ECONOMICS: ഭാഗം 49

economics

രചന: rinsi

"പൊണ്ടാട്ടി അവിടെ ഒന്ന് നിന്നെ.. " സുടുവാ പുറകിൽ നിന്ന് കുറച്ചു സൗണ്ടിൽ വിളിച്ചു പറഞ്ഞതും ഞാൻ എന്തെന്ന ഭാവത്തിൽ തിരിഞ്ഞ് നോക്കി... എന്റെ അടുത്തേക്ക് ഒരു ആക്കിയ ചിരിയോടെ വരുന്ന സുടുവായെ കണ്ടതും ഞാൻ ചുറ്റും കണ്ണോടിച്ചു.. എല്ലാവരും അവരുടേതായ തിരക്കുകളിലാണ്.. ഈ സുടുവാ ഇതെന്തിനുള്ള പുറപ്പാട് ആണെന്നാവോ... സുടുവാ എന്റെ അടുത്തു വന്നു നിന്ന്.. ഞാൻ എന്താണെന്നുള്ള ഭാവത്തോടെ സുടുവായെ നോക്കിയതും എന്നെ നോക്കി ഒന്ന് ചിരിച്ച ശേഷം എന്റെ കയ്യും പിടിച്ചു നടന്നു... ഡ്രസ്സ്‌ ആൻഡ് ഓർണമെൻറ്സ് എല്ലാം വാങ്ങിച്ചതിന് ശേഷം ഫുഡ്‌ എല്ലാം കഴിച്ചതിനു ശേഷമാണ് നങ്ങൾ വീട്ടിലേക്ക് മടങ്ങിയത്... ദിവസങ്ങൾ ആർക്ക് വേണ്ടിയും കാത്തു നിൽക്കാതെ അതിന്റെ വഴിക്ക് അങ് കടന്നു പോയി... ഇന്നാണ് അഫിയുടെയും സുടുവയുടെയും കല്യാണം...

അഫിയെ നന്നായി അണിയിച്ചു ഒരുക്കുന്ന തിരക്കിലാണ് ഫ്രണ്ട്‌സ് എല്ലാവരും... ചുവപ്പും ഗോൾഡൻ കളർ ഉം കലർന്ന ഒരു ലഹങ്കയാണ് അഫിയുടെ വേഷം..ഒരുക്കങ്ങൾ എല്ലാം കഴിഞ്ഞതും അവർ ഓഡിറ്ററിയത്തിലേക്ക് പുറപ്പെട്ടു.. ഓഡിറ്റോറിയത്തിൽ വച്ചാണ് കല്യാണം... ഓഡിറ്റോറിയത്തിൽ സ്റ്റേജ് ഇൽ ആയി അതി മനോഹരമായി അണിയിച്ചൊരുക്കിയ സെറ്റിയിൽ അഫിയെ ഇരുത്തിക്കൊണ്ട് മിസിരിയും നയനയും ഫോട്ടോ എടുക്കാൻ തുടങ്ങി..പെട്ടെന്നു നയനയുടെ ഫോൺ റിങ് ചെയ്തു.. നോക്കുമ്പോ അതാ നമ്മുടെ ആരി.. "ന്താടി " കാൾ എടുത്ത് കൊണ്ട് മിസിരി ചോദിച്ചു... "ഞാൻ വരാതെ ഫോട്ടോ എടുക്കല്ലെട്ടോ.. എന്നെ ഇവിടുന്ന് ആരും വിടുന്നില്ല.. 🤧" ആരി ഒരു പ്രേത്യേക രീതിയിൽ പറഞ്ഞതും നയനയും മിസിരിയും ചിരിച്ചു പോയിരുന്നു.. അവരുടെ ചിരി കണ്ടതും ആരിക്കുട്ടിക്ക് പ്രാന്ത് ഇളകിയില്ലേ.. "ഞാൻ വരാതെ ആരേലും ഫോട്ടോ എടുത്താൽ അവരുടെ തല പൊട്ടിത്തെറിച്ചു കതിപോകട്ടെ " ആരി പറഞ്ഞതും രണ്ടിന്റെയും ചിരി സ്വിച്ച് ഇട്ടപോലെ നിന്ന്..

അപ്പോഴാണ് വേറെ ഒരു കിണി കേട്ടത്.. ഇതിപ്പോ എവിടുന്നാ എന്നും വച്ചു രണ്ടും തിരിഞ്ഞ് നോക്കിയതും അതാ നമ്മുടെ അഫി ഇരുന്ന് ചിരിക്കുന്നു... രണ്ടിനും സഹിക്കോ.. അപ്പോഴേക്കും ആരിയെ അവിടെ നിന്ന് ആരോ വിളിച്ചത് കൊണ്ട് കാൾ വച്ചു പോയിരുന്നു... മിസിരിയും നയനയും പരസ്പരം നോക്കി ഒന്ന് ഗൂഢമായി പുഞ്ചിരിച്ച ശേഷം അഫിയുടെ ഇടവും വലവും ഇരുന്നു അവളെ പിച്ചാനും മാന്തനും തുടങ്ങി.. പാവം കൊച്ചു.. അപ്പോഴാണ് നാദി (ആരീടെ ചെക്കൻ.. അഫിടെ കസിൻ ) വന്നു ക്യാമറ മാൻ റെഡി ആയിട്ടുണ്ട് ഫോട്ടോ എടുക്കാൻ തുടങ്ങാ എന്ന് പറഞ്ഞത്... മൂന്നും ചാടി എണീറ്റു ഫോൺ ക്യാമറ നോക്കി മേക്കപ്പ് എല്ലാം റെഡി അല്ലെ എന്ന് ഉറപ്പ് വരുത്തിക്കൊണ്ട് ഫോട്ടോ എടുക്കാൻ നിന്ന്... അരമണിക്കൂർ ആയിട്ടും മൂന്നിന്റെയും ഫോട്ടോ എടുപ്പ് കഴിയുന്നില്ലെന്ന് കണ്ട ഷാഫിപ്പാ വന്നു മിസിരിയെയും നയനയെയും ഫുഡിന്റെ കാര്യവും പറഞ്ഞു സ്റ്റേജ് ഇൽ നിന്ന് വിളിച്ചു കൊണ്ട് പോയി.. ഫുഡ്‌ മുക്യം അഫിയെ എന്നും പറഞ്ഞു ദയയോടെ നോക്കുന്ന അഫിയെ നിഷ്പ്രയാസം പുച്ഛിച്ചു കൊണ്ട് സ്റ്റേജ് ഇൽ നിന്ന് ഇറങ്ങി പോയി...

പിന്നെ ഓരോരുത്തർ വരുന്നു ഫോട്ടോ എടുക്കുന്നു എന്നെ അറിയോ മോളെ ഞാൻ ഇബാറാണ് ഓരാണ് എന്നെല്ലാം പറഞ്ഞു ഇറങ്ങി പോവുന്നു.. ഈ സൈക്കിൾ തന്നെ നടന്നു കൊണ്ടിരിക്കുന്നതിന്റെ ഇടയിലാണ് ഷാഫിപ്പാ സ്റ്റേജ് ഇൽ കയറി വന്നു നിക്കാഹിനു പോവുകയാണെന്ന് പറഞ്ഞത്... ഷാഫിപ്പാ നിക്കാഹിനു പോവുകയാണെന്ന് പറഞ്ഞത് മുതൽ ഹൃദയമിടിപ്പ് സാധാരണകത്തിയിലല്ല.. ആകെക്കൂടെ ഒരു പരവേഷം..ഒന്നിലും അങ് ശ്രദ്ധ കേന്ത്രീകരിക്കാൻ പറ്റുന്നില്ല.. ആകെക്കൂടെ ഒരു വെപ്രാളം വന്നു എന്നെ പിടി കൂടി..... അപ്പോഴാണ് ചെക്കന്റെ വീട്ടിൽ നിന്നും പെൺപട എത്തിയത്.. വണ്ടി നിർത്തിയതും ആരി ഒന്നും നോക്കാതെ ഇറങ്ങി ഓടി അഫിടെ അടുത്ത എത്തി.. ചിന്തവിഷ്‌ട ആയി ഇരിക്കുന്ന അഫിയെ കണ്ടതും തലക്ക് ഒന്ന് അങ് കൊടുത്തു... തലക്ക് നല്ല കനത്തിൽ തന്നെ ഒന്ന് കിട്ടിയപ്പോഴാണ് ബോധമണ്ഡലത്തിൽ ഞാൻ തിരികെ എത്തിയത്.. ഇതിപ്പോ എവിടന്ന് വന്നു എന്നും കരുതി നോക്കുമ്പോ അതാ തൊട്ടടുത്തു ഉള്ള പല്ലെല്ലാം കാണിച്ചു കൊണ്ട് നിൽക്കുന്ന ആരി..

അപ്പോൾ തന്നെ ഈ സാധനത്തിന്റെ പണിയാണെന്ന് ഞാൻ ഊഹിച്ചു 🤧 അഫിയെ നേരെ ഇരുത്തി കൊണ്ട് അഫി ക്യാമറ മാന്റെ നേരെ തിരിഞ്ഞു.. "ഏഹ് സേട്ടാ.. ക്യാമറ സേട്ടാ " ആരി ഉറക്കെ അങ് വിളിച്ചതും "എന്നതാ കൊച്ചേ " എന്നും പറഞ്ഞു ക്യാമറ കൊണ്ട് നിൽക്കുന്ന ഒരു സേട്ടൻ വിളി കേട്ടു.. "അത് ഫോട്ടോ എടുക്കാൻ " അതും പറഞ്ഞു ആരി പോസ് ചെയ്യാൻ തുടങ്ങി.. ഇരുന്നും കിടന്നും അഫിയെ കെട്ടിപ്പിടിച്ചും ഉമ്മവച്ചുമെല്ലാം ഫോട്ടോ എടുപ്പ് തകൃതി ആയി നടന്നു പോവുമ്പോഴാണ് നേരത്തെ ഫുഡ്‌ മുക്യം എന്നും പറഞ്ഞു പോയ രണ്ടെണ്ണം വന്നത്.. ആരിയും അഫിയും അന്തസായി ഫോട്ടോ എടുക്കുന്ന കണ്ടതും രണ്ടിനും സഹിക്കോ.. രണ്ടും സ്റ്റേജ് ഇൽ കയറി.. പിന്നെ അവിടെ കണ്ടത് ആ ക്യാമറ മാന്റെ രോദനം മാത്രമാണ്.. "നിക്കാഹ് കഴിഞ്ഞ് ചെക്കനെത്തി.. " കൂട്ടത്തിൽ നിന്ന് ആരോ പറഞ്ഞതും അഫിയെ തനിച്ചാക്കി മൂന്നും സ്റ്റേജ് ഇൽ നിന്ന് ഇറങ്ങി... മിസിരിയും നയനയും വന്നവരെ വായിനോക്കുകയാണെങ്കിൽ ആരി ഇവിടെ ഉള്ളതിനെ വായിനോക്കുകയായിരുന്നു...

സുടുവ പിങ്ക് ആൻഡ് വൈറ്റ് ആയ ഒരു സ്യൂട്ട് ആണ് ധരിച്ചിരുന്നത്.. സുടുവാ സ്റ്റേജ് ഇൽ കയറി അഫിയെ മഹർ അണിയിച്ചു... മൂന്നും ഇറങ്ങി പോയതും വീണ്ടും നെഞ്ച് കിടന്ന് ബാന്റ് മേളം നടത്താൻ തുടങ്ങി... തല താഴ്ത്തി അങ്ങനെ നിൽക്കുമ്പോഴും സുടുവാ അടുത്ത വരുന്നതിന്റെ കാലടികൾ ഉയർന്നു കേൾക്കാമായിരുന്നു.. സുടുവാ അടുത്തെത്തി നിന്നതും മഹർ അണിയിക്കുമ്പോഴും എല്ലാം എന്റെ തല താഴ്ന്നു തന്നെ ആയിരുന്നു... കുറച്ചു ഫോട്ടോ ഒക്കെ എടുത്ത ശേഷം അവരിൽ കുറച്ചു ആളുകൾ വന്നു എന്നെ ഡ്രസിങ് റൂമിലേക്ക് കൊണ്ട് പോയി... പെണ്ണ് തല ഒന്ന് ഉയർത്തുക പോലും ചെയ്യാതെ അങ്ങനെ നിൽക്കുന്നത് കണ്ടപ്പോൾ സത്യം പറഞ്ഞാൽ ചിരിയാണ് വന്നത്... അവളുടെ ഹൃദയമിടിപ്പ് എനിക്ക് കേൾക്കാമായിരുന്നു.. എന്താ ഇത്.. ഒരു കല്യാണം കഴിക്കുന്നതിനു ഇത്ര പേടിയോ.......തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story