💕എൻ ജീവനേ...💕: ഭാഗം 9

en jeevane

രചന: സാന്ദ്ര വിജയൻ

കുറച്ചു ദിവസായി ഞാൻ ഗായത്രിയെ ശ്രദ്ധിക്കാൻ തുടങ്ങിയിട്ട്. അവൾക്കെന്തോ ഒരു മാറ്റം വന്നിട്ടുണ്ട്. ആദ്യത്തെ പോലെ എന്നോടിപ്പൊ ഉടക്കാനൊന്നും വരാറില്ല. ഞാനെന്തെങ്കിലും പറഞ്ഞ് അങ്ങോട്ട് ചെന്നാലും ഒരു കുലുക്കവുമില്ല. സത്യത്തില് അന്ന് തല ചെന്ന് കല്ലിലിടിച്ചപ്പോ അവൾടെ ബോധവും പോയോ എന്തോ.🤔 അതെന്തെങ്കിലും ആവട്ടെ ഇന്ന് ഒരു വിശേഷമുണ്ട്. ഇവിടത്തെ ശിവക്ഷേത്രത്തിൽ ഉത്സവാ അതോണ്ട് അങ്ങോട്ട് പോവാൻ എല്ലാരും റെഡിയായി നിൽപ്പുണ്ട്. അങ്ങനെ എല്ലാരും കൂടി അങ്ങോട്ട് വിട്ടു. - - - - - - - - - - - - - - - - - - - - - - - - - - - - ( കിങ്ങു)

ലൈറ്റും ബൾബുകളുമൊക്കെ ഇട്ട് അമ്പലം വളരെ നന്നായി അലങ്കരിച്ചിരുന്നു. ഞങ്ങളെല്ലാരും കൂടി ചിരാതും ചുറ്റുവിളക്കുമെല്ലാം കത്തിച്ചു. ഇവിടെ മറ്റു സ്ഥലങ്ങളിൽ നിന്നും വ്യത്യസ്തമായി 7 മണിക്കാണ് ഉത്സവം തുടങ്ങുന്നത്. സമയമായപ്പോ അണിയിച്ചൊരുക്കിയ ആനകളുമായി പാപ്പാൻമാർ അണിനിരന്നു. പഞ്ചാരിമേളത്തോടെ ഉത്സവം ആരംഭിച്ചു. കുറച്ച് നേരം മുന്നിൽ തന്നെ നിന്ന് പൂരം കണ്ടു നിന്നു.

അപ്പോഴാണ് അപ്പുവേട്ടൻ കുറച്ച് മാറി ആൽത്തറയിൽ ഒറ്റയ്ക്കിരിക്കുന്നത് കണ്ടത് ഞാൻ നേരെ അങ്ങോട്ട് ചെന്നു പോക്കിന് വേറൊരു ഉദ്ദേശം കൂടിയുണ്ട്ട്ടോ. നിങ്ങള് കണ്ടറിഞ്ഞ് മനസിലാക്കിക്കോ. " എന്താ അപ്പുവേട്ടാ ഒറ്റയ്ക്കിരിക്കുന്നെ?" " ഹേയ് ഒന്നുമില്ല. നീ എന്താ പൂരം കാണുന്നില്ലേ ?"🤨 " ഞാൻ കണ്ടിട്ടാ ഇങ്ങോട്ട് പോന്നത്. കുറെ ദിവസായി അപ്പുവേട്ടനോട് ഒരു കാര്യം പറയണംന്ന് വിചാരിക്കുന്നു." " അതിനെന്തിനാ മുഖവരയൊക്കെ നീ പറഞ്ഞോ"

" അത് പിന്നെ..... എനിക്ക് അപ്പുവേട്ടനെ ഇഷ്ട. സത്യായിട്ടും ഇഷ്ടാ."❤️ ( കണ്ണടച്ച് ഞാൻ അത്രയും പറഞ്ഞു. ശബ്ദമൊന്നും കേൾക്കാത്ത തോണ്ട് പതിയെ കണ്ണ് തുറന്നു.) " ഉത്സവായിട്ട് എന്റെ വായീന്ന് കേൾക്കാൻ തമാശേം കൊണ്ടിറങ്ങിയിരിക്കാണോ." " അപ്പുവേട്ടാ ഞാൻ കാര്യായിട്ട് തന്നെയാ പറഞ്ഞത്. എന്നെക്കാളും ഇഷ്ടാ. പക്ഷെ എന്റെ ഇഷ്ടം ഞാൻ ഒരിക്കലും അപ്പുവേട്ടനിൽ അടിച്ചേൽപ്പിക്കില്ല.

എന്തുകൊണ്ടാണെന്നറിയോ സ്നേഹം ആരുടെ അടുത്തു നിന്നും ചോദിച്ചു വാങ്ങേണ്ടതല്ല എന്ന് അറിയുന്നതുകൊണ്ട്. എത്ര നാളു വേണമെങ്കിലും ഞാൻ കാത്തിരിക്കാൻ തയ്യാറുമാണ്. ഇത് എത്രയും വേഗം തുറന്ന് പറയണമെന്ന് തോന്നി. പറഞ്ഞില്ലെന്ന് എനിക്ക് കുറ്റബോധം തോന്നാതിരിക്കാനെങ്കിലും." " നീ പറഞ്ഞതൊക്കെ ശരിയായിരിക്കും പക്ഷെ ഞാൻ നിന്നെ അങ്ങിനെയൊന്നും കണ്ടിട്ടില്ല. എനിക്കതിന് കഴിയേം ഇല്ല. നീ എന്നെ മനസിലാക്കണം."

" അപ്പുവേട്ടൻ ടെൻഷനാവണ്ട ഞാൻ വേണ്ടാത്തതൊന്നും ചെയ്യില്ല. പക്ഷെ ഞാൻ കാത്തിരിക്കും. അതിനൊരു സുഖമുണ്ട്. അപ്പൊ ഞാൻ പോട്ടെ അപ്പുവേട്ടാ." ( അപ്പുവേട്ടനോട് പറയാനുള്ളതൊക്കെ പറഞ്ഞ് കഴിഞ്ഞപ്പോ ഒരു ആശ്വാസം. ഒറ്റയടിക്കൊന്നും പുള്ളി ഇഷ്ടം പറയില്ലെന്ന് എനിക്കറിയാം. അതോണ്ട് ഞാൻ കൂടുതൽ ഫോഴ്സ് ചെയ്യാൻ പോയില്ല. തിരിച്ച് അവരുടെ അടുത്ത് ചെന്നപ്പോ ദേവുവും ദിയേച്ചിയും കടയിൽ സാധങ്ങൾ വാങ്ങാൻ നിപ്പുണ്ടായിരുന്നു.

ഞാനും നേരെ അങ്ങോട്ട് പോയി. അപ്പോഴേക്കും ജിത്തുവേട്ടനും അഭിയേട്ടനും അങ്ങോട്ട് വന്നു. എന്റെ കണ്ണ് പോയത് കടയിലെ ചുവന്ന കരിവളയിലേക്കാണ്. അവരെല്ലാം ഒരു പാട് സാധനങ്ങൾ വാങ്ങിയെങ്കിലും എന്റെ കണ്ണിൽ ഉടക്കിയത് അത് മാത്രമായിരുന്നു. അപ്പൊ തന്നെ അത് വാങ്ങി കയ്യിലണിഞ്ഞു. തിരികെ വരുമ്പോളും എന്നെ തന്നെ നോക്കി അപ്പുവേട്ടൻ ആൽത്തറയിൽ ഇരിക്കുന്നുണ്ടായിരുന്നു. അങ്ങനെ ഉത്സവം കഴിഞ്ഞു.

അടുത്തത് വെടിക്കെട്ടാണെന്ന് അനൗൺസ്മെന്റ് വന്നതും ഞാൻ ചെവി പൊത്തി തിരിഞ്ഞ് നടന്നു. അപ്പോഴേക്കും എന്റെ കയ്യിലൊരു പിടിവീണു. കയ്യിലെ വാച്ച് കണ്ടപ്പോ തന്നെ അത് അപ്പുവേട്ടനാണെന്ന് എനിക്ക് മനസിലായി. എന്താണെന്ന് ഞാൻ കണ്ണു കൊണ്ട് ചോദിച്ചതും ആകാശത്തിനു നേരെ കൈ ചൂണ്ടി കാണിച്ചു തന്നു. ആകാശത്ത് പല നിറത്തിലുള്ള വെടി പൊട്ടുന്നത് ഞാൻ നോക്കി നിന്നു. അതിനിടയിൽ വെടി പൊട്ടിയതിന്റെ ശബ്ദമൊന്നും ശ്രദ്ധിച്ചതേയില്ല.

അതിന്റെ ഭംഗി ആസ്വദിച്ചു നിന്നു. അതെല്ലാം കഴിഞ്ഞതിനു ശേഷമാണ് അപ്പുവേട്ടൻ എന്റെ കൈ വിട്ടത്. അത് എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു അനുഭവമായിരുന്നു. - - - - - - - - - - - - - - - - - - - - - - - - - അങ്ങനെ ദിവസങ്ങളും ആഴ്ചകളും കടന്ന്പോയി. ഇതിനിടയിൽ അപ്പുവേട്ടൻ എന്നെ ഇഷ്ടമാണെന്ന് ഒരു വാക്കുപോലും പറഞ്ഞില്ല. ഞാൻ പുറകെ നടന്ന് ശല്യം ചെയ്യില്ലെന്ന് വാക്കു കൊടുത്തെങ്കിലും ചെറിയ തോതിലൊക്കെ ശല്യം ചെയ്യുകയും വായിലിരിക്കുന്നതൊക്കെ കേൾക്കുകയും ചെയ്തു.

ഇപ്പൊ എന്തോ അപ്പുവേട്ടൻ എന്നെ ചീത്ത പറയുന്നതു പോലും എനിക്കിഷ്ടാ. ഇന്ന് ഞങ്ങൾ തിരിച്ച് ചെന്നൈയിലേക്ക് പോകും. എനിക്ക് വേറെ കോളേജിൽ അഡ്മിഷൻ റെഡിയായിട്ടുണ്ട് PG യ്ക്ക് അതോണ്ട് ഒരാഴ്ച മുന്നെ ഇവിടന്ന് പോകണ്ട അവസ്ഥ വന്നു. ദിയേച്ചിയും അപ്പുവേട്ടനുമൊക്കെ ഒരാഴ്ച കൂടി കഴിഞ്ഞേ പോകൂ. ഞാൻ ഡ്രസ്സൊക്കെ പാക്ക് ചെയ്ത് താഴേക്കിറങ്ങി. മുത്തശ്ശിയോടും മുത്തശ്ശനോടും മാമന്മാരോടും അമ്മായിമാരോടും ചേട്ടന്മാരോടും ചേച്ചിയോടും ദേവുവിനോടും ഹരിക്കുട്ടനോടും ശ്രീക്കുട്ടിയോടുമൊക്കെ യാത്ര പറഞ്ഞു.

ഞാൻ പോകുന്നതിൽ ഏറ്റവും വിഷമം ശ്രീക്കുട്ടിയുടെയും ഹരിക്കുട്ടന്റെയും മുഖത്താണ്. " വണ്ടി വന്നിട്ടുണ്ട് നിങ്ങള് പോയി കേറാൻ നോക്ക്. പിന്നെ എല്ലാം എടുത്തില്ലേ."( അച്ഛൻ) " എല്ലാം എടുത്തു. അമ്മേ അച്ഛാ പോയിട്ട് വരാം."( അമ്മ) "ഇനി എന്നാ മോളെ ഒന്ന് കാണുന്നെ?" ( മുത്തശ്ശി) " അധികം വൈകാതെ കാണാം അമ്മേ. കുട്ടികൾക്കൊക്കെ കല്ല്യാണപ്രായം ആയിക്കൊണ്ടിരിക്കല്ലേ. ആരുടെയെങ്കിലും കല്ല്യാണം അധികം വൈകാതെ ഉണ്ടാവുമല്ലോ."( അച്ഛൻ)

" അത് ശരിയാ"(മുത്തശ്ശൻ) " അച്ഛാ ഞാൻ ഇപ്പൊ വരാം."( കിങ്ങു) " പോകാൻ സമയായി. ഈ സമയത്ത് നീ എങ്ങോട്ടാ" " അപ്പുവേട്ടനെ കണ്ടില്ലല്ലോ ഒന്ന് കണ്ട് യാത്ര പറഞ്ഞിട്ട് വരാം." " എന്നാ വേഗം പോയി പറഞ്ഞിട്ട് വാ അവനെന്താ ഇങ്ങോട്ട് വരാത്തെ ആവോ..'' * * * * * * * * * * * * * * * * * * * * * * * * ഇന്ന് ആ കാന്താരിയും മാമനും അമ്മായിയുമൊക്കെ നാട്ടിലേക്ക് തിരിച്ചു പോകും. ഇതുവരെ അവളെനിക്ക് സ്വയ്രം തന്നിട്ടില്ല. ഏത് നേരം നോക്കിയാലും എന്റെ പുറകെ തന്നെ ഉണ്ടാവും അപ്പുവേട്ടാ...

അപ്പുവേട്ടാന്ന് വിളിച്ചോണ്ട്. എന്റെ വായീന്ന് എന്തെങ്കിലും കേൾക്കാണ്ട് അവള് പോവേമില്ല. അകലെ നിന്നേ അവര് പോകാനിറങ്ങുന്നത് കണ്ടിട്ടാ ഞാൻ കുളപ്പടവിൽ ചെന്നിരുന്നത്. ഓരോന്നാലോചിച്ച് കല്ലും പെറുക്കി വെള്ളത്തിൽ ഇട്ടോണ്ടിരിക്കുമ്പോഴാണ് അടുത്താരോ വന്നിരിക്കുന്നത് പോലെ തോന്നിയത്. തിരിഞ്ഞു നോക്കിയപ്പോ ആ കൊരങ്ങി. "നീയിതു വരെ പോയില്ലേ." മനസിൽ പറഞ്ഞതാണെങ്കിലും ശബ്ദം ലേശം കൂടി പോയി.

" അപ്പുവേട്ടനോട് യാത്ര പറയാതെ ഞാൻ പോകുമെന്ന് തോന്നുന്നുണ്ടോ. അല്ല മാഷെ പറച്ചില് കേട്ടിട്ട് ഞാനെത്രയും പെട്ടെന്ന് പോകണന്നാണ് ആഗ്രഹമെന്ന് തോന്നുന്നു. ക്ലാസിന്റെ കാര്യം ആയോണ്ടാ. അല്ലെങ്കി ഞാൻ പോവില്ലായിരുന്നു. എനിക്കത്രയ്ക്ക് ഇഷ്ടായി ഇവിടെയൊക്കെ പിന്നെ ഇത്രയും ദിവസം ഇടം വലം തിരിയാൻ സമ്മതിക്കാതെ അപ്പുവേട്ടനെ ഞാൻ ശല്യം ചെയ്തു. എല്ലാത്തിനും സോറി. എന്നെ ഓർക്കാനെങ്കിലും എന്തെങ്കിലൊക്കെ വേണ്ടെ അതോണ്ടാ.

പിന്നെ ഇനി ഇഷ്ടാണെന്ന് പറഞ്ഞ് ശല്യമൊന്നും ചെയ്യില്ലാട്ടോ. എന്നാലും ചെറിയൊരു പ്രതീക്ഷയുണ്ട് അധികം വൈകാതെ അപ്പുവേട്ടൻ എന്നോട് ഇഷ്ടം പറയുമെന്ന്. അപ്പൊ പോട്ടെ ഇനി എപ്പോഴെങ്കിലും കാണാം. അതുവരെ ഓർക്കാൻ ഇത് വെച്ചോ." ( അതും പറഞ്ഞ് അപ്പുവേട്ടന്റെ കവിളിൽ ഒരു മുത്തവും😘 കൊടുത്ത് ഞാൻ കാറിനടുത്തേക്കോടി. കാറിൽ കയറി ഇരുന്നതും വണ്ടി ശ്രീകൃഷ്ണമംഗലം താണ്ടി ചെന്നൈയിലേക്ക് ഇഴഞ്ഞു നീങ്ങി.) * * * * * * * * * * * * * * * * * * * * * * *

ആ കാന്താരി പോയേ പിന്നെ ആർക്കും അധികം ഉഷാറൊന്നുമുണ്ടായിരുന്നില്ല. പിന്നെ എങ്ങിനെയെങ്കിലും ഒരാഴ്ച പോയി കിട്ടാനുള്ള തന്ത്ര പാടിലായിരുന്നു. അങ്ങനെ തിരിച്ച് ബാംഗ്ലൂരിലെത്തി ജോലിക്ക് തിരിച്ച് കയറുകയും ചെയ്തു. ഇത്രയും ദിവസം ജോലിയിൽ നിന്നും മാറിനിന്നതിന്റെ നല്ലൊരു പ്രശ്നം തന്നെ ഉണ്ടായിരുന്നു. ഒരു ദിവസം മൊത്തം നിന്ന് തിരിയാൻ പറ്റാത്തത്ര പണിയായിരുന്നു. അഭിയുടെ പഠിപ്പ് കഴിഞ്ഞതോണ്ട് അവനും ജോലിയിൽ കയറി.

അതോണ്ട് എനിക്ക് കൂടുതൽ സൗകര്യായി. ഈ തിരക്കിനിടയിലും ഞാൻ ആ കാന്താരിയെ കുറിച്ചോർക്കാറുണ്ട്.ഇപ്പൊ എനിക്ക് ചെറിയൊരു ഇഷ്ടമൊക്കെ ഉണ്ട് അവളോട്. അത് ഞാൻ ഇപ്പോഴൊന്നും പറയാൻ ഉദ്ദേശിക്കുന്നില്ല. എന്നും രാത്രി മുടങ്ങാതെ അവളുടെ മെസേജുകൾ എന്നെ തേടി വരും. മനപൂർവ്വം ഞാൻ മറുപടിയൊന്നും കൊടുക്കാറില്ല. ഒരുപിടി മറക്കാനാവാത്ത നല്ല ഓർമ്മകൾ അവൾ സമ്മാനിച്ചിട്ടുണ്ട്. അതൊക്കെ ഓർത്ത് സ്വപ്നങ്ങൾ നെയ്ത്കൂട്ടി ഉറങ്ങും. * * * * * * * * * * * * * * * * * * * * * *

ആ കോന്തനെന്താ എന്റെ മെസേജിനൊരു റിപ്ലെ തന്നാ. ഇനി വേറെ ഏതെങ്കിലും പെണ്ണ് വളച്ച് കുപ്പിയിലാക്കിയോ?🤔🤔🤔 ഹേയ് അതിന് സാധ്യതയില്ല. അങ്ങിനെ വളയുന്ന ഐറ്റമല്ല അത്. അങ്ങേരെ വിളിച്ചാലും മെസേജ് അയച്ചാലും റിപ്ലെ തരില്ലെങ്കിലും ഞാൻ മാമനെയും അമ്മായിയെയും അഭി ഏട്ടനെയുമൊക്കെ വിളിക്കാറുണ്ട്. ഒരു ദിവസം ഷോപ്പിങിന് വേണ്ടി മാളിലേക്ക് പോയി. അപ്പുവേട്ടനെന്റെ വക എന്തെങ്കിലും വാങ്ങണമെന്ന് ആഗ്രഹമുണ്ടായിരുന്നു.

ഗിഫ്റ്റ് സെക്ഷനിലൊക്കെ കയറി ഇറങ്ങിയെങ്കിലും മനസിന് പിടിച്ചതൊന്നും കിട്ടിയില്ല. അവസാനം ഒരു ഷർട്ട് വാങ്ങാൻ തന്നെ തീരുമാനിച്ചു. Green കളർ ഷർട്ട് വാങ്ങാം. അത് അപ്പുവേട്ടന് നന്നായി ചേരും. അല്ലേൽ വേണ്ട ആ കളർ തന്നെ അഞ്ചാറെണ്ണം ഉണ്ട്. ബേബി പിങ്ക് കളർ വാങ്ങാം അതാവും ചേർച്ച. അങ്ങനെ ഉദ്ദേശിച്ച കളർ തന്നെ ഷർട്ട് കണ്ടെത്തി. പക്ഷെ അപ്പുവേട്ടന്റെ സൈസിനിത് മാച്ചാവോ🤔

അപ്പോഴാണ് അപ്പുവേട്ടന്റെ ഹൈറ്റും വെയിറ്റിനുമൊത്ത ഒരാൾ അവിടെ നിക്കുന്നത് കണ്ടത്. ഞാൻ ആ ഷർട്ടും പിടിച്ചോണ്ട് അങ്ങോട്ട് ചെന്നു. " എസ്ക്യൂസ്മി ചേട്ടാ.... എനിക്കൊരു ഹെൽപ്പ് ചെയ്യോ??" " Yes എന്ത് ഹെൽപ്പാ ചെയ്യേണ്ട്" തിരിഞ്ഞു നിൽക്കുന്ന ആളെ കണ്ടതും എന്റെ മനസിൽ ലഡു പൊട്ടി.🤩 " അപ്പുവേട്ടനെന്താ ഇവിടെ?" " ചെന്നൈ നിന്റെ അമ്മായിയപ്പന്റെ വകയാണോ. എനിക്കെന്താ ഇങ്ങോട്ട് വന്നൂടെ."

" അപ്പൊ ചെന്നൈ അപ്പുവേട്ടന്റെ അച്ഛന്റെ വകയാണല്ലേ. കണ്ണുരുട്ടണ്ട എന്നെ കെട്ടാൻ പോകുന്നത് അപ്പുവേട്ടനല്ലേ അപ്പൊ കൃഷ്ണകുമാർ മാമനല്ലേ എന്റെ അമ്മായിയപ്പൻ." " ഡീ നിന്നെ ഞാൻ...." " അലറണ്ട മാഷെ ഇത് ഷോപ്പിംഗ് മാളാ. എന്തായാലും എനിക്ക് ഹെൽപ്പ് ചെയ്യാന്ന് സമ്മതിച്ചതല്ലേ ഇങ്ങോട്ട് വാ." " ഏത് നേരത്താണാവോ ഹെൽപ്പ് ചെയ്യാന്ന് പറയാൻ തോന്നിയത്. ഞാനെന്ത് ഹെൽപ്പാ ചെയ്യേണ്ടത്."🤨 " സിമ്പിൾ ഈ ഷർട്ടൊന്നു ഇട്ട് കാണിക്കണം. ഞാൻ ഒരാൾക്ക് വേണ്ടി സെലക്ട് ചെയ്തതാ.

ഏകദേശം അപ്പുവേട്ടന്റെ സൈസ് തന്നെയാ. ( പറഞ്ഞതിന് മറുത്തൊന്നും പറയാതെ വേഗം പോയി ഇട്ടിട്ടു വന്നു.) ഉം. കൊള്ളാം ഇത് തന്നെ മതി. ഞാൻ കൂടുതലൊന്നും ബുദ്ധിമുട്ടിക്കുന്നില്ല." " എന്നാ പിന്നെ ഞാൻ പൊയ്ക്കോട്ടേ" " സത്യത്തിലെന്തിനാ ചെന്നൈയിലേക്ക് വന്നത്?" " കമ്പിനീടെ ഒരു ഡീലറെ മീറ്റെയ്യാനുണ്ടായിരുന്നു അത് കഴിഞ്ഞു. ഇനി ഇപ്പൊ നാളെയേ തിരിച്ച് പോകുന്നുള്ളൂ." " എന്നാ പിന്നെ ഇന്ന് വീട്ടില് നിന്നിട്ട് നാളെ പോകാം.

ഞാൻ മാമനെ വിളിച്ച് പറഞ്ഞോളാം. പ്ലീസ്... പ്ലീസ്..." " ഓക്കെ ഞാൻ വരാം." ( ഞാൻ പോയി ബില്ലടച്ച് വന്നപ്പോഴേക്കും അപ്പുവേട്ടൻ എന്നെ വെയിറ്റ് ചെയ്ത് നിപ്പുണ്ടായിരുന്നു. വണ്ടിയൊന്നും കൊണ്ടുവരാത്തതു കൊണ്ട് എന്റെ സ്ക്യൂട്ടിയിലായിരുന്നു യാത്ര. ഞാൻ വിദഗ്ദ്ധമായി അപ്പുവേട്ടനോട് വണ്ടിയോടിക്കാൻ പറഞ്ഞു. യാതൊരു എതിർപ്പുമില്ലാതെ അപ്പുവേട്ടൻ വണ്ടിയോടിച്ചു. ഞാൻ വഴി പറഞ്ഞ് കൊടുത്തതനുസരിച്ച് വീടിന് മുമ്പിൽ വണ്ടി ചെന്ന് നിന്നു.)

" അമ്മേ.... അമ്മേ......" " എന്താടി കിടന്ന് കൂവുന്നെ കഴിഞ്ഞോ ഇന്നത്തെ നിന്റെ തെണ്ടലൊക്കെ." ( എന്നെ ചീത്ത പറഞ്ഞതിന് ശേഷമാണ് അമ്മ അപ്പുവേട്ടനെ കണ്ടത്.) " ഇതാര് അപ്പുമോനോ വാ മോനെ കയറിയിരിക്ക്." ( പിന്നീടങ്ങോട്ട് അമ്മ അപ്പുവേട്ടനെ സ്വീകരിക്കലായിരുന്നു. വന്നതിന്റെ കാര്യങ്ങളൊക്കെ പറഞ്ഞിരുന്നു. അപ്പുവേട്ടനുള്ള റൂമൊക്കെ സെറ്റാക്കി കൊടുത്തു ഫ്രഷായി വന്നപ്പോഴേക്കും അച്ഛൻ വന്നു. പിന്നെ കുറെ നേരം സംസാരിച്ചിരുന്നു.

നാളെ രാവിലെ തന്നെ ബാംഗ്ലൂർക്ക് തിരിച്ച് പോകുമെന്നൊക്കെ പറയുന്നുണ്ടായിരുന്നു. ഞാൻ നേരത്തെ വാങ്ങിയ ഷർട്ടുമെടുത്ത് അപ്പുവേട്ടന്റെ റൂമിലേക്ക് നടന്നു. " അപ്പുവേട്ടാ....അപ്പുവേട്ടന് എന്നോട് ഒരിക്കൽ പോലും ഇഷ്ടം തോന്നിയിട്ടില്ലേ..." ( അതിന് അപ്പുവേട്ടൻ ഒരു മറുപടിയും തന്നില്ല.) " ഇത്രയും നാളും എന്നെങ്കിലും തുറന്ന് പറയുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു. പക്ഷെ ഇപ്പൊ... ഇത് ഞാൻ അപ്പുവേട്ടന് വേണ്ടി വങ്ങിയതാ.

വേണ്ടാന്ന് മാത്രം പറയരുത് ഇനി ഞാൻ ഒരു ശല്യത്തിനും വരില്ല." ( ഷർട്ടെടുത്ത് കയ്യിൽ വച്ചു കൊടുത്ത് അത്രയും പറഞ്ഞ് തിരിഞ്ഞ് നടക്കുമ്പോൾ ഒരു പിൻവിളി ഞാൻ പ്രതീക്ഷിച്ചിരുന്നു. പക്ഷെ അതും ഉണ്ടായില്ല.)....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story