ദുർഗ്ഗാഗ്നി: ഭാഗം 52

durgagni

രചന: PATHU

""ജീവിനാക്കാളേറെ സ്നേഹിച്ചതല്ലേ ഞാൻ.....!!!! ദച്ചുവല്ലാതെ മറ്റൊരാൾക്ക് ഈ ജന്മം എന്റെ മനസ്സിൽ സ്ഥാനമില്ല..... പക്ഷേ അതിന്റെ പേരിൽ ദച്ചുവിനെ ഒരു നോക്ക് കാണാൻ പോലും ശ്രമിക്കില്ല ഞാൻ.... എന്റെ പ്രണയം.... അത്‌ എന്റെ മാത്രം വേദനയായി ഈ ജന്മം മുഴുവൻ ഈ മനസ്സിൽ തന്നെ ഉണ്ടാകും..... അത് നേടിയെടുക്കാനുള്ള അർഹത ഇല്ലാതെ പോയി.... "" ഇനിയെങ്കിലും നിന്നോട് എല്ലാം തുറന്നു പറയാതിരുന്നാൽ എനിക്ക് സമാധാനം കിട്ടില്ല ഹരി..... നീ വിചാരിക്കുന്നത് പോലെ ദച്ചു നിന്റെ ഇഷ്ടം കണ്ടില്ലെന്ന് നടിച്ചതല്ല..... പണം ഇല്ലാത്തതിന്റെ പേരിൽ നിന്നെ ഒഴിവാക്കിയതും അല്ല... നീ സ്നേഹിച്ചത് പോലെ അല്ലെങ്കിൽ അതിനേക്കാൾ കൂടുതൽ ദച്ചു നിന്നെ സ്നേഹിച്ചിരുന്നു....... ജയൻ പറഞ്ഞത് കെട്ട് ഹരി ഞെട്ടലോടെ അവനെ നോക്കി..... ഹരിയുടെ കണ്ണുകൾ നിറഞ്ഞു തൂവുകയായിരുന്നു..... ദച്ചു തന്റെ പ്രണയിച്ചിരുന്നു എന്ന തിരിച്ചറിവ് അത്രമേൽ അവന്റെ ഹൃദയത്തെ സ്പർശിച്ചു..... "" ജയാ... നീ പറയുന്നത് സത്യമാണോ....??? ദച്ചു സ്നേഹിച്ചിരുന്നോ എന്നെ...??? ഇടറിയ ശബ്ദത്തോടെയാണ് ഹരി അത് ചോദിച്ചത്..... "" ഇതാണ് ഹരി സത്യം..... ഇത്രയേറെ സ്നേഹിച്ചിട്ടും നിങ്ങൾക്ക് ഒന്നിക്കാൻ കഴിയാതെ പോയതിന്റെ കാരണം അവനാ.....

നിങ്ങളുടെ ജീവിതവും സ്വപ്നങ്ങളും എല്ലാം തകർത്തത് അവനൊറ്റഒരാളാ...... "" ജയാ... നീ തെളിച്ചു പറ.... എനിക്കൊന്നും മനസിലാകുന്നില്ല...... "" എല്ലാം പറയാം ഹരി..... ദേവനെകുറിച്ചെല്ലാം ജയൻ ഹരിയോട് പറഞ്ഞു..... എല്ലാം കേട്ടു കഴിഞ്ഞതും ഹരി ഫ്ലോറിലേക്ക് മുട്ടുകുത്തിയിരുന്നു..... കണ്ണുകൾ നിറഞ്ഞൊഴുകി.... അവനെ എന്തു പറഞ്ഞ് ആശ്വസിപ്പിക്കണം എന്നറിയാതെ ജയൻ വിഷമിച്ചു..... ഹരിയുടെ തോളിൽ കൈവെച്ചതും ഹരി മുഖമുയർത്തി ജയനെ നോക്കി..... ആ നോട്ടത്തിന്റെ തീക്ഷ്ണതയിൽ ജയൻ ഒരു നിമിഷം പകച്ചു..... ഹരി എഴുന്നേറ്റുകൊണ്ട് ജയന്റെ ഷർട്ടിന്റെ കോളറിൽ കുത്തി പിടിച്ചു..... "" നിനക്കെങ്കിലും എന്നോടൊരു വാക്ക് പറയാമായിരുന്നില്ലേ ജയാ....???? എന്റെ പെണ്ണിനെ നോവിച്ച അവനെ കൊന്നു കുഴിച്ചു മൂടിയേനല്ലോ ഞാൻ..... ഏത് അവസ്ഥയിൽ ആയാലും അവളെ കൈ വിട്ടു കളയുമായിരുന്നോടാ ഞാൻ....???? എന്റെ സ്നേഹത്തിൽ അവൾക്ക് അത്രയെ വിശ്വാസം ഉണ്ടായിരുന്നുള്ളോ...????

ഹരിയുടെ അങ്ങനെയൊരു ഭാവം കണ്ട് ജയൻ ശരിക്കും അമ്പരന്നു പോയിരുന്നു..... പ്രണയം മനുഷ്യനെ മാറ്റി മറിക്കുമെന്നത് ശരിയായിരിക്കാം..... "" അവിടെ നിനക്ക് തെറ്റി പോയി ഹരി.... എല്ലാം തുറന്നു പറഞ്ഞിരുന്നു എങ്കിൽ നീ അവളെ വിട്ടു പോകില്ലെന്ന് മറ്റാരെക്കാളും നന്നായി ദച്ചുവിന് അറിയാമായിരുന്നു..... ഞാനും കുറേ നിർബന്ധിച്ചതാണ് എല്ലാം നിന്നോട് പറയാൻ.... പക്ഷേ അവളതിന് കൂട്ടാക്കിയില്ല..... നിന്റെ ജീവിതത്തിലേക്ക് കടന്നു വരാനുള്ള യാതൊരു യോഗ്യതയും തനിക്കില്ലെന്ന ചിന്താഗതി..... "" അതുകൊണ്ട് നേടാൻ കഴിഞ്ഞത് തീരാ വേദനകൾ മാത്രമല്ലേ ജയാ...???? അവളെന്നെ സ്നേഹിക്കുന്നില്ലെന്ന് പറഞ്ഞ നിമിഷം ഞാൻ അനുഭവിച്ചത് മരണവേദനയാണ്..... അവളുടെ കഴുത്തിലാ താലി വീണ നിമിഷം മനസ്സിൽ എനിക്കുള്ള ചിത ഞാൻ തന്നെ ഒരുക്കുകയായിരുന്നു..... പലപ്പോഴും ആലോചിച്ചു ഈ ജീവൻ തന്നെ അവസാനിപ്പിച്ചാലോന്ന്.... പക്ഷേ ആരും ആശ്രയത്തിനില്ലാത്ത എന്റെ കുടുംബം അനാഥമാകുമല്ലോന്ന് ഓർത്ത് മാത്രമാണ് അത് ചെയ്യാതിരുന്നത്.....

"" നിന്നെ എങ്ങനെ പറഞ്ഞു സമാധാനിപ്പിക്കണമെന്ന് എനിക്കറിയില്ല ഹരി..... "" നിനക്ക് അതിന് കഴിയില്ല ജയാ.... ശ്രമിക്കുകയും വേണ്ട..... എനിക്കറിയാം ഇനി എന്താന്ന് വേണ്ടതെന്ന്... ദച്ചു ഇപ്പൊ എവിടെയുണ്ട്.....???? "" ഓഫീസിൽ ഉണ്ട്..... ജയൻ പറഞ്ഞു തീർന്നതും ഹരി എന്തൊക്കെയൊ തീരുമാനിച്ചിറുപ്പിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി..... ഒരുപാട് ദിവസങ്ങൾക്ക് ശേഷമായിരുന്നു ദച്ചു ഓഫീലേക്ക് വന്നത്.... അത്യാവശ്യമായി ചെയ്തു തീർക്കേണ്ട കുറച്ചു കാര്യങ്ങൾ ഉള്ളതുകൊണ്ട് മാത്രം.... പെട്ടന്ന് ഡോർ ലോക്ക് ചെയുന്ന ശബ്ദം കേട്ട് ദച്ചു ലാപ്ടോപ്പിൽ നിന്ന് തലയുയർത്തി നോക്കിയതും മുന്നിൽ ഹരി ഉണ്ടായിരുന്നു...... അങ്ങനെയൊരു കൂടികാഴ്‌ച തീരേ പ്രതീക്ഷിക്കാത്തത് ആയതുകൊണ്ട് തന്നെ അവളൊരു നടുക്കത്തോടെ അവന്റെ മുഖത്തേക്ക് നോക്കി..... ഹരി ക്ഷണ നേരം ദച്ചുവിനടുത്തേക്ക് പാഞ്ഞു വന്നു..... അവളെന്തോ പറയാൻ തുടങ്ങുന്നതിനു മുൻപ് തന്നെ ഹരിയുടെ വലം കൈ ദച്ചുവിന്റെ ഇടം കവിളിൽ പതിച്ചു..... "" എന്തിനായിരുന്നു എന്നോട് ഇങ്ങനെയൊരു ചതി.....??? ഒരുവാക്കെങ്കിലും നിനക്ക് പറയാമായിരുന്നില്ലേ....???? അവന്റെ സംസാരത്തിൽ നിന്ന് തന്നെ സത്യങ്ങളെല്ലാം അവൻ അറിഞ്ഞിട്ടുണ്ടെന്ന് ദച്ചുവിന് മനസിലായി.....

" ഹരിയേട്ടാ... ഞാൻ.... "" വേണ്ട.... ന്യായീകരികരണങ്ങൾ ഒന്നും വേണ്ട.... ജീവിതം നശിപ്പിച്ചവന്നോടുള്ള നിന്റെ പ്രതികാരത്തിൽ തകർന്നത് എന്റെയും ജീവിതമാണ്...... നിനക്കെന്റെ സ്നേഹത്തിൽ ഒരു തരി പോലും വിശ്വാസം ഇല്ലായിരുന്നു അല്ലേ.....???? അങ്ങനെ ഉണ്ടായിരുന്നെങ്കിൽ നീ ഒന്നും എന്നിൽ നിന്ന് മറച്ചു വെക്കില്ലായിരുന്നു ദച്ചു...... നിന്നെ നഷ്ടപ്പെട്ടപ്പൊ ഞാൻ അനുഭവിച്ച വേദന എത്രയാണെന്ന് നിനക്ക് ഊഹിക്കാൻ പോലും കഴിയില്ല..... ഹരി പറഞ്ഞു തീർന്നതും ദച്ചു പൊട്ടികരഞ്ഞുകൊണ്ട് അവന്റെ നെഞ്ചിലേക്ക് വീണു..... ഹരി ഒരു കൈകൊണ്ട് അവളെ ചേർത്തു പിടിച്ചു..... "" കുറ്റപ്പെടുത്തിയതല്ല ഞാൻ.... എന്നോട് എല്ലാം തുറന്നു പറയാനുള്ള മനസ്സ് നീ കാണിച്ചിരുന്നെങ്കിൽ അവനെ ഞാൻ തന്നെ ഇല്ലാതാക്കിയേനെ.....!!!!! ജീവന്റെ ഒരു തരിമ്പ് മാത്രം ബാക്കിനിൽക്കുന്ന അവസ്ഥയിലാണ് നീയെങ്കിൽ പോലും നിന്നെ വിട്ടുകളയില്ലായിരുന്നു ദച്ചു ഞാൻ..... അത്രക്ക് നിന്നെ ഞാൻ സ്നേഹിക്കുന്നുണ്ട്..... നിന്നോടുള്ള പ്രണയം എന്റെ ആത്മാവിൽ അലിഞ്ഞു ചേർന്നതാണ്.....

മരിച്ചു മണ്ണോടു ചേരുന്നതുവരെ അത്‌ അങ്ങനെ തന്നെ ഉണ്ടാകും..... നിന്റെ ഇത്രമാത്രം വേദനിപ്പിച്ച അവനെ എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് നന്നായിട്ടറിയാം..... അതിന് ശേഷം മാത്രമേ നമ്മൾ ഒരുമിക്കൂ...... ഹരി പറഞ്ഞുകെട്ട് ദച്ചു ഒരു ഞെട്ടലോടെ അവന്റെ മുഖത്തേക്ക് നോക്കി.... "" ഹരിയേട്ടനെ സ്നേഹിച്ചിരുന്ന ആ പഴയ ദച്ചു ഇന്നില്ല..... ഒരുതരത്തിൽ പറഞ്ഞാൽ ഇതെന്റെ രണ്ടാം ജന്മമാണ്..... ഇവിടെ എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് എന്റെ ലക്ഷ്യങ്ങൾ മാത്രമാണ്.... അതെല്ലാം പൂർത്തിയായാലും മറ്റൊരു ജീവിതത്തെ പറ്റി എനിക്ക് ചിന്തിക്കാൻ കഴിയില്ല..... "" പിന്നെ നീ എന്തു ചെയ്യാൻ പോകുവാടി...???? ഈ ജന്മം മുഴുവൻ സന്യസിക്കാൻ പോകുന്നോ....???? കഴിഞ്ഞത് കഴിഞ്ഞു.... അതോർത്ത്‌ നല്ലൊരു ജീവിതം പാഴാക്കരുത് ദച്ചു നീ..... നീയും ഞാനും ഒരുപാട് സ്വപ്നം കണ്ടതല്ലേ നമ്മളൊരുമിച്ച് സന്തോഷത്തോടെയുള്ള ഒരു കുടുംബജീവിതം..... അത് യഥാർത്യമാക്കിക്കൂടെ നമ്മുക്ക്....???? "" ഹരിയേട്ടൻ എന്തൊക്കെ പറഞ്ഞാലും എന്റെ തീരുമാനത്തിൽ ഒരു മാറ്റവും ഇല്ല.....

മനസ്സിൽ തന്നെ കുഴിച്ചുമൂടിയ സ്വപ്നങ്ങൾക്കൊന്നും ഇനിയൊരു ഉയർത്തെഴുന്നേൽപ്പ് ഉണ്ടാകില്ല....!!!! "" ഇനിയും നിന്റെ ഇഷ്ടത്തിന് ഓരോന്ന് ചെയ്തുകൂട്ടാൻ ഞാൻ നിന്നെ അനുവദിക്കില്ല ദച്ചു.... എല്ലാത്തിനും ഇന്ന് തന്നെ ഞാനൊരു അവസാനം ഉണ്ടാക്കും.....!!! ദച്ചു എന്തോ പറയാൻ തുടങ്ങുന്നതിന് മുൻപ് തന്നെ ഹരി ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങിയിരുന്നു.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഹരി അവിടെ നിന്ന് പോയത് ദേവന്റെ വീട്ടിലേക്കാണ്..... മാധവനും ലക്ഷ്മിയും ഹോസ്പിറ്റലിൽ ചെക്കപ്പിനായി പോയിരുന്നു..... അമ്മുവിനെ ഈ അവസ്ഥയിൽ ഒറ്റക്കാക്കാൻ കഴിയാത്തത് കൊണ്ട് അവളെയും കൂട്ടിയാണ് അവർ പോയത്..... ഹരി അകത്തേക്ക് കയറിയതും കയ്യിൽ മദ്യകുപ്പിയുമായി ദേവൻ ഹാളിൽ തന്നെ ഉണ്ടായിരുന്നു..... ഹരി അതിയായ ദേഷ്യത്തോടെ ദേവന്റെ അടുത്തേക്ക് ചെന്ന് അവന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി.... ചവിട്ടേറ്റ ആഘാതത്തിൽ ദേവൻ ഫ്ലോറിലേക്ക് വീണു..... അപ്പോഴാണ് ദേവൻ ഹരിയെ കാണുന്നത്.....

ഒരു ചെറിയ അമ്പരപ്പ് ഉണ്ടായെങ്കിലും അവൻ എല്ലാം അറിഞ്ഞിട്ടാണ് വന്നിരിക്കുന്നതെന്ന് ദേവന് മനസിലായി...... ഹരി ദേവന്റെ അടുത്തേക്ക് ചെന്ന് അവന്റെ കഴുത്തിൽ കാലുവെച്ചു... "" എങ്ങനെ കഴിഞ്ഞെടാ നിനക്ക് അവളെ.....????? ഹരി അലർച്ചയോടെ ദേവനെ വീണ്ടും പ്രഹരിച്ചു..... അവന്റെ ദേഷ്യം അൽപ്പമെങ്കിലും കുറയുന്നത് വരെ അവൻ ദേവനെ പൊതിരെ തല്ലി..... ഒന്നെതിർക്കാൻ പോലും മുതിരാതെ ദേവൻ അതെല്ലാം ഏറ്റുവാങ്ങുകയായിരുന്നു...... ഒടുവിൽ രക്തം വാർന്ന് ദേവൻ താഴേക്ക് വീണു..... എഴുന്നേറ്റു നിൽക്കാൻ പോലുമുള്ള ശേഷി അവനില്ലായിരുന്നു.... "" കൊല്ലില്ല നിന്നെ ഞാൻ..... അങ്ങനെ നിന്നെപ്പോലൊരു അസുരനെ കൊന്നിട്ട് ഇരുമ്പഴിക്കുള്ളിൽ തീർക്കാനുള്ളതല്ല എന്റെ ജീവിതം..... നീ അവളുടെ കഴുത്തിൽ കെട്ടിയ കുരുക്ക് പൊട്ടിച്ചെറിഞ്ഞു കൊണ്ട് ഒരിക്കൽ ആഗ്രഹിച്ചത് പോലെ സന്തോഷത്തോടെ ജീവിക്കണം ഞങ്ങൾക്ക്..... അതുകൊണ്ട് ഇപ്പൊ ഭിക്ഷയായി തരികയാണ് ഞാൻ നിനക്കീ ജീവൻ.....

"" ടാ.....!!!!!! പെട്ടന്ന് ദേവന്റെ അലർച്ച കെട്ട് തിരിഞ്ഞു നടക്കാൻ തുടങ്ങിയ ഹരി ഒരു നിമിഷം നിന്നു.... "" നിനക്ക് അവളെ സ്വന്തമാക്കണമെങ്കിൽ ഇപ്പൊ ഈ നിമിഷം നീ എന്നെ കൊല്ലണം.... അതല്ല, ജീവന്റെ ഒരു കണികയെങ്കിലും എന്നിൽ ബാക്കി ഉണ്ടെങ്കിൽ, മറ്റൊരുവന്റെ ദൃഷ്ടി പോലും അവൾക്ക് മേൽ പതിയാൻ ഞാൻ അനുവദിക്കില്ല...... എന്റെ പെണ്ണാ അവൾ..... എന്റെ മാത്രം.....!!!!!!! ദേവൻ പറഞ്ഞത് കെട്ട് ഹരി ദേഷ്യത്തോടെ അവന്റെ അടുത്തേക്ക് നടന്നു..... "" അവളെ നേടാൻ നിന്നെ കൊല്ലണമെങ്കിൽ അതിന് ഒരു മടിയും ഇല്ല ദേവാ എനിക്ക്...... അത്രക്ക് പറഞ്ഞു കൊണ്ട് ഹരി അടുത്ത് കിടന്ന ബോട്ടിൽ എടുത്ത് ടേബിളിനു നേർക്ക് ആഞ്ഞു വീശിക്കൊണ്ട് അത് ദേവന്റെ നെഞ്ചിലേക്ക് കുത്തിയിറക്കി..... അവന്റെ നെഞ്ചിൽ നിന്ന് രക്തം പ്രവഹിച്ചു..... ഒരു ദീർഘ നിശ്വാസത്തോടെ ദേവന്റെ കണ്ണുകൾ അടഞ്ഞു............🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story