ദുർഗ്ഗാഗ്നി: ഭാഗം 7

durgagni

രചന: PATHU

""ദച്ചു പുറമേ പുഞ്ചിരിക്കുമ്പോഴും ഉള്ളിൽ അവനോടുള്ള പക ആളികത്തുകയായിരുന്നു...... ദേവൻ കാർ സ്റ്റാർട്ട്‌ ചെയ്യുന്നതിന് മുൻപ് ഗ്ലാസ്‌ താഴ്ത്തി ദച്ചുവിനെ രൂക്ഷമായി നോക്കി......അവൾ തിരിച്ചും..... ആ നോട്ടത്തിന്റെ തീക്ഷ്ണതയിൽ നിന്ന് തന്നെ അവന് ഊഹിക്കാമായിരുന്നു അവളുടെ ഉള്ളിലുള്ള പകയുടെ ആഴം..... ദേവൻ കാർ മുന്നോട്ടേക്ക് എടുത്തു..... പെട്ടന്ന് തന്റെ തോളിൽ ഒരു കരസ്പർശം അറിഞ്ഞ് ദച്ചു തിരിഞ്ഞു നോക്കി !!!!!!!!! എതിരെ പെൺകുട്ടി പുഞ്ചിരിയോടെ അവളെ ആലിഗനം ചെയ്തു..... """ രാധൂ.... നീ ഇവിടെ എങ്ങനെ....??? ദച്ചു അതിശയത്തോടെ ചോദിച്ചു..... "" രാവിലത്തെ ഫ്ലൈറ്റ്ൽ എത്തി.... വീട്ടിൽ എത്തിയപ്പോ ആന്റിയാ പറഞ്ഞത് നീ അമ്പലത്തിലേക്ക് വന്നെന്ന്..... പിന്നെ ഇങ്ങോട്ടേക്ക് പോന്നു..... എന്തായി കാര്യങ്ങളൊക്കെ....??? നമ്മൾ വിചാരിച്ചപോലെ തന്നെയല്ലേ....????? "" "" ഇതുവരെ എല്ലാം perfect ആണ്.... അവന് മുന്നിൽ ഈ വിവാഹമല്ലാതെ മറ്റൊരു ഓപ്ഷനില്ല....."" "" നീ സൂക്ഷിക്കണം ദച്ചു....

എന്തും ചെയ്യാൻ മടിയില്ലാത്ത അസുര ജന്മമാണവൻ.... ഇത്‌ നിന്റെ ജീവിതം വെച്ചുള്ള കളിയാ...... ഏത് നിമിഷവും എന്തും സംഭവിക്കാം.... """ "" മരണത്തെ എനിക്ക് പേടിയില്ല.... ഏത് നിമിഷവും അത് മുന്നിൽ കണ്ട് തന്നെയാ ഞാൻ ജീവിക്കുന്നത്..... പ്രൊജക്റ്റ്‌ അവന് സ്വന്തമാകുന്നത് വരെ എനിക്കെതിരെ അവൻ ഒന്നും ചെയ്യില്ല..... "" "" അത് കഴിഞ്ഞോ....??? നിന്നെ എനിക്ക് മനസിലാവും ദച്ചു.... നീ അനുഭവിക്കുന്ന മാനസിക സങ്കർഷങ്ങൾ എനിക്ക് ഊഹിക്കാവുന്നതേയുള്ളൂ.... പക്ഷേ ഒരു കാര്യം നീ ഓർക്കണം.... എല്ലാത്തിന്റെയും അവസാനം നഷ്ടമാകുന്നത് നിന്റെ ജീവിതം കൂടിയാണെന്ന്...""" """ എന്റെ ജീവിതം, അത് അന്നേ അവസാനിച്ചല്ലേ.....???? അവൻ എന്നെ ബലമായി കീഴ്പ്പെടുത്തിയപ്പോ തന്നെ മനസ്സ് കൊണ്ട് മരിച്ചു കഴിഞ്ഞു ഞാൻ..... ആത്മാവില്ലാത്ത ഈ ശരീരത്തിൽ ഇന്ന് ജീവൻ തുടിക്കുന്നുണ്ടെങ്കിൽ അത് അവന്റെ നാശം കാണാൻ വേണ്ടി മാത്രമാണ്...... "" "" ഒന്ന് കൂടി ആലോചിച്ചിട്ട്‌ പോരേ മോളേ.....

നിനക്ക് മുന്നിൽ നല്ലൊരു ജീവിതമുണ്ട്..... പ്രതികാരത്തിന്റെ പേരിൽ അത് ഇല്ലാതാക്കണോ.....???? "" "" എല്ലാം അറിഞ്ഞുവെച്ചിട്ടും നിനക്ക് എങ്ങനെയാ രാധൂ ഇതുപോലെ സംസാരിക്കാൻ കഴിയുന്നത്....???? അവൻ എന്നോട് ചെയ്ത ക്രൂരത മറക്കണമെന്നാണോ നീ പറയുന്നത്....???? "" ""ഒരിക്കലും അല്ല..... അവൻ ചെയ്ത തെറ്റിന് ശിക്ഷ അനുഭവിക്കണം..... അതിന് എത്രയോ വഴികൾ വേറെയുണ്ട്.....??? നിന്റെ ജീവിതം പണയപ്പെടുത്തി തന്നെ വേണോ....??? "" """ അവനെ വേണമെങ്കിൽ എനിക്ക് ഇല്ലാതാക്കാം..... പക്ഷേ മരണം അവനുള്ള ഏറ്റവും കുറഞ്ഞ ശിക്ഷയായി പോകും..... അവന്റെ കുടുംബവും, ബിസിനെസ്സ് സാമ്രാജ്യവുമെല്ലാം നഷ്ടപ്പെട്ട് ഒരു ഭ്രാന്തനെ പോലെ അലയണം അവൻ..... ആ കാഴ്ച എനിക്ക് കണ്ണ് നിറയെ കാണാണം.... അതിന് ഈ വിവാഹം നടന്നേ തീരു.... എന്റെ തീരുമാനത്തിന് ഒരു മാറ്റവും ഉണ്ടാകില്ല രാധൂ.... നിനക്ക് വേണമെങ്കിൽ എന്നോടൊപ്പം നിൽക്കാം.... """

""" എന്തു ചെയ്യാനാണെങ്കിലും ഞാൻ നിനക്കൊപ്പം ഉണ്ടാകും ദച്ചു.... പക്ഷേ ആരെയും ഒന്നും അറിയിക്കാതെ എത്രനാളെന്ന് വെച്ചാ നീ ഇങ്ങനെ ഉരുകുന്നത്....?? "" "" ഞാൻ എന്താ എല്ലാവരോടും പറയേണ്ടത്....???? പ്രാണനെ പോലെ സ്നേഹിക്കുന്ന മകളെ ഇരുട്ടിന്റെ മറവിൽ ഒരുവൻ ക്രൂരമായി പിച്ചിചീന്തിയെന്നറിഞ്ഞാൽ എന്റെ അച്ഛനും അമ്മക്കും സഹിക്കാൻ കഴിയുമെന്ന് തോന്നുന്നുണ്ടോ ....???? നിനക്കും ജയേട്ടനും മാത്രമേ അറിയൂ സത്യങ്ങളെല്ലാം.....അത് അങ്ങനെ തന്നെ മതി.... """ "" ഹരി ഇപ്പൊ....??? """ ആ പേര് കേട്ടതും ദച്ചുവിന്റെ കണ്ണുകൾ ഈറനണിഞ്ഞു..... "" അറിയില്ല..... യാത്ര പറഞ്ഞ് എങ്ങോട്ടോ പോയി..... വിവാഹം തീരുമാനിച്ചതറിഞ്ഞു ഓടി വന്നിരുന്നു എന്റെ അരികിലേക്ക്..... എന്നെ വെറുക്കാൻ വേണ്ടി തന്നെ മനപ്പൂർവം ഓരോന്ന് പറഞ്ഞു.... ഒരുപാട് വേദനിപ്പിച്ചു..... നഷ്ടപ്പെട്ടപ്പോഴാണ് ആ മനുഷ്യനെ ഞാൻ എത്രമാത്രം സ്നേഹിച്ചിരുന്നെന്ന് മനസിലായത്.... ഒരുപക്ഷേ നഷ്ടപ്പെടുമ്പോഴാവാം യഥാർത്ഥ പ്രണയം ജീവൻ പ്രാപിക്കുന്നത്......""

""" ഹരിയോട് തുറന്നു പറയായിരുന്നില്ലേ എല്ലാം...???? "" "" എല്ലാം അറിഞ്ഞു കഴിഞ്ഞാൽ ഹരിയേട്ടൻ എന്നെ ഉപേക്ഷിച്ചു പോകുമെന്ന് തോന്നുന്നുണ്ടോ നിനക്ക്....??? ഒരിക്കലും ഇല്ല..... എനിക്ക് നന്നായിട്ട് അറിയാം അത്..... പക്ഷേ...... മറ്റൊരുവൻ കളങ്കപ്പെടുത്തിയ ശരീരവുമായി ഹരിയേട്ടന്റെ ജീവിതത്തിലേക്ക് കടന്നു ചെല്ലാൻ കഴിയില്ല എനിക്ക്.... ഇപ്പൊ സങ്കടം തോന്നിയാലുംകുറച്ചു കാലം കഴിയുമ്പോ എല്ലാം മറന്ന് മറ്റൊരു ജീവിതലേക്ക് പോകും ഹരിയേട്ടൻ.... എന്റെ പ്രാത്ഥനയിൽ എന്നും എന്നും ആ മനുഷ്യൻ ഉണ്ടാകും....."" ദച്ചു നിറഞ്ഞൊഴുകുന്ന മിഴികൾ തുടച്ചു..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ""ദേവാ.... നീ എങ്ങോട്ടേക്കാ....??? "" റെഡിയായി പുറത്തേക്ക് പോകാൻ ഇറങ്ങിയ ദേവനോട് മാധവൻ ചോദിച്ചു..... """ എനിക്ക് ഒരാളെ കാണാനുണ്ട് അച്ഛാ.... അത് കഴിഞ്ഞ് ഓഫീസിലേക്ക് വരാം.... """ "" ഞാൻ സൂര്യമഠത്തിലേക്ക് വിളിച്ചിരുന്നു.....

വിവാഹത്തിന് ഏറ്റവും അടുത്ത് തന്നെ ഒരു മുഹൂർത്തം എടുത്തിട്ടുണ്ട്..... പെട്ടന്ന് നടത്തുന്നതിൽ നിനക്ക് എതിർപ്പൊന്നും ഇല്ലല്ലോ....??? അച്ഛൻ പറഞ്ഞത് കേട്ട് ദേവൻ ദേഷ്യത്തോടെ മുഷ്ടി ചുരുട്ടി.... അവൻ വർധിച്ചു വന്ന ദേഷ്യം കടിച്ചമർത്തി കൊണ്ട് തുടർന്നു..... "" ഇല്ലച്ഛാ.... എനിക്ക് എതിർപ്പൊന്നും ഇല്ല.... എല്ലാം അച്ഛനും അമ്മയും തീരുമാനിക്കുന്ന പോലെ..... """ "" ടീ മാളൂ..... ഞാൻ കേൾക്കുന്നത് തന്നെയല്ലേ നീയും കേൾക്കുന്നത്....??? ഇത്രയും കാലം വിവാഹമേ വേണ്ടാ എന്ന് പറഞ്ഞു നടന്ന നമ്മുടെ ഏട്ടൻ തന്നെയാണോ ഇത്‌.... "" "" കുറ്റം പറയാൻ പറ്റില്ല.... ഏടത്തിയുടെ സൗന്ദര്യം കണ്ട് ഏട്ടൻ ഫ്ലാറ്റ് ആയി പോയികാണും.....""" അടുത്തു നിന്ന് അമ്മുവും മാളുവും ചിരിയോടെ പറയുന്നത് കേട്ട് ദേവൻ അവരെ രൂക്ഷമായി നോക്കി..... "" ദച്ചു മോള് മഹാലക്ഷ്മിയാ മോനേ..... അവളെ മരുമോളായി കിട്ടാൻ എനിക്കും നിന്റെ അമ്മക്കും ധൃതിയായെന്ന് കൂട്ടിക്കോ..... അച്ഛൻ പുഞ്ചിരിയോടെ അത് പറയുമ്പോൾ ദേവന്റെ മനസ്സിൽ എങ്ങനെ ഇല്ലാതാക്കാമെന്നുള്ള ചിന്തയായിരുന്നു..... "" വൈകിട്ട് നമുക്ക് സൂര്യമഠത്തിലേക്ക് പോകണം..... engagement ന് അടുത്ത് തന്നെ ഒരു ഡേറ്റ് എടുക്കണം..... """

""" അച്ഛാ.... എനിക്ക് വരാൻ പറ്റില്ല..... വൈകിട്ട് ഒരു important മീറ്റിംഗ് ഉള്ളതാ..... """ ദേവൻ ഒഴിഞ്ഞു മാറി.... "" അതൊന്നും പറഞ്ഞാൽ പറ്റില്ല..... നീ വന്നേ പറ്റു..... ഇനി വിവാഹം കഴിഞ്ഞു മതി മറ്റുള്ള കാര്യങ്ങളെല്ലാം..... പറഞ്ഞത് കേട്ടല്ലോ.....???? "" അച്ഛന്റെ വാക്കുകൾ എതിർക്കാൻ കഴിയാത്തത് കൊണ്ട് തന്നെ ഉള്ളിൽ നുരഞ്ഞു പൊന്തുന്ന ദേഷ്യം കടിച്ചമർത്തി ദേവന് സമ്മതിക്കേണ്ടി വന്നു..... അവൻ അതിയായ ദേഷ്യത്തോടെ വീട്ടിൽ നിന്ന് ഇറങ്ങി...... """ നീ എന്തിന് വേണ്ടിയാ ഈ വിവാഹം നടത്തണമെന്ന് വാശി പിടിക്കുന്നത് എന്ന് എനിക്കറിയാം..... എന്നോടുള്ള പ്രതികാരം തീർക്കാൻ നീ വിവാഹ ശേഷം ജീവനോടെ ഉണ്ടായിട്ട് വേണ്ടേ....??? ഇരുചെവി അറിയാതെ കൊന്ന് തള്ളും ഞാൻ..... നിന്റെ മരണം എന്റെയീ കൈകൊണ്ട് തന്നെയായിരിക്കും.....

പിന്നീട് എല്ലാവർക്കും ശ്രീ ദുർഗ്ഗാവിശ്വനാഥ്‌ ഒരു ഓർമ മാത്രമായിരിക്കും...... ദേവൻ ക്രൂരമായ ചിരിയോടെ മനസ്സിൽ പറഞ്ഞു...... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഉച്ചക്ക് ശേഷം ഓഫീസിലേക്ക് എത്തിയ ദേവൻ കാണുന്നത് ക്യാബിനിൽ തന്റെ ചെയറിൽ ആരോ ഇരിക്കുന്നതാണ്..... തിരിഞ്ഞ് ഇരുന്നത് കൊണ്ട് തന്നെ ആരാണെന്ന് മനസിലായില്ല...... തന്റെ ഓഫീസിൽ തന്റെ ചെയറിൽ മറ്റൊരാൾ ഇരിക്കുന്നത് കണ്ട് അവന് ദേഷ്യം നിയന്ത്രിക്കാനായില്ല...... "" How dare You.....""" ദേവൻ അലറി..... ആ നിമിഷം തന്നെ ചെയർ ആവനഭിമുഖമായി തിരിഞ്ഞു..... വിജയീഭാവത്തോടെ തന്റെ മുഖത്തേക്ക് നോക്കി ഒന്ന് കൂടി ചെയറിലേക്ക് ചേർന്നിരിക്കുന്ന ദച്ചുവിനെ കണ്ട് അവന്റെ നാഡീഞരമ്പുകൾ കോപത്താൽ വലിഞ്ഞു മുറുകി...... "" Calm down Mr.Deva Prathap.... എന്നെ ഇവിടെ തീരെ പ്രതീക്ഷിച്ചില്ല അല്ലേ.....??? """ ടീ..... ദേവൻ അലറി കൊണ്ട് അവൾക്ക് നേരെ പാഞ്ഞതും പിന്നിൽ നിന്ന് ഒരു വിളി കേട്ട് അവൻ പിറകിലേക്ക് നോക്കി..................🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story