ദുർഗ്ഗാഗ്നി: ഭാഗം 81

durgagni

രചന: PATHU

""അമ്മു അങ്ങനെ ചെയ്യുമെന്ന് ഞാൻ വിശ്വസിക്കില്ല..... പറഞ്ഞില്ലേ ജയേട്ടാ അവളെ ആരോ ചതിയിൽപെടുത്തിയതാണെന്ന്..... പിന്നെയും എന്തിനാ അറിയാത്ത കാര്യത്തിന് അവളെ കുറ്റപ്പെടുത്തുന്നത്..... "" ഈ കള്ളകഥ നീ വിശ്വസിച്ചാ മതി ദച്ചു..... എന്നെ അതിന് കിട്ടില്ല.... ചതിയിലൂടെ ഇവളെ എന്റെ ഭാര്യയാക്കിയിട്ട് ആർക്ക് എന്ത്‌ ലാഭം....???? എല്ലാത്തിനും പിന്നിൽ ഇവൾ തന്നെയാ..... "" അല്ല......!!!!! അമ്മുവല്ല ഇതൊന്നും ചെയ്തത്.... ഞാനാ....."" പെട്ടന്ന് ദിവ്യ അവിടേക്ക് വന്നുകൊണ്ട് പറഞ്ഞത് കേട്ടതും എല്ലാവരും ഞെട്ടലോടെ ദിവ്യയെ തന്നെ നോക്കി..... ദച്ചു അതിയായ ദേഷ്യത്തോടെ ദിവ്യയുടെ അടുത്തേക്ക് നടന്നു..... ദച്ചുവിന്റെ കോപത്താൽ ജ്വലിക്കുന്ന മുഖം കണ്ടതും ദിവ്യ പേടിയോടെ പിന്നിലേക്ക് ചുവടുകൾ വെച്ചു..... "" നീ എന്താ പറഞ്ഞത്....???? ദച്ചു അവളുടെ അടുത്തേക്ക് വന്നുകൊണ്ട് ചോദിച്ചതും ദിവ്യ മുഖം താഴ്ത്തി ഒന്നും മിണ്ടാതെ നിന്നു.... "" ഞാൻ നിന്നോടാ ചോദിച്ചത്.....!!!!! ദച്ചുവിന്റെ അലർച്ച കേട്ടതും ദിവ്യ പേടിയോടെ അവളുടെ മുഖത്തേക്ക് നോക്കി.....

"" നീയാണോ ദിവ്യേ ഇവരോട് ഈ ചതി ചെയ്തത്.....???? "" അ... അതേ....!!! ഞാനാ അമ്മുവിന് sleeping pills കൊടുത്തു ബോധം കെടുത്തി ജയേട്ടനെ മുറിയിൽ കൊണ്ട് കിടത്തിയത്...... ജയേട്ടൻ അൽപ്പം മദ്യപിച്ചിരുന്നത് കൊണ്ട് എഴുന്നേൽക്കില്ലെന്ന് എനിക്കുറപ്പായിയിരുന്നു...... ദിവ്യ പറഞ്ഞുതീർന്നതും ദച്ചുവിന്റെ കൈകൾ അവളുടെ കവിളിൽ പതിഞ്ഞതും ഒരുമിച്ചായിരുന്നു..... "" എന്തിനുവേണ്ടിയാ നീ....???? ഈ രീതിയിൽ അപമാനിക്കാനും മാത്രം അമ്മു നിന്നോട് എന്തു പാപമാ ചെയ്തേ....???? പലപ്പോഴും നീ തന്നെ എന്നോട് പറഞ്ഞിട്ടില്ലേ എന്റെ സ്ഥാനത്ത്‌ തന്നെയാണ് അമ്മുവിനെ നീ കാണുന്നതെന്ന്.....???? അങ്ങനെയുള്ള ഒരാളിനോട്‌ എന്തിനായിരുന്നു ഇത്രയും വലിയൊരു ചതി....???? "" ചേച്ചി എന്നെ എത്ര വേണമെങ്കിലും തല്ലിക്കൊ.... അതിൽ എനിക്ക് ഒരു വിഷമവും ഇല്ല..... തെറ്റാണ് ചെയ്തത്.... സമ്മതിക്കുന്നു..... ഒരു പെൺകുട്ടിയോട് ഒരിക്കലും ചെയ്യാൻ പാടില്ലാത്തത് തന്നെയാ..... അതും എന്റെ സ്വന്തം സഹോദരിയെ പോലെ കാണുന്ന ഇവളോട്.....

എനിക്ക് നന്നായിട്ടറിയാം അമ്മു എത്രമാത്രം ജയേട്ടനെ സ്‌നേഹിക്കുന്നുണ്ടെന്ന്..... ആ സ്നേഹത്തിന് ഇവളുടെ ജീവനെക്കാളേറെ വിലയുണ്ട്.... അത് പ്രകടിപ്പിക്കാൻ ശ്രമിച്ചപ്പോഴൊക്കെ ജയേട്ടൻ ഇവളെ വെറുപ്പോടെ മാത്രമേ നോക്കിയിട്ടുള്ളു..... അതിന്റെ കാരണം ദേവേട്ടൻ ചേച്ചിയോട് ചെയ്ത തെറ്റാണെന്ന് വളരെ വൈകിയാ അറിഞ്ഞത്..... ദേവേട്ടൻ ചെയ്ത തെറ്റുകൾക്ക് എന്തിനാ ജയേട്ടാ ഈ പാവത്തിനെ ശിക്ഷിക്കുന്നത്....???? ദിവ്യയുടെ ചോദ്യം കേട്ടതും ജയന്റെ മുഖമാകെ ദേഷ്യത്താൽ വലിഞ്ഞു മുറുകി..... "" ടീ.... നിന്നെ.....!!!! ജയൻ ദേഷ്യത്തോടെ ദിവ്യയുടെ നേർക്ക് കയ്യുയർത്താൻ തുടങ്ങിയതും ദിവ്യ അവനെ തടഞ്ഞു..... "" ഞാൻ പറഞ്ഞല്ലോ.... എന്നെ എത്ര വേണമെങ്കിലും തല്ലിക്കൊ..... പക്ഷേ അതിനുമുമ്പ് എനിക്ക് പറയാനുള്ളത് കേട്ടേ പറ്റു..... എന്തിനു വേണ്ടിയാ ഞാൻ ഇതൊക്കെ ചെയ്തതെന്നല്ലേ നിങ്ങൾക്ക് അറിയേണ്ടത്......???? എന്നാ കേട്ടോ.... ഒരുപക്ഷേ ഇങ്ങനെയൊന്നും സംഭവിച്ചില്ലായിരുന്നു എങ്കിൽ ഈ നിൽക്കുന്ന അമ്മു ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നില്ല.....""

""ഹോസ്പിറ്റലിൽ വെച്ച് ഞാൻ ഇവളെ കാണുന്നത് ഏത് സാഹചര്യത്തിലായിരുന്നു എന്നറിയുമോ...??? ആത്മഹത്യ ചെയ്യാൻ പോയടുത്തു നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നതാ ഞാൻ.....!!!!!! ദിവ്യ പറഞ്ഞത് കേട്ട് ദച്ചുവും ജയനും ഞെട്ടലോടെ അമ്മുവിനെ നോക്കി..... അമ്മു അപ്പോഴും കരയുകയായിരുന്നു..... ദച്ചു അമ്മുവിന്റെ അടുത്തേക്ക് ചെന്നു..... "" അമ്മു.... ഇവൾ ഈ പറഞ്ഞതൊക്കെ സത്യമാണോ....???? ദച്ചുവിന്റെ ചോദ്യം കേട്ടതും അമ്മു നിറകണ്ണുകളോടെ അവളെ നോക്കി.... ആ മൗനം തന്നെ ധാരാളമായിരുന്നു ദിവ്യ പറഞ്ഞതൊക്കെയും സത്യം തന്നെയാണെന്ന് മനസിലാക്കാൻ..... "" അവളു പറയില്ല ചേച്ചി.... എത്ര വേദനിച്ചാലും അതൊക്കെ മനസ്സിൽ ഒതുക്കാനെ ആ പാവത്തിന് അറിയു.... ജയേട്ടൻ ഇത്രയൊക്കെ നോവിക്കാൻ മാത്രം എന്ത്‌ തെറ്റാ അമ്മു ചെയ്തത്....??? ദേവേട്ടന്റെ അനിയത്തിയായി ജനിച്ചുപോയതാണോ അമ്മു ചെയ്ത കുറ്റം....???? അല്ലെങ്കിൽ തന്നെ ദേവേട്ടൻ ചെയ്തതിനൊക്കെ ഇവളോട് വെറുപ്പ്‌ കാണിക്കേണ്ട കാര്യമെന്താ ജയേട്ടന്...????

നിങ്ങൾ ഇത്രയൊക്കെ വേദനിപ്പിച്ചിട്ടും ഇന്നും നിങ്ങളെ ജീവനേക്കാൾ കൂടുതൽ സ്നേഹിക്കുന്നുണ്ട് അമ്മു.... എന്തിനാ ഇവൾ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതെന്ന് അറിയണോ....???? പൂർണമായും ജയേട്ടൻ ഇവളെ ഒഴിവാക്കിയെന്ന് തോന്നിയത് കൊണ്ടാ..... എന്നെങ്കിലും നിങ്ങളുടെ മനസ്സിൽ ഇവളോട് സ്നേഹമുണ്ടാകുമെന്ന് ആയിരുന്നു പ്രതീക്ഷ.... പക്ഷേ മറ്റൊരു പെൺകുട്ടി ജയേട്ടനോട്‌ ചേർന്നു നിൽക്കുന്നത് കണ്ട നിമിഷം എല്ലാം അവസാനിച്ചു..... ആ വേദന സഹിക്കാൻ കഴിയാതെയാ അമ്മു ജീവനൊടുക്കാൻ തുനിഞ്ഞത്..... ഇനിയും ഈ സ്നേഹം കണ്ടില്ലെന്നു നടിച്ചാ ദൈവം പോലും നിങ്ങളോട് പൊറുക്കില്ല ജയേട്ടാ.....!!!!! "" ചേച്ചി എന്നോട് ക്ഷമിക്കണമെന്ന് ഞാൻ പറയില്ല..... പക്ഷേ എനിക്ക് മുന്നിൽ മറ്റൊരു വഴിയും ഉണ്ടായിരുന്നില്ല..... ജയേട്ടന് ചേച്ചിയെപോലെ തന്നെയാണ് അനുചേച്ചിയെന്ന് എനിക്കറിയാം.... അത് ഞാൻ അമ്മുവിനെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചതുമാണ്.... പക്ഷേ, അമ്മു വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു.... ഒരുപ്രാവശ്യം ഞാൻ കണ്ടതുകൊണ്ട് രക്ഷപെട്ടു....

വീണ്ടും അതുപോലെ ആവർത്തിച്ചാൽ.....???? മാളു പോയപ്പൊ എത്ര മാത്രം വിഷമിച്ചതാ എല്ലാവരും..... ഇവളെ കൂടി നഷ്ടപ്പെടുത്താൻ എനിക്ക് കഴിയില്ല ചേച്ചി...... അതുകൊണ്ട് മാത്രമാ ഇത്രക്ക് ചീപ്പായ ഒരു കാര്യം ചെയ്യേണ്ടി വന്നത്...."" ജയൻ ഒന്നും മിണ്ടാതെ ദിവ്യയെ ഒന്ന് രൂക്ഷമായി നോക്കിക്കൊണ്ട് റൂമിനു പുറത്തേക്ക് പോയി..... നിമിഷങ്ങൾക്കകം തന്നെ ജയന്റെ കാർ സൂര്യമഠത്തിന്റെ ഗേറ്റ് കടന്ന് ചീറി പാഞ്ഞു..... ദിവ്യ നിറകണ്ണുകളോടെ അമ്മുവിന്റെ അടുത്തേക്ക് വന്നു..... "" നിന്റെ ജീവിതത്തിൽ ഉണ്ടായ ഏറ്റവും വലിയ അപമാനത്തിന് ഞാനാണ് ഉത്തരവാദി..... ഞാൻ കാരണമാണ് എല്ലാവർക്ക് മുന്നിലും തലതാഴ്ത്തി നിൽക്കേണ്ടി വന്നത്.... എങ്ങനെയാ മാപ്പു ചോദിക്കേണ്ടതെന്ന് അറിയില്ല..... മാപ്പു ചോദിച്ചത് കൊണ്ട് ചെയ്തതൊന്നും ഇല്ലാതാകില്ല.... എങ്കിലും ക്ഷമിക്കണം എന്നോട്.....!!!!

ദിവ്യ പറഞ്ഞുപൂർത്തിയാക്കും മുമ്പ് തന്നെ അമ്മു കരഞ്ഞുകൊണ്ട് അവളെ കെട്ടിപ്പിടിച്ചു..... "" നിന്നോട് എനിക്ക് ഒരു ദേഷ്യവും ഇല്ല ദിവ്യേ..... എന്റെ സങ്കടം കാണാതിരിക്കാൻ വേണ്ടിയാണ് ഇങ്ങനെയൊക്കെ കാട്ടിക്കൂട്ടിയതെന്ന് മാറ്റാരേക്കാൾ നന്നായി എനിക്ക് മനസിലാകും.... പക്ഷേ, വേണ്ടിയിരുന്നില്ല മോളെ..... ചതിയിലൂടെ ഇങ്ങനെയൊരു ജീവിതം നേടിയെടുത്തിട്ട് എനിക്ക് സന്തോഷിക്കാൻ കഴിയുമെന്ന് നിനക്ക് തോന്നുന്നുണ്ടോ....???? ജയേട്ടന് ഒരിക്കലും എന്നെ സ്നേഹിക്കാനോ ഒരു ഭാര്യയായി അംഗീകരിക്കാനോ കഴിയില്ല.... വെറുതേ ആ മനുഷ്യന്റെ ജീവിതം ഞാൻ കാരണം.....!!!!! അത് വേണ്ട...."" അത്രയും പറഞ്ഞുകൊണ്ട് അമ്മു ദിവ്യയെ അടർത്തി മാറ്റിക്കൊണ്ട് ദച്ചുവിന്റെ അടുത്തേക്ക് വന്നു..... "" ഏടത്തി ജയേട്ടനോട്‌ പറയണം ഒരു താലികെട്ടി എന്ന കാരണംകൊണ്ട് ആ ജീവിതത്തിൽ ഒരിക്കലും ഒരു ബാധ്യതയായി ഞാൻ ഉണ്ടാകില്ലെന്ന്..... നാളെ ഞാൻ പോകും വീട്ടിലേക്ക്..... ഒരുപക്ഷേ ഇനി ഒരിക്കലും പരസ്പരം ഒരു കൂടി കാഴ്ച ഉണ്ടാകില്ല.....!!!!!

അമ്മു പറഞ്ഞത് കേട്ട് ദച്ചു ഞെട്ടലോടെ അവളെ നോക്കിയതും അമ്മു ചെറുതായി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു...... ""ഏടത്തി പേടിക്കണ്ട.... ഞാൻ ആത്മഹത്യയൊന്നും ചെയ്യില്ല..... ദൈവം തന്ന ആയുസ്സ് ജീവിച്ചു തീർക്കാൻ തന്നെയാ തീരുമാനം....."" അത് പറയുമ്പോഴും അമ്മുവിന്റെ കണ്ണുകളിൽ കണ്ട വേദന....!!!! ദച്ചുവിന് നെഞ്ചു പിടയുന്നത് പോലെ തോന്നി.... എന്ത് പറഞ്ഞാണ് അമ്മുവിനെ ആശ്വസിപ്പിക്കേണ്ടതെന്ന് അറിയില്ല..... ദിവ്യയെ കുറ്റപ്പെടുത്താനുമാകില്ല..... അമ്മുവിനെ നോക്കി നിർവികാരതയോടെ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ദച്ചു പുറത്തേക്ക് ഇറങ്ങി..... ഇതേ സമയം ജയന്റെ മനസ്സാകെ സങ്കർഷഭരിതമായിരുന്നു.... മനസ്സിൽ നിറയുന്ന കുറ്റബോധം ഓരോ നിമിഷവും അവനെ കാർന്നുതുന്നത് പോലെ തോന്നി..... അമ്മുവിന്റെ കരയുന്ന മുഖം കൺമുന്നിൽ തെളിഞ്ഞു വരുംതോറും ഹൃദയം പൊള്ളിയടരുകയായിരുന്നു..... മറ്റെല്ലാവരും വിചാരിച്ചിരിക്കുന്നത് പോലെ വെറുപ്പായിരുന്നോ തനിക്കവളോട്....???? ഒരിക്കലുമല്ല.... കണ്ട നിമിഷം മുതൽ തന്നെ, തന്റെ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞു പോയതാണ് ആ മുഖം.....!!!!!!

വാക്കുകൾ കൊണ്ട് അകറ്റിയപ്പോഴും നോട്ടം കൊണ്ട് വെറുത്തപ്പോഴും ഹൃദയംകൊണ്ട് സ്നേഹിച്ചിട്ടേയുള്ളു..... പലപ്പോഴും തനിക്ക് നേർക്ക് നീളുന്ന അവളുടെ മിഴികൾ തന്റെ മനസ്സിലുണ്ടാക്കിയ സന്തോഷത്തിന് അതിരുകളില്ലായിരുന്നു...... ആ സത്യം അംഗീകരിക്കാൻ താൻ തയ്യാറായില്ല എന്നതാണ് സത്യം.... ദേവനൊട് തനിക്കുള്ള ദേഷ്യം തന്നെയായിരുന്നു അമ്മുവിനെ അകറ്റി നിർത്താൻ കാരണം..... പക്ഷേ മനസ്സ്കൊണ്ട് തന്റെ പെണ്ണായിരുന്നില്ലേ അമ്മു.... എത്രയോ പ്രാവശ്യം അവൾപോലുമറിയാതെ അവളെ മറഞ്ഞു നിന്ന് കണ്ടിരിക്കുന്നു, അവളെ കാണുന്ന ഓരോ നിമിഷവും തന്റെ കണ്ണുകളിൽ പ്രകടമാകുന്ന പ്രണയത്തിന്റെ തീവ്രത മറക്കാൻ മനപ്പൂർവം അവളോട് കലഹിച്ചിരുന്നു..... അന്നത്തെ ആ ചുംബനത്തിലൂടെ തന്റെ പ്രണയം തന്നെയാണ് അവളോട് പറയാതെ പറഞ്ഞത്...... പക്ഷേ വെറുപ്പിന്റെ മുഖംമൂടി അണിയേണ്ടിവന്നു എന്ന് മാത്രം...... മറ്റൊരുവനോട് ചേർന്ന് അവളെ കണ്ട നിമിഷം തനിക്ക് ശ്വാസം തന്നെ നിലച്ചതായി തോന്നി......!!!!!

എത്രമാത്രം അമ്മുവിനെ സ്നേഹിച്ചിരുന്നു എന്ന് ആ നിമിഷത്തിലാണ് താൻ തിരിച്ചറിയുന്നത്..... തെറ്റിധാരണയിലൂടെയാണെങ്കിലും അവളുടെ കഴുത്തിൽ താലി ചാർത്തിയ നിമിഷം തന്റെ മനസ്സിലെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു..... അവൾ അങ്ങനെയൊരു തെറ്റ് ചെയ്യില്ലെന്ന് മനസ്സ് ആയിരം പ്രാവശ്യം പറഞ്ഞിട്ടും അവിശ്വസിക്കേണ്ടി വന്നു..... തന്നെ ചതിച്ചു എന്നുള്ള തോന്നൽ, മറ്റൊരുവനോട്‌ ചേർന്നു നിൽക്കുന്ന കാഴ്ച....!!!! ഇതെല്ലാം ദേഷ്യമായി പുറത്തേക്ക് വരികയായിരുന്നു..... അതുകൊണ്ടാണ് അത്രയും മോശമായി പെരുമാറിയത്, വേദനിപ്പിക്കുന്ന വാക്കുകൾ പറഞ്ഞത്...... ഇനിയും ആ മനസ്സ് താൻ കാരണം വേദനിക്കാൻ പാടില്ല.... എല്ലാത്തിനും മാപ്പു ചോദിക്കണം.... ഇത്രയും കാലം മനസ്സിൽ ഒളിപ്പിച്ച സ്നേഹമെല്ലാംഅമ്മുവിന് നൽകണം.....!!!! അവളെക്കാൾ കൂടുതൽ താൻ അവളെ പ്രണയിച്ചിരുന്നു എന്ന് പറയണം....."" ജയന്റെ കണ്ണുകൾ അവൻ പോലുമാറിയാതെ നിറഞ്ഞു.... മണിക്കൂറുകൾക്ക് ശേഷമാണ് ജയൻ തിരികെ വീട്ടിലേക്ക് വരുന്നത്....

റൂമിലേക്ക് കയറിയതും അമ്മു ഫ്ലോറിൽ കിടക്കുന്നത് കണ്ടു.... അവൻ അവളുടെ അടുത്തേക്ക് നടന്നു..... കരഞ്ഞു തളർന്നുറങ്ങുന്ന അവളെ കണ്ടതും ജയന് ഹൃദയം പറിഞ്ഞു പോകുന്നതുപോലെ തോന്നി.... അവൻ അവളെ കൈകളിൽ കോരിയെടുത്ത്‌ ബെഡിലേക്ക് കിടത്തിയ ശേഷം ആ നെറ്റിയിൽ മൃദുവായി ഒന്ന് ചുംബിച്ചു..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 പിറ്റേന്ന് രാവിലെ ദച്ചു ഡ്രെസ്സിങ് റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോഴാണ് ആരോ പിന്നിൽ നിന്ന് അവളെ ഇടുപ്പിലൂടെ വരിഞ്ഞു മുറുക്കിയത്..... പെട്ടന്നായത് കൊണ്ട് തന്നെ ദച്ചു അക്ഷരാർത്ഥത്തിൽ ഞെട്ടിയിരുന്നു..... പക്ഷേ അത് ദേവനാണെന്ന് മനസിലാക്കാൻ അവൾക്ക് യാതൊരു താമസവും ഉണ്ടായില്ല..... ദച്ചു അവന്റെ കൈകൾ ബലമായി വിടുവിക്കാൻ നോക്കിയെങ്കിലും ദേവൻ അവളിളെ പിടി മുറുക്കിക്കൊണ്ട് ഒന്നുകൂടി അവളോട് ചേർന്നു നിന്നു..... ദേവൻ അവളുടെ തലമുടി മുന്നിലേക്ക് വകഞ്ഞു മാറ്റി.... അവന്റെ ചുടുനിശ്വാസം അവളുടെ പിൻകഴുത്തിൽ പതിഞ്ഞതും ദച്ചു ഞെട്ടിക്കൊണ്ടു തിരിഞ്ഞ് അവനഭിമുഖമായി നിന്നു.....

അവന്റെ കൈകൾ അപ്പോഴും അവളുടെ ഇടുപ്പിൽ മുറുകിയിരുന്നു..... ദേവൻ ദച്ചുവിന്റെ മുഖത്തേക്ക് തന്നെ നോക്കി.... അവന്റെ നോട്ടം നേരിടാൻ അവൾക്കാകുമായിരുന്നില്ല..... ദച്ചു ആകെ പരിഭ്രമത്തോടെ നിന്നു..... ദേവൻ ഒരു കൈകൊണ്ട് അവളുടെ താടിയിൽ പിടിച്ച് ആ മുഖം അവനു നേരെ ഉയർത്തി..... ദച്ചു എന്തോ പറയാൻ തുടങ്ങിയതും ദേവൻ അവളുടെ ചുണ്ടുകൾക്ക് കുറുകെ വിരലുകൾ വെച്ചു..... "" പറഞ്ഞതൊന്നും ഞാൻ മറന്നിട്ടില്ല.....മനസ്സ്കൊണ്ട് എന്നെ അംഗീകരിക്കുന്നത് വരെ ഒന്നും ചെയ്യില്ല ഞാൻ.....!!!! പിന്നെയും എന്തിനാണ് ഇങ്ങനെ ചേർത്തു നിർത്തുന്നതെന്ന് ചോദിച്ചാ, ഒരു കൊതി....!!! ഈ മുഖത്തെ പരിഭ്രമം കാണാൻ, ഈ കണ്ണുകളിലെ പിടച്ചില് കാണാൻ.... അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞ ശേഷം അവൻ ചെറുതായി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ദച്ചുവിനെ കൈകളിൽ നിന്ന് മോചിപ്പിച്ചു.... "" ഞാൻ ഇവിടെ എങ്ങനെ വന്നന്നല്ലേ ഇപ്പൊ ആലോചിക്കുന്നത്....???? എന്റെ പെണ്ണിനെ കാണാൻ തോന്നിയാ വരാതിരിക്കാൻ കഴിയുമോ എനിക്ക്.......?????

ഒന്ന് നേരം വെളുപ്പിച്ച പാട് എനിക്കേ അറിയു.... ഒരു നിമിഷം പോലും കാണാതിരിക്കാൻ പറ്റില്ല എനിക്ക്.....!!!!! ദേവൻ പറഞ്ഞത് കേട്ട് ദച്ചു നിർവികാരാതയോടെ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു..... മനസ്സിൽ അവനെ കബളിപ്പിക്കേണ്ടി വരുന്നതിന്റെ നേരിയ കുറ്റബോധവും.... "" വാ.... നമുക്ക് ഒന്ന് പുറത്തേക്ക് പോകാം.... എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്....."" ദേവൻ ചിരിയോടെ പറഞ്ഞു.... "" എവിടേക്കാ....???? "" അതൊക്കെ പറയാം..... നീ വന്നേ.....!!! ദേവൻ ദച്ചുവിന്റെ കയ്യിൽ പിടിച്ചുകൊണ്ട് വീടിന് പുറത്തേക്ക് ഇറങ്ങി.... ദേവൻ അവളെ കാറിലേക്ക് ഇരുത്തിക്കൊണ്ട് കാർ സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ടേക്ക് പോയി..... ദേവൻ എന്തൊക്കെയോ സംസാരിക്കുന്നുണ്ടെങ്കിലും ദച്ചു അതൊന്നും ശ്രദ്ധിക്കാൻ പറ്റുന്ന മാനസികാവസ്ഥയിൽ അല്ലായിരുന്നു..... പെട്ടന്നാണ് അവരുടെ കാറിനെ ഓവർടേക്ക് ചെയ്തുകൊണ്ട് ഒരു Range Rover വന്നു നിന്നത്.... അതിൽ നിന്ന് ഗിരി പുറത്തേക്കിറങ്ങി..... അതെ നിമിഷം തന്നെ ദേവന്റെ കാറിന് പിന്നിലായി മറ്റൊരു വാൻ വന്നുനിന്നു..... അതിൽ നിന്ന് ആയുധവുമായി ഗുണ്ടകൾ പുറത്തേക്കിറങ്ങി..........🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story