ദുർഗ്ഗാഗ്നി: ഭാഗം 84 || അവസാനിച്ചു

durgagni

രചന: PATHU

"" ദച്ചു.... സത്യമാണോ...???? സത്യമാണോ ഈ പറഞ്ഞത്....??? ദേവൻ അത്യധികം സന്തോഷത്തോടെ ചോദിക്കുന്നത് കേട്ടതും ദച്ചു അതേ എന്ന അർത്ഥത്തോടെ അവനെ പുഞ്ചിരിയോടെ നോക്കി..... അവൻ സന്തോഷത്തോടെ അവളെ വാരി പുണർന്ന് മുഖമാകെ ചുംബനങ്ങൾ കൊണ്ടു മൂടി..... ദിവസങ്ങൾ പിന്നെയും കടന്നു പോയി..... കതിർമണ്ഡപത്തിൽ എല്ലാവരുടെയും അനുഗ്രഹാശിർവാദങ്ങളോടെ ദേവന്റെ താലി ഏറ്റുവാങ്ങുമ്പോൾ ദച്ചുവിന്റെ മനസ്സ് സന്തോഷത്താൽ നിറഞ്ഞിരുന്നു..... ദച്ചു ഒരു നിമിഷം ദേവനെ തന്നെ നോക്കിയിരുന്നു.... മനസ്സിലെ സന്തോഷം അവന്റെ മുഖത്തു തന്നെ പ്രകടമായിരുന്നു..... ആ മുഖത്തെ തെളിവാർന്ന പുഞ്ചിരി, ആ കണ്ണുകളിൽ അലയടിക്കുന്ന പ്രണയം.....!!!!! കുങ്കുമചെപ്പിൽ നിന്ന് സിന്ദൂരം തോടെടുത്ത്‌ അവളുടെ സീമന്ത രേഖയെ ചുവപ്പി ശേഷം ദേവൻ ദച്ചുവിന്റെ നെറ്റിയിൽ മൃദുവായി ഒന്ന് ചുംബിച്ചു..... നാണത്താൽ ചുവന്ന അവളുടെ മുഖം അവൻ ഇമചിമ്മാൻ പോലും മറന്ന് നോക്കിയിരുന്നു പോയി.....

വിവാഹാത്തിന്റെ തിരക്കുകൾക്കിടയിൽ അമ്മുവിനെ മര്യാദക്ക് ഒന്ന് കാണാൻ പോലും ജയനു പറ്റിയില്ല..... അവൻ എന്തെങ്കിലും കാരണമുണ്ടാക്കി അവൾക്കടുത്തേക്ക് പോകുമ്പോഴെല്ലാം അമ്മു അവനെ കളിപ്പിക്കാനായി മനപൂർവം ഒഴിഞ്ഞു മാറും.....ജയന് അത് മനസിലാവുകയും ചെയ്തു.... അവൾ എന്തോ എടുക്കാനായി സ്റ്റോർ റൂമിനകത്തേക്ക് കയറിയപ്പോഴാണ് അകത്തു നിന്ന് ഡോർ അടയുന്ന ശബ്ദം കേട്ടത്..... അമ്മു തിരിഞ്ഞു നോക്കിയതും മുന്നിൽ ഇരുകൈകളും കെട്ടി ജയൻ നിൽക്കുന്നുണ്ടായിരുന്നു..... അവന്റെ മുഖത്തെ പരിഭവം കണ്ട് അവൾക്ക് ചിരി വന്നെങ്കിലും അമ്മു അത് മറച്ചു വെച്ചുകൊണ്ട് മുന്നോട്ടേക്ക് നടന്നു..... അപ്പോഴാണ് ജയൻ അവളുടെ കയ്യിൽ പിടിച്ചു നിർത്തിയത്.... "" എന്താ മോളുടെ ഉദ്ദേശം....???? "" അങ്ങനെ പ്രത്യേകിച്ചൊരു ഉദ്ദേശവും ഇല്ല..... ഇങ്ങനെയൊക്കെ അങ്ങ് പോണം..... "" നീ എന്തിനാ ഞാൻ അടുത്തേക്ക് വരുമ്പൊ ഒഴിഞ്ഞു മാറുന്നത്....??? "" ജയേട്ടന് അങ്ങനെ തോന്നിയോ....??? "" തോന്നിയത് കൊണ്ടാണല്ലോ ചോദിച്ചത്....!!! ""

എങ്കിൽ അതിൽ എന്തെങ്കിലും സത്യം കാണും.... അല്ലാതെ ഇപ്പൊ ഞാനെന്തു പറയാനാ...??? "" അമ്മു... നീ വെറുതേ എന്നെ ഭ്രാന്ത് പിടിപ്പിക്കരുത്....എനിക്ക് തോന്നിയത് കൊണ്ടാണ് ഞാൻ പറഞ്ഞത്.... "" അതിനിപ്പൊ ഞാനെന്തു ചെയ്യാനാ ജയേട്ടാ...??? അമ്മു ചുണ്ടിൽ ഒളിപ്പിച്ച പുഞ്ചിരിയോടെ ചോദിച്ചു.... "" നീ ഒന്നും ചെയ്യണ്ട.... ചെയ്യേണ്ടത് ഞാൻ ചെയ്തോളാം....!!! പറഞ്ഞു തീർന്നതും ജയൻ അവളെ ഇടുപ്പിലൂടെ കയ്യിട്ടുകൊണ്ട് നെഞ്ചോടു ചേർത്തു.... അടുത്ത നിമിഷം തന്നെ അവനവളുടെ അധരങ്ങളിലേക്ക് ആഴ്ന്നിറങ്ങി.... ദീർഘമായൊരു ചുംബനത്തിനൊടുവിൽ ഒരു കിതപ്പോടെ അവൻ അവളിൽ നിന്ന് അകന്നുമാറിയതും അമ്മു അവനെ മിഴിഞ്ഞ കണ്ണുകളോടെ നോക്കി..... "" മര്യാദക്ക് രാത്രി റൂമിലേക്ക് വന്നേക്കണം.... ഇന്നലെത്തെപോലെ അമ്മയുടെ കൂടെ കിടക്കണം, മുത്തശ്ശിയുടെ കൂടെ കിടക്കണം എന്ന് എങ്ങാനും പറഞ്ഞ് മുങ്ങാനാണ് പരിപാടി എങ്കിൽ അവിടെ വന്ന് റൂമിലേക്ക് പൊക്കിയെടുത്തോണ്ട് പോകും ഞാൻ.... കേട്ടല്ലോ.....!!!!!

ഗൗരവത്തോടെ പറഞ്ഞുകൊണ്ട് ജയൻ പുറത്തേക്ക് ഇറങ്ങിയതും അമ്മു ചിരിയോടെ അവനെ തന്നെ നോക്കിനിന്നു.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 മണിക്കൂറുകൾ കടന്നു പോയി.... ദച്ചു ബാൽക്കണിയിൽ നിന്ന് പുറത്തേക്ക് നോക്കി നിൽക്കുമ്പോഴാണ് ദേവന്റെ കൈകൾ പിന്നിൽ നിന്ന് അവളുടെ ഇടുപ്പിലൂടെ ചുറ്റി വരിഞ്ഞത്..... ദച്ചു ഒരു പുഞ്ചിരിയോടെ അവന്റെ കയ്യിൽ കൈകോർത്തു പിടിച്ചുകൊണ്ട് അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു..... ദേവന്റെ ചുണ്ടുകൾ അവളുടെ ചെവിയിലേക്ക് അടുത്തതും ദച്ചു പിടഞ്ഞു കൊണ്ട് അവനഭിമുഖമായി തിരിഞ്ഞു നിന്നു..... പ്രണയം നിറഞ്ഞു നിൽക്കുന്ന അവന്റെ കണ്ണുകളെ നേരിടാൻ അവൾക്കാകുമായിരുന്നില്ല..... സാരിയുടെ ഉള്ളിലൂടെ അവന്റെ വലം കൈ അവളുടെ വയറിൽ അമർന്നതും ദച്ചു ഒരേങ്ങലോടെ അവന്റെ ഷർട്ടിൽ കുത്തി പിടിച്ചു.....

"" ദച്ചു.....!!!! ദേവൻ കുറുമ്പോടെ വിളിക്കുന്നത് കേട്ട് ദച്ചു മുഖമുയർത്തി അവനെ നോക്കി..... "" ഒന്ന് ചോദിച്ചോട്ടെ ഞാൻ.....???? ശരിക്കും എന്നോടുള്ള പ്രണയം കൊണ്ടാണോ അതൊ പ്രണയത്തിന് വേണ്ടി പ്രാണൻ കൊടുക്കാൻ തയ്യാറായവനോടുള്ള കരുണ കൊണ്ടാണോ ഈ വിവാഹത്തിന് സമ്മതിച്ചത്.....??? ദേവന്റെ ചോദ്യത്തിന് മറുപടിയായി ദച്ചു ചെറുതായി ഒന്ന് പുഞ്ചിരിച്ചു.... "" ഒരു സഹതാപത്തിന്റെ പേരിൽ മാത്രം ഈ വിവാഹത്തിന് നിന്നുതരുമെന്ന് തോന്നുന്നുണ്ടോ ഞാൻ....???? പ്രണയം തന്നെയാണ്....!!!! ഇത്രയും കാലം ഞാൻ തിരിച്ചറിയാതെ പോയ എന്റെ മനസ്സിളുണ്ടായിരുന്ന പ്രണയം....!!! അത് ഞാൻ തിരിച്ചറിയാൻ വേണ്ടിയാവാം ഒരു ആക്‌സിഡന്റിന്റെ രൂപത്തിൽ ദൈവം നമ്മളെ പരീക്ഷിച്ചത്....."" ദച്ചു പറഞ്ഞു തീർന്നതും ദേവൻ അവളെ കൈകളിൽ എടുത്തുയർത്തി വട്ടം കറക്കി.....

അവൾ ചിരിയോടെ അവന്റെ കഴുത്തിനു കുറുകെ കൈകൾ ചേർത്തുവെച്ചു..... ദേവന്റെ മനസിലെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു..... അവൻ പതിയെ അവളെ ബെഡിലേക്ക് കിടത്തി..... അതൊരു തുടക്കമായിരുന്നു.....!!!!! ഇരുവർക്കുമിടയിലെ അകലങ്ങളെല്ലാം അവാസാനിപ്പിച്ചു കൊണ്ട് പുതിയൊരു ജീവിതത്തിനുള്ള മനോഹരമായ തുടക്കം.... മനുഷ്യൻ അനുഭവിക്കുന്നത്തിലേക്ക് വെച്ച് ഏറ്റവും തീവ്രമായ വികാരം പ്രണയമാണ്....!!!! ഇരു ഹൃദയങ്ങളെ ഒന്നാക്കി കാണിച്ച്, ഇരുട്ടിനെപോലും നിലാവാക്കി കാണിച്ച്, പേമാരിയെ മഴവില്ലാക്കി കാണിച്ച്, കുളിരുന്ന സ്വപ്നമാക്കി കാണിച്ച്, ചുറ്റുമുള്ളതിനെയെല്ലാം സ്വർഗമാക്കി കാണിച്ച് മനുഷ്യ ശരീരത്തിലെ സർവ്വ അവയവങ്ങളെയും പ്രണയത്തിനടിമായാക്കും....!!! പ്രണയം അന്ധമല്ല ഉൾക്കണ്ണുകൊണ്ട് കാണുന്നതാണ് പ്രണയം.... നിറങ്ങളുടെ ആഘോഷമല്ല ഓർമ്മകളുടെ ഉത്സവമാണ് പ്രണയം.... തന്റെ ഇഷ്ടങ്ങളുടെ അധിപത്യമല്ല മറിച്ച് നിന്നിലെ എന്റെ വിധേയത്വമാണ് പ്രണയം....!!!!

പുറം മോടിയിലല്ല പ്രണയത്തിന്റെ തോത്.... സ്നേഹാധിക്യമാണതിന്റെ അളവുകോൽ.... അരികിൽ ഇല്ലെങ്കിലും സാമിപ്യം കൊതിക്കുന്ന മനസും, വഴിയോരം നോക്കി നിൽക്കുന്ന കണ്ണുകളും പ്രണയത്തിനു മാത്രം സ്വന്തമാണ്.... ഒരുപക്ഷേ മനുഷ്യന്റെ വേരുകൾ പോലും പ്രണയത്തിലധിഷ്ഠിഷ്ടിതമാകാം....!!!! അവരുടെ പ്രണയം ഇവിടെ തുടങ്ങുകയാണ്.... മരണം വരെ, അല്ലെങ്കിൽ മരണത്തിനുമപ്പുറം ഒരിക്കലും അവസാനിക്കാത്ത പ്രണയം മാത്രം നിറഞ്ഞു നിൽക്കുന്ന അവരുടേത് മാത്രമായ ലോകത്തേക്ക്.....!!!! ( അവസാനിച്ചു )

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story