ദുർഗ്ഗാഗ്നി: ഭാഗം 74

durgagni

രചന: PATHU

""ഭഗവാനേ....!! അപ്പൊ ഏട്ടൻ ഏടത്തിയെ കണ്ടെന്ന് പറഞ്ഞത് സത്യമായിരുന്നോ...??? ഏടത്തി ഉണ്ടായിരുന്നോ ഇവിടെ....???? താൻ കാണുന്നത് സ്വപ്‍നമാണോ സത്യമാണോ എന്ന ആശയക്കുഴപ്പത്തിലായിരുന്നു അമ്മു... അവൾ ദച്ചുവിനെ തന്നെ നോക്കി..... ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..... അകത്ത് ഉണ്ടായ ബഹളങ്ങൾ എല്ലാം കെട്ടിട്ടുണ്ടെന്ന് ആ മുഖത്ത് നിന്ന് വ്യക്തമാണ്..... അമ്മു കരഞ്ഞുകൊണ്ട് ദച്ചുവിനടുത്തേക്ക് ഓടി ദച്ചുവിനെ കെട്ടിപ്പിടിച്ചു.... "" എനിക്ക്.... എനിക്കിത് വിശ്വസിക്കാൻ കഴിയുന്നില്ല.... ഏടത്തി വന്നല്ലോ എന്റേട്ടനെ കാണാൻ.... സന്തോഷമായി... ഒരുപാട് ഒരുപാട് സന്തോഷമായി..... എനിക്കുറപ്പായിരുന്നു ഏട്ടന്റെയീ അവസ്ഥയറിഞ്ഞാൽ വരാതിരിക്കാൻ ഏടത്തിക്ക് കഴിയില്ലെന്ന്.....!!!!! അമ്മു പറഞ്ഞത് കേട്ട് ദച്ചു നിറഞ്ഞുവന്ന കണ്ണുകൾ തുടച്ചുകൊണ്ട് അവളെ തന്നിൽ നിന്ന് അടർത്തി മാറ്റി..... "" അയാളുടെ അവസ്ഥയറിഞ്ഞിട്ട് വന്നതല്ല ഞാൻ....!!!! എന്റെ അമ്മ ഹോസ്പിറ്റലിലാണെന്ന് അറിഞ്ഞത് കൊണ്ടു മാത്രമാണ് നാട്ടിലേക്ക് വന്നത്......

അമ്മയും ഈ ഹോസ്പിറ്റലിൽ അഡ്മിറ്റാണ്..... യാദൃശ്ചികമായിട്ടാണ് ഇവിടെ വെച്ച് നിന്റെ അച്ഛനെ കാണുന്നത്..... സ്വന്തം അച്ഛന്റെ സ്ഥാനം തന്നെയാണ് എന്റെ മനസ്സിൽ ആ മനുഷ്യനുമുള്ളത്.... കരഞ്ഞു പറഞ്ഞപ്പോ അയാളെ ഒന്നുവന്നു കാണാതിരിക്കാൻ തോന്നിയില്ല...... അതുകൊണ് വന്നുകണ്ടു.... അത് ആ മനുഷ്യന്റെ വാക്കിനെ ധിക്കരിക്കാൻ കഴിയാത്തതുകൊണ്ടു മാത്രം....!!!!! അല്ലാതെ എന്റെ മനസ്സിൽ അയാളോട് യാതൊരുവിധ സഹതാപവും ഉണ്ടായിട്ടല്ല....."" അത്രയും പറഞ്ഞുകൊണ്ട് ദച്ചു പുറത്തേക്ക് നടക്കാൻ തുടങ്ങിയതും അമ്മു ദച്ചുവിന്റെ കയ്യിൽ പിടിച്ചു നിർത്തി..... "" പ്ലീസ്.... ഒരുപ്രാവശ്യം.... ഒരേഒരു പ്രാവശ്യവും കൂടി ഏട്ടന്റെ അടുത്തേക്ക് ഒന്ന് വരുമോ....????? ഏട്ടനെ പഴയജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ഈ ലോകത്ത്‌ ഏടത്തിക്ക് മാത്രമേ കഴിയു..... പലപ്പോഴും പറഞ്ഞിട്ടില്ലേ എന്നെ ദിവ്യയുടെ അതേ സ്ഥാനത്താണ് കാണുന്നതെന്ന്.....!!!! അതിൽ എന്തെങ്കിലും കഴമ്പുണ്ടെങ്കിൽ ഏടത്തി വരണം.... ഞാൻ വേണമെങ്കിൽ കാലു പിടിക്കാം....."" അമ്മു കരഞ്ഞുകൊണ്ട് ദച്ചുവിന്റെ കാലിലേക്ക് വീഴാൻ നോക്കിയതും ദച്ചു രണ്ടടി പിന്നിലേക്ക് നീങ്ങി.... "" അമ്മു..... നീയെന്തൊക്കെയാ ഈ കാണിക്കുന്നത്.....?????

ദച്ചു അമ്മുവിനെ പിടിച്ചെഴുന്നേൽപ്പിച്ചു..... "" മാളു പോയപ്പൊ ഞങ്ങളെല്ലാവരും അനുഭവിച്ചു തീർത്ത വേദന എത്രയാണെന്ന് ഏടത്തി കണ്ടതല്ലേ...??? ഓരോ നിമിഷവും മരണത്തിലേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ് ഏട്ടൻ.... ഏട്ടനെകൂടി നഷ്ടമായാൽ പിന്നെ ഞാനോ അമ്മയോ അച്ഛനോ ജീവനോടെ ഉണ്ടാകില്ല ഏടത്തി......!!!!!! ഏട്ടൻ ചെയ്ത തെറ്റുകൾ പൊറുക്കാനോ മാപ്പുകൊടുക്കാനോ ഒന്നും പറയില്ല ഞാൻ.... അത്‌ ഏടത്തിയുടെ മാത്രം തീരുമാനമാണ്.... പക്ഷേ ഒരിക്കൽ കൂടി ആ മനുഷ്യന്റെ അരികിലേക്ക് ഒന്നുവരണം..... അത്രയെങ്കിലും ദയ എന്റേട്ടനോട് കാണിച്ചുകൂടെ....????? നിറകണ്ണുകളോടെയുള്ള അമ്മുവിന്റെ ചോദ്യം കേട്ടതും ദച്ചുവിന് ഹൃദയം പൊള്ളുന്നത് പോലെ തോന്നി.... ദച്ചു രണ്ടാമതൊന്ന് ആലോചിക്കാൻ നിൽക്കാതെ ദേവനെ കാണാനായി അകത്തേക്ക് കയറി.... ദച്ചുവിനെ കണ്ടതും ലക്ഷ്മി അതിശയത്തോടെയും ഞെട്ടലോടെയും അവളെ നോക്കി..... അവർ കരഞ്ഞുകൊണ്ട് അവളുടെ അടുത്തേക്ക് വന്നു.... "" ദൈവം എന്റെ പ്രാർത്ഥന കേട്ടല്ലോ.....!!!

മോളെവിടെയുണ്ടെന്നറിയാൻ അമ്മ വിളിക്കാത്ത ഈശ്വരൻമാരില്ല.... നേരാത്ത വഴിപാടുകളില്ല..... അവസാനം എന്റെ കുട്ടി വന്നല്ലോ.... നന്ദിയുണ്ട്.... ഒരുപാട് നന്ദിയുണ്ട്..... ലക്ഷ്മി കരഞ്ഞുകൊണ്ട് ദച്ചുവിന് മുന്നിൽ കൈകൂപ്പിയതും ദച്ചു അത് തടഞ്ഞു..... അവളുടെ മനസ്സാകെ കലങ്ങി മറിയുകയായിരുന്നു.... ഈയൊരു സാഹചര്യത്തിൽ മറ്റൊന്നും പറയുന്നത് ശരിയല്ലെന്ന് ദച്ചുവിന് തോന്നി..... "" അവൻ ചെയ്ത തെറ്റുകൾ അത്ര പെട്ടന്ന് ക്ഷമിക്കണമെന്ന് ഒരിക്കലും അമ്മ പറയില്ല..... എനിക്കും ഒരു മകളുണ്ട്..... അമ്മുവിനോടാണ് മറ്റൊരുവൻ മോശമായ രീതിയിൽ പെരുമാറിയതെങ്കിൽ അവനോട് ക്ഷമിക്കാനോ പൊറുക്കാനോ ഒരമ്മയെന്ന നിലയിൽ ഈ ജന്മം എനിക്ക് കഴിയില്ല..... അപ്പൊ പിന്നെ മോളുടെ മനസ്സ് എങ്ങനെയെന്ന് എനിക്ക് ഊഹിക്കാവുന്നതെയുള്ളു...... ചെയ്തുകൂട്ടിയതിനെല്ലാം എന്റെ മകനിപ്പോ പശ്ചാത്തപിക്കുന്നുണ്ട്..... അതുകൊണ്ട് മാത്രം അവന്റെ തെറ്റുകൾ ഒന്നും ഇല്ലാതാകുന്നില്ല...... പക്ഷേ മോളെ.... ഒരവസരം.... ഒരവസരം കൊടുത്തുകൂടെ അവന്...????

ചെയ്തുപോയ തെറ്റുകൾ തിരുത്താൻ മനസ്സ് കൊണ്ട് ഒരാൾ തയ്യാറാകുമ്പോ അവർക്കതിനൊരു അവസരം കൊടുക്കാനുള്ള ബാധ്യസ്ഥത നമുക്കില്ലേ......???? സഹിക്കാനും ക്ഷമിക്കാനുമുള്ള മനസ്സ് ദൈവം മനുഷ്യർക്ക് കൊടുത്തിരിക്കുന്നത് കൊണ്ടാവാം ഈ ലോകം തന്നെ ഇപ്പോഴും നിലനിൽക്കുന്നത്..... ജീവനെക്കാൾ കൂടുതൽ അവൻ മോളെ സ്നേഹിക്കുന്നുണ്ട്..... മോള് പോയെന്നറിഞ്ഞപ്പൊ അവന്റെ മാനസിക നില പോലും തെറ്റി...... അന്ന് മുതൽ ഇന്നീ നിമിഷം വരെ മരണവേദന അനുഭവിക്കുകയായിരുന്നു എന്റെ കുഞ്ഞ്...... ഇനിയും അവനെ ശിക്ഷിക്കണോ മോളെ.....???? കണ്ട നിമിഷം മുതൽ ഇന്നുവരെ എന്റെ മകളെപ്പോലെ സ്നേഹച്ചതല്ലേ ഞാൻ......???? മോളിനി എന്തു തീരുമാനമെടുത്താലും മോൾക്ക് എന്റെ മനസ്സിളുള്ള സ്ഥാനം ഒരിക്കലും മാറാൻ പോകുന്നില്ല...... ക്ഷമിക്കാനുള്ള മനസ്സ് മോൾക്ക് ഉണ്ടാകണേന്ന് അമ്മ ദൈവത്തോട് പ്രാർത്ഥിക്കാം....!!!!! ലക്ഷ്മി കണ്ണുകൾ തുടച്ചുകൊണ്ട് പുറത്തേക്കിറങ്ങി.... അവർക്ക് പിന്നാലെ തന്നെ അമ്മുവും..... ദച്ചുവിന്റെ മനസിലൊരു പിടിവലി തന്നെ നടക്കുകയായിരുന്നു.... ഒരുഭാഗത്ത്‌ ദേവൻ തന്നോട് ചെയ്തതൊക്കെ ഒരിക്കലും മായാത്ത മുറിവുകളായി തന്റെ ഹൃദയത്തെ കുത്തി നോവിക്കുമ്പോൾ മറുഭാഗത്ത് താൻ സ്വന്തമെന്ന് കരുതുന്നവരുടെ വാക്കുകൾ തന്റെ മനസാക്ഷിയെ വരിഞ്ഞു മുറുക്കുന്നു.....

കഴിയുമോ തനിക്ക് ദേവനോട് ക്ഷമിക്കാൻ....????? അയാളുടെ തെറ്റുകൾക്ക് മാപ്പുകൊടുക്കാൻ....????? ദച്ചു സ്വയം ചോദിച്ചില്ലെങ്കിലും അതിന് ഉത്തരം കണ്ടെത്തുകയെന്നത് അവളെ സംബന്ധിച്ച് പ്രയാസമായിരുന്നു...... ദേവൻ നല്ല മയക്കത്തിലാണ്.... ദച്ചു പതിയെ അവനടുത്തേക്ക് നടന്നു..... അവന്റെ മുഖത്തേക്ക് നോക്കുംതോറും കഴിഞ്ഞകാല ഓർമ്മകൾ അസ്ത്രങ്ങളായി അവളുടെ ഹൃദയത്തിലേക്ക് തറഞ്ഞു കയറുകയായിരുന്നു...... ദേവൻ മയക്കത്തിൽ കിടക്കുമ്പോഴും അവന്റെ ഉപബോധമനസ്സിനെ പോലും നിയന്ത്രിക്കുന്ന രീതിയിൽ ദച്ചുവിന്റെ ഓർമ്മകൾ അവനിൽ നിറഞ്ഞു നിന്നു..... ചില പ്രണയങ്ങൾ അങ്ങേയറ്റം ഭ്രാന്തമാണ്.....!!!!!! ജീവനെയും, സ്വപ്നങ്ങളെയും, ചിന്തകളെയും, ആത്മാവിനെയും, ഹൃദയത്തെയും എന്തിന് ഒരു നിശ്വാസത്തെപോലും നിയന്ത്രിക്കുന്ന രീതിയിൽ പ്രണയം നമ്മുടെ ഓരോ അണുവിലും ഭ്രാന്തമായി ആളിപടരും..... പ്രണയം വിരഹത്തിലേക്ക് വഴിമാറുന്ന നിമിഷം നമ്മൾ അനുഭവിക്കേണ്ടിവരുന്നത് മരണത്തെക്കാൾ വലിയ വേദനയാകാം....

എങ്കിൽ പോലും പ്രണയത്തിൽ നിന്ന് അകന്നു മാറാൻ കഴിയാത്ത നിസ്സഹായാവസ്ഥയിലായിരിക്കും നമ്മൾ.... ആ നിസ്സഹായാവസ്ഥക്ക് പോലുമുണ്ടാകും പ്രപഞ്ചത്തിലെ ഏതൊരു മനോഹര കാഴ്ചയെക്കാൾ സൗന്ദര്യം......!!!!! മനസ്സിന്റെ ഓരോ കോണിലും പ്രണയത്തെ നിറച്ച്, മുജ്ജന്മ സുകൃതം പോലെ അവൾ അവനിലേക്ക് വന്നു ചേർന്നു....രാവുകളെ പുഷ്പങ്ങളുടെ ലാവണ്യത്തിലാഴ്ത്തി, പകലുകൾക്ക് സൂര്യപ്രഭയുടെ സൗന്ദര്യം പകർന്ന്, ആത്മാവിന്റെ നേർത്ത തിരി ആളികത്തിച്ച് അവളവന്റെ ദിനങ്ങളിൽ നിറഞ്ഞു നിന്നു.....നാൾക്കുനാൾ അവളോടുള്ള പ്രണയത്തിൽ അവൻ ഭ്രാന്തനായി മാറി.... അവനിൽ നിന്ന് അവൾ പോയി മറഞ്ഞത് അവന്റെ ജീവനും കൊണ്ടാണ്....അവളെക്കുറിച്ചുള്ള ഓർമ്മകൾ അവനെ ഓരോനിമിഷവും തീചൂളയിൽ നിർത്തുന്നു..... ആ ഓർമ്മകൾ ഇല്ലാത്ത ഒരു നിമിഷം പോലും അവനില്ല.... അവന്റെ രാവുകളും പകലുകളും കണ്ണുനീർ ഭക്ഷിക്കുന്നു.....!!!!!! എന്റെ വേദന നീയാണ്.... എന്റെ ജീവനും പ്രണയവും നീയാണ്.....

ഒരുപക്ഷേ കാണാമറയത്തു നിന്ന് നീയെന്റെ കണ്ണുനീർ കാണുന്നുണ്ടാകാം..... എങ്കിലും എനിക്ക് നൽക്കുന്ന ഉത്തരം മൗനമാണ്....!!!!! "" എന്നോട്..... എന്നോട് ക്ഷമിച്ചൂടെ ദച്ചു....???? ദേവൻ മയക്കത്തിലും അവ്യകത്മായി പറയുന്നത് കേട്ട് ദച്ചു ഞെട്ടലോടെ അവനെ നോക്കി..... തന്നോട് അവനുള്ള പ്രണയം എത്രമാത്രം ഭ്രാന്തമാണെന്ന് ദച്ചു തിരിച്ചറിഞ്ഞ നിമിഷങ്ങൾ കൂടിയായിരുന്നു അത്...... എന്തോ ഉൾപ്രേരണയിൽ ദേവൻ പെട്ടന്ന് കണ്ണുകൾ വലിച്ചു തുറന്നു.... മുൻപത്തെപോലെ തന്നെ അവളുടെ സാനിധ്യം അവൻ മനസിലാക്കിയിരിക്കണം..... അടുത്ത് ദച്ചുവിനെ കണ്ടതും ദേവനാകെ വല്ലാത്തൊരവസ്ഥയിലായിരുന്നു..... താൻ കാണുന്നത് സ്വപ്നമാണോ സത്യമാണോന്ന് തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥ..... അവളുടെ കണ്ണുകളിൽ നിന്നും അവന്റെ കയ്യിലേക്ക് വീണു ചിതറുന്ന കണ്ണുനീർ തുള്ളികൾ തന്നെ ധരാളമായിരുന്നു താൻ കാണുന്നത് സ്വപ്നമല്ലെന്ന് മനസിലാക്കാൻ........ ദേവന്റെ ഹൃദയം ധ്രുതഗതിയിൽ മിടിക്കുവാൻ തുടങ്ങി.....

മനസ്സ് സന്തോഷത്താൽ നിറഞ്ഞു..... എത്രയോ ആഗ്രഹിച്ചതാണ് ഒരു നോക്ക് കാണാൻ..... അതിനു വേണ്ടിയല്ലേ.... അതിനു വേണ്ടിമാത്രമല്ലേ ഈ ജീവനെ തന്നെ പിടിച്ചു നിർത്തിയത്.....!!!!!!! ഈ ഒരു കൂടികാഴ്ചക്ക് തന്റെ ജീവനേക്കാൾ ആയിരമിരട്ടി വിലയുണ്ട്...... തന്റെ സന്തോഷം എങ്ങനെയാണ് പ്രകടിപ്പിക്കേണ്ടതെന്ന് അവനറിയില്ലായിരുന്നു..... എന്തൊക്കെയോ പറയണമെന്നുണ്ടായിരിന്നുന്നെങ്കിലും ഒരുവാക്ക് പോലും പുറത്തേക്ക് വന്നില്ല..... കണ്ണുകൾ നിറഞ്ഞു പെയ്തു.... എഴുന്നേൽക്കാനുള്ള ശ്രമം വിഭലമായി...... ശരീരമാക്കെ വലിഞ്ഞു മുറുകുന്നത് പോലെ..... ദേവൻ അവളുടെ കയ്യിലേക്ക് കൈകോർക്കാനായി അവന്റെ കൈ ഉയർത്തിയതും ദച്ചു പിന്നിലേക്ക് നീങ്ങി..... അവൻ കരഞ്ഞുകലങ്ങിയ കണ്ണുകളോടെ അങ്ങേയറ്റം ദയനീയമായി അവളെ നോക്കി..... ദച്ചു കൈകൾ രണ്ടും മാറിൽ പിണച്ചുകെട്ടി മറ്റെങ്ങോ നോക്കി നിന്നു..... പക്ഷേ അവളുടെ കണ്ണുകളും നിറഞ്ഞൊഴുകുയായിരുന്നു...... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

"" ജയ്....ദച്ചു എവിടെ....??? ഞാൻ ഇവിടെയെല്ലാം നോക്കി.... എവിടെയും കണ്ടില്ല.... ഇനി വീട്ടിലേക്ക് പോയോ....??? "" രണ്ടാളും ഒരുമിച്ചല്ലേ ലണ്ടനിൽ നിന്ന് വന്നത്...???? എന്നിട്ട് എന്നോടാണോ ചോദിക്കുന്നത്...???? "" എയർപോർട്ടിൽ വന്ന് ഇവിടേക്ക് വന്ന് അമ്മയെ കാണുന്നത് വരെ ഞാൻ അവളുടെ അടുത്ത് തന്നെ ഉണ്ടായിരുന്നതാ.... ഒരു കോൾ വന്ന് ഞാനൊന്ന് പുറത്തേക്കിറങ്ങി.... തിരികെ വന്നപ്പോ കാണാനില്ല..... "" ദച്ചു ഇവിടെ എവിടെയെങ്കിലും തന്നെ ഉണ്ടാകും അനു.... ചിലപ്പോ ആന്റിയുടെ അടുത്തുണ്ടാകും.... "" ഇല്ല ജയ്.... കുറേ നേരമായി ഞാൻ അന്വേഷിക്കുന്നു..... അവളുടെ പെരുമാറ്റത്തിൽ ഇപ്പൊ എന്തൊക്കെയോ മാറ്റങ്ങൾ ഉണ്ട്..... പഴയ ആളേയല്ല ഇപ്പൊ.... വല്ലാത്തൊരു മാറ്റം....ഞാൻ എത്ര ചോദിച്ചിട്ടും അവളൊന്നും പറയുന്നില്ല..... നീയെങ്കിലും പറ ജയ്.... എന്താ ഞാനറിയാതെ ഇവിടെ സംഭവിച്ചത്....???? എന്താ ദച്ചുവിന് പറ്റിയത്.....????? അനുവിന്റെ ചോദ്യം കേട്ടപ്പോഴാണ് ദേവനും ഈ ഹോസ്പിറ്റലിൽ തന്നെയാണെന്നുള്ള കാര്യം ജയൻ ഓർക്കുന്നത്..... "" താൻ വന്നേ.... "" ജയൻ പെട്ടന്ന് തന്നെ ദേവന്റെ റൂമിലേക്ക് പോയി..... ഡോർ തുറന്ന് അവൻ അകത്തേക്ക് കയറി.... ജയനു പിന്നാലെ തന്നെ അനുവുണ്ടായിരുന്നു..... അവൻ പ്രതീക്ഷിച്ചത് പോലെ ദച്ചു അവിടെ തന്നെ ഉണ്ട്..... ജയൻ ദേഷ്യത്തോടെ ദച്ചുവിനെ നോക്കി...... ദച്ചു അത് കണ്ട് ജയനടുത്തേക്ക് വന്നപ്പോഴാണ് അനു ദേവനെ കാണുന്നത്..... അനു ഞെട്ടി തരിച്ചുകൊണ്ട് ദേവനെ നോക്കി..... അനുവിനെ കണ്ടതും അതേ ഞെട്ടൽ ദേവന്റെ മുഖത്തുമുണ്ടായിരുന്നു..............🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story