ECONOMICS: ഭാഗം 31

economics

രചന: rinsi

എന്നെ തന്നെ കൊല്ലാൻ പാകത്തിന് നോക്കി നിൽക്കുന്ന നയനയെ * കണ്ടതും ഞാൻ ഇതിനെന്താ എന്ന നിലക്ക് അവളെ നോക്കി നിന്നു... "നീ എന്താടി എന്റെ ചെക്കന്റെ കൂടെ " നയനയുടെ ചോദ്യം കേട്ടപ്പോൾ മനസ്സിലാവാതെ ഞാൻ നെറ്റി ചുളിച്ചു കൊണ്ട് അവളെ നോക്കി.. "എന്റെ സർ ന്റെ കൂടെ നീ എന്താന്ന് " എനിക്ക് മനസ്സിലായില്ല എന്ന് അവൾക്ക് മനസ്സിലായില്ല എന്നത് കൊണ്ടാണെന്നു തോന്നുന്നു വീണ്ടും ചോദിച്ചതും എനിക്ക് കരണകുത്തി (കവിൾ) നോക്കി ഒന്ന് കൊടക്കാനാണ് തോന്നിയത്.. അവളെ ചെക്കൻ പോലും ഹും.. "ഞാൻ സർ നെ അങ്ങ് കെട്ടി.. എന്ത്യേ " ദേഷ്യത്തോടെ തന്നെ ഞാൻ ചോദിച്ചതും വിരൽ ചൂണ്ടിക്കൊണ്ട് എന്തോ പറയാൻ നിന്ന അവൾ പെട്ടെന്ന് സൈലന്റ് ആയി എന്റെ പുറകിലേക്ക് പേടിയോടെ നോക്കുന്നത് കണ്ടതും എന്താണെന്ന് അറിയാനുള്ള ആകാംഷയിൽ ഞാനും തിരിഞ്ഞു നോക്കി.. കയ്യിൽ റെജിസ്റ്ററും പിടിച്ചു നിൽക്കുന്ന സുടുവയെ ആണ് കണ്ടത്.. സുടുവയെ കണ്ടതും ഞാൻ അല്പം ഡീസന്റ് ആയോ എന്ന് സംശയം ഇല്ലാതില്ല... സുടുവ ഞങ്ങളെ തന്നെ സംശയത്തോടെ നോക്കിക്കൊണ്ട് ചോദിച്ചു..

"നിങ്ങൾക്ക് ക്ലാസ്സിൽ കയറുക ഒന്നും വേണ്ടേ " സുടുവയുടെ ചോദ്യം കേട്ടപ്പോഴാണ് സത്യം പറഞ്ഞാൽ അങ്ങനെ ഒരു കാര്യം തന്നെ ഓർമ വന്നത്.. സുടുവയെ നോക്കി തലയാട്ടിക്കൊണ്ട് ക്ലാസ്സിലേക്ക് നടക്കാൻ നിന്നതും സുടുവ പറയുന്ന കാര്യം കേട്ടപ്പോൾ ഞാൻ അവിടെ തന്നെ നിന്നു... ************* അവർ സംസാരിച്ചതൊക്കെ ഞാൻ കേട്ടങ്കിലും അവളുടെ വായിൽ നിന്ന് എന്നെ കെട്ടി എന്ന് കേട്ടപ്പോൾ ശെരിക്കും ഷോക്ക് ആയിരുന്നു.. ഇതിന് ഇത്രേം വലിയ നാക്ക് ഒക്കെ ഉണ്ടായിരുന്നോ എന്നൊരു നിമിഷം ചിന്തിക്കാതെ ഇരുന്നില്ല.. പക്ഷെ അവളെ സംസാരത്തിൽ ഞാൻ സംതൃപ്തനായിരുന്നു... അവളുടെ ക്ലാസ്സിൽ തന്നെ പഠിക്കുന്ന ആ കുറ്റിയുടെ സംസാരം ഒന്നും അപ്പോൾ മൈൻഡ് ഇൽ ഉണ്ടായിരുന്നില്ല.. അവരോട് ഒന്നും അറിയാത്തത് പോലെ പെരുമാറി അവർ ക്ലാസ്സിൽ കയറാൻ നിന്നപ്പോഴാണ് നയന എന്ന് പറയുന്ന കുട്ടി അഫിയോട് പറഞ്ഞതൊക്കെ പെട്ടെന്ന് മൈൻഡിൽ വന്നത്.. അത് കൊണ്ട് തന്നെ "ഒന്ന് നിൽക്കൂ "

എന്ന് പറഞ്ഞു ഞാൻ അവരുടെ അടുത്ത് പോയി "ലഞ്ച് ബ്രേക്കിന് നയന എന്നെ സ്റ്റാഫ് റൂമിൽ വന്നൊന്ന് കാണണം " എന്നും പറഞ്ഞു ഞാൻ പെണ്ണിനെ ഒന്ന് നോക്കിയപ്പോൾ അത് അവൾക്ക് തീരെ പിടിച്ചില്ലെന്ന് ആ മുഖത്തെ അനിഷ്‌ടം കണ്ടപ്പോൾ എനിക്ക് മനസിലായി..ആഹാ ആട്ടമുണ്ട് 😜.. അത് പറഞ്ഞു ഞാൻ ക്ലാസ്സിലേക്ക് നടന്നു.. പിറകെ അവർ രണ്ട് പേരും.. ഹാജർ വിളിച്ചു ഞാൻ ക്ലാസ്സ്‌ എടുക്കാൻ തുടങ്ങി... കുറെ ആയില്ലേ അത് കൊണ്ട് തന്നെ ചെറിയ അനിഷ്‌ടം ഒക്കെ തോന്നുന്നുണ്ട്... ************* സുടുവയുടെ പുറകെ തന്നെ ക്ലാസ്സിലേക്ക് കയറി നയനയെ ഒന്ന് പുച്ഛിച്ചു കൊണ്ട് ഞാൻ മിസിരിയുടെ അടുത്ത് ചെന്നു ഇരുന്നു.. പെണ്ണ് എന്നെ ഒന്ന് നോക്കുന്ന പോലും. ഇവൾക്ക് ഇതെന്താ പറ്റിയെ എന്ന് ആലോചിക്കാൻ ആഗ്രഹം ഉണ്ടെങ്കിലും സുടുവ പുറത്താക്കിയാലോ എന്ന് ആലോചിച്ചു ആ ശ്രമം ഉപേക്ഷിച്ചു ഞാൻ സുടുവയെ നോക്കിയിരിക്കാൻ തുടങ്ങി..

പ്രേസേന്റ് വിളിച്ചതിന് ശേഷം ബോർഡിൽ ECONOMICS എന്ന് എഴുതി എന്തൊക്കെയോ പറയാൻ തുടങ്ങി.. എനിക്ക് ആണെങ്കിൽ ഉറക്കം വരാനും 🥱 പതിയെ ഞാൻ ഡെസ്കിൽ തല വച്ചു കിടന്നതും എന്തോ ഒന്ന് തലയിൽ വന്നു കൊണ്ടിരുന്നു.. പകച്ചു കൊണ്ട് ഞാൻ ചുറ്റും നോക്കിയപ്പോൾ എല്ലാവരും എന്നെ തന്നെ നോക്കുന്നു.. ഞാൻ കുറച്ചു നേരം കൊണ്ട് ഗ്ലാമർ എങ്ങാനും കൂടിയോ 😜 ഞാൻ എന്നെയും ചുറ്റുപാടും നിരീക്ഷിക്കുന്ന ഇടയിൽ ആണ് എന്നെ തന്നെ കയ്യും കെട്ടി നോക്കി നിൽക്കുന്ന സുടുവയെ കണ്ടത്.. ആ മുഖത്തു ദേഷ്യം ഉണ്ടോ 🤔 ഉണ്ട് 😁 ഞാൻ കിടന്നത് കണ്ടിട്ടുണ്ടാവും.. ഹാ "താൻ എന്തിനാ ഇങ്ങോട്ട് കെട്ടിയെടുക്കുന്നെ" ഗൗരവം വിടാതെ തന്നെ സുടുവ ചോദിച്ചു.. വായിനോക്കാൻ ആണെന്ന് പറയണം എന്ന് ഉണ്ടെങ്കിലും "ഒന്നുമില്ല " എന്നതിൽ ഉത്തരം ഒതുക്കി.. "ഗെറ്റ് ഔട്ട്‌ " അതാണ് പിന്നെ കേട്ടത്.. ഞാൻ ഒന്ന് നെടുവീർപ്പിട്ട് കൊണ്ട് മിസിരിയെ നോക്കിയപ്പോൾ വായ പൊത്തി ചിരിക്കുകയാണ് ശവം..

ഞാൻ അവളെ പുച്ഛിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങാൻ നിന്നപ്പോഴാണ് ബ്ലഡി സുടുവ വീണ്ടും വിളിച്ചത്.. "ഒന്ന് നിന്നെ " ഇനി എന്തിനുള്ള പുറപ്പാട് ആണെന്ന് കരുതി സുടുവയെ നോക്കിയപ്പോൾ എന്നെ തന്നെ ഗൗരവത്തിൽ നോക്കുന്നു.. "എങ്ങോട്ടാ" ഏ ഇയാളല്ലേ ഗെറ്റ് ഔട്ട്‌ അടിച്ചത്.. ഇനി ഗെറ്റ് ഔട്ടിന് വേറെ വല്ല അർത്ഥവും ഉണ്ടോ 🤔 ആവേ.. ഞാൻ സുടുവയെ തന്നെ നോക്കിയപ്പോൾ അതെ നിൽപ്പാണ്.. "ബുക്ക്‌ എടുത്തു വന്നു ഇവിടെ നിൽക്ക് " ബോടിന്റെ ഭാഗത്തേക്ക് ചൂണ്ടി പറഞ്ഞപ്പോൾ ഞാൻ ദയനീയതയോടെ സുടുവയെ നോക്കി.. എവിടെ ആ ഹംക്ക് നോക്കുന്നെ പോലും ഇല്ല.. ഇനി യാതൊരു വഴിയും ഇല്ലെന്ന് മനസ്സിലായി.. ഞാൻ പിന്നെ ഒന്നും മിണ്ടാത്തെ ബുക്ക്‌ ഉം എടുത്തു സുടുവ പറഞ്ഞ ഇടത്തേക്ക് തന്നെ പോയി നിന്ന് സുടുവയെ വായി നോക്കാൻ തുടങ്ങി... ************* പെണ്ണ് ഡെസ്കിൽ തല വച്ചു കിടന്നപ്പോൾ തന്നെ എന്റെ ക്ലാസ്സിനെ കുറിച്ച് ഞാൻ നല്ലത് പോലെ ഒന്ന് സ്മരിച്ചു 😁

അവളെ പിടിച്ചു പുറത്താക്കാം എന്ന് കരുതിയെങ്കിലും എനിക്ക് പിന്നെ കാണാൻ പറ്റൂലല്ലോ എന്ന് കരുതിയാണ് എന്റെ അടുത്ത് തന്നെ നിർത്തിയത്... ക്ലാസ്സ്‌ എടുക്കുന്നതിന്റെ ഇടയിൽ ഞാൻ അവളെ നോക്കുമ്പോൾ എന്നെ തന്നെ നോക്കി നിൽക്കുകയാണ്.. 'ഈ പെണ്ണ് എന്നെ വഴി തെറ്റിക്കും ' കുറച്ചു കഴിഞ്ഞപ്പോൾ ബെൽ അടിച്ചു.. രജിസ്റ്റർ എല്ലാം എടുത്തു പോവാൻ നിന്നപ്പോൾ പെണ്ണിനെ ഒന്ന് ചോടുപ്പിക്കണം എന്ന് തോന്നി.. ചുമ്മാ ഒരു രസം 😜 "അഫ്ന എന്റെ കൂടെ വരൂ "അതും പറഞ്ഞു ഞാൻ പുറത്തേക്കിറങ്ങി നടന്നു... 'ഈ സുടുവ എന്തിനാ പടച്ചോനെ എന്നെ വിളിക്കുന്നെ ' അഫി ആത്മിച്ചു കൊണ്ട് സുടുവയുടെ പിന്നാലെ ഇറങ്ങി.. ഒഴിഞ്ഞ ഒരു ക്ലാസ്സ്‌ റൂമിന് മുന്നിലെത്തിയതും ഞാൻ ഒന്ന് നിന്നു പിറകിലേക്ക് നോക്കിയപ്പോൾ ആടി പാടി നാലുപാടും നോക്കി നടന്നു വരുന്ന പെണ്ണിനെ കണ്ടതും ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു... ആ ക്ലാസ്സ്‌ റൂമിൽ കയറി അവളെ വെയ്റ്റ് ചെയ്തു നിന്നു...

അടുത്തെത്തിയതറിഞ്ഞതും കൈ പിടിച്ചു വലിച്ചു കൊണ്ട് ക്ലാസ്സ്‌ റൂമിന് ഉള്ളിൽ കയറ്റി.. ************** സർ ന്റെ പിന്നാലെ ചുറ്റും നോക്കിക്കൊണ്ട് നടക്കുമ്പോഴാണ് പെട്ടെന്ന് ആരോ ഒരു ക്ലാസ്സ്‌ മുറിയിലേക്ക് വലിച്ചത്.. പേടിച്ചു മുള്ളിയില്ല എന്നെ ഒള്ളു.. പേടിയോടെ തന്നെ ചുറ്റുപാടും നോക്കിയപ്പോൾ ആകെ ഇരുട്ടാണ്.. ഞാൻ പേടിച്ചു കൊണ്ട് ചുമരിനോട് ചേർന്ന് നിന്നതും പെട്ടെന്ന് എന്തോ വെളിച്ചം മുഖത്തേക്ക് അടിച്ചു.. നോക്കുമ്പോൾ ഒരു ജനാല മാത്രം തുറന്നിട്ട് എന്നെ നോക്കി വശ്യമായി ചിരിച്ചു അടുക്കലേക്ക് നടന്നു വരുന്ന സുടുവയെ ഞാൻ ഒരു പകപ്പോടെയും പേടിയോടെയും നോക്കി.........തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story