ദുർഗ്ഗാഗ്നി: ഭാഗം 53

durgagni

രചന: PATHU

""നിനക്ക് അവളെ സ്വന്തമാക്കണമെങ്കിൽ ഇപ്പൊ ഈ നിമിഷം നീ എന്നെ കൊല്ലണം.... അതല്ല, ജീവന്റെ ഒരു കണികയെങ്കിലും എന്നിൽ ബാക്കി ഉണ്ടെങ്കിൽ, മറ്റൊരുവന്റെ ദൃഷ്ടി പോലും അവൾക്ക് മേൽ പതിയാൻ ഞാൻ അനുവദിക്കില്ല...... എന്റെ പെണ്ണാ അവൾ..... എന്റെ മാത്രം.....!!!!!!! ദേവൻ പറഞ്ഞത് കെട്ട് ഹരി ദേഷ്യത്തോടെ അവന്റെ അടുത്തേക്ക് നടന്നു..... "" അവളെ നേടാൻ നിന്നെ കൊല്ലണമെങ്കിൽ അതിന് ഒരു മടിയും ഇല്ല ദേവാ എനിക്ക്...... അത്രക്ക് പറഞ്ഞു കൊണ്ട് ഹരി അടുത്ത് കിടന്ന ബോട്ടിൽ എടുത്ത് ടേബിളിനു നേർക്ക് ആഞ്ഞു വീശിക്കൊണ്ട് അത് ദേവന്റെ നെഞ്ചിലേക്ക് കുത്തിയിറക്കി..... അവന്റെ നെഞ്ചിൽ നിന്ന് രക്തം പ്രവഹിച്ചു..... ഒരു ദീർഘ നിശ്വാസത്തോടെ ദേവന്റെ കണ്ണുകൾ അടഞ്ഞു..... ദേവനെ അങ്ങനെയൊരവസ്ഥയിൽ കണ്ടതും ഹരി ഒരു നിമിഷം ഒന്ന് പകച്ചു.... അവനെ ഹോസ്പിറ്റലിൽ എത്തിച്ചാലോ എന്ന് പോലും ചിന്തിച്ചതാണ്... പക്ഷേ അവൻ ദച്ചുവിനോട് ചെയ്തു കൂട്ടിയ ക്രൂരതതകൾ മനസിലേക്ക് വന്നതും ഹരി അവനെ ഒന്ന് പുച്ഛത്തോടെ നോക്കിക്കൊണ്ട് വീടിന് പുറത്തേക്കിറങ്ങി..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 "" എന്തൊക്കെ പറഞ്ഞാലും ഈ കാണിച്ചത് ശരിയായില്ല ജയേട്ടാ.....

എല്ലാം ഹരിയേട്ടനോട് തുറന്നു പറയണമായിരുന്നെങ്കിൽ എനിക്കത് വളരെ നേരത്തേ ആകാമായിരുന്നു..... ഒന്നും ആ മനുഷ്യന് സഹിക്കാൻ കഴിയില്ലാന്ന് അറിയാവുന്നതുകൊണ്ട് തന്നെയാ ഞാനെല്ലാം മറച്ചു വെച്ചത്..... "" ഹരിയുടെ അവസ്ഥ കണ്ടപ്പോ എനിക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല ദച്ചു..... ഒരിക്കലും പറയണമെന്ന് കരുതിയതല്ല..... പക്ഷേ, ഇന്നും അവന്റെ മനസ്സിൽ നീ മാത്രമാണെന്ന് അറിഞ്ഞപ്പൊ പറഞ്ഞു പോയി...... "" കുറ്റപ്പെടുത്തിയതല്ല ജയേട്ടാ.... എന്നോടുള്ള വാശിക്കെങ്കിലും ഹരിയേട്ടൻ മറ്റൊരു ജീവിതം തിരിഞ്ഞെടുക്കുമെന്നാ ഞാൻ കരുതിയത്.... അവിടെ എനിക്ക് തെറ്റി..... അന്നും ഇന്നും ഹരിയേട്ടൻ സ്നേഹം എന്നെ തോൽപ്പിച്ചുകൊണ്ടിരിക്കുകയാണ്..... "" നീ ആഗ്രഹിച്ചത് പോലെ ദേവന്റെ പതനം.....!!!! അത് പൂർണമായില്ലെങ്കിൽ പോലും എല്ലാ രീതിയിലും തകർന്നു കഴിഞ്ഞു അവൻ..... നീ വിചാരിച്ചത് പോലെ തന്നെ എല്ലാം നടക്കും..... ഇനിയെങ്കിലും ഹരിക്കൊപ്പം ഒരു പുതിയ ജീവിതം തുടങ്ങിക്കൂടെ മോളെ നിനക്ക്....???? ""

എത്ര നിസ്സാരമായിട്ടാണ് ജയേട്ടൻ ഇത്‌ പറഞ്ഞത്..... ഒരിക്കൽ മുറിപ്പെട്ട മനസ്സാ ജയേട്ടാ എന്റേത്..... ഇനി ഒരിക്കലും മറ്റൊരു വികാരകങ്ങൾക്കും സ്ഥാനമില്ലാത്ത രീതിയിൽ ഞാനെന്റെ മനസിനെ പാകപ്പെടുത്തി കഴിഞ്ഞു..... ഞാൻ അംഗീകരിക്കുന്നില്ലെങ്കിൽ പോലും ദേവന്റെ ഭാര്യയാണ് ഞാൻ..... അയാളുടെ ക്രൂരതക്ക് ഇരയാക്കേണ്ടി വന്നവൾ...... അങ്ങനെയുള്ള എനിക്ക് ഹരിയേട്ടന്റെ ജീവിതത്തിലേക്ക് കടന്നു ചെല്ലാനുള്ള എന്ത്‌ അർഹതയാണ് ഉള്ളത്.....???? "" നിന്റെയീ ചിന്തയാണ് ദച്ചു ആദ്യം മാറേണ്ടത്....!!!! പിന്നിൽ നിന്ന് രാധുവിന്റെ ശബ്ദം കേട്ടപ്പോഴാണ് ദച്ചുവും ജയനും തിരിഞ്ഞു നോക്കുന്നത്..... ഇതുവരെ സംസാരിച്ചുകൊണ്ടിരുന്നതെല്ലാം അവൾ കേട്ടിട്ടുണ്ടെന്ന് ദച്ചുവിന് മനസ്സിലായി..... "" അയാള് നിന്നെ കീഴ്പ്പെടുത്തിയതിന് നീ എന്തിനാ ഇങ്ങനെ സ്വയം ശിക്ഷിക്കുന്നത്....???? അവനു നഷ്ടപ്പെട്ടതിനെക്കൾ കൂടുതൽ ഒന്നുംതന്നെ നിനക്ക് നഷ്ടപെട്ടിട്ടില്ലെന്ന് ആദ്യം മനസിലാക്ക്..... ഒരുവൻ ബലമായി പ്രാപിച്ചതിന്റെ പേരിൽ തന്റെ ജീവിതം തന്നെ നശിച്ചു എന്ന് പറഞ്ഞു വിലപിക്കുന്ന കാലമൊക്ക കഴിഞ്ഞു പോയി.....

victims എല്ലാം മറന്ന് തങ്ങളുടെ ജീവിതം തിരഞ്ഞെടുക്കുന്ന കാലമാണിത്..... അല്ലെങ്കിലും വെറും ശരീരം കൊണ്ട് മാത്രമാണോ പെണ്ണിന്റെ പരിശുദ്ധി അളക്കേണ്ടത്.....???? അത് വെറും ശരീരത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല..... പെണ്ണിന്റെ പരിശുദ്ധി അവളുടെ മനസിലാണ്..... തന്റെ ജീവിതം തീർന്നെന്നുള്ള അർത്ഥത്തിൽ ഇങ്ങനെ ഒതുങ്ങി കൂടുന്നത് നീ ഒന്ന് അവസാനിപ്പിക്ക്....... ഹരി എല്ലാം അറിഞ്ഞുകൊണ്ട് തന്നെ നിന്നെ സ്വീകരിക്കാൻ തയ്യാറാണ്...... ഡിവോഴ്സ് ചെയ്ത സ്ത്രീകളും ഭർത്താവ് മരിച്ച സ്ത്രീകളുമൊന്നും വേറെ വിവാഹം കഴിക്കുന്നില്ലേ.....???? ഇനിയും കഴിഞ്ഞതൊക്കെ മനസ്സിൽ വെച്ചുകൊണ്ട് മുന്നിലുള്ള നല്ലൊരു കുടുംബജീവിതത്തിനു നേർക്ക് കണ്ണടക്കാനാണ് നിന്റെ ഉദ്ദേശമെങ്കിൽ എനിക്കിനി ഒന്നും പറയാനില്ല ദച്ചു..... "" നീ പറയുന്ന രീതിയിൽ ചിന്തിക്കാനുള്ള ഹൃദയവിശാലതയൊന്നും എനിക്കില്ല രാധു..... സാധാരണ രീതിയിൽ ചിന്തിക്കുന്ന ഒരു പെണ്ണാണ് ഞാൻ..... അങ്ങനെയുള്ള ഒരുവൾക്ക് സ്വന്തം ജീവനേക്കാൾ വലുത് തന്റെ മാനം തന്നെയാണ്.....

അത് നഷ്ടമായ നിമിഷം ഞാനും മരിച്ചു കഴിഞ്ഞു.... ഒരിക്കൽ സ്നേഹിച്ചിരുന്നു എന്നതിന്റെ പേരിൽ വീണ്ടും ഹരിയേട്ടന്റെ ജീവിതത്തിലേക്ക് പോകാൻ ഞാനിഷ്ടപ്പെടുന്നില്ല..... അതിനുള്ള ഒരു യോഗ്യതയും എനിക്കില്ലെന്ന് തന്നെയാണ് എന്റെ വിശ്വാസം..... എനിക്ക് വലുത് എന്റെ ലക്ഷ്യങ്ങൾ മാത്രമാണ്.... അതല്ലാതെ മറ്റൊന്നും എന്റെ മനസ്സിലില്ല..... ഇനിയൊട്ട് ഉണ്ടാകാനും പോകുന്നില്ല..... "" ദച്ചു നീ.... "" വേണ്ട രാധു.....!!!! രാധു എന്തോ പറയാൻ തുടങ്ങിയതും ദച്ചു കൈ ഉയർത്തി തടഞ്ഞു...... "" നീ എന്തൊക്കെ പറഞ്ഞാലും എന്റെ തീരുമാനത്തിന് ഒരു മാറ്റവും ഇല്ല..... ഞാൻ ആഗ്രഹിക്കുന്ന രീതിയിൽ എല്ലാം നടക്കുന്ന ആ നിമിഷം ഞാനീ നാട്ടിൽ നിന്ന് പോകും..... ഒരുപക്ഷേ ഒരിക്കലും ഒരു തിരിച്ചു വരവ് ഉണ്ടാക്കാത്ത രീതിയിൽ..... ദച്ചു പറഞ്ഞത് കെട്ട് ജയനും രാധുവും ഒരു ഞെട്ടലോടെ അവളെ നോക്കി..... "" പേടിക്കണ്ട.... ഞാൻ ആത്മഹത്യയൊന്നും ചെയ്യാൻ പോകുന്നില്ല .... ദൈവം തന്ന ജീവൻ ദൈവമായിട്ട് തിരിച്ചെടുക്കുന്നതു വരെ ജീവിച്ചല്ലേ പറ്റു......

അത്രയും പറഞ്ഞുകൊണ്ട് ദച്ചു ക്യാബിനിൽ നിന്ന് പുറത്തേക്കിറങ്ങി..... "" ഇത്രയൊക്കെ പറഞ്ഞിട്ടും അവളുടെ മനസ്സ് മാറുന്നില്ലല്ലോ ജയേട്ടാ..... "" അവളെ നിനക്ക് നന്നായിട്ടറിയാവുന്നതല്ലേ രാധു..... ഒരിക്കൽ തീരുമാനമെടുത്തു കഴിഞ്ഞാൽ പിന്നെ എന്തൊക്കെ സംഭവിച്ചാലും അതിൽ നിന്ന് പിന്മാറില്ല..... "" ദച്ചുവിന്റെ തീരുമാനം പോലെ തന്നെ എല്ലാം നടക്കട്ടെ എന്നാണോ ജയേട്ടൻ പറയുന്നത്....???? "" ഒരിക്കലും അല്ല..... എന്തുചെയ്തിട്ടാണെങ്കിലും ഹരിയെയും ദച്ചുവിനെയും ഒരുമിപ്പിച്ചേ പറ്റു..... അതിനാദ്യം ദേവൻ ഇല്ലാതാകണം..... അത് കഴിഞ്ഞ് എന്താ ചെയ്യേണ്ടതെന്ന് എനിക്ക് നന്നായിട്ടറിയാം...... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ദച്ചു ഓഫീസിനു പുറത്ത് നിൽക്കുമ്പോഴാണ് സിദ്ധുവിന്റെ കോൾ വരുന്നത്..... അവൾ കോൾ അറ്റൻഡ് ചെയ്തു..... "" ഞാൻ തന്നെ അങ്ങോട്ട് വിളിക്കാനിരിക്കുകയായിരുന്നു..... "" എന്താ ദച്ചു.....??? എന്തെങ്കിലും അത്യാവശ്യം ഉണ്ടോ....??? "" ഹരിയേട്ടൻ സത്യങ്ങളെല്ലാം അറിഞ്ഞു സിദ്ധു.... വന്നിരുന്നു എന്റെ അടുത്തേക്ക്...... "" എന്നിട്ട്....???? "" എല്ലാം ഞാൻ നേരിട്ട് പറയാം..... ഇപ്പൊ താൻ എങ്ങനെയെങ്കിലും ഹരിയേട്ടനെ കണ്ടുപിടിക്കണം..... വല്ലാത്ത ഒരവസ്ഥയിലാണ് ഹരിയേട്ടൻ....

എന്തൊക്കെയാ ചെയ്തുകൂട്ടാൻ പോകുന്നതെന്ന് അറിയില്ല.... എനിക്കെന്തോ ഒരു ഭയം തോന്നുന്നുണ്ട് സിദ്ധു..... അരുതാത്തത് എന്തോ സംഭവിക്കാൻ പോകുന്നു എന്നൊരു തോന്നൽ..... ഹരിയേട്ടനെ സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് മാറ്റണം..... "" വേണ്ടത് പോലെ ഞാൻ ചെയ്തോളാം..... ഇപ്പൊ ഞാൻ ദേവന്റെ വീട്ടിലേക്കുള്ള യാത്രയിലാണ്.... അവനെ ഒന്ന് കാണണം..... ചില ഓർമ്മപ്പെടുത്തലുകൾക്കുള്ള സമയം അടുത്തിട്ടുണ്ട്..... അത് പറയാൻ വേണ്ടിയാ തന്നെ വിളിച്ചത്..... താൻ ഇപ്പൊ എവിടെയാ....??? "" ഞാൻ ഓഫീസിലുണ്ട്..... അത്യാവശ്യമായി ചെയ്തു തീർക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്.... ഞാൻ വിളിക്കാം തന്നെ..... അത്രയും പറഞ്ഞുകൊണ്ട് ദച്ചു കോൾ കട്ട്‌ ചെയ്തു...... കുറച്ചു സമയത്തിന് ശേഷം സിദ്ധു മാണിക്യ മംഗലത്തേക്ക് എത്തി..... അവൻ ഡോർ തുറന്ന് അകത്തേക്ക് ദേവൻ രക്തം വാർന്നു കിടക്കുകയായിരുന്നു..... ആ കാഴ്ച സിദ്ധുവിന്റെ മനസിനെ വല്ലാതെ ഉലച്ചു.... സിദ്ധു ദേവന്റെ അടുത്തേക്ക് ഓടി..... "" ദേവാ.... എന്താടാ.... എന്താ പറ്റിയത്....??? സിദ്ധു ഇടറിയ ശബ്ദത്തോടെ ദേവനെ തട്ടി വിളിച്ചതും ദേവൻ പതിയെ കണ്ണുകൾ തുറന്നു.... വേദനയുടെ കാഠിന്യത്തിൽ കണ്ണുകൾ നിറഞ്ഞൊഴുകുമ്പോഴും ദേവൻ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു.....

"" നീ പറഞ്ഞത് പോലെ ചെയ്തുകൂട്ടിയ പാപങ്ങൾക്കുള്ള ശിക്ഷയാണ് സിദ്ധു.... അനുഭവിക്കാൻ ഞാൻ ബാധ്യസ്ഥനാണ്.... ദേവന്റെ ശബ്ദം വല്ലാതെ ചിലമ്പിച്ചു പോയിരുന്നു..... "" വാ നമുക്ക് ഹോസ്പിറ്റലിലേക്ക് പോകാം.... സിദ്ധു അവനെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞതും ദേവൻ അവന്റെ കയ്യിൽ പിടിച്ചു..... "" ഞാനിനി ജീവിച്ചിരിക്കുമോന്ന് അറിയില്ല സിദ്ധു.... അവസാനമായി ഒരു സത്യം നിന്നോട് എനിക്ക് തുറന്നു പറയണം..... ഞാൻ.... ഞാൻ ദച്ചുവിനെ കളങ്കപ്പെടുത്തിയിട്ടില്ല സിദ്ധു......!!!!!!!!!! "" ദേവാ.... നീ... നീ എന്താ പറഞ്ഞത്....???? ദേവൻ പറഞ്ഞത് കെട്ട് സിദ്ധു ഞെട്ടലോടെ അവനോട്‌ ചോദിച്ചു.... "" സത്യം തന്നെയാണ്.... മരണത്തെ മുഖാമുഖം കാണുന്ന ഈ നിമിഷത്തിൽ ഞാൻ എന്തിനാ കള്ളം പറയുന്നത്...... അവളെ കീഴ്പ്പെടുത്താൻ ശ്രമിച്ചു എന്നുള്ളത് സത്യമാണ്.... പക്ഷേ ഞാനത് ചെയ്തിട്ടില്ല..... ഞാൻ മരിച്ചു പോയാൽ നീ ദച്ചുവിനോട് ഇതല്ലാം പറയണം സിദ്ധു.... നീ ഇപ്പൊ ഇങ്ങോട്ടേക്ക് വന്നത് ദൈവ നിശ്ചയമാകും..... അത്രയെങ്കിലും കരുണ ദൈവം എന്നോട് കാണിച്ചല്ലോ..... ഇത്‌ ദച്ചു അറിയാതെ പോയാൽ ഒരുപക്ഷേ എന്റെ ആത്മാവിനു പോലും മോക്ഷം കിട്ടില്ല..... നീ പറയില്ലേ അവളോട്...... ദേവൻ നിറകണ്ണുകളോടെ ചോദിച്ചത് കെട്ട് സിദ്ധു അവനെ ചേർത്തു പിടിച്ചു.... "" ഇല്ല ദേവാ.... നിനക്കൊന്നും സംഭവിക്കില്ല..."" സിദ്ധു ദേവനെ കയ്യിൽ താങ്ങിയെടുത്തു പുറത്തേക്ക് കൊണ്ടുപോയി.... ദേവനെ കാറിലേക്ക് കിടത്തിയ അടുത്ത നിമിഷം തന്നെ സിദ്ധുവിന്റെ കാർ ഹോസ്പിറ്റലിൽ ലക്ഷ്യമാക്കി ചീറി പാഞ്ഞു..........🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story