ദുർഗ്ഗാഗ്നി: ഭാഗം 58

durgagni

രചന: PATHU

""താൻ ഹരിയേട്ടനെ എന്താ ചെയ്തത്...???ദച്ചുവിന്റെ വാക്കുകളിൽ ആശങ്കയും ദേഷ്യവും വേദനയുമെല്ലാം നിറഞ്ഞിരുന്നു..... ദേവൻ പുച്ഛത്തോടെ തന്റെ ഷർട്ടിൽ ഉണ്ടായിരുന്ന അവളുടെ കൈകൾ എടുത്തു മാറ്റി... "" അത് ഞാൻ പറയുന്നതിനേക്കാൾ നല്ലത് മറ്റുചിലര് പറയുന്നതല്ലേ ഭാര്യേ....???? അത്രയും പറഞ്ഞുകൊണ്ട് ദേവൻ മൊബൈലിൽ ജയന്റെ നമ്പർ ഡയൽ ചെയ്ത് ഫോൺ അവൾക്ക് നേരെ നീട്ടി..... ഒരുപാട് സമയം റിങ് ചെയ്ത ശേഷമാണ് ജയൻ ഫോണെടുത്തത്.... "" ജയേട്ടാ.... ഹരിയേട്ടന്... ഹരിയേട്ടന് എന്താ പറ്റിയത്....????? ദച്ചു കണ്ണീരോടെ ചോദിച്ചു..... മറുതലക്കൽ നിന്ന് ജയൻ പറഞ്ഞത് കേട്ടതും ദച്ചുവിന്റെ കയ്യിൽ നിന്ന് ഫോൺ നിലത്തേക്ക് ഊർന്നു പോയി..... ഒരു തരം മരവിപ്പ് തന്റെ ശരീരത്തിനെയും മനസിനെയും കീഴ്പ്പെടുത്തുന്നത് അവളറിഞ്ഞു... "" പറഞ്ഞതല്ലേ നിന്നോട് ഞാൻ പലവട്ടം അവനെ മനസ്സിൽ നിന്ന് കളഞ്ഞേക്കാൻ.... നിന്നോട് മാത്രമല്ല അവനോടും.... ഞാൻ എന്താണെന്നും എന്തൊക്കെ ചെയ്യുമെന്നും നന്നായി അറിയാമായിരുന്നിട്ട് കൂടി എന്നെ അനുസരിക്കാൻ നിനക്ക് ബുദ്ധിമുട്ട്..... അപ്പൊ പിന്നെ ഞാൻ എന്തു ചെയ്യാനാ ഭാര്യേ.....??? ദേവൻ പറഞ്ഞത് കേട്ടതും ദച്ചുവിന്റെ കണ്ണുകളിൽ പകയുടെ തീക്കനൽ ആളി കത്തുകയായിരുന്നു.....

പക്ഷേ അടുത്ത നിമിഷം തന്നെ അതൊരു അപേക്ഷ ഭാവത്തിലേക്ക് വഴിമാറി..... "" ദയവ് ചെയ്ത് അവരെ ഉപദ്രവിക്കരുത്‍.... താൻ പറയുന്ന എന്തും ഞാൻ അനുസരിക്കാം.... അവരെ ഒന്നും ചെയ്യരുത്....."" ദച്ചു കണ്ണീരോടെ ദേവന്റെ മുന്നിൽ നിന്നു..... ദേവൻ അവളുടെ ഇടുപ്പിലൂടെ കൈകടത്തി ദച്ചുവിനെ അവന്റെ നെഞ്ചോടു ചേർത്തു പിടിച്ചു...... ഉള്ളിൽ ദേവനോടുള്ള ദേഷ്യം എല്ലാ പരിധികളും ലംഘിച്ചുകൊണ്ട് ദച്ചുവിന്റെ മനസ്സിൽ നിറഞ്ഞു വന്നു..... എങ്കിലും അവൾ മൗനമായി തന്നെ നിന്നു..... കണ്ണുകൾ ഇറുക്കി അടച്ചുകൊണ്ട് ദേഷ്യം നിയന്തിച്ചു..... അപ്പോഴും കൺകോണിലൂടെ കണ്ണുനീർ ഒഴുകിയിറങ്ങുന്നുണ്ടായിരുന്നു...... ദേവൻ അവന്റെ മുഖം അവളുടെ മുഖത്തേക്ക് അടുപ്പിച്ച ശേഷം അവന്റെ കവിളുകൾ കൊണ്ട് ദച്ചുവിന്റെ കണ്ണീരിനെ തുടച്ചു മാറ്റി..... മനസ്സും ശരീരവും പൊള്ളിയടരുന്നത് പോലെ തോന്നിയിട്ടും പ്രതികരിക്കാനാകാതെ നിൽക്കാനെ അവൾക്ക് കഴിഞ്ഞുള്ളു..... സ്വയം അറപ്പ് തോന്നിയ നിമിഷങ്ങൾ..... "" മറ്റൊരാൾക്ക് വേണ്ടി നിന്റെ ഈ കണ്ണുനിറയുന്നത് എന്നെ എത്രമാത്രം വേദനിപ്പിക്കുന്നുണ്ടെന്ന് അറിയുവോ....???? അവനെ കൊല്ലാൻ ഒരു ഫോൺ കോളിന്റെ അവശ്യമേയുള്ളു എനിക്ക്....

പക്ഷേ അങ്ങനെ ചെയ്യാത്തത് ഈ ജീവതകാലം മുഴുവൻ നിന്റെ കണ്ണുകൾ അവനെയോർത്ത്‌ നിറയുന്നത് കാണാതിരിക്കാൻ വേണ്ടിയാ..... തീരുമാനം നിന്റേതാണ്.... ഇനിയും അവനെ മനസ്സിൽ കൊണ്ട് നടക്കാനാണ് പുറപ്പാടെങ്കിൽ മരണത്തേക്കാൾ വലിയ വേദനയായിരിക്കും അവൻ അനുഭവിക്കാൻ പോകുന്നത്..... കാമുകന് ജന്മം കൊടുത്ത മാതാപിതാക്കളും അവന്റെ സഹോദരനും സഹോദരിയുമെല്ലാം ഈ നിമിഷം കൊല്ലപ്പെടും.....!!!!!!!! "" No......"" അതൊരലർച്ചയായിരുന്നു......"" അവരെ.... അവരെ ഒന്നും ചെയ്യരുത്..... ഞാൻ പറഞ്ഞല്ലോ എന്തു വേണമെങ്കിലും അനുസരിക്കാൻ ഞാൻ തയ്യാറാണ്....."" കണ്ണുനീരിനിടയിൽ അവളുടെ വാക്കുകൾ പലപ്പോഴും ചിലമ്പിച്ചു പോയിരുന്നു...... "" അവരെ കൊല്ലാൻ എനിക്കും ആഗ്രഹമില്ല ഭാര്യേ..... ഞാൻ പറയുന്നത് കേൾക്കാൻ നീ തയ്യാറായാൽ ഒരു പോറലു പോലും ഏൽപ്പിക്കാതെ അവരെ വെറുതേവിടും..... എനിക്ക് വേണ്ടത് എന്താണെന്ന് നിനക്കറിയാവുന്നതല്ലേ.....???? ദേവൻ വല്ലാത്ത ഒരു ഭാവത്തോടെ അവളെ നോക്കി..... അവന്റെ വലം കൈ ടോപിനിടയിലൂടെ അവളുടെ നഗ്നമായ വയറിൽ അമർന്നു.... ദച്ചുവിന്റെ ഹൃദയം ആർത്തലച്ചു കരയുകയായിരുന്നു.....

തടയാൻ കഴിയാത്ത തന്റെ നിസ്സഹായാവസ്ഥയെ അവൾ സ്വയം ശപിച്ചു..... ദേവൻ അവളെ കൈകളിൽ കോരിയെടുത്തുകൊണ്ട് ബെഡിലേക്ക് കിടത്തി...... അവൾക്ക് മുകളിലായി അവനും...... ദച്ചുവിന് ഭൂമി പിളർന്നു താഴേക്ക് പോയിരുന്നെങ്കിൽ എന്ന് തോന്നി...... ദേവനെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നിട്ടും അവന് മുന്നിൽ വഴങ്ങി കൊടുക്കേണ്ട ഗതികേടിനെ ഓർത്ത് അവളുടെ മനസ്സ് വിലപിക്കുകയായിരുന്നു...... ദേവന്റെ മുഖം അവളുടെ അധരങ്ങൾ ലക്ഷ്യമാക്കി നീങ്ങിയതും ദച്ചു കണ്ണുകൾ ഇറുക്കിയടച്ചുകൊണ്ട് മുഖം തിരിച്ചു.... ദേവൻ ഒരു കൈകൊണ്ട് അവളുടെ മുഖം അവന്റെ നേർക്ക് തിരിച്ചു വെച്ചു..... "" കണ്ണ് തുറക്ക്..... "" ദേവൻ പറഞ്ഞത് കെട്ട് ദച്ചു മനസില്ലാ മനസോടെ പതിയെ കണ്ണു തുറന്നു..... അവളുടെ ചുവന്ന കലങ്ങിയ കണ്ണുകൾ കണ്ടതും അവന്റെ ഹൃദയം കൊത്തിവലിക്കപ്പെടുന്നത് പോലെ തോന്നി..... "" നിന്നോട് ഒരുപാട് തെറ്റുകൾ ചെയ്തു കൂട്ടിയവനാ ഞാൻ.... അറിഞ്ഞുകൊണ്ട് ഒരിക്കൽ കൂടി നിന്നെ വേദനിപ്പിക്കാൻ എനിക്ക് കഴിയില്ല.... അതുപോലെ തന്നെ നിന്നെ നഷ്ടപ്പെടുത്താനും...... നിനക്കു വേണ്ടി എന്തും ചെയ്യും ഞാൻ..... എന്തും....!!!!!! ഇതൊരുപക്ഷേ എന്റെ ഭ്രാന്ത് തന്നെയായിരിക്കാം..... എനിക്ക് ഇതാണ് ശരി....""

അത്രയും പറഞ്ഞുകൊണ്ട് ദേവൻ അവളിൽ നിന്ന് അകന്നു മാറി ഫ്ലോറിലേക്ക് ഇറങ്ങി..... ദച്ചുവിന്റെ മനസ്സിൽ ദേവനോടുള്ള പകയും ദേഷ്യവും ഒന്നുകൂടി വർദ്ധിച്ചു..... എങ്കിലും ഈ സമയം ആത്മസമ്യപനം പാലിച്ചേ മതിയാകുവെന്ന് അവൾക്ക് നന്നായി അറിയാമായിരുന്നു.... "" വാ എന്റെ കൂടെ....."" ദേവൻ ദച്ചുവിന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് താഴേക്ക് പോയി..... കോഡ്രൈവർ സീറ്റിലേക്ക് അവളെ ഇരുത്തിയ ശേഷം ദേവൻ കാർ സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ടേക്ക് പോയി..... മനസ്സ് മരവിച്ചിരിക്കുകയാണെങ്കിലും കണ്ണുകൾ തോരാതെ പെയ്തുകൊണ്ടിരുന്നു..... താൻ കാരണം ഹരിയേട്ടന്റെ കുടുംബവും ദുഖങ്ങൾ അനുഭവിക്കേണ്ടി വരുന്നല്ലോ എന്ന വേദനയും കുറ്റബോധവുമായിരുന്നു മനസ്സ് നിറയെ..... അവന്റെ കാർ അധികം ആൾതാമസമില്ലാതെ സ്ഥലത്തെ construction മുടങ്ങി കിടക്കുന്ന വലിയൊരു ബിൽഡിങ്ങിനു മുന്നിലായി വന്നു നിന്നു..... ദേവൻ കാറിൽ നിന്ന് ഇറങ്ങിയ ശേഷം ദച്ചുവിന്റെ കൈപിടിച്ചുകൊണ്ട് അതിന്റെ അഞ്ചാം നിലയിലേക്ക് കയറി..... അവിടെ കണ്ട കാഴ്ചയിൽ ദച്ചു ശരിക്കും ഞെട്ടി പോയിരുന്നു..... ഹരിയുടെ അച്ഛനെയും അമ്മയെയും സഹോദരങ്ങളെയുമെല്ലാം ചെയറിൽ ബന്ധിച്ചിരിക്കുന്നു....

അവർക്ക് ചുറ്റും ആയുധങ്ങളുമായയി കുറച്ചു ആളുകൾ ഉണ്ട്.... ദച്ചു അവരുടെ അടുത്തേക്ക് പോകാൻ തുടങ്ങിയതും ദേവൻ അവളെ തടഞ്ഞു..... "" ധൃതി കാണിക്കണ്ട ഭാര്യേ.... ഒരു ചെറിയ കാര്യം കൂടി ബാക്കിയുണ്ട്.... അവനിപ്പൊ കുടുംബത്തെ നാടു മുഴുവൻ അന്വേഷിക്കുകയായിരിക്കും....."" ദേവൻ മൊബൈൽ ദച്ചുവിന് നേർക്ക് നീട്ടി..... "" അവനെ വിളിച്ചിട്ട് ഇവിടേക്ക് വരാൻ പറ.... ഒറ്റക്ക്.... പിന്നെ അബദ്ധം ഒന്നും കാണിക്കരുതെന്ന് പ്രത്യേകം പറയണം..... മിടുക്ക് കാണിക്കാൻ നോക്കിയാൽ അറിയാല്ലോ എന്നെ....!!!!! എന്റെ ആളുകൾ അവന്റെ അടുത്തൊക്കെ തന്നെ ഉണ്ടാകും..... എന്തെങ്കിലും നീക്കം അവന്റെ ഭാഗത്ത് നിന്നുണ്ടായാൽ പിന്നെ ഇവരാരും ജീവനോടെ ഉണ്ടാകില്ല..... അത്രയും പറഞ്ഞുകൊണ്ട് ഫോൺ അവൻ ദച്ചുവിന്റെ കയ്യിലേക്ക് കൊടുത്തു..... ദച്ചു ഹരിയെ വിളിച്ചു കാര്യങ്ങൾ എല്ലാം പറഞ്ഞു..... ശബ്ദം പലപ്പോഴും ഇടറിയിരുന്നു..... ദച്ചു പറഞ്ഞു കഴിഞ്ഞതും ദേവൻ ഫോൺ തിരികെ മേടിച്ചു കൊണ്ട് കോൾ കട്ട്‌ ചെയ്തു..... ദച്ചുവിനെ അടുത്തുണ്ടായിരുന്ന ഒരു ചെയറിലേക്ക് ഇരുത്തിയ ശേഷം അവനും അവൾക്കടുത്തായി ഇരുന്നു..... ദച്ചു മനസ്സിൽ എന്തൊക്കെയോ ഉറച്ച തീരുമാനങ്ങൾ എടുത്തിരുന്നു...... കുറച്ചു സമയത്തിനു ശേഷം ഹരി അവിടേക്ക് എത്തി....

ദേവൻ പറഞ്ഞത് പോലെ തന്നെ അവൻ ഒറ്റക്കായിരുന്നു വന്നത്..... തന്റെ കുടുംബത്തെ ഈ അവസ്ഥയിൽ കണ്ടതും ഹരി ഇടിവെട്ടേറ്റത് പോലെ നിന്നു....... അവൻ ദേവന്റെ അടുത്തേക്ക് വന്നു കൈകൾ കൂപ്പി..... "" ദൈവത്തെയോർത്ത്‌ ഒന്നും ചെയ്യരുത്...... നിങ്ങൾക്ക് വേണമെങ്കിൽ എന്നെ കൊന്നോ.... നമ്മുക്കിടയിലുള്ള പ്രശ്നത്തിലേക്ക് അവരെ വലിച്ചിഴക്കരുത്..... ഹരി നിരകണ്ണുകളോടെ ദേവനോട്‌ കെഞ്ചുന്ന കാഴ്ച ദച്ചുവിന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു..... ദേവനെ ചുട്ടെരിക്കാനുള്ള അഗ്നി അവളുടെ കണ്ണുകളിൽ നിറഞ്ഞു കത്തി..... "" ഇത്‌ നീ ചോദിച്ചു മേടിച്ചതല്ലേ....???? മര്യാദക്ക് നിന്നോട് ഞാൻ പറഞ്ഞതാ പഴയ പ്രണയത്തിന്റെ പേരിൽ ഇവൾക്ക് പിന്നാലെയുള്ള നടപ്പ് അവസാനിപ്പിച്ചേക്കാൻ.... അപ്പൊ നിനക്ക് വാശി..... എന്റെ പെണ്ണിനെ സ്വന്തമാക്കിയേ അടങ്ങൂ എന്നുള്ള വാശി..... പിന്നെ എനിക്ക് വെറുതെയിരിക്കാൻ കഴിയുവോ ഹരിനന്ദാ....????? ദേവൻ പുച്ഛത്തോടെ അവനെ നോക്കി..... "" ഞാൻ വരില്ല.... ഇനി ഒരിക്കലും ദച്ചുവിന്റെ.....!!!!!

ഹരി പറഞ്ഞു തുടങ്ങിയതും ദേവൻ അവനെ രൂക്ഷമായി നോക്കി..... "" ഇനി ഒരിക്കലും ശ്രീദുർഗ്ഗയുടെ നിഴൽവെട്ടത്ത് പോലും ഞാൻ വരില്ല..... എങ്ങോട്ടെങ്കിലും പൊയ്ക്കോളാം..... അവരെ വെറുതെ വിടണം..... ഹരി ദേവന്റെ കാലു പിടിച്ചാണ് അത് പറഞ്ഞത്.... ദച്ചു അത് കാണാൻ ശക്തിയില്ലാതെ മുഖം തിരിച്ചു..... "" ഇപ്പൊ നീ പറഞ്ഞത് ന്യായം.... വെറും വാക്കല്ലല്ലോ ഇത്‌....??? "" ഒരിക്കലും അല്ല.... നിങ്ങൾക്ക് എന്നെ വിശ്വസിക്കാം....."" ഹരി പറഞ്ഞത് കെട്ട് ദേവൻ വിജയീ ഭാവത്തോടെ ദച്ചുവിനെ നോക്കി..... ദേവൻ പുച്ഛത്തോടെ ഹരിയുടെ അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് നടന്നു.... "" നിങ്ങളുടെ മകന് എന്റെ എന്റെ പെണ്ണിനെ തന്നെ സ്വന്തമാക്കണം എന്നൊക്കെ പറഞ്ഞാൽ ഒരു ഭർത്താവെന്ന നിലയിൽ എനിക്ക് അടങ്ങിയിരിക്കാൻ കഴിയില്ലല്ലോ..... ഇപ്പൊ കാര്യങ്ങളൊക്കെ ഏകദേശം അവനു മനസിലായിട്ടുണ്ട്.... അതുകൊണ്ട് നിങ്ങളെ ഞാൻ ഒന്നും ചെയ്യില്ല.... പക്ഷേ അവനാ വാക്ക് തെറ്റിച്ചാൽ...!!!! പിന്നെ ഞാൻ എന്താ ചെയ്യാൻ പോകുന്നതെന്ന് ഊഹിക്കാല്ലോ....

മകനെ പറഞ്ഞു മനസിലാക്കണം അന്യന്റെ ഭാര്യയെ മോഹിക്കരുതെന്ന്...ദേവൻ പറഞ്ഞതുകെട്ട് അവരുടെ തല താഴ്ന്നു.... അവൻ അടുത്തുണ്ടായിരുന്നവരോട് പറഞ്ഞ് കേട്ടുകളെല്ലാം അഴിച്ചു മാറ്റി അവരെ സ്വാതന്ത്ര്യരാക്കി.... ഹരിയുടെ അച്ഛൻ ദേഷ്യത്തോടെ അവന്റെ അടുത്തേക്ക് വന്നു.... "" ഹരി.... ഇയാൾ ഈ പറയുന്നതുലെന്തെങ്കിലും സത്യമുണ്ടോ.....??? "" അച്ഛാ അത്.... "" ഹരിയുടെ പതർച്ചയിൽ നിന്ന് തന്നെ ദേവൻ പറഞ്ഞെത് സത്യമാണെന്ന് അദ്ദേഹത്തിന് മനസിലായി.....അച്ഛൻ അവന്റെ കവിളിൽ ആഞ്ഞു തല്ലി.... "" നീ എപ്പൊഴാ ഹരി ഇത്രക്ക് തരംതാഴ്ന്നു പോയത്.... മറ്റൊരാളിന്റെ ഭാര്യക്ക് പിന്നാലെ പോകാൻ മാത്രം അധപതിച്ചോ നീ....???? ഇങ്ങനെയാണോ നിന്നെ ഞങ്ങൾ വളർത്തിയത്....???? "" അച്ഛാ... ഞാൻ പറയുന്നതൊന്ന്..... "" വേണ്ട..... നീ ഒന്നും പറയണ്ട..... ആത്മാഭിമാനം വിട്ട് ഇന്നുവരെ ജീവിച്ചിട്ടില്ല ഞാൻ.....!!!! അത് അത് നീ കാരണം നഷ്ടപ്പെട്ടാൽ ഒരു കുപ്പി വിഷത്തിൽ തീരും ഈ കുടുംബം.... സ്വന്തം അച്ഛനും അമ്മയും സഹോദരങ്ങളുമാണോ അതോ അന്യന്റെ ഭാര്യയാണോ നിനക്ക് വലുതെന്ന് നിനക്ക് തീരുമാനിക്കാം..... "" അച്ഛാ.... ഞാൻ പറഞ്ഞല്ലോ.... ഇനി ഇവളുടെ മുന്നിൽ പോലും ഞാൻ വരില്ലെന്ന്.....

എനിക്ക് വലുത് എന്റെ കുടുംബം തന്നെയാ..... പോകാം നമുക്ക്.... ഹരി അവരുമായി പുറത്തേക്ക് പോയി...... ദച്ചുവിനോടുള്ള പ്രണയവും അവളെപ്പറ്റിയുള്ള ഓർമ്മകളും എന്നനന്നേക്കുമായി മനസ്സിൽ തന്നെ കുഴിച്ചു മൂടിക്കൊണ്ട്...... അവർ പോയ ശേഷം ദേവൻ അവിടെ ഉണ്ടായിരുന്ന അവന്റെ ആൾക്കാരോടും പുറത്തേക്ക് പോകാൻ ആവശ്യപ്പെട്ടു..... ദേവൻ ദച്ചുവിനെ നോക്കി.... കൈകെട്ടി മറ്റെങ്ങോ നോക്കി നിൽക്കുമ്പോഴും കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..... എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചത് പോലെ ഒരു ഭാവം..... "" തനിക്ക് എന്നെ അത്രക്ക് ഇഷ്ടമാണോ....????? പെട്ടന്ന് ദച്ചുവിന്റെ ചോദ്യം കേട്ടതും ദേവനൊന്ന് അമ്പരന്നു..... "" നിന്നോടുള്ള ഇഷ്ടം, അതെങ്ങനെ പറഞ്ഞു മനസിലാക്കണമെന്ന് എനിക്കറിയില്ല..... എന്റെ മനസ്സിലും, ചിന്തകളിലും എന്റെ ഓരോ നിശ്വാസത്തിൽ പോലും നീയുണ്ട്..... എന്റെ ജീവനേക്കാൾ കൂടുതൽ ഞാൻ നിന്നേ പ്രണയിക്കുന്നുണ്ട്..... ഇതെന്റെ ആത്മാവിൽ തൊട്ട സത്യമാണ്......!!!!!!! "" അപ്പൊ ഞാനില്ലാതായാൽ തനിക്ക് വേദനിക്കും അല്ലേ....????

ചോദിക്കുന്നതിനോടൊപ്പം തന്നെ ദച്ചു പിന്നിലേക്ക് ചുവടുകൾ വെച്ചു..... "" ദച്ചു വേണ്ടാ..... ദേവൻ ഞെട്ടി തരിച്ചുകൊണ്ട് അവളുടെ അടുത്തേക്ക് പോകാൻ തുടങ്ങിയതും ദച്ചു കൈ ഉയർത്തി അവനെ തടഞ്ഞു..... "" അടുത്തേക്ക് വരരുത്......!!!!!! വന്നാൽ ആ നിമിഷം താഴേക്ക് ചാടും ഞാൻ....."" ദച്ചു പറഞ്ഞത് കെട്ട് ദേവൻ ഷോക്കേറ്റത് പോലെ നിന്നു..... "" എനിക്ക് വെറുപ്പാ തന്നെ.... തന്റെ സാമിപ്യം, സ്പർശനം എല്ലാം, എല്ലാം വെറുപ്പാ എനിക്ക്.... എനിക്ക് വേണ്ടിയല്ലേ താൻ ഇത്രയൊക്കെ കാണിച്ചു കൂട്ടിയത്....???? തനിക്ക് മുന്നിൽ തോൽക്കാൻ എനിക്ക് മനസില്ല..... ജീവനെപ്പോലെ സ്നേഹിക്കുന്നയാൽ നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന വേദന താനും അറിയണം..... എന്റെ മരണം കൊണ്ടാണ് തനിക്കാ വേദന കിട്ടുന്നതെങ്കിൽ മരണം സ്വയം ഏറ്റുവാങ്ങാനും മടിക്കില്ല ഞാൻ..... കരയണം നീ.... ഇനിയുള്ള കാലം മുഴുവൻ നെഞ്ചു നീറി കരയണം..... അതിനു വേണ്ടി സന്തോഷപ്പൂർവം മരണത്തെ സ്വീകരിക്കുകയാണ് ഞാൻ..... എന്റെ മരണത്തേക്കാൾ വലിയൊരു ശിക്ഷ നിനക്ക് കിട്ടാനില്ല.....!!!!!! അത്രയും പറഞ്ഞുകൊണ്ട് ദച്ചു ബിൽഡിങ്ങിൽ നിന്ന് താഴേക്ക് ചാടി..... "" ദച്ചൂ..........!!!!!!!!!! ദേവന്റെ അലർച്ച അവിടമാകെ മുഴങ്ങി...............🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story