ദുർഗ്ഗാഗ്നി: ഭാഗം 82

durgagni

രചന: PATHU

""അതൊക്കെ പറയാം..... നീ വന്നേ.....!!! ദേവൻ ദച്ചുവിന്റെ കയ്യിൽ പിടിച്ചുകൊണ്ട് വീടിന് പുറത്തേക്ക് ഇറങ്ങി.... ദേവൻ അവളെ കാറിലേക്ക് ഇരുത്തിക്കൊണ്ട് കാർ സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ടേക്ക് പോയി..... ദേവൻ എന്തൊക്കെയോ സംസാരിക്കുന്നുണ്ടെങ്കിലും ദച്ചു അതൊന്നും ശ്രദ്ധിക്കാൻ പറ്റുന്ന മാനസികാവസ്ഥയിൽ അല്ലായിരുന്നു..... പെട്ടന്നാണ് അവരുടെ കാറിനെ ഓവർടേക്ക് ചെയ്തുകൊണ്ട് ഒരു Range Rover വന്നു നിന്നത്.... അതിൽ നിന്ന് ഗിരി പുറത്തേക്കിറങ്ങി..... അതെ നിമിഷം തന്നെ ദേവന്റെ കാറിന് പിന്നിലായി മറ്റൊരു വാൻ വന്നുനിന്നു..... അതിൽ നിന്ന് ആയുധവുമായി ഗുണ്ടകൾ പുറത്തേക്കുവന്നു..... ഗിരി പുച്ഛത്തോടെ ദേവന്റെ അടുത്തേക്ക് വന്നുകൊണ്ട് കാറിന്റെ ഡോർ വലിച്ചു തുറന്നതും ദേവൻ അവന്റെ നെഞ്ചിലേക്ക് ആഞ്ഞു ചവിട്ടിയതും ഒരുമിച്ചായിരുന്നു..... അതിന്റെ ആഘാതത്തിൽ ഗിരി കുറച്ചു പിന്നിലേക്ക് തെറിച്ചു വീണു..... "" ദച്ചു.... എന്തൊക്കെ സംഭവിച്ചാലും കാറിന് പുറത്തേക്ക് ഇറങ്ങരുത്....!!!!!

അവളോട് ഉറച്ച ശബ്ദത്തിൽ പറഞ്ഞ ശേഷം ദേവൻ വർദ്ധിച്ചു വന്ന കോപത്തോടെ കാറിൽ നിന്ന് പുറത്തേക്ക് ഇറങ്ങി ഗിരിയുടെ അടുത്തേക്ക് വന്നു..... "" ടാ....!!!! ഇതിപ്പൊ പല തവണയായി എന്റെ ജീവിതത്തിലേക്ക് ഒരു കരടായി നീ കടന്നു വരാൻ തുടങ്ങിയിട്ട്..... പഴയ ദേവനായിരുന്നെങ്കിൽ പണ്ടേക്ക് പണ്ടേ ഇരുചെവിയറിയാതെ നിന്നെ കൊന്നുകുഴിച്ചുമൂടിയേനെ ഞാൻ.... എനിക്ക് തടസ്സമായി വരുന്നതെന്നും വേരോടെ പിഴുതെറിഞ്ഞേ ശീലമുള്ളു..... നന്നായി അറിയാല്ലോ നിനക്കെന്നെ.....???? ഞാൻ തന്ന ഭിക്ഷയാണ് നിന്റെയീ ആയുസ്സെന്ന് മറക്കണ്ട ഗിരി നീ.... ഇനി ഒരിക്കൽ കൂടി എന്റെ മുന്നിലേക്ക് വന്നുപെടാതിരിക്കാൻ പ്രാർത്ഥിച്ചോ..... അങ്ങനെ സംഭവിച്ചാ അത് നിന്റെ അവസാനത്തിനാ.....!!!! ദേവൻ പറഞ്ഞത് കേട്ടതും ഗിരി പുച്ഛത്തോടെ ദേവനെ നോക്കിക്കൊണ്ട് നിലത്തു നിന്ന് പതിയെ എഴുന്നേറ്റു..... "" അതേടാ..... നിന്റെ എനിക്ക് വളരെ നന്നായി അറിയാം.... അതുകൊണ്ട് തന്നെ ഒന്നും കാണാതെ ഞാൻ നിന്റെ മുന്നിൽ ഇതുപോലെ വന്നുനിൽക്കുമെന്ന് തോന്നുന്നുണ്ടോ ദേവാ നിനക്ക്.....???? മനസിലായില്ലേ.....???? നിന്റെ ജീവൻ തന്നെ ഇപ്പൊ എന്റെ കയ്യിലാ....!!!!

അത്രയും പറഞ്ഞുകൊണ്ട് ഗിരി വന്യമായ ഭാവത്തോടെ മറ്റൊരു ദിശയിലേക്ക് നോക്കി..... അവന്റെ കണ്ണുകളുടെ ലക്ഷ്യ സ്ഥാനം പിൻതുടർന്ന ദേവന്റെ ശ്വാസം പോലും ഒരു നിമിഷത്തേക്ക് നിലച്ചതായി തോന്നി..... ദച്ചുവിന്റെ ചുറ്റിലും ആയുധങ്ങളുമായി ഗുണ്ടകൾ......!!!!!! "" No.....!!!!!! ദേവൻ അലറിക്കൊണ്ട് അവരുടെ അടുത്തേക്ക് പാഞ്ഞടുക്കാൻ തുടങ്ങിയതും അവരിലൊരാൾ കയ്യിലുണ്ടായിരുന്ന വാൾ ഒന്നുകൂടി ദച്ചുവിന്റെ കഴുത്തിലേക്ക് ചേർത്തു...... അത് കണ്ടതും ദേവൻ ചലനമറ്റത് പോലെ അവിടെ തന്നെ നിന്നു...... "" അബദ്ധം കാണിക്കല്ലേ ദേവാ നീ.... ഒരടി നീ മുന്നോട്ടു വെച്ചാൽ പിന്നെ എന്ത്‌ സംഭവിക്കുമെന്ന് ഞാൻ പറയണ്ടല്ലോ..... "" ടാ....!!!!! എന്റെ പെണ്ണിന് ഒരു പോറലെങ്കിലും ഏറ്റാൽ പിന്നെ, എന്തിനാണ് ഈശ്വരൻ ഇങ്ങനെയൊരു ജന്മം തന്നതെന്ന് ഓർത്തു പോലും ദുഖിക്കേണ്ടി വരും നീ..... അത്രക്ക് ക്രൂരമായിരിക്കും നിന്റെ മരണം....!!!!! അത് പറയുമ്പോൾ ദേവന്റെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകിയിരുന്നു..... കണ്ണുകളിൽ സർവ്വവും ചാരമാക്കാനുള്ള അഗ്നി ആളികത്തുന്നു.....

ദേവന്റെ ആ ഭാവം ശരിക്കും ഗിരിയുടെ മനസ്സിൽ ഭയമുണർത്തിയിരുന്നു..... "" ഈ സമയത്തും വേണോ ദേവാ ഈ വെല്ലുവിളി....???? മര്യാദക്ക് ആണെങ്കിൽ നിന്റെ പെണ്ണിന് ഒന്നും സംഭവിക്കില്ല..... അതല്ലെങ്കിൽ..... എന്റെ ഒരു വാക്ക് മതി ആ ജീവൻ എന്നന്നേക്കുമായി......!!!!!! "" ഗിരി വേണ്ട.... പ്ലീസ്.... നീ പറയുന്നതെന്തും ഞാൻ കേൾക്കാം.... നിനക്ക് ദേഷ്യം എന്നോടല്ലേ....???? അത്‌ എങ്ങനെ വേണമെങ്കിലും നീ തീർത്തോ.... ഒരുവാക്ക് കൊണ്ടു പോലും എതിർക്കില്ല ഞാൻ.... വേണമെങ്കിൽ കൊന്നോ.... പക്ഷേ ഇവളെ ഒന്നും ചെയ്യരുത്.....!!!! ദേവൻ നിറക്കണ്ണുകളോടെ പറഞ്ഞത് കേട്ടതും ഗിരി പുച്ഛത്തോടെ അവന്റെ ഷർട്ടിൽ കുത്തി പിടിച്ചു..... ദച്ചു നോക്കികാണുകയായിരുന്നു ദേവനെ.... അവന്റെ മനസ്സിൽ തന്നോടുള്ള പ്രണയത്തിന്റെ ആഴം എത്രയാണെന്ന് ഒന്നുകൂടി അവൾക്ക് ബോധ്യപ്പെട്ടു..... ഗിരിയുടെ നിർദ്ദേശം അനുസരിച്ച് അവിടെയുണ്ടായിരുന്നവർ ദച്ചുവിനെ വാനിലേക്ക് കയറ്റി.... ദേവൻ ഗിരിയെ തള്ളി മാറ്റി അവരുടെ അടുത്തേക്ക് ഓടി അടുക്കുന്നതിനു മുമ്പ് തന്നെ ദച്ചുവുമായി വാൻ അവിടെ നിന്ന് ഓവർ സ്പീഡിൽ മുന്നോട്ടു പോയി.....

"" ഗിരി.... നീ....!!!!!! ദേവൻ ദേഷ്യത്താൽ വെട്ടി വിറച്ചുകൊണ്ട് ഗിരിയെ തല്ലാനായി കയ്യുയർത്തിയതും പിന്നീട് എന്തൊ ഓർത്തത് പോലെ കൈ താഴ്ത്തി..... "" നീ പേടിക്കണ്ട ദേവാ.... നമ്മൾ ഇപ്പൊ അവരുടെ അടുത്തേക്ക് തന്നെയാ പോകുന്നത്..... കുറേ കാലത്തെ കണക്കുകളില്ലേ തീർക്കാൻ.....!!!! എല്ലാത്തിനും ഇന്നത്തോടെ ഒരു തീരുമാനം ഉണ്ടാക്കണ്ടേ നമുക്ക്.....???? ഗിരി പുച്ഛത്തോടെ ചോദിച്ചതും ഉള്ളിൽ നിറഞ്ഞു വരുന്ന ദേഷ്യമടക്കാൻ പാടുപെടുകയായിരുന്നു ദേവൻ.... ഈ നിമിഷം താൻ സംയമനം പാലിച്ചില്ലെങ്കിൽ ദച്ചുവിന്റെ ജീവനു തന്നെ ആപത്താകുമെന്നുള്ള ചിന്ത ദേവനെ ആകെ തളർത്തി..... "" സമയം കളയാതെ നീ വരാൻ നോക്ക്..... "" ഗിരി പറഞ്ഞത് കേട്ട് ദേവൻ വേഗം തന്നെ അവന്റെയൊപ്പം കാറിലേക്ക് കയറി.... തന്റെ മരണം മുന്നിൽ കാണുമ്പോഴും ദച്ചുവിന് ഒന്നും സംഭവിക്കരുതെന്ന പ്രാർത്ഥന മാത്രമായിരുന്നു ദേവന്റെ മനസ്സിൽ..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ജയൻ റൂമിലേക്ക് കയറുമ്പോൾ അമ്മു ഡ്രസ്സ്‌ പാക്ക് ചെയ്യുകയായിരുന്നു.... അവൻ ഞെട്ടലോടെ അവളെ തന്നെ നോക്കി.... അവളിൽ നിന്ന് അങ്ങനെയൊരു തീരുമാനം അവൻ തീരെ പ്രതീക്ഷിച്ചിരുന്നില്ല.....

ജയൻ വന്നതറിഞ്ഞിട്ടും അമ്മു അവനെ ഒന്ന് നോക്കാൻ പോലും നിൽക്കാതെ അവളുടെ ജോലി തുടർന്നു..... ഒടുവിൽ പാക്കിങ് എല്ലാം കഴിഞ്ഞ് briefcase മായി റൂമിന് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയതും ജയൻ അവളുടെ കയ്യിൽ പിടിച്ചു നിർത്തി..... അമ്മു തിരിഞ്ഞു നിന്ന്കൊണ്ട് എന്താണെന്നുള്ള അർത്ഥത്തിൽ അവനെ നോക്കി..... "" എങ്ങോട്ടേക്കാ.....???? ജയന്റെ ചോദ്യം കേട്ടതും തന്റെ കയ്യിൽ അമർന്നിരുന്ന അവന്റെ കൈ അമ്മു അവന്റെ കൈകുടഞ്ഞെറിഞ്ഞു.... "" എങ്ങോട്ടേങ്കിലും..... ഞാനുമായി യാതൊരു ബന്ധവും ഇല്ലാത്ത ഒരാളെ അതറിയിക്കേണ്ട കാര്യം ഇല്ലല്ലോ.....!!!! ഈ വീട്ടിൽ നിന്ന് മാത്രമല്ല എന്നന്നേക്കുമായി നിങ്ങളുടെ ജീവിതത്തിൽ നിന്ന് കൂടിയാണ് ഈ പടിയിറക്കം..... ഒരവകാശം സ്ഥാപിക്കാനും ഞാനില്ല..... ഇനി ഒരിക്കലും ഈ കണ്മുന്നിൽ പോലും ഞാൻ വരില്ല..... അടിച്ചേൽപ്പിച്ച എല്ലാ ബന്ധനങ്ങളും തകർത്തെറിഞ്ഞുകൊണ്ടാണ് പോകുന്നത്.....!!!!! എല്ലാം അവസാനിപ്പിച്ചുകൊണ്ട്...."" അമ്മുവിന്റെ വാക്കുകൾ ജയന്റെയുള്ളിൽ ഒരുനടുക്കം തന്നെ സൃഷ്ടിച്ചു....

അതിന്റെ ഫലമായി അവന്റെ കണ്ണുകൾ അറിയാതെ തന്നെ നിറഞ്ഞു തുളുമ്പി.... അമ്മു വീണ്ടും മുന്നോട്ടേക്ക് നടക്കാൻ തുടങ്ങി.... "" അവിടൊന്ന് നിന്നെ.....!!!! ജയൻ നിറഞ്ഞു വരുന്ന കണ്ണുകളെ തുടച്ചുമാറ്റിക്കൊണ്ട് അമ്മുവിന്റെ അടുത്തേക്ക് നടന്നു..... "" എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചുകൊണ്ട് പോകുന്നു എന്ന് വാക്കുകളിലൂടെ മാത്രം പറഞ്ഞത് കൊണ്ടായില്ലല്ലോ....???? ഞാൻ അണിയിച്ച താലി ഇപ്പോഴും നിന്റെ കഴുത്തിലുണ്ട്.... അത് ഊരിയെറിഞ്ഞു കൊണ്ട് നിനക്ക് മടങ്ങാം.... അതിന് തയ്യാറാണെങ്കിൽ മാത്രം ഈ റൂമിന് പുറത്തേക്ക് പോയാൽ മതി....!!!!!! അമ്മു ഞെട്ടലോടെ അവന്റെ മുഖത്തേക്ക് നോക്കി..... അവളുടെ വലം കൈ താലിമാലയിൽ മുറുകി..... ശേഷിക്കുന്ന ജീവിതത്തിൽ തന്റെ ഒരേഒരാഗ്രഹം ഈ താലി തന്റെ നെഞ്ചോട് ചേർന്ന് എന്നും ഇതുപോലെ ഉണ്ടാകണം എന്ന് മാത്രമായിരുന്നു..... പറിച്ചെറിയാൻ കഴിയില്ല..... മരണം വരെ.....!!!!! ജയൻ താലിയിൽ പിടിത്തമിട്ടതും അമ്മു അങ്ങേയറ്റം ദയനീയമായി അവനെ നോക്കി..... പക്ഷേ അവനെ തടയാനായി അവളുടെ കൈകളോ നാവോ ഉയർന്നില്ല.....

അവളുടെ നോട്ടം തന്റെ ഹൃദയത്തിലേക്കാണ് തറക്കുന്നതെന്ന് തോന്നിയതും ജയൻ പതിയെ കൈപിൻവലിച്ചു..... "" എങ്ങനെയാ മാപ്പ് ചോദിക്കേണ്ടതെന്ന് അറിയില്ല അമ്മു..... അറിഞ്ഞും അറിയാതെയും നിന്നോട് ചെയ്തതൊക്കെ തെറ്റുകൾ മാത്രമായിരുന്നു.... എന്നോട് നിനക്കുള്ള സ്നേഹം പലപ്പോഴും കണ്ടില്ലെന്ന് നടിച്ചത് എന്റെ സ്വാർത്ഥതയായിരുന്നു..... ക്ഷമിക്കാൻ കഴിയുമോ എന്നോട്....???? കഴിഞ്ഞതെല്ലാം മറന്ന് ഒരു പുതിയ ജീവിതം തുടങ്ങിക്കൂടെ നമുക്ക്....???? "" ചെയ്യാത്ത തെറ്റുകൾ എന്റെ മേൽ അടിച്ചേൽപ്പിച്ചത്തിലുള്ള സഹതാപത്തിന്റെ പേരിലാണ് സ്വന്തം ജീവിതത്തിലേക്കുള്ള ഈ ക്ഷണമെങ്കിൽ, അത് വേണ്ട.....!!!!!! എനിക്ക് ആരോടും ഒരു പരാതിയും പരിഭവവും ഇല്ല.... "" സഹതാപമല്ല.... പ്രണയമാണ്....!!!! ഇന്നോളം നിന്നിൽ നിന്ന് മറച്ചു പിടിച്ചിരുന്ന എന്റെ പ്രണയം....!!!! ജയൻ പറഞ്ഞത് കേട്ട് അമ്മു അതിശയത്തോടെ അവനെ നോക്കി..... "" സത്യമാണ്.... നിനക്ക് മുന്നിൽ വെറുപ്പിന്റെ മുഖംമൂടി അണിയുമ്പോഴും നിഷബ്ദമായി നിന്നെ ഞാൻ പ്രണയിച്ചിരുന്നു.....

നിന്റെ ഒരു നോട്ടത്തിനുവേണ്ടി പോലും അതിയായി ആഗ്രഹിച്ചിരുന്നു..... കൂടുതലൊന്നും പറയാൻ എനിക്കറിയില്ല അമ്മു..... ഒന്നുമാത്രം.... നീ എന്നെ സ്നേഹിക്കുന്നതിന്റെ നൂറിരട്ടി ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ട്......!!!! ജയൻ അമ്മുവിന്റെ മുഖത്തേക്ക് ഇരുകൈകളും ചേർത്തുവെച്ച് കൊണ്ട് അവളുടെ നെറ്റിയിൽ മൃദുവായി ഒന്ന് ചുംബിച്ചു..... ശേഷം നിറക്കണ്ണുകളോടെ അവളെ ഒന്ന് നോക്കിക്കൊണ്ട് പുറത്തേക്ക് പോയി..... അമ്മു ആകെ തറഞ്ഞു നിൽക്കുകയായിരുന്നു..... മനസ്സിൽ അലയടിക്കുന്ന വികാരങ്ങൾ അവൾക്ക് തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല എന്നതാണ് സത്യം..... അവൾ പൊട്ടികരഞ്ഞു പോയി..... കേൾക്കാൻ എത്രയോ ആഗ്രഹിച്ച വാക്കുകളാണിത്.....!!!! നിലച്ചു പോയ ഹൃദയത്തിന് പുതുജീവൻ കിട്ടിയതുപോലെ അവളുടെ ഹൃദയം ഉച്ചത്തിൽ മിടിച്ചു...... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 പഴയ ഒരു ഗോഡൗണിന് അകത്തേക്കാണ് ഗിരിയുടെ കാർ വന്നുനിന്നത്..... ദേവൻ ഭയത്തോടെ പുറത്തേക്ക് ഇറങ്ങി.... അവന്റെ കണ്ണുകൾ ചുറ്റിലും സഞ്ചരിച്ചു....

ദച്ചുവിനെ കണ്ടതും അവൻ ആശ്വാസത്തോടെ ദീർഘമായി ഒന്ന് നിശ്വസിച്ചു..... പക്ഷേ ചുറ്റിലും ഗുണ്ടകളുണ്ടായിരുന്നു..... പെട്ടന്നാണ് ഗിരി ദേവന്റെ നേർക്ക് പിസ്റ്റൽ ചൂണ്ടിയത്... പ്രതീക്ഷിരുന്നത് കൊണ്ട് തന്നെ ദേവന്റെ മുഖത്ത്‌ പ്രത്യേകിച്ചൊരു ഭാവവ്യതാസവും ഉണ്ടായില്ല.... അവന്റെ ഹൃദയം തേങ്ങിയത് ദച്ചുവിനെകുറിച്ചോർത്തു മാത്രമായിരുന്നു...... അത് മനസിലാക്കിയത് പോലെ ഗിരി ക്രൂരമായി ചിരിച്ചു..... "" നീ വെറും വിഡ്ഢിയാണ് ദേവാ....!!! നിന്റെ പെണ്ണെന്ന് നീ ഓരോ നിമിഷവും ആഹങ്കരിക്കുന്ന, നീ, ജീവനായി സ്നേഹിക്കുന്ന ഇവൾ നിന്നെ സ്നേഹം നടിച്ചു ചതിക്കുകയായിരുന്നു.....!!!!!! ""നിർത്തടാ.....!!!!!! ദേവൻ അലറിക്കൊണ്ട് ഗിരിയുടെ ഷർട്ടിൽ കുത്തി പിടിച്ചു.... "" ദച്ചുവിനെ പറ്റി ഒരക്ഷരം നീ മോശമായി പറഞ്ഞാൽ പിഴുതെടുക്കും ഞാൻ നിന്നെ നാവ്....!!!!! "" ഞാൻ പറഞ്ഞത് സത്യമാണോ അല്ലയൊന്ന് നീ തന്നെ ചോദിക്ക് നോക്ക്.... പവിയെ കൊന്നത് നീ ആണെന്ന് ഞാൻ ഇവളെ പറഞ്ഞു വിശ്വസിപ്പിച്ചു.... നിന്നോട് സ്നേഹം നടിച്ച് നിന്നെ നിന്നെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം എന്ന് ഇവളോട് പറഞ്ഞത് ഞാനാടാ.....!!!! അത് പോലെ തന്നെ നിന്റെ ഭാര്യ തകർത്തഭിനയിച്ചു.....

നിങ്ങക്ക് പിന്നാലെ തന്നെ ഞാനുണ്ടായിരുന്നു..... കുറച്ചുകൂടി വ്യക്തമായ ഭാഷയിൽ പറഞ്ഞാൽ ഒരേ സമയം നിങ്ങളെ രണ്ടുപേരെയും ഞാൻ ചതിക്കുകയായിരുന്നു..... അല്ലാതെ നീ വിചാരിച്ചു വെച്ചിരിക്കുന്നത് പോലെ ഈ നിൽക്കുന്ന ദുർഗ്ഗാമാഡത്തിന് നിന്നോടുള്ള പ്രണയം കരകവിഞ്ഞൊഴുകിയതൊന്നുമല്ല.....!!!!!! ഗിരിയുടെ വാക്കുകൾ ദേവന്റെയുള്ളിൽ തീമഴയായി പെയ്തിറങ്ങുകയായിരുന്നു.... ദേവന്റെ നോട്ടം ദച്ചുവിന്റെ നേർക്ക് നീണ്ടു.... അവന്റെ അവസ്ഥ എന്തായിരിക്കുമെന്ന് അവൾക്ക് ഊഹിക്കാമായിരുന്നു..... ദച്ചു അവന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി.... ദേഷ്യമോ, പരിഭമോ ഒന്നുല്ല ആ കണ്ണുകളിൽ നിറഞ്ഞു നിന്നത്.... നിർവികാരത മാത്രം.....!!!! "" നീയറിയാത്ത കുറച്ചു കാര്യങ്ങൾ കൂടി നിനക്ക് ഞാൻ പറഞ്ഞു മനസിലാക്കി തരാം ദേവാ.... പവിയെ കൊന്നത് ഞാനാ....!!!! ആ മരണത്തിന് പിന്നിൽ നീയാണെന്ന് അവളുടെ സഹോദരനായ ദീപുവിനെയും അവളുടെ ആത്മാർത്ഥ സുഹൃത്തായ അനുവിനെയും പറഞ്ഞു വിശ്വസിപ്പിച്ചതും ഞാൻ തന്നെയാ....

. ഈ അടുത്ത സമയത്താണ് ദീപുവിന്റെ സംശയം എന്റെ നേർക്ക് നീളുന്നത്.... അത് എനിക്ക് ദോഷം ചെയ്യില്ലേ ദേവാ....??? പിന്നെ ഞാൻ എന്താ വേണ്ടത്... അവനെ അങ്ങ് ഇല്ലാതാക്കുക.... അതെല്ലേ എനിക്ക് മുന്നിലുള്ള മാർഗം.... അത് ഞാൻ ഭംഗിയായി നിർവഹിച്ചു..... എല്ലാം ഒന്ന് ഒതുങ്ങിയെന്ന് കരുതി സമാധാനിച്ച് ഇരുന്നപ്പോഴാണ് അനുവിന്റെ വരവ്..... സത്യങ്ങൾ ദീപു മനസിലാക്കിയത് പോലെ അവളും മനസിലാക്കിയാൽ ഞാൻ ഈ കഷ്ടപ്പെട്ടതൊക്കെ വെറുതേയാവില്ലേ..... ആലോചിച്ചപ്പൊ ഈ നിൽക്കുന്ന നിന്റെ ഭാര്യയിലൂടെ തന്നെ നിനക്കുള്ള കെണി ഒരുക്കാമെന്ന് കരുതി..... ഇപ്പൊ ഞാൻ സേഫ് ആണ്.... നിന്നെകൂടി അവർക്കൊപ്പം പറഞ്ഞയച്ചാൽ പിന്നെ ഒരിക്കലും ഞാൻ ഭയക്കുന്ന സത്യങ്ങളൊന്നും പുറത്തുവരില്ല.....!!!!! ഗിരി സത്യങ്ങളെല്ലാം പറയാൻ കാത്തിരുന്നെന്നത് പോലെ മറഞ്ഞു നിന്ന പോലീസ് അവന്റെ അടുത്തേക്ക് പാഞ്ഞടുത്തു..... ഗിരി ഞെട്ടിലോടെ അവരെ നോക്കി..... എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നതിന് മുൻപ് തന്നെ ഗിരിയുടെ കൈകളിൽ വിലങ്ങുവീണിരുന്നു.....

ദച്ചുവിന് ചുറ്റുമുണ്ടായിരുന്ന ഗുണ്ടകളെയെല്ലാം പോലീസ് അറസ്റ്റ് ചെയ്തു..... പെട്ടന്ന് ഉണ്ടായ പ്രവൃത്തിയിൽ ദേവനും ഒരു നിമിഷം അമ്പരന്നെങ്കിലും ഗിരിയുടെ വാക്കുകൾ സൃഷ്ടിച്ച അലകളുടെ ചുഴിയിൽ മുങ്ങി താഴുകയായിരുന്നു ദേവന്റെ മനസ്സ്.....!!!! ദച്ചു തന്നെ ചതിക്കുകയായിരുന്നു എന്നുള്ള യാഥാർഥ്യം ദേവന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു...... ദച്ചു ACP യെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ഗിരിയുടെ അടുത്തേക്ക് വന്നു..... "" താൻ എന്താടോ എന്നെ പറ്റി വിചാരിച്ചത്...???? താൻ പറഞ്ഞതൊക്കെ ഞാൻ അതേപടി വിശ്വസിച്ചെന്നോ....???? തനിക്ക് തെറ്റിപോയി ഗിരി.... തന്റെ കണ്ണുകളിലെ കൗശലം ഞാൻ അന്നേ തിരിച്ചറിഞ്ഞതാ..... പിന്നെ, താൻ പറയുന്നത് ഞാൻ അനുസരിക്കുന്നു എന്ന് വിശ്വസിപ്പിച്ചത് ദേ ഇങ്ങനെ ഒരു ദിവസത്തിന് വേണ്ടിയാ.....!!!! താൻ ചെയ്തതൊക്കെ വെച്ചു നോക്കുമ്പൊ ജയിൽ ജീവിതമൊക്കെ തനിക്ക് കിട്ടാവുന്ന ഏറ്റവും കുറഞ്ഞ ശിക്ഷയാ..... പക്ഷേ, ദൈവം എന്നൊരു ശക്തി മുകളിൽ ഉണ്ടല്ലോ...

. ഒരു പാവം പെണ്ണിന്റെയും അവളുടെ കുടുംബത്തിന്റെയും ശാപം തന്റെ തലക്ക് മുകളിൽ ഇല്ലേ...??? അനുഭവിക്കും താൻ....!!!!! ദച്ചു പറഞ്ഞു തീർന്നതും ACP ധന്യ അവരുടെ അടുത്തേക്ക് വന്നുകൊണ്ട് ദച്ചുവിന്റെ തോളിലൂടെ കയ്യിട്ട് അവളെ ചേർത്തു നിർത്തി..... "" ഇത്‌ ഞങ്ങൾ തനിക്ക് വേണ്ടി ഒരുക്കിയ കെണിയാടോ.... താൻ അതിൽ കൃത്യമായി വന്നുപെടുകയും ചെയ്തു..... സത്യങ്ങളൊക്കെ തന്റെ വായിൽ നിന്ന് തന്നെ പുറത്തേക്ക് വന്നു..... തനിക്കെതിരെയുള്ള എല്ലാ തെളിവുകളും ഞങ്ങളുടെ പക്കൽ ഉണ്ട്..... പിന്നെ, എങ്ങനെയാണ് കൃത്യ സമയത്ത്‌ ഇവിടെ എത്തിച്ചേർന്നതെന്ന് അറിയണ്ടേ....???? ഇങ്ങനെയൊരു സാഹചര്യം ഏത് നിമിഷവും പ്രതീക്ഷിച്ചിരുന്നതാ.... അതുകൊണ്ട് ചെറിയൊരു മുൻകരുതൽ.... ദച്ചുവിന്റെ വാച്ചിൽ GPS tracker ഉണ്ടായിരുന്നു..... അതുവെച്ച് കൃത്യമായിട്ട് ഇങ്ങെത്താൻ പറ്റി....."" ഗിരിയുമായി ACP യും കൂട്ടരും അവിടെ നിന്ന് പോയി.... ദച്ചു നോട്ടം ഒരു നിമിഷത്തേക്ക് എല്ലാം തകർന്നവനെ പോലെ നിൽക്കുന്ന ദേവനിലേക്ക് നീണ്ടു.... അവൾ പതിയെ അവന്റെ അടുത്തേക്ക് വന്നു..... ദേവൻ മുഖം താഴ്ത്തി നിൽക്കുകയായിരുന്നു..... ദച്ചുവിന്റെ സാനിധ്യമറിഞ്ഞതും ദേവൻ തലയുയർത്തി.....

അവന്റെ കണ്ണുകൾ കരഞ്ഞു കലങ്ങിയിരുന്നു.... "" ഞാൻ.....!!! ദച്ചു പറഞ്ഞു തുടങ്ങുന്നതിനു മുമ്പ് തന്നെ ദേവൻ അവളെ തടഞ്ഞു.... "" വേണ്ട.... ഒരു Explanation ന്റെ ആവശ്യമില്ല..... കാര്യങ്ങളെല്ലാം മനസിലായി.... എന്നാലും ഇങ്ങനെയൊരു വിഡ്ഢിവേഷം കെട്ടിക്കാതെ എല്ലാം തുറന്നു പറയാമായിരുന്നില്ലേ എന്നോട്....??? വെറുതെ എന്റെ മനസ്സിൽ ആഗ്രഹങ്ങൾ കുത്തിനിറക്കണ്ടായിരുന്നല്ലോ.....???? "" കുറ്റപ്പെടുത്തിക്കോളു....!!!!! കേട്ടു നിന്നോളം ഞാൻ.... ചെയയത് നിങ്ങൾക്ക് മുന്നിൽ തെറ്റു തന്നെയായിരുന്നു....... പക്ഷേ, എനിക്ക് ഇതായിരുന്നു ശരി.... ദയവ് ചെയ്ത് എന്നെ മനസിലാക്കണം.....മനസ്സിൽ ഇല്ലാത്ത സ്നേഹം എങ്ങനെയാണ് ഞാൻ ഉണ്ടാക്കിയെടുക്കേണ്ടത്....???? ഒരു കാര്യം ഞാൻ പറഞ്ഞത് സത്യം തന്നെയാണ്.... പഴയതുപോലെ നിങ്ങളോട് വെറുപ്പും ദേഷ്യവും ഒന്നും എനിക്കില്ല.... പക്ഷേ അതുകൊണ്ട് മാത്രം നമ്മുക്കൊരുമിച്ചു ജീവിക്കാനാകില്ല.... എന്നെ വിട്ടേക്ക്....!!!!!! ഒരു കുടുംബജീവിതം എന്റെ മനസിലേ ഇല്ല.... "" നീ പറഞ്ഞത് ശരിയാ.... ഇല്ലാത്ത സ്നേഹം ഉണ്ടാക്കിയെടുക്കാൻ കഴിയില്ല....

പക്ഷേ, നിന്നെ ഞാൻ സ്നേഹിക്കരുതെന്ന് പറയാൻ ഈ ലോകത്ത്‌ ആർക്കും അവകാശമില്ല ദച്ചു.... നിനക്ക് പോലും.....!!!!!! ഈ നിഴൽ വെട്ടത്ത്‌ പോലും ഞാനിനി വരില്ല...... നീ എന്നിലേക്ക് തിരികെ വരുമെന്നുള്ള എല്ലാ പ്രതീക്ഷകളും ഇന്ന് ഈ നിമിഷം അവസാനിച്ചു.... എങ്കിലും കാത്തിരിക്കും ഞാൻ..... എന്റെ മരണം വരെ.....!!!! നിന്നെ മറന്നുകൊണ്ട് ഒരു നിമിഷം പോലും ജീവിക്കാൻ എനിക്കാക്കില്ല.... അത്രക്ക് എന്റെ ജീവനാ നീ.... ഇത്രയും കാലം പറഞ്ഞതിനേക്കാൾ കൂടുതലായി മറ്റൊന്നും പറയാനില്ല.....!!!! അത്രയും പറഞ്ഞുകൊണ്ട് ദേവൻ പിന്നിലേക്ക് ചുവടുകൾ വെച്ചു.... അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു..... പൊട്ടികരയാതിരിക്കാൻ പാടുപെടുന്നത് പോലെ.....!!!! ദേവന്റെ കാർ നിമിഷങ്ങൾക്കകം തന്നെ അവിടെ നിന്ന് പുറത്തേക്ക് പോയി..... നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചുകൊണ്ട് ദച്ചുവും പുറത്തേക്കിറങ്ങി..... രണ്ടു പേരും ഇരു ദിശയിലേക്ക് യാത്രയായി..... ഒരിക്കലും കൂടിച്ചേരാത്തത് പോലെ..... പലതിന്റെയും അവസാനമായിരുന്നു അത്..... ആഗ്രഹങ്ങളുടെ, സ്വപ്‍നങ്ങളുടെ, എന്തിന് ജീവിതത്തിന്റെ തന്നെ.....!!!!!..........🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story