💞ഏകലവ്യ 💞: ഭാഗം 9

ekalavya

രചന: MINNA MEHAK

(ലക്ഷ്മി ) രാവിലെ തന്നെ എന്നെ അന്വേഷിച്ചു അമ്മു വന്നു (അഖിലിന്റെ അനിയത്തി ).. "ചേച്ചി... ചേച്ചി ബിസി ആണോ (അമ്മു ) "ഹേയ് അല്ല... നീ പറ എന്തൊക്കെ നിന്റെ വിശേഷം "(ലക്ഷ്മി ) "ഞാൻ വെറുതെ വന്നതാ.. ഇന്നലെ എന്നാ ഫൈറ്റ് ആയിരുന്നു.. അമ്മോ എന്റെ രോമം വരെ എണീറ്റ് നിന്നു... " ഞാൻ ഓന്ന് പുഞ്ചിരിച്ചു.. "ആന്റി എവിടെ.. കണ്ടില്ലല്ലോ.. "(ലക്ഷ്മി ) "മമ്മി ചേട്ടന്റെ അടുത്ത... ആൾ ഫുൾ ഷോക്കിലാ "(അമ്മു ) "അതെന്താ "(ലക്ഷ്മി ) "ആദ്യമായിട്ടാ ചേട്ടൻ ഒരു ലൈവ് ഫൈറ്റ് സീൻ കാണുന്നെ "(അമ്മു ) "അപ്പൊ നീ ഇതിനു മുൻപ് കണ്ടിട്ടുണ്ടോ "(ഞാൻ ) "ഇല്ല😊" (അമ്മു ) "അല്ല നിന്റെ ഏട്ടന് ഈ ഫൈറ്റ് ഒക്കെ ഇഷ്ടണോ "(ഞാൻ ) "ചേച്ചി എവിടെക്കാ മൂക്ക് പിടിക്കുന്നത് മനസിലായി "(അമ്മു ) "എയ് ഞാൻ ചുമ്മാ ചോദിച്ചതാ "(ഞാൻ ) "ഹും ഹും എനിക്ക് മനസ്സിൽ ആവുന്നുണ്ട് " "എന്ത് "(ഞാൻ ) "ഇവിടെ ഒരു മുഹബത്തിന്റെ കാറ്റ് വീശുന്നില്ലെ "(അമ്മു ) "ഡി, നീ എന്താ ഇങ്ങനെ ഒക്കെ പറയുന്നേ "(ഞാൻ ) "ഒരു പോലീസ് ആയിട്ടും കള്ളം പറയുന്നോ "(അമ്മു )

"ഒക്കെ ഞാൻ ഒന്നും ചോദിച്ചിട്ടില്ല നീ ഒന്നും കേട്ടതും ഇല്ല, നമുക്ക് നിന്റെ ഏട്ടന്റെ അടുത്ത് പോകാം "(ഞാൻ ) "ഒക്കെ, വാ. ഏട്ടന് എന്തായാലും ബോർ അടിച്ചു ഇരിക്കായിരിക്കും " ഞങ്ങൾ രണ്ടു പേരും അഖിലിന്റെ റൂമിലേക്കു പോയി.. ചേട്ടൻ ഒരു ചെയറിൽ ഇരുന്നു പുറത്തേക്ക് നോക്കി പുസ്തകം വായിക്കായിരുന്നു... "അതേ ഏട്ടാ ബിസി ആണോ "(അമ്മു ) ഏട്ടന് തിരിയാതെ തന്നെ പറഞ്ഞു ബിസി ആണന്നു "ചേച്ചി എന്നാ നമുക്ക് പോയേക്കാം " പെട്ടന്ന് തിരിഞ്ഞു "എനിക്ക് എന്ത് ബിസിയാ ഉള്ളത്. ഞാൻ ഫ്രീയാ " (അഖിൽ ) "പക്ഷേ ചേച്ചി നമ്മൾ ബിസി അല്ലെ "(അമ്മു ) "അതേ "(ഞാൻ ) "ചേട്ടന്റെ വാവ ഇങ് വാ.. ചേട്ടന് ഒരു കാര്യം പറയാനുണ്ട് "(അഖിൽ ) "എന്താ ഒലിപ്പീരു, ചേച്ചി വാ അല്ലെങ്കിൽ ഇത് ഇവിടെ ഒന്നും അവസാനിക്കില്ല "(അമ്മു ) ഞങ്ങൾ രണ്ടു പേരും അഖിലിന്റെ അടുത്തുള്ള പടിയിൽ ഇരുന്നു.. ആദ്യം മൂന്നു പേർക്കിടയിലും മൗനം ആയിരുന്നു... "ലക്ഷ്മി എനിക് ഒരു ഡൌട്ട് "(അഖിൽ ) "വല്ല ഊള ഡൌട്ട് ആകും "(അമ്മു ) "അമ്മു നീ മിണ്ടാതെ ഇരി "(അഖിൽ )

"അയ്യോ ഞാനൊന്നും മിണ്ടുന്നില്ലേ "(അമ്മു ) "ചോദിക് "(ഞാൻ ) "നീ മെഡിസിൻ അല്ലെ പഠിച്ചത് "(അഖിൽ ) "അത് ഞാൻ പഠിച്ചിട്ടുണ്ട്. അത് വെച്ചു ഞാൻ upsc എക്സാമും എഴുതി . എന്തോ ഭാഗ്യം കൊണ്ട് ഫസ്റ്റ് അറ്റംപ്റ്റിൽ തന്നെ കിട്ടി.. അങ്ങനെ ആദ്യം കോഴിക്കോട് ആയിരുന്നു അപ്പോയ്ന്റ്മെന്റ്. ഇവിടെ മെഡിസിനിൽ പിജി ചെയ്യാൻ എന്ന വ്യാജേന ഞാൻ കോഴിക്കോട് പോയി. എല്ലാം മുത്തച്ഛന് അറിയാം. പിന്നെ പ്രൊമോഷൻ കിട്ടി ഇപ്പോഴത്തെ നിലയിൽ എത്തി "(ഞാൻ ) "വൗ ഒരു ഫിലിം കാണുന്നത് പോലെ "(അമ്മു ) "എന്താ നീ ഇതിനെ കുറച്ചു വീട്ടിൽ പറയാഞ്ഞേ ".(അഖിൽ ) "ഈ വീട്ടിൽ പെൺകുട്ടികൾ പഠിക്കുന്നത് അപ്പൂർവമാ, മെഡിസിന് തന്നെ അന്ന് കയ്യും കാലും പിടിച്ചിട്ട പോയത് "(ഞാൻ ) അപ്പോഴേക്കും എനിക്ക് ഒരു കാൾ വന്നു "ഒരു മിനിറ്റ് " ഞാൻ അവരിൽ നിന്ന് കുറച്ചു മാറി നിന്നു. (ഫോണിൽ ) "ആ പറയു, സിദ്ധാർഥ് " "മാഡം, കക്കയം ടാമിനടുത്തു നിന്ന് ഒരു ബോഡി കിട്ടിയിട്ടുണ്ട്, " "ആൾ ആരാന്ന് തിരിച്ചറിഞ്ഞോ "(ലക്ഷ്മി ) "ഇല്ല മാഡം, അത് കണ്ടിട്ട് ഒരു റിച് പേഴ്സണി ന്റെ ലുക്ക്‌ ഉണ്ട്, ഐ ഗ്യസ് അത് ഒരു മോഷണ ശ്രമം ആയിരിക്കും " "വിഡ്ഢിത്തരം പറയാതെ, ആളുകൾ കൂടി നിൽക്കുന്ന സ്ഥലത്തു ഒരാളെ കൊന്ന് ആരങ്കിലും മോഷ്ടിക്കുമോ "(ഞാൻ ) "സോറി മാഡം, " "നീ 15മിനിറ്റ് എന്നെ വെയിറ്റ് ചെയ്യ് ഞാൻ അപ്പോഴേക്കും എത്താം " "ഒക്കെ മാഡം " ഞാൻ ഫോൺ വെച്ച് റാം ചേട്ടന്റെ അരികിലേക്കു പോയി.....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story