💕എൻ ജീവനേ...💕: ഭാഗം 8

en jeevane

രചന: സാന്ദ്ര വിജയൻ

എന്തായാലും അവളെന്തിനായിരിക്കും കള്ളം പറഞ്ഞത്. എനിക്കുറപ്പാ ഞാൻ തള്ളിയിട്ട് തന്നെയായിരിക്കും അവൾ വീണത്. എങ്കിലും എന്റെ പേര് അവള് പറയാതിരുന്നതെന്താ അവളോട് തന്നെ ചോദിക്കാം. പക്ഷേ അവൾടെ നെറ്റിയിലെയും കാലിലെയും മുറിവ് കാണുമ്പോ ചെറിയൊരു വിഷമം. അപ്പൊ തന്നെ അവളോട് സോറി പറയാൻ ചെന്നെങ്കിലും കാണാൻ പറ്റിയില്ല. പിറ്റേന്ന് രാവിലെ തന്നെ അവളുടെ റൂമിലേക്ക് കയറി ചെന്നു അവൾ നെറ്റിയിൽ കൈ വച്ച് കിടക്കായിരുന്നു.

" ഗായത്രി...." ( ഞാൻ വിളിച്ചതും അവൾ കണ്ണു തുറന്ന് എഴുന്നേറ്റിരുന്നു.) " ആരിത് അപ്പുവേട്ടനോ😊ഞാനെന്താ വരാത്തതെന്ന് വിചാരിച്ചിരിക്കായിരുന്നു. ബാക്കി എല്ലാരും വന്ന് മുഖം കാണിച്ചു." " ഗായത്രി... സോറി. അപ്പൊ... ദേഷ്യം വന്നപ്പോ ചെയ്ത് പോയതാ."😔 " അതിന് അപ്പുവേട്ടൻ എത് ചെയ്തെന്നാ?" " എനിക്കറിയാം നിന്റെ നെറ്റിയിലെ മുറിവിന് കാരണക്കാരൻ ഞാനാണെന്ന്. പിന്നെ എന്തുകൊണ്ടാ എല്ലാരോടും പറയാതിരുന്നത്."

" പറയാൻ തോന്നിയില്ല പറഞ്ഞില്ല. അല്ലാതെ തന്നോട് പ്രേമം തോന്നീട്ടൊന്നുമല്ല.ഇതിനുള്ള തിരിച്ചടി ഞാൻ ഉറപ്പായും തന്നിരിക്കും."😁 " ഇനി നീയെന്ത് ചെയ്യാനാടീ ഞാൻ ആ വീഡിയോ ഡിലീറ്റ് ചെയ്തില്ലേ." ( നിമിഷ നേരം കൊണ്ട് രണ്ടിന്റെയും ടോൺ അങ്ങ് മാറ്റി.) " ഡിലീറ്റ് ചെയ്തു. അതെന്റെ ഫോണിന്ന്. അതിന്റെ വേറെ കോപ്പി എന്റെ ലാപ്പിലുണ്ട് സെയ്ഫായിട്ട് തന്നെ. വൈകാതെ ഞാനത് എല്ലാവരെയും കാണിക്കും നോക്കിക്കോ."😏

"അതിന് ഞാൻ സമ്മതിക്കില്ലടി. അതിനു മുമ്പ് നിനക്ക് ഞാനൊരുഗ്രൻ പണി തന്നിരിക്കും. ഞാൻ കാരണമാണല്ലോ ഇങ്ങിനെ കിടക്കുന്നതെന്ന് ചെറിയ വിഷമം തോന്നിയപ്പോ സോറി പറയാന്ന് കരുതി വന്നതാ. വേണ്ടായിരുന്നു. നിനക്കിതല്ല ഇതിലും കൂടുതല് കിട്ടണം ഉണ്ടകണ്ണി."😏 ( എന്നെ കുറെ ചീത്ത വിളിച്ച് വാതില് വലിച്ചടച്ച് ഒറ്റ പോക്കങ്ങ് പോയി മരമാക്രി.) * * * * * * * * * * * * * * * * * * "മോളെ ഇപ്പൊ എങ്ങിനെയുണ്ട്. വേദന കുറവുണ്ടോ" ( സുമിത്ര- അപ്പൂന്റെ അമ്മ )

" ഇപ്പൊ വേദനയൊന്നുമില്ല അമ്മായീ" " സോറി മോളെ" " അമ്മായി എന്തിനാ സോറി പറയുന്നെ?" " അപ്പു കാരണാ നിനക്കീ മുറിവുണ്ടായതെന്ന് എനിക്കറിയാം. അവൻ എന്നോട് പറഞ്ഞു. പെട്ടെന്ന് ദേഷ്യം വന്നപ്പോ തള്ളിയതാന്ന്."😔 " അമ്മായി അതിന് വിഷമിക്കൊന്നും വേണ്ട. ഞാനും അപ്പുവേട്ടനും എന്നും തല്ലുകൂടാറുള്ളതല്ലേ. അതുപോലെ തന്നെ ഇതും. അമ്മായി...ഞാൻ വേറൊരു കാര്യം ചോദിച്ചോട്ടെ" " നീ ചോദിക്ക് മോളെ" " അപ്പുവേട്ടൻ വലിക്കാറുണ്ടല്ലേ..."

" അത് മോൾക്കെങ്ങിനെ മനസിലായി." " ഒരു ദിവസം കുളക്കടവിന്റെ അവിടെ ഇരുന്ന് വലിക്കുന്നത് ഞാൻ കണ്ടിരുന്നു. അപ്പൊ തന്നെ ഞാനത് വീഡിയോയും എടുത്തു. ചുമ്മാ അപ്പുവേട്ടനെ പേടിപ്പിക്കാൻ വേണ്ടി."😊 " നീ വിചാരിക്കുന്നതു പോലെ അവന് അങ്ങിനെയൊരു ശീലമൊന്നും ഉണ്ടായിരുന്നില്ല. ബാംഗ്ലൂര് കോളേജിൽ പഠിക്കുന്ന കാലത്ത് അവന് ഒരു കുട്ടിയോട് ഇഷ്ടമുണ്ടായിരുന്നു. അനു അതായിരുന്നു അവൾടെ പേര്.

ഇഷ്ടം തുറന്നു പറഞ്ഞിരുന്നില്ലെങ്കിലും അവൾക്കും അവനെ ഇഷ്ടമാണെന്ന് തോന്നീട്ടുണ്ടെന്ന് അവൻ പറഞ്ഞിട്ടുണ്ട്. അവന്റെ ഇഷ്ടം തുറന്നു പറയാൻ തുടങ്ങിയപ്പോഴേക്കും ഒരുപാട് വൈകിയിരുന്നു. അവൾ മറ്റൊരാളെ പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്തു. അന്നാ ആദ്യായിട്ട് അവൻ വലിക്കാൻ തുടങ്ങിയത്. കുറച്ച് നാൾ ആരോടും അധികം സംസാരമൊന്നും ഉണ്ടായിരുന്നില്ല.

രണ്ടു മൂന്നു മാസമെടുത്തു അതിൽ നിന്നൊക്കെ റിക്കവറാവാൻ. ഇപ്പൊ അവൻ അനുവിനെ പൂർണമായും മറന്നു. പക്ഷെ ദേഷ്യം വരുമ്പോ വലിക്കുന്ന സ്വഭാവം മാത്രം മാറ്റിയിട്ടില്ല. ഈ കാര്യങ്ങളൊക്കെ ആകെ അറിയുന്നത് എനിക്കും അവന്റെ അച്ഛനും അഭിയ്ക്കും മാത്രാ. ഇപ്പൊ മോൾക്കും. മോൾ ആ വീഡിയോ മുത്തശ്ശിയെ കാണിക്കരുത്." " ഇല്ല അമ്മായി ഞാൻ ദേ ഇപ്പൊ തന്നെ ഡിലീറ്റ് ചെയ്യാം പോരെ." " ഉം മോള് കിടന്നോ തല അധികം അനക്കണ്ട.

മുറിവൊക്കെ വേഗം ബേധമാകട്ടെ ." ( പറയാനുള്ളത് പറഞ്ഞ് അമ്മായി പോയി. സത്യത്തില് അപ്പുവേട്ടൻ പാവമാണ് കാണിക്കുന്ന ദേഷ്യം മാത്രേ ഉള്ളൂ. അന്ന് കിടക്കുന്നതുവരെ ഞാൻ ആലോചിച്ച് കൂട്ടിയത് മുഴുവൻ അപ്പുവേട്ടനെ കുറിച്ചായിരുന്നു. ഒടുവിൽ എപ്പോഴോ ഉറക്കത്തിലേക്ക് വീണു.) * * * * * * * * * * * * * * * * * * * * * " ഒരു സോറി പറയാൻ പോയപ്പോ കണ്ടില്ലേ അവൾടെ ഒരു ജാഡ.അവൾ ആ വീഡിയോ ഡിലീറ്റ് ചെയ്തിട്ടില്ലെന്ന് പറഞ്ഞപ്പോ ആളി കത്തിയ ദേഷ്യം ഇതുവരെ മാറിയിട്ടില്ല.

ഒരു സിഗരറ്റെടുത്ത് ചുണ്ടോട് ചേർത്തതും മറക്കാൻ ശ്രമിച്ച കഴിഞ്ഞ അധ്യായങ്ങൾ ഓർമ്മ വന്നു. അപ്പൊ തന്നെ അത് വെള്ളത്തിലേക്കെറിഞ്ഞു. രാത്രി ചിലതൊക്കെ കണക്കുകൂട്ടി ഗായത്രി തമ്പുരാട്ടിയുടെ റൂമിലേക്ക് നടന്നു. എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പായതോണ്ട് ചാരിയ വാതിൽ തുറന്ന് റൂമിലേക്ക് കയറി. അവളവിടെ മൂടിപുതച്ച് ഉറങ്ങുന്നുണ്ടായിരുന്നു. എന്റെ സ്വയ്രം കെടുത്തിയിട്ട് നീ കിടന്ന് ഉറങ്ങാണല്ലേ.

ആ വീഡിയോ ഉള്ളതിന്റെ പേരിലല്ലേടി നീ എന്നെ വിരട്ടുന്നത്. കാണിച്ചു തരാം ഞാൻ. ഞാൻ ശബ്ദമൊന്നും ഉണ്ടാക്കാതെ ആ റൂം മൊത്തം ലാപ്ടോപ്പ് തിരഞ്ഞു. " ഇവളിത് എവിടെ കൊണ്ടുപോയി പൂഴ്ത്തി വച്ചിരിക്കാ."😠 " അത് കട്ടിലിന്റെ അടിയിലിരിക്കുന്ന എന്റെ ബാഗിലുണ്ട്. " ( ഇതിപ്പൊ എവിടെ നിന്നാ ശബ്ദം എന്ന് കരുതി തിരിഞ്ഞ് നോക്കിയപ്പോ ദേ ഇരിക്കുന്നു കണ്ണും തിരുമ്മി ആ കുരിപ്പ്.)🙄 " എന്താ അപ്പുവേട്ടാ കിട്ടിയില്ലെ മാറ് ഞാനെടുത്ത് തരാം.

ഉം ഇന്നാ ലോക്ക് നമ്പർ G2624." അതും പറഞ്ഞ് അവൾ കട്ടിലിൽ ചെന്ന് പിന്നെയും കിടന്നു. " ഉറക്കത്തിലാണെങ്കിലും അവളെ കൊണ്ട് ഒരു ഉപകാരം ഉണ്ടായി." ഞാൻ വേഗം ലാപിലെ ലോക്ക് തുറന്നു. അപ്പൊ തന്നെ സ്ക്രീനിൽ അവളുടെ ഒരു ഫോട്ടോ തെളിഞ്ഞു. ഒരു Teddy bear നെ കെട്ടിപിടിച്ചു നിൽക്കുന്ന ഫോട്ടോ. ഞാൻ വേഗം വീഡിയോ തിരഞ്ഞു. എങ്കിലും അതിന്റെ പൊടിപോലും ഗ്യാലറിയിൽ നിന്നും എനിക്ക് കണ്ടെത്താനായില്ല. അവളെന്നെ പറ്റിച്ചതായിരിക്കും.

പിന്നെ ചെറുപ്പത്തിലെ അവൾടെ ഫോട്ടോസൊക്കെ കണ്ടിരുന്നു. അപ്പോഴാണ് എന്റെ കണ്ണിൽ ഒരു ഫോട്ടോ ഉടക്കിയത്. ചെറുപ്പത്തിൽ ഞാൻ അവളുടെ തോളിലൂടെ കയ്യിട്ട് ചേർത്തുപിടിച്ചു നിൽക്കുന്ന ഫോട്ടോ. ചെറുപ്പത്തിൽ അവൾ ശരിക്കും ഒരു ഉണ്ടക്കുട്ടിയായിരുന്നു ഇപ്പഴാ കോല് പോലായത്. കുറച്ച് ഫോട്ടോസൊക്കെ എന്റെ ഫോണിലേക്ക് സെന്റ് ചെയ്ത് ടാബ് എടുത്ത് വച്ച് റൂമിന് പുറത്തിങ്ങി. - - - - - - - - - - - - - - - - - - - - - - - - - - -

അപ്പുവേട്ടൻ വീഡിയോ ഡിലീറ്റ് ചെയ്യാൻ റൂമിക്ക് വരൂന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ട് ഉറങ്ങാതെ കാത്തിരിക്കായിരുന്നു. പക്ഷെ എപ്പോഴോ ഞാൻ ഉറങ്ങി പോയി. തട്ടും മുട്ടും കേട്ടപ്പോ എഴുന്നേക്കാന്ന് കരുതിയെങ്കിലും കണ്ണ് തുറക്കാൻ മടിയായതു കൊണ്ട് കട്ടിലിനിയിലെ ബാഗിൽ നിന്ന് ലാപ് എടുത്ത് കൊടുത്ത് പാസ്സ്‌വേർഡും പറഞ്ഞ് കൊടുത്തത് കിടന്നു. ആ മണ്ടനറിയില്ലല്ലോ ഞാൻ വീഡിയോ ഡിലീറ്റ് ചെയ്ത കാര്യം. കുറച്ച് നേരം ഇരുന്ന് തപ്പട്ടേന്ന് ഞാനും കരുതി.

നേരം വെളുത്തപ്പൊ തലയിലെ വേദനയൊക്കെ ഏകദേശം പോയിട്ടുണ്ടായിരുന്നു. ഞാൻ പതിയെ പുറത്തേക്കൊക്കെ ഇറങ്ങി. ശ്രീഹരിയും ശ്രീക്കുട്ടിയും ഉമ്മറത്ത് ഇരുന്ന് കളിക്കുന്നുണ്ടായിരുന്നു. കുറച്ചു നേരം അവരുടെ അടുത്ത് പോയി ഇരുന്നു. നെറ്റിയിലും കാലിലുമൊക്കെ തൊട്ട് നോക്കി വേദനയുണ്ടോന്നൊക്കെ നോക്കുന്നുണ്ടായിരുന്നു. ദേവു മുല്ല ചെടിയിൽ നിന്നും പൂപറിച്ച് കോർക്കുന്ന തിരക്കിലായിരുന്നു.

ദിയേച്ചി അമ്മമാരുടെ കൂടെ അടുക്കള പണിയിലും. അച്ഛന്മാരൊക്കെ മുത്തശ്ശനെയും കൂട്ടി തോട്ടത്തിലേക്കും മറ്റും പോയി. ജിത്തുവേട്ടൻ അർജന്റ് കോള് വന്നിട്ട് ക്ലിനിക്കിലേക്കും പോയി. അപ്പുവേട്ടനും അഭിയേട്ടനും എന്തോ പ്ലാനിങ് നടത്തുവാണ്. " എന്താ അഭിയേട്ടാ പ്ലാൻ ചെയ്യുന്നെ." " എടി വിഷുവൊക്കെയല്ലേ വരുന്നത്. അതിനെക്കുറിച്ച് ആലോചിക്കായിരുന്നു. ഇപ്രാവശ്യത്തെ വിഷു കളറാക്കണന്നാ ഞങ്ങൾടെ അഭിപ്രായം നീയെന്ത് പറയുന്നു."

" നമുക്കിത് കളറാക്കാം അഭിയേട്ടാ. ഏതായാലും പറഞ്ഞ സ്ഥിതിക്ക് കണ്ണന്റെ വേഷം അഭിയേട്ടൻ കെട്ടിക്കോ. ഏട്ടന് മീശയില്ലല്ലോ." " ആരാടി പറഞ്ഞത് എനിക്ക് മീശയില്ലെന്ന് പിന്നെ ഇതെന്താ..." " അത് ചെറിയ രോമങ്ങളല്ലേ ചേട്ടാ. മീശാന്ന് പറയുമ്പോ അപ്പുവേട്ടന്റെ പോലത്തെ മീശവേണം." " അതൊക്കെ എനിക്ക് വന്നോളും. പിന്നെ കൃഷ്ണൻ ഞാൻ ആവില്ലാട്ടോ. നമുക്ക് ഹരികുട്ടനെ ആക്കാം. അതാവുമ്പോ കറക്ട് കുഞ്ഞികണ്ണനാവും." " ഓക്കെ done." * * * * * * * * * * * * * * * * * * * * * *

അങ്ങനെ ദിവസങ്ങളൊക്കെ പെട്ടെന്ന് കടന്നു പോയി നാളെയാണ് വിഷു. അച്ഛനും മാമന്മാരുമൊക്കെ കമ്പിത്തിരിയും ചക്രവും പൂത്തിരിയും പടക്കവുമൊക്കെ ധാരാളം വാങ്ങിച്ച് കൂട്ടിയിട്ടുണ്ട്. ഇന്ന് രാത്രി ഇവിടെ പൊടി പൊടിക്കും. ഉച്ചയ്ക്ക് എല്ലാവരും കൂടി ഇരുന്ന് ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഒരു സിനിമ കണ്ടു. അത് കഴിഞ്ഞപ്പോഴേക്കും 5 മണി കഴിഞ്ഞിരുന്നു. പിന്നെ എല്ലാരും മേല് കഴുകാനുള്ള തിരക്കിലായിരുന്നു. വിളക്ക് വെച്ച് എല്ലാ പണിയും കഴിഞ്ഞ് വന്നപ്പോ 6:30 കഴിഞ്ഞിരുന്നു.

അങ്ങനെ ആഘോഷങ്ങൾ സ്റ്റാർട്ടെയ്തു. മേശപ്പൂ കത്തിച്ച് കൊണ്ട് മുത്തശ്ശൻ തന്നെ തുടക്കം കുറിച്ചു. പിന്നെ എല്ലാവരും കമ്പിത്തിരിയും ചക്രവും കത്തിക്കലായി. അപ്പോഴാണ് ജിത്തുവേട്ടൻ മാലപടക്കവും കൊണ്ട് കത്തിക്കാൻ പോകുന്നത് കണ്ടത്. ഇത്ര വളർന്നിട്ടും എനിക്കേറ്റവും പേടിയുള്ളത് ആ സാധനാ. ഞാനത് പൊട്ടിക്കുന്നതിനു മുന്നേ തിരിഞ്ഞ് ഓടി. ആരുടെയോ മേല് ചെന്നിടിച്ചതും പടക്കം പൊട്ടിയതും ഒരുമിച്ചായിരുന്നു.

ഞാൻ അപ്പൊ തന്നെ അയാളെ കെട്ടിപിടിച്ചു നിന്നു. പിന്നെ ശബ്ദം നിലച്ചപ്പഴാ കണ്ണൊന്ന് തുറന്നത്. അപ്പൊ ദേ മുന്നിൽ നിൽക്കുന്നു അപ്പുവേട്ടൻ. ദൈവമേ ഇത്രയും നേരം പിടിച്ചു നിന്നത് ഈ സാധനത്തിനെ ആയിരുന്നോ. ഞാൻ സോറി പറഞ്ഞ് തിരിഞ്ഞ് നടന്നതും എന്നെ പിടിച്ചൊരൊറ്റ വലി ഞാൻ പിന്നെയും ആ നെഞ്ചിൽ തട്ടി നിന്നു. " എന്താ അപ്പുവേട്ടാ ഇങ്ങനെ നോക്കുന്നെ?"🙄 " നിനക്ക് പടക്കം പേടിയാണല്ലേ"🤨

" ഉം. എനിക്കാകെ പേടിയുള്ളത് അതാ. പ്ലീസ് അപ്പുവേട്ടാ വേറെ ആരോടും പറയല്ലേ."😁 " ഹേയ് ഞാൻ ആരോടും പറയില്ല. നീ പറയാതിരുന്നാ മതി."😊 " ഉം. ഏ ഞാനോ... ഞാൻ ആരോട് പറയാനാ"🤔 " ദേ ഇപ്പൊ എന്നോട് പറഞ്ഞില്ലേ."😁 ( അതും പറഞ്ഞ് എന്നെ നോക്കി ചിരിച്ച് അപ്പുവേട്ടൻ പോയി. കൂടെ ഞാനും ചെന്ന് കമ്പിത്തിരി കത്തിക്കാൻ തുടങ്ങി. ഇടയ്ക്ക് പടക്കം എടുത്ത് പൊട്ടിക്കട്ടേ... പൊട്ടിക്കട്ടേ... എന്ന് ചോദിച്ച് എന്നെ കളിയാക്കാനും അപ്പുവേട്ടൻ മറന്നില്ല.

അങ്ങനെ എല്ലാ പരിപാടിയും കഴിഞ്ഞ് ഭക്ഷണം കഴിച്ച് എല്ലാരും കിടന്നു. വിഷുക്കണിയുടെ ചുമതല ഞങ്ങൾ പിള്ളേർക്കാണ്. കണിയ്ക്കുള്ള സാധനങ്ങളൊക്കെ ഒരുക്കി ഹരികുട്ടനെ പോയി കുത്തി പൊക്കി. ഉറക്കചടവോടെയാണെങ്കിലും അവൻ വന്നു. നിന്ന് ഉറങ്ങുന്ന അവന്റെ തലയിലൂടെ അഭിയേട്ടനും ജിത്തുവേട്ടനും കൂടി വെള്ളമൊഴിച്ചു. അതോടെ വിഷുവായിട്ട് അവന്റെ വായീന്ന് അസ്സല് തെറികൾ അവർക്ക് കിട്ടി.

അതോടെ അവർക്ക് സംതൃപ്തിയായി. അങ്ങനെ എല്ലാ പണിയും കഴിഞ്ഞ് ഓരോരുത്തരും ഓരോരുത്തരെ പോയി വിളിച്ചോണ്ടു വന്നു. കൃഷ്ണനെ കണ്ട് എല്ലാരും ഞെട്ടി. മുത്തശ്ശനും മുത്തശ്ശിക്കും എല്ലാർക്കും സന്തോഷമായി. കുറച്ച് നേരം കഴിഞ്ഞ് പിളേളഴ്സൊക്കെ പോയി കിടന്നു. അമ്മമാർ അടുക്കളയിലേക്ക് ചേക്കേറി. പിന്നെ കണ്ണുതുന്ന് 6 മണിക്കാ. എഴുന്നേറ്റ് കുളിയും തേവാരവുമൊക്കെ കഴിഞ്ഞ് വിഷുക്കോടിയുമിട്ട് താഴേക്കിറങ്ങി. ഞാനും ദേവുവും ദിയേച്ചിയും സെറ്റുമുണ്ടും ശ്രീക്കുട്ടി ചെറിയ പട്ടുപാവാടയും ആണ് വേഷം.

ചേട്ടന്മാരും ശ്രീഹരിയുമൊക്കെ ഗോൾഡൻ കരയുള്ള മുണ്ടും പിന്നെ വെറൈറ്റി കളർ ഷർട്ട്സും. പിന്നെ അങ്ങോട്ട് കൈനീട്ടം വാങ്ങലായിരുന്നു. അതു കഴിഞ്ഞ് എല്ലാവരും കൂടി കൃഷ്ണന്റെ അമ്പലത്തിൽ പോയി തൊഴുതു അവിടെയും നല്ല കണി ഒരുക്കിയിട്ടുണ്ടായിരുന്നു. പിന്നെ വീട്ടിൽ വന്ന് സദ്യ ഉണ്ടാക്കി കഴിച്ചു. ഉച്ചയ്ക്കു ശേഷം ഊഞ്ഞാലാടലും കളികളുമൊക്കെയായി സമയം നീണ്ടു പോയി. അപ്പുവേട്ടന്റെ മുഖത്ത് നോക്കിയപ്പോ ആള് വളരെ ഹാപ്പിയാണ്. ആ ചിരി എന്നും മായാതെ അപ്പുവേട്ടന് കൊടുക്കണേ എന്ന് ഞാനും പ്രാർത്ഥിച്ചു. അങ്ങനെ ഒരു വിഷുക്കാലം കൂടി കടന്നുപോയി....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story