ദുർഗ്ഗാഗ്നി: ഭാഗം 61

durgagni

രചന: PATHU

""ദേവനൊരു കുറുമ്പ് നിറഞ്ഞ ചിരിയോടെ അവളുടെ ഇടുപ്പിൽ ഉണ്ടായിരുന്ന തന്റെ കൈകൾ മുറുക്കികൊണ്ട് അവളെ നെഞ്ചോട് ചേർത്തു പിടിച്ചു.... ദച്ചുവിന് ശരീരത്തിലൂടെ ഒരു മിന്നിൽ പാഞ്ഞു പോയതുപോലെ തോന്നി.....ഒരേങ്ങലോടെ അവൾ അവന്റെ ഷർട്ടിൽ അള്ളി പിടിച്ചു.... ദേവന്റെ നോട്ടം അവളുടെ അധരങ്ങളിൽ തന്നെ തങ്ങി നിന്നു..... അതറിഞ്ഞതും ദച്ചു നാണത്തോടെ മിഴികൾ താഴ്ത്തി..... ദേവന്റെ ആധരങ്ങൾ അതിന്റെ ഇണയെ ലക്ഷ്യമാക്കി നീങ്ങി തുടങ്ങി..... അവളുടെ കണ്ണുകൾ പതിയെ അടഞ്ഞു..... അടുത്ത നിമിഷം തന്നെ അവന്റെ അധരങ്ങൾ അവളുടെ അധരങ്ങളെ പൊതിഞ്ഞു..... ആഴത്തിലുള്ള ചുംബനത്തിലൂടെ അവർ പരസ്പരം ഇഴുകി ചേർന്നു..... അവന്റെ കൈകൾ അവളുടെ ഇടുപ്പിൽ മുറുകിയപ്പോൾ ദച്ചുവിന്റെ കൈകൾ അവന്റെ തലമുടി കോർത്തു വലിക്കുകയായിരുന്നു.... മൃദുവായ ചുംബനം.... ഒട്ടും വേദനിപ്പിക്കാതെ ഒരു തൂവൽ വന്നു തൊടുന്നത്ര ശാന്തതയോടെ അവൻ അവളുടെ ചുണ്ടുകളിലെ മധുരം പ്രണയർദ്രമായി നുകർന്നുകൊണ്ടിരുന്നു.....

ആ നിമിഷം അവന്റെ ഹൃദയമിടിപ്പും ആത്മാവുമെല്ലാം താൻ തൊട്ടറിയുന്നത് പോലെ തോന്നി അവൾക്ക്.... രണ്ടുപേർക്കും മാന്ത്രികമായ ഒരനുഭവം തന്നെയായിരുന്നു അത്..... അധരങ്ങൾക്കൊപ്പം മനസ്സുകളും ഒന്നായി തീർന്ന നിമിഷം..... ഹൃദയമിടിപ്പ് പോലും ചുംബനത്തിന് താളമായി മാറി.... ആത്മാവിനെ തൊട്ടുണർത്തിയ അനുഭൂതിയുടെ വർണ്ണ വിസ്മയം പോലെ അവന്റെ ചുംബനം അവളെ പ്രണയത്തിന്റെ കൊടുമുടിയിൽ എത്തിച്ചു...... ദീർഘ നേരത്തെ ചുംബനത്തിനൊടുവിൽ ദച്ചു ഒന്ന് പിടഞ്ഞതും ദേവൻ അവളുടെ അധരങ്ങളെ മോചിപ്പിച്ചു..... നാണത്താൽ അവളുടെ കവിളുകൾ ചുവന്നു തുടുത്തിരുന്നു..... ദേവനെ നോക്കാൻ തന്നെ എന്തോ ജാള്യത തോന്നി അവൾക്ക്.... ദേവൻ ഒരു ചെറു പുഞ്ചിരിയോടെ അവളെ കൈകളിൽ കോരിയെടുത്തു കൊണ്ട് ബെഡിലേക്ക് കിടത്തി..... അവന്റെ നെഞ്ചിൽ പറ്റിച്ചേർന്ന് ആ ഹൃദയതാളം ശ്രവിച്ചുകൊണ്ട് അവൾ കിടന്നു.... ദേവൻ അവളുടെ നെറ്റിയിൽ ചുണ്ടുകൾ ചേർത്തുകൊണ്ട് തലയിൽ മെല്ലെ തലോടിക്കൊണ്ടിരുന്നു.....

പതിയെ ദച്ചുവിന്റെ കണ്ണുകൾ അടഞ്ഞു വന്നു.... ശാന്തമായ ഉറക്കത്തിനു ശേഷമാണ് ദച്ചു കണ്ണുകൾ തുറക്കുന്നത്..... അടുത്തു തന്നെ പുഞ്ചിരിയോടെ ദേവൻ ഉണ്ടായിരുന്നു.... അവളുടെ ഒരു കൈ അവന്റെ കൈകൾകൊണ്ട് പൊതിഞ്ഞു പിടിച്ചുകൊണ്ട്.... "" സമയം ഒരുപാട് വൈകിയോ ദേവേട്ടാ....??? എന്താ എന്നെ വിളിക്കാതിരുന്നത്....???? ദച്ചു പരിഭവത്തോടെ ചോദിക്കുന്നത് കെട്ട് ദേവന് ചിരിയാണ് വന്നത്..... "" അതോ....???? ഞാൻ നോക്കുമ്പോഴെല്ലാം നീ നല്ല ഉറക്കമായിരുന്നു.... ഉറങ്ങിക്കോട്ടേന്ന് ഞാനും കരുതി..... ദേവൻ പുഞ്ചിരിയോടെ പറയുന്നത് ദച്ചു അവനെ ചുണ്ട് കൂർപ്പിച്ചു നോക്കി..... "" എല്ലാവരും കിടന്നു..... നമുക്ക് എന്തെങ്കിലും കഴിക്കണ്ടേ...??? എനിക്കാണെകിൽ നല്ല വിശപ്പുണ്ട്.... "" അപ്പൊ ദേവേട്ടൻ കഴിച്ചില്ലേ.....??? "" ഇല്ലല്ലോ.... നമുക്കൊരുമിച്ചു കഴിക്കാം.... ഞാൻ ഫുഡ്‌ എടുത്തു വെക്കാം...

നീ ഫ്രഷ് ആയിട്ട് താഴേക്ക് വാ...."" ദേവൻ പറഞ്ഞതുകേട്ട് ദച്ചു ഒരു പുഞ്ചിരിയോടെ ബെഡിൽ നിന്ന് താഴേക്ക് ഇറങ്ങി.... അവൾ വാഷ്റൂമിലേക്ക് പോകാൻ തുടങ്ങിയതും ദേവൻ അവളുടെ കയ്യിൽ പിടിച്ചു നിർത്തി..... ദച്ചു എന്താണെന്നുള്ള അർത്ഥത്തിൽ അവനെ നോക്കി പുരികങ്ങൾ ഉയർത്തി.... "" നടക്കാൻ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ഞാൻ സഹായിക്കാം..... അവൻ കുറുമ്പോടെ പറഞ്ഞതും ദച്ചു അവനെ നോക്കി കണ്ണുരുട്ടി.... "" അത്രക്ക് വല്യ സഹായങ്ങളൊന്നും തൽക്കാലം വേണ്ട..... സാറു പോയെ.... അധികം ഇവിടെ നിന്ന് ചുറ്റി തിരിയണ്ട....."" ദച്ചു പറഞ്ഞു തീർന്നതും ദേവൻ അവളെ വലിച്ച് നെഞ്ചോട് ചേർത്തു.... "" വേണ്ടേ....??? ദേവൻ പുഞ്ചിരിയോടെ അവളുടെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു..... "" വേ.... വേണ്ട...."" ദച്ചു വിക്കിയാണ് അത് പറഞ്ഞത്..... അവന്റെ നോട്ടത്തിൽ, ആ കണ്ണുകളിൽ നിറഞ്ഞു കത്തുന്ന പ്രണയത്തിന്റെ മനോഹാരിതയിൽ അവൾ ശരിക്കും പതറിപോയിരുന്നു..... ദേവന് അത് മനസിലാകുകയും ചെയ്തു..... അവൻ മനസ്സിൽ ചിരിച്ചുകൊണ്ട് അവളിലെ പിടി അയച്ചു....

. "" വേണ്ടെങ്കിൽ വേണ്ട.... ഞാൻ പോയേക്കാം.... അവൻ കെറുവോടെ പറഞ്ഞുകൊണ്ട് മുന്നോട്ടേക്ക് നടന്നത് കണ്ട് ദച്ചു ചിരിച്ചു കൊണ്ട് അവൻ പോയ വഴിയെ നോക്കി നിന്നു..... കുറച്ചു സമയം കഴിഞ്ഞ് ദച്ചു താഴേക്ക് വന്നതും ദേവൻ ടേബിളിൽ ഫുഡ് എല്ലാം എടുത്തു വെച്ചിട്ടുണ്ടായിരുന്നു..... ദച്ചു പുഞ്ചിരിയോടെ അവന്റെ അരികിലേക്ക് വന്നുകൊണ്ട് അവനടുത്തായുള്ള ചെയറിൽ ഇരുന്നു..... ദേവൻ രണ്ടു പ്ലേറ്റിൽ ആഹാരം എടുത്തു വെച്ച ശേഷം ഒരു പ്ലേറ്റ് ദച്ചുവിന്റെ നേർക്ക് വെച്ചതും അവൾ പുഞ്ചിരിയോടെ അത് മാറ്റി വെച്ചു..... ദേവൻ ഒന്നും മാനസിലാകാതെ അവളെ നോക്കി.... ദച്ചു അടുത്ത നിമിഷം തന്നെ അവൾ അവന്റെ പ്ലേറ്റിൽ നിന്നും ചപ്പാത്തി മുറിച്ചെടുത്തു അവന്റെ വായിലേക്ക് നീട്ടി..... അവൻ അമ്പരപ്പോടെ അവളെ നോക്കി..... ഇതെല്ലാം സ്വപ്‍നമാണോ സത്യമാണോ എന്ന് പോലും തിരിച്ചറിയാനാകാത്ത അവസ്ഥ..... സ്വപ്നങ്ങളിൽ പോലും തനിക്കന്യമായി നിന്ന സന്തോഷങ്ങളാണ് ഇപ്പൊ താൻ അനുഭവിക്കുന്നത്..... നിറഞ്ഞു തുളുമ്പുന്ന കണ്ണുകൾ ദച്ചുവിൽ നിന്ന് മറച്ചു പിടിക്കാൻ ദേവൻ പാടുപെടുകയായിരുന്നു......

അവളുടെ കൈകൊണ്ട് തരുന്ന ആഹാരത്തിന് ഇന്നോളം അറിഞ്ഞിട്ടില്ലാത്ത രുചി തോന്നി ദേവന്.... അവനും തിരിച്ച് അവൾക്ക് വാരി കൊടുത്തു...... രണ്ടാളും മതിവരുവോളം കഴിച്ചു..... വയറും മനസ്സും ഒരുപോലെ നിറഞ്ഞു..... ബാൽക്കണിയിലെ സോഫയിൽ ദേവന്റെ നെഞ്ചോട് ചേർന്നിരിക്കുക്കുകയാണ് ദച്ചു..... അവളെ പൊതിഞ്ഞു പിടിച്ചുകൊണ്ട് അവനും.... തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു..... ആകാശത്തിൽ നിറയെ നക്ഷത്രങ്ങളും.... അതെല്ലാം ആവോളം ആസ്വദിച്ചു കൊണ്ട് ദച്ചു അവനോട് ഒന്നുകൂടി പറ്റി ചേർന്നു..... അവൾ തലയുയർത്തി ദേവനെ നോക്കി.... "" ദേവേട്ടാ.... "" മ്മ്.... "" നമ്മുടെ വിവാഹം കഴിഞ്ഞിട്ട് ആറു മാസം ആയല്ലേ....??? "" അതേ.... "" ഈ ആറു മാസത്തിൽ സംഭവിച്ചതൊക്കെ എനിക്കൊന്ന് പറഞ്ഞു തരുമോ....??? എത്രയൊക്കെ ശ്രമിച്ചിട്ടും ഒന്നും ഓർത്തെടുക്കാൻ എനിക്ക് പറ്റുന്നില്ല.....

ദച്ചു പറഞ്ഞത് കെട്ട് ദേവൻ ഒരു ഞെട്ടലോടെ അവളുടെ മുഖത്തേക്ക് നോക്കി....."" ഭഗവാനേ.... എന്താണ് ഞാൻ പറയേണ്ടത്....??? അവൾ ഏറ്റവും കൂടുതൽ വെറുക്കുന്നത് എന്നെ ആണെന്നോ....???? എന്നോദ് പ്രതികാരം ചെയ്യാനാണ് എന്റെ താലിക്ക് മുന്നിൽ കഴുത്ത് നീട്ടി തന്നതെന്നോ.....???? എന്തു പറയും ഞാൻ....???? ദേവന്റെ മനസ്സിൽ പല ചിന്തകളും നിറഞ്ഞു വരാൻ തുടങ്ങി..... എല്ലാം അവളറിയുന്ന ഒരു ദിവസത്തെ അങ്ങേയറ്റം ഭയക്കുന്നുണ്ട്..... പക്ഷേ അതിന്റെ പേരിൽ ഇപ്പോഴുള്ള ഈ സന്തോഷം നഷ്ടപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നില്ല..... "" ദേവേട്ടാ.... എന്താ ഒന്നും മിണ്ടാത്തെ....???? ദച്ചുവിനെ ചോദ്യമാണ് ദേവനെ ചിന്തകളിൽ നിന്ന് മടക്കി കൊണ്ടുവന്നത്..... "" അത് നമുക്ക് പിന്നീട് ഒരിക്കൽ പറയാം ദച്ചു.... ഇപ്പൊ എന്റെ മോള് മറ്റൊന്നും ആലോചിക്കണ്ട..... ദേ ഇങ്ങനെ ചേർന്നിരുന്നാൽ മതി.... ദേവൻ ഒരു പുഞ്ചിരിയോടെ അവളുടെ നെറ്റിയിൽ അവന്റെ നെറ്റി മുട്ടിച്ചു..... "" എന്നാ ഒരു പാട്ടു പാടിക്കേ.... ദച്ചു കുസൃതിയുടെ അവനോട്‌ പറഞ്ഞത് കെട്ട് ദേവൻ കണ്ണുമിഴിച്ച് അവളെ നോക്കി.....

"" എനിക്ക് പാടാനൊന്നും അറിയില്ല..... ദേവൻ ചിരിയോടെയാണ് പറഞ്ഞത്... "" അതൊന്നും പറഞ്ഞാൽ പറ്റില്ല.... പാടിയേ പറ്റു.... പ്ലീസ് ദേവേട്ടാ.... ഞാൻ മാത്രമല്ലേ കേൾക്കുന്നുള്ളൂ.... പിന്നെന്താ.... "" പാടാം... പക്ഷേ കേട്ടിട്ട് കളിയാക്കരുത്... സമ്മതിച്ചോ....??? "" സമ്മതിച്ചു.... പാടിക്കോ....""" ദച്ചു പുഞ്ചിരിയോടെ മറുപടി പറഞ്ഞു..... 🎶 ഒരു പാട്ടിൻ കാറ്റിൽ, മുകിലാമ്പൽ കൂട്ടിൽ കുറു മഞ്ഞിൻ കുളിരായ് നീ പൊഴിയൂ....🎶 ദേവൻ പാടി തുടങ്ങിയതും ദച്ചു പൊട്ടി ചിരിച്ചുപോയി... ദേവൻ മനസ്സിൽ നിറഞ്ഞൊഴുകുന്ന സന്തോഷത്തോടെ അവളെ തന്നെ നോക്കുകയായിരുന്നു... ചിരിക്കുമ്പോൾ മാത്രം തെളിഞ്ഞു കാണുന്ന അവളുടെ കവിളിലെ നുണക്കുഴി അവൻ ആദ്യമായി കാണുകയായിരുന്നു..... ദേവന്റെ നോട്ടം അതിലേക്ക് തന്നെ തങ്ങി നിന്നു..... അവൾ ഇങ്ങനെ ചിരിക്കുന്നത് തന്നെ അവനെ സംബന്ധിച്ച് ആദ്യത്തെ അനുഭവമായിരുന്നു.... അവൻ ഇമചിമ്മാതെ അവളെ തന്നെ നോക്കി.... "" ഞാൻ പാടാൻ പറഞ്ഞു എന്ന് കരുതി സംഗീതത്തെ ഇതുപോലെ കൊല്ലണ്ടായിരുന്നു...

ദച്ചു പറഞ്ഞുകൊണ്ട് വീണ്ടും ചിരക്കാൻ തുടങ്ങി... മനസ്സിൽ നിറയെ സന്തോഷമാണെങ്കിലും അവൻ പുറമേ പരിഭവം നടിച്ചുകൊണ്ട് സോഫയിൽ നിന്ന് എഴുന്നേറ്റു ബാൽക്കണിയുടെ റെയ്‌ലിങ്ങിൽ പിടിച്ചു കൊണ്ട് താഴേക്ക് നോക്കി നിന്നു..... ദച്ചു ഒരു പുഞ്ചിരിയോടെ അവന്റെ അടുത്തേക്ക് ചെന്ന് പിറകിലൂടെ കെട്ടിപിടിച്ചു..... ദേവന്റെ മനസ്സിൽ നനുത്ത മഞ്ഞു നീർ തുള്ളികൾ വീഴുന്നത് പോലെ തോന്നി.... ചുണ്ടിൽ ഒളിപ്പിച്ച പുഞ്ചിരിയുമായി അവൻ ഒന്നും മിണ്ടാതെ അങ്ങനെ തന്നെ നിന്നു.... 🎶 ഒരു പാട്ടിൻ കാറ്റിൽ, മുകിലാമ്പൽ കൂട്ടിൽ കുറുമഞ്ഞിൻ കുളിരായ് നീ പൊഴിയൂ...🎶 🎶 പകൽ സ്വപ്നം കാണും പുതുരാവായ് നിൽക്കേ, നെഞ്ചിൽ നീ മാത്രം നിലവേ..... (2) 🎶 അവന്റെ ചെവിയോരം ദച്ചു പാടുന്നത് കേട്ട് ദേവൻ തിരിഞ്ഞു നിന്ന് അത്ഭുതത്തോടെ അവളെ നോക്കി.... അവൾ ഇത്ര നന്നായി പാടാനുള്ള കഴിവ് ഉണ്ടെന്നത് ഇപ്പോഴാണ് അവൻ മനസിലാക്കുന്നത്..... ശരിക്കും അവനറിയുകയായിരുന്നു അവളെ..... ഇന്നുവരെ താൻ കണ്ട ശ്രീദുർഗ്ഗയിൽ നിന്ന് വ്യത്യസ്ഥമായി അവളിലെ കുറുമ്പുകളെ, കുസൃതികളെ, താൻ അറിഞ്ഞിട്ടില്ലാതെ അവളിലെ പ്രണയിനിയെ.....!!!!! "" ഞാൻ ചുമ്മാ പറഞ്ഞതാ കേട്ടോ....

ദേവേട്ടൻ നന്നായിട്ടാ പാടിയെ..."" ദച്ചു പറഞ്ഞത് കെട്ട് ദേവനൊരു പുഞ്ചിരിയോടെ അവളുടെ ഇടുപ്പിലൂടെ കൈചേർത്ത് അവന്റെ നേർക്ക് അടുപ്പിച്ചു..... ദച്ചു അവന്റെ കഴുത്തിലൂടെ കൈ ചുറ്റി പിടിച്ച് അവന്റെ കണ്ണുകളിലേക്ക് നോക്കി..... രണ്ടുപെരുടെയും കണ്ണുകൾ നിറഞ്ഞു നിന്നത് പ്രണയം മാത്രം......!!!!! ഭൂമിയിലെ ഏറ്റവും മനോഹരമായ വികാരത്താൽ അവർ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു..... സർപ്പത്തിന്റെ വിഷത്തെക്കാളേറെ തീവ്രമായ പ്രണയത്തിന് അതിൽക്കുന്നവരെ എങ്ങനെയും പരിവർത്തനം ചെയ്യാനുള്ള കഴിവുണ്ട്.... പ്രണയം ഒരു തരം ഭ്രാന്തമായ അനുഭൂതി തന്നെയാണ്.... ഒരു മനുഷ്യന് തനിക്ക് ചുറ്റുമുള്ളതെല്ലാം മനഹരമായി തോന്നുന്നത് താൻ പ്രണയിക്കപ്പെടുമ്പോൾ മാത്രമാണ്.... പ്രണയം എന്താണെന്ന് അറിയാത്തവർ സ്വന്തം ജീവിതത്തെ തന്നെ ആസ്വദിക്കാത്തവരാണ്..... ലോകം പ്രണയത്തെ എത്രതന്നെ പൈങ്കിളിയെന്ന് വർണിച്ചാലും പരിഹസിച്ചാലും അതിലേക്കായന്നിറങ്ങുന്ന ഓരോ മനുഷ്യനും സ്വയം പൈങ്കിളിയായി രൂപാന്തരപ്പെടും....

ഒരു ശലഭത്തെപ്പോലെ ശരീരത്തിലെ പ്രാണ ഞരമ്പുകൾ പറന്നു പൊങ്ങുന്നതും, മനസ്സിലെ നീർചുഴികൾ നിയന്ത്രിക്കാൻ ആകാത്ത വിധത്തിൽ ആഴത്തിലേക്ക് കുത്തിയൊലിച്ചു പോകുന്നതും അവരനുഭവിക്കും....മിഴിയിലും, മൊഴിയിലും, കനവിലും, നിനവിലും, ശ്വാസത്തിലും, ഹൃദയത്തിലും പ്രണയം മാത്രം നിറയുമ്പോൾ പ്രണയത്തേക്കാൾ മനോഹരമായ മറ്റെന്താണ് ഈ ഭൂമിയിലുള്ളത്....???? സ്വപ്‌നങ്ങളെ തഴുകിയുണർത്താനും, മനസ്സിന്റെ തേങ്ങലിനെ അടക്കി നിർത്താനും, അണപൊട്ടിയോഴുകുന്ന കണ്ണുനീർ തുള്ളികളെ തലോലിക്കാനും, എകാന്ത നിമിഷങ്ങളിൽ സുഖമുള്ള പുഞ്ചിരി നൽകാനും പ്രണയത്തിനല്ലാതെ മറ്റെന്തിനാണ് കഴിയുക....??? ചിന്തകളിൽ മധുരം പകരാൻ, സ്വപ്‍നങ്ങളിൽ തീ പടർത്താൻ, ആത്മാവിന് ജീവൻ നൽകാൻ പ്രണയത്തിന് കഴിയും.... പ്രണയത്തിന് മാത്രം....!!!!!! ദേവന്റെ കൈ അവളുടെ ഇടുപ്പിലൂടെ കടന്നു ചെന്ന് അണിവയറിൽ അമർന്നു..... അവന്റെ പെരുവിരൽ അവളുടെ നാഭിചുഴിയെ സ്പർശിച്ചതും ദച്ചു ഒരേങ്ങലോടെ ഉയർന്നു പൊങ്ങി..... അവളിൽ നിന്നുയർന്ന നേർത്ത ശബ്ദം അവനെ ഉന്മത്തനാക്കി..... പ്രണയത്തിന്റെ വശ്യമായ അനുഭൂതിയിൽ ഇരുവരും മതിമറന്നു.....

അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിലേക്ക് നീങ്ങി തുടങ്ങിയതും ദച്ചു കണ്ണുകൾ ഇറുക്കി അടച്ചു..... പെട്ടന്ന് എന്തോ ഓർത്തത് പോലെ ദേവൻ അവളിൽ നിന്ന് അകന്നു മാറി..... "" എനിക്കൊരു തലവേദന പോലെ... നമുക്ക് കിടന്നാലോ....??? ദേവന്റെ പറയുന്നത് കെട്ട് ദച്ചു ആകെ പരിഭ്രമിച്ചു..... "" നല്ല തല വേദന ഉണ്ടോ ദേവേട്ടാ... ഹോസ്പിറ്റലിൽ പോകാം നമുക്ക്.... "" ഏയ്‌ അത്രക്കൊന്നും ഇല്ല.... ചിലപ്പോ ഉറങ്ങാത്തതിന്റെയാവും..... ദേവൻ അവളുമായി ബാൽക്കണിയിലുള്ള ഫ്ലോർ ബെഡിലേക്ക് കിടന്നു..... അവളെ തന്റെ നെഞ്ചോട് ചേർത്തു കിടത്തി..... എപ്പൊഴോ രണ്ടാളും ഉറക്കത്തിലേക്ക് വീണു..... പിറ്റേന്ന് രാവിലെ ദച്ചുവാണ് ആദ്യം ഉണർന്നത്..... അവൾ ദേവന്റെ മുഖത്തേക്ക് നോക്കി.... ഉറക്കത്തിലും തന്നെ വിടാതെ ചേർത്തു പിടിച്ചിരിക്കുന്നത് കണ്ട് അവൾ അവനെ കുറച്ചു നേരം നോക്കി കിടന്നു..... മനസ്സിൽ അവനോടുള്ള പ്രണയം എത്രമാത്രം ഉണ്ടെന്ന് അവൾക്ക് പോലും അറിയില്ലായിരുന്നു..... അത്രമാത്രം അവൻ മനസ്സിൽ ആഴത്തിൽ പതിഞ്ഞിരിക്കുന്നു..... ദച്ചു അവന്റെ നെറ്റിയിൽ ചെറുതായി ഒന്ന് ചുംബിച്ച ശേഷം ബെഡിൽ നിന്ന് എഴുന്നേറ്റു..... ദച്ചു ഫ്രഷ് ആയി താഴേക്ക് ചെന്നതും അവളെ കാത്ത് ജയൻ താഴെ ഉണ്ടായിരുന്നു..... "" ജയേട്ടാ....."" ജയനെ കണ്ടതും ദച്ചു ഓടി അവന്റെ അടുത്തേക്ക് വന്നു..... അവൾ അവനൊരു നിറപുഞ്ചിരി സമ്മാനിച്ചപ്പോൾ ജയന്റെ മുഖത്ത് മറ്റെന്തൊക്കെയോ ഭാവങ്ങളായിരുന്നു..... തന്നോട് എന്തൊക്കെയോ പറയാനുള്ളത് പോലെ...................🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story