ദുർഗ്ഗാഗ്നി: ഭാഗം 54

durgagni

രചന: PATHU

"" ദച്ചുവിനെ കളങ്കപ്പെടുത്താൻ ശ്രമിച്ചു എന്നുള്ളത് സത്യമാണ്.... പക്ഷേ ഞാനത് ചെയ്തിട്ടില്ല സിദ്ധു..... ഞാൻ മരിച്ചു പോയാൽ നീ ഇത്‌ അവളോട് പറയണം.... നീ ഇപ്പൊ ഇങ്ങോട്ടേക്ക് വന്നത് ദൈവ നിശ്ചയമാകും..... അത്രയെങ്കിലും കരുണ ദൈവം എന്നോട് കാണിച്ചല്ലോ..... ഇത്‌ ദച്ചു അറിയാതെ പോയാൽ ഒരുപക്ഷേ എന്റെ ആത്മാവിനു പോലും മോക്ഷം കിട്ടില്ല..... നീ പറയില്ലേ അവളോട്...... ദേവൻ നിറകണ്ണുകളോടെ ചോദിച്ചത് കെട്ട് സിദ്ധു അവനെ ചേർത്തു പിടിച്ചു.... "" ഇല്ല ദേവാ.... നിനക്കൊന്നും സംഭവിക്കില്ല..."" സിദ്ധു ദേവനെ കയ്യിൽ താങ്ങിയെടുത്തു പുറത്തേക്ക് കൊണ്ടുപോയി.... ദേവനെ കാറിലേക്ക് കിടത്തിയ അടുത്ത നിമിഷം തന്നെ സിദ്ധുവിന്റെ കാർ ഹോസ്പിറ്റലിൽ ലക്ഷ്യമാക്കി ചീറി പാഞ്ഞു..... കാറിന്റെ ബാക്ക് സീറ്റിൽ സിദ്ധുവിന്റെ മടിയിൽ തല വെച്ചു കിടക്കുകയാണ് ദേവൻ..... ശരീരത്തിലെയും മനസിലെയും വേദന കണ്ണുനീരായി പുറത്തേക്ക് ഒഴുകികൊണ്ടിരുന്നു..... "" സിദ്ധു.... നിനക്ക് എന്നെ അവിടെ തന്നെ വിട്ടിട്ട് പോകാമായിരുന്നില്ലേ......????? "" ദേവാ... പ്ലീസ്.... ഈ അവസ്ഥയിൽ നീ സംസാരിക്കണ്ട..... "" ഇനി ഒരുപക്ഷേ ഇങ്ങനെയൊരവസരം കിട്ടില്ല സിദ്ധു..... ഞാൻ ജീനോടെ ഉണ്ടാകുമെന്ന് എന്താ ഉറപ്പ്....???

നീ പറഞ്ഞത് പോലെ പശ്ചാത്തപിക്കാൻ പോലും അർഹതയില്ലാത്തവനല്ലേ ഞാൻ..... "" ദേവാ... ഞാൻ.... "" അത് തന്നെയാണ് സിദ്ധു സത്യം....!!!! ജീവിതത്തിൽ തെറ്റുകൾ മാത്രം ചെയ്തുകൂട്ടിയവനാ ഞാൻ.... ഇനിയും ഞാൻ ജീവിച്ചിരുന്നാൽ ഒരുപക്ഷേ എന്റെ കുടുംബമായിരിക്കും അതിന്റെയൊക്കെ ഫലം അനുഭവിക്കാൻ പോകുന്നത്..... എന്റെ മാളുവിന്റെ മരണം....!!!!!! അതെന്നെ വല്ലാതെ തളർത്തി കളഞ്ഞെടാ..... ഇനിയും എന്റെ കുടുംബത്തിന് എന്തെങ്കിലും സംഭവിച്ചാൽ അത്‌ താങ്ങാനുള്ള ശേഷി എനിക്കില്ല.....അതിലും നല്ലതല്ലേ ഞാൻ മരിക്കുന്നത്....??? ദേവന്റെ വാക്കുകൾ പലപ്പോഴും മുറിഞ്ഞു പോയിരുന്നു.... "" ദേവാ നീ എന്തൊക്കെയാ ഈ പറയുന്നത്.....?????സിദ്ധുവിന്റെ സ്വരത്തിൽ വേദനയും, സങ്കടവും, ദേഷ്യവും ശാസനയുമെല്ലാം കലർന്നിരുന്നു..... "" അവാസാനമായി ഒന്നുകൂടിയുണ്ട് സിദ്ധു.... കണ്ണടയും മുൻപ് ദച്ചുവിനെ ഒരു നോക്ക് കാണണം..... അവളോട്‌ ചെയ്ത തെറ്റുകൾക്കൊക്കെ മാപ്പു പറയണം..... അത്‌ കഴിഞ്ഞ് ദൈവം എന്റെ ജീവൻ എടുത്തോട്ടെ....

അർഹത ഇല്ലെങ്കിൽ പോലും അവളെ ഞാൻ ഒരുപാട് സ്നേഹിച്ചു പോയെടാ..... ഞങ്ങളൊരുമിച്ച് സന്തോഷത്തോടെയുള്ള ഒരു കുടുംബജീവിതം ഒരുപാട് സ്വപ്‍നം കണ്ടുപോയി..... അവളെന്റെ ജീവ..... ബാക്കി പറയുന്നതിനു മുൻപ് തന്നെ ദേവനിൽ നിന്ന് ഒരേങ്ങൾ ഉയർന്നു.... അവന്റെ കണ്ണുകൾ പതിയെ അടഞ്ഞു..... "" ദേവാ.... ദേവാ.... സിദ്ധു വിളിച്ചു നോക്കിയെങ്കിലും ദേവനിൽ നിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ല..... "" വേഗം പോടോ.....!!!! സിദ്ധു ഡ്രൈവറിനോട് അലറിയതും കാർ ഒന്നുകൂടി വേഗത്തിൽ ചീറി പാഞ്ഞു..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ജയനും രാധുവും പോയതിനു ശേഷമാണ് ദച്ചു ക്യാബിനിലേക്ക് വന്നത്..... പറഞ്ഞതിനേക്കാൾ കൂടുതലായി അവരോട് ഒന്നും സംസാരിക്കാൻ ഇല്ലാത്തതുകൊണ്ട് തന്നെ ഒരു കൂടിക്കാഴ്ച്ച അവൾ മനപൂർവം ഒഴിവാക്കിയിരുന്നു...... കാരണമില്ലാത്ത എന്തോ ഒരു അസ്വസ്ഥത തന്റെ മനസാകെ വന്നു മൂടുന്നത് അവളറിഞ്ഞു..... ഒന്നിലും concentrate ചെയ്യാൻ പറ്റാത്ത അവസ്ഥ..... ദച്ചു ലാപ്ടോപ് മാറ്റി വെച്ച ശേഷം ചെയറിലേക്ക് കണ്ണുകളച്ചുകൊണ്ട് ചാരി കിടന്നു.....

ചെറുതായി ഒന്ന് മയങ്ങിയതും അവ്യക്തമായ എന്തൊക്കെയോ സ്വപ്നങ്ങൾ അവളുടെ കൺകോണിൽ മിന്നി മറഞ്ഞു..... ദച്ചു ഒരു ഞെട്ടലോടെ കണ്ണുകൾ തുറന്നു..... ആകെ ഒരു പരവേശമായിരുന്നു അവൾക്ക്..... ദച്ചുവിന്റെ മനസിലേക്ക് ഓടിയെത്തിയത് ഹരിയുടെ മുഖമായിരുന്നു..... അവന് അരുതാത്തത് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകുമോ എന്നൊരു ഭീതി ദച്ചുവിന്റെ മനസ്സിൽ ഉടലെടുത്തു..... പെട്ടന്നാണ് ഡോർ തള്ളി തുറന്ന് ഹരി അകത്തേക്ക് വന്നത്...... അവനെ കണ്ട നിമിഷം അവളുടെ മനസ്സിൽ ഒരേ സമയം ആശ്വാസവും വേദനയും നിറഞ്ഞു വന്നു...... "" നീ അനുഭവിച്ചു തീർത്ത സങ്കടങ്ങൾക്ക് എന്തൊക്കെ ചെയ്താലും ഒരു പരിഹാരം കണ്ടെത്താൻ കഴയില്ലെന്ന് എനിക്കറിയാം..... കഴിഞ്ഞതെല്ലാം കഴിഞ്ഞു.... എല്ലാത്തിനും ഒരു അവസാനം ഉണ്ടാക്കിയിട്ടാണ് ഞാനിപ്പൊ വന്നിരിക്കുന്നത്.....ഇനി ആർക്കും നമ്മളെ തമ്മിൽ പിരിക്കാൻ കഴിയില്ല ദച്ചു...... എന്റെ പെണ്ണാവാൻ നീ മനസ്സുകൊണ്ട് തയ്യാറെടുത്തോ.....!!!! "" ഹരിയേട്ടൻ എന്തു ഭ്രാന്താ ഈ പറയുന്നത്....????

മറ്റൊരാളിന്റെ ഭാര്യയെ ആഗ്രഹിക്കാൻ മാത്രം തരംതാഴ്ന്നു പോയോ ഹരിയേട്ടൻ....???? "" നിർത്ത് ദച്ചു..... കണ്ണടച്ചിരുട്ടാക്കാൻ ശ്രമിക്കണ്ട നീ..... ഈ താലി നിന്റെ കഴുത്തിൽ കെട്ടി എന്നല്ലാതെ മനസ്സ് കൊണ്ടെങ്കിലും നിന്റെ ഭർത്താവായി നീ അവനെ അംഗീകരിച്ചിട്ടുണ്ടോ....????? "" ഞാൻ അംഗീകരിച്ചാലും ഇല്ലെങ്കിലും സത്യം സത്യമല്ലാതെ ആകുന്നില്ല ഹരിയേട്ടാ..... എന്റെ താലിയുടെ അവകാശിയാണ് അയാൾ..... "" അപ്പൊ അവൻ നിന്നോട് ചെയ്തതൊക്കെയൊ....???? അതെല്ലാം മറന്നുകൊണ്ട് അവന്റെ ഭാര്യാ പദവി അലങ്കരിക്കാനാണോ നിന്റെ ഉദ്ദേശം....????? "" മരണം വരെ ഒന്നും എനിക്ക് മറക്കാൻ കഴിയില്ല..... അവനെ തകർക്കാൻ വേണ്ടി തന്നെയാണ് കാര്യങ്ങളെല്ലാം ഇവിടെ വരെ കൊണ്ടെത്തിച്ചത്..... അത്‌ എല്ലാ അർത്ഥത്തിലും പൂർണമായി എന്ന് തോന്നുന്ന നിമിഷം മാത്രമേ ഞാനീ താലി അഴിക്കൂ..... പക്ഷേ അപ്പോഴും മറ്റൊരാൾക്ക് മുന്നിൽ ഞാൻ കഴുത്തു നീട്ടില്ല..... "" നിന്റെയീ വാശി എങ്ങനെ ഇല്ലാതാക്കാണം എന്നൊക്കെ എനിക്കറിയാം....

എന്നെകൊണ്ട് അത് ചെയ്യിക്കരുത് നീ.... പിന്നെ, ദേവൻ ജീവനോടെ ഉണ്ടെങ്കിലല്ലേ അവനോട്‌ നിനക്ക് പ്രതികാരം ചെയ്യാൻ കഴിയു.....???? അവൻ ജീവിച്ചിരിപ്പില്ലെങ്കിലോ...???? ഹരി പറഞ്ഞത് കെട്ട് ദച്ചു ഒരു ഞെട്ടലോടെ അവന്റെ മുഖത്തേക്ക് നോക്കി..... "" ഹരിയേട്ടൻ എന്താ പറഞ്ഞത്...??? "" ദേവനെന്ന അദ്ധ്യായം അവസാനിച്ചു കഴിഞ്ഞു.... അവന്റെ നെഞ്ച് കുത്തി കീറിയിട്ടാ ഞാനിപ്പൊ വന്നത്......!!!!! കേട്ട വാർത്തയെക്കാൾ കൂടുതൽ ഹരിയുടെ ഈ മാറ്റമായിരുന്നു ദച്ചുവിന്റെ മനസിനെ അടിമുടി ഉലച്ചത്..... "" ഒരുറുമ്പിനെ പോലും നോവിക്കാൻ കഴിയാത്ത ഹരിയേട്ടൻ തന്നെയാണോ ഇത്‌....????? "" ഈ ജീവിതം എനിക്ക് നേടി തന്നത് വേദനകൾ മാത്രമാണ്.... അതുകൊണ്ട് തന്നെ മാറി ചിന്തിക്കാൻ ഞാനും പഠിച്ചു കഴിഞ്ഞു..... ജീവിക്കണം എനിക്ക്..... നിന്നോടൊപ്പം സന്തോഷത്തോടെ ജീവിക്കണം.... അതിനു വേണ്ടി എന്തു ചെയ്യാനും ഇപ്പൊ മടിയില്ല എനിക്ക്...... അത്രയും പറഞ്ഞുകൊണ്ട് ഹരി ദച്ചുവിനെ ഒന്ന് നോക്കിയ ശേഷം പുറത്തേക്കിറങ്ങി..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ഡോക്ടർ പുറത്തേക്ക് വരുന്നതും ICU ന് മുന്നിൽ അക്ഷമനായി കാത്തു നിൽക്കുകയാണ് സിദ്ധു..... ദേവന്റെ ദയനീയമായ മുഖം മനസിലേക്ക് വരും തോറും നെഞ്ചുപൊടിയുന്നത് പോലെ തോന്നി സിദ്ധുവിന്..... ദേവന്റെ വാക്കുകൾ സൃഷ്ടിച്ച നടുക്കത്തിൽ ശ്വാസം മുട്ടുകയായിരുന്നു അവൻ.... എന്തു ചെയ്യേണ്ടത് എന്ന് പോലും അറിയാത്ത അവസ്ഥ.... ഡോക്ടർ പുറത്തേക്ക് ഇറങ്ങി വരുന്നത് കണ്ടതും സിദ്ധു അദ്ദേഹത്തിന്റെ അടുത്തേക്ക് പോയി..... "" ഡോക്ടർ ദേവന്...???? "" ഒന്നും പറയാറായിട്ടില്ല.... അയാളുടെ condition കുറച്ചു critical ആണ്..... ഉടനെ തന്നെ ഒരു ഓപ്പറേഷൻ വേണം.... നിങ്ങൾ അയാളുടെ...??? "" ഫ്രണ്ട് ആണ്.... "" എത്രയും വേഗം അയാളുടെ ഫാമിലിയെ വിവരം അറിയിക്കണം..... നന്നായി പ്രാർത്ഥിച്ചോളു..... ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്നതിന് ഒരു പരിധി ഉണ്ട്.... എല്ലാം ദൈവത്തിന്റെ കയ്യിലാണ്..... "" ഡോക്ടർ.... ദേവൻ രക്ഷപെടില്ലെന്നാണോ പറഞ്ഞു വരുന്നത്....??? സിദ്ധു നിറകണ്ണുകളോടെയാണ് അത് ചോദിച്ചത്.... "" ഞാൻ പറഞ്ഞല്ലോ..... ഞങ്ങൾ പരമാവധി ശ്രമിക്കാം.... എല്ലാത്തിനും ഉപരിയായി മുകളിൽ ഒരു ശക്തി ഉണ്ടല്ലോ....."" ഡോക്ടർ സിദ്ധുവിന്റെ തോളിൽ ഒന്ന് തട്ടിയ ശേഷം മുന്നോട്ടേക്ക് നടക്കാൻ തുടങ്ങിയതും പെട്ടന്ന് തിരിഞ്ഞു നിന്നു.....

"" ആരാ ദച്ചു....??? "" ദേവന്റെ വൈഫ് ആണ് ഡോക്ടർ..... "" അബോധാവസ്ഥയിലും അയാൾ പറയുന്നത് ആ ഒരു പേര് മാത്രമാണ്.... വൈഫിനോട് എത്രയും പെട്ടന്ന് ഇവിടെ എത്താൻ പറയണം.... ആ കുട്ടിയുടെ presence ഒരുപക്ഷേ അയാൾക്ക് ഒരു മാറ്റത്തിനു കാരണമായേക്കാം..... "" ഞാൻ ഇപ്പൊ തന്നെ വിളിക്കാം ഡോക്ടർ..... അത്രയും പറഞ്ഞുകൊണ്ട് സിദ്ധു മൊബൈൽ എടുത്ത് ദച്ചുവിനെ വിളിച്ചു..... ദച്ചു ഓഫീസിൽ തന്നെ ഉണ്ടായിരുന്നു..... ടേബിളിൽ മുഖമമർത്തി കിടക്കുമ്പോഴാണ് ദച്ചുവിന്റെ ഫോണിലേക്ക് സിദ്ധുവിന്റെ കോൾ വരുന്നത്..... സിദ്ധു ആണെന്ന് കണ്ടതും ദച്ചു കോൾ അറ്റൻഡ് ചെയ്ത് ഫോൺ ചെവിയോട് ചേർത്തു.... "" തീർന്നോ അവൻ.....?????? പെട്ടന്നുള്ള ദച്ചുവിന്റെ ചോദ്യം കേട്ടതും സിദ്ധു ഒന്ന് ഞെട്ടി.... "" ദച്ചു താൻ എങ്ങനെ ഇതറിഞ്ഞു....??? "" ഹരിയേട്ടനാണ് ചെയ്തത്..... എന്നോട് പറഞ്ഞു..... എന്റെ കൈകൊണ്ട് അവന്റെ ജീവനെടുക്കാൻ കഴിഞ്ഞില്ലല്ലോ എന്ന സങ്കടം മാത്രമേ ഉള്ളു..... "" ദച്ചു.... ദേവൻ ഇപ്പൊ ഹോസ്പിറ്റലിൽ ആണ്... സീരിയസാ..... തന്നെ കാണണം എന്നാ പറയുന്നത്....

"" ഓഹ്.... അപ്പൊ മരിച്ചിട്ടില്ല അല്ലേ....???? "" ദച്ചു... പ്ലീസ്.... എല്ലാം നമുക്ക് പിന്നെ സംസാരിക്കാം.... താൻ ഇപ്പൊ തന്നെ Medicity യിലേക്ക് വരണം.... "" ഞാൻ വരില്ല സിദ്ധു..... ഇപ്പൊ അവൻ ഇങ്ങനെയൊരവസ്ഥയിലായി എന്ന് വെച്ച് എന്നോട് ചെയ്തതൊന്നും മറക്കാൻ കഴിയില്ല എനിക്ക്.... "" ടോ... ഞാൻ പറയുന്നത് താനൊന്ന് കേൾക്ക്....!!! "" വേണ്ട സിദ്ധു.... എനിക്കൊന്നും കേൾക്കണ്ട..... ഈ ഒരാവശ്യത്തിനു വേണ്ടി താൻ ഇനി എന്നെ വിളിക്കണ്ട..... അത്രയും പറഞ്ഞു കൊണ്ട് ദച്ചു ഫോൺ കട്ട്‌ ചെയ്ത ശേഷം switched ഓഫ് ചെയ്തു വെച്ചു..... സിദ്ധു മുഖത്തടിയേറ്റതു പോലെ നിന്നു..... സിദ്ധു വീണ്ടും തിരിച്ചു വിളിച്ചെങ്കിലും ഫോൺ switched ഓഫ് ആയിരുന്നു..... എന്തു ചെയ്തിട്ടാണെങ്കിലും ദച്ചുവിനെ ഇങ്ങോട്ടേക്ക് എത്തിക്കുംഎന്ന് തന്നെ സിദ്ധു മനസ്സിൽ ഉറപ്പിച്ചു..... ദച്ചു ഈ സമയം ഓഫിസിലാണ് ഉള്ളതെന്ന് അറിയാവുന്നതുകൊണ്ട് സിദ്ധു അങ്ങോട്ടേക്ക് പോകാൻ തന്നെ തീരുമാനിച്ചു.... ദേവന്റെ വീട്ടുകാർ വരുന്നത് വരെ അവിടെ തന്നെ ഉണ്ടാകണം എന്ന് ഡ്രൈവറിനോട്‌ പറഞ്ഞേൽപ്പിച്ച ശേഷം സിദ്ധു ദച്ചുവിന്റെ അടുത്തേക്ക് പോയി.....

അവൻ ദച്ചുവിന്റെ ഓഫീസിലെത്തി അവളുടെ ക്യാബിന്റെ അകത്തേക്ക് കയറിയതും ദച്ചു ടേബിളിൽ നിന്ന് തലയുയർത്തി അവനെ നോക്കി..... "" അധികം സംസാരിച്ചു നിൽക്കാൻ സമയമില്ല.... താൻ ഇപ്പൊ തന്നെ എന്റെ കൂടെ ഹോസ്പിറ്റലിലേക്ക് വരണം.....!!!! "" ഫോണിലൂടെ പറഞ്ഞതിനേക്കാൾ കൂടുതലായി എനിക്കൊന്നും പറയാനില്ല സിദ്ധു.... ഞാൻ വരില്ല.... തനിക്ക് പോകാം..... ദച്ചു കൈരണ്ടും മാറിൽ പിണച്ചു കെട്ടി മറ്റെങ്ങോ നോക്കിക്കൊണ്ട് പറഞ്ഞു..... "" ദച്ചു പ്ലീസ്..... ദേവൻ മരിക്കുമോ ജീവിക്കുമോ എന്ന് പോലും അറിയാത്ത അവസ്ഥയിലാണ്..... ഒന്ന് വന്നൂടെ തനിക്ക്....???? "" മനസാക്ഷിയുടെ ഒരു ചെറു കണികപോലും അവനർഹിക്കുന്നില്ല..... ഒരുതരത്തിൽ മരണം അവനൊരു രക്ഷപെടലായി പോകും..... എന്നോട് ചെയ്തതിനെല്ലാം ഇതൊന്നും അനുഭവിച്ചാ പോര അവൻ.....!!!!!! "" ഞാനോ താനോ വിചാരിച്ചു വെച്ചിരിക്കുന്നതൊന്നുമല്ല സത്യം..... താനെല്ലാം അറിയണം ദച്ചു..... എല്ലാം കേട്ടു കഴിഞ്ഞ ശേഷം താൻ തീരുമാനിക്ക് എന്താണ് വേണ്ടതെന്ന്.......🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story