നെഞ്ചോട് ചേർത്ത് ❣️: ഭാഗം 10

nenjod cherth

രചന: SHAMSEENA

ഇതെല്ലാം കത്തുന്ന കണ്ണുകളോടെ നരൻ മുകളിൽ നിന്നും നോക്കി കാണുന്നുണ്ടായിരുന്നു.. അവന്റെ കണ്ണിൽ അവളോടുള്ള അടങ്ങാത്ത ആഗ്രഹം മുളപ്പൊട്ടി...ഇന്നുവരെ ഒരു പെണ്ണിനേയും മോഹിച്ചിട്ടില്ല.. പക്ഷേ ദച്ചുവിനെ കണ്ടപ്പോൾ മുതൽ അവളെന്ന പെണ്ണിനെ ഒന്നറിയാൻ അവൻക്ക്‌ തോന്നി..എങ്ങനെയും അവളെ തന്റെ വരുതിയിൽ ആക്കാൻ തന്ത്രങ്ങൾ മെനയാൻ തുടങ്ങി... **** ദച്ചു വീട്ടിൽ ചെന്നപ്പോൾ അവളുടെ കണ്ണും മുഖവുമെല്ലാം വിങ്ങി വീർതിരിക്കുന്നത് കണ്ട് അച്ചു പിറകെ കൂടിയിട്ടുണ്ട് കാര്യം അറിയാൻ.. അവൾ ഉണ്ടായതെല്ലാം പറഞ്ഞു കൊടുത്തു.. അച്ചുവിനാണേൽ ചിരിക്കണോ കരയണോ എന്നറിയാത്ത സ്ഥിതി.. അവൾ ഒരു വിധം ചിരി അടക്കി മുഖത്ത് സങ്കടം വരുത്തി ഇരുന്നു... കേട്ടപ്പോൾ നിനക്ക് സങ്കടം തോന്നിയില്ലേ.. അപ്പൊ ആ മുളക് കഴിച്ച എന്റെ അവസ്ഥയോ നീ ഒന്ന് ആലോചിച്ചു നോക്ക്... ദച്ചു വിഷമത്തോടെ പറഞ്ഞു... എന്തോന്ന് ആലോചിക്കാൻ.. നല്ലൊരു സീൻ മിസ്സായി. ചേച്ചിടെ അപ്പോഴത്തെ മുഖം ഒന്ന് കാണാൻ പറ്റിയില്ലല്ലോ എന്ന എന്റെ വിഷമം... അതും പറഞ്ഞു അച്ചു അവിടെ നിന്ന് ഓടി..ദച്ചു അവളുടെ പിറകെയും.. ഇതെല്ലാം കണ്ട് അമ്മ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്..

ഇതെല്ലാം കേട്ട് ശീലമായത് കൊണ്ട് രണ്ടാൾക്കും അതൊരു പുത്തരിയല്ല.. അവർ ചേച്ചിയുടെയും അനിയത്തിയുടെയും ലോകത്ത് അവർ മാത്രമേ ഉളളൂ... ** രാത്രിയിൽ മീനുവേച്ചിക്കും അപ്പുവേട്ടനും ഗ്രൂപ്പ്‌ കാൾ ചെയ്തു... ഇന്നത്തെ വിശേഷമെല്ലാം പറഞ്ഞു.. ഇത്തിരി സങ്കട ഭാവവും കൂട്ടി...😭 കോളേജ് ആയാൽ അങ്ങനെയൊക്കെ ഉണ്ടാകുമെന്നും അതിനെ അതിന്റെ സെൻസിൽ എടുക്കണമെന്നും പറഞ്ഞു രണ്ടുപേരും നന്നായി ദച്ചുവിനെ ഒന്ന് ഉപദേശിച്ചു... അവൾ അതെല്ലാം കേട്ട് നന്നായോ എന്തോ 🤭 *** ദിനങ്ങൾ ആരെയും നോക്കാതെ ഓടികൊണ്ടിരുന്നു.. അതോടൊപ്പം ദച്ചുവിന്റെ ജീവിതവും... കോളേജിലേക്ക് പോകാൻ തുടങ്ങിയിട്ട് രണ്ട് മാസം കഴിഞ്ഞു... ക്ലാസും നോട്സും അസ്സിഗ്മെന്റും എല്ലാമായി കോളേജ് ജീവിതവും മൂന്നോട്ട് പോയി...പഠിക്കാൻ മിടുക്കിയായത് കൊണ്ട് ടീച്ചേഴ്സിനിടയിലും കുട്ടികൾക്കിടയിലും നല്ലൊരു ഇമേജ് ദച്ചുവിന് ഉണ്ടാക്കിയെടുക്കാൻ പറ്റി...എല്ലാവരുടെയും പ്രിയങ്കരിയായി മാറി..ഇതിനിടയിൽ നരൻ ദച്ചുവിനെ അവളറിയാതെ പിന്തുടരുന്നുണ്ടായിരുന്നു... അവളുടെ ഓരോ ചലനങ്ങളും ഭാവങ്ങളും അവന്റെ കാമ കണ്ണുകൾ ഒപ്പിയെടുത്തു...

ഓരോ ദിവസം കൂടുന്തോറും അവളെ അറിയാനുള്ള മോഹം അവനിൽ കൂടി...ആരോ അവളെ പിന്തുടരുന്നപോലെ അവൾക്കും തോന്നിയിരുന്നു... പക്ഷേ അവളത് കാര്യമാക്കിയില്ല..തന്റെ തോന്നലാകുമെന്ന് വിചാരിച്ചു.. കാർത്തിയെയും മനുവിനെയും ദച്ചുവും നിമ്മിയും കോളേജിൽ വെച്ച് കാണാറുണ്ടെങ്കിലും കാർത്തി അവളോട് ചിരിക്കുകയോ സംസാരിക്കുകയോ എന്തിന് ഒന്ന് നോക്കുക പോലും ചെയ്തിരുന്നില്ല... മനു അവരെ കാണുമ്പോൾ ചിരിക്കുകയും ഒന്നോ രണ്ടോ വാക്ക് സംസാരിക്കുകയും ചെയ്യുമായിരുന്നു... നിമ്മിയ്ക്കാണെങ്കിൽ കാർത്തിയെ കാണുമ്പോഴേ ഉള്ളിലെ കോഴികുഞ്ഞു കൂവാൻ തുടങ്ങും.. അത് കാണുമ്പോൾ ദച്ചുവിനും കലികയറും.. പിന്നെ രണ്ട് പേരും അടിയാകും...ഇണക്കവും പിണക്കവുമായി അവരുടെ സൗഹൃദവും മുന്നോട്ട് പോയി...നിമ്മിക്ക് അവളുടെ അച്ഛൻ ഒരു ആക്ടിവ വാങ്ങിച്ചു കൊടുത്തു.. ഇപ്പോൾ അതിലാണ് നിമ്മിയും ദച്ചുവും കോളേജിൽ വരുന്നത്... *** നീയെന്താടി കുരുട്ടെ ഇന്ന് വൈകിയേ... ഞാൻ എപ്പോൾ നിൽക്കാൻ തുടങ്ങിയതാണെന്നോ... ആക്ടിവാ കൊണ്ട് വന്നു ദച്ചുവിന്റെ മുന്നിൽ നിർത്തിയ നിമ്മിയോട്‌ അവൾ ചോദിച്ചു.. ഒന്നും പറയേണ്ട പെണ്ണെ വരുന്ന വഴിയിൽ ഒരു ചുള്ളൻ ചെക്കൻ വഴിയും ചോദിച്ചു വന്നു...

അവനാണേൽ എന്നേക്കാൾ വലിയ കോഴി... പിന്നെ അവൻക്ക് ഇത്തിരി അരിമണിയും തീറ്റയും ഇട്ടു കൊടുത്തു അതാ വൈകിയേ 😁 ന്റീശ്വര.. ഇങ്ങനൊരു പിടക്കോഴി... ദച്ചു മുകളിലേക്ക് നോക്കി കൈ ഉയർത്തി കൊണ്ട് പറഞ്ഞു .. അപ്പോഴും നിമ്മി റോഡിലൂടെ പോവുന്ന ചുള്ളന്മാരുടെ കണക്കെടുക്കുകയാണ്.. മോൾടെ കോഴിത്തരം കഴിഞ്ഞെങ്കിൽ നമുക്ക് പോയാലോ... 😡 ദച്ചു കലിപ്പായി. 😁😁 കേറ്... നിമ്മി ഇളിച്ചു കൊണ്ട് പറഞ്ഞു ആക്ടിവാ സ്റ്റാർട്ട്‌ ചെയ്തു കോളേജിലേക്ക് പറപ്പിച്ചു... *** ആക്ടിവാ ഒരു മരത്തിന്റെ തണലിൽ പാർക്ക്‌ ചെയ്ത് രണ്ടുപേരും ക്ലാസ്സിലേക്ക് നടന്നു... വരാന്തയിലേക്ക് കേറിയപ്പോൾ കണ്ടു ചില ക്ലാസ്സ്‌ മുറികളുടെ ജനലും വാതിലുമെല്ലാം തല്ലി തകർത്തിരിക്കുന്നത്.. ഇന്നലെ കോളേജിൽ നിന്ന് പോവുന്ന വരെ ഒരു കുഴപ്പവും ഇല്ലായിരുന്നു.. പെട്ടന്നിതെന്തുപറ്റി എന്ന് ആലോചിച് അവർ പരസ്പരം മുഖത്തോട് മുഖം നോക്കി... കിരൺ..(അവരുടെ ക്ലാസ്സിലുള്ള പയ്യനാണ് കിരൺ..ദച്ചു അവനെ വിളിച്ചു) എന്താ ദച്ചു..

അവൻ തിരിഞ്ഞു നോക്കി കൊണ്ട് ചോദിച്ചു... ഇതെന്താ എല്ലാം അടിച്ചു തകർത്തിട്ടിരിക്കുന്നെ.. അതോ..അത് ഇന്നലെ സീനിയേഴ്‌സ് തമ്മിൽ മുട്ടൻ അടി നടന്നു... അതിന്റെ രക്ത സാക്ഷികളാ ഇവയെല്ലാം.. അടിയോ.. എന്തിന്... നിമ്മിയായിരുന്നു സംശയം ഉന്നയിച്ചത് 🤔 അവർക്ക് പ്രേത്യേകിച് കരണമൊന്നും വേണ്ട അതിന്.. കിച്ചുവേട്ടന്റെ ബൈക്ക് പാർക്ക്‌ ചെയ്തിടത്ത് സയൻസിലെ നരൻ ചേട്ടൻ ഇല്ലേ അങ്ങേര് ബൈക്ക് പാർക്ക്‌ ചെയ്തു എന്ന് പറഞ്ഞായിരുന്നു കിച്ചുവേട്ടനും ഗാങ്ങും ആദ്യ അടിക്ക്‌ തുടക്കമിട്ടത്.... കിരൺ പറഞ്ഞു.. ആദ്യത്തേതോ.. 😳അപ്പൊ രണ്ടാമത്തേതോ...ദച്ചു ഞെട്ടി കൊണ്ട് ചോദിച്ചു.. അത് ഇന്നലത്തെത്തിന്റെ തുടർച്ച.. ഹോസ്റ്റലിൽ.. നരൻ ചേട്ടനും ഗാങ്ങും കിച്ചുവേട്ടന്റെ rx100 രാത്രിയിൽ വന്നു അടിച്ചു തകർത്തു...ഇനിയിപ്പോ അതിന്റെ ബാക്കി ഇവിടെ ഉണ്ടാവാൻ സാധ്യതയുണ്ട്... എന്തായാലും ഇന്ന് അടി ഉറപ്പാ... സൂക്ഷിച്ചും കണ്ടും നടന്നോ.. എവിടുന്നാ അടിവരുക എന്ന് പറയാൻ പറ്റില്ല..

അത്രയും പറഞ്ഞു കൊണ്ട് കിരൺ ക്ലാസ്സിലേക്ക് നടന്നു... എടി.. അപ്പൊ ഇന്നൊരു ഫ്രീ ഷോ കാണാം.. നിമ്മി സന്തോഷത്തോടെ ദച്ചുവിനോട് പറഞ്ഞു കൊണ്ട് തുള്ളിച്ചാടി നടക്കെടി അങ്ങോട്ട് അവൾ ഫ്രീ ഷോ കാണാൻ നടക്കുന്നു.. അവളെ നോക്കി കെർവിച്ചു കൊണ്ട് ദച്ചു ക്ലാസ്സിലേക്ക് നടന്നു... പിറകെ നിമ്മിയും.. *** ഫസ്റ്റ് അവർ ക്ലാസ്സ്‌ എടുക്കുന്നതിനിടയിൽ മിസ്സ്‌ എന്തോ ആവശ്യത്തിന് സ്റ്റാഫ്‌ റൂമിലേക്ക് പോയി.. നോട്സ്‌ പറഞ്ഞു കൊടുക്കാൻ ദച്ചുവിനെ ഏൽപ്പിച്ചിട്ടായിരുന്നു പോയത്... അവൾ നോട്സ്‌ പറഞ്ഞു കൊടുക്കുന്നതിനിടയിൽ കുറച്ചു സീനിയേഴ്‌സ് ക്ലാസ്സിലേക്ക് ഓടിക്കയറി.. നരനും ഗാങ്ങും ആയിരുന്നു അത്... അവർ അടികൊണ്ട് അവശരായിരുന്നു...ശരീരത്തിൽ നിന്നെല്ലാം ചോര പൊടിഞ്ഞിട്ടുണ്ട്.. അവരെ കണ്ടതും ക്ലാസ്സിലെ കുട്ടികൾ പരിഭ്രാന്തരായി അവരെ നോക്കി..അവർക്ക് പിറകെ തല്ലാനായി കിച്ചുവും ഗാങ്ങും വന്നിരുന്നു...അവരുടെ കയ്യിൽ ഹോക്കി സ്റ്റിക്കും വടിയും എല്ലാം ഉണ്ട്...

ഷർട്ടിന്റെ ഫ്രണ്ടിലെ രണ്ട് ബട്ടൺ തുറന്നിട്ടുണ്ട് കിച്ചു.. അവന്റെ മെറൂൺ കളർ ഷർട്ട്‌ വിയർപ്പിൽ കുതിർന്നിരുന്നു..മുടിയെല്ലാം പാറിപറന്നു ആകെ വിയർത്തൊട്ടിയാണ് അവന്റെ വരവ്.. കയ്യിലെ ഇടിവള ഒന്നുകൂടി കയ്യിലേക്ക് കയറ്റി മുണ്ടൊന്ന് മടക്കി കുത്തി കയ്യിലുള്ള ഹോക്കി സ്റ്റിക്ക് കറക്കി അവൻ ക്ലാസ്സിലേക്ക് കയറി... പിറകെ മനുവും മറ്റുള്ളവരും.. അവർ ക്ലാസ്സിലേക്ക് കയറിയതും കുട്ടികളെല്ലാം സീറ്റിൽ നിന്ന് എഴുന്നേറ്റ് ഭയത്തോടെ ഒരു മൂലയിലേക്ക് ഒതുങ്ങി നിന്നു... കിച്ചുവിന്റെ ഗ്രൂപ്പ്‌ നരനെയും മറ്റുള്ളവരെയും യാതൊരു ദയയും കൂടാതെ തല്ലിച്ചതച്ചു... ക്ലാസ്സിലെ ഡസ്കും ബഞ്ചും ഉൾപ്പടെ അതിൽ തകർന്നു... ജനൽ ചില്ലുകൾ പൊട്ടി... കിച്ചു നരനെ തല്ലി അവശനാക്കി.. കിച്ചുവിന്റെ രൗദ്ര ഭാവം കണ്ട് കുട്ടികളെല്ലാം ഭയന്നു. നരന്റെ വായിൽ നിന്നും മൂക്കിൽ നിന്നും രക്തം വന്നു...

അവൻ അവശനായി തറയിൽ കിടന്നു.. ഇത് ഇവിടെ തീർന്നു ഇനിയും ഇതിന്റെ പേരിൽ ഒരു പ്രശ്നവുമായി വന്നാൽ പൊന്നു മോനെ നാരാ നിന്നെ പിന്നെ തോക്കോട്ടെടുക്കേണ്ടി വരും കാർത്തിക് ആണ് പറയുന്നേ...കേട്ടല്ലോ 😡 നരന്റെ നെഞ്ചിൽ ചവിട്ടി നിന്നുകൊണ്ട് കിച്ചു പറഞ്ഞു. നരൻ ചുമച്ചു കൊണ്ട് ഒന്ന് ഞെരങ്ങി അവനെ നോക്കി പുച്ഛിച്ചു വായിലെ ചോര തുപ്പി കളഞ്ഞു..😏അത് കണ്ട് കലി കയറിയ കിച്ചു ഒന്നു കൂടി അവനെ തല്ലാനായി ഹോക്കി സ്റ്റിക്ക് ഉയർത്തിയതും അത് ഒരാൾ കൈ കൊണ്ട് തടഞ്ഞു. തടുത്ത ആളെ കണ്ട് എല്ലാവരും അമ്പരന്നു..കിച്ചു ദേഷ്യം കൊണ്ട് വിറച്ചു 😡.........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story