും ഉണ്ടായിരുന്നില്ല..... എല്ലാവരും അവന്റെ പ്രവൃത്തി അതിശയത്തോടെയായിരുന്നു നോക്കികണ്ടത്.....

അവൻ എത്രമാത്രം അവളെ സ്‌നേഹിക്കുന്നുണ്ടെന്ന് അവന്റെ നോക്കിലും വാക്കിലും വ്യക്തമായിരുന്നു..... ദേവൻ തിരികെ കയറി അവിടെനിന്ന് പുറത്തേക്ക് പോയി തറവാടിന്റെ പരിസരമെല്ലാം വീക്ഷിച്ചു...... ആ സമയത്താണ് ദച്ചുവിന്റെ ഫോൺ റിംങ് ചെയ്യുന്നത് കേട്ടത്..... ഫോൺ പടിക്കെട്ടിൽ തന്നെയുണ്ടായിരുന്നു..... "" മീനൂട്ടി.... ആ ഫോൺ ഇങ്ങെടുക്ക്...... ദച്ചു പറഞ്ഞത് കെട്ട് ആ കുട്ടി പടിക്കെട്ടിൽ നിന്ന് ഫോൺ എടുത്ത് ദച്ചുവിന് നേരേ നീട്ടി..... അവൾ സ്‌ക്രീനിലേക്ക് നോക്കി.... Unknown Number.... "" മുത്തശ്ശി.... ഒരു important കോൾ ആണ്.... ഞാൻ ഇപ്പൊ വരാം..... ആരെങ്കിലും എന്തെങ്കിലും പറയുന്നതിന് മുൻപ് തന്നെ ദച്ചു ഫോണുമായി കുറച്ച് അപ്പുറത്തേക്ക് മാറി.... അവൾ കോൾ അറ്റൻഡ് ചെയ്തു..... "" കാര്യങ്ങളൊക്കെ എങ്ങനെ.....??? "" perfect..... ദച്ചു പുഞ്ചിരിയോടെ മറുപടി പറഞ്ഞു..... "" എന്നാലും എന്തിനായിരുന്നു ഇങ്ങനെയൊരു ഡ്രാമ....???? "

" പറയാം സിദ്ധു.... ഇപ്പോഴല്ല.... പിന്നീട്.... അത്രയും മാത്രം പറഞ്ഞുകൊണ്ട് ദച്ചു കോൾ കട്ട്‌ ചെയ്തു..... നിഗൂഡമായി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ദച്ചു അവരുടെ അടുത്തേക്ക് തന്നെ പോയി..... കുറച്ചു സമയത്തിന് ശേഷം ദേവനും അവിടേക്ക് വന്നു.... പുറത്തെല്ലാം അന്വേഷിച്ചിട്ടും ആളെ കണ്ടുകിട്ടാത്തതിന്റെ നിരാശ അവന്റെ മുഖത്തുണ്ടായിരുന്നു..... "" ചെറിയച്ഛൻ പോലീസിനെ വിളിക്കാം..... ആരാ ചെയ്തതെന്ന് അവരു കണ്ടുപിടിച്ചോളും...... "" വേണ്ട..... ആരെയും വിളിക്കണ്ട.... അതാരാണെങ്കിലും ഞാൻ തന്നെ കണ്ടുപിടിച്ചോളാം..... അവന്റെ അവസാനത്തിനാ എന്റെ പെണ്ണിനെ അപായപ്പെടുത്താൻ നോക്കിയത്.... കയ്യിൽ കിട്ടിയാൽ കൊന്നു കുഴിച്ചുമൂടും ഞാൻ.....!!!!!!! ദേവൻ മുഷ്ടി ചുരുട്ടി ചുവരിൽ ആഞ്ഞടിച്ചുകൊണ്ട് പറഞ്ഞു......

അവനോട് ആർക്കും ഒരക്ഷരം പോലും മറുത്തു പറയാൻ തോന്നിയില്ല..... കഴിഞ്ഞ കുറച്ചു നിമിഷങ്ങൾ കൊണ്ട് അവൻ എത്രമാത്രം സംഘർഷം അനുഭവിച്ചെന്ന് ആ മുഖത്തു നിന്നും വ്യക്തമായിരുന്നു...... "" വാ അകത്തേക്ക്....!!!! ദേവൻ ദച്ചുവിന്റെ നേർക്ക് ആക്രോശിച്ചതും അവൾ അവനെ രൂക്ഷമായി ഒന്ന് നോക്കി..... ദച്ചുവിന്റെ പ്രതികരണം ഇല്ലെന്ന് കണ്ടതും ദേവൻ അടുത്ത നിമിഷം തന്നെ അവളെ കൈകളിൽ കോരിയെടുത്തു...... ദച്ചു കുതറിക്കൊണ്ട് ദേഷ്യത്തോടെ അവനെ നോക്കി..... "" പറഞ്ഞാൽ അനുസരിക്കാൻ നിനക്ക് വയ്യെങ്കിൽ പിന്നെ എന്താ ചെയ്യേണ്ടതെന്ന് എനിക്കറിയാം.....!!!!!! അത്രയും പറഞ്ഞുകൊണ്ട് ദേവൻ അവളുമായി റൂമിലേക്ക് പോയി..... "" എല്ലാവരും അകത്തേക്ക് പോ....."" മുത്തശ്ശി പറഞ്ഞത് കെട്ട് എല്ലാവരും കുളക്കടവിൽ നിന്ന് അകത്തേക്ക് പോയി...... "" ഗണേശാ..... നീ അവിടെ നിൽക്ക്..... "" എന്താ അമ്മേ....??? "" എന്തൊക്കെയാ ഇവിടെ നടക്കുന്നത്....???

നമ്മുടെ തറവാട്ടിൽ ആദ്യമായിട്ടാ ഇങ്ങനെയൊന്ന്..... എന്റെ കുട്ടിയോട് ആർക്കാ ഇതിനും മാത്രം വൈരാഗ്യം....???? "" അറിയില്ല അമ്മേ..... എനിക്കും ഒന്നും മനസിലാവുന്നില്ല..... ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത ദച്ചു മോളോട് ആരാ ഇങ്ങനെ ചെയ്യാൻ....???? ഏട്ടനും ഏട്ടത്തിയും അറിഞ്ഞാൽ എങ്ങനെയാവും പ്രതികരിക്കുക....??? അത്‌ ഓർക്കുമ്പൊ തന്നെ എനിക്ക് ആകെ ഭയം തോന്നുന്നു...... "" നാളെ കുടുംബക്ഷേത്രത്തിലെ പൂജ കഴിഞ്ഞാൽ ഉടൻ തന്നെ നമുക്ക് വള്ളിക്കാടൻ തിരുമേനിയെ കാണണം..... എനിക്ക് അദ്ദേഹത്തോട് മാത്രമായി ചിലത് പറയാനുണ്ട്..... അത്രയും പറഞ്ഞുകൊണ്ട് മുത്തശ്ശി നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ചു..... റൂമിൽ കയറി ദച്ചുവിനെ ഫ്ലോറിലേക്ക് നിർത്തിക്കൊണ്ട് ദേവൻ ഡോർ ലോക്ക് ചെയ്തു..... "" ആരെ കാണാനാടി നീ ഈ സമയത്ത്‌ അങ്ങോട്ടേക്ക് പോയത്...... നിന്റെ മറ്റവൻ അങ്ങോട്ടേക്ക് വരാന്ന് പറഞ്ഞോ.....???????

ദേവന്റെ ഉള്ളിലെ സങ്കടവും വേദനയുമെല്ലാം ദേഷ്യമായി പുറത്തേക്ക് വന്നു...... അതിന് മറുപടിയായി ദച്ചു അവനെ കത്തുന്ന കണ്ണുകളോടെ നോക്കിയതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല..... അവളുടെ മൗനം അവനെ കൂടുതൽ ചൊടിപ്പിച്ചു..... "" ചോദിച്ചത് കേട്ടില്ലേ......????? ആരെങ്കിലും പറഞ്ഞിരുന്നോ അവിടെ വെച്ചു കാണാമെന്ന്......??? "" അതേടോ...... ഒരാളെ കാണാൻ വേണ്ടി തന്നെയാ ഞാൻ അങ്ങോട്ടേക്ക് പോയത്.... അതിന് തനിക്ക് നഷ്ടം വല്ലതും ഉണ്ടോ....???? "" ടീ..... ദച്ചു ചോദിച്ചു തീർന്നതും ദേവൻ അലറിക്കൊണ്ട് അവളുടെ മുഖത്തിന് നേരേ കയ്യുയർത്തി...... ദച്ചു അവന്റെ കൈ തടഞ്ഞു...... "" ഞാൻ എനിക്ക് ഇഷ്ടമുള്ളവരെ കാണും കാണാത്തിരിക്കും..... ചിലപ്പൊ കൂടെ പോയെന്നും വരും..... അത് ചോദ്യം ചെയ്യാൻ തനിക്കെന്താ അവകാശം.....?????

ദേവൻ അതിയായ ദേഷ്യത്തോടെ അവളുടെ കഴുത്തിൽ കുത്തി പിടിച്ചു..... "" ഇനി നിന്റെ വായിൽ നിന്ന് ഇങ്ങനെയൊന്ന് വന്നാൽ ഈ നാവ് പിഴുതെടുക്കും ഞാൻ.....!!!!!!! അത്രയും പറഞ്ഞുകൊണ്ട് ദേവൻ അവളിലെ പിടി അയച്ചു..... "" നിന്റെ മനസ്സിൽ മറ്റൊരുവൻ ഉണ്ടെന്ന് അറിയുന്നത് തന്നെ എനിക്ക് മരണ തുല്യമാണ്..... മറന്നേക്ക്..... അതാ നിനക്ക് നല്ലത്.... അതല്ലെങ്കിൽ അവനെ പച്ചക്ക് കൊളുത്തും ഞാൻ.... നീ എന്റെയാ.... എന്റെ മാത്രം.....!!!!! ദേവൻ പറഞ്ഞത് കെട്ട് ദച്ചു ഒരു ഞെട്ടലോടെ അവന്റെ മുഖത്തേക്ക് നോക്കി..... "" അതേടി.... എന്റെ ജീവനാ നീ.....!!!!! ഈ ലോകത്ത്‌ മറ്റെന്തിനേക്കാളും മാറ്റാരേക്കാളും കൂടുതൽ ഞാനിന്ന് നിന്നെ സ്നേഹിക്കുന്നുണ്ട്...... ദേവൻ പറഞ്ഞു തീർന്നതും ദച്ചുവിന്റെ കൈ അവന്റെ കരണത്ത് പതിച്ചതും ഒരുമിച്ചായിരുന്നു...................🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story