💚💚 എന്നും എന്നും നിനക്കായ് 💚💚: ഭാഗം 20

ennum ennum ninakkay

രചന: പ്രഭി

സഞ്ജുവിനെ കാണാഞ്ഞിട്ട് വിളിക്കാൻ തുടങ്ങുമ്പോ ആണ് അമ്മ വന്നത്.. 

"മോള് വാ ദേ ഈ കുഴമ്പ് ഒക്കെ ഇട്ട് കുളിക്കണം.. "

അങ്ങിനെ അമ്മ കുഴമ്പ് ഒക്കെ ഇട്ട് തന്നു.. കുളിച് ഇറങ്ങും മുന്നേ എന്റെ കുട്ടി കുറുമ്പി കരച്ചിൽ തുടങ്ങി.. ഒരു വിധം വേഗം കുളിച് ഇറങ്ങി മോൾക് പാൽ കൊടുത്തു.. 

വാവക്ക് പാൽ കൊടുക്കുമ്പോ അമ്മ തല തുവർത്തി തന്നു  ..  മോളെ കിടത്തി ഞാൻ ഒന്ന് കൂടെ തല തുവർത്തി കൊണ്ട് ഇരിക്കുമ്പോ ആണ് സഞ്ജു പിന്നിൽ നിന്നും ചേർത്ത് പിടിച്ചത്.. 

ഒന്നും മിണ്ടാതെ കുറെ നേരം എന്റെ കഴുത്തിലെക്ക് മുഖം ചേർത്ത് നിന്നു.. 

"ലവ് u അനു ... "

"ലവ് u too. എന്ത് പറ്റി നിനക്ക്.. "

"എനിക്ക് എന്ത് പറ്റാൻ... "

"അല്ല പോയത് പോലെ അല്ല നിന്റെ വരവ്. ഇപ്പൊ നിനക്ക് ടെൻഷൻ ഒന്നും ഇല്ല. ഫുൾ relaxed ആണല്ലോ മോനെ. "

പെട്ടെന്ന് അവൻ എന്നേ തിരിച്ചു നിർത്തി. മുഖത് കൂടെ വിരൽ ഓടിച്ചു.. 

"കെട്ടിയോനെ ബഹുമാനം ഇല്ലാതെ നീ എന്നൊക്കെ വിളിക്കുന്നത് ശെരി ആണോ അനു... " എപ്പഴും അവൻ മുഖത് കൂടി വിരൽ ഓടിക്കുവ... ചെക്കന്റെ ഉദ്ദേശം വേറെ ആണ്..  എങ്ങനെ എങ്കിലും എസ്‌കേപ്പ് ആവണം അല്ലോ കണ്ണാ... 

"ദേ ഡോർ അടച്ചിട്ടു ഇല്ല.. നീ മാറിയേ... "

"ഞാൻ ഡോർ അടച്ചു.... ഇനി പറ ശെരി ആണോ... "

ഇവൻ വിടുന്ന ലക്ഷണം ഇല്ല..വിരൽ ഇപ്പോ ചുണ്ടിൽ ആണ്... ഞാൻ വേഗം കൈ കൊണ്ട് ചുണ്ട് പൊത്തി  ഇല്ല എന്ന് തല ആട്ടി... 

"കൈ നീ മറ്റുമോ അതോ ഞാൻ മാറ്റിക്കാണോ... " മറുത്ത് ഒന്നും പറയാതെ ഞാൻ കൈ മാറ്റി... 

"ഇനി മോൾ ചേട്ടന് ഒരു ഉമ്മ തന്നെ.. " കൊടുത്തു ഇല്ല എങ്കിൽ അവൻ വാങ്ങും എന്ന് അറിയാവുന്നത് കൊണ്ട് ഞാൻ ചെക്കന്റെ കവിളിൽ ഒരു മുത്തം കൊടുത്തു... 

"ഗുഡ് ഗേൾ... അമ്മ പറഞ്ഞു നിനക്ക് ഡ്രസ്സ്‌ വാങ്ങണം എന്ന്.. "

"മ്മ്മ് മോൾക് പാൽ കൊടുക്കാൻ ഒക്കെ ഉള്ളത് അല്ലേ...അങ്ങിനെ comfortable ആയ ഡ്രസ്സ്‌ വേണം... "

"ഞാൻ ഒന്ന് കുളിച്ചിട്ട് വരാം... എന്നിട്ട് പോയാൽ പോരെ.. "

"മതി...അഞ്ജുവിനെ കൂട്ടി പോയാൽ മതി.."

കുളിക്കാൻ കയറിയിട്ട് അത് പോലെ തന്നെ ചെക്കൻ തിരിച്ചു വന്നു..  

"എന്താ.. "

അവൻ ടേബിൾ ഇൽ ഇരുന്ന ഒരു കവർ എടുത്ത് എനിക്ക് തന്നു.. 

"നിനക്ക് ആണ് തുറന്ന് നോക്കു... "

ഞാൻ അത് തുറന്ന് നോക്കി.. എന്റേം സഞ്ജുവിന്റെ യും ഫോട്ടോ വരച്ചത് ആണ്.. അന്ന് കോളേജിൽ പോയപ്പോ ഞങ്ങൾ എടുത്ത ഒരു പിക്... 

"ഇത് എവിടെ നിന്ന... "

"നിനക്ക് ഒരാൾ ഗിഫ്റ്റ് ആയി തന്നത് ആണ്  .. "

"ഏഹ്... അതാരാ... "

"നിന്റെ ആങ്ങള ആയിട്ട് വരും... "

"കിച്ചു... ആണോ.. "

എനിക്ക് ഒന്ന് ചിരിച് തന്നിട്ട് അവൻ കുളിക്കാൻ കയറി.. ഗിഫ്റ്റ് ഒക്കെ തന്ന് വിട്ടു എന്നിട്ട് എന്താ അവൻ എന്നേം മോളേം കാണാൻ വരാഞ്ഞത്... 

വേഗം ഫോൺ എടുത്ത് ഞാൻ കിച്ചുവിനെ വിളിച്ചു... ബെൽ അടിച്ചത് അല്ലാതെ അവൻ ഫോൺ എടുത്തില്ല... തിരക്ക് ആയിരിക്കും തിരിച്ചു വിളിക്കട്ടെ എന്ന് ഞാനും കരുതി... 

🌿🌿🌿🌿🌿🌿🌿

ഞാൻ കുളിച് ഇറങ്ങുമ്പോ അനു കുഞ്ഞിനെ കളിപ്പിച്ചു കൊണ്ട് ഇരിക്കുവാ... 

"അമ്മേടെ തക്കര വാവ എവിടെ.... കുഞ്ഞി പെണ്ണ് എവിടെ.... തക്കര വാവാച്ചി... പഞ്ചാര മുത്തേ... "

ഇത് എന്തോന്ന് ഒക്കെയാ ഇവൾ പറഞ്ഞു കൂട്ടുന്നത്.. 

"അനു ഞാൻ ഇറങ്ങുവാ... വേറെ ഒന്നും വാങ്ങേണ്ടല്ലോ. "

"ഇല്ല... "

"എന്നാ പോയേച്ചും വരാം.. "

ഞാൻ ചെല്ലുമ്പോ ഒരാൾ ബുള്ളറ്റ് ചാരി നിക്കുന്നുണ്ട്... 

"ബുള്ളറ്റ് ഇൽ പോവാം ഏട്ടാ.. "

"ആഹ് പോവാല്ലോ . "

കടയിൽ എത്തും വരെ എന്റെ ചെവിക്ക് റെസ്റ് തന്നിട്ട് ഇല്ല കാന്താരി... അട്ടയെ പോലെ പുറത്ത് ചുറ്റി പിടിച്ചു ഇരുന്ന് ആണ് വർത്താനം മൊത്തം... 

അവളെ കളിയാക്കി കൊണ്ട് നടന്നപ്പോ ആണ് കിച്ചുവിനെ കണ്ടത്   

"അഹ്.. ഞാൻ ദ അനു ചേച്ചിടെ മിസ്സ്‌ കാൾ കണ്ടു തിരിച്ചു വിളിക്കാൻ പോകുവായിരുന്നു . "

ദൈവമേ ഫോട്ടോയുടെ കാര്യം ചോദിക്കാൻ ആവും അനു വിളിച്ചത്.. ഇവനെ കണ്ടത് എന്തായാലും നന്നായി... 

"അല്ല നീ എന്താ കിച്ചു ഇവിടെ.  "

"നല്ല ചോദ്യം... ഞാൻ നന്നായ കാര്യം ചേട്ടൻ അറിഞ്ഞില്ലേ.. ഇപ്പൊ അപ്പന്റെ ബിസിനസ്‌ ഞാൻ ആണ് നോക്കുന്നത്.. "

"ഇതും നിന്റെ ഷോപ്പ് ആണോ.. "

"അതെ... അല്ല ചേച്ചി എവിടെ.. "

"ഏട്ടൻ ഒരു പണി കൊടുത്ത് വീട്ടിൽ ഇരുത്തിയെക്കുവാ... "

"ടി... കൂടുതൽ വരാതെ മോള് പോയി അവൾക് വേണ്ടത് എടുക്ക്.. "

"അനിയത്തി ആണല്ലേ... "

"ആഹ്.  "

"എന്ത് പണിയ ചേച്ചിക്ക് കൊടുത്തത്.. "

"അവൾക് വട്ടാ.. ഡെലിവറി കഴിഞ്ഞു അനുവിന്റെ... ഇപ്പൊ വീട്ടിൽ ഉണ്ട്.. "

"ഓഹ് അതാണ് ആ കൊച്ചു അങ്ങിനെ പറഞ്ഞെ... "

"കിച്ചു... "

"ഇയ്യോ കളിയാക്കിയത് അല്ലാട്ടോ... അതേയ് ഞാൻ വരുന്നുണ്ട് അങ്ങോട്ട് ചേച്ചിയെയും കൊച്ചിനെയും കാണാൻ.. "

ഇവന് ഒരു സൂചന കൊടുത്തില്ലേൽ അനുവിനോട് പറഞ്ഞ കള്ളം പൊളിയും.. 

"എടാ... നിന്നോട് എനിക്ക് ഒരു കാര്യം... "

അപ്പൊ ദേ അനു വിളിക്കുന്നു അവന്റെ ഫോണിലെക്ക്.. അവൻ കാൾ എടുക്കും മുന്നേ ഞാൻ വാങ്ങി കട്ട്‌ ചെയ്തു.. 

കിച്ചുവിനോട് ഓരോന്ന് പറയുമ്പോ എന്നേക്കാൾ അത്ഭുതം അവന് ആയിരുന്നു.. 

"ചേട്ടായി ഒന്ന് കൊണ്ടും പേടിക്കണ്ട.. എല്ലാം ഞാൻ വേണ്ട പോലെ ചെയ്തോണ്ട്... ആഹ് പിന്നെ എന്തേലും ആവശ്യം വന്നാൽ വിളിക്കണം... എല്ലാത്തിനും കൂടെ ഉണ്ടാവും.. "

അഞ്ചുവിനെ തിരികെ വീട്ടിൽ ആക്കിയിട്ടു ഞാൻ അഭിയെയും അജുവിനെയും കാണാൻ പോയി... 

വീട്ടിലേക് ചെല്ലുമ്പോ കുറച്ച് ലേറ്റ് ആയിരുന്നു....ഞാൻ ചെല്ലുമ്പോ അനു നല്ല ഉറക്കം... കുഞ്ഞിനെ കൊണ്ട് അമ്മ ഹാളിൽ ഇരിക്കുന്നുണ്ട്.. 

🌿🌿🌿🌿🌿🌿🌿🌿


കണ്ണ് തുറന്നു നോക്കുമ്പോ സഞ്ജു ഉണ്ട് അടുത്ത് കിടക്കുന്നു.. കണ്ണിമ വെട്ടാതെ എന്നേ തന്നെ നോക്കിയാണ് കിടപ്പ്..  

"എന്താണ് സഞ്ജുവേട്ടൻ ഇങ്ങനെ  നോക്കുന്നത്..."

"ഈ വിടർന്ന കണ്ണുകളിൽ എനിക്ക് കാണാം.. .നിനക്ക് എന്നോട് ഉള്ള സ്നേഹത്തെ പ്രണയത്തെ കരുതലിനെ.. 

റോസാ ദളങ്ങൾ പോലുള്ള നിന്റെ ഈ ചുണ്ടുകൾ ആഗ്രഹിക്കുന്നില്ലേ എന്റെ ചുണ്ടിൽ അവ ചേർത്ത് ഒരു കാവ്യം രചിക്കാൻ. 

ഉടലിനെ തണുപ്പ് കീഴടക്കുമ്പോൾ നീ ആഗ്രഹിക്കുന്നില്ലേ എന്നോട് ചേർന്ന് ഇരിക്കാൻ .. "

"എന്ത് പറ്റി വല്ലാത്ത സാഹിത്യം ആണല്ലോ... "

"ചുമ്മാ നിന്നെ കണ്ടപ്പോ മനസ്സിൽ വന്നത് ആണ്... എന്തായാലും നിന്റെ അത്രേം സാഹിത്യം എനിക്ക് ഇല്ല മോളെ.. "

"അല്ല ഏട്ടൻ വന്നിട്ട് വല്ലതും കഴിച്ചോ... "

"ആഹ് കഴിച്ചു... " പെട്ടെന്ന് എന്തോ ഓർത്തത് പോലെ അവൻ നിർത്തി... 

"നീ എന്താ അനു വിളിച്ചേ . "

"ഏട്ടാ... എന്ന്... ഭർത്താവിനെ പേര് വിളിക്കുന്നതും എടാ പോടാ എന്നൊക്കെ വിളിക്കുന്നതും മോശം അല്ലേ ഏട്ടാ.. "

"അതിന്.. "

"അപ്പൊ ഞാൻ ഇനി ഏട്ടനെ ഏട്ടാ എന്നേ വിളിക്കു... എന്താ ഏട്ടാ ഏട്ടനും അതല്ലേ ഇഷ്ട്ടം. "

സഞ്ജു ചിരിച് കൊണ്ട് അടുത്തേക് നീങ്ങി കിടന്നു... ഒരു കൈ കൊണ്ട് അരയിൽ ചുറ്റി പിടിച്ചു... 

"പകരം വീട്ടുവാണോ നീ.. "

"അതെന്താ ഏട്ടൻ അങ്ങിനെ ചോദിച്ചേ... "

"അനു... എനിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ.."

"എന്തിനാ ഏട്ടാ ദേഷ്യം... "

ഞാൻ ഓരോ തവണ ദേഷ്യo പിടിപ്പിക്കുബോഴും എന്റെ മേൽ ഉള്ള അവന്റെ പിടി മുറുകി കൊണ്ടേ ഇരുന്നു.. 

"ആഹ് വേദനിക്കുന്നു സഞ്ജു..... വിട്ടേ.. "

അവന്റെ കൈ തട്ടി മാറ്റിയിട്ട്  ഞാൻ എഴുനേറ്റ് ഇരുന്നു.  

"സോറി അനു... ഞാൻ പെട്ടെന്ന് ദേഷ്യം വന്നപ്പോ. സോറി... നീ അങ്ങനെ വിളിച്ചിട്ട് അല്ലേ... "

"ഹും... നിനക്ക് ആയിരുന്നില്ലേ പരാതി.....കെട്ടിയോനെ ബഹുമാനിക്കുന്നില്ല എന്ന്... "

"ഞാൻ ചുമ്മാ പറഞ്ഞത് ആടി... നീ ഇത് പോലെ ബഹുമാനിച്ചു കുളം ആക്കും എന്ന് കരുതിയില്ല മോളെ... നീ സഞ്ജു sanjoota.. എടാ എന്നൊക്കെ വിളിക്കുന്നത് കേൾക്കാൻ ആണ് രസം... ഈ ഏട്ടൻ വിളി ടൂ ബോറിങ് ആണ്... "

"ഈൗ... " പതിയെ ആ നെഞ്ചിൽ തല വച്ച് ഞാൻ കിടന്നു.... 

"അനു ദ മോള് ഉറങ്ങി... " അമ്മ മോളെ എന്റെ അടുത്ത് കൊണ്ട് വന്ന് കിടത്തി... മോളെ നടുക്ക് കിടത്തി ഞാനും സഞ്ജുവും അപ്പുറവും ഇപ്പുറവും കിടന്നു... 

ഉറക്കത്തിൽ സഞ്ജുവിന്റെ വിളി കേട്ടാണ് ഉണർന്നത്..  ഞാൻ നോക്കുമ്പോ എഴുനേറ്റ് ഇരുന്ന് വെള്ളം കുടിക്കുവാ... ആകെ വെട്ടി വിയർത്തു ചെക്കൻ... 

🌿🌿🌿🌿🌿🌿🌿🌿

അനുവിനെ ആരോ കൊല്ലുന്നത് സ്വപ്നം കണ്ടാണ് ഞാൻ ഉണർന്നത്.. 

"sanjootta എന്താ പറ്റിയെ... "

"ഏയ്‌... ഞാൻ എന്തോ സ്വപ്നം കണ്ടതാ അനു.... "

"എന്ത് സ്വപ്നം... നീ നല്ലോണം വിയർത്തല്ലോ സഞ്ജു... "

എന്താ ഞാൻ ഇവളോട് പറയാ.... നിന്നെ ആരോ കൊല്ലുന്നത് ആണ് കണ്ടത് എന്നോ... എന്തേലും പറയും മുന്നേ മോള് കരഞ്ഞു... 

അനുവിനോട് മറുപടി പറയാൻ നിക്കാതെ ഞാൻ കുഞ്ഞിനെ എടുത്തു .. മോളെ തട്ടി ഉറക്കി കൊണ്ട് നടക്കുമ്പോ ഞാൻ അനുവിനെ നോക്കി... എന്നേ നോക്കി കിടക്കുവാ പെണ്ണ്... 

നീ എന്തെല്ലാം അറിയാൻ കിടക്കുന്നു അനു... 
നിനക്ക് ഒരുപോലെ സന്തോഷവും സങ്കടവും തരുന്ന കാര്യങ്ങൾ. സമയം ആവുമ്പോ നിനക്ക് ഞാൻ തന്നെ പറഞ്ഞു തരും എല്ലാം. നിനക്ക് നഷ്ട്ടപെട്ട കുറെ നല്ല നിമിഷങ്ങൾ വൈകി ആണെങ്കിലും നിന്നിലേക് തിരികെ വരും പെണ്ണെ.... 


പിറ്റേന്ന് ഓഫീസിൽ എത്തിയിട്ട് ഞാൻ ആദ്യം വിളിച്ചത് വിജയ് നെ ആണ്. . 

"ഹലോ ഞാൻ അങ്ങോട്ട് വിളിക്കാൻ ഇരിക്കുവായിരുന്നു... "

സ്വപ്നം കണ്ട കാര്യം ഞാൻ അവനോട് പറഞ്ഞു... 

"ഏയ്‌... അങ്ങിനെ ഒന്നും ഇല്ല.. നീ പേടിക്കാതെ സഞ്ജു.. "

"എന്തോ സ്വപ്നം കണ്ടു കഴിഞ്ഞപ്പോ..അനുവിനെ കാണുമ്പോ ആണ്... ഇത് വരെ ഒരു ചെറിയ കാര്യം പോലും ഞാൻ അവളോട് മറച്ചു വച്ചിട്ട് ഇല്ല.. "

"അവൾക് വേണ്ടി അല്ലേടാ... സമയം ആവുമ്പോ പറയാം.. എല്ലാം പറയും മുന്നേ കുറച്ച് കൂടി കാര്യം അറിയാൻ ഉണ്ട്.. "

"എല്ലാം പെട്ടെന്ന് ശെരി ആക്കണേ... അല്ലേൽ പറയും മുന്നേ അവൾ എന്റെ കള്ളത്തരം കണ്ടു പിടിക്കും.. അത് ഒരു ഒന്ന് ഒന്നര മുതൽ ആണ്    "

"ഞാൻ അവളേം മോളേം കാണാൻ വരട്ടെ അളിയാ. . "

"അത് വേണോ അളിയാ അല്ലേൽ തന്നെ നിന്നെ അവൾക് ഡൌട്ട് ഉണ്ട്.. പിന്നെ ഞാനും കൂടെ പറഞ്ഞപ്പോ... "

"വല്ലാത്ത ചെയ്ത്തായി പോയി... എന്തായാലും ഞാൻ വരുന്നുണ്ട്. "

വിജയ് യെ വിളിച്ചു സംസാരിച്ചു കഴിഞ്ഞപ്പോ ഒരു ആശ്വാസം.. ദൈവമേ ഇവൻ വന്ന് കുളം ആക്കാതെ ഇരുന്നാൽ മതി... 

ഞാൻ വീട്ടിൽ ചെല്ലുമ്പോ പുറത്ത് ഒരു കാർ കിടപ്പുണ്ട്.. 

ദൈവമേ ഇത് വിജയ് ആണല്ലോ... എല്ലാരും മുറിയിൽ ഉണ്ട്.. ഇവനെയും പവനെയും ഒരുമിച്ച് ആണോ പെറ്റിട്ടത്. എവിടെ കണ്ടാലും വാൽ പോലെ കാണും കൂടെ... 

വെറും കയോടെ അല്ല. നല്ല പോലെ പൈസ പൊടിച്ചിട്ടുണ്ട്... എന്നേ കണ്ടതും ആ കുരിപ്പ് ഒരു വരവ് ആയിരുന്നു.. വന്നു എന്നേ കെട്ടിപിടിച്ചു... 

"അളിയാ... "

"എപ്പോ എത്തി.. "

"കുറച്ച് ആയി.. പോവും മുന്നേ നീ വന്നത് നന്നായി... ആഹ് പിന്നെ അളിയാ... നമ്മൾ കൂട്ട് ആയ കാര്യം നീ ആരോടും പറഞ്ഞില്ല അല്ലേ... കുഴപ്പില്ല ഞാൻ പറഞ്ഞിട്ട് ഉണ്ട്..."

ആരും കേൾക്കാതെ അവനോട് ഞാൻ അല്പം സ്വരo താഴ്ത്തി പറഞ്ഞു... 

"ഈ ചതി എന്നോട് വേണ്ടായിരുന്നു.. "

"ഞാൻ പറഞ്ഞല്ലോ വരുന്നുണ്ട് എന്ന്. "

"എന്നാലും നിന്റെ ആക്ടിങ് ഇച്ചിരി അല്ല ഒത്തിരി ബോർ ആ.. ആര് വിശ്വാസിചാലും നിന്റെ പെങ്ങൾ വിശ്വാസിക്കില്ല.. നോക്കുന്ന നോട്ടം കണ്ടോ... " 

പെങ്ങൾ എന്ന് പറഞ്ഞത് കൊണ്ട് ആവും വിജയ് യുടെ കണ്ണ് നിറഞ്ഞു.. പോകുവാ എന്ന് പറഞ്ഞു അവൻ ഞങ്ങളുടെ കുട്ടി കുറുമ്പിക്ക് ഒരു മുത്തം കൊടുത്തു.  

തിരിച്ചു കാറിൽ കയറും മുന്നേ വിജയ് എന്റെ കൈയിൽ പിടിച്ചു  ... 

"എന്നാ ഇവളെ കാണാൻ ഇതു പോലെ കള്ളം ഒന്നും പറയാതെ ഒരു ചേട്ടന്റെ സ്വതന്ത്രത്തോടെ വരാൻ പറ്റുവാ.. "

പവൻ ആണ് വണ്ടി എടുത്തത്... വിജയ് മനസ്സ് കൊണ്ട് ഒത്തിരി തകർന്ന് ആണ് പോയത് എന്ന് മനസ്സിലായി.. 

🌿🌿🌿🌿🌿🌿

എന്തായിരുന്നു ഇവിടെ സ്നേഹ പ്രകടനം.. അന്ന് ഹോസ്പിറ്റലിൽ നിന്നു വന്നപ്പോ അയാളെ സംശയം ആണ്... അയാളുടെ ഉദ്ദേശം വേറെ എന്തോ ആണ് എന്നൊക്കെ പറഞ്ഞ ആൾ ആണ്... ഹും ഇന്ന് കണ്ടപ്പോ കെട്ടിപിടിക്കുന്നു... അളിയാ എന്ന് വിളിക്കുന്നു   ... 

അയാളെ യാത്ര ആക്കിയിട്ട് ഇങ്ങ് വരട്ടെ... എന്നോട് സഞ്ജു എന്തൊക്കെയോ ഒളിക്കുന്നുണ്ട്... 

മുറിയിലെക്ക് വരുമ്പോ അവന്റെ മുഖത് ഒരു കള്ളതരം ഉണ്ടായിരുന്നു.  

"സഞ്ജു   " 

"ഞാൻ ഒന്ന് കുളിച്ചിട്ട് വരാം പെണ്ണെ... ആകെ വിയർത്തു ഇരിക്കുവാ.. "

എനിക്ക് പിടി തരാതെ ഇരിക്കാൻ ഉള്ള അടവ് ആണ്... ബാത്‌റൂമിൽ കയറും മുന്നേ ഞാൻ അവനെ പിടിച്ചു വച്ചു.   

"ഞാൻ ചോദിക്കുന്നതിനു ഉത്തരം തന്നിട്ട് മതി നിന്റെ കുളി..  "  

"ഇല്ലങ്കിൽ.. "

"ഇല്ലങ്കിൽ നീ കുളിക്കണ്ട.. "

"ഓഹോ..  എന്നാ അത് ഒന്ന് കാണണം അല്ലോ... "

അതും പറഞ്ഞു അവനെ എന്നെയും കൊണ്ട് കയറി ബാത്‌റൂമിൽ... 

"വാതിൽ തുറന്നെ സഞ്ജു.. എനിക്ക് പോണം... "

"നിനക്ക് ഇപ്പൊ തന്നെ എന്തോ അറിയണം എന്ന് പറഞ്ഞില്ലേ . എനിക്ക് ആണേൽ ഇപ്പൊ കുളിക്കണം.. രണ്ട് പേർക്കും വാശി ആയോണ്ട് രണ്ടും ഒരുമിച്ചു ആയിക്കോട്ടെ... "

ഞാൻ വാതിൽ തുറക്കാൻ പോയതും അവൻ എന്നേ വലിച്ചു നെഞ്ചിലേക്ക് ഇട്ടു shower ഓൺ ആക്കി... 

"വിട് സഞ്ജു.. ദേ ഞാൻ ആകെ നനഞ്ഞു.. ഞാൻ കുളിച്ചതാ ഇപ്പോ. "

"സാരില്ല ഒന്നൂടെ കുളിക്കാം. "

"വിടാടാ കൊരങ്ങാ എന്നേ.. "  എന്ന് ഞാൻ പറഞ്ഞതും അവൻ എന്റെ അരയിൽ കൈ അമർത്തി.. ചെവിയിൽ മുഖം അടുപ്പിച്ചു. .... 

"കുരങ്ങൻ നിന്റെ കെട്ടിയോൻ... "

"അതാ ഞാനും പറഞ്ഞെ.. നീ എന്നേ തൊടണ്ട... മാറിക്കേ... എനിക്ക് പോണം.." ഞാൻ പറഞ്ഞത് കേൾക്കാതെ അവന്റെ മുഖം എന്റെ തോളിൽ അമർത്തി.. കഴുത്തിൽ കിടന്ന താലി അവൻ കടിച് എടുത്തു... 

"ഇത് ആരു കെട്ടിയത് ആടി.. "

അവന്റെ സ്വരം അല്പം ഉയർന്നു.. 

"നീ... "

"ആണല്ലോ... അപ്പൊ ഞാൻ തൊട്ടാൽ നിനക്ക് ഉരുകുമോ..."

ഞാൻ മിണ്ടാതെ തല കുനിച്ചു നിന്നു... പതിയെ എന്നിൽ ഉള്ള അവന്റെ പിടി അയഞ്ഞു.   

"ചോയ്ച്ചത് കേട്ടില്ലേ... ഒന്ന് തൊട്ടു എന്ന് വച്ച് നീ ഉരുകി പോകുവോ എന്ന്... "

ഞാൻ ഇല്ലന്ന് തല കുലുക്കി.  

"നേരത്തെ എന്തായിരുന്നു നാക്ക്... ഇപ്പൊ എന്തേ നാക്കിനു നീളം പോരെ..  വായ തുറക്കാൻ... "

അവന്റെ അലർച്ച കേട്ടതും ഞാൻ പേടിച് പിന്നിലേക്ക് നീങ്ങി.  

"ഓഹ് എന്തേലും പറഞ്ഞ നിന്നു മോങ്ങാൻ അറിയാം. . പോടി എന്റെ മുന്നിൽ നിന്നു... തൊട്ടാൽ ഉരുകി പോവുന്ന സ്വർണ്ണ കട്ടി അല്ലേ.. പൊടി പോ... "  ഇനിയും ഇവിടെ നിന്നാൽ കിട്ടുന്നത് അടി ആയിരിക്കും എന്ന് അറിയാവുന്നത് കൊണ്ട് ഞാൻ വേഗം ഇറങ്ങി പോന്നു.   

ഞാൻ ഇറങ്ങിയപ്പോൾ സഞ്ജു വാതിൽ വലിച്ചു അടച്ചു. 

എന്തിനാ കണ്ണാ അവൻ എന്നോട് ഇപ്പൊ ദേഷ്യപെട്ടത്.. എന്നേ വലിച്ചു കൊണ്ട് പോയതും പോരാ...വെള്ളo ഒളിച്ചു ഇറങ്ങുന്നത് നോക്കാതെ ഞാൻ താഴെ ഇരുന്നു.   കണ്ണു നീര് അനുസരണ ഇല്ലാതെ ഒഴുകി കൊണ്ട് ഇരുന്നു... 

🌿🌿🌿🌿🌿🌿

കുളി കഴിഞ്ഞു ഇറങ്ങുമ്പോ മോള് നല്ല കരച്ചിൽ ആണ്.. അനു ശ്രദ്ധിക്കാതെ ഒരു മൂലയിൽ തല കുമ്പിട്ടു ഇരിക്കുന്നുണ്ട്..  

നനഞ്ഞ മുടി ഒന്ന് തുവർത്തിയിട്ട് കൂടെ ഇല്ല.. കൊച്ചു കരയുമ്പോൾ ഇവൾ ഇത് എന്ത് ഓർത്ത് ഇരിക്കുവ... 

"അനു   " വിളിച്ചിട്ട് ഒന്ന് തല ഉയർത്തി പോലും നോക്കുന്നില്ല.. ദേഷ്യം അങ്ങ് അരിച്ചു കയറിയപ്പോ പോയി വലിച്ചു എഴുനെല്പിച്ചു... 

"നിന്റെ ആരു ചത്തിട്ടു ആടി ഇങ്ങനെ കരയുന്നെ... കൊച്ചു കരയുന്നത് കേട്ടില്ലേ.. അതോ നിന്റെ ചെവിയും അടിച്ചു പോയോ.. "

ഞാൻ എന്തൊക്കെ പറഞ്ഞിട്ടും അവൾ മറുപടി പറയുന്നില്ല.. 

കൈയ് വീശി ഒന്ന് അടിക്കാൻ ഓങ്ങിയതും.... 


"സഞ്ജു...... " ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കി..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story