🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 53

ennennum ente mathram

രചന: അനു

അവള് എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ട്, പക്ഷേ ഒന്നും വ്യക്തമാവുന്നില്ല.... ഒന്നാമത് റേഞ്ച് ഇടയ്ക്കിടെ കട് ആയി കളിക്കുവാ, പോരാത്തതിന് അവൾക്ക് സംസാരിക്കാനും ശ്വാസം എടുക്കാനും ഒക്കെ ബുദ്ധിമുട്ട് ഉള്ളപോലെ ഫീൽ ചെയ്യുന്നുണ്ട്.... "ഹലോ... ഹലോ... ഹ.........ലോ അനൂ......!!!" "...................." അയ്യോ കാൾ കടായല്ലോ.... അവള് ഇതേവിടെയാണാവോ.....? ചോദിച്ചിട്ട് ഒന്നും പറഞ്ഞതും ല്ലാ, പറഞ്ഞതൊന്നും ക്ലീയറായതുംല്ല....??? പക്ഷേ അവൾക്ക് എന്തോ പറ്റിയിട്ടുണ്ട്....??? കുറേ വിളിച്ചപ്പോ കിട്ടിയതായിരുന്നു.... ഇനി ഇപ്പൊ ഞാൻ എന്താ ചെയ്യാ,,,?? അവളെ... ഞാൻ ഇവിടെ പോയാ അന്വേഷിക്കാ.....??? ഒരു എത്തും പിടിയും കിട്ടുന്നില്ലല്ലോ....? അവൾക്ക് അപായമൊന്നും സംഭവിക്കാതിരുന്നാ മതിയായിരുന്നു.... അവള് എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു... അവൾക്ക് എന്തോ കാര്യമായി പറ്റിയിട്ടുണ്ട്.... പക്ഷേ,,,,, ഞാൻ ഇവിടെ....??? ആരോടാ....??? അവള് ഏതു അവസ്ഥയില്ലാണാവോ......???? മുടിയിൽ കൊരുത്ത് വലിച്ഛ് കൊണ്ട് ഞാൻ കണ്ണടച്ഛ് നിന്നു....പെട്ടന്ന് ഞാൻ പ്രതീക്ഷയോടെ കണ്ണ് തുറന്നു..... അവള്,,,, അവള് എന്നോട് എന്തോ പറയാൻ നോക്കിയിരുന്നു,,,, അല്ല..... അവള് എന്തോ എന്നോട് പറഞ്ഞിരുന്നു....

ഞാൻ വേഗം ഫോണിലെ ഓട്ടോമാറ്റിൽ കാൾ റെക്കോർഡറിൽ നിന്ന് വോയിസ് നോട്ട് പ്ലെ ചെയ്തു..... ആദ്യം കേട്ടപ്പോ എനിക്ക് ഒന്നും മനസ്സില്ലായിലെങ്കിലും ആവർത്തിച്ചു രണ്ടു മൂന്ന് തവണ കേട്ടപ്പോ അവള് 'തെക്കിനി' ന്നാണ് പറയാൻ ശ്രമിച്ചതെന്ന് ഞാൻ ഊഹിച്ചു.... പിന്നെ ഓരോട്ടമായിരുന്നു കോണിപടികളൊക്കെ ചാടി കേറി മൂന്നാം നിലയിലേക്ക്...... അവിടെ ചിതറി കിടക്കുന്ന പാത്രങ്ങൾ എന്നിൽ പേടിയുടെ വിത്ത് പാക്കി കൊണ്ടിരുന്നപ്പഴും അവൾക്ക് ഒന്നും പറ്റിക്കാണില്ലെന്ന് മനസ്സിൽ ഉരുവിട്ട് പഠിച്ചു വേഗത്തിൽ മുന്നോട് നടന്നു.... കുറേ നടന്നെങ്കിലും അവിടെയൊന്നും അവളെ കണ്ടെത്താൻ എനിക്ക് കഴിഞ്ഞില്ല.... എന്തു ചെയ്യണമെന്നറിയാതെ ഞാൻ തിരിച്ചു നടക്കുമ്പഴാണ് ഒരു വാതിലിന്റെ മുന്നിൽ ദക്ഷിണ ചിതറി കിടക്കുന്നത് കണ്ടത്,, പക്ഷേ ആ റൂം പുറത്തീന് ലോക്കഡായിരുന്നു... വലിയ പ്രതീക്ഷ ഒന്നുമില്ലാതെയാണ് ഞാൻ റൂം തള്ളി തുറന്നത്... രണ്ട് പൊളിയുള്ള വാതിൽ അകത്തേക്ക് തുറന്നതും വലിയ ശബ്ദത്തോടെ കടവാവ്വലുക്കൾ തലങ്ങും വിലങ്ങും പുറത്തേക്ക് ചിറകടിച്ചു....

ഞാൻ ഒരു കൈ കൊണ്ട് മുഖം മറച്ചു പിടിച്ച് വേഗം റൂമിലേക്ക് കയറി.... ചുറ്റും നോക്കിയത്തിൽ ഒരു കോണിൽ ബോധം കെട്ടു കിടക്കുന്ന അവളുടെ കണ്ടതും ഞാൻ വേഗം അരികിലേക്ക് ഞാൻ പാഞ്ഞു ചെന്നു... നിറഞ്ഞ പേടിയോടെ വെപ്രാളത്തോടെ ഞാൻ അവളെ കവിളിൽ തട്ടി വിളിച്ചു... ഒന്ന് രണ്ടു വിളിക്ക് തന്നെ അവള് മുരണ്ട് കണ്ണ് വലിച്ചു തുറന്നു... എന്നെ കണ്ടതിന്റെ ആശ്വാസവും സന്തോഷവും ആ മുഖത്തു നിറയുന്നത് ഞാൻ ശ്രദ്ധിച്ചു...... "സി..സിദ്ധു...!!" പതിഞ്ഞ ശബ്ദത്തോടെ ഒരു ചെറു ചിരിയോടെ അവളെന്റെ പേര് വിളിച്ചതും ഞാൻ വേഗം അവളെ താങ്ങി പിടിച്ഛ് പതിയെ താഴേക്കിറങ്ങി അകതളത്തിലെ കസേരയിൽ ഇരുത്തിച്ഛ് ഉയർന്നതും അവള് കൈ കൊണ്ട് വെള്ളത്തിന്റെ ആംഗ്യം കാണിച്ചു.... അത് കണ്ട് ഞാൻ വേഗം ടേബിളിന്റെ മുകളിലെ ജെഗിൽ നിന്ന് വെള്ളം ഗ്ലാസ്സിലേക്ക് പകർന്ന് കൊണ്ട് കൊടുത്തതും അവള് ആർത്തിയോടെ അതു മുഴുവൻ കുടിച്ചു കസേരയിൽ ചാരി ആശ്വാസത്തോടെ കണ്ണടച്ഛ് ഇരുന്നു.... "നീ എന്തിനാ മുകളിലേക്ക് പോയത്....???" "അത്... അത് ഞാൻ...അവിടെ ആരോ ഉള്ള പോലെ തോന്നി... നിലവിളിക്കുന്ന ശബ്ദവും കേട്ടു..അതാ ഞാൻ പോയി നോക്കാന്ന് വെച്ചത്... പക്ഷേ അവിടെ ആരും ഇല്ലായിരുന്നു,,

തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോ ഒരു റൂം തുറന്ന് കിടക്കുന്നത് കണ്ടത്... അങ്ങോട്ട് പോയതും ആരോ എന്നെ പുറക്കിന്ന് ശക്തിയായി റൂമിലേക്ക് തള്ളിയിട്ടു.... ശ്വാസം നിയന്ത്രിച്ഛ് അവശതയോടെ അവള് പറഞ്ഞു നിർത്തി... "ആര്....???" "അറിയില്ല... ഞാൻ കണ്ടില്ല..." ~~~~~~~~~~ ഞാൻ പറഞ്ഞു തീർന്നില്ല, അപ്പഴേക്കും സിദ്ധു എന്റെ മുന്നിൽ നിന്ന് ദേഷ്യത്തോടെ മുന്നോട് നടന്ന് തൂണിൽ കൈ കുത്തി നിന്നു.... അവനോട് എന്തൊക്കെയോ ഫോണിലൂടെ പറയാൻ നാവ് കൊതിച്ചിരുന്നു പക്ഷേ, ശ്വാസം കിട്ടാതെ നാവ് കുഴഞ്ഞു പോയി... പതിയെ തളർച്ച ബാധിച്ചത് മാത്രേ ഓർമയുള്ളൂ... പിന്നെ കണ്ണ് തുറന്നപ്പോ സിദ്ധു ഉണ്ടായിരുന്നു മുന്നിൽ... അവനെ കണ്ടപ്പോ തന്നെ എന്റെ പേടി ആശ്വാസത്തിന് വഴിമാറിയിരുന്നു... അവൻ എന്നെ ചേർത്ത് പിടിച്ഛ് പതുകെ താഴേക്കിറങ്ങി സോഫയിൽ ഇരുത്തിച്ഛ് വെള്ളവും തന്നു,,, പക്ഷേ എല്ലാം കേട്ടപ്പോ അവൻ ദേഷ്യത്തോടെ അടുത്ത് നിന്ന് എണീറ്റ്‌ പോയത് എന്തിനാന്ന് മാത്രം എനിക്ക് മനസ്സിലായില്ല... ഞാൻ ആശ്ചര്യത്തോടെ അവനെ നോക്കിയതും കത്തി കയറുന്ന ദേഷ്യത്തോടെ അവൻ എന്റെ നേരെ വന്നു.... "നിന്നോട് ഞാൻ പലതവണ പറഞ്ഞിട്ടില്ലെടീ,, എവിടെയെങ്കിലും പോകുമ്പോ ആരെയെങ്കിലും കൂടെ കൂട്ടണമെന്ന്,, ഉണ്ടോ.....????

ഒറ്റയ്ക്ക് വന്നതും പോരാ,ആരോ തള്ളി പോലും....!! ഇവിടെ ഇപ്പോ ആരാ നിന്നെ തള്ളാനും റൂമിൽ ലോക്ക് ചെയ്യാനുമൊക്കെ ഉള്ളത്...??? വെറുതെ ഓരോ വട്ട് അല്ലാതെ എന്താ ഇതിനൊക്കെ പറയാ..!!!! ഹും... തള്ളി പോലും...... idiot...." അവൻ ദേഷ്യത്തോടെ പറഞ്ഞത് കേട്ട് ഞാൻ ദയനീയമായി അവനെ നോക്കി ഞാൻ പറഞ്ഞത് സത്യാ,,,, ആരോ...??? ആരോ ഉണ്ടായിരുന്നു.... എന്നെ തള്ളിയതാ... സത്യം..... വിശ്വാസിക്ക്..." ദേഷ്യത്തോടെ നിലത്തേക്ക് ഊന്നിയ അവനന്റെ കണ്ണുകൾ രൂക്ഷമായി എന്നിൽ പതിഞ്ഞു.. "നീ കണ്ടോ,,,,, കണ്ടോന്ന്....????" അവൻ അലറി... "ഇല്ല...!!!! പക്ഷേ,,,, സിദ്ധു ഞാൻ...." അവനെന്റ് അടുത്തേക്ക് വന്നു.... "മിണ്ടരുത്.... വെറുതെ മനുഷ്യനെ മെനകേടുത്താൻ..... നിലവിളിച്ചു പോലും,,, അതൊക്കെ നിനക്ക് തോന്നിയതാ... ആരാ ഇപ്പോ ഇവിടെ അതും മൂന്നാം നിലയിൽ കയറി നിലവിളിക്കാൻ.......??? വല്ല സാരിയോ മറ്റോ തടഞ്ഞു ആഞ്ഞപ്പോ വാതിലിന്റെ പടി തടഞ്ഞു വീണ് ക്കാണും,, എന്നിട്ട് ആരോ തള്ളിയിട്ട് ന്ന് പേരും......!!! തള്ളിയിട്ട് പോലും.... ~~~~~~ എന്റെ കൃഷ്ണാ,,,,, ഈ സിദ്ധു ഇതെന്തൊക്കെയാ പറയുന്നത്...?? ഞാൻ പറയുന്നത് ഇവനെന്താ വിശ്വസിക്കാത്തത്....? ഭഗവാനേ,,, ഞാൻ ഇവനെ എങ്ങനെ ഒന്ന് പറഞ്ഞു മനസ്സിലാക്കാ,,, സത്യയിട്ടും ആരോ എന്നെ....?

"അപ്പോ ആ ഡോർ അടഞ്ഞതോ...???അതും എനിക്ക് തോന്നിയതാണോ....???" ഞാൻ ഉറച്ച സ്വരത്തോടെ അവനെ തന്നെ ഉറ്റു നോക്കി ആത്മവിശ്വാസത്തോടെ വീണ്ടും ചോദിച്ചു.. "ഡോർ നീ തട്ടിയും മുട്ടിയും അല്ലാതെ തുറക്കാൻ നോക്കിയോ ഇല്ലല്ലോ.....???? അത് ലോക്കഡ് ഒന്നും ആയിരുന്നില്ല... നീ ഉള്ളിലേക്ക് തുറക്കാൻ നോക്കിയിരുന്നെങ്കിൽ എപ്പഴേക്കും അമ്പലത്തിൽ എത്തിയേന്നെ..... വെറുതെ....!!!!!!" ഇവൻ വീണ്ടും... സത്യമായിട്ടും അവിടെ ആരോ ഉണ്ടായിരുന്നു..ഈ കോന്തൻ എന്താ ഞാൻ പറയുന്നത് കേൾക്കാത്തത്.... "പക്ഷേ സിദ്ധു..... ഞാൻ പറഞ്ഞത്,,, ഒന്ന് വിശ്വാസിക്ക്,, സത്യായിട്ടും ആരോ....." പറഞ്ഞു മുഴുമിക്കാൻ വിട്ടാതെ സിദ്ധു ദേഷ്യത്തോടെ എന്റെ അടുത്ത് വന്നിരുന്നു ഹ,,,,, നിനക്ക് എന്താ പറഞ്ഞാൽ മനസ്സിലാവില്ലേ.....??? അതെങ്ങനാ പേടിയും കയ്യിൽ പിടിച്ചല്ലേ നടക്കാ,,, അപ്പോ വിളിച്ചൂന്നും തള്ളീനും ഉരുട്ടീനുനൊക്കെ തോന്നും...... ഈ വീട്ടിലാണെങ്കിൽ ഇപ്പോ ഒരു മനുഷ്യജീവി പോലും ഇല്ല,, എല്ലാരും അമ്പലത്തിലാണ്... പിന്നെ ആരാ ഇവിടെ നിലവിളിക്കാനും നിന്നെ പിടിച്ഛ് പൂട്ടാനുമൊക്കെ...??? ഇനി ചിലപ്പോ വല്ല പ്രേതമോ ഭൂതമോ പിശാചോ വന്നു കാണും.... ഹല്ല പിന്നേ.... ഞാൻ പോവാ,,,, നീ വരുന്നുണ്ടോ..??? അമ്പലത്തിൽ എല്ലാരും നമ്മളെ കാത്തു നിൽക്കാ വാ....??"

ഇവനോട് ഇനി എന്ത് പറഞ്ഞിട്ടും കാര്യമില്ലെന്ന് മനസ്സിലായതും വേറെയൊന്നും പറഞ്ഞു വാദിക്കാൻ നിൽക്കാതെ ദേഷ്യത്തോടെ പുറത്തേക്കിറങ്ങി പോകുന്ന അവന്റെ പുറക്കെ ഞാനും വീട്ടിന് വെളിയിലേക്ക് നടന്നു... ~~~~~~~~ വീട്ടിന് ഇറങ്ങിയതും ഞങ്ങളെ തിരഞ്ഞു നിമ്മി അമ്പലത്തിൽ നിന്ന് വീട്ടിലേക്ക് വരുന്നുണ്ടായിരുന്നു.... അമ്മയും. അച്ഛമ്മയും പറഞ്ഞു വിട്ടതാവും കുറേ നേരമായല്ലോ ഞാനും പോന്നിട്ട്..... എന്റെ പുറക്കെ എന്തോ ചിന്തിച്ഛ് കൊണ്ട് നടന്ന് വരുന്ന അവളെ ഞാൻ പതിയെ നോക്കി.... അവളുടെ മുഖത്തു എപ്പഴും സംശയം നിഴലിച്ഛ് കിടപ്പുണ്ട്,,, അവള് അതു തന്നെ ഓർത്തു നടക്കാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ പറയാം..... നിമ്മി ഞങ്ങളെ അടുത്തേക്ക് ഓടി വന്ന ലേറ്റായതിനെ കുറിച്ചും ഭക്ഷിണ എവിടെന്നുമൊക്കെ ചോദിക്കുന്നുണ്ടെങ്കിലും അവള് മറ്റെന്തോ ആലോചിച്ചു വെറുതെ മൂളി കൊണ്ടിരുന്നു.... ഇവള് പറഞ്ഞപ്പോലെ അവിടെ ആരോ ഉണ്ടായിരുന്നു എന്നതും ഇവളെ റൂമിൽ പൂട്ടിയതും സത്യമാണ്... കാരണം ആ റൂം പുറത്തീന്ന് ലോക്കഡായിരുന്നു... അല്ലെങ്കിലേ പേടി അവളുടെ കൂടെ പിറപ്പാ,, ആരോ ഉണ്ടെന്ന് കൂടിയായാൽ പറയും വേണ്ട,, അതോണ്ടാ ഞാൻ അവളോട് ആരും ഇല്ലെന്നും തോന്നിയത് ആണെന്നുമൊക്കെ തർക്കിച്ചു പറഞ്ഞു തിരുത്തിയത്..... ഇതാക്കുമ്പോ അധികം വൈകാതെ, എന്തിന് ഇന്ന് വൈകുന്നേരം ആവുമ്പോ തന്നെ ആളിന്റേയും ബഹളത്തിന്റേയും ഉൽസവത്തിന്റേയും ഇടയിൽ ഇവളിത് വിട്ടോളും....!!!!! ------------------------

നിമ്മിയോട് എന്തൊക്കെയോ പറഞ്ഞ ഒപ്പിച്ഛ് അവളുടെ കൂടെ അമ്പലത്തിലേക്ക് നടക്കുമ്പഴും സിദ്ധു പറഞ്ഞ കാര്യങ്ങൾ മനസ്സിൽ കിടന്ന കുഴുഞ്ഞു മറിയായിരുന്നു....... അവൻ പറഞ്ഞതും സത്യല്ലേ,,?? ഞാൻ ഡോറിൽ തട്ടിയും മുട്ടിയും അല്ലാതെ ഉള്ളിലേക്ക് തുറക്കാൻ നോക്കിയില്ലായിരുന്നല്ലോ....??? പക്ഷേ തള്ളിയത്...?? അത്‌ ശെരിക്കും ആരോ പുറക്കീന്ന് തള്ളിയപോലെ തന്നെയാ എനിക്ക് തോന്നിയത്.... ഇനി ഒരു പക്ഷേ,, പേടികൊണ്ട് സാരി തടഞ്ഞു വീണത് എനിക്ക് തള്ളിയപ്പോലെ തോന്നിയതാവോ...???? സിദ്ധു പറഞ്ഞപ്പോലെ അവിടെ ആരാ എന്നെ പിടിച്ഛ് തള്ളാനും റൂമിൽ പൂട്ടാനുമൊക്കെ...?? മാത്രവുമല്ല, എല്ലാരും അമ്പലത്തിൽ ബിസിയായിരിക്കുന്ന ഈ ടൈമിൽ...?? വീട്ടിൽ ആരും ഇല്ലതാനും... എന്റെ കൃഷ്ണാ ഇനി ഈ കോന്തൻ പറഞ്ഞപ്പോലെ വല്ല,,,,,വല്ല യക്ഷിയോ പിശാചോ മറ്റോ ആയിരിക്കോ ദൈവേ....!!!! അമ്മേ,,,ദേവി... ഞാൻ പതുക്കെ തിരിഞ്ഞു വീടിനെ മൊത്തത്തിൽ ഒന്ന് നോക്കി.... ഒരു മാടമ്പള്ളി ലുക്കൊക്കെയുണ്ട്, പോരാത്തതിന് ആ റൂം ആണെങ്കിൽ തെക്കിനിയും.... ഭഗവാനേ കാതോണെ..... വേഗം തിരിഞ്ഞ് നിമ്മിന്റെ കൂടെ നടന്ന് കയ്യിൽ പിടിച്ഛ് അമ്പലത്തിലേക്ക് നടന്നു..... _______ ഉത്സവം കഴിയാൻ ഇനി അധിക ദിവസമൊന്നുംല്ല... ലാസ്റ്റ് ഡേ ഞങ്ങളെ വക തിരുവാതിര കളിയുണ്ട്... എല്ലാ കൊല്ലവും ചേച്ചിമാർ എല്ലാരും കളിക്കാറുണ്ട് ന്ന് പറഞ്ഞപ്പോ ഇപ്രാവശ്യം ഞാനും കൂടി.....

ഉച്ചയ്ക്ക് തുടങ്ങി വൈക്കുനേരമായപ്പോ തന്നെ ഞങ്ങൾ യൂ ട്യൂബ് നോക്കി പ്രാക്ട്ടീസ് ചെയ്ത തിരുവാതിരയുടെ മുക്കാലോളം പഠിച്ചു കഴിഞ്ഞു.... ഉച്ചയ്ക്ക് ഊണ് കഴിഞ്ഞ് മുതിർന്ന ആണുങ്ങളൊഴികെ ചെറിയമ്മയും വെല്യമ്മമാരും എട്ടൻമ്മാരും ചേച്ചിമാരുമൊക്കെ വൈകുന്നേരമായപ്പോ വീട്ടിൽ എത്തിയിരുന്നു...... അവരൊക്കെ ഹാളിന്റെ അവിടെ ഇവിടെയായി ഇരുന്ന് കൊച്ഛ് വർത്താനം പറഞ്ഞോണ്ടും ഞങ്ങൾ നാലുകെട്ടിന്റെ നടുക്കളത്തിൽ ഇറങ്ങി നിന്ന് പ്രാക്ടീസും ചെയ്തോണ്ടിരുന്നു.. "അല്ലെടാ സിദ്ധു.....??? നീ ആരെ നോക്കിനിൽക്കാ ചെക്കാ,,,, കല്യാണം കഴിഞ്ഞിട്ട് ഇപ്പൊ കൊല്ലം ഒന്നാക്കാറായില്ലേടാ....???ചേച്ചിക്കും കാണില്ലേ പേരക്കുട്ടികളെയൊക്കെ ലാളിക്കാൻ ആഗ്രഹം..." ചെറിയമ്മ "ആഹ് പറയുമ്പോലെ,,,, ഡാ സിദ്ധു.... കുറേ ലെറ്റായിട്ടോ.... ദേ,,, ഞങ്ങൾക്കൊക്കെ ഒന്നും രണ്ടുമായി.... ഫാമിലി പ്ലാനിങോക്കെ ഓകെ,,,,, എന്നാലും ഒന്നൊക്കെ ആകാനുള്ള ടൈം ആയി,,, ല്ലേ....???!" ചേച്ചി "ആഹ്,,, അതേ... അതേ... എന്താ അനൂ,,,, എന്താ നിന്റെ അഭിപ്രായം...??" ചേച്ചി ചെറിയമ്മ ഈ ഒരു ചെറിയ ചോദ്യം, അത് ചേചിമ്മാർ എല്ലാരും കൂടി ഊതി കത്തിച്ഛ് വലിയൊരു ചർച്ചയാക്കി മാറ്റി.... അവര് ഇരുന്ന് മാറിമാറി അഭിപ്രായങ്ങൾ പറയുന്നത് കേട്ട് ഞാൻ മെല്ലെ ആ കോന്തനെ ഒന്ന് പാളി നോക്കി....

ഇപ്പഴും ആ ലാപ്പിൽ പെറ്റ് കിടക്കാ ജന്തു,, ഇന്നത്തോടെ ഈ ലാപ് വാസം ഞാൻ ശെരിയാക്കി തരാ മോനേ..... "ഹൊ,,,,,, ഞാൻ എന്ത് പറയാനാ എന്റെ ചേച്ചി..... ഞാനെന്തു പറഞ്ഞിട്ടെന്താ.....??? ദേ,,,,, ഏതു നേരം നോക്കിയാലും ദാ ആ കുന്ത്രണ്ടതിന്റെ മുന്നില്ലാ.... ഊണിലും ഉറക്കതിലുമൊക്കെ ആ സാധനം കൂടെ കാണും... എനിക്ക് ഇൻട്രസ്സ് ഇല്ലാഞ്ഞിട്ടൊന്നും അല്ല... ഇതൊന്നും ഞാൻ ഒരാള് വിചാരിച്ചാൽ മാത്രം നടക്കുന്ന കാര്യം അല്ലല്ലോ.....??? കൂടെ വിചാരിക്കേണ്ട ആള് ദേ,,ഇതാണ് അവസ്ഥാ... പിന്നെങ്ങനാ.......???? ഇങ്ങനെ പോയാൽ സിദ്ധുന് അതിലൊരു കുട്ടിയുണ്ടാവുന്നാ എനിക്ക് തോന്നുന്നത്....." ഞാൻ പറഞ്ഞത് കേട്ട് അന്തം വിട്ട് വാ പൊളിച്ഛ് ഫ്യൂസ് പോയ് ബൾബ് പോലെ എന്നെ നോക്കി ലാപ്പും മടിയിൽ വെച്ഛ് ഇരിക്കുന്നത് കോന്തനെ കണ്ട് ഞാൻ അവനെ നോക്കി നല്ലോണം ചിരി കൊടുത്തു.... ഞാൻ പറഞ്ഞു തീർന്നതും അവിടെയൊരു വലിയ കൂട്ടച്ചിരിക്കും കളിയാക്കലിനും തുടക്കം കുറിച്ചു.... "ഛേ..... ഛേ... ഛേ..... സിദ്ധു മോശം മോശം മോശം... ഛേ,,,,,,,

നീ നമ്മുടെ തറവാട്ടിന്റെ മാനം കളഞ്ഞല്ലോടാ മോനേ..... അനൂന്റെ മുന്നിൽ നീ ഞങ്ങളുടെ വില ഇടീച്ഛ് കളഞ്ഞല്ലോ.....??? ~~~~~~ അവള് പറഞ്ഞത് കേട്ട് അന്തം വിട്ട് ഇരിക്കുമ്പഴാണ് ചെറിയമ്മയുടെ വക ഈ കമെന്റ്... അതും കൂടി കേട്ടപ്പോ എല്ലാരും കൂടി അതങ്ങ് ഏറ്റ് പിടിക്കാൻ അധിക നേരം വേണ്ടി വന്നില്ല....... അതല്ലെങ്കിൽ അങ്ങനെയല്ലേ വരൂ,,,, ഇങ്ങനെ കൂട്ടി ഇരിക്കുബോ കൊന്ന് ചോര ഊറ്റാൻ ഒരു ബലിയാട് വേണല്ലോ.... എന്നാലും,,,, ഇതെന്തൊക്കെയാ ഇവളീ പറയുന്നത്...??? ഇത്രയ്ക്ക് വെളിവും ബോധവുമില്ലേ ഇവൾക്ക്,,,ഛേ....!!! എല്ലാരേയും മുന്നിൽ ബാക്കി ഉള്ളവന്റെ തൊലിയുരിഞ്ഞു.... വെല്യച്ഛന്മാരും ചെറിയച്ചന്മാരും ഒഴിക്കെ ബാക്കി ഫുൾ ഫാമിലിയുണ്ട് ഹാളിൽ, എവിടുന്നാ ഇവള് നാക്കിന് എല്ലില്ലാത്തെ ഇതൊക്കെ പറഞ്ഞത്....... ഞാൻ അവളെ നോക്കി ദേഷ്യത്തോടെ കണ്ണുരുട്ടി പേടിപ്പിച്ചെങ്കിലും അവള് പുച്ഛത്തോടെ മുഖം കോട്ടി അവരുടെ കൂടെ കളിയാക്കാനും ചിരിക്കാനും തുടങ്ങി.... എല്ലാരും മുക്കിയും മൂളിയും ആക്കിയും എന്നെ കൊന്നില്ലെന്നേളളൂ.... ഇവളെയൊക്കെ ഉണ്ടല്ലോ,,,,, എല്ലാരും നില്കുമ്പോ എന്താ പറയേണ്ടത് പറയേണ്ടത്തതെന്ന് പോലും ചിന്തിക്കാതെ വായ്യിൽ തോന്നുന്നത് എന്തും വിളിച്ചു പറയമെന്നായിട്ടുണ്ട്....

ഞാൻ രൂക്ഷമായി അവളെ നോക്കിയെങ്കിലും അവള് ഈ നാട്ടിലെ ഇല്ലാത്ത പോലെയാ ഇരിക്കുന്നത്.... എന്നെ നോക്കി ചേചിമ്മാരോട് എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ട്.... എടീ,,,, നീ അധികം ചിരിക്കണ്ട മോളേ,,,,, ഇതിനുള്ള പണി ഞാൻ നിനക്ക് തന്നിരിക്കും,,, അതും നല്ല നല്ല എട്ടിന്റെ പണി...നോക്കി നിന്നോ നീ... എല്ലാരും കൂടി തിന്ന് തീർക്കുംന്നായപ്പോ ഞാൻ വേഗം ലാപ്പും എടുത്തു മുകളിലേക്ക് പോകാൻ എണീറ്റത്തും അനന്തൻ അവിടെ തന്നെ പിടിച്ഛ് ബലമായി ഇരുത്തിച്ചതും ഞാൻ രൂക്ഷമായി അവനെ നോക്കി ... " ഛേ,,,,, എന്നാലും എന്റെ സിദ്ധു,,,, നീ ആണുങ്ങളുടെ വില കളഞ്ഞല്ലോ....???? ഇനി ശെരിക്കും അവള് പറഞ്ഞപോലെ അങ്ങനെ വല്ലതും സംഭവിച്ചിട്ടുണ്ടോ.... പറയെടാ....??" സംശയത്തോടെ കള്ള ചിരിയോടെ എന്നെ ഒന്ന് ഇരുത്തി കളിയാക്കി ഞാൻ മാത്രം കേൾക്കാൻ പാകത്തിന് ശബ്‌ദം താഴ്ത്തി അവൻ എന്നോട് ചോദിച്ചത് കേട്ട് ഞാൻ പല്ലുറുമ്പി കൊണ്ട് കണ്ണടച്ചു തുറന്ന് അവനെ നോക്കി..... "ഡാ മുള്ളാണി..... ഞാൻ അല്ലെങ്കിൽ തന്നെ കണ്ട്രോൾ പോയി നിൽക്കാ....

എന്നെ കൊണ്ട് വെറുതെ പറയിപ്പിക്കല്ലേ......!!!!" അവന്റെ നേരെ ഞാൻ ചാടികടിച്ചത് കേട്ട് അവൻ രണ്ട്‌ കൈയും എന്റെ നേരെ വെച്ചു... "കൂൾ കൂൾ കൂൾ.... കൂൾ മാൻ,,,,,,, നീ എങ്ങനെ ഹീറ്റ് ആവല്ലേടാ കുട്ടാ.... ഇങ്ങനെ ദേഷ്യം പിടിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല കോട്ടോ.....!!!! എന്നേ അടിമുടി ഒരുമാതിരി ഉഴിഞ്ഞു നോക്കി പ്രത്യേക ടോണിൽ പറഞ്ഞത് കേട്ട് അവന്റെ കൈ തട്ടിമാറ്റി മുകളിലെ റൂമിലേക്ക് കോണികയറി 'എടീ... ഇതിനെല്ലാം കൂടി നിനക്ക് ഞാൻ വെച്ചിട്ടുണ്ട്..... സിദ്ധുവാ ഈ പറയുന്നത്..... നോക്കിക്കോ... കാത്തിരുന്നോ' മനസ്സിൽ പറഞ്ഞു ഞാൻ റൂമിലേക്ക് കയറി ഇരുന്ന് വീണ്ടും വർക്കിലേക്ക് ശ്രദ്ധിച്ചു.............തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story