💕എൻ ജീവനേ...💕: ഭാഗം 7

en jeevane

രചന: സാന്ദ്ര വിജയൻ

ഉച്ചയ്ക്ക് ഞങ്ങൾ പിള്ളേരെല്ലാം കൂടി നാട് ചുറ്റിക്കാണാനിറങ്ങി. ജിത്തു ഉച്ചയ്ക്ക് ക്ലിനിക്കിൽ നിന്നുമെത്തിയിരുന്നു. അതോണ്ട് അവനും കൂടി. അവനാണല്ലോ ഇവിടെയുള്ള സ്ഥലത്തെ കുറിച്ച് കൂടുതലറിയുന്നത്. പാറക്കെട്ടുകൾക്കിടയിലൂടെ ഒഴുകുന്ന അരുവിയിലേക്കാണ് ഞങ്ങൾ ആദ്യം പോയത്. അകലെ നിന്നു തന്നെ വെള്ളം ഒഴുകുന്ന ശബ്ദം കേൾക്കുന്നുണ്ടായിരുന്നു. അവിടെ ചെന്നപ്പോ മനസിനെന്തോ നല്ല കുളിർമ തോന്നി.

തെളിഞ്ഞ വെള്ളവും അതൊഴുകുന്നതുമൊക്കെ ആദ്യമായി കാണുന്നതുപോലെയൊക്കെ തോന്നി. എല്ലാവരും അവിടത്തെ പാറക്കെട്ടുകളിലായി സ്ഥാനം പിടിച്ചു. അഭിയും ദേവുവുമൊക്കെ ഭയങ്കര സെൽഫി എടുക്കലാണ്. ഞങ്ങളെല്ലാരും കൂടിയൊരു ഗ്രൂപ്പ് ഫോട്ടോ എടുത്തു. അതിലാണെങ്കി ആ ഉണ്ടകണ്ണി എന്റെ അടുത്ത് നിന്ന് തുറിച്ച് നോക്കുന്നത് കറക്ട് കിട്ടുകയും ചെയ്തു.

ഞാൻ വേഗം അത് അഭിയുടെ ഫോണിൽ നിന്നും എന്റെ ഫോണിലേക്ക് സെന്റ് ചെയ്തു. പോരാണ്ട് രണ്ടു മൂന്ന് ഫോട്ടോ അവള് കാണാതെ എടുത്തു. ഇതുകൊണ്ട് ചെറിയൊരു പണി ഉണ്ട് അതാ. ഹരികുട്ടനെയും ശ്രീക്കുട്ടിയെയും അവൾ വിടാതെ പിടിച്ചിട്ടുണ്ട്. അമ്മായി പ്രത്യേകം പറഞ്ഞിട്ടുണ്ട് അവരെ ശ്രദ്ധിക്കണംന്ന്. അതിനിടയിൽ അവരെല്ലാം വെള്ളത്തിൽ തിമിർക്കുന്നുണ്ട്. ഇവിടെ ഇരുന്നിട്ട് സമയം പോകുന്നതേ അറിയുന്നില്ല.

ഏകദേശം 5 മണി കഴിഞ്ഞപ്പോ എല്ലാരും തിരികെ കയറി. അപ്പോഴാണ് തെളിഞ്ഞ വെള്ളത്തിൽ ഒരു കൊലുസ് കിടക്കുന്നത് കണ്ടത് ഞാനത് എടുത്ത് പോക്കറ്റിലിട്ടു അതാരുടേതാണെന്നറിഞ്ഞ് കൊണ്ടു തന്നെ. (ഗായത്രി) വീട്ടിലെത്തിയപ്പോഴാണ് കാലിലെ കൊലുസ് നഷ്ടപ്പെട്ട കാര്യം അറിഞ്ഞത്. അച്ഛനെനിക്ക് വാങ്ങിച്ചു തന്നതാ അത്. ഇത്ര നാളും ഞാൻ ഇടാതെ സൂക്ഷിച്ചിരിക്കായിരുന്നു. ഇവിടെ വന്നപ്പോഴാ ഇട്ടത് ഇപ്പൊ അതും പോയി.

വീട്ടിൽ വന്ന് ചായയും വടയുമൊക്കെ കഴിച്ചപ്പോ ആ സങ്കടമൊക്കെ പോയി. സന്ധ്യയ്ക്ക് വിളക്ക് വെച്ച് പ്രാർത്ഥിക്കു മ്പോഴേക്കും അച്ഛനും മാമന്മാരുമൊക്കെ നടുത്തളത്തിലേക്ക് വന്നിരുന്നു. അടുക്കളയിലെ പണിയൊക്കെ കഴിഞ്ഞ് അമ്മയും അമ്മായിമാരും വന്നിരുന്നു. "കിങ്ങൂട്ടാ... നീ ഇങ്ങോട്ട് വന്നേ"( അച്ഛൻ) "എന്താ അച്ഛാ.."( ഗായത്രി) " ഞാൻ പറയാം അളിയാ. കിങ്ങുമോളെ നിന്റെ അച്ഛൻ പറഞ്ഞു നീ നന്നായി പാടുമെന്ന് ഒരു പാട്ടു പാടിക്കെ"( കൃഷ്ണകുമാർ മാമൻ)

" വേണോ അച്ഛാ..."(അപ്പു) "നീ ഒന്ന് മിണ്ടാതിരിക്ക്. നീ പാട് മോളെ പാടിയില്ലെങ്കിൽ നിന്റെ അച്ഛനാ നാണക്കേട് " (കിങ്ങു അച്ഛനെ ഇടം കണ്ണിട്ട് നോക്കിയപ്പോ പാടെന്ന് പറഞ്ഞു. പിന്നെ ഒന്നും നോക്കിയില്ല അങ്ങ് പാടാൻ തുടങ്ങി.) 🎵🎵 മേലെ വിണ്ണിൻ മുറ്റത്താരോ വെള്ളി തിങ്കൾ ദീപം വച്ചു ആടി പാടും മേടക്കാറ്റോ രാവോ.... ഓട്ടുരുളി കുമ്പിൾ തൊട്ടു കുഞ്ഞു കുഞ്ഞു നക്ഷത്രങ്ങൾ മിന്നാ മിന്നി പൂവായ് കോർത്തതാരോ ചിറ്റും ചിലമ്പൊലിയുമായ് ചുറ്റി വരും പീലി തെന്നൽ സന്ധ്യാനാമം ചൊല്ലി തീർക്കും നേരം (മേലെ വിണ്ണിൽ)

🎵🎵 ഞാൻ പാടി കഴിഞ്ഞതും അവിടമാകെ കയ്യടി ഉയർന്നു. അപ്പുവേട്ടനാണെങ്കി കണ്ണും തള്ളി എന്നെ നോക്കുന്നുണ്ട്. ഞാൻ നോക്കുന്നത് കണ്ടതും പുച്ഛം വാരി വിതറി വേറെ എങ്ങോട്ടോനോക്കി ഇരുന്നു.😏😏😏 " കലക്കി കിങ്ങുസേ അടിപൊളിയായി. ഇനി അടുത്തതൊരു ഡാൻസ് ആയിക്കോട്ടെ"( കേശവൻ മാമൻ) " ദിയേച്ചിയും ദേവുവും ഉണ്ടെങ്കിൽ ഞാൻ കളിക്കാം."😁 " അവര് വരും. നിങ്ങൾ മൂന്നാളും ക്ലാസിക്കൽ ഡാൻസ് പഠിച്ചിട്ടുള്ളതല്ലേ വേഗം പോയി കളിക്ക്."

( കുറച്ച് നേരം ഞാനും ദിയേച്ചിയും ദേവുവും ഡിസ്കഷൻ നടത്തിയിട്ട് ചുരിദാറിന് മുകളിലൂടെ ഷാൾ വലിച്ചു കെട്ടി കൊണ്ട് പോയി നിന്നു. ജിത്തുവേട്ടൻ അപ്പൊ തന്നെ ഫോണിൽ പാട്ടും പ്ലേ ചെയ്തു.) 🎵🎵 🎵🎵🎵🎵🎵🎵 ഘനശ്യാമ വൃന്ദാരണ്യം രാസകേളി യാമം നികുഞ്ചങ്ങൾ കുയിൽ പാട്ടിൽ പകർന്നാടും നേരം..... എന്നോടേറെ ഇഷ്ടമെന്നായ്.... കൃഷ്ണ വേണു പാടി.... ഇഷ്ടമെന്നോടേറെയെന്നായ് മന്ത്രവേണുവോതീ......

ഘനശ്യാമവൃന്ദാരണ്യം രാസകേളി യാമം നികുഞ്ചങ്ങൾ കുയിൽ പാട്ടിൽ പകർന്നാടും നേരം.....🎵🎵🎵 "ഹരേ വാ മൂന്നാളും കലക്കി"👌🏻👌🏻👌🏻 ( ജിത്തു) " ഇത്തവണത്തെ ഉത്സവത്തിന് ഇവരുടെ ഒരു നൃത്തമാവാം അല്ലേടാ മക്കളെ."(മുത്തശ്ശൻ) "അതെന്തായാലും വേണം."(മുത്തശ്ശി) ( അങ്ങനെ കുറെ നേരം ഡാൻസും പാട്ടുമൊക്കെയായി കടന്നുപോയി ചോറ് കഴിച്ച് കിടക്കാൻ പോകുമ്പോഴാണ് അപ്പുവേട്ടൻ മുന്നിൽ വന്ന് നിന്നത്.) " എന്താ അപ്പുവേട്ടാ എന്റെ ഡാൻസും പാട്ടും കണ്ട് പ്രശംസിക്കാൻ വന്നതാണോ?

അതൊന്നും വേണ്ടായിരുന്നു😁" " ഒന്നു പോടീ. ഞാൻ അതിനൊന്നും വന്നതല്ല. നീ പറഞ്ഞില്ലേ എന്നെ കുടുക്കാൻ എന്തോ ഒന്ന് ഉണ്ടെന്ന് അതെന്താണെന്നറിയാൻ വന്നതാ."🤨 " ആണോ.... എന്നാ പിന്നെ സമയം കളയണ്ടല്ലേ. എനിക്ക് പറയാനല്ല ഉള്ളത് കാണിക്കാനാ" ( അതും പറഞ്ഞ് അവൾടെ ഫോണിലെ ഒരു വീഡിയോ എടുത്ത് എന്നെ കാണിച്ചു.) " ഇത് നിനക്ക് എങ്ങിനെ....???" " അതൊക്കെ കിട്ടി. ആരും കാണാതെ കുളക്കടവിൽ ഇരുന്ന് വലിച്ചാ അറിയില്ലെന്ന് വിചാരിച്ചോ...

കറക്ട് സമയത്ത് ഇതെനിക്ക് എടുക്കാൻ തോന്നിയത് നന്നായി. എന്താ മാഷ്ക്ക് ഒന്നും വാദിക്കാനില്ലേ."🤨 " അത്... ഈ വീഡിയോയിൽ ഉള്ളത് ഞാനല്ല."😒 " അപ്പൊ ഏട്ടന്റെ പ്രേതായിരിക്കും അല്ലേ കള്ളം പറയണ്ട അപ്പുവേട്ടാ ഈ മരമോത്ത അങ്ങനെ തന്നെ ഇതില് പതിഞ്ഞിരിക്കുന്നത് കാണാൻ വയ്യേ."🤨 " ഓക്കെ ഞാൻ സമ്മതിച്ചു. അത് ഞാൻ തന്നെയാ. ഇനി ഞാനൊരു സൂത്രം കാണിച്ചു തരട്ടെ. ഇതാ നോക്ക്. ഇന്നെടുത്തതാ കൊള്ളാമോ"🤨 " താനെന്തിനാ എന്റെ ഫോട്ടോ തന്റെ ഫോണിലെടുത്ത് വെച്ചേക്കുന്നെ."🙄

( അവന്റെ ഫോണിലെ അവളുടെ ഫോട്ടോ നോക്കി അവൾ പറഞ്ഞു.) " നീയെന്തിനാ എന്റെ വീഡിയോ നിന്റെ ഫോണിലെടുത്ത് വച്ചേക്കുന്നെ"🤨 " അതുപോലെയാണോ ഇത്. മര്യാദയ്ക്ക് ആ ഫോട്ടോ ഡിലീറ്റ് ചെയ്തോ.അല്ലെങ്കിൽ ഇത് ഞാൻ എല്ലാരെയും കാണിക്കും."😬 "നീ ഈ വീഡിയോ ഡിലീറ്റ് ചെയ്യാതെ ആ ഫോട്ടോയും ഞാൻ ഡിലീറ്റ് ചെയ്യില്ല. മോള് പോയി ആലോചിച്ച് എന്താന്ന് വച്ചാ തീരുമാനമെടഞ്ഞിട്ട് ചേട്ടനെ അറിയിക്കൂട്ടോ."😁 - - - - - - - - - - - - - - - -

ഞാൻ എന്തിനാ ഇത്ര ടെൻഷനടിക്കുന്നെ അപ്പുവേട്ടന്റ കയ്യിലുള്ളത് എന്റെ കാണാൻ കൊള്ളാത്ത ഫോട്ടോ ഒന്നുമല്ലല്ലോ ആവശ്യത്തിന് നല്ലതല്ലേ പിന്നെന്താ ? ഈ എന്നെയാ പേടിപ്പിക്കാൻ നോക്കുന്നെ.😏 " കിങ്ങു മോളെ നാളെ വൈകീട്ട് കാവില് നീ വേണം വിളക്ക് വയ്ക്കാൻ. പോകാൻ മറക്കണ്ടാട്ടോ. ഒറ്റയ്ക്ക് പോണ്ട ആരെങ്കിലും വിളിച്ചിട്ട് പോയാ മതി." ( ഐഡിയ) " അമ്മേ ഞാൻ അപ്പുവേട്ടനെയും കൂട്ടീട്ട് പൊക്കോളാം." അമ്മ ശരിയെന്ന് പറഞ്ഞ് റൂമിലേക്ക് പോയി

( വെറുതെ വിളിച്ചാ അങ്ങേര് വരൂല ഒരു കോമ്പ്രമൈസ് എന്ന രീതിയിൽ വിളിച്ച് നോക്കാം.) പിന്നെ വേറെയൊന്നും ആലോചിച്ച് നിക്കാതെ പോയി കിടന്നു. * * * * * * * * * * * * * * * രാവിലെ എഴുന്നേറ്റ് ആ കോന്തനെ അവിടെയൊക്കെ തിരഞ്ഞെങ്കിലും കണ്ടില്ല. അവസാനം വീട് മൊത്തം അരിച്ചു പെറുക്കി വന്നപ്പോ മുറ്റത്തെ ഊഞ്ഞാലിൽ കയറി ഇരുന്ന് ആടുന്നു. കുറച്ച് ബഹുമാനത്തോടെ സംസാരിക്കുന്നതാ നല്ലത്. " അപ്പുവേട്ടാ....."

(നീട്ടിയങ്ങോട്ട് വിളിച്ചു. തെണ്ടി കേൾക്കാത്ത പോലെ ഇരിക്കാ കാണിച്ച് തരാടാ...) " ചുണ്ടിൽ മിന്നി കത്തും തിരി വെട്ടം ആകെ കെട്ടില്ലയോ..... പുക പൊങ്ങി പാറും കാറ്റിൽ ഒരു പട്ടം പോലെ നീയല്ലയോ" ( തീവണ്ടിയിലെ പാട്ട് തന്നെ അങ്ങ് കാച്ചി.)🤭 ( ഇതെന്നെ ഉദ്ദേശിച്ച് പാടിയതാണ് എന്നെ തന്നെ ഉദ്ദേശിച്ച് പാടിയതാണ് എന്നെ മാത്രം ഉദ്ദേശിച്ച് പാടിയതാണ് -അപ്പുവിന്റെ ആത്മ) " എന്തിനാടി വിളിച്ചത്." " അപ്പൊ കേട്ടല്ലേ.."😁

" കേൾക്കാതിരിക്കാൻ എന്റെ ചെവിയ്ക്ക് കുഴപ്പമൊന്നുമില്ല."😠 " ഞാൻ വന്നത് കോമ്പ്രമെെയ്സ് ചെയ്യുന്ന കാര്യത്തെ കുറിച്ച് പറയാനാ. ഞാൻ ആ വീഡിയോ ഡിലീറ്റ് ചെയ്യാം അപ്പുവേട്ടൻ എന്റെ ഫോട്ടോയും ഡിലീറ്റ് ചെയ്യണം." " ഓക്കെ ഞാൻ സമ്മതിച്ചു. നീ വേഗം ഡിലീറ്റ് ചെയ്യ്."☺️ " ഇപ്പഴല്ല. വൈകീട്ട് കാവിലമ്മേടെ മുമ്പിൽ വച്ച് ഇനി പ്രശ്നം ഉണ്ടാക്കില്ലെന്ന് ഉറപ്പ് തന്നാ ഡിലീറ്റ് ചെയ്യാം."😊 " അതെന്താ അവിടെ വച്ച്."🤨

" അവിടെ വിളക്ക് വയ്ക്കാൻ അമ്മ പറഞ്ഞിട്ടുണ്ട്. അപ്പൊ അപ്പുവേട്ടനെയും കൊണ്ട് പോയാ എനിക്കൊരു കൂട്ടാവോലോ അതാ." " ഉം. എന്നാ ശരി വൈകുന്നേരം പോവാം." - - - - - - - - - - - - - - - - വൈകുന്നേരം അവള് പറഞ്ഞതു പോലെ ഞാൻ റെഡിയായി നിന്നു കാവിലേക്ക് പോവാൻ. അവൾ അമ്മയോടും മുത്തശ്ശിയോടും യാത്ര പറഞ്ഞ് എണ്ണയും തിരിയുമൊക്കെ എടുത്ത് എന്റെ കൂടെ വന്നു. ഞങ്ങൾ പിന്നെ നേരെ കാവിലേക്ക് ചെന്നു. നാട്ടില് വന്നിട്ട് ഒരു ആഴ്ച കഴിഞ്ഞെങ്കിലും കാവിലേക്ക് വന്നത് ആദ്യായിട്ടാണ്.

നിറയെ വള്ളി പടർപ്പുകളാൽ തിങ്ങി നിറഞ്ഞ് കാണുമ്പോൾ തന്നെ പേടിയാകുന്ന അന്തരീക്ഷം. ഇവിടെ ആരും അധികം വരാറില്ല. ആഴ്ചയിലൊരിക്കൽ മാത്രേ വിളക്ക് വയ്ക്കൂ. വലിയ വൃക്ഷത്തിനു ചുവട്ടിൽ കാളീദേവിയുടെ ചെറിയൊരു വിഗ്രഹം. അതിനു ചുറ്റും വിളക്ക് നിരത്തി വച്ച് കിങ്ങു കത്തിക്കാൻ തുടങ്ങി. ഞാനും കൂടി അവളുടെ കൂടെ. കത്തിച്ചു കഴിഞ്ഞ് ഒരുമിച്ച് നിന്ന് പ്രാർത്ഥിച്ചു. " ഇനി ആ വീഡിയോ കളഞ്ഞോ." " ഏത് വീഡിയോ"🤔

" ടീ... ടീ.... കളിക്കല്ലേ. അല്ലെങ്കി അറിയാലോ നിന്റെ ഫോട്ടോ എന്റേലുണ്ട് അത് മറക്കണ്ട." " സാരമില്ല. ആ ഫോട്ടോ ചേട്ടൻ തന്നെ വച്ചോ. എന്തായാലും ആ വീഡിയോ ഞാൻ കളയാൻ ഉദ്ദേശിച്ചിട്ടില്ല." " പിന്നെയെന്തിനാടി കോമ്പ്രമൈയ്സ് എന്ന് പറഞ്ഞ് എന്നെ വിളിച്ചോണ്ട് വന്നത്." " അത് ഞാനൊരു പണി തന്നതല്ലേ. പിന്നെ കാവില് ഒറ്റയ്ക്ക് വരാൻ ചെറിയൊരു പേടി. ഇതാവുമ്പോ കൂട്ടിന് ഒരാളായല്ലോ...😁" " ഡി നീയെന്നെ കളിപ്പിക്കായിരുന്നല്ലേടി. ഞാനെന്തിനാണോ ഇങ്ങോട്ട് വന്നത് അത് നടത്തിയിട്ടേ ഞാനിനി പോകുന്നുള്ളൂ."😡

(അതും പറഞ്ഞ് എന്റെ ഫോൺ പിടിച്ച് വലിക്കാൻ നോക്കി. ഞാൻ പരമാവധി ശ്രമിച്ചെങ്കിലും അപ്പുവേട്ടനെ തടയാൻ കഴിഞ്ഞില്ല. ആ കണ്ണിൽ നിറയെ എന്നോടുള്ള ദേഷ്യം ആളി കത്തുകയായിരുന്നു. പിടിവലിക്കൊടുവിൽ എന്റെ കയ്യിൽ നിന്നും ഫോൺ തട്ടിപ്പറിച്ച് വാങ്ങി വീഡിയോ ഡിലീറ്റ് ചെയ്തു. എന്നെ പിടിച്ച് തള്ളി തിരിഞ്ഞു പോലും നോക്കാതെ മുന്നോട്ട് നടന്നു. അപ്പുവേട്ടൻ പിടിച്ച് തള്ളിയപ്പോ നേരെ ചെന്ന് താഴെ വീണു. നെറ്റി ചെന്ന് ഒരു കല്ലിലിടിച്ച് ചോര വരാൻ തുടങ്ങി.

അപ്പൊ തന്നെ എന്റെ ബോധവും പോയി. * * * * * * * * * * * * * * * * * * * * സത്യത്തില് അപ്പൊ വന്ന ദേഷ്യത്തിന് അവൾടെ മുഖത്തിട്ട് ഒരെണ്ണം പൊട്ടിക്കേണ്ടതായിരുന്നു. പിന്നെ എന്തോ അടിക്കാൻ തോന്നിയില്ല. എങ്ങിനെയെങ്കിലും ആ വീഡിയോ ഡിലീറ്റ് ചെയ്യണമെന്നേ ഉണ്ടായിരുന്നുള്ളൂ. ഒരു വിധം അവൾടെ ഫോൺ കൈകലാക്കി. ലോക്കൊന്നും ഇല്ലാത്തതോണ്ട് വേഗം അത് ഡിലീറ്റ് ചെയ്ത് അവൾടെ കയ്യിൽ വച്ച് കൊട്ത്ത് അവളെ പിടിച്ച് തള്ളി ഇങ്ങോട്ടു പോന്നു.

കുറച്ച് നേരം തൊടിയിലൊക്കെ കറങ്ങി നേരെ തറവാട്ടിലേക്ക് ചെന്നു. എല്ലാവരും ഉമ്മറത്ത് തന്നെ ഇരുന്ന് വർത്താനം പറയുന്നുണ്ട്. അവളെ മാത്രം ആ കൂട്ടത്തിൽ കണ്ടില്ല. ചെലപ്പോ നേരത്തെ നടന്നതിന്റെ പ്രതിഷേധമായിരിക്കും. ഞാനും അവര് സംസാരിച്ചിരിക്കുന്നിടത്തേക്ക് നടന്നു. " ആ.. അപ്പൂട്ടാ നീ എവിടെയായിരുന്നു ഇത്ര നേരം"( മുത്തശ്ശി) " ഞാൻ കാവിക്ക് പോയതാ വരണ വഴിക്ക് തോട്ടത്തിലും ഒന്ന് കയറി അതാ വൈകിയത്"( അപ്പു)

" അല്ലടാ കിങ്ങു മോളെന്തെ അവളും നീയും ഒരുമിച്ചല്ലേ പോയത്."( മുത്തശ്ശൻ) " അപ്പോ അവള് വന്നില്ലേ. ഞാൻ നേരെ തോട്ടത്തിക്ക് പോയി മുത്തശ്ശി. അവള് വന്നിട്ടുണ്ടാവുന്നാ കരുതിയത്." " ഈ സന്ധ്യാസമയത്ത് ഒരു പെൺകുട്ടിയെ തനിച്ച് നിർത്തി പോരാൻ നിനക്കെങ്ങിനെ തോന്നി." (സുമിത്ര) " അവനെ വഴക്ക് പറയണ്ട സുമി കിങ്ങു എവിടെയെങ്കിലും കറങ്ങി തിരിഞ്ഞ് നടന്ന് വഴി തെറ്റി കാണും. അറിയത്ത സ്ഥലമാണെന്ന് പോലും അവള് ചിലപ്പോ ഓർക്കില്ല.

മാധവേട്ടാ... ഏട്ടനൊന്ന് പോയി നോക്ക്."( ഗൗരി) " ദേ മോള് വന്നല്ലോ. ഗൗരിയേ...."( മാധവൻ) " ടീ കിങ്ങു നീ എവിടെയായിരുന്നു ഇത്ര നേരം.നിന്റെ തലയിലെന്താ പറ്റിയെ ചോര വരുന്നുണ്ടല്ലോ. എന്തെങ്കിലും പറ മോളെ." " അമ്മേ പേടിക്കാനൊന്നുമില്ല. എന്താ സംഭവിച്ചതെന്ന് ഞാൻ പറയാം." " ആദ്യം നീ ഇവിടെ വന്നിരിക്ക് എന്നിട്ട് പറഞ്ഞാമതി."( മുത്തശ്ശി) ( ഞാൻ പതിയെ അപ്പുവേട്ടനെ ഇടം കണ്ണിട്ട് നോക്കി പറയാൻ തുടങ്ങി.) "

കാവില് വിളക്കുവെച്ച് തൊഴുതു കഴിഞ്ഞ് എന്നോട് വീട്ടിക്ക് പൊക്കോളാൻ പറഞ്ഞ് അപ്പുവേട്ടൻ പോയി. ഞാൻ കുറച്ച് നേരം അവിടെയൊക്ക കറങ്ങി കണ്ടു. പെട്ടെന്നൊരു പാമ്പ്. അതിനെ കണ്ട് പേടിച്ചോടിയപ്പോ താഴെ വീണ് തല കല്ലിലിടിച്ചു. അങ്ങനെയാ നെറ്റി പൊട്ടിയത്. അപ്പൊ തന്നെ എന്റെ ബോധവും പോയി. പിന്നെ കണ്ണു തുറന്നപ്പോ എങ്ങിനെയോ ഇങ്ങോട്ടു നടന്നു. അതിനിടയിൽ മുള്ള് കൊണ്ട് കാലും പൊട്ടി. ഇതാ സംഭവിച്ചത്."

" നിനക്ക് മര്യാദയ്ക്ക് അപ്പുവിന്റെ ഒപ്പം വന്നാ പോരായിരുന്നോ." ( അമ്മ) " അപ്പുവേട്ടൻ വരാൻ പറഞ്ഞതാ ഞാനാ പറഞ്ഞത് കുറച്ച് നേരം കാഴ്ചയൊക്കെ കണ്ടിട്ട് വീട്ടിക്ക് പൊക്കോളാന്ന്."😔 " എന്തായാലും കഴിഞ്ഞത് കഴിഞ്ഞു. ജിത്തു അവൾടെ മുറിവില് മരുന്ന് വെച്ച് കെട്ടിയേക്ക്." ( അങ്ങനെ നെറ്റിയിലും കാലിലുമൊക്കെ പന്തം കെട്ടി എന്നെ എന്റെ മുറിയിലേക്ക് Export ചെയ്തു.) ...കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story