💚💚 എന്നും എന്നും നിനക്കായ് 💚💚: ഭാഗം 19

ennum ennum ninakkay

രചന: പ്രഭി

വാതിൽ തുറക്കാൻ ചെന്നപ്പോ പുറത്ത് അടക്കി പിടിച്ചു ഒരു സംസാരം കേട്ടു... രാവിലെ മുതൽ നടന്നത് കാര്യങ്ങൾ ഓർത്തപ്പോ തുറക്കാൻ തോന്നിയില്ല... ഉള്ളിൽ ഇരുന്ന് ആരോ പറയുന്ന പോലെ വേണ്ട എന്ന്.. 

"എന്താ വാതിൽ തുറക്കാതെ ഇരുന്നത്.. "

"ഏയ്‌.. ഇവിടെ അല്ല.. Opposite റൂമിൽ ആണ് ഡോർ knock ചെയ്തേ.. "

"മ്മ്മ് എന്ത് പറ്റി... ഞാൻ കുറെ ആയി നോക്കുന്നു.. നിനക്ക് ഒരു ടെൻഷൻ പോലെ... "

"അത് നിനക്ക് തോന്നുന്നത് ആണ്... "

"അങ്ങിനെ ആയ മതി.. "

അനുവിന്റെ അടുത്ത് ഇരുന്ന് സംസാരിക്കുബോൾ പോലും മനസ്സ് അസ്വസ്ഥo ആയിരുന്നു... എന്തോ സംഭവിക്കാൻ പോവുന്നു എന്ന് ഒരു തോന്നൽ... അനു ഒട്ടും സേഫ് അല്ല.. 

ഞാൻ വേഗം അജുവിന് മെസ്സേജ് അയച്ചു.. അനു ഇപ്പോഴും എന്നേ നോക്കി കിടക്കുവാ... 

"ഉറങ്ങിക്കോ നീ... "

"മ്മ്മ്.. " അവൾ എന്റെ കൈ ഒന്ന് കൂടെ ചേർത്ത് പിടിച്ചിട്ട് കണ്ണ് അടച്ചു.. 

അര മണിക്കൂർ കഴിഞ്ഞതും അവന്മാർ എത്തി.. ഞങ്ങളുടെ വർത്താനം കേട്ടു അനു ഉണർന്നു.. 

"ഏട്ടന്മാർ എപ്പോ എത്തി.. "

"വന്നതേ ഉള്ളൂ.. "

"ദേ ഒരു ഫ്രൂട്ട്സ് കട മുഴുവൻ ഉണ്ട്.. "

"അസൂയ പെട്ടിട്ടു കാര്യം ഇല്ല കെട്ടിയോനെ... സ്നേഹo ഉള്ള ആങ്ങളമാർ ഇങ്ങനെ ആണ്.. "  എന്ന് പറഞ്ഞു അനു ചിരിച്ചു.. അവൾക് അറിയാം അവൻമാരുടെ കാര്യം... എന്ത് കണ്ടാലും വാങ്ങി കൊടുക്കും... പണ്ടും ഇങ്ങനെ ആയിരുന്നു.. നമ്മൾ ഉള്ളപ്പോ അവൾ ഒരിക്കലും ഒറ്റപ്പെടൽ അനുഭവിക്കാൻ ഇടവരരുത് എന്ന് അഭി എപ്പോഴും പറയും... 

"ഓഹോ ippo ഞാൻ ഔട്ട്‌.. ദേ ഇവർ അങ്ങ് പോവും പിന്നെ ഞാനെ കാണു... കേട്ടോടി ഉണ്ടകണ്ണി... "

"ഉണ്ട കണ്ണി നിന്റെ മറ്റവൾ.. "

"അത് തന്നെ ആണ് ഞാനും പറഞ്ഞെ.. "

"ആ പോസ്റ്റിൽ അവൾ കയറിയ കാര്യം അവൾ അങ്ങ് മറന്നു കേട്ടോ.. " അജു അത് പറഞ്ഞപ്പോ അവിടെ ഇരുന്ന ഗ്ലാസ്സ് എടുത്ത് പെണ്ണ് ഒറ്റ ഏറായിരുന്നു... 

പിന്നെ നല്ല ഉന്നം ആയത് കൊണ്ട് അവൻ രക്ഷപെട്ടു.. 

കുറച്ച് കഴിഞ്ഞു അവന്മാർ പോവാൻ ഇറങ്ങിയപ്പോ ഞാനും പുറത്തേക് ഇറങ്ങി.. 

"സഞ്ജു നീ പറഞ്ഞത് ശെരി ആ.. ഞങ്ങൾ വരുമ്പോ ഒരുത്തൻ ഇവിടെ കിടന്ന് ചുറ്റുന്നുണ്ടായിരുന്നു.. "

"അജു... "

"നീ ടെൻഷൻ ആവണ്ട... ഞങ്ങൾ ഇന്ന് ഇവിടെ ഉണ്ടാവും.. "

"അത് ഒന്നും വേണ്ടടാ... ഇപ്പൊ ഞാൻ ഉണ്ടല്ലോ.. നിങ്ങൾ വിട്ടോ.. "

"അവൾ ഞങ്ങളുടെ കൂടി പെങ്ങൾ ആട... അവളുടെ കാര്യത്തിൽ ഞങ്ങള്ക്ക് ചില ഉത്തരവാധിത്വം ഉണ്ട്... നീ അനുന്റെ അടുത്തേക് ചെല്ല്.. "

"ഇവിടന്ന് ചെന്നിട് വേണം എനിക്ക് ആ പന്ന മോനെ ഒന്ന് കാണാൻ... അവൻ വന്നതിൽ പിന്നെ ആണ്‌ ഇങ്ങനെ ഒക്കെ."

"ശെരിയാ.. അവന്റെ പിന്നിൽ എന്തൊക്കെയോ രഹസ്യം ഉണ്ട് സഞ്ജു.. ഒരുപക്ഷെ ഇതൊക്കെ അവന്റെ പ്ലാൻ ആണെങ്കിൽ ഓ... "

"നോക്കാം നമുക്ക്.. "

ഞാൻ ചെല്ലുമ്പോ അനു ഉറങ്ങി കഴിഞ്ഞു... കുറെ നേരം അവളെ നോക്കി ഇരുന്നു.. ഒരു കൈ കൊണ്ട് അവൾ കുഞ്ഞിനെ ചേർത്ത് പിടിച്ചിരുന്നു... 

വിടർന്ന റോസാ പൂ പോലെ സുന്ദരി ആണ് ഞങ്ങളുടെ വാവ... കുഞ്ഞി കൈ ചുരുട്ടി പിടിച്ചിട്ട് ഉണ്ട്.. ഉറക്കത്തിൽ മുഖത് മിന്നി മറയുന്ന ഭാവം നോക്കി ഇരുന്നു ഞാൻ... 

ഒന്ന് മയങ്ങി വന്നതും മോൾ കരയാൻ തുടങ്ങി.. പിന്നെ നേരം പുലരും വരെ എന്നെയോ അനുവിനെയോ ഒന്ന് ഉറങ്ങാൻ സമ്മതിച്ചില്ല ഞങ്ങടെ കുട്ടി കുറുമ്പി... 


🌼🌼🌼🌼🌼🌼

നേരം പുലർച്ചെ ആയപ്പോ ആണ് കുഞ്ഞ് ഒന്ന് ഉറങ്ങിയത്... ഷീണം കാരണം ഞാനും ഉറങ്ങി പോയി... 

എഴുന്നേറ്റപ്പോ അച്ഛനും അമ്മയും ഒക്കെ വന്നിട്ട് ഉണ്ട്.. 

"ഇന്ന് എന്താ കോളേജ് അവധി ആണോ.."

"അതെന്താ ഏട്ടത്തി അങ്ങിനെ ചോദിച്ചേ"

"രണ്ടാളും ക്ലാസ്സിൽ പോവാഞ്ഞത് കൊണ്ട് ചോദിച്ചത് ആണ്... "

"ഓഹ് അങ്ങിനെ.. അവധി ഒന്നും ഇല്ല... ഈ കുഞ്ഞി പെണ്ണിനെ കാണാൻ വേണ്ടി വന്നത് അല്ലേ ഞങ്ങൾ.. "

എല്ലാവരും ഒത്തിരി സന്തോഷത്തിൽ ആണ്... എല്ലാവരെയും ഞാൻ നോക്കി കാണുവായിരുന്നു... 

അമ്മയാണ് പിന്നീട് ഉള്ള ദിവസങ്ങൾ എനിക്ക് കൂട്ടായി നിന്നത്... ആരൊക്കെ ഉണ്ടേലും സഞ്ജു ഓഫീസിൽ പോലും പോവാതെ കൂടെ തന്നെ ഉണ്ട്... 

ഇനി എങ്ങാനും പോവേണ്ടി വന്നാൽ തന്നെ അപ്പൊ അജു ഏട്ടനെ അല്ലെങ്കിൽ അഭി ഏട്ടനെ വിളിക്കും... എന്തിനാ കണ്ണാ ഇവൻ ഇങ്ങനെ പേടിക്കുന്നെ... അതിനും മാത്രം എന്താ... 

കൂടെ തന്നെ ഉണ്ടെങ്കിലും പണ്ടത്തെ ചിരിയും കളിയും ഒന്നും ഇല്ല... എപ്പഴും ഓരോ ആലോചന ആണ്.. എന്തോ ടെൻഷൻ ഉണ്ട് ... ഇവിടെ കൊണ്ട് ഒന്ന് ശെരിക്ക് സംസാരിക്കാൻ കൂടി പറ്റുന്നില്ല... 

അങ്ങിനെ അഞ്ചു ദിവസത്തെ ഹോസ്പിറ്റൽ വാസം കഴിഞ്ഞു ഇന്നാണ് വീട്ടിലേക് പോവുന്നത്.. വീട്ടിൽ എത്തിയിട്ട് വേണം സഞ്ജുവിനോട് ഒന്ന് സംസാരിക്കാൻ... 

ബില്ല് അടക്കാൻ പോയി വന്നിട്ട് ചെക്കന്റെ മുഖത് നല്ല ദേഷ്യo ആണല്ലോ... എന്ത് പറ്റിയോ എന്തോ 

"എന്താ sanjootaaa.."

"ഒന്നുവില്ലല്ലോ... "

"നീ ആകെ disturbed ആണല്ലോ.. "

"അതൊക്കെ എന്റെ കൊച്ചിന് തോന്നുന്നത് ആണ്... വാ.. "

വണ്ടി ഓടിക്കും ബോൾ പോലും അവൻ എന്തൊക്കെയോ ആലോചിച്ചു ഇരിക്കുവാ.. ഇടക്ക് ഇടക്ക് പുറത്തേക് നോക്കുന്നുണ്ട്.. 

എന്താ കണ്ണാ ഇവന് പറ്റിയത്.. 

🌼🌼🌼🌼🌼🌼

അനുവിനെ ഇന്ന് ഡിസ്ചാർജ് ആക്കും എന്ന് കേട്ടപ്പോ സമാദാനമായി.. വീട്ടിൽ ആണേൽ എനിക്ക് ഇത് പോലെ ടെൻഷൻ വേണ്ട.. ഹോസ്പിറ്റലിൽ ഒന്ന് അവളുടെ അടുത്ത് നിന്നും മാറാൻ തന്നെ എനിക്ക് പേടിയാണ്.. 

ബില്ല് അടക്കാൻ കൌണ്ടർ ഇൽ ചെന്നപ്പോ പറയുവാ അത് അടച്ചു എന്ന്... കോപ്പ് ഇതൊക്കെ ആരുടെ പണിയാണോ എന്തോ... മനുഷ്യനെ ചുറ്റിക്കാൻ ആയിട്ട്... 
ഇതൊക്കെ ആലോചിച് വണ്ടി ഓടിക്കുബോ ആണ് ആരോ ഫോളോ ചെയ്യും പോലെ തോന്നിയത്... 

ഇതൊക്കെ നോക്കി ഇവിടെ ഒരാൾ ഇരിക്കുന്നുണ്ട്... പുറകിൽ ഉള്ള ആളുകൾ ആണെങ്കിൽ വേറെ ഏതോ ലോകത്ത് ആണ്... 

വീട്ടിൽ എത്തിയപ്പോ ആണ് ഒന്ന് ആശ്വാസം ആയത്.. മുറിയിൽ എത്തിയപ്പോ വാവക്ക് കളിക്കാൻ എന്നും പറഞ്ഞു ഇവിടെ ഉള്ള കുറിപ്പ്കൾ എന്തൊക്കെയോ വാങ്ങി കൂട്ടിയിട്ടു ഇണ്ട്... 

തനിച് കിട്ടുമ്പോ അനുവിന്റെ ഒരു അറ്റാക്ക് പ്രതീക്ഷിച്ചു... ഹോസ്പിറ്റലിൽ വച്ച് അതികം മിണ്ടാതെ ഇരുന്നതിന്... 

എല്ലാരും പോയപ്പോ പെണ്ണ് അടുത്തേക് വന്നു.. ഒരു അടി ആണ് പ്രതീക്ഷിച്ചത്... പക്ഷെ കുറെ നേരം എന്നേ കെട്ടിപിടിച്ചു നിന്നു.. 

"എന്താ sanjootaa... പറ്റിയെ... എന്താ മിണ്ടാതെ ഒക്കെ നടക്കുന്നെ... എന്നേ വേണ്ടേ നിനക്ക് മോള് വന്നപ്പോ.. "

"എന്താടി ഇങ്ങനെ ഒക്കെ പറയുന്നേ... ഏഹ്.. "

"ഹോസ്പിറ്റലിൽ വച്ച് നിന്നെ ഞാൻ ശ്രദ്ധിച്ചു... എന്താടാ പറ്റിയെ... " അവളുടെ ചോദ്യത്തിന് ഉള്ള ഉത്തരം ഒന്നും കൈയിൽ ഉണ്ടായിരുന്നില്ല... അവളുടെ മുഖം കൈയിൽ എടുത്തിട്ട് ആ കണ്ണുകളിൽ നോക്കി നിന്നു... അത് പിടക്കുന്നതു എനിക്ക് കാണാം... രണ്ട് കണ്ണിലും അമർത്തി ചുംബിച്ചു.. 

"നിന്നെ പിരിയാൻ വയ്യാ അനു എനിക്ക്... എന്റെ ജീവനും ജീവിതവും ഒക്കെ നീ ആണ് പെണ്ണെ... തുടങ്ങിയിട്ട് അല്ലേ ഉള്ളൂ നമ്മൾ ജീവിച്ചു... നിന്നെ ഞാൻ ആർക്കും കൊടുക്കില്ല പെണ്ണെ.. "

"അതിന് നിന്നെ വിട്ട് ഞാൻ എവിടെ പോവാൻ ആണ്.... "

എന്റെ മുഖം ഉയർത്തി അവൾ അത് ചോദിച്ചപ്പോ എന്റെ ഉള്ളു ഒന്ന് പിടഞ്ഞു... എന്നേ മനസിലാക്കാൻ ഇവളെ കഴിഞ്ഞേ മറ്റാരും ഉള്ളൂ... എന്നിലെ ചെറിയ മാറ്റം പോലും അവൾക് വായിച്ചു എടുക്കാൻ പറ്റും... 

ഒന്നും ഒളിച്ചു വച്ചില്ല എല്ലാം തുറന്ന് പറഞ്ഞു... 

"എനിക്കും സംശയം തോന്നിയിരുന്നു സഞ്ജു... അന്ന് വീട്ടിൽ വന്നില്ലേ അപ്പൊ.. ഡാൻസ് ടീച്ചറെ നോക്കി ഒന്നും വന്നത് അല്ല... പിന്നെ അയാളെ ഞാൻ ബീച്ചിൽ വച്ചും കണ്ടിരുന്നു... "

"ഏയ്‌ വിജയ് ആണെന്ന് അല്ല... ഒരു ഡൌട്ട് അത്രേം ഉള്ളൂ... എന്തായാലും നീ ഇതൊക്കെ ആരോടും പറയണ്ട... ഞാൻ അവനെ ഒന്ന് കാണട്ടെ... "

"മ്മ്മ്,,"

"ഞങ്ങള്ക്ക് അങ്ങോട്ട് വരവോ.. "

നോക്കുമ്പോ ഉണ്ട് അമലും അഞ്ജുവും... ദൈവമേ ഇവറ്റകൾ ഇവിടെ തന്നെ ആണോ... അനു വേഗം എന്റെ അടുത്ത് നിന്നു മാറി നിന്നു... 

"ഏട്ടാ ഒന്ന് കഴിഞ്ഞു വന്നത് അല്ലേ ഉള്ളൂ.. ഏട്ടത്തിക്ക് ഇച്ചിരി റെസ്റ് കൊടുക്ക്.. " അഞ്ജുവിന്റെ തലക്ക് ഒരു കൊട്ട് കൊടുത്തിട്ട് ഞാൻ പുറത്തേക്ക് പോന്നു... 

ദൈവമേ ഞാൻ ഒന്ന് കെട്ടിപ്പിടിച്ചതിനു ആണോ ഇവൾ ഇങ്ങനൊക്കെ പറയുന്നത്.. ഹും എന്റെ ഭാര്യയെ അല്ലേ... മിക്കവാറും ഈ കുറിപ്പ്കൾ എന്റെ കൈയിൽ നിന്നും വാങ്ങും... 

ഓരോന്ന് ആലോചിച് പുറത്ത് ഇരിക്കുമ്പോ ആണ് ഒരു പാർസൽ വന്നത്... 

ഒപ്പിട്ട് വാങ്ങി ഞാൻ അത് നോക്കി... 

ടൂ അനുപമ സഞ്ജയ്‌..  

ഫ്രം അഡ്രെസ്സ് കണ്ടപ്പോ എനിക്ക് അടിമുടി വിറച്ചു.... ഇന്ന് ഇതിനു ഒക്കെ ഒരു തീരുമാനം ഉണ്ടാക്കണം... സമാദാനമായി ജീവിക്കാൻ ഇവൻ സമ്മതിക്കില്ല... 

ഇന്ന് എല്ലാത്തിനും ഒരു അവസാനം ഇന്ന് ഞാൻ കാണും.. കോപ്പ്... പാർസൽ എടുത്ത് വണ്ടിയിൽ ഇട്ടിട്ട് ഞാൻ ഇറങ്ങി...........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story