ദുർഗ്ഗാഗ്നി: ഭാഗം 48

durgagni

രചന: PATHU

""ദച്ചു സംശയത്തോടെ റൂമിനകത്തേക്ക് നടന്നു..... ബെഡിൽ ഉള്ള ആളെ കണ്ടതും അവളുടെ കാലുകൾ നിശ്ചലമായി..... ശരീരമാകെ മരവിച്ച അവസ്ഥ..... താൻ കാണുന്നത് സ്വപ്നമാണോ സത്യമാണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു അവൾ....... "" ഹരിയേട്ടൻ..."" അവളുടെ ചുണ്ടുകൾ മന്ത്രിക്കുന്നതിനോടൊപ്പം കണ്ണുകളും നിറഞ്ഞൊഴുകി..... അബോധാവസ്ഥയിലായിരുന്നു ഹരി.... ശരീരമാകെ മുറിവുകളായിരുന്നു..... അവനടുത്തേക്ക് പോകണമെന്നുണ്ടായിരുന്നെങ്കിലും എന്തുകൊണ്ടോ ദച്ചുവിന് അതിനുള്ള ധൈര്യം വന്നില്ല.... അവൾ കരഞ്ഞുകൊണ്ട് റൂമിന് പുറത്തേക്ക് ഓടി..... ഇത്രയും കാലം മനസ്സിൽ നിന്ന് മായാതിരുന്ന ഹരിയുടെ ഓർമ്മകൾ സമ്മാനിച്ച വേദനകളെല്ലാം കണ്ണുനീരായി അണപൊട്ടി ഒഴുകി...... ദച്ചുവിന്റെ ഈ അവസ്ഥ സിദ്ധുവിന്റെ ഹൃദയത്തെയും അങ്ങേയറ്റം വേദനിപ്പിച്ചു..... "" ദച്ചു.... എന്തായിത്....???? ഇങ്ങനെ സങ്കടപ്പെടാൻ മാത്രം ഹരിക്ക് ഒന്നും ഇല്ല..... അപകടനിലയൊക്കെ തരണം ചെയ്തെന്നാ ഡോക്ടർ പറഞ്ഞത്.... "" എന്താ ഹരിയേട്ടനു പറ്റിയത്....??? കണ്ണുനീരിനിടയിൽ അവളുടെ സ്വരം ഇടറുന്നുണ്ടായിരുന്നു..... "" ആരോ കൊല്ലാൻ ശ്രമിച്ചതാണ്.... ഹരി എവിടെയാണെന്ന് എനിക്ക് മുൻപേ വിവരം കിട്ടിയിരുന്നു.... അത് തന്നോട് പറയാൻ വേണ്ടിയാ അന്ന് ഞാൻ തറവാട്ടിലേക്ക് വന്നത്....

പക്ഷേ ഞാൻ അയാൾക്കടുത്തേക്ക് എത്തുന്നതിനു മുൻപ് തന്നെ ആരൊക്കെയോ ചേർന്ന് അയാളെ ആക്രമിച്ചിരുന്നു..... വെട്ടുകൊണ്ട നിലയിലാണ് ഹരിയെ കാണുന്നത്.... അപ്പൊ തന്നെ ഹോസ്പിറ്റലിൽ എത്തിച്ചു..... ഇന്നലെ താൻ വിളിച്ചപ്പൊ മനപ്പൂർവം പറയാതിരുന്നതാണ്.... ജീവിത്തിലേക്ക് തിരിച്ചുമോന്ന് യാതൊരു ഉറപ്പും ഇല്ലായിരുന്നു..... ഇന്നാണ് നില അൽപ്പമെങ്കിലും മെച്ചപ്പെട്ടത്..... അതുകൊണ്ടാ തന്നെ അറിയിക്കണമെന്ന് തോന്നിയത്...... ഹരിയെ കൊല്ലാൻ മാത്രം ആർക്കാണ് അയാളോട് ഇത്ര പകയെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസിലാകുന്നില്ല..... അപ്പോഴാണ് ദച്ചുവിന്റെ മനസിൽ ദേവന്റെ മുഖം തെളിയുന്നത്.... ഇതിന് പിന്നിൽ ദേവൻ തന്നെയാണെന്ന് മനസിലാക്കാൻ അവൾക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ല..... അത്രയും നേരം ഹരിയെ ഇങ്ങനെയൊരവസ്ഥയിൽ കാണേണ്ടി വന്നതിന്റെ വേദനയാൽ നിറഞ്ഞൊഴുകിയ കണ്ണുകളിൽ ക്ഷണം നേരം കൊണ്ട് ദേവനൊടുള്ള പകയുടെ തീക്കനൽ ആളി കത്തി..... അവളുടെ സിരകളിൽ പോലും അവനോടുള്ള വെറുപ്പും ദേഷ്യവും നിറഞ്ഞു നിന്നു...... "" ഇതാരാ ചെയ്തതെന്ന് എനിക്കറിയാം സിദ്ധു..... അവളുടെ വാക്കുകൾക്ക് വല്ലത്ത ഒരു ഭാവമായിരുന്നു.....

സിദ്ധു ഒരു നിമിഷം ദച്ചുവിന്റെ മുഖത്തേക്ക് നോക്കി...... മുഖത്ത് വന്യമായ ഭാവം...... എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചത് പോലെ..... ആ നിശ്ചയദാർഢ്യം കണ്ണുകളിൽ വ്യക്തമായിരുന്നു..... "" ആരാ ഇതിനു പിന്നിൽ....???? ദേവനാണോ....???? "" അതേ.... അവൻ തന്നെയാ......!!!!! "" എനിക്കൊന്നും മനസിലാവുന്നില്ല ദച്ചൂ..... ദേവൻ എന്തിനു വേണ്ടിയാ ഹരിയെ....???? "" എന്നോടിപ്പൊ ഒന്നും ചോദിക്കരുത് സിദ്ധു..... എല്ലാം ഞാൻ പറയാം..... അതിനു മുൻപ് ഹരിയേട്ടനോട് ഈ കാണിച്ച ക്രൂരതക്കുള്ള ശിക്ഷ അവൻ അനുഭവിക്കണം..... "" എന്താ വേണ്ടതെന്ന് പറഞ്ഞാ മതി..... അതുപോലെ ചെയ്യാം..... "" വേണ്ട..... ഈ കാര്യത്തിൽ ആരുടെയും സഹായം എനിക്കാവശ്യമില്ല..... ഇതിന് പകരം ചോദിക്കേണ്ടത് ഞാൻ തന്നെയാ..... നെഞ്ചുപൊട്ടി കരയും അവൻ..... അതിന് എന്താ ചെയ്യേണ്ടതെന്ന് എനിക്ക് നന്നായി അറിയാം..... അത് പറയുമ്പോൾ ദച്ചുവിന്റെ കണ്ണുകൾ ജ്വലിക്കുകയായിരുന്നു...... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 മാധവൻ പുറത്തേക്കിറങ്ങുന്നതും കാത്ത് ദേവൻ കാറിനടുത്ത് നിൽക്കുകയായിരുന്നു..... ദച്ചുവിനെ പറ്റി ആലോചിക്കുംതോറും ദേവന് സ്വയം നിയന്ത്രിക്കാൻ കഴിയാതെ വന്നു......

ഒരു ഭാഗത്ത് അവളോടുള്ള പ്രണയം ഭ്രാന്തമായി തന്റെ മനസ്സിൽ ആളിപടരുമ്പോൾ മറു ഭാഗത്ത് അവളു കാരണം തനിക്കും തന്റെ കുടുംബത്തിനും ഉണ്ടായ അപമാനം അവനെ ശരീരത്തെയും മനസ്സിനെയും ഒരുപോലെ വരിഞ്ഞു മുറുക്കുന്നു..... കുറച്ചു സമയത്തിനു ശേഷം മാധവൻ പുറത്തേക്ക് വന്നു..... ജാമ്യം എടുത്തിരുന്നു.... അയാൾ പുറത്തേക്കിറങ്ങിയതും ദേവൻ മാധവന്റെ അടുത്തേക്ക് വന്നു..... ഇന്നുവരെ മറ്റുള്ളവർക്ക് മുന്നിൽ തലയുയർത്തി മാത്രം നിന്നിരുന്ന സ്വന്തം അച്ഛൻ ഇന്ന് ഒരു കുറ്റവാളിയെ പോലെ തലതാഴ്ത്തി നിൽക്കേണ്ടി വരുന്ന കാഴ്ച ദേവന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു..... അദ്ദേഹത്തെ എന്തു പറഞ്ഞാണ് ആശ്വസിപ്പിക്കേണ്ടതെന്ന് പോലും ദേവന് അറിയില്ലായിരുന്നു..... ഇതിനെല്ലാം ദച്ചുവാണ് കാരണം എന്നുള്ള ചിന്ത അവനെ ഭ്രാന്ത് പിടിപ്പിച്ചു...... "" അച്ഛാ.... നമുക്ക് വീട്ടിലേക്ക് പോകാം..... ദേവൻ പറഞ്ഞതിന് യാതൊരു പ്രതികരണവും മാധവന്റെ ഭാഗത്ത് നിന്നുണ്ടായില്ല..... അയാൾ നിർജീവമായി കാറിനടുത്തേക്ക് നടന്നു..... ആ മനസ്സിൽ അപമാനത്തിന്റെയും വേദനയുടെയും ഒരു കടലിരമ്പുന്നുണ്ടെന്ന് ദേവന് വ്യക്തമായി അറിയാമായിരുന്നു......

അവൻ കാർ സ്റ്റാർട്ട്‌ ചെയ്ത് മുന്നോട്ടേക്ക് പോയി..... അയാൾ അപ്പോഴും മൗനം തന്നെ തുടർന്നു..... നിമിഷ നേരം കൊണ്ട് തന്നെ കാർ മാണിക്യമംഗലത്തിന്റെ ഗേറ്റ് കടന്ന് അകത്തേക്ക് കയറി..... അവരെ കാത്ത് പുറത്തു തന്നെ ലക്ഷ്മി ഉണ്ടായിരുന്നു..... മാധവനെ കണ്ടതും അവർ ഓടി വന്ന് കരഞ്ഞുകൊണ്ട് അയാളെ കെട്ടിപിടിച്ചു..... മാധവൻ ഒന്നും പറയാതെ തന്നെ അവരെ അടർത്തി മാറ്റി അകത്തേക്ക് കയറി...... "" ദേവാ..... എന്താ മോനെ അച്ഛന് പറ്റിയത്....????? അമ്മ ചോദിച്ചതിനുള്ള മറുപടിയായി രണ്ടു തുള്ളി കണ്ണുനീർ ദേവന്റെ കണ്ണുകളിൽ നിന്ന് ഇറ്റു വീണു..... "" ഇതിന്റെ പിന്നിൽ ആരായാലും വെറുതേ വിടരുത്..... അദ്ദേഹത്തെ ഇങ്ങനെ കാണാൻ കഴിയുന്നില്ല അമ്മക്ക്..... അവർ കണ്ണുപൊത്തി കരഞ്ഞതും ദേവൻ അവരുടെ കണ്ണുനീർ തുടച്ചു മാറ്റി.... "" അമ്മ വിഷമിക്കണ്ട..... അച്ഛന്റെ ഈ അവസ്ഥക്ക് കാരണക്കാരായവരെ വെറുതേ വിടില്ല ഞാൻ.....!!! ദേവന്റെ കണ്ണുകൾ ക്രൂരമായി തിളങ്ങുകയായിരുന്നു..... "" അമ്മ അച്ഛന്റെ അടുത്തേക്ക് ചെല്ല്..... കുറച്ചു സമയം കൊണ്ട് ഒരുപാട് വേദനിച്ചിട്ടുണ്ട് അച്ഛൻ.... എനിക്ക് ആ മുഖത്തേക്ക് നോക്കാനുള്ള ധൈര്യമില്ല.... അമ്മ എങ്ങനെയെങ്കിലും അച്ഛനെ പറഞ്ഞോന്ന് സമാധാനിപ്പിക്ക്.....

ദേവൻ പറഞ്ഞത് കെട്ട് അവർ മുകളിലേക്ക് കയറി.... ദേവൻ പുറത്തേക്ക് പോകാൻ തുടങ്ങിയതും മുകളിൽ നിന്ന് അമ്മയുടെ അലർച്ച കെട്ടു..... ആ നിമിഷം തന്നെ ദേവൻ ശരവേഗത്തിൽ മുകളിലേക്ക് കയറി.... അവിടെ കണ്ട കാഴ്ചയിൽ അവൻ ഒരു നിമിഷം പകച്ചു..... കണ്ണുകൾ നിറഞ്ഞൊഴുകി.....മാധവൻ ഫ്ലോറിൽ ബോധമില്ലാതെ കിടക്കുന്നു..... "" മാധവേട്ടാ.... കണ്ണു തുറക്ക്..... ലക്ഷ്മി കരഞ്ഞുകൊണ്ട് അയാളെ വിളിച്ചു..... "" ദേവാ... അച്ഛൻ.... ബാക്കി പൂർത്തിയാക്കുന്നതിന് മൂൻപ് തന്നെ അവർ പൊട്ടികരഞ്ഞു..... "" അമ്മ പേടിക്കണ്ട.... അച്ഛന് ഒന്നും വരില്ല.....എത്രയും വേഗം അച്ഛനെ ഹോസ്പിറ്റലിൽ എത്തിക്കണം.... ദേവൻ അയാളെ കൈകളിൽ താങ്ങിയെടുത്ത്‌ താഴെക്കിറങ്ങി..... ക്ഷണ നേരം കൊണ്ട് ദേവന്റെ കാർ ഹോസ്പിറ്റലിൽ ലക്ഷ്യമാക്കി ചീറി പാഞ്ഞു..... കണ്ണുനീർ പലപ്പോഴും കാഴ്ചയെ മറക്കുന്നുണ്ടായിരുന്നു..... അച്ഛന് ഒന്നും സംഭവിക്കരുതെന്ന പ്രാർത്ഥനയായിരുന്നു അവന്റെ മനസ്സ് മുഴുവൻ...... കാർ Medicity ഹോസ്പിറ്റലിലേക്ക് വന്നു നിന്നു..... ദേവൻ അദ്ദേഹത്തെ കൈകളിൽ കോരിയെടുത്ത്‌ തന്നെ അകത്തേക്ക് കൊണ്ടുപോയി..... അതിന് തൊട്ടടുത്ത റൂമിൽ തന്നെയാണ് ഹരിയെയും അഡ്മിറ്റ് ചെയ്തിരുന്നത്......

അദ്ദേഹത്തെ പരിശോധിച്ച് ഡോക്ടർ റൂമിന് പുറത്തേക്ക് വരുന്നതും കാത്ത് ദേവനും അമ്മയും അക്ഷമരായി പുറത്തു കാത്തു നിന്നു..... കുറച്ചു സമയത്തിന് ശേഷം ഡോക്ടർ പുറത്തേക്കിറങ്ങി..... "" ഡോക്ടർ... എങ്ങനെയുണ്ട് എന്റെ അച്ഛന്....???? "" പേടിക്കേണ്ട ആവശ്യമൊന്നും ഇല്ല.... അദ്ദേഹത്തിന്റെ bp low ആയതാണ്.... അതുകൊണ്ടാണ് തലചുറ്റി വീണത്..... ഇപ്പൊ മയക്കത്തിലാണുള്ളത്.... ഉണർന്നു കഴിഞ്ഞാൽ വീട്ടിലേക്ക് പോകാം..... അത്രയും പറഞ്ഞുകൊണ്ട് ഡോക്ടർ മുന്നോട്ടേക്ക് നടന്നു..... അപ്പോഴാണ് ദേവനും അമ്മക്കും അൽപ്പമെങ്കിലും ആശ്വാസമായത്..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 "" താൻ ഒരുപാട് ആഗ്രഹിച്ചതല്ലേ ഹരിയെ ഒന്ന് കാണാൻ.... എന്നിട്ടും എന്തുകൊണ്ടാ അയാളുടെ അടുത്തേക്ക് പോകാതിരുന്നത്....????? "" ഹരിയേട്ടനെ ഇങ്ങനെയോരവസ്ഥയിൽ കാണാനുള്ള ശക്തി എനിക്കില്ല സിദ്ധു..... ഞാൻ കാരണം എന്നും ആ മനുഷ്യന് വേദനകൾ മാത്രമേ ഉണ്ടായിട്ടുള്ളു.... "" എല്ലാം ദൈവത്തിന്റെ തീരുമാനങ്ങൾ അല്ലേ ദച്ചു....???

താൻ വന്നേ.... നമുക്ക് ഹരിയുടെ അടുത്തേക്ക് പോകാം.... "" ഞാനില്ല സിദ്ധു..... "" ഒന്നും പറയണ്ട.... താൻ വന്നേ പറ്റു..... തന്നെ കാണുന്നത് അയാൾക്കും വലിയൊരാശ്വാസമാകും..... സിദ്ധുവിന്റെ നിർബന്ധം കാരണം ദച്ചു ഹരിയുടെ റൂമിലേക്ക് നടന്നു.... ഇതേ സമയം ദേവനും അമ്മയും മാധവനെ കാണാനായി അകത്തേക്ക് കയറിരുന്നു..... അതുകൊണ്ട് തന്നെ ഇരുവരും പരസ്പരം കണ്ടിരുന്നില്ല..... ദച്ചു ഹരിയുടെ അടുത്തേക്ക് ചെന്നു.... ഹരി അപ്പോഴും അബോധാവസ്ഥയിൽ തന്നെയായിരുന്നു..... ഹരിയുടെ ഈ അവസ്ഥക്ക് കാരണം താനാണെന്നുള്ള ചിന്ത ദച്ചുവിന്റെ മനസിനെ വല്ലാതെ ഉലച്ചിരുന്നു..... "" താൻ ഇവിടെ നിൽക്ക്.... ഞാൻ ഡോക്ടറിനെ ഒന്ന് കണ്ടിട്ട് വരാം..... അത്രയും പറഞ്ഞ് സിദ്ധു പുറത്തേക്ക് പോയി..... ദച്ചുവിന്റെ കണ്ണുകൾ നിന്നൊഴുകി ഇറങ്ങിയ കണ്ണുനീർ തുള്ളികൾ ഹരിയുടെ കയ്യിൽ വീണു ചിതറി..... അവന്റെ മുഖത്തേക്ക് നോക്കുംതോറും അവളുടെ ഹൃദയം പൊള്ളിയടരുകയായിരുന്നു...... കഴിഞ്ഞു പോയതെല്ലാം ഒരു തീരശീലയിലെന്ന പോലെ അവളുടെ മനസ്സിൽ മിന്നി മറഞ്ഞു..... പെട്ടന്ന് പിന്നിൽ നിന്നൊരു കാലൊച്ച കേട്ടതും ദച്ചു തിരിഞ്ഞു നോക്കി...... മുന്നിൽ അതിയായ ദേഷ്യത്തോടെ ദേവൻ നിൽക്കുന്നുണ്ടായിരുന്നു..... മുഖത്തും കണ്ണുകളിലും ക്രൂരമായ ഭാവത്തോടെ....!!!!!!..........🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story