🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 50

ennennum ente mathram

രചന: അനു

എന്തുകൊണ്ടോ കയ്യും കാലും ഒക്കെ വല്ലാതെ തളരുന്നു.... മനസ്സും ശരീരവും വല്ലാത്ത വെപ്രാളവും പരവേഷവും കൊണ്ട് നിറഞ്ഞു...... കുളക്കടവിലേക്ക് അടുക്കുംതോറും ഹൃദയം മിടപ്പ് കൂടി കൂടി വന്നു...... 'അവൾക്കിനി എന്തെങ്ങിലും.....?' മനസ്സ് പറയാൻ തുടങ്ങിയതും ബാക്കി പറയാൻ സമ്മതിക്കാതെ ഞാൻ തടഞ്ഞു.... ~~~~~~~ കുളക്കടവിൽ ഞാൻ ഇരുന്ന സ്ഥലത്തും ഇടവും വലവും ചുറ്റും നോക്കിയിട്ടും താലി കണ്ടില്ല.... പിന്നേയും കുറേ നേരം താലിയ്ക്ക് വേണ്ടി വെപ്രാളത്തോടെ എന്റെ കണ്ണുകൾ കുളപടവിൽ അലഞ്ഞു,,,, പക്ഷേ കണ്ടതേ ഇല്ല... ജീവന്റെ ഒരു ഭാഗം നഷ്ടപ്പെട്ട പോലെ മനസ്സ് വല്ലാതെ നീറിപുകഞ്ഞു..... കൈ നെഞ്ചോട് ചേർത്ത് ചുരുട്ടി പിടിച്ഛ് കണ്ണീരോടെ ഞാൻ കൃഷ്ണനെ വിളിച്ചു... ന്റെ കൃഷ്ണാ,,, ന്റെ താലി..... ഞാൻ എവിടെയാണല്ലോ ഊരി വെച്ചത്...??? കാണുന്നില്ലല്ലോ ഭഗവാനേ.... കണ്ണിൽ നിന്ന് കണ്ണീര് നിയന്ത്രണ രേഖ ഭേദിച്ചു കൊണ്ട് ഒലിച്ചിറങ്ങി...... സകല ദൈവങ്ങളെയും മനസ്സിൽ ഓർത്തു കൊണ്ട് ഞാൻ വീണ്ടും വീണ്ടും തിരഞ്ഞു കൊണ്ടിരുന്നു...... ഹാവൂ പടവിന്റെ കുറച്ചു അകലെ താലി കണ്ടതും ഞാൻ ആശ്വാസതോടെ ശ്വാസം വലിച്ഛ് വിട്ട് പുഞ്ചിരിച്ചു....... ഹോ,,,,ന്റെ കൃഷ്ണാ.... ഇപ്പഴാ ജീവൻ തിരിച്ചു കിട്ടിയത്,,,,

ഇതരാണപ്പാ അവിടെ കൊണ്ട് വെച്ചത്...??? ഞാനിനി അവിടെയായിരിക്കും വെച്ചത്...??? മനസ്സിൽ പറഞ്ഞ് കൊണ്ട് താലി കണ്ടതിന്റെ സന്തോഷത്തിൽ ഞാൻ ഓടിച്ചെന്ന് താലിയെടുത്തു നെഞ്ചോട് ചേർത്തു പിടിച്ഛ് നീട്ടിയൊരു ശ്വാസം വലിച്ച് വിട്ട് തിരിഞ്ഞതും പടവിലെ കല്ല് ചെറുതായി ഇളക്കിയതും ഒരുമിച്ചായിരുന്നു..... ബാലൻസ് ചെയ്ത് നിന്നപ്പോ ആദ്യം മനസ്സിൽ തെളിഞ്ഞത് ചെറിയമ്മ രാവിലെ പറഞ്ഞ വാക്കുകൾ ആയിരുന്നു..... സൈഡിലേക്കുള്ള പടവുകളിലെ കല്ല് ഇളകിയിരിക്കുവാണെന്നും അങ്ങോട്ട് പോകുമ്പോ സൂക്ഷിക്കണമെന്നും കുളിക്കാൻ വരുമ്പോ ചെറിയമ്മ കുറേ വട്ടം പറഞ്ഞിരുന്നു..... താലി കണ്ടതിന്റെ സന്തോഷത്തിൽ ഞാൻ ശ്രദ്ധിച്ചില്ല.... ഇളകിയ പടവിൽ കാൽ ബാലൻസ് ചെയത് വെച്ഛ് മറ്റേ കാൽ തൊട്ടടുത്ത പടവിൽ ചവിട്ടിയതും വഴുതിയതും ഒരുമിച്ചായിരുന്നു..... എന്തെങ്ങിലും ചെയ്യാനോ പറയാനോ ചിന്തിക്കുമ്പഴേക്കും കല്ലും ഞാനും കുളത്തിലേക്ക് മറിഞ്ഞിരുന്നു...... ആദ്യം ആണ്ടു പോയി പതിയെ ഉയർന്നെങ്കിലും വെള്ളത്തിൽ ഞാൻ വീണ്ടും ഉയർന്നു താഴ്ന്നും ശ്വാസമെടുക്കാൻ കഴിയാതെ കയ്യും കാലുമിട്ടടിച്ച് ഒരിറ്റ് ശ്വാസത്തിനായി പിടഞ്ഞു..... ആരോ തവണ ഉയരുമ്പോഴും സിദ്ധുവിനെ വിളിക്കാൻ വാ തുറക്കുമെങ്കിലും അപ്പോഴേക്കും വായിൽ വെള്ളം നിറഞ്ഞു വീണ്ടും ആഴത്തിലേക്ക് മുങ്ങും... എങ്കിലും മനസ്സ് കൊണ്ട് ഞാനൊരു ആയിരം വട്ടം സിദ്ധുനെ വിളിച്ചു കാണും.....

ആവുന്ന പോലെ ഞാൻ വെള്ളത്തിൽ കയ്യും കാലും ഇട്ട് അടിച്ചെങ്കിലും അമ്പലത്തിലെ ഉയർന്ന വാദ്യമേളത്തിലും നിർത്താതെ പൊട്ടുന്ന കതിനയിലും ഞാൻ ഉണ്ടാക്കിയ ശബ്ദങ്ങൾ നിശബ്ദതമായി തുടർന്നു...... പേടിയോടെ ചുറ്റും നോക്കവേ കുളത്തിലെ വെള്ളം മുഴുവൻ ആർത്തിയോടെ എന്നെ വിഴുങ്ങാനായി പല ഭാഗത്ത്‌ നിന്ന് ഓടിയണയുന്ന സർപ്പത്തെ പോലെ എനിക്ക് തോന്നി..... കുഞ്ഞനാളിൽ അച്ഛൻ ഉണ്ടാക്കിയ തൊണ്ട് പൊട്ടി ഞാൻ വെള്ളത്തിൽ ആഴ്ന്നു പൊങ്ങിയപ്പോ തോന്നിയത് അതേ പേടി എന്നിൽ നിറഞ്ഞു.... തളർന്ന് പോകുന്ന കൈകാലുകൾ ശേഷിയില്ലാത്ത കുഴഞ്ഞു വെള്ളത്തിലെ അഴങ്ങൾക്ക് കീഴടങ്ങുമ്പോ അമ്മയുടേയും അച്ഛന്റേയും അമ്മുക്കുട്ടിയുടേയും ചിരിക്കുന്ന മുഖങ്ങൾ മനസ്സിൽ നിറഞ്ഞു,,, ഏറ്റവും ഒടുവിൽ സിദ്ധുവിന്റേയും....... ~~~~~~~~~ ഓടിച്ചെന്ന് നോക്കുമ്പോഴേക്കും അവളുടെ കൈവിരലുകൾ മാത്രം ആരെയോ പ്രതീക്ഷിക്കുന്നത് പോലെ വെള്ളത്തിന്റെ മുകളിൽ ഉയർന്നു നിന്നു.... പതിയെ അതും വെള്ളത്തിന് കീഴടങ്ങുന്നത് മരവിച്ചു മനസ്സോടെ വിറങ്ങലിച്ച ശരീരത്തോടെ നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ..... എന്താന്ന് അറിയില്ല മനസ്സ് അവളുടെ അടുത്തേക്ക് പോകാൻ മുറവിളി കൂടുന്നുണ്ടെങ്കിലും കയ്യും കാലും ഒന്നും അനങ്ങുന്നില്ല,, കല്ല് പോലെ ഉറച്ഛ് പോയിരിക്കുന്നു.....

നിമ്മി എന്റെ കയ്യിൽ പിടിച്ഛ് കുലുക്കി കരഞ്ഞ് വെപ്രാളത്തോടെ എന്തൊക്കെയോ പറയുന്നുണ്ടെങ്കിലും ഞാനതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല.... മറ്റേതോ ലോകത്തെന്ന പോലെ പ്രതികരണ ശേഷിപ്പോലും നഷ്ടപ്പെട്ട് ഞാൻ സ്‌തംഭിച്ചു നിന്നു... വീണ്ടും അവളെന്നെ പിടിച്ചു ശക്തിയായി കുലുക്കി 'ഏട്ടാ' ന്ന് ഉറക്കെ വിളിച്ചപ്പഴാണ് ഒരു ഞെട്ടലോടെ ഞാൻ സ്വബോധത്തിലേക്ക് തിരിച്ചു വന്നത്.... ഞെട്ടിത്തരിച്ചു കൊണ്ട് ആദ്യം നിമ്മിയേയും പിന്നെ ആഴങ്ങളിലേക്ക് അകലുന്ന അവളേയും ഒരു നോക്ക് നോക്കി ഞാൻ വേഗം കുളത്തിലേക്ക് എടുത്തു ചാടി അവളുടെ അടുത്തേക്ക് ശരവേഗത്തിൽ നീന്തി മുങ്ങി അവളെയും കൊണ്ട് ഉയർന്നുപൊങ്ങി തിരിച്ചു കരയിലേക്ക് നീന്തി.... ശ്രദ്ധയോടെ പതിയെ അവളെ പടവിലേക്ക് കിടത്തി മെല്ലെ കവിളിൽ തട്ടി..... "അനൂ,,,,, അനൂ,,,, പ്ലീസ്,,,,, കണ്ണ് തുറക്ക്.....!!! അനൂ......" ഞങ്ങളെ അടുത്തേക്ക് പടവിൽ ഇരുന്ന് കൊണ്ട് നിമ്മി അവളുടെ കയ്യിൽ പിടിച്ചു കരഞ്ഞു.... "ഏട്ടത്തി...... ഏട്ടത്തീ....... കണ്ണ് തുറക്ക് ഏട്ടത്തി...... പ്ലീസ്... കണ്ണ് തുറക്ക്..... ഏട്ടാ എനിക്ക് പേടിയാവുന്നു,,,, ദേ നോക്ക് ഏട്ടത്തി കണ്ണ് തുറക്കുന്നില്ല......" വെപ്രാളത്തോടെ എന്നെ നോക്കി ഇത്രയും പറഞ്ഞ് നിമ്മി വേഗം അവളുടെ പ്‌ൾസ് പിടിച്ഛ് ഞെട്ടലോടെ എന്നെ നോക്കി.... "ഏട്ടാ,,,,,, ഏട്ടത്തിയുടെ പൾസ് വളരെ വീക്ക് ആണ്..... ബ്രീതും ഡൗണാ.... ഏട്ടത്തി..... എനിക്ക്... എനിക്ക് എന്തോ പേടിയാവുന്നു.... ഈ സ്ഥിതി അധികം നേരം തുടർന്നാൽ ചിലപ്പോ,,,,

ചിലപ്പോ നമ്മുക്ക് ഏട്ടത്തിയേ.....!!!!!" "Noooooooo നിമ്മീ........... Don't say that....!!!! ഞാൻ അലറി പറഞ്ഞ് അവളെ നോക്കി... അനൂ അനൂ കണ്ണ് തുറക്ക്.... അനൂ,,,,,കണ്ണ് തുറക്കെടീ..... പ്ലീസ്..... അനൂ ഞാനല്ലേ വിളിക്കുന്നത്..... പ്ലീസ് ഒന്ന് കണ്ണ് തുറക്കേടോ..... അനൂ,,,, നീയല്ലാതെ.... നീയല്ലാതെ എനിക്ക്.... അനൂ..... കണ്ണ് തുറക്ക് പ്ലീസ്....." അനൂനെ ഓരോ തവണ വിളിക്കുമ്പോഴും തൊണ്ടയിൽ കുടുങ്ങിയ വേദന വാക്കുക്കളെ വല്ലാതെ മുറിച്ചിരുന്നു... ഞാനും നിമ്മിയും ഒരുപാട് വിളിച്ചെങ്കിലും അവള് കണ്ണ് തുറന്നില്ല..... പതിയെ പതിയെ ശ്വാസത്തോടൊപ്പം അവളുടെ ഹൃദയം താളം നിലക്കുന്നത് ഞാൻ അറിഞ്ഞു... നിമ്മി അവളെ കൈ പിടിച്ഛ് കരയുന്നതിനോടൊപ്പം അവള് ഒരുപാട് വിളിക്കുന്നുണ്ട്,,, പക്ഷേ അവളിലെ മൗനം, മൗനമായി തന്നെ തുടർന്നു..... അവളുടെ അടഞ്ഞ മിഴികൾ കാണേ എന്റെ ശ്വാസം വിലങ്ങി, ഹൃദയത്തിൽ ആരോ മൂർച്ചയുള്ള കഡാരയാൽ പതിയെ വരയുന്ന പോലെ,,, ആ മുറിവിലൂടെ ഒഴികിയിറങ്ങുന്ന ചൂട് ചോരയാൽ ഹൃദയം വിങ്ങുന്നു... എന്ത് ചെയ്യണമെന്ന് അറിയാതെ എനിക്ക് ഭ്രാന്ത് പിടിക്കുന്നു... കരഞ്ഞു ബഹളം കൂട്ടുന്ന നിമ്മിയെ ഞാൻ ദേഷ്യത്തോടെ നോക്കി കൊണ്ട് അലറി... "Nimmiiiiii.....u just stop this nonse....

ഇങ്ങനെ കിടന്ന് കരയാതെ U plzz think like a doctor... plzz...nimmiii... do something...എനിക്ക് എന്റെ അനൂനെ വേണം നിമ്മി.... ജീവനോട് വേണം എനിക്ക് ഇവളെ.... ഇവളില്ലാതെ എനിക്ക് പറ്റില്ല നിമ്മീ...... plzz do something.. plzz...I beg u ...plzz *PLZZ DO SOMETHING*" ഞാൻ നിമ്മിയോട് എന്തൊക്കെയാ പറഞ്ഞതെന്നോ ചെയ്തതെന്നോ എനിക്ക് അറിയില്ല.... തലയൊക്കെ പെരുത്ത് കയറി ഭ്രാന്ത് പിടിച്ചിരിക്കുന്നു... കണ്ണിൽ നിറയുന്ന വെള്ളം കാഴ്ച മറയ്ക്കുന്നു.. ചങ്ക് പൊട്ടിപോവുന്ന പോലെ തൊണ്ടക്കുഴിയിൽ നിന്ന് ഉമിനീര് ഇറങ്ങുമ്പോ കുത്തിപറയ്ക്കുന്ന വേദന..... ഞാൻ അവളോടെ ഷൗട്ട് ചെയ്തതും നിമ്മി കരച്ചിലടക്കി കണ്ണ് തുടച്ച് വേഗം അവളുടെ നെഞ്ചിൽ കൈ വെച്ചു പ്രസ് ചെയ്യാൻ തുടങ്ങി... ഒരുപാട് പ്രസ് ചെയ്‌തെങ്കിലും അനൂന്ന് ഒരുമാറ്റവും വന്നില്ല..... "ഏട്ടാ.... ഇനി കൃതിമ ശ്വാസം കൊടുക്കുക അല്ലാതെ വേറെ വഴിയില്ല.... ഇതാണ് അവസാനത്തെ വഴി..... ഏട്ടൻ,, ഏട്ടത്തിയുടെ വായിലേക്ക് ശക്തിയായി ഊത്തണം,,, നമ്മുക്ക് അധികം സമയമില്ല.... വേഗം...." നിമ്മിയെന്നെ നോക്കി വേഗത്തിൽ പറഞ്ഞത് കേട്ട് ഞെട്ടലോടെ ഞാനവളെ നോക്കി.... "But,,,നിമ്മി ഞാൻ....???" "എനിക്ക് പറ്റുന്നില്ല ഏട്ടാ.... ഏട്ടത്തി ഇങ്ങനെ..... എനിക്ക് പറ്റില്ല... ഏട്ടത്തിയെ രക്ഷിക്കാൻ ഏട്ടനെ കൊണ്ടേ പറ്റൂ,,, plzz....ഏട്ടാ... Make it fast,,,,," നിമ്മി യാചനയോടെ എന്നെ നോക്കി പറഞ്ഞത് കേട്ട് അവസാന ശ്രമമെന്നോണം ഞാൻ അവളുടെ അടുത്തേക്ക് ചേർന്ന് ഇരുന്ന് അവളുടെ മുഖം കൈക്കുമ്പിളിൽ കോരിയെടുത്തു.....

എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി..... ഞാൻ ദീര്ഘമായൊരു ശ്വാസം എടുത്തു കൊണ്ട് അവളുടെ ആധാരത്തോടെ എന്റെ ചുണ്ടുകൾ ചേർത്തു.... രണ്ടു തവണ എന്റെ നിശ്വാസം അവളിലേക്ക് പകർന്നിട്ടും അവള് കണ്ണ് തുറന്നില്ല.... മരണത്തിന്റെ വക്കിൽ നിന്നിട്ടും അവള് ഒരു കയ്യിൽ മുറുകെ പിടിച്ച താലി കണ്ടതും എന്റെ ഹൃദയത്തിൽ ഒരായിരം കത്തികൾ കുത്തിയിറക്കിയ പോലെ നീറി..... കുറേ കാലത്തിന് ശേഷം ഞാൻ മനസ്സ് കൊണ്ട് ദൈവത്തെ വിളിച്ചു ആത്മവിശ്വാസത്തോടെ സകല ശക്തിയും സംഭരിച്ചു വീണ്ടും അവളുടെ ആധാരത്തോട് ചുണ്ട് ചേർത്തു വീണ്ടും നിശ്വാസം അവളിലേക്ക് പകർന്നു.... പെടുന്നനെ അവള് കണ്ണ് മിഴിച്ചു തുറന്ന് വലിയൊരു ശ്വാസം വായിലൂടെ വലിച്ചെടുത്തു.... ജീവിതത്തിൽ ഇന്നോളം ഞാൻ ഇത്രയും സന്തോഷിച്ചു കാണില്ല.... അത്രയ്ക്ക് സന്തോഷം തോന്നി, അവള് കണ്ണ് തുറന്നപ്പോ, അവശതയോടെയാണെങ്കിലും ആ മിഴികൾ എന്റെ നേരെ ചിമ്മിയടഞ്ഞു.... നിറഞ്ഞ ചിരിയോടെ നെഞ്ചിലേക്ക് ചേർത്ത് നിർത്തി ഞാനവളെ പരിസരം പോലും മറന്ന് കെട്ടിപ്പിടിച്ചു.....

നഷ്ടപ്പെട്ടുന്ന് ഉള്ളിൽ നിന്ന് ആരോ ഇത്രയും നേരം പറഞ്ഞോണ്ടിരുന്ന എന്തോ ഒന്ന്, എന്റെ ജീവനേക്കാൾ, ശ്വാസത്തേക്കാൾ, ഹൃദയത്തേക്കാൾ വലിയ ഒന്ന് തിരിച്ചു കിട്ടിയ ആത്മ സംതൃപ്തി എന്നിൽ നിറഞ്ഞു കവിഞ്ഞു തൂവി... കിതപ്പോടെ ശ്വാസം വലിച്ചെടുത്തും ചുമച്ചും അവശതയോടെ എന്റെ നെഞ്ചോട് ചേർന്ന് കിടക്കുന്ന അവളെ പതിയെ ഞാനും നിമ്മിയും കൂടി എണീപ്പിച്ഛ് നിർത്തി വീട്ടിലേക്ക് നടത്തിച്ചു.... ~~~~~~~~ എന്തോ തിരിച്ചു കിട്ടുന്ന വെപ്രാളവും പരവേശവും എന്നിൽ നിറഞ്ഞു,, ശ്വാസനാളികയിലൂടെ വായു വേഗത്തിൽ ശ്വാസകോശത്തിലേക്ക് ശക്തിയായി പ്രഹരിച്ചതും വലിയൊരു വായിൽ ശ്വാസം ഉള്ളിലേക്ക് വലിച്ചു കൊണ്ട് ഞാൻ കണ്ണ് മിഴിച്ഛ് തുറന്നു.... മിഴികൾ ക്ഷീണത്തോടെ പാതിയടയുമ്പോ എന്നെ നോക്കി നിൽക്കുന്ന സിദ്ധുനെ ഞാൻ വ്യക്തമാക്കി കണ്ടിരുന്നു..... ഒരുപക്ഷേ അത് കൊണ്ടാവും ആശ്വാസത്തോടെ അവ അടഞ്ഞത്... മരണത്തിന്റെ മുന്നിൽ നിൽക്കുമ്പോഴും സിദ്ധു വരുമെന്നും രക്ഷിക്കുമെന്നും ഞാൻ അത്രയേറെ വിശ്വാസിച്ചിരുന്നു..... കണ്ണു പ്രയാസപ്പെട്ട് തുറക്കുമ്പഴേക്കും സിദ്ധു എന്നെ ഇറുക്കെ പുണർന്നിരുന്നു.... ഞാനും ആശ്വാസത്തോടെ അവന്റെ നെഞ്ചിലേക്ക് പറ്റി ചേർന്ന്....

നിമ്മിയും അവനോടൊപ്പം എന്നെ ചേർത്തു പിടിച്ചു വീട്ടിലേക്ക് നടത്തിച്ചു.... റൂമിലെത്തിയതും നിമ്മി ഡ്രെസ്സ് മാറ്റാൻ എന്നെ സഹായിച്ചു..... കിതപ്പും പേടിയും ഇപ്പഴും എന്നിൽ അവശേഷിക്കുന്നുണ്ട്... ഞാൻ പതുക്കെ ബെഡിൽ ചുമര് ചാരി കിടന്നു കണ്ണടയ്ക്കാൻ തുനിഞ്ഞതും സിദ്ധു ദേഷ്യത്തോടെ എന്റെ അടുത്തേക്ക് വന്നു.... "നിനക്ക് എന്താടീ ഇത്രയ്ക്കും ശ്രദ്ധയില്ലാതെയായി പോയത്...??? എത്രവട്ടം പറഞ്ഞാലും മനസ്സില്ലാവാതത്....??? ഞങ്ങള് വരാൻ കുറച്ചൊന്ന് താമസിച്ചിരുന്നെങ്കിൽ എന്താക്കുമായിരുന്നു നിന്റെ സ്ഥിതി....???" സിദ്ധു ഊരയ്ക്ക് കൈ കൊടുത്ത് നിന്ന് ദേഷ്യത്തോടെ ചോദിച്ചു.... "നിനക്ക് അറിയാവുന്നതല്ലേ.... കുളിക്കാൻ പോകുമ്പോ ചെറിയമ്മ ഒരായിരം വട്ടം പറഞ്ഞിട്ടില്ലേ സൂക്ഷിക്കണം പടവാക്കെ ഇളക്കി കിടക്കുകയാണെന്ന്.... ഇല്ലേ....??? എന്നിട്ടും ശ്രദ്ധയില്ലാതെ..... എന്നാ പിന്നെ പോകുമ്പോ ആരെയെങ്കിലും ഒന്ന് കൂടെ കൂട്ടാ....???? പോട്ടെ ആരോടെങ്കിലും ഒന്ന് പറയാ...??? എത്ര തിടുക്കപ്പെട്ട് ആരേയും കൂട്ടാനോ പറയാനോ സമയമില്ലാത്ത പോകാൻ മാത്രം നിന്റെ ജീവനൊന്നും അല്ലല്ലോ കാണാതെയായത്....??? വെറും ഒരു താലി അല്ലേ...??? വേറെ വാങ്ങാൻ പറ്റുന്ന സാധനമല്ലേ....??? അതെങ്ങാനാ എന്നെ എങ്ങനെയൊക്കെ ബുദ്ധിമുട്ടിക്കാം എന്നല്ലേ നിന്റെ ചിന്താ.... വെറുതെ മനുഷ്യനെ മനകേടുത്താനായിട്ട് ഓരോന്ന് ഇറങ്ങിക്കോളും.... ഏതു നേരതാണാവോ ഇവളെയൊക്കെ..... നിനക്ക് എന്തിനെങ്കിലും പറ്റിയാൽ പിന്നെ ഞാ.........!!! ~~~~~~~~~ നിനക്ക് എങ്ങനെയുണ്ട്.....? എന്തെങ്കിലും പറ്റിയോ....?

എന്തിനാ നീ കടവിലേക്ക് പോയത്.....?? ഇപ്പോ കുഴപ്പം ഒന്നുമില്ലല്ലോ..? നീ ഓകെ അല്ലെ...? ഹോസ്പിറ്റലിൽ പോണോ...? അങ്ങനെ എന്തൊക്കെ ചോദിക്കാനുണ്ട്... എന്നിട്ടും അവൻ പറഞ്ഞത് കേട്ടില്ലേ...?? എന്നോട് എങ്ങനെയുണ്ടെന്ന് പോലും ചോദിക്കാതെ വന്നപാടെ സിദ്ധു കണ്ണ് പൊട്ടുന്ന ചീത്ത പറഞ്ഞപ്പോ സഹിക്കാൻ പറ്റിയില്ല.... മറുതോരക്ഷരം പോലും പറയാതെ വറ്റാത്ത കണ്ണീരോടെ ഞാൻ അത് മുഴുവൻ അവനെ കണ്ണെടുക്കാതെ നോക്കി കേട്ടിരുന്നു..... എന്തോ പറയാൻ വന്നത് മുഴുമിക്കാതെ കാറ്റ് പോലെ ദേഷ്യത്തോടെ അവൻ പുറത്തേക്ക് ഇറങ്ങി പോയത് കൂടി കണ്ടപ്പോ കാല്മുട്ടിനിടയിലേക്ക് തല പൂഴ്ത്തി വെച്ചു കൊണ്ട് ഞാൻ കരഞ്ഞു.... അപ്പോഴേക്കും നിമ്മി വേഗം വന്ന് എന്റെ അടുത്തിരുന്നു കൊണ്ട് എന്റെ മുഖം പിടിച്ചുയർത്തി..... "എന്താ ഏട്ടത്തി ഇത്,,, എന്തിനാ കരയുന്നേ.....???ഏട്ടൻ ചീത്ത പറഞ്ഞോണ്ടാണോ...??? ഏട്ടത്തി അതൊന്നും കാര്യക്കണ്ടാ... ഏട്ടൻ ഇങ്ങനെയാ ന്ന് ഏട്ടത്തിയ്ക്ക് അറിയില്ലേ,,, പിന്നെന്താ....?" നിമ്മി ആശ്വസിപ്പിക്കുന്ന പോലെ പറഞ്ഞു... ഞാൻ സങ്കടത്തോടെ അവളെ നോക്കി..... "അറിയാം നിമ്മി,,, പക്ഷേ എന്നോട് അങ്ങനെ ഉണ്ടെന്ന് പോലും ചോദിക്കാതെ,,,,, ഞാൻ എന്തോ ചെയ്ത പോലെയാ സിദ്ധു പറയുന്നത് കേട്ടാൽ.... ഞാൻ മനപ്പൂർവ്വം വീണാതാണോ....??? it was an accident.... സിദ്ധു എപ്പഴും ഇങ്ങനെ തന്നെയാ വെറുതെ ആവശ്യമില്ലാതെ ചീത്ത പറയും.... എനിക്ക് എന്തോ സഹിക്കാൻ പറ്റുന്നില്ല നിമ്മി.....

നിമ്മിയെ കെട്ടിപ്പിടിച്ചു ഞാൻ കരഞ്ഞു... "അയ്യേ ഏട്ടത്തി എന്താ ഇങ്ങനെ,,, കൊച്ചു കുട്ടികളെ പോലെ... ദേ... നോക്കിക്കേ.. നോക്ക്... ഏട്ടൻ ഈ കാണിക്കുന്ന ദേഷ്യമൊക്കെ വെറുതെയാ... വെറും ഷോ.... സത്യം പറയട്ടെ,,, ഏട്ടനെ ഇത്രയും പേടിയോടെ ഇത്രയും വെപ്രാളത്തോടെ ടെൻഷനോട് ഈ അടുത്ത കാലത്തൊന്നും ഞാൻ കണ്ടിട്ടില്ല... അത്രക്കും പേടിയും വെപ്രാളവുമായിരുന്നു മുഖത്ത്.... ഏട്ടൻ നന്നായി പേടിച്ച് പോയിരുന്നു.... ഏട്ടത്തിയെ ഒരുപാട് വിളിച്ചു എന്തൊക്കെയോ പറയുണ്ടായിരുന്നു.... ഞാൻ കണ്ടതാ,,, ഏട്ടന്റെ കണ്ണിൽ ഏട്ടത്തിയോടുള്ള ഇഷ്ടം..... ഏട്ടൻ ഏട്ടത്തിയെ ഒരുപാട് സ്നേഹിക്കുന്നുണ്ട്.... ഏട്ടത്തി ഈ നിരത്തിയ ചോദ്യത്തിനൊക്കെ എനിക്ക് ഒരുത്തരമേ ഉള്ളൂ.... ഒരു കാരണമില്ലാതെ ഒരാള് നമ്മളോട് ദേഷ്യം പിടിക്കുന്നുണ്ടെങ്കിൽ അതിന് ഒരു റീസെണേള്ളൂ..... അമിതമായ സ്നേഹം...നഷ്ടപ്പെട്ട് പോകുമൊന്നുള്ള ഭയം..... ഏട്ടത്തി തൽക്കാലം ഈ സങ്കടവും കരച്ചിലുമൊക്കെ മാറ്റിവെച്ഛ് നല്ലോണം ഒന്ന് റെസ്റ്റ് എടുക്ക് ഞാൻ അമ്പലത്തിലേക്ക് ചെല്ലട്ടെ എല്ലാരും അന്വേഷിക്കുന്നുണ്ടാവും....." നിമ്മി പറഞ്ഞതു മുഴുവൻ ഞാൻ കേട്ടിരുന്നു.... എന്റെ കവിളിൽ തലോടി റെസ്റ്റ് എടുക്കാൻ പറഞ്ഞ് അവള് റൂമിന് ഇറങ്ങി പോയതും ഒരു നേടുവീർപ്പോടെ കിടക്കാൻ തിരഞ്ഞതും ബെഡിന്റെ സൈഡിൽ വെച്ച താലിയിലേക്ക് ഞാൻ നോക്കി... താലി കാണേ എന്തനില്ലാത്ത സന്തോഷം മനസ്സിൽ നിറഞ്ഞു....

ഞാൻ വേഗം താലി കഴുത്തിലിട്ടു മുറുകെ പിടിച്ചു സൈഡ് ചരിഞ്ഞു കിടന്നു..... ക്ഷീണം കൊണ്ടോ എന്തോ പതിയെ കണ്ണ് അടഞ്ഞു.... ~~~~~~~~~ വായിൽ തോന്നിയത് മുഴുവൻ അവളെ മുഖത്ത് നോക്കി ദേഷ്യത്തോടെ പറഞ്ഞു ഞാൻ റൂമിൽ നിന്നിറങ്ങി ബൽകാണിയിലേക്ക് നടന്നു...... കൈവരിയിൽ മുറുക്കി പിടിച്ഛ് ഞാൻ നിന്നു... എന്തിനാ, അല്ലെങ്കിൽ എന്ത് കൊണ്ടാന്നൊന്നും എനിക്ക് അറിയില്ല,,, എനിക്ക് എന്തോ അങ്ങനെ അവളോടെ ഷൗട്ട് ചെയ്യാനാ തോന്നിയത്... മറുത്തൊന്നും പറയാതെ നിറഞ്ഞ കണ്ണോടെ അവളെന്നെ നോക്കി ഇരുന്നത് മനസ്സിൽ തെളിഞ്ഞു..... അപ്പഴത്തെ ദേഷ്യത്തിന് അറിയാതെ എന്തൊക്കെയോ പറഞ്ഞും പോയതാണ്.... അല്ലെങ്കിലും ഞാൻ പറഞ്ഞതിൽ എന്താ തെറ്റ്... ശെരിയല്ലേ...? ഞാനോ നിമ്മിയോ കാണാൻ കുറച്ചു വൈകിയെങ്കിൽ അവള്....അവളിന്നേരം,,,,, ഹൊ എനിക്ക് ഓർക്കാൻ വയ്യ... അവള് ചലനമില്ലാതെ കിടന്നപ്പോ നിലച്ചത് എന്റെ ശ്വാസമാണ്.... അവൾക്ക് എന്തെങ്ങിലും പറ്റിയാൽ പിന്നെ ഞാൻ......! മനസ്സ് കൈ വിട്ട് മറ്റെങ്ങോട്ടോ വഴിമാറുന്നത് ശ്രദ്ധിച്ഛ് കണ്ണടച്ചു ഞാൻ ദീര്ഘമായൊരു ശ്വാസമെടുത്തു.... എപ്പഴാ ഓര്മവന്നത് കോണ്ഫെറൻസിന്റെ റിപ്പോർട്ട് മെയിലിൽ ചെക്ക് ചെയ്യാൻ മറന്നു... വേഗം റൂമിലേക്ക് തിരിച്ചു നടന്ന് ഉള്ളിലേക്ക് കയറിയപ്പോ കിടക്കയിൽ ചുരുണ്ട് കിടന്ന് ഉറങ്ങുന്ന അവളുടെ അടുത്തേക്ക് ഞാൻ പതിയെ ചെന്നിരുന്നു..... പാവം നല്ലോണം പേടിച്ഛ് പോയിട്ടുണ്ട്...... കുറച്ചു നേരം കൂടി അവളെ നോക്കി ഇരുന്ന് ഞാൻ വേഗം ലാപ് എടുത്ത് ബാൽകാണിയിലേക്ക് നടന്നു...............തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story