ECONOMICS: ഭാഗം 2

economics

രചന: rinsi

"One Minute " പുറകിൽ നിന്ന് ശബ്ദ ഗാഭീര്യമുള്ള one minute കേട്ടപ്പോൾ മനസ്സിൽ ഒരു കൊള്ളിയടി മുഴങ്ങി.. പടച്ചോനെ കാത്തോളണേ.. എന്നും പറഞ്ഞു തിരിഞ്ഞു നോക്കിയപ്പോൾ ഇന്നലത്തെ സുന്ദരനെ ആണ് കണ്ടത്.. ഇന്നും.. ന്റെ പടച്ചോനെ ഞാൻ ആരെയാണാവോ കണി കണ്ടത്.. കണി കണ്ട ആൽവയും പ്രാകി സുന്ദരനെ നോക്കി ഒന്ന് ഇളിച്ചു.. "താൻ ഇങ്ങനെ തന്നെയാണോ " സുന്ദരൻ ചോദിച്ചപ്പോൾ എങ്ങനെ എന്ന് ചോദിക്കണം എന്നുണ്ടെങ്കിലും എനിക്ക് ഭയങ്കര ബഹുമാനമായത് കൊണ്ട് ഞാൻ തല താഴ്ത്തി നിന്നു.. "ആൻസർ മീ "ശബ്ദം കനപ്പിച്ചു കൊണ്ട് വീണ്ടു സുന്ദരൻ.. ഈ സുന്ദരന് ഒന്ന് സോഫ്റ്റ്‌ ആയി സംസാരിച്ചാൽ എന്താ.. ഫീലിംഗ് പുച്ഛം "താൻ വല്ല സ്വപ്ന ജീവിയുമാണോ " സുന്ദരൻ കനപ്പിച്ചു വീണ്ടും ചോദിച്ചു.. ഇനി മിണ്ടാതിരുന്നാൽ ശെരിയാവില്ല എന്ന് തോന്നിയത് കൊണ്ട് തന്നെ മറുപടി പറയാൻ നിൽക്കുമ്പോഴാണ് നയന ഇടയിൽ കയറി ഗോൾ അടിച്ചത്. "അത് ഒരു മണ്ടിയാണ് സർ "

നയന കൊയനയുടെ സംസാരം ഇഷ്ടപ്പെട്ടില്ലെങ്കിലും സർ നോട്‌ കുറച്ചു ബഹുമാനം ഉള്ളത് കൊണ്ട് മിണ്ടാതെ നിന്നു.. "നിന്നോട് ചോദിക്കുന്നതിന് മാത്രം മറുപടി പറഞ്ഞാൽ മതി. ഗോട്ട് ഇറ്റ് " സുന്ദരൻ കൊയനക്ക് നൽകിയ മറുപടി വളരെ അതികം ഇഷ്ടപ്പെട്ടത് കൊണ്ട് തന്നെ എന്നെ കൊണ്ട് ചെയ്യാൻ കഴിയുന്ന കയ്യടിയും ഒരു നീട്ടിയുള്ള വിസിലും ഞാൻ സർ ന് സമ്മാനിച്ചു.. അത് സുന്ദരന് ഇഷ്ടപ്പെട്ടില്ലെന്ന് തോന്നുന്നു വീണ്ടും എന്നെ കനപ്പിച്ചു നോക്കി.. വീണ്ടും എന്റെ തല ഭൂമിയെ നോക്കിക്കൊണ്ട് നിന്നു... "സീറ്റിൽ പോയി ഇരുന്നോ.. നാളെ മുതൽ നേരത്തെ എത്തിക്കോണം ഇനി മുതൽ ഞാൻ ആണ് നിങ്ങൾക്ക് ഫസ്റ്റ് പീരിയഡ് "സർ അത് പറഞ്ഞപ്പോൾ എന്റെ കിളികളെല്ലാം എന്നെ നോക്കി കൊഞ്ഞനം കുത്തി.. എന്റെ മുഖതല്ലാത്ത എല്ലാവരുടെ മുഖത്തും സന്തോഷം മാത്രം.. ഫസ്റ്റ് പീരിയഡ് തന്നെ വായിനോട്ടം ആരംഭിക്കാലോ എന്ന് ചിന്തിച്ചിട്ടേവും.. ഞാൻ ആരെയും നോക്കാതെ ഭൂമി ദേവിയെ നോക്കിക്കൊണ്ട് എന്റെ ബെഞ്ചിൽ പോയിരുന്നു..

മിസിരിയെ നോക്കി പല്ല് കടിക്കാനും മറന്നില്ല അത് എന്തിനാണെന്ന് പടച്ചോനെ അറിയൂ അത് വേറൊരു സത്യം.. "Take ECONOMICS Text" സുന്ദരൻ കടുവയുടെ ശബ്ദമാണ് മിസിരിയിൽ നിന്നുമുള്ള എന്റെ പല്ല് കടിച്ചോണ്ടുള്ള നോട്ടത്തെ മാറ്റിയത്.. ബാഗ് തുറന്നു ടെക്സ്റ്റ്‌ ബുക്ക്‌ ഒരുപാട് നേരം അരിച്ചു പെറുക്കി.. നോ ഫലം ഇനി എന്ത് ചെയ്യും എന്നും ആലോചിച്ചു കൊണ്ട് മിസിരിയെ നോക്കി.. അവളാണേങ്കിൽ സർ ന്റെ ചോര ഊറ്റുന്ന തിരക്കിലും.. ഇനി എന്ത് ചെയ്യും എന്നും ആലോചിച്ചു കൊണ്ട് നെരിപിരി കൊള്ളുമ്പോഴാണ് വയറിൽ ആരോ കുത്തിയത് പോലെ തോന്നിയത്.. കൂടാതെ അസ്സഹനീയമായ വയർ വേദനയും.. കാര്യം എനിക്ക് വേഗം മനസ്സിലായി ഇത് മാസവും പെൺകുട്ടികൾക്ക് പറഞ്ഞിട്ടുള്ളതാണ്.. ഞാൻ ആണെങ്കിൽ പാഡ് എടുക്കാനും മറന്നു. മിസിരിയോട് ചോദിക്കാം എന്ന് വച്ചാൽ അവൾ ഈ ലോകത്ത് ഒന്നുമല്ലാതാനും. ഇനി എന്ത് എന്ന ചോദ്യം മാത്രം എന്നിൽ ബാക്കിയായി.. ഞാൻ ബെഞ്ചിന്റെ ഓരത്തേക്ക് ഇരുന്നു..

'സർ നോട്‌ ചോദിച്ചു പുറത്ത് പോയാലോ ' 'പുറത്ത് പോയിട്ട് എന്ത് ചെയ്യാൻ കയ്യിൽ നയാ പൈസ ഇല്ല ' 'മായ മിസ്സിനോട് ചോദിക്കാം ' മനസ്സിനോട് ചോദിച്ചു തീരുമാനമെടുക്കുമ്പോഴാണ് മിസിരി എന്നെ തോണ്ടിയത്.. ഇപ്പോഴെങ്കിലും ഈ ലോകത്ത് തിരിച്ചു വന്നല്ലോ എന്നും വിചാരിച്ചു അവളെ പല്ല് കടിച്ചു തുറിച്ചു നോക്കുമ്പോഴാണ് അവൾ എന്നെ തൊണ്ടിക്കൊണ്ട് മുന്നിലേക്ക് നോക്കുകയാണെന്ന് മനസ്സിലായത്.. അവൾ നോക്കുന്ന ഇടത്തേക്ക് ദൃശ്ടി പായിച്ചപ്പോൾ മാറിൽ രണ്ടു കയ്യും പിണച്ചു കെട്ടി എന്നെ തന്നെ ഉറ്റുനോക്കുന്ന സുന്ദരൻ കടുവായെയാണ് കണ്ടത്.. "താൻ ഈ ലോകത്തൊന്നുമല്ല അഫ്ന.. പഠിക്കണനെങ്കിൽ മാത്രം ഇങ്ങോട്ട് കെട്ടിയെടുത്താൽ മതി അല്ലെങ്കിൽ എന്തിനാണ് താൻ ഇങ്ങോട്ട് കയറി വരുന്നത് വീട്ടിൽ ഇരുന്നാൽ പോരെ.. ഇപ്പൊ താൻ കാരണം എത്രെ പേരുടെ സമയമാണ് പോയത്.. നിനക്ക് തീരെ ബഹുമാനമില്ലേ നിന്നോട് ഞാൻ സംസാരിക്കുമ്പോഴേങ്കിലും എണീറ്റ് നിൽക്കാനുള്ള കോമൺസെൻസ് ഇല്ലേ.. തന്നെയൊന്നും പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല.. വീട്ടിൽ നിന്ന് ഇതൊക്കെയാവും പഠിപ്പിക്കുന്നത് പിന്നെ എങ്ങനെ നന്നാവനാണ് "

എന്തൊക്കെയോ സർ പറഞ്ഞേങ്കിലും വയർ വേദന കാരണം അതൊന്നും തലയിൽ കയറിയില്ല അവസാനം ഉമ്മയെ പറഞ്ഞപ്പോൾ ഒരുപാട് നൊന്തു.. ഒരുപാട് കഷ്ടപ്പെട്ടാണ് ഉമ്മ പ്ലസ് ടു വരെയെങ്കിലും എന്നെയും ഇത്തയെയും പഠിപ്പിച്ചത് അതൊന്നും സർന് പറഞ്ഞാൽ മനസ്സിലാവില്ല.. പണമുള്ളവർക്ക് എന്തുമാവാംലോ അല്ലെ.. ഞാൻ തല താഴ്ത്തി കൊണ്ട് നിന്നു. "എന്ത് പറഞ്ഞാലും എവിടുന്ന് വരുന്നു ഈ പൂങ്കണ്ണീര് "സർ ചോദിച്ചപ്പോഴാണ് ഞാൻ കരയുകയാണെന്ന് മനസ്സിലായത്.. പെട്ടെന്ന് എനിക്ക് എന്തൊക്കെയോ അസ്വാസ്ഥതകൾ തോന്നാൻ തുടങ്ങി ശര്ദിക്കാൻ വന്നപ്പോൾ വായയും പൊത്തിപ്പിടിച്ചു കൊണ്ട് ഞാൻ ക്ലാസ്സിൽ നിന്ന് പുറത്തേക്കിറങ്ങിയോടി.. ഗേൾസ്‌ ടോയ്‌ലെറ്റിന്റെ സൈഡിൽ നിന്ന് ഒരുപാട് ശര്ദിക്കുമ്പോഴും സർ പറഞ്ഞ കാര്യങ്ങൾ മാത്രമായിരുന്നു മനസ്സിൽ.. സർനും ഇല്ലേ ഉമ്മയും പെങ്ങളുമൊക്കെ..ശർദ്ധി ഒന്ന് അടങ്ങിയത്തും ഞാൻ മായാ മിസ്സിനെ കാണാൻയി ഓഫീസ് മുറിയിൽ ചെന്നു അപ്പോഴേക്കും ബെൽ അടിച്ചിരുന്നു..

മായാ മിസ്സിനെ കണ്ട് പാഡ് വാങ്ങി ഇറങ്ങുമ്പോൾ എന്നെ ഒരു സംശയത്തോടെ നോക്കുന്ന economics സർ നെ കണ്ടെങ്കിലും എന്തോ സർ നെ നോക്കാൻ ചടപ്പ് തോന്നി.. 'ഞാൻ പാഡ് വാങ്ങുന്നത് കണ്ടിട്ടുണ്ടാവുമോ. മോശമായി' 'എന്ത് മോശം സർ നും ഉമ്മയും പെങ്ങളുമൊക്കെ ഉള്ളതല്ലേ ' സ്വയം സമാധാനിച്ചു പാഡ് എല്ലാം സെറ്റ് ചെയ്തു ക്ലാസ്സിലേക്ക് തന്നെ പോവുമ്പോൾ വീണ്ടും ശര്ദിക്കാൻ വന്നു.. ഒന്നും നോക്കാതെ ടോയ്‌ലെറ്റിലേക്ക് ഓടി.. എതിരെ വരുന്ന economics സർ നെയും ഫിസിക്സ്‌ സിർനെയും കണ്ടിരുന്നെങ്കിലും എന്തോ നോക്കാൻ തോന്നിയില്ല.. എങ്ങനെയൊക്കെയോ അവസാന പീരിയസ് വരെ പിടിച്ചിരുന്നു ലോങ്ങ്‌ ബെൽ അടിച്ചതും ബാഗ് എടുത്തു ക്ലാസ്സിൽ നിന്ന് ഇറങ്ങി.. മിസിരി ഈ കഴിഞ്ഞ സമയമെല്ലാം എന്നോട് സംസാരിക്കാൻ ശ്രമിച്ചേങ്കിലും ഞാൻ ഒഴിഞ്ഞു മാറി എന്തോ അവളും എന്നെ പരിഹസിക്കുന്ന പോലെ... വീട്ടിലെത്തി ഉമ്മാക്ക് ഫുഡ്‌ കൊടുത്ത് നേരെ ബെഡിലേക്ക് മറിഞ്ഞു.. ക്ഷീണം കൊണ്ട് നിദ്രദേവി പെട്ടെന്ന് തന്നെ എന്നെ തഴുകിയിരുന്നു..............തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story