💕എൻ ജീവനേ...💕: ഭാഗം 6

en jeevane

രചന: സാന്ദ്ര വിജയൻ

" കിങ്ങുവേച്ചീ എന്താ ഇന്ന് ചേച്ചീടെ റൂമിൽ കിടക്കാൻ പറഞ്ഞത്."🤨(ദേവു) " ചെറിയൊരു പണി ഉണ്ട്. നീ ഉണ്ടെങ്കിൽ സഹായത്തിനാളാവും അതാ."😁( ഗായത്രി) " അപ്പുവേട്ടനുള്ള പണിയായിരിക്കും അല്ലേ."😊 " പിന്നല്ലാതെ. നീയീ ചിലങ്ക കെട്ടി അപ്പുവേട്ടന്റെ റൂമിന് മുന്നിലൂടെ നടക്കണം."🚶🏻‍♀️ " അതൊക്കെ ഞാൻ ചെയ്തോളാം ചേച്ചി ഇപ്പൊ എന്ത് ചെയ്യാൻ പോവാ" " കുറച്ച് നേരത്തേക്ക് ഞാൻ ആകാശഗംഗയാവാൻ പോവാ. നീ ഇവിടെ നിക്ക് ഞാൻ പോയി സാരി ഉടുത്തിട്ട് വരാം"

കുറച്ച് നേരത്തിനു ശേഷം " ദേവൂ എങ്ങിനെയുണ്ട് കൊള്ളാമോ" " അയ്യോ ചേച്ചീ കണ്ടിട്ട് തന്നെ പേടിയാവുന്നു.😳വെള്ള സാരീം അഴിച്ചിട്ട മുടീം. ഉണ്ടകണ്ണ് വാലിട്ട് എഴുതിയപ്പോ പറയേ വേണ്ട. അപ്പുവേട്ടൻ കണ്ടാ ബോധം കെട്ട് വീഴും. ഉം... രണ്ട് പ്രേതപല്ലുകൂടി വയ്ക്കായിരുന്നു."🤭 " അതും കൂടി വച്ച് അപ്പുവേട്ടൻ ഡെഡ് ബോഡിയായാ ഞാൻ സമാധാനം പറയേണ്ടിവരും തൽക്കാലം ഇത്രയൊക്കെ മതി." ------- ------ ------ -------- സമയം രാത്രി 12 മണി. ചിലും......ചിലും..... ചിലും.....

(അപ്പു ഉറക്കത്തിൽ നിന്നെഴുന്നേറ്റു.) " ഈ സമയത്താരാ ചിലങ്കകെട്ടി ഡാൻസ് കളിക്കുന്നത്.🤔 വീണ്ടും കേൾക്കുന്നുണ്ടല്ലോ മര്യാദയ്ക്ക് കിടന്നുറങ്ങാനും സമ്മതിക്കില്ല പണ്ടാരം." ( കുറച്ചു നേരം അനങ്ങാതെ അവിടെ തന്നെ കിടന്നപ്പോഴാണ് പുറത്തു നിന്നും ഒരു പാട്ടുയർന്നത്.) ആഹാ.... ആഹാ..... ആ...... ആ..... പുതുമഴയായ് വന്നൂ നീ..... പുളകം കൊണ്ടു പൊതിഞ്ഞൂ നീ.... ഒരേ മനസായി നാം... ഉടലറിയാതെ.. ഉയിരറിയാതെ.. അണയൂ നീയെൻ ജീവനായ് വരൂ നിശാഗീതമായ്.....

കടം തീരാതെ.. കഥയറിയാതെ.. കിളികൾ പറന്നുപോയ്... കൊതിതീരാത്ത വേഴാമ്പലായ്... ( ഞാൻ പതിയെ വാതില് തുറന്ന് പുറത്തിറങ്ങി. എല്ലായിടവും നോക്കി തിരിച്ചു വന്നപ്പോ വെള്ളസാരി ഉടുത്ത ഒരു രൂപം തിരിഞ്ഞു നിക്കുന്നു) " ആരാ.... ആരാത്..."( അപ്പു ) ( എത്ര തവണ ചോദിച്ചിട്ടും ചിരിക്കുന്നതല്ലാതെ ഒന്നും പറഞ്ഞില്ല എനിക്കാണെങ്കി ദേഷ്യംവന്നു.😠) " ടീ... മര്യാദയ്ക്ക് ആരാണെന്ന് പറയടീ അല്ലെങ്കി അടിച്ച് പല്ല് താഴെയിടും ഞാൻ " 😡😡😡

" ടോ ഞാൻ പ്രേതമാടോ കണ്ടിട്ട് മനസിലായില്ലേ"☹️ " ആഹാ പ്രേതാണോ പ്രേതങ്ങളെ എനിക്ക് ഭയങ്കര ഇഷ്ടാ...."😉 --- --- --- --- --- --- --- (നല്ല കാര്യത്തില് അഭിനയിക്കാൻ വന്നിട്ട് പ്രേതമാണെന്ന് പറഞ്ഞ് മനസിലാക്കേണ്ട അവസ്ഥയിലായി. കൂടുതല് ചോദിച്ച് വട്ടാക്കുന്നതിന് മുന്നെ സ്ഥലം വിടുന്നതാ ബുദ്ധി. പ്ലാൻ ചീറ്റിയ വിഷമത്തിൽ തിരിച്ചു പോകാൻ തുടങ്ങിയ എന്നെ അങ്ങേര് പൊക്കിയെടുത്തു.) "ടാ പട്ടീ... തെണ്ടീ.... നാറീ... താഴെയിക്കടാ എന്നെ" ( ഗായത്രി)

" ദൈവമേ പ്രേതങ്ങളിങ്ങനെ പച്ച തെറി വിളിക്കോ.."🤔( അപ്പു) " പിന്നെന്താ ഞങ്ങളും മനുഷ്യന്മാരല്ലേ. താഴെ ഇറക്കടാ എന്നെ" " ടീ പുല്ലേ അടങ്ങിയിരിക്കടീ അവൾടെ ഒടുക്കത്തെ ഒരു ഫാൻസി ഡ്രസ്സ്.😏നിന്റെ ഈ ഓഞ്ഞ സൗണ്ട് കേട്ടാ എനിക്കറിയില്ലേ. നിന്നെ കയ്യീ കിട്ടാൻ കാത്തിരിക്കായിരുന്നു ഞാൻ കുറച്ച് കടം വീട്ടാനുണ്ടേ"😁

( ആരും കാണാതിരിക്കാൻ അവളെ എന്റെ റൂമിലേക്ക് കയറ്റി താഴെ ഇറക്കി.) "എന്താടീ ഉണ്ട കണ്ണീ നോക്കി പേടിപ്പിക്കുന്നെ പകല് പോരാണ്ടാണോ രാത്രിയിലും പാര പണിയാൻ ഇറങ്ങിയേക്കുന്നെ."🤨 " അതേ പാരപണിയാൻ തന്നെ ഇറങ്ങിയതാ. സാരമില്ല ഇത് ചീറ്റിപ്പോയി അടുത്തത് ഓക്കെയാക്കാം"😁 " നിന്നെ ഇപ്പൊ വെറുതെ പറഞ്ഞു വിടുന്നതെങ്ങിനെയാ ഇതിരിക്കട്ടെ എന്നോട് കളിക്കുമ്പോ ഇത് ഓർത്താ മതി." ( അതും പറഞ്ഞ് അങ്ങേരെന്റെ കൈ പിടിച്ച് തിരിക്കാൻ തുടങ്ങി)

"ആ.... കയ്യിന്ന് വിട് കയ്യീന്ന് വിട് വേദനിക്കുന്നു. പ്ലീസ്..."😟 " അപ്പൊ മര്യാദയ്ക്ക് പറയാനും അറിയാലേ" " വേദനിച്ചോ" ( ഇയാളെന്തൊരു ഊളയാ കൈ പിടിച്ച് തിരിച്ചതും പോരാ എന്നിട്ട് വേദനിച്ചോന്ന് - ആത്മ) " ഹേയ് ഇല്ല ചേട്ടാ നല്ല സുഖല്ലേ. അതിന് പകരായിട്ട് ഇതിരിക്കട്ടേട്ടാ." ( അവളുടെ കൂർത്ത വിരലുകൊണ്ട് എന്നെ ഒന്ന് മാന്തിയിട്ട് അവളിറങ്ങിയോടി ഇത് ശരിക്കും യക്ഷി തന്നെ.) ( ഇതേ സമയം പ്രധാനപ്പെട്ട ഒരു കോൾ വന്ന് പുറത്തേക്കിറങ്ങിയ ജിത്തു കണ്ടത് വെള്ള സാരി ഉടുത്ത് മുടിയൊക്കെ അഴിച്ചിട്ട ഒരു രൂപത്തെ.

അതോടെ ജിത്തുവിന്റെ ബോധം പോയി തറയിൽ വീണു. ചക്കവെട്ടിയിട്ട പോലത്തെ സൗണ്ട് കേട്ട് തിരിഞ്ഞ് നോക്കിയ ഗായത്രി കണ്ടത് തറയിൽ കിടക്കുന്ന ജിത്തുവിനെ. ഗായത്രിയായതു കൊണ്ട് വേഗം സ്ഥലം വിട്ടു.🏃🏻‍♀️ ഗായത്രിയുടെ വരവും കാത്ത് പുറത്ത് നിന്ന ദേവു ജിത്തു വരുന്നത് കണ്ട് പേടിച്ച് ഓടി കയറിയത് അഭിയുടെ മുറിയിലും. ദു:സ്വപ്നം കണ്ട് പേടിച്ചെടുന്നേറ്റ അഭി ദേവുവിനെ കണ്ട് ഒച്ച വയ്ക്കാൻ പോയപ്പോഴേക്കും അവൾ അവന്റെ വായ പൊത്തിപിടിച്ചു.)

" അഭിയേട്ടാ ഒച്ചവയ്ക്കല്ലേ ഇത് ഞാനാ ദേവു" ( അത് പറഞ്ഞതും അവന് കുറച്ച് ആശ്വാസമായി. അപ്പൊ തന്നെ കൈ എടുത്ത് മാറ്റുകയും ചെയ്തു.) " നീയെന്താ ഇവിടെ. അതും പാതിരാത്രീല്. നിനക്ക് ഉറക്കമൊന്നുമില്ലേ പെണ്ണേ" " അത് പിന്നെ അവിടെ ആരോ ഉള്ളതു പോലെ തോന്നി അതാ ഞാൻ." "അതിന് നീയെന്തിനാ റൂമീന്ന് പുറത്തിറങ്ങിയത്" " ഞാൻ വെള്ളം കുടിക്കാൻ വേണ്ടി എഴുന്നേറ്റതാ അപ്പഴാ." " മോളിലാണോ ടീ നിന്റെ അടുക്കള ."

" അഭിയേട്ടാ ഞാനതിന് താഴത്തെ മുറിയിലല്ല കിടന്നത് കിങ്ങുവേച്ചീടെ കൂടെയാ. " " ഉം എന്തായാലും വാ ഞാൻ നിന്നെ റൂം വരെയാക്കാം." ( റൂമിന് പുറത്തെത്തിയതും എന്തിലോ തട്ടി ഞാനും അഭിയേട്ടനും കൂടി വീണു. ഫോണിലെ ഫ്ലാഷടിച്ച് നോക്കിയപ്പോ കണ്ടത് ജിത്തുവേട്ടനെ) " ജിത്തുവേട്ടനെന്താ ഇവിടെ വന്ന് കിടക്കുന്നേ റൂമില് കിടക്കാൻ സ്ഥലം കിട്ടീലേ"🤔 " എന്നോട് ചോദിച്ചിട്ടെന്താ കാര്യം ജിത്തു വേട്ടനോട് തന്നെ ചോദിക്കാം. ജിത്തുവേട്ടാ..... ജിത്തുവേട്ടാ....."

" ജിത്തുവേട്ടനെന്താ ഇവിടെ വന്ന് കിടക്കുന്നെ" ( പ്രേതത്തെ കണ്ടിട്ട് പേടിച്ചതാണെന്ന് പറയണ്ട നാണക്കേട തൽക്കാലം വേറെന്തെങ്കിലും തട്ടിവിടാം - ജിത്തുവിന്റെ ആത്മ) " അത് പിന്നെ തറ കണ്ടപ്പൊ കിടക്കാൻ തോന്നി കിടന്നു. കിടന്നങ്ങ് ഉറങ്ങി പോയി. നിങ്ങളെന്നെ ഉറങ്ങാനും സമ്മതിക്കില്ലേ."(ജിത്തു) " അതിനീ വഴിയില് വന്നാണോ കിടക്കുന്നെ ബാക്കിയുള്ളവരെ പേടിപ്പിക്കാനായിട്ട്." " ദേവൂ നീ പോയി കിടക്കാൻ നോക്ക് സമയം ഒരുപാടായി"

- - - - - - - - - - - - - - - - - - - - - - - - - - - - " എന്റെ കിങ്ങുവേച്ചീ എന്തോ ഭാഗ്യത്തിനാ ഞാൻ രക്ഷപ്പെട്ടത്."( ദേവു) " സാരമില്ല അടുത്ത പ്രാവശ്യം ശരിയാക്കാം. എന്തായാലും നാളെ തന്നെ ഈ സാരി ജിത്തുവേട്ടനെ ഏൽപ്പിക്കണം." * * * * * * * * * * * * * * * * * കുറച്ച് ദിവസം പെട്ടെന്ന് തന്നെ കടന്നു പോയി ഇതിനിടയിൽ ഞാൻ അപ്പുവേട്ടനും അപ്പുവേട്ടൻ എനിക്കും പണിയാത്ത പണികളാന്നുമില്ല. അങ്ങനെ ഇന്നത്തെ കറക്കമൊക്കെ കഴിഞ്ഞ് വീട്ടിലെത്തിയപ്പോ നന്നായി ക്ഷീണിച്ചു.

കുളത്തി പോയി വെള്ളം കലക്കിമറിച്ച നല്ലൊരു ആശ്വാസം കിട്ടും അതോണ്ട് വേഗം അങ്ങോട്ട് വിട്ടു. ചെറുതായിട്ട് ഇരുട്ട് വീഴാൻ തുടങ്ങിയിരുന്നു പക്ഷെ കുളത്തിന്റെ അവിടെ നല്ല വെളിച്ചമുണ്ട്. അപ്പോഴാണ് കുളത്തിന്റെ മതിൽ കെട്ടിനകത്തു നിന്നും പുക ഉയരുന്നത് കണ്ടത്. നല്ല സിഗരറ്റിന്റെ മണവും ഉണ്ടായിരുന്നു. " സിഗരറ്റ് വലിയ്ക്കാൻ മാത്രം ആരാ ഇവിടെ ഉള്ളത്. തറവാട്ടിലെ ആരും വലിക്കാറില്ലല്ലോ."🤔 അവിടെ കൂട്ടിയിട്ട കല്ലിന്റെ മുകളിൽ കയറി നോക്കി.

അവിടെ നിന്ന് പുകവലിക്കുന്ന ആളെ കണ്ടതും എന്റെ മനസിൽ അമിട്ട് പൊട്ടി നല്ല ഉന്മേഷത്തിന്റെ അമിട്ട്.💥 " ടാ പട്ടി തെണ്ടി അപ്പുവേട്ടാ നിനക്ക് ഞാൻ കാണിച്ച് തരാട്ടാ." സ്വകാര്യത്തിൽ അത്രയും പറഞ്ഞ് വേഗം ഫോണെടുത്ത് ആ കാഴ്ച ഷൂട്ട് ചെയ്തു. ഇവനാര് ടൊവിനോ തോമസോ ഇത്ര സ്റ്റെയിലിലൊക്കെ പുകവലിക്കാൻ. ഇനി നീ എന്നോട് കളിക്കാൻ വാ ഞാൻ പഠിപ്പിച്ച് തരാം എങ്ങിനെയാ കളിക്കേണ്ടതെന്ന്. വേഗം തിരിച്ച് വീട്ടിലേക്ക് നടന്ന് ബാത്ത് റൂമിൽ കയറി കുളിച്ചു. പിന്നെ താഴോട്ടിറങ്ങിയപ്പോഴാണ് എനിക്ക് തടസമായി അപ്പുവേട്ടൻ വന്ന് നിന്നത്. " ഉം..എന്ത് വേണം വഴിന്ന് മാറിനിക്ക്."

" ഇല്ലെങ്കിൽ തമ്പുരാട്ടി എന്ത് ചെയ്യും. കുറേ ദിവസായി നിനക്ക് എന്തെങ്കിലൊക്കെ പണി തരണമെന്ന് കരുതിയിരിക്കുന്നു. എന്ത് പണി കൊണ്ട് നിന്റെ മുമ്പിൽ വന്നാലും നീ നൈസായിട്ട് രക്ഷപ്പെടും." " അത് എന്റെ കുഴപ്പമല്ലല്ലോ സേട്ടാ. പുറത്ത് ചാടാനുള്ള എന്തെങ്കിലും വഴി സേട്ടനൊപ്പിച്ചു തരുന്നോണ്ടല്ലേ. എന്നാലെ കളി ഇനി എന്നോട് വേണ്ട സേട്ടനെ കുടുക്കാനുള്ള ബോംബാക്കെ എന്റേയുണ്ട്." " എന്ത് ബോംബ് ആറ്റംബോംബാണോ..." " അതെ. ഞാനെടുത്തങ്ങോട്ട് പൊട്ടിക്കട്ടേ..."💥 " നീയാദ്യം എന്താണെന്ന് പറ എന്നിട്ട് തീരുമാനിക്കാം പൊട്ടിക്കണോ വേണ്ടയോ എന്ന്."🤨 " എന്നാലെ ഇപ്പൊ അറിയണ്ട."😏

( അതും പറഞ്ഞ് അവൾ മുകളിലേക്കോടി. ഞാൻ പുറകെ ചെന്ന് അവളുടെ കൈ പിടിച്ചതും ഒറ്റ തള്ളങ്ങ് വെച്ച് തന്നു അവൾ. ബാലൻസ് കിട്ടാതെ ഞാൻ വീണപ്പോ കൂട്ടിന് അവളെയും കൂട്ടി. വീണപ്പോ അവളെന്നെ കണ്ണുരുട്ടി നോക്കി. ഞാൻ തിരിച്ചും. പിന്നെ ആ നോട്ടം ഒരു പൊടിച്ചിരിയായി മാറി. ഞങ്ങൾ രണ്ടും നിലത്ത് കിടന്ന് ചിരിക്കുന്ന ശബ്ദം കേട്ട് വീട്ടിലുള്ളവരെല്ലാം അവിടെ ഹാജരായി.) " ഇതെന്താ പിള്ളേരെ നിങ്ങള് രണ്ടും കൂടി ഇവിടെ കിടന്ന് ചിരിക്കുന്നത്."(മുത്തശ്ശി)

" സ്റ്റെപ്പ്മേന്ന് വീണതാ മുത്തശ്ശീ." (അപ്പു) " നിനക്ക് വീഴണെങ്കി ഒറ്റയ്ക്ക് വീണാപ്പോരെ അവളെയും കൂടി വീഴ്ത്തണോ."( സുമിത്ര) " അവളെന്നെ തള്ളിയതാ വീഴാൻ പോയപ്പോ ഒരു ബലത്തിന് അവളെ കേറി പിടിച്ചതാ അവളും വീഴൂന്ന് ഞാനറിഞ്ഞോ." " വീഴാൻ പോയെങ്കിൽ നിനക്ക് വല്ല ബലമുള്ള സാധനത്തിന്മേലെങ്ങാനും പിടിച്ചൂടായിരുന്നോ മോനെ. ആരെങ്കിലും ചുള്ളിക്കമ്പുമ്മേ കേറി പിടിക്കോ."( ഗൗരി) ( അമ്മായി അത് പറഞ്ഞതും എല്ലാരും നിന്ന് ചിരിക്കാൻ തുടങ്ങി.

അവളുടെ മുഖം മാത്രം സൂചി കൊണ്ട് കുത്തിപൊടിക്കാൻ പാകത്തിന് വീർത്തിരിപ്പുണ്ട്.) " രണ്ടിന്റെയും കളി കഴിഞ്ഞെങ്കിൽ എഴുന്നേറ്റ് പോവാൻ നോക്ക്. പിന്നെ നിങ്ങൾക്കൊന്നും പറ്റിയില്ലല്ലോ"( ജയശ്രീ) (ഇതിൽ കൂടുതലെന്ത് പറ്റാൻ - ആത്മ) " ഹേയ് ഒന്നും പറ്റിയില്ല."

( അതോടെ എല്ലാരും പലവഴിക്ക് പോയി. അപ്പോഴേക്കും ആ കോന്തൻ എഴുന്നേറ്റ് നിന്നു എനിക്കാണെങ്കിൽ എഴുന്നേക്കാനും പറ്റുന്നില്ല.അപ്പോഴാണ് എന്റെ മുന്നിലേക്ക് ഒരു കൈ നീണ്ട് വന്നത്. വേറെ ആരുടെയാ ആ കോന്തൻ അപ്പുവേട്ടന്റെ തന്നെ.) " എനിക്ക് ആരുടെയും സഹായമൊന്നും വേണ്ട. ഞാൻ തനിയെ എഴുന്നേറ്റോളാം." " ഒക്കെ എന്നാ നീ തനിയെ എഴുന്നേറ്റോ" (അതും പറഞ്ഞ് അങ്ങേര് പോയി ഞാനെങ്ങിനെയൊക്കെയോ എഴുന്നേറ്റ് റൂമിലേക്ക് പോയി.) . ...കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story