ECONOMICS: ഭാഗം 4

economics

രചന: rinsi

 അടുക്കളയിൽ നിന്ന് എന്തൊക്കെയോ ഒച്ചയും ബഹളവും കേട്ട് കൊണ്ട് ആണ് കണ്ണ് തുറന്നത് ആദ്യം തന്നെ നോക്കിയത് ക്ലോക്കിലേക്കാണ് 'പടച്ചോനെ ' അറിയാതെ തന്നെ വിളിച്ചു പോയിരുന്നു.. സമയം എട്ട് മണിയായി വേഗം അടുക്കളയിലേക്കോടി. അടുക്കളയുടെ അവസ്ഥ കണ്ട് കരച്ചിലൊക്കെ വരുന്നുണ്ടെങ്കിലും അതിനെക്കയും എന്നെ സങ്കടപ്പെടുത്തിയത് ഉമ്മ അടുക്കളയിൽ കയറിയതാർന്നു.. എല്ലാത്തിനും എന്റെ നശിച്ച ഉറക്കത്തെ പറഞ്ഞാൽ മതിയല്ലോ.. കണ്ണും നിറച്ചു കൊണ്ട് ആ വാതിൽ പടിയിൽ തന്നെ ഞാൻ ഉമ്മാനെ നോക്കിക്കൊണ്ട് നിന്നു..ഉമ്മ തിരിഞ്ഞു നോക്കിയപ്പോഴാണ് കണ്ണ് നിറച്ചു നിൽക്കുന്ന എന്നെ കണ്ടത്. തിരിഞ്ഞു നോക്കാതെ കാണുമോ എന്നുള്ള ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല കഥയിൽ ചോദ്യമില്ല മക്കളെ.. അയ്യോ റൂട്ട് മാറി.. ഉമ്മനെയും നോക്കി കണ്ണ് നിറച്ചു നിൽക്കുന്ന എന്നെ കണ്ട് ഉമ്മ ഒരു കൈ കൊണ്ട് എന്നെ മാടി വിളിച്ചു.. വിളിക്കാൻ കാത്തു നിന്നപോലെ ഞാൻ ഉമ്മാടെ അടുത്തെത്തി..

എന്റെ കണ്ണെല്ലാം തുടച്ചു തന്നു എന്നെ ചേർത്ത് പിടിച്ചു.. "എന്തിനാ ഉമ്മച്ചി അടുക്കളയിൽ കയറിയത് എന്നെ ഒന്ന് വിളിച്ചാൽ ഞാൻ എണീക്കുമായിരുന്നല്ലോ " ചുണ്ട് ഒന്ന് കൂർപ്പിച്ചു കൊണ്ട് സങ്കടത്തോടെ തല താഴ്ത്തി ഞാൻ പറഞ്ഞു "ഉമ്മാടെ കുട്ടി ഉറങ്ങിക്കോട്ടെ എന്ന് കരുതി. ഉമ്മാക്ക് ഇപ്പൊ എണീക്കാനൊക്കെ പറ്റുന്നുണ്ട് " ഉമ്മച്ചി പറഞ്ഞപ്പോഴാണ് ഞാനും അത് ശ്രദ്ധിച്ചത് ഉമ്മച്ചിക്ക് എണീറ്റ് നിൽക്കാനൊക്കെ പറ്റുന്നുണ്ട് സന്തോഷം കൊണ്ട് ഞാൻ ഉമ്മാനെ കെട്ടിപ്പിടിച്ചു കൊണ്ട് കവിളിൽ അമർത്തി മുത്തി.. ഉമ്മ ഒരു പുഞ്ചിരിയോടെ തലയിൽ വിരലോടിച്ചു..പെട്ടെന്ന് സ്കൂളിൽ പോവണ്ടേ എന്ന കാര്യം ഓർമ വന്നപ്പോൾ ഉമ്മായിൽ നിന്ന് വിട്ട് നിന്ന് കോലായീലേക്ക് ഓടി സമയം നോക്കിയപ്പോൾ പത്തു മണി ആയിട്ടുണ്ട് ഇനി പോയിട്ട് കാര്യമില്ല എന്ന് തോന്നിയത് കൊണ്ട് തന്നെ ഉമ്മാനെ ഒരു ഭാഗത്തു ഇരുത്തി പണിയെല്ലാം ചെയ്തു തീർത്തു ഉമ്മാക്കുള്ള ഫുഡ്‌ ഉം മരുന്നുമെല്ലാം കൊടുത്ത് ഉമ്മ ഉറങ്ങിയെന്ന് കണ്ടപ്പോൾ എന്റെ പണിക്ക് ഇറങ്ങി..

എന്ത് അടുക്കള പണി തന്നെ.. ജീവിക്കേണ്ടേ.. ആ നാലുകെട്ട് തറവാട്ടിന് മുന്നിലാണ് എന്റെ കാൽപാതം നിന്നത് ഇവിടെക്കാണ് ഞാൻ അടുക്കളപ്പണിക്ക് വരാറുള്ളത് അതിൽ എനിക്ക് വിഷമമൊന്നുമില്ല ആരാന്റെ മുന്നിൽ കൈ നീട്ടുന്നതിനേക്കായും നല്ലതാണ് സ്വന്തമായി അധ്വാനിക്കുന്നത് എന്റെ ഒരു കോൺസെപ്റ് അതാണ്. ഞാൻ അടുക്കള ഭാഗത്തു കൂടെ കയറി സിങ്ക്ലേക്ക് ഒന്ന് നോക്കി കഴിച്ച പാത്രങ്ങൾ എല്ലാം അങ്ങനെയുണ്ട്.. "എന്താ കുട്ട്യേ നേരം വൈകിയേ "ജാനകിയമ്മ അങ്ങനെ ചോദിച്ചപ്പോൾ എന്ത് ഉത്തരം പറയും എന്ന് നിശ്ചയമുണ്ടായിരുന്നില്ല.. ഉറങ്ങി പോയെന്ന് പറഞ്ഞാൽ അത് മതി ഇവിടുത്തെ ആളുകളെ ചെവിയിലെത്തി പണിയിൽ നിന്ന് പിരിച്ചു വിടാൻ.. ജാനകിയമ്മ എന്റെ കൂടെ അടുക്കള പണിഎടുക്കുന്നതാണ് ഒരാൾ കൂടെയുണ്ട് സുമി ചേച്ചി.. റസിയുമ്മ ആളൊരു പാവമാണ്.. എന്റെ ഉമ്മാനെ പോലെ തന്നെ ഭർത്താവ് മരിച്ചതാണ് രണ്ട് ആൺകുട്ടികളാണ് രസിയുമ്മക്ക് രണ്ടു കുറുന്മാർ ഒരാൾ പത്തിലും മറ്റയാൾ നാലിലുമാണ്.. ജീവിക്കാൻ വേറെ മാർഗ മില്ലാത്തത് കൊണ്ട് ഈ പണിക്ക് വരുന്നു.. ഓരോന്നു ആലോചിച്ചു ജാനു അമ്മയെ ആകെ മറന്നിരുന്നു..

"ഈ ലോകത്തൊന്നും അല്ലെ കുട്ട്യേ നീ.. ഇന്ന് ഇവിടുത്തെ കൊച്ചുമകൻ വരുന്നുണ്ടെത്രെ അവന് വേണ്ട ഫുഡ്‌ എല്ലാം ഉണ്ടാക്കണം വേഗം നോക്ക് പണിയെല്ലാം "ജാനു അമ്മ അല്പം ദേഷ്യം കലർത്തി ശകാരിച്ചപ്പോഴാണ് ചിന്തകളിൽ നിന്ന് ഉണർന്നത്.. ഒന്ന് തലയിട്ടിക്കൊണ്ട് പണികളിൽ മുഴുകി.. "അവരെല്ലാം എത്തി ഫുഡ്‌ എല്ലാം എടുത്തു വെക്കൂ "വീട്ടുകാരുടെ നിർദേശം വന്നപ്പോൾ ഡെയിനിങ് ഹാളിൽ ഫുഡ്‌ എല്ലാം നിരത്തി വച്ചു. ഒരുപാട് ഐറ്റംസ് ഉണ്ട് അതിന് മാത്രം ഏത് തമ്പുരാനാണാവോ വരുന്നേ..എല്ലാം റെഡി ആക്കിയതിന് ശേഷം ഉമ്മാക്ക് ഉച്ചക്കുള്ള ഫുഡ്‌ കൊടുക്കേണ്ടേ എന്ന് ഓർത്തു ഇറങ്ങാൻ നിൽക്കുമ്പോഴാണ് കൊച്ചമ്മ(വീട്ടിലെ ആൾ)പാത്രങ്ങൾ എല്ലാം കഴുകി വച്ചു പോയാൽ മതിയെന്ന് പറഞ്ഞത്.. നിവർത്തി ഇല്ലാതെ അവിടെ നിന്നു. മനസ്സിൽ ആകെ ഉമ്മച്ചിയെ ഒള്ളു.. പെട്ടെന്നാണ് ആരോ എന്നെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ഞാൻ ചിന്തകളിൽ നിന്ന് മുഖമുയർത്തി നോക്കിയത്..

'പടച്ചോനെ സുന്ദരൻ കടുവ എന്താ ഇവിടെ ' അതും വിചാരിച് ഞാൻ സുന്ദരനെ തന്നെ നോക്കി നിന്നപ്പോഴാണ് സർഉം എന്നെ നോക്കിയത്.. "വേഗം പണി തീർത്തു പോവാൻ നോക്കൂ എല്ലാവരും " കൊച്ചമ്മ അത് പറഞ്ഞപ്പോൾ സംശയത്തോടെ നെറ്റി ചുളിച്ചു നോക്കുന്ന സുന്ദരൻ കടുവയെ കണ്ടില്ലെന്ന് നടിച്ചു പണിയെല്ലാം തീർത്തു ഇറങ്ങാൻ നിൽക്കുമ്പോഴാണ് "അക്കു നീ ഇത് ആരെ നോക്കി നില്ക്കാ "എന്നുള്ള കൊച്ചാമ്മയുടെ ശബ്ദം കേട്ടത് ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ എന്നെ തന്നെ നോക്കി കൊച്ചമ്മയുടെ കൂടെ പോവുന്ന സുന്ദരൻ കടുവയെ ആണ് കണ്ടത്.. ഞാൻ പരിഭ്രാമത്തോടെ തല താഴ്ത്തി വേഗം അവിടെ നിന്ന് ഇറങ്ങി.. ************** ഉമ്മ ഇന്ന് ജോബിന് പോവേണ്ട എന്ന് പറഞ്ഞപ്പോൾ ആദ്യം ഓർമ വന്നത് ആ കാന്താരിയെ ആണ്.. കാന്താരി ഒന്നുമല്ല ഒരു പാവം.. അല്ല നിങ്ങൾക്ക് എന്നെ മനസ്സിലായോ ഞാൻ ആഖിബ് സാദ് VHSS സ്കൂളിൽ താൽക്കാലിക അധ്യാപകനായി വർക്ക് ചെയ്യുന്നു. ECONOMICS ആണ് സബ്ജെക്ട് എന്ന് അറിയാമല്ലോ..

ഉപ്പ ഒരു അധ്യാപകനാണ് റിട്ടേഡ് ആയെങ്കിലും നാട്ടുകാർക്കെല്ലാം ഉപ്പയോട് വളരെ ബഹുമാനമാണ് ആ പോയിന്റ് തന്നെയാണ് എന്നെയും ഒരു അധ്യാപകനാവാൻ പ്രേരിപ്പിച്ചത്.സ്കൂളിൽ വിളിച്ചു ലീവ് പറഞ്ഞു ഞാൻ ഉമ്മയെയും ഉപ്പയെയും പെങ്ങളുട്ടിയെയും കൂട്ടി ഉപ്പാടെ വീട്ടിലേക്ക് വന്നു. പ്രധീക്ഷിക്കാതെയാണ് അഫ്നയെ ഇവിടെ കണ്ടത് അതും ഒരു വേലക്കാരിയുടെ രൂപത്തിൽ ഞാൻ അവളെ തന്നെ സ്ഥലകാല ബോധമില്ലാതെ നോക്കി നിന്നു പോയി.. അവൾ വീട്ടിൽ നിന്ന് പോയിട്ടും അവൾ തന്നെയായിരുന്നു മനസ്സിൽ.. ഞാൻ ഉമമ്മയോട് അവളെ പറ്റി ചോദിക്കാം എന്നും വിചാരിച്ചു ഗോവണി ഇറങ്ങി താഴേക്ക് പോയി.. ************ രാത്രി കിടന്നിട്ടും ഉറക്കം തിരിഞ്ഞു നോക്കിയില്ല.. സർ ഇന്ന് നോക്കിയ ആ നോട്ടം മാത്രമാണ് മനസ്സിൽ.. ഇത്ര കാലം ആരെയും അറിയിക്കാതെ കൊണ്ട് നടന്ന ബുദ്ധിമുട്ടുകൾ സർ മനസ്സിലാക്കിയല്ലോ എല്ലാവരെയും ഇനി അറിയിക്കുമൊ എന്നെ പിന്നെ എല്ലാവരും സഹതാപത്തോടെ അല്ലെ നോക്കുക ചിന്ത പല വഴിക്ക് കടന്നു പോയി.. നടക്കാനുള്ളതെന്തായാലും നടക്കും എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു ഉമ്മച്ചിയെ കെട്ടിപ്പിടിച്ചു നിദ്രയെ പുൽകി..........തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story