ദുർഗ്ഗാഗ്നി: ഭാഗം 45

durgagni

രചന: PATHU

"" അതേടി.... എന്റെ ജീവനാ നീ.....!!!!! ഈ ലോകത്ത്‌ മറ്റെന്തിനേക്കാളും മാറ്റാരേക്കാളും കൂടുതൽ ഞാനിന്ന് നിന്നെ സ്നേഹിക്കുന്നുണ്ട്...... നിന്റെ മനസ്സിൽ മറ്റൊരുവൻ ഉണ്ടെന്ന് അറിയുന്നത് തന്നെ എനിക്ക് മരണ തുല്യമാണ്..... മറന്നേക്ക്..... അതാ നിനക്ക് നല്ലത്.... അതല്ലെങ്കിൽ അവനെ പച്ചക്ക് കൊളുത്തും ഞാൻ....!!!!!! നീ എന്റെയാ.... എന്റെ മാത്രം.....!!!!! ദേവൻ പറഞ്ഞത് കെട്ട് ദച്ചു ഒരു ഞെട്ടലോടെ അവന്റെ മുഖത്തേക്ക് നോക്കി..... ദേവൻ പറഞ്ഞു തീർന്നതും ദച്ചുവിന്റെ കൈ അവന്റെ കരണത്ത് പതിച്ചതും ഒരുമിച്ചായിരുന്നു...... അങ്ങനെയൊന്ന് പ്രതീക്ഷിച്ചിരുന്നത് പോലെ അവന്റെ മുഖത്ത്‌ ഒരു പുഞ്ചിരി വിരിഞ്ഞു...... ദേവൻ മുഖം തിരിച്ച് അവളെ നോക്കി....... ദച്ചുവിന്റെ കണ്ണുകൾ കോപത്താൽ കത്തി ജ്വലിക്കുകയായിരുന്നു...... അവൾ അവന്റെ ഷർട്ടിൽ കുത്തി പിടിച്ചു.... "" എന്റെ മാനം ചവിട്ടി അരച്ചിട്ട് എന്റെ ജീവിതവും സ്വപ്നങ്ങളും തകർത്തിട്ട് തനിക്ക് എന്നോട് പ്രേമമാണെന്നോ....???? മനുഷ്യന്റെ ജന്മമല്ല താണെന്ന് എനിക്ക് മുൻപേ അറിയാം....

പക്ഷേ ഇത്രത്തോളം തൊലിക്കട്ടി പ്രതീക്ഷിക്ഷിച്ചില്ല..... നാണമാകുന്നില്ലേടോ തനിക്ക് ഇതും പറഞ്ഞ് എന്റെ മുന്നിൽ നിൽക്കാൻ.......????? ദച്ചു പറഞ്ഞത് കെട്ട് ദേവൻ ചെറുതായി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് തന്റെ ഷർട്ടിൽ ഉണ്ടായിരുന്ന അവളുടെ കൈകൾ ബലമായി എടുത്തു മാറ്റിയ ശേഷം അരക്കെട്ടിലൂടെ അവളെ നെഞ്ചോടു ചേർത്ത് പിടിച്ചു..... ദച്ചു അവനെ കത്തുന്ന കണ്ണുകളോടെ നോക്കി..... അവൾ അവനെ ശക്തിയായി തള്ളി മാറ്റാൻ നോക്കിയതും ദേവൻ അവളെ ചുവരിലേക്ക് ചേർത്തു പിടിച്ചുകൊണ്ട് ദച്ചുവിന്റെ ശരീരത്തിലേക്ക് അമർന്നു..... "" നിനക്കെന്നെ സ്നേഹിക്കാൻ കഴിയില്ലെന്ന് നിന്നെക്കാൾ നന്നായി എനിക്കറിയാം..... ഒരുതരത്തിൽ ഞാനത് അർഹിക്കുന്നതും ഇല്ല.... പക്ഷേ നിന്റെ മനസ്സിൽ ഇനിയും അവനാണ് സ്ഥാനമെന്നറിഞ്ഞാൽ അതു മാത്രം പൊറുക്കില്ല ഞാൻ....!!!!! സ്നേഹിച്ചില്ലെങ്കിലും, അംഗീകരിച്ചില്ലെങ്കിലും മരണം വരെ നിന്റെ താലിയുടെ അവകാശി ഞാനായിരിക്കണം...... അങ്ങനെയാകാനെ പാടുള്ളു....

അതല്ലെങ്കിൽ ഞാൻ എന്തൊക്കെ ചെയ്തുകൂട്ടുമെന്ന് എനിക്ക് തന്നെ അറിയില്ല...... ഓർത്തുവെച്ചോ....!!!! "" ഇത്‌ പറയാൻ തനിക്ക് എന്താ യോഗ്യത.....????? ഏത് പെണ്ണിനെയും കാമത്തോടെ മാത്രം നോക്കികാണുന്ന തന്നെപോലെ ഇത്രയും തരംതാഴ്ന്ന ഒരുവന്, എന്റെ മനസ്സിൽ മറ്റൊരാൾക്ക് ഇടം കൊടുക്കാൻ പാടില്ലെന്ന് പറയാൻ എന്തർഹതയാ ഉള്ളത്....????? "" നിന്റെ കഴുത്തിൽ താലി കെട്ടിയവനാണെന്നുള്ളത് തന്നെയാ എന്റെ യോഗ്യത..... അത്‌ മാത്രമല്ല, നിന്റെ ശരീരത്തിൽ ആദ്യമായും അവസാനമായും തൊട്ടവനാണെന്നുള്ള ഒരു യോഗ്യതയും കൂടി ഉണ്ട്..... എന്താ അത് പോരെ.....????? ദേവൻ പറഞ്ഞത് കെട്ട് ദച്ചു അറപ്പോടെ അവനെ നോക്കി..... അവനോടുള്ള പകയും, വിദ്വേഷവും, അറപ്പും വെറുപ്പുമെല്ലാം ഒരുപോലെ അവളുടെ മനസ്സിൽ നിറഞ്ഞു..... "" പറഞ്ഞതൊന്നും മോള് മറന്നിട്ടില്ലല്ലോ.....???? മനസ്സിൽ ഉള്ളതെല്ലാം ഇപ്പൊ ഈ നിമിഷം തന്നെ കുഴിച്ചു മൂടിയേക്ക്..... അതാ അവന്റെ ആയുസ്സിന് നല്ലത്..... അല്ലെങ്കിൽ നിനക്ക് ചിന്തിക്കാൻ പോലും പോലും കഴിയാത്ത രീതിയിൽ ക്രൂരമായിരിക്കും അവന്റെ മരണം......!!!!! ദേവന്റെ വാക്കുകൾ അവളുടെ ഉള്ളിൽ നീറിപുകയുന്ന നേരിപ്പോടിനെ ആളി കത്തിച്ചു......

അതിന്റെ പ്രതിഫലമെന്നോണം അവളുടെ കണ്ണുകളിൽ നിന്ന് ഒഴുകിയ കണ്ണുനീർ തുള്ളികൾക്ക് അവനെ ചുട്ടെരിക്കാൻ ശേഷിയുണ്ടായിരുന്നു..... "" എന്റെ ഹരിയേട്ടന്റെ ശരീരത്തിൽ ഒരു തരി മണ്ണു നുള്ളിയിട്ടാൽ മുന്നും പിന്നും നോക്കില്ല ഞാൻ....!!!! ദച്ചു പറഞ്ഞു തീർന്നതും ദേവൻ അവളുടെ കവിളിൽ കുത്തി പിടിച്ചുകൊണ്ടു അവളുടെ അധരങ്ങൾ കവർന്നു..... എന്താണ് നടക്കുന്നതെന്ന് ചിന്തിക്കാൻ തുടങ്ങുന്നതിന് മുൻപ് തന്നെ ദേവന്റെ പല്ലുകൾ അവളുടെ അധരങ്ങളിലേക്ക് ആഴ്ന്നിറങ്ങി...... അങ്ങേയറ്റം ഭ്രാന്തമായ ആവേശത്തോടെ അവനാ അധരങ്ങൾ നുകർന്നു..... ദച്ചു എതിർക്കാൻ പരമാവധി ശ്രമിച്ചെങ്കിലും അവൻ അവളിലേക്ക് പ്രയോഗിക്കുന്ന ബലം ദച്ചുവിന്റെ എതിർപ്പുകളെല്ലാം നിഷ്പ്രഭമാക്കാൻ പോന്നതായിരുന്നു...... അവൻ അവളുടെ കൈകൾ ചുവരിലേക്ക് ചേർത്തു പിടിച്ചു...... ചുണ്ടുകൾക്കൊപ്പം നാവും കെട്ടു പിണഞ്ഞു...... ദച്ചുവിന്റെ ചുണ്ടുകൾ മുറിഞ്ഞു രക്തം പൊടിഞ്ഞു..... എന്നിട്ടു പോലും പിന്മാറാൻ ദേവൻ തയ്യാറായിരുന്നില്ല.....

ഒടുവിൽ ഒരു കിതപ്പോടെ അവനാ അധരങ്ങളെ മോചിപ്പിക്കുമ്പോൾ ദച്ചുവിന്റെ കണ്ണുകൾ ചുവന്നു കലങ്ങിയിരുന്നു..... അടുത്ത നിമിഷം തന്നെ ദച്ചുവിന്റെ കൈകൾ ദേവന്റെ മുഖത്തിനു നേരെ ഉയർന്നതും ദേവൻ അവളുടെ കൈ തടഞ്ഞ് പിന്നിലേക്ക് ചേർത്തു വെച്ചു കൊണ്ട് അവളെ അവനോട് അടുപ്പിച്ചു..... "" ഇത്‌ നീയായിട്ട് ചോദിച്ചു വാങ്ങിയതാ..... ഇനി അവന്റെ മുഖം മനസിലേക്ക് വരുമ്പോഴെല്ലാം ഈ തന്നത് ഓർമ്മ വരണം.... അവനെ കുറിച്ച് ചിന്തിക്കുന്ന നിമിഷത്തിൽ എന്റെ ചൂട് നിന്റെ ശരീരത്തിനെ ചുട്ടുപൊള്ളിക്കണം...... ഒന്നുകൂടി കേട്ടോ.... ഇനി അവന്റെ പേര് നിന്റെ വായിൽ നിന്ന് ഞാൻ കേൾക്കാൻ ഇട വന്നാൽ ,അവനെ മാത്രമായിരിക്കില്ല ഞാൻ ഇല്ലാതാക്കുന്നത്..... ഹോസ്പിറ്റലിൽ കിടപ്പില്ലേ ഒരുത്തൻ..... അത് പോലെ നിന്റെ കുടുംബത്തിലെ ഓരോരുത്തരും അനുഭവിക്കും..... നീ പറയാറുള്ളത് പോലെ ഞാൻ മനുഷ്യനല്ല, മൃഗം തന്നെയാ...... നിനക്ക് വേണ്ടി എന്തു ചെയ്യാനും മടിയില്ലാത്ത മൃഗം...... ഓർത്തു വെച്ചോ......!!!!!!! അത്രയും പറഞ്ഞുകൊണ്ട് ദേവൻ ഡോർ ശക്തിയായി തുറന്നുകൊണ്ട് പുറത്തേക്ക് പോയി.... ദച്ചു ഉള്ളിൽ നുരഞ്ഞു പൊന്തുന്ന അവനോടുള്ള ദേഷ്യവും വെറുപ്പും ഒരുവിധം കടിച്ചമർത്തി.....

നിമിഷ നേരം കൊണ്ടു തന്നെ ദേവന്റെ കാർ തറവാടിനു പുറത്തേക്ക് ചീറി പാഞ്ഞു..... കാർ ഗെറ്റ് കടന്ന് പുറത്തേക്കിറങ്ങിയതും പുറത്തുണ്ടായിരുന്ന അപരിചനായ ഒരാൾ ആർക്കോ ഫോൺ ചെയ്തു..... മറുതലക്കൽ നിന്ന് കോൾ അറ്റൻഡ് ആയി.... "" ഹലോ... സർ.... ദേവൻ പുറത്തേക്ക് പോയി..... ഒറ്റക്കാണ്.... ദുർഗ്ഗാ മാഡം കൂടെയില്ല..... എന്താ വേണ്ടത്....???? തീർത്തേക്കട്ടെ....???? "" ഇത്‌ തന്നെയാ പറ്റിയ അവസരം..... കൊന്ന് തള്ളിയേക്ക് അവനെ.... തിരിച്ചു വരുന്നത് അവന്റെ ശവശരീരം ആയിരിക്കണം..... ഒരു സാധാ ആക്‌സിഡന്റ്..... ആർക്കും ഒരു സംശയവും തോന്നാൻ പാടില്ല..... കേട്ടല്ലോ....???? "" ഇല്ല സർ.... എല്ലാം ഞങ്ങളേറ്റു..... സർ ധൈര്യമായിയിട്ടിരിക്ക്...... ദേവപ്രതാപ് ഇനി മുതൽ വെറുമൊരോർമ്മ മാത്രമായിരിക്കും...... അത്രയും പറഞ്ഞുകൊണ്ട് അയാൾ കോൾ കട്ട്‌ ചെയ്തു..... ദച്ചുവിന്റെ ഓരോ വാക്കുകളും തീമഴപോലെ ദേവന്റെയുള്ളിൽ പെയ്തിറങ്ങുകയായിരുന്നു..... മനസ്സും ശരീരവും ഒരുപോലെ പൊള്ളിയടരുന്ന അവസ്ഥ...

അവൾ മറ്റൊരാളെ സ്നേഹിക്കുന്നതിലുള്ള ദേഷ്യവും അവളെ നഷ്ടപ്പെടുമോ എന്നോർത്തുള്ള സങ്കടവും ഒരേ സമയം ദേവന്റെയുള്ളിൽ നിറഞ്ഞു..... ഭ്രാന്തു പിടിക്കുന്നത് പോലെ തോന്നി അവന്..... ദേവന്റെ കാർ ലക്ഷ്യമില്ലാതെ ഓവർ സ്പീഡിൽ കുതിച്ചു പായുകയായിരുന്നു.... പെട്ടന്നാണ് എതിരെനിന്ന് ഒരു ട്രക്ക് പാഞ്ഞു വന്നത്..... കാർ വെട്ടിച്ചുമാറ്റാൻ നോക്കുന്നതിന് മുൻപ് തന്നെ ട്രക്ക് കാറിനെ ഇടിച്ചു തെറുപ്പിച്ചു..... കണ്ടു നിന്ന എല്ലാവരും ഞെട്ടി തരിച്ചു പോയിരുന്നു.... അത്രക്ക് ഭയാനകമായിരുന്നു ആ കാഴ്ച.... ട്രക്ക് നിർത്താതെ പാഞ്ഞു പോയി.... കണ്ടു നിന്നവരെല്ലാം ഓടി കാറിനടുത്തേക്ക് വന്നു..... അത് ആകെ തകർന്നു തരിപ്പണമായിരുന്നു..... കാറിൽ നിന്ന് പുറത്തെടുക്കുന്നതിന് മുൻപ് തന്നെ ആ ശരീരത്തിൽ നിന്ന് ജീവനറ്റു പോയിരുന്നു...............🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story