ദുർഗ്ഗാഗ്നി: ഭാഗം 47

durgagni

രചന: PATHU

റൂമിനടുത്തെത്തിയതും ദച്ചു ആരുമായോ സംസാരിക്കുന്നത് ദേവൻ കെട്ടു.... അകത്തു നിന്ന് ഒരു പുരുഷ ശബ്ദം കേൾക്കാമായിരുന്നു..... ഒരു നിമിഷം ഇടിവെട്ടേറ്റത് പോലെ ദേവൻ നിന്നു..... ക്ഷണ നേരം കൊണ്ട് തന്നെ നാഡീ ഞരമ്പുകൾ കോപത്താൽ വലിഞ്ഞു മുറുകി..... ദേഷ്യത്താൽ അടി മുടി വിറച്ചുകൊണ്ട് അവൻ ഡോർ ചവിട്ടി തുറന്നു..... അപ്പോഴാണ് അകത്തുണ്ടായിരുന്നവരെ ദേവൻ കാണുന്നത്.... അത് ദച്ചുവിന്റെ മുത്തശ്ശിയും ചെറിയച്ഛനുമായിരുന്നു..... പെട്ടന്നുള്ള അവന്റെ പ്രവൃത്തിയിൽ അവരാകെ അമ്പരന്നു പോയിരുന്നു..... ദേവൻ ഒരു നിമിഷം എന്തു ചെയ്യണമെന്നോ എന്തു പറയണമെന്നോ അറിയാതെ നിന്നു.... അവന്റെ നോട്ടം ദച്ചുവിന്റെ നേർക്ക് എത്തിയതും ദച്ചു അവനെ രൂക്ഷമായി നോക്കിനിൽക്കുന്നതാണ് കണ്ടത്.... അവൻ കണ്ണുചിമ്മി കാണിച്ചതും ദച്ചു വെറുപ്പോടെ മുഖം തിരിച്ചു..... ഇതുവരെ കാമം നിറഞ്ഞു നിന്ന അവന്റെ കണ്ണുകളിൽ ഇന്ന് പ്രണയം കണ്ടപ്പോൾ അവൾക്ക് അറപ്പാണ് തോന്നിയത്.... "" എന്താ മോനെ... എന്തു പറ്റി....??? മുഖമൊക്കെ ആകെ വല്ലാതെ.... "" ഒന്നൂല്ല മുത്തശ്ശി.... ഇങ്ങോട്ടേക്ക് വന്നപ്പൊ എന്തൊക്കെയൊ ശബ്ദങ്ങൾ കേൾക്കുന്നുണ്ടായിരുന്നു.... അതാ ഞാൻ പെട്ടന്ന്.... "" മുത്തശ്ശിക്ക് മനസിലായി....

കഴിഞ്ഞ സംഭവങ്ങൾ ഇപ്പൊഴും മനസ്സിൽ നിന്ന് പോയിട്ടില്ലല്ലേ...???? "" അത്ര പെട്ടന്ന് മറക്കാൻ കഴിയുന്നതല്ലല്ലോ കുറച്ചു മുൻപ് നടന്നത്...??? എവിടെ വന്ന് ഇവളെ അപായപ്പെടുത്താൻ ധൈര്യം കാണിച്ചത് ആരാന്ന് എനിക്കറിഞ്ഞേ പറ്റു.... "" അത് ആരാണെന്ന് അറിയാനാ ഞങ്ങളും കാത്തിരിക്കുന്നത്..... ആദ്യമായട്ടാണ് തറവാട്ടിൽ ഇങ്ങനെയൊന്ന്...... ഇതിന് പിന്നിൽ ആരാണെങ്കിലും എത്രയും വേഗം കണ്ടെത്തണം.... മുത്തശ്ശിയോട് സംസാരിക്കുമ്പോഴും ദേവന്റെ കണ്ണുകൾ ദച്ചുവിന്റെ മുഖത്ത്‌ തന്നെയായിരുന്നു.... ദച്ചു മിഴികൾ താഴ്ത്തി നിൽക്കുകയായിരുന്നു.... എന്തൊക്കെയൊ നിഗൂഢതകൾ ആ കണ്ണുകളിൽ തെളിഞ്ഞു നിൽക്കുന്നുണ്ട്..... അവളുടെ നിശബ്ദത....!!!! അത് എല്ലായെപ്പോഴും തനിക്കെതിരെ എന്തോ പദ്ധതിക്ക് വേണ്ടിയുള്ള മുന്നൊരുക്കമാണെന്ന് ദേവന് നന്നായി അറിയാമായിരുന്നു..... അതുകൊണ്ട് തന്നെ അവളുടെ ഈ ഭാവം അത് താൻ ഭയക്കേണ്ടത് തന്നെയാണ്..... "" ദേവാ... നാളെ രാവിലെയാണ് ക്ഷേത്രത്തിലെ പൂജകൾ.... അതിരാവിലെ തന്നെ അങ്ങോട്ടേക്ക് പോകണം...... ചെറിയച്ഛന്റെ ശബ്ദമാണ് ദേവനെ ചിന്തകളിൽ നിന്ന് തിരികെ കൊണ്ടുവന്നത്.... അതിന് മറുപടിയായി അവനൊരു പുഞ്ചിരിയോടെ തലയാട്ടി.....

"" ഗണേശാ... നീ വാ.... കുട്ടികൾ ഉറങ്ങിക്കോട്ടെ..... സമയം ഒരുപാട് വൈകി..... മുത്തശ്ശി അത് പറഞ്ഞ ശേഷം റൂമിന് പുറത്തേക്ക് നടക്കാൻ തുടങ്ങിയതും പിന്നിൽ നിന്ന് ദച്ചു വിളിച്ചു.... "" മുത്തശ്ശി.... ഞാനും ഉണ്ട്.... ഞാൻ ഇന്ന് മുത്തശ്ശിയുടെ കൂടെയാണ്..... ദച്ചു പറഞ്ഞത് കെട്ട് ദേവൻ അതിയായ ദേഷ്യത്തോടെ അവളെ നോക്കി..... "" അത് വേണോ മോളെ.... ദേവൻ ഇവിടെ ഒറ്റക്കാവില്ലേ...???? "" അതിനെന്താ പ്രശ്നം...??? ഒരു ദിവസത്തെ കാര്യമല്ലേ..... ദേവേട്ടൻ ഇവിടെ ഒറ്റക്ക് കിടന്നോളും.... അല്ലേ ദേവേട്ടാ.....???? അത്രയും പറഞ്ഞുകൊണ്ട് ദച്ചു അവനെ പുച്ഛത്തോടെ നോക്കി..... അവളുടെ ചോദ്യത്തിലെ വെറുപ്പും പരിഹാസവും അവനെ ചൊടിപ്പിച്ചെങ്കിലും ദേവൻ സ്വയം നിയന്ത്രിച്ചു.... ദച്ചു അവനെ രൂക്ഷമായി നോക്കിക്കൊണ്ട് തന്നെ റൂമിന് പുറത്തേക്കിറങ്ങി..... ദച്ചു പോകുന്നതിലുള്ള ദേഷ്യം ദേവന്റെ മുഖത്ത്‌ പ്രകടമായിരുന്നു..... അവൾ കണ്ണിൽ നിന്ന് മറയും തോറും എന്തോ ഒരു ശൂന്യത തന്റെ മനസിനെ പൊതിയുന്നത് ദേവൻ അറിഞ്ഞു...... എത്രമാത്രം താൻ അവളെ സ്നേഹിക്കുന്നുണ്ടെന്ന് വീണ്ടും വീണ്ടും തിരച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അത്..... തിരിച്ചു കിട്ടില്ലെന്ന്‌ അറിഞ്ഞിട്ടും എന്തുകൊണ്ടാണ് താനവളെ ഇത്രയേറെ സ്നേഹിച്ചു പോകുന്നത്....????

അവൻ സ്വയം ചോദിച്ചെങ്കിലും ഉത്തരം കണ്ടെത്താനായില്ല..... ഒന്നറിയാം.... ഇന്ന് തന്റെ ജീവിതം തന്നെ അവളാണ്.... തന്റെ നിശ്വാസത്തിൽ പോലും നിറഞ്ഞു നിൽക്കുന്നത് അവളോടുള്ള പ്രണയമാണ്..... മനുഷ്യനെ ഒരേസമയം ദൈവമാക്കാനും ചെകുത്താനാക്കാനും കഴിവുള്ള പ്രണയം......!!!!!!!! ദച്ചുവിന്റെ മനസ്സാകെ തിളച്ചു മറിയുകയായിരുന്നു..... ദേവൻ തന്നെ പ്രണയിക്കുന്നു എന്ന ചിന്ത ഒരുപോലെ അവളുടെ ശരീരത്തിനെയും മനസ്സിനെയും കാർന്നു തിന്നു..... അവനോടുള്ള പകയും ദേഷ്യവും തന്റെ മനസ്സിൽ ഒന്നുകൂടി വർദ്ധിച്ചത് പോലെ തോന്നി ദച്ചുവിന്..... ഓർക്കുംതോറും തീ ചൂളയിൽ അകപ്പെട്ടത് പോലെ അവളുടെ ഹൃദയം നീറി പുകഞ്ഞു..... അതിനൊപ്പം അവളെ അലട്ടിയത് ഹരിയെ അവൻ അപകടപ്പെടുത്തുമോ എന്ന തോന്നലായിരുന്നു..... മുത്തശ്ശി ഉറങ്ങിയെന്ന് ഉറപ്പുവരുത്തിയ ശേഷം ദച്ചു ഫോണെടുത്ത്‌ സിദ്ധുവിനെ വിളിച്ചു..... "" എന്താ ദച്ചു ഈ നേരത്ത്‌....???? എന്തെങ്കിലും പ്രശ്നം ഉണ്ടോ....??? "" സിദ്ധു.... നമ്മുടെ പ്ലാനിൽ ചെറിയൊരു മാറ്റം.... നമ്മൾ വിചാരിച്ചത് പോലെ എല്ലാം നാളെ തന്നെ നടക്കണം.... "" എന്താടോ ഇത്ര പെട്ടന്ന് ഇങ്ങനെയൊരു തീരുമാനം....??? താനല്ലേ പറഞ്ഞത് ഉടനെ ഒന്നും വേണ്ടാന്ന്.... ""

സിദ്ധു പ്ലീസ്.... എന്നോട് ഇപ്പൊ ഒന്നും ചോദിക്കരുത്.... എല്ലാം ഞാൻ പിന്നീട് പറയാം.... ഇപ്പൊ ഞാൻ പറഞ്ഞത് പോലെ താൻ കാര്യങ്ങളെല്ലാം ചെയ്യാൻ നോക്ക്..... "" Okay Okay.... നാളെ തന്നെ വേണ്ടത് ചെയ്യാം..... പക്ഷേ നിങ്ങൾ നാളെ ഇങ്ങോട്ടേക്ക് പുറപ്പെടില്ലേ...???? ദേവൻ ഓഫീസിൽ ഉണ്ടെങ്കിൽ ഒരുപക്ഷേ ഒന്നും നടക്കില്ല..... "" ക്ഷേത്രത്തിലെ പൂജകൾ ഒക്കെ തീർന്ന ശേഷമായിരിക്കും ഇവിടെ നിന്ന് പുറപ്പെടുന്നത്..... ആ സമയം....!!!!!! അതാണ് നമുക്ക് മുന്നിൽ ഉള്ളത്.... അതിനകം തന്നെ എല്ലാം നടന്നിരിക്കണം..... "" അവന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒന്നായിരിക്കും ഇത്.... അതുകൊണ്ട് തന്നെ സൂക്ഷിക്കണം ദച്ചു..... വെറുതേയിരിക്കില്ല ദേവൻ..... "" അയാളെന്നെ ഒന്നും ചെയ്യില്ല സിദ്ധു..... ഇതിന് പിന്നിൽ ഞാനാണെന്ന് പറയാതെ തന്നെ അവന് മനസിലാവും..... നഷ്ടപ്പെടുന്നത് പണമാണെങ്കിൽ ഏതുവിധേനയും അവനത് ഉണ്ടാക്കുമെന്ന് എനിക്ക് നന്നായിട്ടറിയാം.... പക്ഷേ ഈ അപമാനം.... താൻ പറഞ്ഞത് പോലെ അവനിത് ഒരിക്കലും മറക്കാൻ കഴിയില്ല..... ഇതോടെ തകർന്നടിയും അവൻ.....!!!അത് പറയുമ്പോൾ ദച്ചുവിന്റെ കണ്ണുകൾ വന്യമായി തിളങ്ങുകയായിരുന്നു..... പെണ്ണിന്റെ പക....!!!!!! അത്‌ എല്ലാ പരിധികളും ലംഘിച്ചുകൊണ്ട് തന്നെ അവളുടെ കണ്ണുകളിൽ നിറഞ്ഞു കത്തി....

. "" സിദ്ധു.... ഹരിയേട്ടൻ എവിടെയുണ്ടെന്ന് എനിക്ക് എത്രയും വേഗം അറിഞ്ഞേ പറ്റു..... "" അന്വേഷിക്കുന്നുണ്ട്.... പക്ഷേ ഇതുവരെ ഒരു വിവരവും ഇല്ല.... "" എന്തുചെയ്തിട്ടാണെങ്കിലും കണ്ടെത്തിയേ പറ്റു..... ഞാൻ കാരണം ആ മനുഷ്യന് ഒരു പോറലേറ്റാൽ ഈ ജന്മം എനിക്ക് എന്നോട് തന്നെ ക്ഷമിക്കാൻ കഴിയില്ല..... "" താൻ എന്തൊക്കെയാ പറയുന്നത്...??? ഹരിക്ക് എന്തു സംഭവിക്കാൻ...???? "" ഞാൻ പറഞ്ഞല്ലോ സിദ്ധു.... ഇപ്പൊ എന്നോട് ഒന്നും ചോദിക്കരുത്..... എത്രയും വേഗം ഹരിയേട്ടനെ എനിക്ക് കാണണം.... അത്രയും മാത്രം പറഞ്ഞുകൊണ്ട് ദച്ചു കോൾ കട്ട്‌ ചെയ്തു..... പിറ്റേന്ന് രാവിലെ തന്നെ എല്ലാവരും അമ്പലത്തിലേക്ക് പുറപ്പെട്ടു..... ക്ഷേത്രത്തിൽ പൂജകൾക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ എല്ലാം കഴിഞ്ഞിരുന്നു..... പൂജകൾ എന്തിനു വേണ്ടി ഉള്ളതാണെന്ന് മുത്തശ്ശിക്കും ചെറിയച്ഛനും മാത്രമായിരുന്നു അറിയാമായിരുന്നത്..... മണിക്കൂറുകൾ കടന്നു പോയി.... എല്ലാം ഭംഗിയായി തന്നെ അവസാനിച്ചു..... ഈ സമയങ്ങളിളെല്ലാം ദേവന്റെ നോട്ടം ദച്ചുവിന്റെ നേർക്ക് തന്നെയായിരുന്നു.... അതവൾക്ക് അങ്ങേയറ്റം അരോചകമായി തോന്നി.....

എല്ലാവരും അടുത്തുണ്ടായിരുന്നത് കൊണ്ട് തന്നെ പ്രതികരിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു...... തറവാട്ടിൽ എല്ലാവരോടും യാത്ര പറഞ്ഞ് രണ്ടാളും തിരികെ പുറപ്പെട്ടു.... പക്ഷേ ദേവൻ അറിഞ്ഞിരുന്നില്ല ആ യാത്ര അവന്റെ സർവ്വനാശത്തിലേക്കുള്ള തുടക്കമായിരിക്കുമെന്ന്..... കാറിൽ കയറിയ ശേഷം ദച്ചു പതിവുപോലെ തന്നെ കൈകൾ മാറിൽ പിണച്ചു കെട്ടി കണ്ണുകളച്ചുകൊണ്ട് സീറ്റിലേക്ക് ചാരിയിരുന്നു..... കസവ് സാരിയായിയിരുന്നു വേഷം.... ദേവന് അവളുടെ മുഖത്തു നിന്ന് കണ്ണുകൾ എടുക്കാനേ തോന്നിയില്ല.... അവളുടെ ജ്വലിക്കുന്ന സൗന്ദര്യത്തിന് മുന്നിൽ അവൻ സ്വയം മറന്നു..... അവനാസ്വദിക്കുകയായിരുന്നു മുൻപ് അവളോടുള്ള ദേഷ്യത്തിന്റെ പേരിൽ താൻ മനപ്പൂർവം ശ്രദ്ധിക്കാതിരുന്ന അവളുടെ സൗന്ദര്യം.....!!!!! ദേവന്റെ ഇടം കൈ പതിയെ അവളുടെ കയ്യിൽ തലോടിയതും ദച്ചു കണ്ണുകൾ തുറന്ന് അവനെ രൂക്ഷമായി നോക്കിക്കൊണ്ട് അവന്റെ കൈ തട്ടി മാറ്റി..... അടുത്ത നിമിഷം തന്നെ ദേവൻ ഒരു കൈ കൊണ്ട് അരക്കെട്ടിലൂടെ അവളെ ചേർത്തു പിടിച്ചു.....

ഇതോടെ ദച്ചുവിന്റെ സകല നിയന്ത്രണങ്ങളും നഷ്ടപ്പെട്ടു.... അവൾ കത്തുന്ന കണ്ണുകളോടെ അവനെ നോക്കി..... "" താൻ എന്ത്‌ ഭ്രാന്താടോ ഈ കാണിക്കുന്നത്....???? ദച്ചു അവന് നേരെ ചീറി..... "" യഥാർത്ഥ ഭ്രാന്ത് എന്താണെന്ന് നീ കാണാൻ പോകുന്നതല്ലേയുള്ളു ഭാര്യേ.....!!!!! ദേവൻ ഒരു ചെറു പുഞ്ചിരിചയോടെ അവളുടെ ഇടുപ്പിലുള്ള അവന്റെ കൈ മോചിപ്പിച്ചു..... അപ്പോഴാണ് ദേവന്റെ ഫോൺ റിങ്‌ ചെയ്തത്.... അവൻ സ്ക്രീനിലേക്ക് നോക്കി.... ഓഫീസിലെ ലാൻലൈനിൽ നിന്നാണ് കോൾ..... ദേവൻ കോൾ അറ്റൻഡ് ചെയ്ത് ഫോൺ ചെവിയോട് ചേർത്തു..... മറുതലക്കൾ നിന്ന് പറഞ്ഞത് കേട്ടതും അവൻ ഞെട്ടി തരിച്ചു പോയി.... ഈ നിമിഷം ദച്ചുവിന്റെ ചുണ്ടുകളിലാണ് പുഞ്ചിരി തെളിഞ്ഞത്..... ദേവൻ കോൾ കട്ട്‌ ചെയ്ത ശേഷം ഓഫീസ് ലക്ഷ്യമാക്കി ചീറി പാഞ്ഞു.................🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story