ദുർഗ്ഗാഗ്നി: ഭാഗം 79

durgagni

രചന: PATHU

""ദേവൻ നിറഞ്ഞു തുളുമ്പാൻ നിന്ന കണ്ണുകളെ തുടച്ചു മാറ്റി തിരിഞ്ഞു നടക്കാൻ തുടങ്ങിയതും ദച്ചു അവന്റെ കയ്യിൽ പിടിച്ചു നിർത്തി.... ദേവൻ തിരിഞ്ഞു നോക്കിയതും ദച്ചു പൊട്ടികരഞ്ഞുകൊണ്ട് അവനെ കെട്ടിപ്പിടിച്ചു.... ദേവൻ അത്ഭുതത്തോടെയാണ് അവളുടെ പ്രവൃത്തിയെ നോക്കികണ്ടത്.... അവൻ നിറഞ്ഞ മനസ്സോടെ തിരികെ അവളെ ഇറുകെ പുണർന്നു.... സന്തോഷത്താൽ നിറഞ്ഞൊഴുകുന്ന അവന്റെ കണ്ണുനീർ തുള്ളികൾ അവളുടെ നെറുകയിലേക്ക് ഒഴുകിയിറങ്ങി..... ദേവൻ പതിയെ അവളെ നെഞ്ചിൽ നിന്നും അടർത്തി മാറ്റിക്കൊണ്ട് ആ മുഖത്തേക്ക് തന്റെ ഇരുകൈകളും ചേർത്തു പിടിച്ചു.... "" വിശ്വസിച്ചോട്ടേ ഞാൻ.....???? മനസ്സ് കൊണ്ട് എന്നെ സ്നേഹിക്കാനും അംഗീകരിക്കാനും തുടങ്ങിയെന്ന്....!!! എന്നോടുള്ള വെറുപ്പും ദേഷ്യവും മാറിയെന്ന്..... ദേവന്റെ ചോദ്യം കേട്ട് ദച്ചു അവന്റെ കണ്ണുകളിലേക്ക് നോക്കി.... "" എന്തു തോന്നുന്നു....??? ദച്ചു കുറുമ്പോടെ ചോദിച്ചതും ദേവൻ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് വലം കയ്യാൽ അവളെ ഇടുപ്പിലൂടെ ചേർത്തു പിടിച്ചു.... ദച്ചു ഒരു പകപ്പോടെ അവനെ നോക്കി.... ""

തോന്നുന്നത് എന്താന്ന് പറയട്ടെ....???? ദേവൻ അവളുടെ അധരങ്ങളിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചതും ദച്ചു ഞെട്ടലോടെ ചുറ്റിലും നോക്കി.... അടുത്തെങ്ങും ആരും ഉണ്ടായിരുന്നില്ലെങ്കിലും അവളൊരു ജാള്യതയോടെ അവനിൽ നിന്ന് അകന്നു മാറാൻ ശ്രമിച്ചു.... അവളുടെ വെപ്രാളം കണ്ടതും ദേവന് ശരിക്കും ചിരി വരുന്നുണ്ടായിരുന്നു..... അവനൊന്നുകൂടി അവളെ ചേർത്തു പിടിച്ചു..... "" പ്ലീസ് വിട്... ആരെങ്കിലും കാണും...."" ദച്ചു പരിഭ്രമത്തോടെ പറഞ്ഞതും ദേവൻ ചിരിച്ചു പോയി.... "" ആരും കണ്ടില്ലെങ്കിൽ ഇങ്ങനെ ചേർത്തു പിടിക്കുന്നതിൽ കുഴപ്പമില്ലല്ലേ.....??? അവൻ കുസൃതിയോടെ ചോദിച്ചതും ദച്ചു അവനെ കൂർപ്പിച്ചു നോക്കി..... "" ഞാനിപ്പൊ എത്രമാത്രം സന്തോഷിക്കുന്നുണ്ടെന്ന് നിനക്കറിയില്ല ദച്ചു.... ഈ ലോകം തന്നെ വെട്ടിപ്പിടിച്ചത് പോലെ തോന്നുന്നുണ്ട് എനിക്ക്..... ഈയൊരു സന്തോഷത്തിനു വേണ്ടിയായിരിക്കും ദൈവം എന്നെ ഇത്രയും പരീക്ഷിച്ചത്.... ഈ പ്രപഞ്ചത്തെയും, എല്ലാ ഈശ്വാരൻമാരെയും സാക്ഷിയാക്കി ഞാൻ പറയുകയാണ്....

ഇനി മുന്നോട്ടുള്ള ജീവിതത്തിൽ മനസ്സുകൊണ്ട് പോലും ഒരു തെറ്റിലേക്ക് പോകില്ല ഞാൻ......!!!!!!! കഴിഞ്ഞു പോയതെല്ലാം മറക്കാം നമുക്ക്.... ഒരു പുതിയജീവിതം തുടങ്ങണം.... നീയും ഞാനും മാത്രമുള്ള നമ്മുടേത് മാത്രമായ ലോകത്ത്‌..... ഓരോ നിമിഷവും നിന്നെ സ്നേഹം കൊണ്ട് ശ്വാസം മുട്ടിക്കണം..... പരിഭവങ്ങളും പരാധികളും ഇല്ലാതെ, പിണക്കങ്ങളും കലഹങ്ങളുമില്ലാത്ത നൂറു വർഷങ്ങളിങ്കിലും സ്നേഹത്തോടെയും സന്തോഷത്തോടെയും ജീവിക്കണം നമുക്ക്..... ഞാൻ കാരണം ഒരുപാട് കരഞ്ഞതല്ലേ.... ഇനി അങ്ങോട്ട് ഈ കണ്ണൊന്നു നിറയാൻ പോലും അനുവദിക്കില്ല ഞാൻ..... "" എനിക്ക്.... എനിക്ക് കുറച്ചു സമയം വേണം... ഈ സ്നേഹം, അതെല്ലാ അർത്ഥത്തിലും ഉൾക്കൊള്ളാൻ..... ഇനി ഒരിക്കലും ഇയാളുടെ പ്രണയത്തിൽ നിന്നൊരു മോചനമില്ലാതെ ഈ സ്നേഹവും സുരക്ഷിതത്വവും അറിഞ്ഞുകൊണ്ട് ഓരോ നിമിഷവും ജീവിച്ചു തീർക്കാൻ...!!!!! ദച്ചു മിഴികൾ താഴ്ത്തി പറഞ്ഞതും ദേവൻ അവളെ പ്രണയപൂർവ്വം നോക്കി നിന്നു.....

"" ഞാൻ പറഞ്ഞിരുന്നതല്ലേ സ്നേഹത്തോടെയുള്ള ഒരു നോട്ടത്തിന് വേണ്ടി മരണം വരെ കാത്തിരിക്കാനും തയ്യാറാണെന്ന്...... ഒരുപക്ഷേ നിനക്കെന്നെ ഒരിക്കലും ഉൾക്കൊള്ളാനാകുന്നില്ലെങ്കിൽ പോലും നിന്റെ തീരുമാനത്തെ ചോദ്യം ചെയ്യില്ല ഞാൻ..... ഈ നെഞ്ചിൽ എനിക്കൊരു സ്ഥാനമുണ്ടെന്ന് അറിഞ്ഞല്ലോ.... അത് മതി, അത് മാത്രം മതി.....!!!!! "" അത് മാത്രം മതിയോ....???? സ്വപ്നം കണ്ടത് പോലെ ജീവിക്കണ്ടേ നമുക്ക്....??? പിണക്കങ്ങളും പരിഭവങ്ങളുമൊന്നുമില്ലാതെ നേരത്തേ പറഞ്ഞത് പോലെ നൂറു വർഷം...... "" ദച്ചു ദേവന്റെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചതും ദേവന് സന്തോഷം അടക്കാനായില്ല.... അവൻ ദച്ചുവിനെ കൈകളിൽ കോരിയെടുത്തുകൊണ്ട് വട്ടം കറക്കി.... അവൾ നാണത്തോടെ അവന്റെ നെഞ്ചിലേക്ക് മുഖമോളിപ്പിച്ചു..... കുറച്ചു ദൂരെ മാറിയുള്ള ഒരു മരത്തിനു പിന്നിലായി ഈ കാഴ്ചകളെല്ലാം കണ്ടുകൊണ്ടിരുന്ന മറ്റ്ണ്ടുകണ്ണുകൾ കോപത്താൽ ജ്വലിച്ചു..... ദേവൻ ദച്ചുവിനെ കൈകളിൽ നിന്ന് മാറ്റാതെ തന്നെ കാറിനടുത്തേക്ക് പോയി.....

അവന്റെ നോട്ടം അവളുടെ മുഖത്തു നിന്ന് ഡോറിലേക്ക് നീണ്ടതും ദച്ചു ഒരു പുഞ്ചിരിയോടെ കയ്യെത്തിച്ചുകൊണ്ട് കോഡ്രൈവർ സീറ്റിലെ ഡോർ തുറന്നു..... ദേവൻ അവളെ താഴേക്ക് നിർത്തി..... ദച്ചു അകത്തേക്ക് കയറാൻ തുടങ്ങിയതും ദേവൻ അവളുടെ കയ്യിൽ പിടിച്ചു നിർത്തി.... ദച്ചു എന്താണെന്നുള്ള അർത്ഥത്തിൽ അവനെ നോക്കിയതും ആ നിമിഷം തന്നെ ദേവൻ ബാക്ക് സീറ്റിലെ ഡോർ ഓപ്പൺ ചെയ്തുകൊണ്ട് ദച്ചുവിനെ അവിടേക്ക് ഇരുത്തി.... പിന്നാലെ തന്നെ അവനും കയറി ഒരു പുഞ്ചിരിയോടെ ഡോർ അടച്ചു..... "" എ... എന്താ....??? ദച്ചുവിന്റെ പരിഭ്രമത്തോടെയുള്ള ചോദ്യം കേട്ടതും ദേവൻ ഒന്നുകൂടി അവളുടെ അടുത്തേക്ക് നീങ്ങിയിരുന്നു.... "" നേരത്തെ ചോദിച്ചില്ലേ എന്താ തോന്നുന്നതെന്ന്.... അതിനുള്ള ഉത്തരം പറഞ്ഞറിയിക്കുന്നതിനേക്കാൾ നല്ലത് പ്രവൃത്തിയിലൂടെ കാണിച്ചു തരുന്നതല്ലേ.....???? അവൻ മീശ പിരിച്ചുവെച്ചു പറഞ്ഞതും ദച്ചു പകപ്പോടെ അവനെ നോക്കി.... ദച്ചു മറുവശത്തേക്ക് നീങ്ങാൻ തുടങ്ങിയതും ദേവൻ അവളുടെ അരക്കെട്ടിലൂടെ കയ്യെത്തിച്ചുകൊണ്ട് ദച്ചുവിനെ അവനഭിമുഖമായ രീതിയിൽ മടിയിലേക്കിരുത്തി.... ദച്ചു അകന്നുമാറാൻ തുടങ്ങുന്നതിനു മുൻപ് തന്നെ ദേവന്റെ കൈകൾ അവളെ ചുറ്റി വരിഞ്ഞു.....

ദേവന്റെ മുഖം ദച്ചുവിന്റെ മുഖത്തോട് അടുത്തതും അവൾ അവന്റെ നെഞ്ചിൽ കൈവെച്ചു തടഞ്ഞു.... "" വേണ്ട.... ദച്ചു അവന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞതും ദേവൻ ചെറുപുഞ്ചിരിയോടെ അവളുടെ നെറ്റിയിൽ ചുണ്ടുകൾ ചേർത്തുകൊണ്ട് അവളിലെ പിടി അയച്ചു.... ദച്ചു പെട്ടന്ന് തന്നെ അവനിൽ നിന്ന് അകന്നുമാറി പുറത്തേക്ക് ഇറങ്ങിയ ശേഷം കോഡ്രൈവർ സീറ്റിലേക്ക് കയറി..... പരിഭ്രമത്തോടെയുള്ള അവളുടെ പ്രവൃത്തികളെല്ലാം ദേവൻ ആസ്വദിക്കുകആയിരുന്നു.... തന്നെ വെറുപ്പോടെയും, പകയോടെയും മാത്രം നോക്കിക്കൊണ്ടിരുന്ന കണ്ണുകളിൽ ഇന്ന് കാണുന്ന പല ഭാവങ്ങളും അവനെ സംബന്ധിച്ച് പുതിയ അനുഭവങ്ങൾ തന്നെയായിരുന്നു..... ദേവനും ബാക്ക് സീറ്റിൽ നിന്നിറങ്ങി ഡ്രൈവിംഗ് സീറ്റിലേക്ക് കയറി.... ദേവന്റെ കണ്ണുകൾ ദച്ചുവിന്റെ മുഖത്ത്‌ മാത്രം തങ്ങി നിന്നപ്പോൾ ദച്ചുവിന് അവനെ നോക്കാൻ തന്നെ പ്രയാസം തോന്നി.... "" നമ്മളിപ്പോ പോകാൻ പോകുന്നത് എവിടേക്കാണന്നറിയുമോ....??? ദേവന്റെ ചോദ്യം കേട്ടതും ദച്ചു സംശയത്തോടെ അവനെ നോക്കി....

"" നീ തീരെ പ്രതീക്ഷിക്കാത്ത ഒരാളെ കാണാൻ.... കാണുമ്പോ ശരിക്കുമൊരു ഷോക്ക് തന്നെയായിരിക്കും.... പോയാലോ...???? അതാരാണെന്ന് അറിയാനുള്ള ആകാംഷ മനസ്സിൽ ഉണ്ടായെങ്കിലും ദച്ചു ആരാണെന്നോ എന്താണെന്നോ ഒന്നും ചോദിച്ചില്ല..... പുഞ്ചിരിയോടെ അവനെ ഒന്ന് നോക്കുകമാത്രം ചെയ്തു..... ദേവൻ കാർ സ്റ്റാർട്ട് മുന്നോട്ടേക്ക് പോയി.... ഡ്രൈവിങ്ങിനിടയിലും ദേവന്റെ ഇടം കൈ കൊണ്ട് ദച്ചുവിനെ ചേർത്തു പിടിച്ചിരുന്നു..... കുറച്ചു സമയത്തിനു ശേഷം അവരുടെ കാർ ഒരു ഇരുനിലവീടിന്റെ ഗേറ്റ് കടന്ന് അകത്തേക്ക് കയറി.... രണ്ടുപേരും കാറിൽ നിന്നിറങ്ങിയതും ദച്ചുവീന്റെ അതേ പ്രായം തോന്നിക്കുന്ന മറ്റൊരു പെൺകുട്ടി ഡോർ തുറന്ന് പുറത്തേക്ക് വന്നു..... ദേവൻ ആ പെൺകുട്ടിയെ നോക്കി പുഞ്ചിരിച്ചപ്പോൾ ദച്ചു ഒന്നും മനസിലാകാതെ അവനെ നോക്കി..... അപ്പോഴാണ് ആ കുട്ടിക്ക് പിന്നാലെ ഹരി പുറത്തേക്ക് വരുന്നത് ദച്ചു കാണുന്നത്..... അവൾ ശരിക്കും ഞെട്ടിയിരുന്നു.... ഇങ്ങനെയൊരു കൂടികാഴ്ച തീരെ പ്രതീക്ഷിരുന്നില്ല.....

"" ദച്ചു.... ശരിക്കും ഞെട്ടിയാല്ലേ....???ഞാൻ പറഞ്ഞിരുന്നില്ലേ ഒട്ടും പ്രതീക്ഷിക്കാത്ത ഒരാളെ കാണാനാണ് ഈ യാത്രയെന്ന്..... "" സർ അകത്തേക്ക് വരൂ...."" ഹരി പറഞ്ഞത് കേട്ട് ദേവൻ ദച്ചുവിന്റെ കൈകളിൽ കൈകോർത്തു പിടിച്ചുകൊണ്ട് അകത്തേക്ക് കയറി..... ആ പെൺകുട്ടി ഹരിയുടെ അടുത്തായി തന്നെ വന്നു നിന്നതും ദച്ചു ആശ്ചര്യത്തോടെ ഇരുവരെയും നോക്കി..... അതിന്റെ അർത്ഥം മനസിലായെന്നത് പോലെ ഹരി ആ പെൺകുട്ടിയെ ചേർത്തു പിടിച്ചു.... "" എന്റെ ഭാര്യയാണ്.... ശ്രീലക്ഷ്മി....!!!! ആ വാർത്ത ദച്ചുവിന് ശരിക്കുമൊരു അതിശയം തന്നെയായിരുന്നു.... ആദ്യമൊന്ന് ഞെട്ടിയെങ്കിലും അവൾ നിറപുഞ്ചിരിയോടെ തന്നെ രണ്ടാളെയും നോക്കി..... മനസ്സിൽ സന്തോഷം തന്നെയായിരുന്നു.... ഒരുപാട് പ്രാർത്ഥിച്ചതാണ് ഹരിയേട്ടന് മറ്റൊരു ജീവിതമുണ്ടായി കാണാൻ.... ഈശ്വരനാ പ്രാർത്ഥന കേട്ടിരിക്കുന്നു..... "" ഹരി ഇപ്പൊ നമ്മുടെ കമ്പനിയിലെ സ്റ്റാഫാണ്... നാട്ടിലേക്ക് തിരിച്ചുവന്ന ശേഷം എന്നെ വന്നു കണ്ടിരുന്നു..... വിവാഹം കഴിഞ്ഞ വിവരം പറഞ്ഞു.... ഞാൻ കാരണമല്ലേ ഇയാൾക്ക് ഈ നാട്ടിൽ നിന്ന് തന്നെ പോകേണ്ടി വന്നത്.... അതിന്റെ ഒരു പ്രായശ്ചിത്തമായി നമ്മുടെ കമ്പനിയിൽ തന്നെ ജോലി കൊടുത്തു.....

ദേവൻ പറഞ്ഞത് കേട്ട് ദച്ചു പുഞ്ചിരിയോടെ അവനെ നോക്കി..... "" അച്ഛന്റെയും അമ്മയുടെയും നിർബന്ധത്തിന് വഴങ്ങി മനസില്ലാമനസോടെയാണ് വിവാഹത്തിന് സമ്മതിച്ചത്.... ഒരാളെ ജീവനായി പ്രണയിച്ചിരുന്നതല്ലേ.... അതുകൊണ്ട് തന്നെ മറ്റൊരു ജീവിതത്തോട് പൊരുത്തപ്പെടാൻ കഴിയുമോന്ന് അറിയില്ലായിരുന്നു.... പക്ഷേ ഇവളുടെ സ്നേഹം, അതെന്നെ ഒരുപാട് മാറ്റി കളഞ്ഞു.... ഇന്ന് ഞാനീലോകത്ത് ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് ഇവളെയാണ്..... ഹരി അവളെ ചേർത്തു പിടിച്ചുകൊണ്ട് പറഞ്ഞതും ആ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..... ദച്ചു എഴുന്നേറ്റ് ആ ആ കുട്ടിയുടെ അടുത്തേക്ക് വന്നു.... "" ഒരുപാട് ആഗ്രഹിച്ചതാണ് ഹരിയേട്ടനൊരു വിവാഹം കഴിച്ചു കാണാൺ.... നിങ്ങളെ ഒരുമിച്ച് ഇതുപോലെ കണ്ടപ്പൊ തന്നെ മനസ്സ് നിറഞ്ഞു.... എന്നും ഇതുപോലെ പരസപരം സ്നേഹിച്ച് സന്തോഷത്തോടെ ജീവിക്കണം.... എന്റെ എല്ലാ പ്രാർത്ഥനകളും ഉണ്ടാകും....."" ദച്ചു പറഞ്ഞത് കേട്ടതും ആ കുട്ടി പുഞ്ചിരിയോടെ അവളെ നോക്കി....പിന്നെയും കുറച്ചു സമയം അവിടെ ചിലവഴിച്ച ശേഷമാണ് ദച്ചുവും ദേവനും അവിടെ നിന്നിറങ്ങിയത്..... തിരികെയുള്ള യാത്രയിൽ അവളുടെ മനസ്സ് സന്തുഷ്‌ടമായിരുന്നു.....

ദേവൻ അവളെ നെഞ്ചോട് ചേർത്തു പിടിച്ചു.... "" നമ്മുടെ ജീവിതം തുടങ്ങാൻ പോകുന്നതിന് മുൻപ് ഇത്‌ നിന്നെ അറിയിക്കണമെന്ന് തോന്നി..... എന്നോട് വെറുപ്പ് കാണിക്കുമ്പോഴും, നമ്മുടെ വിവാഹം കഴിഞ്ഞതിന് ശേഷം ഈ മനസ്സിൽ ഹരിക്ക് സ്ഥാനമില്ലായിരുന്നു എന്നുള്ളത് എനിക്കുറപ്പായിരുന്നു..... എങ്കിലും നിന്നോടുള്ള എന്റെ സ്വാർത്ഥത കൊണ്ടാണ് അവനെ ഭീഷണിപ്പെടുത്തി ഈ നാട്ടിൽ നിന്ന് തന്നെ പറഞ്ഞയച്ചത്..... ഹരി അവന്റെ ജീവിതം തിരഞ്ഞെടുത്തു കഴിഞ്ഞു...... ഇനി അവനൊരു നോവായി ഈ നെഞ്ചിൽ വേണ്ട.....!!!!! ദേവൻ പറഞ്ഞത് കേട്ട് ദച്ചു അവന്റെ നെഞ്ചിൽ നിന്ന് തലയർത്തി ആ കണ്ണുകളിലേക്ക് നോക്കി.... അവൻ എന്താണെന്നുള്ള അർത്ഥത്തിൽ അവളെ നോക്കിയതും ദച്ചു കണ്ണുചിമ്മി കാണിച്ചു..... അവൻ പുഞ്ചിരിയോടെ വീണ്ടും അവളെ ചേർത്തു പിടിച്ചു.... തിരികെ അവർ സൂര്യമഠത്തിലേക്ക് എത്തിയപ്പോൾ രാത്രിയായിരുന്നു..... ദേവൻ കാർ നിർത്തിയതും ദച്ചു അവനെ നോക്കാതെ തന്നെ പുറത്തേക്ക് ഇറങ്ങി..... അവൾ മുന്നോട്ടേക്ക് നടന്നതും ദേവൻ അവളെ തന്നെ നോക്കിയിരുന്നു.... ദച്ചു ഒരു നിമിഷം നിന്ന ശേഷം തിരിഞ്ഞ് ദേവനെ നോക്കി.... അവളൊരു പുഞ്ചിരിയോടെ കണ്ണുകൾ കൊണ്ട് പോകാൻ പറഞ്ഞതും അതേ പുഞ്ചിരി അവന്റെ ചുണ്ടുകളിലേക്കും പ്രതിഫലിച്ചു....

. അവൻ നിറഞ്ഞ സന്തോഷത്തോടെ, സംതൃപ്തിയോടെ അവളെ തന്നെ നോക്കിയിരുന്നു.... താൻ അകത്തേക്ക് കയറാതെ ദേവൻ തിരികെ പോകില്ലെന്ന് മനസിലായതും ദച്ചു പെട്ടന്ന് തന്നെ അകത്തേക്ക് കയറി.... അവനെ ഒന്ന് നോക്കിയ ശേഷം ഡോർ അടച്ചു..... ദേവൻ ചിരിയോടെ ഗേറ്റ് കടന്ന് പുറത്തേക്ക് പോയി..... ദച്ചു റൂമിലേക്ക് ചെന്നതും അനു ദേഷ്യത്തോടെ അവളുടെ അടുത്തേക്ക് വന്നു..... "" ദച്ചു.... എന്താ നിന്റെ ഉദ്ദേശം....???? ദേവനെ പറ്റി എല്ലാം ഞാൻ നിന്നോട് പറഞ്ഞതല്ലേ...??? എന്നിട്ടും നീ അവന്റെ കൂടെ....??? ഛെ....!!! അവന്റെ പ്രണയത്തിൽ നീ മതിമറന്നു പോയോ...???? "" നീ എന്താ അനു,എന്നെ പറ്റി വിചാരിച്ചത്....???? ദേവനൊടുള്ള പ്രേമം കൊണ്ടാണ് ഞാനിതൊക്ക കാണിച്ചുകൂട്ടുന്നതെന്നോ....????? എങ്കിൽ നിനക്ക് തെറ്റി.... അവനൊപ്പം ജീവിക്കാനല്ല, എന്നന്നേക്കുമായി അവനെ ഇരുമ്പഴിക്കുള്ളിലാക്കാനാണ് ഈ പ്രേമനാടകം.... ഞാൻ കാരണമാണ് മനസ്സിന്റെ താളം തെറ്റി ഹോസ്പിറ്റലിൽ കിടക്കുന്നതെന്നറിഞ്ഞപ്പോ ഒരു സഹതാപം തോന്നിയിരുന്നു എനിക്ക്..... പക്ഷേ ഒരു പാവം പെൺകുട്ടിയെ പ്രണയം നടിച്ച് ഗർഭിണിയാക്കി കൊന്നുതള്ളിയ കഥ കേട്ടപ്പോ അവനോടു തോന്നിയത് തീർത്താൽ തീരാത്ത പകയും വെറുപ്പുമാണ്... ഒരുപക്ഷേ മുൻപത്തേക്കാളേറെ....!!!!!!!.........🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story