ദുർഗ്ഗാഗ്നി: ഭാഗം 59

durgagni

രചന: PATHU

""എനിക്ക് വെറുപ്പാ തന്നെ... തന്റെ സാമിപ്യം, സ്പർശനം എല്ലാം, എല്ലാം വെറുപ്പാ എനിക്ക്... എനിക്ക് വേണ്ടിയല്ലേ താൻ ഇത്രയൊക്കെ കാണിച്ചു കൂട്ടിയത്....???? തനിക്ക് മുന്നിൽ തോൽക്കാൻ എനിക്ക് മനസില്ല..... ജീവനെപ്പോലെ സ്നേഹിക്കുന്നയാൽ നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന വേദന താനും അറിയണം..... എന്റെ മരണം കൊണ്ടാണ് തനിക്കാ വേദന കിട്ടുന്നതെങ്കിൽ മരണം സ്വയം ഏറ്റുവാങ്ങാനും മടിക്കില്ല ഞാൻ..... കരയണം നീ.... ഇനിയുള്ള കാലം മുഴുവൻ നെഞ്ചു നീറി കരയണം..... അതിനു വേണ്ടി സന്തോഷപ്പൂർവം മരണത്തെ സ്വീകരിക്കുകയാണ് ഞാൻ..... എന്റെ മരണത്തേക്കാൾ വലിയൊരു ശിക്ഷ നിനക്ക് കിട്ടാനില്ല.....!!!!!! അത്രയും പറഞ്ഞുകൊണ്ട് ദച്ചു ബിൽഡിങ്ങിൽ നിന്ന് താഴേക്ക് ചാടി..... "" ദച്ചൂ..........!!!!!!!!!! ദേവന്റെ അലർച്ച അവിടമാകെ മുഴങ്ങി..... ലോകം തന്നെ ഒരുനിമിഷം നിശ്ചലമായി പോയതുപോലെ തോന്നി ദേവന്..... അവളുടെ അടുത്തേക്ക് ഓടിയെത്താൻ മനസ്സു പറയുമ്പോഴും കാലുകൾ ഒന്ന് ചലിപ്പിക്കാൻ പോലുമാകാത്ത അവസ്ഥ....

മുറിച്ചു മാറ്റപെട്ടത് പോലെ..... ഒന്ന് കരയാൻ പോലുമാകാതെ അവൻ തറഞ്ഞു നിന്നു..... സ്വബോധം വീണ്ടെടുത്തുകൊണ്ട് ദേവൻ താഴേക്ക് ഓടി..... നിമിഷനേരം കൊണ്ടു തന്നെ അവൻ താഴേക്ക് എത്തി.... രക്തത്തിൽ മുങ്ങി കുളച്ചു കിടക്കുന്ന ദച്ചുവിനെ കണ്ടതും അവൻ അലറി കരഞ്ഞുകൊണ്ട് അവളുടെ അടുത്തേക്ക് ഓടി..... ദച്ചുവിന്റെ ബോധം പൂർണമായും മറഞ്ഞിരുന്നു..... ദേവൻ അവളെ കൈകളിൽ കോരിയെടുത്തു കൊണ്ടു കാറിലേക്ക് കിടത്തി..... ഹോസ്പിറ്റലിൽ ലക്ഷ്യമാക്കി ദേവന്റെ കാർ ചീറി പാഞ്ഞു...... "" എന്തിനായിരുന്നു.... എന്തിനായിരുന്നു ഇത്രയും വലിയൊരു ശിക്ഷ....???? അർഹതയില്ലെന്ന് അറിഞ്ഞിട്ടും ഇത്രയേറെ സ്‌നേഹിച്ചു പോയത് എന്റെ തെറ്റാണ്..... എന്നും കൂടെ ഉണ്ടാകണമെന്ന് കരുതി ചേർത്തു നിർത്താൻ ശ്രമിച്ചത് എന്റെ മാത്രം സ്വാർത്ഥതയാണ്.... എന്റെ സ്നേഹം പക്ഷേ നിനക്കൊരു ശാപമായി തീരുമെന്ന് അറിഞ്ഞില്ല..... എന്നിൽ നിന്ന് രക്ഷപെടാൻ ഇങ്ങനെ ഒരു കടും കൈ വേണ്ടിയിരുന്നില്ല..... ഇവിടെയും ജയിക്കാൻ പോകുന്നത് എന്റെ തന്നെ സ്നേഹമാണ് ദച്ചു.....

നിനക്കെന്തെങ്കിലും സംഭവിച്ചാൽ ആ നിമിഷം ഞാനും സ്വയം ഒടുങ്ങും..... ജീവിതമാണെങ്കിലും മരണമാണെങ്കിലും നിന്നെ ഒറ്റക്കാക്കില്ല ഞാൻ.....!!!!!!!! അതിന് കഴിയില്ല എനിക്ക്.... ദേവൻ മനസ്സിൽ പറഞ്ഞുകൊണ്ടു നിറഞ്ഞൊഴുകുന്ന കണ്ണുകളെ തുടച്ചു മാറ്റി..... എങ്ങനെയാണ് ഹോസ്പിറ്റലിൽ എത്തിയതെന്ന് അവൻ പോലും അറിഞ്ഞിരുന്നില്ല..... അത്രക്ക് സ്പീഡിൽ ആയിരുന്നു കാർ ഓടിച്ചിരുന്നത്..... ദേവൻ അവളെ കയ്യിലേക്ക് എടുത്തുകൊണ്ടു അകത്തേക്ക് ഓടി..... ശരീരമാകെ ട്യൂബുകൾ ഘടിപ്പിച്ചു വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തേണ്ട അവസ്ഥയിലായിരുന്നു ദച്ചു..... ICU നു പുറത്തു നിന്ന് അവളെ തന്നെ നോക്കി നിൽക്കുകയാണ് ദേവൻ.... ആ കാഴ്ചയിൽ ഒരു തുള്ളി കണ്ണുനീർ പോലും അവന്റെ കണ്ണിൽ നിന്ന് അടർന്നു വീണില്ല..... ആത്മാവ് നഷ്ടപെട്ടവനെ കണ്ണുകൾപോലും ഒരുപക്ഷേ കടാക്ഷിച്ചെന്ന് വരില്ല.... ശരീരവും മനസ്സും ഒരുപോലെ മരവിച്ച അവസ്ഥ..... ദേവന്റെ വീട്ടുകാരും ദച്ചുവിന്റെ വീട്ടുകാരുമെല്ലാം അവിടെ തന്നെ ഉണ്ടായിരുന്നു.....

ദേവന്റെ ആൾക്കാരാണ് അവന്റെ വീട്ടിൽ വിളിച്ചു വിവരം അറിയിക്കുന്നത്..... കാലു തെറ്റിയാണ് വീണത് എന്നു മാത്രം പറഞ്ഞു...... ദേവന്റെ അമ്മ കരഞ്ഞുകൊണ്ട് അവന്റെ അടുത്തേക്ക് വന്നു..... ദച്ചുവിനെ നോക്കികൊണ്ടുള്ള അവന്റെയാ നിൽപ്പ്, അത് കണ്ടു നിൽക്കുന്ന എല്ലാവരിലും വേദന നിറച്ചു..... "" ദേവാ.... എന്താ മോനെ ഇത്...??? സങ്കടം മനസ്സിൽ ഇങ്ങനെ അടക്കി വെക്കാതെ കരഞ്ഞു തീർത്തൂടെ നിനക്ക്....???? അവർ കരഞ്ഞുകൊണ്ട് അവന്റെ നെഞ്ചിലേക്ക് വീണു...... "" ഞാൻ എന്തിനാ അമ്മെ സങ്കടപ്പെടുന്നത്....???? അരുതാത്തത് എന്തെങ്കിലും സംഭവിച്ചാൽ ഞങ്ങൾ പിരിയും എന്നാണോ അമ്മ കരുതുന്നത്......???? അങ്ങനെ അവളെ വിട്ടു കളയാൻ എനിക്ക് പറ്റുവോ.....????? അവളെ തനിച്ചാക്കാൻ എനിക്ക് പറ്റുവോ....???? "" ദേവാ.... നീ എന്തൊക്കെയാ ഈ പറയുന്നത്....???? അവർ കണ്ണീരോടെ അവന്റെ മുഖത്തേക്ക് നോക്കി...... "" ജീവിതത്തിലും മരണത്തിലും ഞങ്ങൾ ഒരുമിച്ചു തന്നെയാ..... അവളു പോയാ കൂടെ ഞാനും ഉണ്ടാകും.....!!!!!!! ആർക്കും ഞങ്ങളെ പിരിക്കാൻ കഴിയില്ല....

ദൈവത്തിനു പോലും..... ദേവൻ പറഞ്ഞത് കെട്ട് എല്ലാവരും അവനെ തന്നെ നോക്കി.... അറിയുകയായിരുന്നു അവർ, ദേവന് ദച്ചുവിനോടുള്ള സ്നേഹത്തിന്റെ ആഴവും പരപ്പും..... ദച്ചുവിന്റെ ജീവനു വേണ്ടി പ്രാർത്ഥിക്കുകയായിരുന്നു എല്ലാവരും..... കരഞ്ഞു തളർന്നിരിക്കുകയായിരുന്നു ദച്ചുവിനെ അമ്മ.... പുറമേ കുറച്ചൊക്കെ ധൈര്യം കാണുക്കുന്നുണ്ടെങ്കിലും വിശ്വനാഥൻ വിഷമം സഹിക്ക വയ്യാതെ പലപ്പോഴും പൊട്ടി കരഞ്ഞു..... ദിവ്യയുടെയും അമ്മുവിന്റെയും അവസ്ഥയും മറിച്ചായിരുന്നില്ല..... മാധവൻ എല്ലാവരിൽ നിന്നും ഒഴിഞ്ഞുമാറി മറ്റെങ്ങോ പോയി നിന്നു..... സ്വന്തം മകളുടെ മരണം ഏൽപ്പിച്ച ആഘാതം വിട്ടു മാറുന്നതിനു മുൻപ് മരുമകൾക്ക് കൂടി ഇങ്ങനെ....!!!! അത് അദ്ദേഹഹത്തിന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു..... രണ്ടു ദിവസത്തിനു ശേഷമാണ് ദച്ചുവിന്റെ നില അൽപ്പമെങ്കിലും ഒന്ന് മെച്ചപ്പെട്ടത്..... അതുവരെ ജീവിൻ രക്ഷിക്കാനാകും എന്ന് യാതൊരുറപ്പുറം ഡോക്ടർമാർ പറഞ്ഞിരുന്നില്ല.....

ആ രണ്ടു ദിവസവും ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ ദേവൻ ICU നു പുറത്തു തന്നെ ഉണ്ടായിരുന്നു..... എല്ലാവരും ഒരുപാട് നിർബന്ധിച്ചെങ്കിലും അവൾക്ക് അടുത്ത് നിന്ന് ഒന്ന് മാറി നിൽക്കാൻ പോലും അവൻ കൂട്ടാക്കിയില്ല..... ആ കിടപ്പ് തന്നെ നോക്കി നിൽക്കും..... അവൻ ഒന്ന് കരഞ്ഞിരുന്നെങ്കിൽ എന്ന് കണ്ടു നിന്നവർ പോലും ആശിച്ചിരുന്നു..... അത്രക്ക് ദയനീയമായിരുന്നു ദേവന്റെ അവസ്ഥ...... ദച്ചുവിനെ വെന്റിലേറ്ററിൽനിന്ന് മാറ്റിയെങ്കിലും ബോധം തെളിഞ്ഞിരുന്നില്ല..... പതിവ് പോലെ ഡോക്ടർ പുറത്തേക്ക് ഇറങ്ങി വരുന്നതും കാത്ത് എല്ലാവരും നിന്നു..... അദ്ദേഹം ദച്ചുവിനെ പരിശോധിച്ച ശേഷം പുറത്തേക്ക് ഇറങ്ങി.... എല്ലാവരും ആകാംഷയോടെ അദ്ദേഹത്തെ നോക്കി..... "" ഇനി പേടിക്കാൻ ഒന്നും തന്നെയില്ല..... ബോഡി മെഡിസിൻസിനോട് റിയാക്റ്റ് ചെയ്തു തുടങ്ങിയിട്ടുണ്ട്.... She will be alright..... അത്രയും പറഞ്ഞുകൊണ്ട് അവർക്കൊരു പുഞ്ചിരി സമ്മാനിച്ചു കൊണ്ടു അദ്ദേഹം മുന്നോട്ടു നടന്നു.... എല്ലാവരുടെ മുഖത്തും ആശ്വാസം നിറഞ്ഞു..... ദേവന്റെ കണ്ണുകൾ എന്തുകൊണ്ടോ നിറഞ്ഞൊഴുകാൻ തുടങ്ങി......

സന്തോഷമായിരുന്നു മനസ്സ് നിറയെ.... അവൾ ജീവിത്തിലേക്ക് തിരിച്ചു വന്നതിന്റെ സന്തോഷം.....!!!!! മണിക്കൂറുകൾ കഴിഞ്ഞ ശേഷമാണ് ദച്ചുവിന് ബോധം തെളിയുന്നത്.... അതിനു ശേഷം ഡോക്ടർ വിശ്വനാഥനെയും ദേവനെയും അദ്ദേഹത്തിന്റെ റൂമിലേക്ക് വിളിപ്പിച്ചു..... "" എന്തു പറ്റി ഡോക്ടർ....??? മോൾക്ക് എന്തെങ്കിലും....??? "" അപകട നില തരണം ചെയ്തിട്ടുണ്ട്.... സാധാരണ ഇങ്ങനെയുള്ള കേസുകളിൽ ജീവൻ തിരിച്ചു കിട്ടാറില്ല.... ആ കുട്ടി രക്ഷപെട്ടു എന്നത് ശരിക്കും ഒരു Miracle തന്നെയാണ്..... പക്ഷേ ഒരു bad news ഉണ്ട്.... ഡോക്ടർ പറഞ്ഞു നിർത്തിയത് കെട്ട് രണ്ടുപേരും പേടിയോടെ അദ്ദേഹത്തെ നോക്കി.... "" എന്താ ഡോക്ടർ.... എന്താ അത്....???? "" Now she is having, Post-traumatic Amnesia..... കഴിഞ്ഞ മൂന്നു വർഷക്കാലത്തെ ഓർമ്മകൾ പൂർണമായും ശ്രീദുർഗ്ഗയുടെ ചിന്തയിൽ നിന്ന് മാഞ്ഞു പോയിട്ടുണ്ട്..... Treatment കൊണ്ട് ഒരുപക്ഷേ ശരിയായേക്കാം....ഒരു സമയ പരിധി പറയാൻ എന്നെകൊണ്ട് സാധിക്കില്ല....."" ഡോക്ടർ പറഞ്ഞത് കെട്ട് വിശ്വനാഥനും ദേവനും ശരിക്കും ഞെട്ടിയിരുന്നു..... ""

നിങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് എത്രനാളായി....???? "" ആറു മാസം.... ദേവൻ ഇടറിയ ശബ്ദത്തോടെ പറഞ്ഞു.... "" Look Mr.Devan.... ഈ സമയത്ത് ഇങ്ങനെ തളർന്നു പോകുകയല്ല വേണ്ടത്..... ദൈവം ജീവൻ തിരിച്ചു തന്നില്ലേ.... അത് തന്നെ വല്യ കാര്യമല്ലേ....???? വിവാഹം കഴിഞ്ഞു എന്നുള്ള സത്യം ആ കുട്ടിയെ പറഞ്ഞു മനസിലാക്കണം.... നിങ്ങളുടെ മുഖം പോകു അയാളുടെ മനസ്സിൽ ഉണ്ടാകില്ല..... അത് മാത്രമല്ല കഴിഞ്ഞ മൂന്നു വർഷക്കാലം ഉണ്ടായത് ഒന്നും..... ഞാൻ പറഞ്ഞല്ലോ.... നമുക്ക് പരമാവധി ശ്രമിക്കാം....."" അദ്ദേഹം പറഞ്ഞത് കെട്ട് ദേവൻ നിർവികാരതയോടെ ഒന്ന് പുഞ്ചിരിച്ചു... ദിവസങ്ങൾ വീണ്ടും കടന്നു പോയി...... ദച്ചുവിനെ ICU ൽ നിന്ന് റൂമിലേക്ക് മാറ്റി..... ദേവന്റെ അമ്മയും അച്ഛനുമെല്ലാം അവൾക്ക് പുതിയ മുഖങ്ങൾ തന്നെയായിരുന്നു..... അവരെ ആരെയും തിരിച്ചറിയാൻ അവൾക്ക് സാധിച്ചില്ല..... താൻ ഇന്ന് വിവാഹിതയാണെന്നുള്ള സത്യം അവളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരുന്നു..... പക്ഷേ സത്യം താൻ അംഗീകരിച്ചേ മതിയാകു എന്ന് മനസ്സിനെ സ്വയം പറഞ്ഞു പഠിപ്പിച്ചു.....

റൂമിലേക്ക് മാറ്റുന്നത് വരെ ദേവൻ ദച്ചുവിന്റെ അടുത്തേക്ക് വന്നില്ല.... അവളറിയാതെ തന്നെ അവളെ നോക്കിക്കാണും... ദച്ചുവിനെ കാണാനായി എല്ലാവരും റൂമിൽ തന്നെ ഉണ്ടായിരുന്നു..... ലക്ഷ്മിയെയും മാധവനെയും അമ്മുവിനെയുമെല്ലാം വിശ്വനാഥൻ അവൾക്ക് പരിചയപ്പെടുത്തി..... എല്ലാവരും വിഷമം പരമാവധി മനസ്സിൽ അടക്കി വെച്ചാണ് അവൾക്ക് മുന്നിൽ നിന്നത്.... ദച്ചു പുഞ്ചിരിയോടെ അവരെ നോക്കി..... അവളുടെ കണ്ണുകൾ ആരെയോ തിരയുന്നുണ്ടായിരുന്നു... "" മാധവാ.... ദേവൻ എവിടെ....??? വിശ്വനാഥൻ ചോദിക്കുന്നത് കേട്ടതും ദച്ചുവിന്റെ ഹൃദയമിടിപ്പ് ഉച്ചത്തിലായി.... താൻ വിവാഹിതയാണെന്ന് അറിഞ്ഞത് മുതൽ മനസ്സിൽ തിരയുകയായിരുന്നു ദേവന്റെ മുഖം... പക്ഷേ നിരാശയായിരുന്നു ഫലം....

താൻ ICU ൽ ഉണ്ടായിരുന്ന ദിവസം ആ മനുഷ്യൻ അനുഭവിച്ച വേദനയും സങ്കടവുമെല്ലാം ദിവ്യ പറഞ്ഞറിഞ്ഞിരുന്നു.... അപ്പോൾ മുതൽ മനസ്സ് കൊതിക്കുകയാണ് തന്റെ താലിയുടെ അവകാശിയെ തന്റെ ജീവന്റെ പാതിയെ ഒരു നോക്ക് കാണാൻ.....!!!! "" ദേവൻ വീട്ടിലേക്ക് പോയിരിക്കുകയാണ് വിശ്വാ.... ദച്ചുമോളുടെ കുറച്ചു ഡ്രസ്സ്‌ എടുക്കാൻ.... ഇപ്പൊ എത്തും.... മാധവൻ പറഞ്ഞു തീർന്നതും ദേവൻ റൂമിലേക്ക് കയറി വന്നതും ഒരുമിച്ചായിരുന്നു... "" ദേ വന്നല്ലോ.....!!!! ദിവ്യ പറഞ്ഞത് കെട്ട് ദച്ചു തലയുയർത്തി ദേവനെ നോക്കി..... ഓർമ്മകളിൽ താൻ തിരഞ്ഞ മുഖം...!!!! തന്റെ ജീവിതത്തിന്റെ, തന്റെ പ്രണയത്തിന്റെ അവകാശിയുടെ മുഖം..... അവളുടെ ചുണ്ടിൽ അവളെറിയാതെ തന്നെ ഒരു പുഞ്ചിരി വിരിഞ്ഞു..... അവന്റെ മുഖത്തു നിന്ന് കണ്ണെടുക്കാതെ തന്നെ ദച്ചു അവനെ നോക്കി..... ആ മുഖം മനസ്സിൽ, ആഴത്തിൽ പതിപ്പിച്ചു..... ദേവനും അവളെ നോക്കി.... കണ്ണുകൾ തമ്മിൽ ഇടഞ്ഞു.................🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story