💞ഏകലവ്യ 💞: ഭാഗം 4

ekalavya

രചന: MINNA MEHAK

 "എന്ത് " "അല്ല എന്താ അമ്പലത്തിൽ പോയപ്പോ എന്നെ വിളിക്കാഞ്ഞേ " "അത് എന്തായാലും നാളെ അമ്പലത്തിൽ പോവണം അപ്പൊ കൊണ്ട് പോകാം എന്ന് വിചാരിച്ചു " "പിന്നെ ഇന്ന് ഈ വീട്ടിൽ എന്തെങ്കിലും പരുപാടി ഉണ്ടോ " "അതെന്താ അങ്ങനെ ഒരു ചോദ്യം ' "താഴെ ഉള്ള പിടിപ്പതു പണിയും ആളെ വിളിക്കുന്ന തിരക്കും ഒക്കെ കണ്ടു ചോദിച്ചതാ " "ഓഹ് അത്. വർഷത്തിൽ ഒരിക്കൽ വീടിന്റെ ഐശ്വര്യത്തിനു വേണ്ടി പൂജ നടത്താറുണ്ട്. ഈ വർഷം ഇന്നാണ് ഉചിത ദിവസം എന്ന് പൂജാരി പറഞ്ഞിരുന്നു " "അതിനു എന്തിനാ ഇത്ര ആളുകൾ " "ഏട്ടന് മനാട്ട് മനയിലെ പൂജയെ കുറിച്ച് അറിയാഞ്ഞിട്ട.. ഇവിടെ ഒരു പൂജ ഉണ്ടെങ്കിൽ ഈ നാട്ടിലെ ആളുകൾക്ക് ഉത്സവും പള്ളിപെരുന്നാളും ഒക്കയാ " "intresting " "എന്നാ ഏട്ടൻ ഒരുങ്ങി വരാൻ നോക്ക്. പിന്നെ വെസ്റ്റേൺ സ്റ്റൈലിൽ ഒന്നും ഒരുങ്ങല്ലേ.. ഇത് കേരളാ " "ലക്ഷ്മി വീട്ടിൽ പൂജ ഉള്ളപ്പോ പിന്നെ എന്തിനാ അമ്പലത്തിൽ പോയത് " "ഞാൻ ഒരു വഴിപാട് നേർന്നിരുന്നു. അതിന് പോയതാ " (അഖിൽ ) അവൾ എന്തോ ഒളിക്കാൻ ശ്രമിക്കുന്നുണ്ട്. something fishyy... അതൊക്കെ ആലോചിച്ചു നിൽക്കുമ്പോൾ ആണ് മുത്തശ്ശി വന്നത്..

"മോനെ അഖിലേ.. ഇന്ന് ഇവിടെ ഒരു പൂജ ഉണ്ട്. അതോണ്ട് മോനെ ഈ മുണ്ട് ഉടുത്തു വരണം. വൈകീട്ട് ആണ് പൂജ..നേരം ആയി തുടങ്ങി. ' "മുത്തശ്ശി.... അമ്മാവന്മാരുടെ മക്കൾ ഒക്കെ എവിടെ ആണ്. ഇന്ന് വരോ " "എന്താ മോന് മുഷിഞ്ഞോ " "എയ് ഇല്ല.. ചോദിച്ചു എന്നെ ഒള്ളു " ""ദാസന് 2മക്കൾ ഒന്നാമത്തെ റാം അവൻ si ആണ്. പിന്നെ ranveer അവനും ഒരു പോലീസ്. രണ്ടാളും കോഴിക്കോട് ജില്ലയിൽ ആ. പിന്നെ റാം ഈ ലീവിന് വരുമ്പോൾ കല്യാണം ഉണ്ടാക്കും. പിന്നെ വേണു അവനു ആണും പെണ്ണുമായി ലക്ഷ്മി. അവൾ ഡോക്ടർ ആവാൻ പഠിക്കുന്നു. ഒരു ആഴ്ചകൂടെ ക്ലാസ്സ്‌ ഒള്ളു. അവൾ ഡിഗ്രിയും കഴിഞ്ഞ കുട്ടിയാ.. അവൾക്കു കെട്ട് പ്രായം എത്തി. അത് എത്ര പറഞ്ഞാലും അവൾക്കും അവളുടെ മുത്തച്ചനും മനസിലാവില്ല.. പിന്നെ വിവേക്.. അവന്റെ വലിയ കുട്ടി ഡിഗ്രിക്ക് പഠിക്കാണ് . അവൻ അമ്മ വീട്ടിൽ ആണ്. പിന്നെ കണ്ണൻ അവനെ നീ കണ്ട് കാണും " "കണ്ടു.. അവൻ ആൾ മിടുക്കനാ. പിന്നെ മുത്തച്ഛൻ "

"അത് പറഞ്ഞു വന്നപോയ ഓർത്തെ അദ്ദേഹം നിന്നെ തിരക്കിയിട്ടുണ്ടായിരുന്നു " "ഞാൻ വരാം ഇതൊന്ന് മാറട്ടെ " "ശരി " "അതും പറഞ്ഞു മുത്തശ്ശി പോയി. അപ്പൊ ലക്ഷ്മി അങ്ങോട്ട് കടന്നു വന്നു "ഏട്ടൻ ഇത് വരെ വസ്ത്രം മാറിയില്ലേ " "ഞാൻ പോവാൻ നിക്കായിരുന്നു.. താനും മാറിയില്ലല്ലോ " "അത് കോലം വരയ്ക്കാൻ ഉണ്ടായിരുന്നു " "എന്നിട്ട് കഴിഞ്ഞോ " "ഒരു വിധം.. ഇനി വസ്ത്രം മാറിയിട്ട് മതി എന്ന് മുത്തച്ഛൻ പറഞ്ഞു " "എന്നാ ഞാൻ അങ്ങോട്ട്‌ " അതു പറഞ്ഞു ലക്ഷ്മി അവളുടെ മുറിയിൽ പോയി.. ഞാൻ വസ്ത്രം മാറി കസവുളള മുണ്ട് ഒരു റെഡ് ഷർട്ടും ഇട്ടു മുത്തച്ഛന്റെ അടുത്തേക്ക് വിട്ടു "മുത്തച്ഛ" "അഖിലോ വാ.. മോന് ഇവിടെ പിടിച്ചോ '" "അടിപൊളി സ്ഥലം " "മോനുമായി സംസാരിക്കാൻ നേരം കിട്ടിയില്ല. ഇന്ന് പാടത്തു പണിക്കാരെ നോക്കി നിക്കുമ്പോള്ളാണ് തിരുമേനി വിളിച്ചു ഇന്ന് പൂജക്ക്‌ നല്ല മുഹൂർത്തമാണ് പറഞ്ഞത്. പിന്നെ അതിന്റെ ഓട്ടത്തിലായി.. " "അതൊന്നും സാരമില്ല ഞാൻ ഇവിടെ ഒക്കെ തന്നെ ഉണ്ടാകും "

"മുത്തച്ഛ" "ലക്ഷ്മിയും വന്നല്ലോ " അഖിൽ അവളെ തന്നെ കണ്ണ് എടുക്കാതെ നോക്കി കൊണ്ടിരിന്നു. ഓറഞ്ചു സാരിയും കൈ നിറയെ കുപ്പി വളയും നീണ്ട മുടി മെടഞ്ഞു മുല്ല പൂവും ചൂടി ആളെ മയക്കി ചിരിച്ചു കൊണ്ടുള്ള സംസാരവും.. ഒരു നിമിഷം അവന് സാക്ഷാൽ ലക്ഷ്മി ദേവി പ്രത്യക്ഷ പെട്ടത് പോലെ തോന്നി ലക്ഷ്മിയുടെ സംസാരം വേണ്ടി വന്നു അവളിൽ നിന്ന് കണ്ണ് എടുക്കാൻ. "മുത്തച്ഛ വിളിച്ചു എന്ന് പറഞ്ഞു " "ദേ കോലത്തിന് ചുറ്റും ദീപം തെളിച്ചിട്ടില്ല " "ആഹാ ഞാൻ അത് ചെയ്യട്ടെ '" അതും പറഞ്ഞു അവൾ പോയി. "എന്താടാ അവളെ ഒരു നോട്ടം " "അങ്ങനെ ഒന്നുല്ല " "ഞാനും നിങ്ങളുടെ പ്രായം കഴിഞ്ഞു എത്തിയത'" "മുത്തച്ഛ ഞാൻ ഇപ്പോ വരാം " "എവിടെക്കാ " "ക്യാമറ എടുക്കാൻ " ഞാൻ ഓടി റൂമിൽ ചെന്ന് ക്യാമറ കയ്യിൽ എടുത്തു. ആദ്യം മനസ്സിൽ വന്നത് ലക്ഷ്മിയുടെ മുഖ മായിരുന്നു. അതെടുത്തു താഴെ എത്തിയപ്പോൾ ലക്ഷ്മി ഇരുന്ന് കോലത്തിൽ ദീപം കത്തിക്കുന്നുണ്ടായിരുന്നു.

അവൾ അറിയാതെ അവളുടെ ഓരോ പോസിൽ ക്യാമറ കണ്ണുകൾ അവളെ ഒപ്പി എടുത്തു. പൂജ തുടങ്ങിയപ്പോൾ അവൻ അത് പുതിയ ഒരു അനുഭവം ആയിരുന്നു. ഒന്നും വിടാതെ അവന്റെ ക്യാമറ കണ്ണുകൾ അതിനെ ഒപ്പിഎടുത്തു... പിന്നീട് അവൻ ലക്ഷ്മിയുടെ അരികിൽ ചെന്ന് നിന്നു പൂജ യിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. "എന്താ മാഷേ ഇതൊന്നും പിടിച്ചില്ലേ " "പിടിച്ചു.. സ്‌പെഷ്യലി നിന്നെ " "എന്തോന്ന് " "ഇന്ന് നീ കിടു ലുക്ക്‌ ആയിട്ടുണ്ട് " "ഞാൻ എന്നും ലുക്ക്‌ ഉണ്ട്. പിന്നെ ഇന്ന് എന്ന് താങ്കൾ പറയാൻ ഇതിന് മുൻപ് നിങ്ങൾ എന്നെ കണ്ടിട്ടുണ്ടോ " "അത് പിന്നെ " "ഒരു മിനിറ്റ് " അവൾ അതു പറഞ്ഞു മുത്തച്ഛന്റെ അടുത്തേക്ക് പോയി. അവൻ പിന്നെ പൂജയിൽ ശ്രദ്ധിച്ചു. ഇന്നേരം ലക്ഷ്മി ആരും കാണാതെ വീടിന് ഉള്ളിലേക്ക് വലിഞ്ഞു.....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story