ECONOMICS: ഭാഗം 17

economics

രചന: rinsi

പെട്ടെന്നാണ് എന്റെ ശ്രദ്ധ ഗേറ്റ്ന് പുറത്തേക്ക് നീണ്ടത് അവിടെ കണ്ട കാഴ്ച മനസ്സിൽ എന്തോ നൊമ്പരമുണ്ടാക്കി .. സുടുവയെ ഒരു പെണ്ണ് ഹഗ് ചെയ്തു നിൽക്കുന്നു. പെണ്ണ് ഏതാണെന്ന് മനസ്സിലാവുന്നില്ല. നല്ല കാപ്പി മുടി ശൗൽഡറിന്റെ അവിടെ വരെ.പുരുഷന്മാരെ പോലെ തന്നെയാണ് വസ്ത്ര ധാരണയൊക്കെ. I mean ജീൻസും ഷർട്ടും. ഞാൻ അവരെ തന്നെ നോക്കി നിന്നു. സുടുവ അവളോട് എത്രെ സന്തോഷത്തോടെ ചിരിച്ചു കളിച്ചാണ് സംസാരിക്കുന്നത്.. നമ്മളെ പോലുള്ള പാവങ്ങൾക്കൊന്നും മോഹിക്കാൻ കൂടെ കഴിയില്ല സർനെ പോലുള്ളവരെ... 'അതിന് നീ മോഹിച്ചോ ' മനസ്സിന്റെ ചോദ്യത്തിന് എന്തിനോ ചുണ്ടിൽ ഒരു വരണ്ട ചിരി വിരിഞ്ഞു.. അർഹിക്കുന്നതേ ആഗ്രഹിക്കാവൂ.. ഇനിയും അത് കണ്ട് കൊണ്ട് നിൽക്കാൻ കഴിയില്ല എന്ന് തോന്നിയത്തും എന്തിനോ വേണ്ടി ഒലിച്ചിറങ്ങിയ കണ്ണുനീരിനെ പുറം കൈ കൊണ്ട് തുടച്ചു ബാൽക്കനിയിൽ നിന്ന് റൂമിലേക്ക് നടന്നു.. ഇന്നലെ നല്ലത് പോലെ ഉറങ്ങാത്തത് കൊണ്ട് തന്നെ തലയൊക്കെ നല്ല വേദന ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ ഒന്ന് ഉറങ്ങാം എന്ന് കരുതി ബെഡിൽ കിടന്നു..

നേരത്തെ സുടുവയുടെ കൂടെ കണ്ട പെണ്ണ് തന്നെ ആയിരുന്നു മനസ്സിൽ. വേണ്ട വേണ്ട എന്ന് പറയുമ്പോഴും മനസ്സ് വേണം വേണം എന്ന് പറയുന്നത് പോലെ... കണ്ണിൽ നിന്ന് ഒലിച്ചിറങ്ങിയാ കണ്ണുനീർ പോലും തുടക്കാൻ എനിക്ക് തോന്നിയില്ല..അതിന് മാത്രം ഈ കുറഞ്ഞ ദിവസം കൊണ്ട് തന്നെ എന്റെ ഉൾ മനസ്സിൽ സുടുവ അല്ല സർ സ്ഥാനം പിടിച്ചിരുന്നു.. പക്ഷെ ഇനി ഇല്ല.. സർ ന് മറ്റൊരു അവകാശി ഉണ്ട്. വെറുതെ അവരുടെ ഇടയിൽ ന്തിനാ ഞാൻ... ഓർമകളിൽ ഓരോന്നു തീരുമാനിക്കുന്നതിന്റെ ഇടയിൽ എപ്പോഴോ ഞാൻ നിദ്രയെ പുൽകിയിരുന്നു... ************* അരുൺ ആയിരുന്നു വിളിച്ചത്. കാർത്തി ഇന്ന് USA യിൽ നിന്ന് വരുന്നു എന്ന് പറഞ്ഞപ്പോൾ എനിക്ക് ഒരു ഷോക്ക് ആയിരുന്നു. അവൻ ചില പ്രശ്നങ്ങൾ കാരണം ഇവിടെ നിന്ന് പോയതായിരുന്നു. പെട്ടെന്ന് അവൻ തിരിച്ചു വരുകയാണെന്ന് അരുൺ പറഞ്ഞപ്പോൾ എനിക്ക് വിശ്വസിക്കാനായില്ല.. ഇന്ന് ആണ് വരുന്നത് എന്ന് കൂടെ പറഞ്ഞപ്പോൾ അക്ഷരർത്ഥത്തിൽ ഞാൻ നെട്ടി പോയി.അത് കൊണ്ടാണ് ആരിയെയും അഫ്നയെയും റജിയുമ്മാടെ അടുത്താക്കി ഞാൻ അരുണിന്റെ കൂടെ എയർ പോട്ടിലേക്ക് പോയത്..

ഫ്ലൈറ്റ് ഇറങ്ങി വരുന്ന കാർത്തിയെ കണ്ടതും എന്റെ കിളികളെല്ലാം ഏതോ ദിശായിലൂടെ ഇനിയൊരു തിരിച്ചു വരവില്ലെന്ന് പറഞ്ഞു പാഞ്ഞു പോയി.. അതിന് മാത്രം എന്താണെന്നാവും അല്ലെ നിങ്ങളെ സംശയം ഇവിടെ നിന്ന് പോവുമ്പോൾ കട്ടി മീശ മാത്രം വച്ചിരുന്ന കാർത്തി ഇപ്പോൾ കാട്ടാളന്മാർ തോറ്റുപോവും പോലെ മുടിയെല്ലാം പെണ്ണുങ്ങളെ പോലെ വളർത്തോയിട്ടാണ്. മീശയും ഇല്ല താടിയും ഇല്ല.. ശെരിക്കും കണ്ടാൽ പെണ്ണാണെന്നെ പറയൂ.. അങ്ങനെ അവനെയും കൊണ്ട് ഞാനും അരുണും കാറിൽ കയറി. അവർക്ക് ക്ഷീണമുണ്ടാവും എന്ന് അറിയാവുന്നത് കൊണ്ട് തന്നെ നങ്ങൾ ഇപ്പോൾ നേരെ വീട്ടിലേക്ക് പോവാം എന്ന് പറഞ്ഞത്.. പോവുന്ന വഴിയിൽ അരുണിന് ഒരു കാൾ വന്നതും അവൻ വഴിയിൽ ഇറങ്ങി പോയി. അങ്ങനെ ഞാനും കാർത്തിയും ഓരോന്നു സംസാരിച്ചു ഷാഫിപ്പാടെ വീടെത്തിയത് അറിഞ്ഞില്ല.. അവൻ ഒറ്റക്ക് പോയിക്കൊള്ളാം എന്ന് പറഞ്ഞു എന്നെ ഇറക്കി വിട്ടു.

ഞാൻ കുറച്ചു നടന്നപ്പോൾ കാർത്തി എന്നെ പിന്നിൽ നിന്ന് വിളിച്ചു. തിരിഞ്ഞു നോക്കിയപ്പോൾ രാത്രി ഇന്ന് വീട്ടിലേക്ക് വരണം എന്ന് പറഞ്ഞു എന്നെ ഹഗ് ചെയ്തു... അട്ട ഒട്ടിയത് പോലെ കെട്ടിപ്പിടുത്തം മതിയാക്കാതെ ശവം ഓരോന്നു പറഞ്ഞു കൊണ്ട് നിൽക്കുകയാണ്. അവസാനം ഞാൻ തന്നെ മുൻകൈ എടുത്തു അവനെ എന്നിൽ നിന്ന് വിടീപ്പിച്ചു കൊണ്ട് സംസാരിച്ചു.. വീട്ടിലേക്ക് കയറാം എന്ന് പറഞ്ഞേങ്കിലും പിന്നെയാവാം എന്ന് പറഞ്ഞു അവൻ പോയി.. ഞാൻ ഇനി ഇവിടെ എന്ത് കണ്ടോണ്ട് നില്ക്കാ എന്നും വിചാരിച്ചു ഞാനും അകത്തേക്ക് നടന്നു... ഡോർ ക്ലോസ് ചെയ്തിരുന്നു. കാളിങ് ബെൽ അടിച്ചു കുറച്ചു കഴിഞ്ഞപ്പോൾ റജിയുമ്മ കതക് തുറന്നു.. സമയം ആറ് മണിയോടെ അടുത്തിട്ടുണ്ട്.. കയറി വരാൻ പറഞ്ഞതും ഞാൻ ചുറ്റും നോക്കിക്കൊണ്ട് തന്നെ നടന്നു.. ഈ കുറിപ്പ് ഇത് എവിടെ പോയി കിടക്കാ.. എന്നും ആലോചിച്ചു കണ്ണുകൾ നാലുപാടും ചുറ്റിക്കൊണ്ടേ ഇരുന്നു. അപ്പോഴാണ് തലയും ചൊറിഞ്ഞു കൊണ്ട് എന്റെ പുന്നാര പെങ്ങൾ മുകളിൽ നിന്ന് ഇറങ്ങി വന്നത്.. അവളെ കോലം കണ്ടതും ഞാനും ഷാഫിപ്പയും മുഖത്തോട് മുഗം നോക്കി ഒരു പൊട്ടിച്ചിരി ആയിരുന്നു.

റജിയുമ്മ അടുക്കളയിലേക്ക് ചായ എടുത്തു കൊണ്ട് വരാൻ പോയി.ആരിടെ മുടി കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല. അമ്മാതിരി കോലമാണ്. റജിയുമ്മ കൊണ്ട് വന്ന ചായ കുടിക്കുമ്പോഴും എല്ലാവരും സംസാരിച്ചു കൊണ്ട് തന്നെ ഇരുന്നു. എനിക്ക് എന്തോ ഒരു ഇന്ട്രെസ്റ് ഉണ്ടായിരുന്നില്ല.. ഈ പെണ്ണ് ഇതെവിടെ എന്ന് മാത്രമായിരുന്നു ചിന്ത... അവസാനം അവരോട് ചോദിക്കാം എന്ന് കരുതി ഷാഫിപ്പാനെ നോക്കിയപ്പോഴേക്കും ഷാഫിപ്പ റജിയുമ്മാനോട് ചോദിച്ചിരുന്നു. "അഫി മോള് എണീറ്റില്ലേ റജി " ഷാഫിപ്പ "ഇല്ല തോന്നുന്നു. എണീറ്റാൽ ഇങ്ങോട്ട് വരേണ്ടതല്ലേ.."റജിയുമ്മ "ആഹ്.. അതും ശെരിയാ"ഷാഫിപ്പ ഒന്ന് നെടുവീർപ്പിട്ട് കൊണ്ട് പറഞ്ഞു. "അത് ശെരിയൊന്നുമല്ല.. അവൾക്ക് ഹെഡ് വേദന ആയതോണ്ടാ താഴേക്ക് വരാത്തെ" ആരി ചായ മോന്തിക്കൊണ്ട് തന്നെ പറഞ്ഞു.. "പടച്ചോനെ മോൾക്ക് എന്താ പറ്റിയെ ഞാൻ ഒന്ന് പോയി നോക്കട്ടെ " അതും പറഞ്ഞു മേലേക്ക് കയറാൻ നിന്ന റജിയുമ്മയെ തടഞ്ഞു കൊണ്ട് ഒരു ചുക്ക് കാപ്പി കൂടെ ഉണ്ടാക്കീട്ട് പോവാൻ ഷാഫിപ്പ പറഞ്ഞു. അത് ശെരി വച്ചു കൊണ്ട് റജിയുമ്മ അടുക്കളയിലേക്ക് പോയി.. 'അവൾക്ക് എന്താവും പറ്റിട്ടുണ്ടാവുക 🤔

ചെലപ്പോ ഇന്നലെ ആ തണുപ്പുള്ള തറയിൽ കിടന്നു ഉറങ്ങിയത് കൊണ്ടാവും എന്നാലും ഇവിടെ ആക്കി പോവുമ്പോൾ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ലല്ലോ.. 🤔 എന്താ ആക്കു ഇത് അവൾക്ക് എന്തായാലും നിനക്കെന്താ.. നീ അവളുടെ ഒരു മാഷല്ലേ അവൾ സ്റുഡന്റ്റും. അതിന് എന്തിനാ നീ ഇത്രേ ടെൻഷൻ അടിക്കുന്നത് be കൂൾ മാൻ എങ്ങനെ കൂളാവും അവളെ ഞാൻ അല്ലെ ഇവിടെ കൊണ്ട് വന്നു ആക്കിയത് അപ്പോൾ അവളുടെ ഉത്തരവാദിത്തവും എനിക്കല്ലേ.. അല്ലാതെ അവളോട് കാതലൊന്നും ഇല്ലല്ലോ. നോ നെവർ അങ്ങനെ ഒന്നും ഒരിക്കലും സംഭവിക്കില്ല' "നോ " ഞാനും മനസ്സും തമ്മിലുള്ള സംഭാഷണത്തിൽ പരട്ട മനസ്സ് അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ ഞാൻ ദേഷ്യത്തോടെ അറിയാതെ ഉറക്കെ അലറി പോയി.. പെട്ടെന്ന് റജിയുമ്മയും ഷാഫിപ്പയും എന്റെ അടുത്തേക്ക് വന്നു എന്താ പറ്റ്യേ.. കുഴപ്പൊന്നൂല്ലല്ലോ അങ്ങനെ ഓരോന്നു ചോദിക്കാൻ തുടങ്ങി. ഞാൻ ഒന്ന് കിടക്കണം എന്ന് പറഞ്ഞപ്പോൾ എന്റെ മുറിയിലേക്ക് പോയിക്കൊള്ളാൻ പറഞ്ഞു.. ഞാൻ ആ എന്നും പറഞ്ഞു മുറിയിലേക്ക് നടക്കുമ്പോഴാണ് ആരി എന്ന് പറഞ്ഞ സാധനത്തിനെ ഞാൻ ആർത്തപ്പോഴും കണ്ടില്ലല്ലോ എന്ന് ഓർമ വന്നത്.. സ്റ്റെയർ കയറുന്നതിന്റെ ഇടയിൽ ഞാൻ ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ എന്നെ നോക്കി തലയാട്ടി ചിരിച്ചു കൊണ്ട് ചായ മോന്തുന്ന ആരിയെ ആണ് കണ്ടത്..

'പടച്ചോനെ ഇവൾ ഞാൻ മനസ്സിനോട് തർക്കിച്ചത് കെട്ടിട്ടുണ്ടാവുമോ.. ഇല്ല അതിന് ചാൻസ് ഇല്ല. പിന്നെ എന്തിനാ ഇവൾ ചിരിക്കൂന്നേ ' ഓരോന്നു ആലോചിച്ചു ഞാൻ മുറിക്ക് പുറത്ത് എത്തിയിരുന്നു.. 'അഫിക്ക് ഇനി ഏത് മുറിയാ കൊടുത്തിരിക്കുന്നെ ' 'ഏത് കൊടുത്താൽ നിനക്കെന്താ ' പരട്ട മനസ്സ്.. ഞാൻ മനസ്സിനെ ഒന്ന് പുച്ഛിച്ചു കൊണ്ട് റൂമിൽ പോയി ബെഡിലേക്ക് അങ്ങ് മറിഞ്ഞു.. ക്ഷീണം കരണം കണ്ണ് പതിയെ അടഞ്ഞു.. ************* ഡോരിൽ ആരോ തട്ടിയപ്പോൾ ആണ് ഉറക്കത്തിൽ നിന്ന് നെട്ടിയുണർന്നത്.. ഡോർ തുറന്നപ്പോൾ തലയും ചൊറിഞ്ഞു നിൽക്കുന്ന ആരിയെ കണ്ടപ്പോൾ ചിരിയാണ് വന്നത്.. സമയം ആരവണയെന്നും താഴേക്ക് വരാനും പറഞ്ഞു പോവാൻ നിന്ന അവളെ പിടിച്ചു നിർത്തി തല വേദനയാണ് കുറച്ചൂടെ കിടക്കട്ടെ എന്നും പറഞ്ഞു ഞാൻ റൂമിൽ തന്നെ കയറി. എന്തോ അങ്ങനെ പറയാനാണ് തോന്നിയത്. ചെറിയ ഒരു തല വേദന മാത്രമേ ഒള്ളു.. പക്ഷെ താഴെ സുടുവ ഉണ്ടാവും എന്ന് ഓർത്തപ്പോൾ ആരിയോട് കള്ളം പറയേണ്ടി വന്നു..

കള്ളമൊന്നുമല്ലല്ലോ എനിക്ക് ശെരിക്കും ചെറുതായി തലവേദന ഇല്ലേ ഹാ... സുടുവയുടെ മുന്നിൽ കണ്ണുകൾ ചതിക്കുമോ എന്ന് ഭയമുള്ളതിനാലാണ് സത്യത്തിൽ താഴേക്ക് പോവാതിരുന്നത്. എന്തോ ആകെ കൂടെ സങ്കടം വരുന്നു. പക്ഷെ എന്തിന് അറിയില്ല.. ഞാൻ സ്നേഹിച്ചിരുന്നോ ഇനി സുടുവയെ.. അതിനുള്ള യോഗ്യത പോലുമില്ല എനിക്ക്.. ആലോചനയുടെ കാടിന്യം കൂടുന്നതിന് അനുസരിച്ചു കണ്ണുകളും നിർത്താതെ ഒഴുകി.. പെട്ടെന്നാണ് ഡോറിൽ ആരോ മുട്ടിയത്.. ആദ്യം പേടിച്ചേങ്കിലും സുടുവ ആകരുതേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ഒന്ന് മുഖം കഴുകി ഡോർ തുറന്നപ്പോൾ ഷാഫിപ്പയും റജിയുമ്മയുമാണ് ഞാൻ അവർക്ക് ഒന്ന് ചിരിച്ചു കൊടുത്തു. റജിയുമ്മ ഇടിച്ചു കയറി വന്നു എന്റെ തലയിലെല്ലാം തൊട്ട് നോക്കി എങ്ങനെ ഉണ്ട് എന്നെല്ലാം ചോദിച്ചു.

കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞു അവരെ ആശ്വസിപ്പിച്ചു റജിയുമ്മ കൊണ്ട് വന്ന ചുക്ക് കാപ്പിയും കുടിച്ചു. തലയിൽ തലോടിക്കൊണ്ട് കുറച്ചു നേരം കൂടി കിടന്നോ എന്ന് പറഞ്ഞപ്പോൾ ഞാനും എതിർക്കാതെ കിടന്നു.. പുതപ്പ് പുതച്ചു തന്നിട്ടാണ് റജിയുമ്മയും ഷാഫിപ്പയും പോയത്.. അവർ ഡോർ അടച്ചു പോയതും ചിന്തകൾ വീണ്ടും കാട് കയറി. സുടുവയും അവളും ഹഗ് ചെയ്തു നിൽക്കുന്നത് മാത്രമാണ് മനസ്സിൽ.. അൽപനേരം കണ്ണടച്ചു കിടക്കാമെന്ന് കരുതി കണ്ണുകൾ രണ്ടും ഇറുകെ അടച്ചു കൊണ്ട് കിടന്നു ഞാൻ.. അൽപ സമയത്തിന് ശേഷം കണ്ണ് തുറക്കാൻ നിന്ന ഞാൻ തലയിൽ ആരോ തലോടുന്ന പോലെ തോന്നിയപ്പോൾ കണ്ണുകളടച്ചു തന്നെ കിടന്നു.. നെറ്റിയിൽ തണുപ്പാനുഭവപ്പെട്ടതും ഞാൻ പെട്ടെന്ന് തന്നെ കണ്ണ് തുറന്നു. എന്റെ നെറ്റിയിൽ നെറ്റി മുട്ടിച്ചിരിക്കുന്ന സുടുവയെ ആണപ്പോൾ ഞാൻ കണ്ടത്.. ഞാൻ പെട്ടെന്ന് അകന്ന് മാറാൻ നിന്നതും സുടുവ കൂടുതൽ എന്നെ ചേർത്ത് പിടിച്ചിരുന്നു.......തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story