ദുർഗ്ഗാഗ്നി: ഭാഗം 65

durgagni

രചന: PATHU

""ചുണ്ടുകൾ കൊണ്ട് അവൻ അവളെ കത്തിയെരിച്ചു കൊണ്ടിരിക്കുമ്പോൾ ഉള്ളിന്റെയുള്ളിൽ മറ്റൊരുവൾ അവനെ ചുട്ടുകൊന്നുകൊണ്ടിരുന്നു..... കണ്ണുകൊണ്ടുള്ള പലതരം ചോദ്യങ്ങളിൽ അവൾ അവനെ വീർപ്പുമുട്ടിച്ചു കൊണ്ടിരുന്നു..... അടങ്ങാത്ത ആവേശത്തോടെ അവൻ അവളെ കൈക്കുള്ളിൽ ബന്ധിച്ചു.... എന്നും തോരാതെ പെയ്താലും കണ്ണുനീരിനു അടക്കാൻ കഴിയാത്തത്ര ആളിക്കത്തലായിരുന്നു അവളുടെയുള്ളിൽ.... അനു നിമിഷം അവളെ ഞെരുക്കികൊണ്ട് പടർന്നു പന്തലിച്ചു വരുന്ന അവന്റെ ചുംബനത്തിന്റെ മുൾവേലിയിലുടക്കി പോയ നിമിഷങ്ങൾ..... മൃഗത്തിന്റെ ക്രൂരതയോടെ അവൻ അവളിലേക്ക് പാഞ്ഞടുത്തു...... "" ആ.... ദച്ചു ഒരലർച്ചയോടെ സ്വപ്നത്തിൽ നിന്ന് ഞെട്ടി ഉണർന്നു.... ദേവൻ അവളുടെ മടിയിൽ തന്നെ കിടക്കുയായിരുന്നു.... ദച്ചുവിന്റെ അലർച്ച കെട്ട് ദേവനും ഞെട്ടി ഉണർന്നു..... അവ്യക്തമായ എന്തൊക്കെയോ കാഴ്ചകൾ ദച്ചുവിന്റെ കണ്ണിലൂടെ മിന്നി മറയുന്നുണ്ടായിരുന്നു.....

"" ദച്ചു.... എന്താ മോളെ.... എന്താ പറ്റിയത്....???? ദേവൻ അവളുടെ കയ്യിൽ പിടിച്ചുകൊണ്ട് ചോദിച്ചതും ദച്ചു ദേഷ്യത്തോടെ അവന്റെ കൈകൾ തട്ടി മാറ്റി..... അവളുടെയാ ഭാവ മാറ്റത്തിൽ ദേവൻ ഒരു നിമിഷം പകച്ചു..... ഓർമ്മകൾ അവൾക്ക് തിരികെ കിട്ടിയോ എന്ന ഭയമായിരുന്നു അവന്റെ മനസ്സ് നിറയെ..... ദച്ചു പെട്ടന്ന് തന്നെ എഴുന്നേറ്റു ബാൽക്കണിയിലേക്ക് നടന്നു.... അവളുടെ മനസ്സാകെ സങ്കർഷഭരിതമായിരുന്നു..... അവ്യക്തമായ എന്തൊക്കെയോ കാഴ്ച്ചകൾ, ചെവിയിൽ മുഴങ്ങി കേട്ടുകൊണ്ടിരിക്കുന്ന ഉറക്കെയുള്ള കരച്ചിൽ, ഇരയെ കിട്ടിയ ആവേശത്തോടെ തനിക്കടുത്തേക്ക് വരുന്ന ആരോ ഒരാൾ.... പക്ഷേ മുഖം വ്യക്തമല്ല..... ദച്ചു ആകെ വിയർത്തു..... തല ചുറ്റുന്നത് പോലെ തോന്നി അവൾക്ക്..... ഫ്ലോറിലേക്ക് വീഴാൻ തുടങ്ങിയതും ദേവന്റെ കൈകൾ അവളെ താങ്ങി നിർത്തിയിരുന്നു..... "" ദച്ചു... നിനക്ക് എന്താ പറ്റിയത്....??? ഭയത്തോടെയുള്ള ദേവന്റെ ചോദ്യം കേട്ടതും ദച്ചുവിന് എന്തോ വിഷമം തോന്നി..... "" ഏയ്‌... ഒന്നൂല്ല ദേവട്ടാ.... ഒരു സ്വപ്നം കണ്ടു.... ആരോ... ആരോ എന്നെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നത് പോലെ..... മനസ്സിൽ വ്യക്തമല്ലാത്ത പല കാഴ്ചകളും തെളിഞ്ഞു വരുന്നുണ്ട്.... പക്ഷേ ഒന്നും ഓർത്തെടുക്കാൻ കഴിയുന്നില്ല.....""

ദേവൻ ഒരു നടുക്കത്തോടെയാണ് ദച്ചു പറഞ്ഞത് കേട്ടു നിന്നത്..... താൻ എന്താണോ ഭയകുന്നത് അത് സംഭവിക്കുന്ന നാൾ വിദൂരമല്ലെന്ന് ദേവന് അറിയാമായിരുന്നെങ്കിലും അവന്റെ ഹൃദയം നീറി പുകയുകയായിരുന്നു..... ദച്ചുവിന്റെ മനസ്സിൽ ഇപ്പൊ തന്നോടുള്ള സ്നേഹം മാറി ആ സ്ഥാനത്ത്‌ വെറുപ്പ്‌ നിറയുന്നത് ഒരുതരത്തിൽ തന്റെ മരണം തന്നെയാണ്..... ദേവൻ നിറഞ്ഞു വന്ന കണ്ണുകൾ ദച്ചു കാണാതെ തുടച്ചു.... "" അത് വെറുമൊരു സ്വപ്നമല്ലേ....??? അതിന്റെ പേരിൽ വേറൊന്നും ചിന്തിച്ചു കൂട്ടണ്ട..... നീ വന്നേ.... നമുക്ക് ഉറങ്ങാം....."" ദേവൻ വിഷയം മാറ്റാൻ എന്നതുപോലെ പറഞ്ഞു..... "" അല്ല ദേവേട്ടാ.... അതൊരു വെറും സ്വപ്നമായി എനിക്ക് തോന്നുന്നില്ല..... എന്റെ ജീവിതവുമായി എന്തൊക്കെയോ ബന്ധമുള്ളത് പോലെ..... "" അതൊക്കെ നിനക്ക് വെറുതേ തോന്നുന്നതാ ദച്ചു..... വെറുതെ ഓരോന്ന് ആലോചിച്ച് മനസ്സു വിഷമിപ്പിക്കല്ലേ..... ദേവൻ അവളുടെ മുഖം കൈകുമ്പിളിൽ എടുത്തു.... "" ഈ മുഖം ഒന്ന് വാടിയാൽ പോലും സഹിക്കൻ കഴിയില്ല എനിക്ക്..... ഒരു സ്വപ്‍നം കണ്ടു.... അത് അതിന്റെരീതിയിൽ എടുത്തുകൂടെ....???? അല്ലതെ അതും മനസ്സിൽ വെച്ച് എന്നെ വിഷമിപ്പിക്കണം എന്നാണെങ്കിൽ എനിക്കൊന്നും പറയാനില്ല.....

"" ദേവേട്ടനെ ഞാൻ മനപൂർവം വിഷമിപ്പിക്കുമെന്ന് തോന്നുന്നുണ്ടോ....??? അതിന് കഴിയുമോ എനിക്ക്....??? ഇനി ഞാൻ അതും ചിന്തിച്ചു നിൽക്കുന്നില്ല.... എനിക്ക് വലുത് ഈ മുഖത്തെ സന്തോഷം തന്നെയാ..... ദച്ചു അവന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞതും ദേവൻ ഒരു പുഞ്ചിരിയോടെ അവളെ നെഞ്ചോടു ചേർത്തു..... അപ്പോഴും സത്യങ്ങളെല്ലാം അവൾ തിരിച്ചറിയുന്ന ദിവസമോർത്ത്‌ അവന്റെ ഹൃദയം വിങ്ങുകയായിരുന്നു..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ദച്ചുവിന്റെ ഫോട്ടോയിലേക്ക് തന്നെ നോക്കിയിരിക്കുകയാണ് സിദ്ധു...... അവളെ ഒരു നോക്ക് കാണാൻ മനസ്സ് ഒരുപാട് കൊതിക്കുന്നുണ്ട്..... പക്ഷേ അവളുടെ ഓർമ്മകളിൽ പോലും താനിന്ന് ഇല്ലെന്നുള്ള തിരിച്ചറിവ് അവനെ അങ്ങേയറ്റം വേദനിപ്പിച്ചു..... ജീവിതത്തിൽ ആദ്യമായി തോന്നിയ പ്രണയമാണ്.... എന്നെങ്കിലും ദച്ചുവിന്റെ മനസ്സ് മാറുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്നു..... ദേവനോടുള്ള പ്രതികാരത്തിനു വേണ്ടി അവന്റെ ഭാര്യാ പദവി സ്വീകരിക്കാൻ ദച്ചു തീരുമാനമെടുക്കുമ്പോഴും താൻ ആവുന്നത്ര പിൻതിരിപ്പിക്കാൻ ശ്രമിച്ചതാണ്.....

പക്ഷേ അവളുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽ തോറ്റു കൊടുക്കേണ്ടി വന്നു..... അത് എന്നെങ്കിലും അവൾക്കൊപ്പം ഒരു ജീവിതമുണ്ടാകുമെന്ന് ഉറപ്പുള്ളത് കൊണ്ട് തന്നെയായിരുന്നു..... പക്ഷേ ദേവന് അവളോട് ഇഷ്ടം തോന്നി തുടങ്ങിയതു മുതൽ തനിക്ക് പിഴച്ചു തുടങ്ങി..... അവൻ ദച്ചുവിനെ ഒന്നും ചെയ്തിട്ടില്ലെന്ന തിരിച്ചറിവ് തന്റെ എല്ലാ കണക്കുക്കൂട്ടലുകൾക്കും മുകളിൽ ഏറ്റ പ്രഹരമായിരുന്നു..... ഓർമ്മകൾ അന്യമായാതുകൊണ്ട് മാത്രം ദച്ചുവും ഒരുപക്ഷേ ദേവനെ പ്രണയിച്ചേക്കാം....!!!!! ആ ചിന്ത തന്നെ സിദ്ധുവിനെ അസ്വസ്ഥനാക്കി..... "" മറക്കാൻ കഴിയുന്നില്ല ദച്ചു എനിക്ക് നിന്നെ..... ഒരുപാട് ശ്രമിച്ചു ഞാൻ.... അതുകൊണ്ടാ ഇത്രയും ദിവസം നിന്നെ ഒന്ന് കാണാൻ ശ്രമിക്കാതിരുന്നത് പോലും..... പക്ഷേ പറ്റുന്നില്ല എനിക്ക്..... എല്ലാം അറിഞ്ഞ ശേഷവും ദേവന്റെ കൂടെയുള്ള ജീവിതമാണ് നീ തിരഞ്ഞെടുക്കുന്നതെങ്കിൽ ഒരിക്കലും നിങ്ങൾക്കിടയിലേക്ക് ഒരു ശല്യമായി വരില്ല ഞാൻ..... പക്ഷേ അതുവരെ.... അതുവരെ നിന്നെ എന്റെ മനസ്സിൽ നിന്ന് പറിച്ചു മാറ്റാൻ സാധിക്കില്ല എനിക്ക്.....""

അവളുടെ ഫോട്ടോയിലേക്ക് നോക്കി അത് പറയുമ്പോൾ അവൻ പോലുമാറിയാതെ അവന്റെ കണ്ണുകൾ നിറഞ്ഞു..... ദിവസങ്ങൾ കൊഴിഞ്ഞു പൊയ്കൊണ്ടേയിരുന്നു..... ഓരോ നിമിഷം കഴിയും തോറും ദച്ചുവിന്റെയും ദേവന്റെയും പ്രണയം ശക്തമായിക്കൊണ്ടിരുന്നു..... അവരുടെ സ്വകാര്യ മുഹൂർത്തങ്ങളിൽ പലപ്പോഴും വികാരത്തിന്റെ കടിഞ്ഞാൽ നഷ്ടമാകുന്നു എന്ന് തോന്നുന്ന നിമിഷം ദേവൻ സ്വയം നിയന്ത്രിച്ചു...... അങ്ങനെയൊരു തെറ്റുകൂടി അവളോട് ചെയ്യാൻ മനസ്സ് അനുവദിച്ചിരുന്നില്ല എന്നു പറയുന്നതാവും ശരി.... ഒരുപക്ഷേ നാളെ സത്യങ്ങളെല്ലാം അവളറിയുമ്പോൾ തന്നോടുള്ള വെറുപ്പ്‌ ഒന്നുകൂടി കൂടാനുള്ള ഒരു കാരണമായി അത് മാറിയേക്കാം എന്നവന് ഉറപ്പായിരുന്നു..... അലയടിക്കുന്ന തിരമാലകൾ നോക്കി ബീച്ചിലൂടെ പരസ്പരം കൈകോർത്തു പിടിച്ചുകൊണ്ട് നടക്കുകയാണ് ഇരുവരും..... "" ദേവേട്ടാ.... ഞാനൊരു കാര്യം ചോദിച്ചോട്ടെ.....???? "" അതിന് അനുവാദം ചോദിക്കേണ്ട കാര്യമുണ്ടോ ഭാര്യേ....???? നിന്നെ കേൾക്കാൻ വേണ്ടി മാത്രമാണ് ദൈവം എനിക്ക് കേൾവിശക്തി തന്നതെന്ന് വരെ എനിക്ക് തോന്നാറുണ്ട്....

അപ്പൊഴാണ് ഈ അനുവാദം ചോദിക്കൽ.... "" ചെക്കന് ഈയിടയായി സാഹിത്യം കുറച്ചു കൂടുന്നുണ്ടല്ലോ.... ബിസിനസ് വിട്ട് സാഹിത്യത്തിൽ ഒരു കൈ നോക്കുന്നുണ്ടോ മോനെ....???? "" എന്റെ ഭാര്യക്ക് എന്താണോ ഇഷ്ടം അത് തന്നെ എന്റെയും ഇഷ്ടം.... വേണമെങ്കിൽ നോക്കി കളയാം.... പക്ഷേ എന്റെ സാഹിത്യം നീ മാത്രമേ കേൾക്കാൻ പാടുള്ളു..... "" അതെന്താ ഞാൻ മാത്രം....??? ദച്ചു കുസൃതി നിറഞ്ഞ ചിരിയോടെ അവനോടു ചോദിച്ചു.... "" അതായത് ഭാര്യേ..... നിന്നോടുള്ള പ്രണയത്തിൽ നിന്നല്ലേ ഈ സാഹിത്യമെല്ലാം എന്റെ മനസ്സിൽ നിന്ന് പുറത്തേക്ക് വരുന്നത്.... അപ്പൊ അതെല്ലാം കേൾക്കേണ്ടത് എന്റെ പെണ്ണ് തന്നെയല്ലേ.....???? ദേവൻ പറഞ്ഞു തീർന്നതും ദച്ചു അവന്റെ മുഖത്തേക്ക് തന്നെ നോക്കി..... "" ഒരുമ്മ തരട്ടെ.... ഇപ്പൊ ഇവിടെ വെച്ച്...???? "" എന്തുവാ....???? ദേവൻ ചോദിക്കുന്നത് കെട്ട് ദച്ചു കണ്ണ് മിഴിച്ച് അവനെ നോക്കി..... "" ഒരു ചുംബനം തരട്ടെ എന്ന്..... ദേവൻ അവളെ ഇടുപ്പിലൂടെ ചേർത്തു പിടിച്ചുകൊണ്ട് ചോദിച്ചതും ദച്ചു പെട്ടന്ന് തന്നെ അവനിൽ നിന്ന് കുതറി മാറി....

"" ദേവേട്ടാ കളിക്കല്ലേ.... ചുറ്റും ആളുകൾ ഉണ്ട്.... സാഹിത്യം മാത്രമല്ല പഞ്ചാരയും കുറച്ചു കൂടുന്നുണ്ട്..... ദച്ചു കെറുവോടെ പറഞ്ഞതും ദേവൻ ചിരിച്ചുകൊണ്ട് അവളുടെ തോളിലൂടെ കയ്യിട്ടുകൊണ്ട് ദച്ചുവിനെ ചേർത്തു നിർത്തി..... "" ചില സമയങ്ങളിൽ നിന്നോടുള്ള പ്രണയം മനസ്സിൽ നിറഞ്ഞു തുളുമ്പി ഇങ്ങനെ പുറത്തേക്ക് വരും.... അപ്പൊ പിന്നെ ഒരു ഉമ്മ തരാൻ തോന്നുന്നത് തെറ്റാണോ....??? ദേവൻ കണ്ണുകൾ ചിമ്മികൊണ്ട് ചോദിച്ചതും ദച്ചു അവന്റെ കയ്യിൽ ചെറുതായി അടിച്ചു..... "" ഇതിനുള്ള മറുപടി ഞാൻ വീട്ടിൽ വന്നിട്ട് തരുന്നുണ്ട്.... ഇപ്പൊ മോൻ ഇങ്ങോട്ട് നടന്നേ...."" രണ്ടു പേരും ചിരിയോടെ മുന്നോട്ടേക്ക് നടന്നു.... അപ്പോഴാണ് ദേവന് മുന്നിലായി ഗിരി വന്നു നിന്നത്.... കൂടെ അവന്റെ ഫ്രണ്ട്‌സും ഉണ്ടായിരുന്നു..... ഗിരിയെ കണ്ടതും അത്രയും നേരം സന്തോഷം നിറഞ്ഞു നിന്ന ദേവന്റെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി..... ദേവന്റെ ദച്ചുവിന്റെ കയ്യിൽ പിടി മുറുക്കികൊണ്ട് ഗിരിയെ മറികടന്നു പോകാൻ തുടങ്ങിയതും ഗിരി അവനെ തടഞ്ഞു..... ദച്ചു ഒന്നും മനസിലാകാതെ ദേവനെ നോക്കി.....

"" അതെന്ത് പോക്കാ ദേവാ....???? ആത്മാർത്ഥ സുഹൃത്തിനെ കുറേനാളുകൂടി കണ്ടിട്ട് ഒന്നും പറയാതെ അങ്ങു പോകുവാണോ...???? "" ഗിരി.... നീ പോകാൻ നോക്ക്.... വെറുതെ ഒരു പ്രശ്നത്തിന് നിൽക്കണ്ട...."" "" അതിന് ഞാനൊരു പ്രശ്നത്തിന് വന്നതല്ലല്ലോ.... ഇവിടെ നിങ്ങളെ കണ്ടപ്പൊ സുഖവിവരങ്ങൾ ഒക്കെ ഒന്ന് അന്വേഷിക്കാം എന്ന് കരുതി..... രണ്ടാളും ഇപ്പൊ നല്ല സ്നേഹത്തിലാണെന്ന് തോന്നുന്നല്ലോ..... അല്ല ദേവാ എനിക്കൊരു സംശയം..... നിന്നെ കൊല്ലാനുള്ള പകയുമായി നിന്റെ ജീവിത്തിലേക്ക് വന്ന ഇവളെയെങ്ങനെയാ നീ ഇങ്ങനെ മാറ്റിയെടുത്തത്.....????? അല്ലെങ്കിലും പെൺകുട്ടികളെ മെരുക്കാൻ നിനക്ക് പണ്ടേ പ്രത്യേക കഴിവാണല്ലോ.... അങ്ങനെ എത്രപെരെയാ നീ നിന്റെ ബെഡ്റൂമിൽ എത്തിച്ചിട്ടുള്ളത്.....എന്നാലും ശ്രീദുർഗ്ഗാ മാഡം, റേപ്പ് ചെയ്തവനെ എങ്ങനെയാ ഇതുപോലെ സ്നേഹിക്കാൻ പറ്റുന്നത്....???

അത്രക്ക്.....!! ബാക്കി പറയുന്നതിന് മുൻപ് തന്നെ ദേവനെ ചവിട്ടേറ്റ് ഗിരി താഴേക്ക് വീണിരുന്നു..... ദേവൻ അങ്ങേയറ്റം ദേഷ്യത്തോടെ അവനെ മാറി മാറി പ്രഹരിച്ചു.... തടയാൻ വന്ന ഗിരിയുടെ ഫ്രണ്ട്‌സും ദേവന്റെ കൈയ്യുടെ ചൂടറിഞ്ഞു..... കേട്ട വാർത്തയിൽ ഞെട്ടി തരിച്ചു നിൽക്കുകയാണ് ദച്ചു..... അതവൾക്ക് വല്ലാത്തൊരു ഷോക്ക് തന്നെയായിരുന്നു.....ശരീരമാകെ മരവിച്ചത് പോലെ.... ഹൃദയം ആർത്തലച്ചു കരയുമ്പോഴും ഒരു തുള്ളി കണ്ണുനീർ പോലും പുറത്തേക്ക് വന്നില്ല..... ദച്ചുവിന്റെ തലക്ക് വല്ലാത്തൊരു ഭാരം അനുഭവപ്പെട്ടു..... കഴിഞ്ഞകാല ഓർമ്മകൾ അവളുടെ തലച്ചോറിൽ നിറഞ്ഞു വന്നു..... ദച്ചുവിന് തല വെട്ടിപിളരുന്നത് പോലെ തോന്നി.... ദച്ചു തലയിൽ കൈകൾ അമർത്തി.... അത് കണ്ട് ദേവൻ അവളുടെ അടുത്തേക്ക് ഓടി വന്നു..... ദേവൻ എന്തോ പറയാൻ തുടങ്ങിയതും ദച്ചുവിന്റെ കൈ അവന്റെ കവിളിൽ ശക്തിയായി പതിഞ്ഞതും ഒരുമിച്ചായിരുന്നു..............🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story