ദുർഗ്ഗാഗ്നി: ഭാഗം 68

durgagni

രചന: PATHU

""ഇവളെന്റെ പെണ്ണാ... ഞാൻ താലി കെട്ടിയ എന്റെ പെണ്ണ്....!!! ഇവൾക്കെന്നോട് വെറുപ്പാണെങ്കിലും സത്യം അതാല്ലാതാകുന്നില്ലല്ലോ...."" വിശ്വനാഥനോട്‌ ദേഷ്യത്തിൽ പറഞ്ഞുകൊണ്ട് ദേവൻ ദച്ചുവിന്റെ മുഖത്തേക്ക് നോക്കി....... ""ചെയ്തുപോയ തെറ്റുകൾക്ക് ഒരായിരം പ്രാവശ്യം മാപ്പു ചോദിച്ചു കഴിഞ്ഞതാ ഞാൻ..... ഇനിയും അതിന്റെ പേരിൽ എന്നിൽ നിന്ന് അകലാണ് ഉദ്ദേശമെങ്കിൽ....!!!!! നിനക്ക് പ്രേത്യേകം പറഞ്ഞു തരേണ്ട കാര്യമില്ലല്ലോ ഞാൻ എന്തൊക്കെ ചെയ്യുമെന്ന്...... അസുരനാക്കരുത് എന്നെ.... നശിപ്പിക്കും ഞാൻ.... സർവ്വവും നശിപ്പിക്കും....!!!! "" നീ ഒരു ചുക്കും ചെയ്യില്ല.... നിനക്കറിയില്ല ഈ വിശ്വനാഥൻ ആരാണെന്ന്..... നിന്നെപോലെ ഒരുവനെ എന്റെ മകൾക്ക് ഭർത്താവായിട്ട് വേണ്ട...... കഴിഞ്ഞതെല്ലാം മറക്കുന്നതായിരിക്കും ദേവാ നിന്റെ ആയുസ്സിന് നല്ലത്..... അതല്ല ഇനിയും ഭർത്താവിന്റെ അവകാശം പറഞ്ഞ് വരാനാണ് ഉദ്ദേശമെങ്കിൽ, പിന്നെ ഈ ജീവൻ ഞാനിങ്ങെടുക്കും.... എന്റെ മകൾക്ക് വേണ്ടിയാകുമ്പൊ സന്തോഷത്തോടെ അത് ചെയ്യും ഞാൻ.....!!!!! ""

എന്നാ പിന്നെ എന്നെ കൊല്ലുന്നത് തന്നെയായിരിക്കും നല്ലത്.... മരണം കൊണ്ട് മാത്രമേ ഈ നിൽക്കുന്ന അച്ഛന്റെ മകൾക്ക് എന്നിൽ നിന്നൊരു മോചനം ഉണ്ടാകൂ..... ഒന്നുകിൽ എന്റെ ജീവനെടുക്കക്കണം.... അല്ലെങ്കിൽ എനിക്കൊപ്പം ഇവളിവിടെ ഉണ്ടാകണം..... രണ്ടിലൊന്ന്.....!!!!!! രണ്ടിലൊന്നേ നടക്കു.... "" തനിക്ക് എന്താ പറഞ്ഞാൽ മനസിലാകില്ലേ....??? ഭ്രാന്താണ് തനിക്ക്..... സ്വന്തം വാശി എങ്ങനെയും ജയിക്കണമെന്ന ഭ്രാന്ത്‌.... എന്റെ ജീവിതം ഇങ്ങനെയൊക്കെ ആക്കിതീർത്തത് പോരെ....??? ഇനിയെങ്കിലും എന്നെ ഒന്ന് വെറുതേ വിട്..... ഈ ജന്മം എനിക്ക് തന്നോടുള്ള വെറുപ്പ്‌ മാറാൻ പോകുന്നില്ല..... അതാദ്യം മനസിലാക്ക്..... "" അതേടി.... നീ പറഞ്ഞത് പോലെ എനിക്ക് ഭ്രാന്ത് തന്നെയാ.... നിന്നോടുള്ള സ്നേഹത്തിൽ നിന്നുണ്ടായ ഭ്രാന്ത്.....!!!! ഭൂമിയോളം താഴ്ന്നു നിൽക്കുകയാണ് ഞാൻ.... ഇനിയും ചവിട്ടി താഴ്ത്താനാ പുറപ്പാടെങ്കിൽ പിന്നെ ഞാൻ മുന്നും പിന്നും നോക്കില്ല..... നീ ഇവിടെ നിന്ന് എവിടേക്കും പോകുന്നില്ല..... അഥവാ അങ്ങനെ സംഭവിക്കണമെങ്കിൽ എന്റെ അവസാന ശ്വാസവും നിലച്ചിരിക്കണം.....

നീ ഒന്ന് ശ്രമിച്ചു നോക്ക്....!!!!! "" തന്റെ കൂടെയുള്ള ഒരു ജീവിതത്തിനേക്കാൾ നല്ലത് മരണമാണെന്ന് ഞാനങ്ങു തീരുമാനിച്ചാലോ.....???? ഒരിക്കൽ മരണത്തെ മുഖാമുഖം കണ്ടിട്ടും ഈശ്വരൻ ജീവൻ തിരികെ തന്നു..... പക്ഷേ എപ്പോഴും അതുപോലെ സംഭവിക്കണമെന്നില്ല..... താൻ പറഞ്ഞത് പോലെ രണ്ടിലൊന്ന് തന്നെയാണ് നടക്കാൻ പോകുന്നത്.... ഒന്നുകിൽ ഞാൻ ഇവിടെ നിന്ന് പോകും..... അല്ലെങ്കിൽ സ്വയം ജീവനൊടുക്കും....!!!!!!! ദച്ചു പറഞ്ഞത് കെട്ട് ദേവൻ നിറകണ്ണുകളോടെ അവളെ നോക്കി..... ഒരുപക്ഷേ ലോകത്തൊരാൾക്കും ഒരു പെണ്ണിനെ ഇത്രയേറെ സ്നേഹിക്കാൻ കഴിഞ്ഞിട്ടുണ്ടാക്കില്ല..... ചെയ്തു കൂട്ടിയ തെറ്റുകൾക്ക് അനുഭവിക്കാവുന്നതിലേറെ അനുഭവിച്ചു തീർത്തു.... നിന്റെ അവഗണ ഓരോ നിമിഷം കൊല്ലാതെകൊന്നു...... ഇനിയെങ്കിലും ഒന്ന് ക്ഷമിച്ചൂടെ എന്നോട്....???? കൂടുതൽ ഒന്നും വേണ്ട അടുത്തുണ്ടായിരുന്നാ മാത്രം മതി.... അത്രയെങ്കിലും ദയവ് കാണിച്ചുകൂടെ എന്നോട്....???? അവൻ മനസ്സിൽ പറഞ്ഞുകൊണ്ടു ദയനീയമായി അവളെ നോക്കി.....

ദച്ചുവിന്റെ കണ്ണുകൾ അപ്പോഴും നിറഞ്ഞു നിന്നത് അവനോടുള്ള വെറുപ്പ്‌ മാത്രമായിരുന്നു..... ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ലന്ന് അറിയാവുന്നത് കൊണ്ട് ദേവൻ അവൾക്ക് പോകാനായി വഴിമാറി കൊടുത്തു..... ദച്ചു അവനെ മറികടന്നു മുന്നോട്ടു പോയി..... ദേവന്, ജീവനോടെ തന്നെ തന്റെ ശരീരം ചിതയിലകപ്പെട്ടത് പോലെ തോന്നി..... തന്റെ ആത്മാവ് തന്നിൽ നിന്ന് അകന്നു പോകുന്നത് പോലെ..... ശരീരമാകെ മരവിച്ചത് പോലെ അവൻ അവിടെ തന്നെ നിന്നു.... ദച്ചു പോയന്ന് ഉറപ്പായ ശേഷം ദേവൻ പതിയെ റൂമിലേക്ക് നടന്നു.... കാലുകൾ പലപ്പോഴും ഇടറുന്നുണ്ടായിരുന്നു.... ദേവന്റെ അവസ്ഥകണ്ട് ലക്ഷ്മിക്ക് ഹൃദയം നുറുങ്ങുന്നത് പോലെ തോന്നി.... അവനെ ഒന്ന് ആശ്വസിപ്പിക്കണമെന്നുണ്ടായിരുന്നെങ്കിലും ഈ സമയം അവനെ തനിച്ചു വിടുന്നത് തന്നെയാണ് നല്ലതെന്ന് തോന്നി..... വീട്ടിലെത്തിയതും ദച്ചു തന്റെ റൂമിൽ കയറി ഡോർ ലോക്ക് ചെയ്തു... വസുധ അവളുടെ അടുത്തേക്ക് പോകാൻ തുടങ്ങിയതും വിശ്വനാഥൻ അവരെ തടഞ്ഞു.... ദച്ചു കരഞ്ഞുകൊണ്ടു ബെഡിലേക്ക് ഇരുന്നു....

മനസ്സിൽ നിറഞ്ഞു നിൽക്കുന്നത് വേദനയാണോ ദേഷ്യമാണോ വെറുപ്പാണോ എന്ന് അവൾക്ക് പോലും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയായിരുന്നു..... ഒരുവശത്ത്, ഇത്രയും കാലം താൻ വിചാരിച്ചു വെച്ചിരുന്നതൊക്കെയും അർത്ഥശൂന്യമായിരുന്നു എന്ന വസ്തുത തന്നെ നോക്കി പരിഹസിക്കുമ്പോൾ മറുവശത്ത്‌ ഓർമ്മകൾ അന്യമായി നിന്ന നിമിഷങ്ങളിൽ ദേവാനോടൊപ്പം ചിലവഴിച്ച ഓരോ നിമിഷങ്ങളും തന്റെ മനസ്സിനെ ഒന്നാകെ ചുട്ടുപൊള്ളിക്കുന്നു..... ആലോചിക്കുംതോറും അവൾക്കാകെ ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി..... പിറ്റേന്ന് തന്നെ ദച്ചു വീണ്ടും മാണിക്യ മംഗലത്തേക്ക് വന്നു..... കാർ പുറത്തുള്ളത് കൊണ്ട് ദേവൻ അവിടെതന്നെ ഉണ്ടാകുമെന്ന് അവൾക്കുറപ്പായിരുന്നു.... ദച്ചു നേരെ റൂമിലേക്കാണ് പോയത്.... പ്രതീക്ഷിച്ചത് പോലെ ദേവൻ അവിടെ തന്നെ ഉണ്ടായിരുന്നു.... ബെഡിലെ ഹെഡ്‌ബോർഡിൽ ചാരിയിരിക്കുകയാണ്..... ദച്ചു ഡോറിൽ knock ചെയ്തു.... അത് കേട്ടതും ദേവൻ കണ്ണുകൾ തുറന്നു നോക്കി.... മുന്നിൽ ദച്ചുവിനെ കണ്ടതും അവന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല....

ദേവൻ പെട്ടന്ന് തന്നെ ഫ്ലോറിലേക്ക് ഇറങ്ങി അവളുടെ അടുത്തേക്ക് വന്നു..... സന്തോഷംകൊണ്ട് എന്താണ് ചെയ്യേണ്ടതെന്ന് പോലും അവനറിയില്ലായിരുന്നു..... "" ഇനിയൊരു കൂടികാഴ്ച ഉണ്ടാകില്ലെന്ന് തന്നെ ഉറപ്പിച്ചതാണ്.... പക്ഷേ വരേണ്ടി വന്നു..... കൂടുതലൊന്നും പറയാനില്ല.... Mutual divorce petition നാണിത്..... ഇതിൽ ഒന്ന് sign ചെയ്തേക്ക്..... ദച്ചു papers അവനു നേരെ നീട്ടിയതും ദേവൻ ഞെട്ടലോടെ അവളെ നോക്കി..... മനസ്സിൽ അവളെ കണ്ട നിമിഷം നിറഞ്ഞു വന്ന സന്തോഷം മുഴുവൻ ദേഷ്യമായി പരിവർത്തനം ചെയ്യപ്പെട്ടു.... അവൻ അതിയായ ദേഷ്യത്തോടെ ദച്ചുവിന്റെ കഴുത്തിൽ കുത്തി പിടിച്ചു.... "" ഞാൻ ഒന്നും ചെയ്യാതിരിക്കുന്നത് എന്റെ കഴിവ് കേടായിട്ട് കാണരുത് നീ..... നീ എന്താടി പുല്ലേ വിചാരിച്ചത്....???? ഒരു പേപ്പറിൽ ഒപ്പിട്ടതുകൊണ്ട് എന്നന്നേക്കുമായി എന്നെ ഉപേക്ഷിച്ചു പോകാമെന്നോ....???? പറഞ്ഞതാണ് ഞാൻ പലവട്ടം എന്റെ മരണം കൊണ്ടേ നിനക്കൊരു മോചനം ഉണ്ടാകൂ എന്ന്..... പോകുവോ നീ....???? എന്നെ വിട്ടു പോകുമോന്ന്....???? ദേവന് ആ നിമിഷങ്ങളിൽ സ്വയം നഷ്ടപ്പെടുകയായിരുന്നു....

ആകെ ഭ്രാന്തമായ അവസ്ഥ..... ദച്ചു അവന്റെ കൈകൾ കുടഞ്ഞെറിഞ്ഞ ശേഷം അടുത്തുണ്ടായിരുന്ന ഗ്ലാസ്‌ ടേബിൾ ലാമ്പ് അടിച്ചു തകർത്ത ശേഷം അതിൽ നിന്ന് വലിയൊരു ഗ്ലാസ്‌ പീസ് എടുത്ത് അവളുടെ കഴുത്തിലേക്ക് വെച്ചു.... "" ദച്ചു.....!!! ദേവൻ ഞെട്ടി തരിച്ചു കൊണ്ട് അവളെ വിളിച്ചു.... "" തന്റെ ഭാര്യയായി കാലം കഴിക്കുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലത് മരണം തന്നെയാണ്.... താൻ sign ചെയ്തില്ലെങ്കിൽ ഇപ്പൊ ഈ നിമിഷം മരിക്കും ഞാൻ.... അറിയാല്ലോ എന്നെ....!!!! ചെയ്തിരിക്കും ഞാൻ..... എന്റെ ശവം കാണുന്നോ അതോ ആ പേപ്പർസിൽ sign ചെയ്യുന്നോ...???? "" ഞാൻ.... ഞാൻ ചെയ്യാം....!! ദേവൻ sign ചെയ്യുമ്പോഴും അവന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർ തുള്ളികൾ അതിലേക്ക് വീഴുന്നുണ്ടായിരുന്നു..... മറ്റൊന്നും ചോദിക്കാനോ പറയാനോ നിൽക്കാതെ അവൻ papers അവൾക്ക് നേരെ നീട്ടി..... ദച്ചു അവന്റെ മുഖേത്തേക്ക് പോലും നോക്കാതെ അതുമായി പുറത്തേക്ക് പോയി.... ദേവന് ഒഴുകിയിറങ്ങുന്ന കണ്ണുനീരിനെ പിടിച്ചുനിർത്താനായില്ല.....

ഹൃദയം പൊള്ളിയടരുന്ന വേദനയോടെ അവൻ ദച്ചു കണ്ണിൽ നിന്ന് മറയുന്നത് വരെ നോക്കി നിന്നു..... ദിവസങ്ങൾ പതിയെ കടന്നുപോയി..... ദേവൻ റൂമിന് പുറത്തേക്ക് പോലും ഇറങ്ങിയില്ല.... ആരോടും ഒരക്ഷരം പോലും മിണ്ടാതെ ദച്ചുവുമൊത്തുള്ള നല്ല നിമിഷങ്ങളുടെ ഓർമ്മകളിൽ അവൻ ഓരോ നിമിഷവും തള്ളി നീക്കി..... പലപ്പോഴും ബോധം പോകുന്നത് വരെ മദ്യപിച്ചു.....പക്ഷേ അവനറിയുകയായിരുന്നു ഒരു ലഹരിക്കും ഒരു നിമിഷം പോലും അവളെ തന്റെ മനസ്സിൽ നിന്നൊ തന്റെ ചിന്തകളിൽ നിന്നൊ മാറ്റി നിർത്താൻ കഴിയില്ലെന്ന്..... ദച്ചുവിന്റെ അവസ്ഥയും മറിച്ചായിരുന്നില്ല..... വീടിനുള്ളിൽ തന്നെ കഴിച്ചു കൂട്ടുകയായിരുന്നു..... പഴയതു പോലെ ഓഫീസ് കാര്യങ്ങളിൽ ശ്രദ്ധ കൊടുക്കാൻ അച്ഛൻ പരമാവധി നിർബന്ധിച്ചെങ്കിലും അവൾ അതിൽ നിന്നെല്ലാം ഒഴിഞ്ഞു മാറി.... വിശ്വനാഥൻ റൂമിലേക്ക് വരുമ്പോൾ ദച്ചു ബാൽക്കണിയിൽ നിന്ന് താഴെക്ക് നോക്കി നിൽക്കുകയായിരുന്നു..... കണ്ണുകൾ എന്തുകൊണ്ടോ നിറഞ്ഞൊഴുകുകയായിരുന്നു.... അത് എന്തിനു വേണ്ടിയെന്ന് അവൾക്ക് പോലും അറിയില്ലായിരുന്നു..... "" മോളെ...."" പിന്നിൽ നിന്ന് അച്ഛൻ വിളിക്കുന്നത് കേട്ടതും ദച്ചു കണ്ണുകൾ തുടച്ചു കൊണ്ട് തിരിഞ്ഞു നോക്കി....

"" എന്താ അച്ഛാ....???? "" മോൾക്ക് സിദ്ധാർഥിനെ എങ്ങനെയാ പരിചയം....???? അയാൾ ചോദിക്കുന്നത് കെട്ട് ദച്ചു ഒരു നിമിഷം പകച്ചു..... "" അത് അച്ഛാ...."" ദച്ചു എന്തു പറയണമെന്നറിയാതെ വിഷമിച്ചു..... "" ഒന്നും മറച്ചു വെക്കാൻ നോക്കണ്ട...... സിദ്ധു എന്നോട് എല്ലാം പറഞ്ഞു..... ഇന്നലെ എന്നെക്കാണാൻ വന്നിരുന്നു അയാൾ.... മോളെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നു പറഞ്ഞു.... നിങ്ങൾക്ക് പരസ്പരം അറിയാല്ലോ.... അച്ഛൻ അതങ്ങ് ഉറപ്പിച്ചു..... ഉടനേ ഉണ്ടാകും നിങ്ങളുടെ വിവാഹം..... """ വിശ്വനാഥൻ പറഞ്ഞത് കെട്ട് ദച്ചു ഞെട്ടലോടെ അയാളെ നോക്കി.... "" അച്ഛനെന്തൊക്കെയാ ഈ പറയുന്നത്....??? ഉടനേ ഒരു വിവാഹമോ...???? അതും എന്റെ സമ്മതം പോലും ചോദിക്കാതെ...???? "" ഞങ്ങളുടെ സമ്മതം ചോദിച്ചിട്ടാണോ നീ ഇതെല്ലാം കാണിച്ചു കൂട്ടിയത്....???? കഴിഞ്ഞതെല്ലാം കഴിഞ്ഞു.... അതിന്റെ പേരിൽ ഒരിക്കലും മോളെ കുറ്റപ്പെടുത്തില്ല ഞാൻ..... സിദ്ധു നല്ല പയ്യനാ.... അച്ഛനും അമ്മക്കും അവനെ നന്നേ ബോധിച്ചു....

. "" എന്തൊക്കെ പറഞ്ഞാലും ഉടനേ ഒരു വിവാഹത്തിന് പറ്റിയ മാനസികാവസ്ഥയിലല്ല ഞാൻ.... "" മോളെ.... ജനിച്ചത് മുതൽ നിന്നെ ഒന്ന് നുള്ളി നോവിച്ചിട്ട് പോലുമില്ല അച്ഛൻ.... മുഖം കറുത്ത് ഒരു വാക്കുപോലും എന്റെ കുട്ടിയോട് പറഞ്ഞിട്ടില്ല..... മോൾക്ക് ഒരു ജീവിതമില്ലാതെ നിൽക്കുന്നത് കാണും തോറും നെഞ്ചു നീറുകയാണ് അച്ഛന്.... അച്ഛനും അമ്മക്കും വേണ്ടിയെങ്കിലും മോൾ ഇതിന് സമ്മതിക്കണം.... അല്ലെങ്കിൽ ഒരുപക്ഷേ അച്ഛൻ.... "" അച്ഛാ...."" അദ്ദേഹം പറഞ്ഞു തീർക്കുംമുൻപ് ദച്ചു കരഞ്ഞുകൊണ്ട് അച്ഛനെ കെട്ടിപ്പിടിച്ചു.... "" എനിക്ക് സമ്മതമാണ്.... അച്ഛൻ എല്ലാം തീരുമാനിച്ചോളു..... ദച്ചു കണ്ണീരോടെ പറഞ്ഞതും അദ്ദേഹം അവളെ അടർത്തി മാറ്റി നെറുകിൽ ചുംബിച്ചു.... ദച്ചുവിന്റെ വിവാഹം ഉറപ്പിച്ചത് ദേവൻ അറിഞ്ഞിരുന്നില്ല.... അതിനു മുമ്പ് തന്നെ അവൻ ബാംഗ്ലൂരിലേക്ക് പോയിരുന്നു.... ഈ സാഹചര്യത്തിൽ ഒരു മാറ്റം നല്ലതാണെന്ന് അവനു തോന്നി.... അപ്പോഴും ദച്ചു മറ്റൊരു വിവാഹത്തിന് സമ്മതിക്കുമെന്ന് ദേവൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

നവവധുവായി അണിഞ്ഞൊരുങ്ങി നിൽക്കുമ്പോഴും ദച്ചുവിനെ മനസ്സാകെ കലങ്ങി മറിയുകയായിരുന്നു.... ഓർമ്മകകൾ സമ്മാനിച്ച തീചൂളയിൽ അവൾ വെന്തുരുകി..... നിമിഷങ്ങൾക്കകം താൻ മറ്റൊരുവന്റെ പാതിയാകും.... അവളുടെ കൈകൾ അറിയാതെ തന്നെ കഴുത്തിലേക്കു നീണ്ടു.... എന്തോ ഒരു ശൂന്യത തന്റെ മനസ്സിനെ പൊതിയുന്നത് അവൾ പതർച്ചയോടെ മനസിലാക്കി..... മനസ്സിൽ ഒരു പിടിവലി തന്നെ നടക്കുകയായിരുന്നു..... താൻ ഈ ചെയ്യുന്നത് ഒരുപക്ഷേ അബദ്ധമായി പോകുമോ എന്നുള്ള ചിന്ത അവളെ മദിച്ചുകൊണ്ടിരിരുന്നു.... എന്തുകൊണ്ടോ മിഴികൾ നിറഞ്ഞു തുളുമ്പി..... "" ദച്ചു... "" പിന്നിൽ നിന്ന് രാധുവിന്റെ വിളി കേട്ടതും അവൾ കണ്ണുകൾ തുടച്ചുകൊണ്ട് തിരിഞ്ഞു നോക്കി..... രാധുവിനെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചെങ്കിലും ദച്ചുവിന് അത് കഴിഞ്ഞില്ല..... രാധു അവളുടെ അരികിലേക്ക് നടന്നു വന്നു..... "" ഓർമ്മവെച്ച കാലം മുതൽ ഒരുമിച്ചു കളിച്ചു വളർന്നവരല്ലേ നമ്മൾ..... ആ എനിക്ക് നിന്നെ മനസിലാക്കാൻ ഒരു പ്രയാസവുമില്ല ദച്ചു....

ഈ വിവാഹം മനസ്സുകൊണ്ട് നീ ആഗ്രഹിക്കുന്നില്ലെന്ന് എനിക്ക് നന്നായിട്ടറിയാം.... പിന്നെ എന്തിനാടാ...??? എന്തിനാ ഇങ്ങനെ....??? "" ജീവിതം നമ്മൾ പ്രതീക്ഷിക്കുന്നതിനും അപ്പുറമാണ് രാധു.... ഇവിടെ നമ്മളൊക്കെ വിധിയുടെ വെറും കളിപ്പാവകൾ മാത്രമാണ്..... "" ഈ വിധി നീ സ്വയം തിരഞ്ഞെടുത്തതാണ് ദച്ചു.... നിനക്ക് മനസ്സിൽ തൊട്ട് പറയാമോ സിദ്ധുവിനെ നിന്റെ ഭർത്താവിന്റെ സ്ഥാനത്ത്‌ കാണാൻ കഴിയുമെന്ന്...???? ജീവിതകാലം മുഴുവൻ അയാൾക്കൊരു നല്ലപാതിയാകാൻ കഴിയുമെന്ന്....???? "" ഒരുപക്ഷേ എനിക്ക് കഴിയില്ലായിരിക്കാം രാധു..... ഒരു ഭാര്യയുടെ റോളിൽ തീർത്തും ഒരു പരാജയമായിരിരിക്കും ഞാൻ..... പക്ഷേ ഇപ്പൊ ഇതാണ് എന്റെ ശരി.... ചില ഓർമ്മകളെ എന്നെന്നേക്കുമായി മറവിക്ക് വിട്ടു കൊടുക്കാൻ ഇങ്ങനെയൊന്ന് നടന്നേ തീരു..... "" നീ മറക്കാൻ ശ്രമിക്കുന്ന ഓർമ്മകൾ അതൊരിക്കലും നിന്നെ വിട്ടു പോകാൻ പോകുന്നില്ല.... അതിന് വേണ്ടിയാണ് ഇങ്ങനെയൊരു സാഹസത്തിനു മുതിരുന്നതെങ്കിൽ നീ തോറ്റുപോകുകയേയുള്ളു ദച്ചു....

ആരിൽ നിന്നാണ് നീ ഇങ്ങനെ ഒളിച്ചോടാൻ ശ്രമിക്കുന്നത്....???? ചില സത്യങ്ങൾ നീ അംഗീകരിച്ചേ മതിയാകു..... നിന്റെ കഴുത്തിൽ അയാളുടെ താലി വീണു കഴിഞ്ഞാൽ പിന്നെ നടക്കാൻ പോകുന്നതൊക്കെ നമ്മൾ ഊഹിക്കുന്നതിലും അപ്പുറമാകും..... "" എന്തും നേരിടാൻ ഞാൻ മനസ്സുകൊണ്ട് തയ്യാറെടുത്തു കഴിഞ്ഞു.... അല്ലെങ്കിലും ഇനി എന്തുണ്ട് അനുഭവിക്കാൻ ബാക്കി....???? "" ദച്ചു ഞാൻ പറയുന്നത് നീ.... "" വേണ്ട രാധു...."" രാധു എന്തോ പറയാൻ തുടങ്ങുന്നതിനു മുൻപ് തന്നെ ദച്ചു കൈ ഉയർത്തി അവളെ തടഞ്ഞു.... "" നീ പറയാൻ പോകുന്നത് എന്തു തന്നെ ആയാലും അതൊന്നും ഇപ്പൊ എനിക്ക് മനസിലാവില്ല രാധു.... കുറ്റപെടുത്താം.... ഞാൻ സ്വയം ചോദിച്ചു വാങ്ങിയ വിധിയെ ചൂണ്ടിക്കാട്ടി നിനക്കെന്നെ പരിഹസിക്കാം..... പക്ഷേ എനിക്ക് മുന്നിലിപ്പൊ മറ്റൊരു വഴിയുമില്ല...... അത്രയും പറഞ്ഞുകൊണ്ട് അവൾ രാധുവിനെ മറികടന്നു മുന്നോട്ടു ചുവടു വെച്ചു..... "" ദേവനെ അത്ര പെട്ടന്ന് മറക്കാൻ കഴിയുമോ നിനക്ക്....????? "" രാധുവിന്റെ ചോദ്യം കേട്ടതും ദച്ചു ഷോക്കേറ്റത് പോലെ അവിടെ തന്നെ നിന്നു..... ആദ്യത്തെ അമ്പരപ്പ് പിന്നീട് ദേഷ്യമായി മാറി.... ദച്ചു അതിയായ ദേഷ്യത്തോടെ രാധുവിനെ നോക്കി..... "" മറക്കാൻ മാത്രം അയാളുടെ ഒരോർമ്മ പോലും ഞാൻ മനസ്സിൽ സൂക്ഷിച്ചിട്ടില്ല രാധു..... വെറുപ്പ്‌ മാത്രമാണ് എനിക്ക് അയാളോട്.......!!!! "" ഒരു ചെറിയ തിരുത്തുണ്ട് ദച്ചു.... വെറുപ്പായിരുന്നു....

കുറച്ചു നാൾ മുൻപ് വരെ.... അത് കഴിഞ്ഞ് എന്തൊക്കെയാണ് സംഭവിച്ചതെന്ന് ഞാൻ പറഞ്ഞു തരേണ്ട കാര്യമില്ലല്ലോ....??? ദേവൻ എന്ന പേരു പോലും നിന്നെ ഇത്രയേറെ അസ്വസ്ഥയാക്കുന്നുണ്ടെങ്കിൽ അതിനർത്ഥം നിന്റെ മനസ്സിൽ അയാൾ ഉണ്ടെന്ന് തന്നെയാണ്..... "" രാധൂ.......!!!!!!!! ദച്ചു അങ്ങേയറ്റം ദേഷ്യത്തോടെ വിളിച്ചു..... "" അലറണ്ട..... ഞാൻ പറഞ്ഞത് തന്നെയാണ് സത്യം.... ഇപ്പോഴും നിന്റെ മനസ്സിൽ ദേവനോട് വെറുപ്പ്‌ മാത്രമായിരുന്നെങ്കിൽ നീ ഒരിക്കലും സിദ്ധുവുമായുള്ള വിവാഹത്തിന് സമ്മതിക്കില്ലായിരുന്നു...... ദേവന മറക്കാൻ വേണ്ടിയല്ലേ നീ ഇതിന് തയ്യാറായാത്.....??? നീ അംഗീകരിച്ചാലും ഇല്ലെങ്കിലും നിന്റെ മനസ്സിൽ ദേവനോളം സ്ഥാനം മറ്റാർക്കുമില്ല.... അത് നീ മനസിലാക്കുമ്പോഴേക്കും നിന്റെ ജീവിതം നിന്റെ കൈവിട്ടു പോയിട്ടുണ്ടാകും.... "" മതി നിർത്ത്‌.....!!!! നീ വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടണ്ട..... സിദ്ധുവുമായുള്ള വിവാഹം എന്റെ ഇഷ്ടമാണ്.... ഇന്നല്ലെങ്കിൽ നാളെ അയാളെ സ്നേഹിക്കാൻ കഴിയുമെന്ന് എനിക്കുറപ്പുണ്ട്... "" ഇനി എനിക്ക് നിന്നോട് ഒന്നും പറയാനില്ല ദച്ചു.... സ്വന്തം മനസാക്ഷിയെ പോലും വഞ്ചിക്കുകയാണ് നീ...."" രാധു അത്രയും പറഞ്ഞ ശേഷം ഡ്രോയറിൽ നിന്ന് ഒരു ചെറിയ ബോക്സ്‌ കയ്യിലെടുത്തു....

. രാധു ദച്ചുവിന്റെ മുഖത്തേക്ക് നോക്കിയതും ദച്ചു ഒരു നിമിഷം എന്തു പറയണം എന്നറിയാതെ പകച്ചു.... "" ദേവനോട് വെറുപ്പാണെങ്കിൽ, നിന്റെ മനസ്സിൽ ഒരല്പം പോലും സ്ഥാനം അയാൾക്ക് ഇല്ലെങ്കിൽ പിന്നെ എന്തിനാ അയാൾ നിന്റെ കഴുത്തിൽ കെട്ടിയ താലി ഇതുപോലെ സൂക്ഷിച്ചു വെച്ചിരിക്കുന്നത്....???? ഡിവോഴ്സ് പേപ്പറിൽ sign ചെയ്ത അന്ന് തന്നെ മുഖത്തേക്ക് വലിച്ചെറിഞ്ഞു കൊടുക്കാമായിരുന്നില്ലേ....?????"" രാധുവിന്റെ ചോദ്യം കേട്ടതും ദച്ചു ഒന്നും മിണ്ടാതെ മുഖം താഴ്ത്തി നിന്നു..... അവളുടെ ചോദ്യത്തിന് ദച്ചുവിന്റെ പക്കൽ ഉത്തരമുണ്ടായിരുന്നില്ല.... "" നീ എന്താ ദച്ചു ഒന്നും മിണ്ടാത്തത്....???? നിനക്ക് മുന്നിൽ ഇനിയും സമയമുണ്ട് മോളെ.... ഈ വിവാഹം നടന്നാൽ ഒരിക്കലും നിന്റെ മനസ്സിന് സമാധാനം ഉണ്ടാകില്ല.... സിദ്ധുവിനോടൊപ്പം മനസ്സറിഞ്ഞു സന്തോഷിച്ചു ജീവിക്കാൻ നിന്നെകൊണ്ട് പറ്റില്ല.... ഞാൻ പറയുന്നത് ഒന്ന് മനസിലാക്ക്.... നിന്റെ നല്ലതിന് വേണ്ടിയാ ഞാനീ പറയുന്നത്.... "" ഇല്ല രാധു.... ഞാൻ തീരുമാനിച്ചു കഴിഞ്ഞു.... ഇനി അതിൽ ഒരു മാറ്റവും ഇല്ല...... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

പുറത്തു കാർ വന്നു നിൽക്കുന്ന ശബ്ദം കേട്ടാണ് ദേവന്റെ അമ്മ ഹാളിലെ ഡോർ തുറക്കുന്നത്..... കാറിൽ നിന്ന് ദേവൻ ഇറങ്ങിയത് കണ്ടതും അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു..... പഴയ രൂപത്തിൽ നിന്നും ഒരുപാട് മാറി പോയിരിക്കുന്നു അവൻ..... "" രണ്ടു ദിവസം കൂടി കഴിഞ്ഞേ എത്തു എന്നല്ലേ പറഞ്ഞത്.... എന്താ മോനെ ഇത്ര പെട്ടന്ന്....??? അവരുടെ ചോദ്യം കേട്ടിട്ട് ദേവൻ ഒന്ന് പുഞ്ചിരിച്ചു എന്ന് വരുത്തി അകത്തേക്ക് കയറി.... "" ദേവാ.... അമ്മ പറയാൻ പോകുന്ന കാര്യം മോന് എത്രമാത്രം വേദനയുണ്ടാക്കുമെന്ന് അമ്മക്ക് നന്നായി അറിയാം... പക്ഷേ പറയാതിരിക്കാനും കഴിയില്ല.... ഇന്ന്.... ഇന്ന് ദച്ചു മോളുടെയും സിദ്ധുവിന്റെയും വിവാഹമാണ്..... അവർ വളരെ വിഷമത്തോടെയാണ് അത് പറഞ്ഞത്.... അമ്മ പറഞ്ഞ വാക്കുകൾ ദേവന്റെ ഹൃദയത്തിൽ ഇടിത്തീ പോലെ പതിച്ചു..... താൻ അഗ്നിയിൽ അകപ്പെട്ടത് പോലെ അവൻ വെന്തുരുകി..... ദേഷ്യവും സങ്കടവും വേദനയും എല്ലാം അവന്റെ മനസ്സിൽ നിറഞ്ഞു.... ഒരു തരം ഭ്രാന്തമായ അവസ്ഥയിലായിരുന്നു ദേവൻ....

കയ്യിൽ കിട്ടിയതെല്ലാം വലിച്ചെറിഞ്ഞു.... ക്ഷണ നേരം കൊണ്ട് തന്നെ അവിടമാകെ അലങ്കോലമായി.... ദേവന്റെ ഈ ഭാവത്തിൽ ലക്ഷ്മി വല്ലാതെ പേടിച്ചിരുന്നു..... "" ദേവാ.... നീ എന്ത്‌ ഭ്രാന്താ ഈ കാണിക്കുന്നത്...???? "" അവൾക്ക്... അവൾക്ക് എത്ര ധൈര്യം ഉണ്ടെങ്കിൽ എന്നെ അല്ലാതെ മറ്റൊരാളെ....!!!!!!! സമ്മതിക്കില്ല ഞാൻ.... ആരെയൊക്കെ കൊല്ലേണ്ടി വന്നാലും ഈ വിവാഹം നടത്താൻ സമ്മതിക്കില്ല..... ദേവൻ അലറുകയായിരുന്നു...... "" അത് പറയാൻ എന്തർഹതയാ നിനക്കുള്ളത്....??? ദച്ചു നിന്റെ ഭാര്യയായിരുന്നു..... കുറച്ചു ദിവസങ്ങൾക്ക് മുൻപ് വരെ.... ഇന്ന് അവളിൽ എന്തവകാശമാണ് നിനക്കുള്ളത്....???? ""ഒരു പേപ്പറിൽ ഒപ്പിട്ടെന്ന് കരുതി അവളെന്റെ ഭാര്യ അല്ലെന്ന് പറയാൻ ആർക്കാ അവകാശം.....???? ഒന്നുകിൽ ഞാൻ തിരികെ വരുമ്പോൾ എന്നോടൊപ്പം അവൾ ഉണ്ടാകും.... അല്ലെങ്കിൽ എന്റെയും അവളുടെയും ജീവൻ ഇന്ന് അവിടെ തന്നെ അവസാനിക്കും..... ഒരുമിച്ചു മരിക്കേണ്ടി വന്നാലും മറ്റൊരാൾക്ക് അവളെ കൊടുക്കില്ല ഞാൻ.....!!!!!!! "" ദേവാ നീ...."" അമ്മ പറഞ്ഞു പൂർത്തിയാക്കും മുൻപ് തന്നെ ദേവൻ കാറ്റു പോലെ പുറത്തേക്കിറങ്ങി..... ആ നിമിഷം തന്നെ ദേവന്റെ കാർ ദച്ചുവിന്റെ വീട് ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു...

. നിറഞ്ഞൊഴുകുന്ന കണ്ണുകൾ പലപ്പോഴും ദേവന്റെ കാഴ്ച്ചയെ മറക്കുന്നുണ്ടായിരുന്നു..... അന്ന് ഡിവോഴ്സ് പേപ്പറിൽ sign ചെയ്യാൻ തോന്നിയ നിമിഷത്തെ അവൻ മനസ്സുകൊണ്ട് ശപിച്ചു... തനിക്ക് മുന്നിൽ മറ്റു വഴികൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല..... സ്വയം ജീവനൊടുക്കും എന്നുള്ള ദച്ചുവിന്റെ ഭീഷണിക്ക് മുന്നിൽ വഴങ്ങി ഒപ്പിടേണ്ടി വന്നതാണ്.... പക്ഷേ അപ്പോഴും അവൾ ഇതുപോലെ അകന്നു പോകുമെന്ന് കരുതിയില്ല.... എന്നെങ്കിലും തന്നെ മനസിലാക്കി തന്റെ സ്നേഹത്തിനെ മനസിലാക്കി തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് ഓരോ നിമിഷവും തള്ളി നീക്കിയത്.... എന്നിട്ട് ഇപ്പൊ...!!!!!! ഓർക്കുംതോറും ദേവന് സ്വയം നിയന്ത്രിക്കാൻ കഴിയാതെ വന്നു.....പെട്ടന്നാണ് ദേവന്റെ കാറിനെ ഓവർടേക്ക് ചെയ്ത് ഒരു റേഞ്ച്റോവർ വന്നു നിന്നത്.... അതിൽ നിന്ന് ഗിരിയും കൂടെ കുറച്ചു ഗുണ്ടകളും പുറത്തേക്ക് ഇറങ്ങി..... ഗിരി ദേവനടുത്തേക്ക് നടന്നു വന്നു.... "" മുൻ ഭാര്യയുടെ വിവാഹം കൂടാൻ പോകുന്ന വഴിയായിരിക്കും..... ഗിരി പുച്ഛത്തോടെ ചോദിച്ചതും ദേവൻ കാറിൽ നിന്ന് പുറത്തേക്ക് ഇറങ്ങി.... "" വണ്ടി എടുത്തു മാറ്റടാ.....!!!!! ദേവൻ ഗിരിയുടെ നേർക്ക് അലറിയതും പിന്നിൽ ഒരാൾ ദേവന്റെ തലയിൽ ഇരുമ്പുവടി കൊണ്ട് ശക്തിയായി പ്രഹരിച്ചു.....

തലയിൽ നിന്ന് രക്തം വാർന്ന് ദേവൻ നിലത്തേക്ക് വീണു..... "" എന്നെ തല്ലിയ നിന്നെ ഞാൻ വെറുതെ വിടുമെന്ന് കരുതിയോ ദേവാ.... ഒരവസരത്തിനായി കാത്തിരിക്കുകയായിരുന്നു ഞാൻ..... ഇപ്പോഴാ അത് ഒത്തു വന്നത്..... ഇന്നത്തോടെ തീരും ദേവപ്രതാപ് എന്ന അദ്ധ്യായം....."" ഗിരി ദേവനെ പുച്ഛത്തോടെ ഒന്ന് നോക്കികൊണ്ട് അവിടെ നിന്ന് പോയി..... ദേവന് ഒന്നങ്ങാൻ പോലും കഴിഞ്ഞില്ല..... മരണവേദനയിലും അവന്റെ മനസ്സിൽ നിറഞ്ഞുനിന്നത് ദച്ചുവിന്റെ മുഖമായിരുന്നു.....ദേവന്റെ കണ്ണുകൾ പതിയെ അടഞ്ഞു...... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ദച്ചു മണ്ഡപത്തിലേക്ക് നടന്നു വന്നു.... ആർഭാടമായി അലങ്കരിച്ച മണ്ഡപത്തിൽ പലയിടത്തും "Siddharth Weds Sreedhurgga" എന്നെഴുതിയിരിക്കുന്നത് കണ്ടതും അവളുടെ ഹൃദയം വിങ്ങി..... മുഖത്ത്‌ നിറപുഞ്ചിരിയുമായി തന്നെ നോക്കിയിരിക്കുന്ന സിദ്ധുവിനെ കണ്ടതും ദച്ചു നിർവികാരതയോടെ ഒന്ന് പുഞ്ചിരിച്ചു..... മണ്ഡപത്തിൽ അവനൊപ്പം ഇരിക്കുമ്പോൾ ഒരുതരം മരവിപ്പായിരുന്നു ദച്ചുവിന്റെ മനസ്സ് നിറയെ..... "" മുഹൂർത്തമായി താലി കെട്ടിക്കോളു..... "" തിരുമേനി പറഞ്ഞത് കെട്ട് സിദ്ധു തളികയിൽ പൂജിച്ചു വെച്ചിരുന്ന താലി കയ്യിലെടുത്ത്‌ ദച്ചുവിന്റെ കഴുത്തിൽ ചാർത്തി...... അവൻ കുങ്കുമചെപ്പിൽ നിന്ന് സിന്ദൂരം തൊട്ടെടുത്ത് ദച്ചുവിന്റെ സീമന്ത രേഖയെ ചുവപ്പിച്ചു............🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story