💚💚 എന്നും എന്നും നിനക്കായ് 💚💚: ഭാഗം 21

ennum ennum ninakkay

രചന: പ്രഭി

സഞ്ജു അടിക്കാൻ കൈ ഓങ്ങിയതും അച്ഛൻ വന്നു.. 

"എന്താടാ ഇത്.. " എന്നേ ഒന്ന് തുറിച്ചു നോക്കിയിട്ട് അവൻ പോയി.. മോള് നിർത്താതെ കരയുന്നത് കേട്ടിട്ട് അമ്മയും വന്നു.. 

"എന്തിനാ മോളെ അവൻ അടിക്കാൻ പോയെ... "

"എന്താ ദേവേട്ട.. അവൻ മോളെ തല്ലിയോ... "

മറുപടി കൊടുക്കാതെ അച്ഛൻ എന്റെ മുഖത്തെക്ക് നോക്കി.. ആ നെഞ്ചിലെക്ക് വീണ് കരയാൻ അല്ലാതെ ആ നിമിഷo എന്നേ കൊണ്ട് ഒന്നും ആവില്ലയിരുന്നു.. 

"കരയല്ലേ മോളെ... "

പതിയെ അച്ഛൻ എന്നേ അടർത്തി മാറ്റി.. തോളിൽ കിടന്ന തോർത്ത്‌ എടുത്ത് തല തുടച് തന്നു.. 

"മതി എന്റെ കിലുക്കാം പെട്ടി കരഞ്ഞത്.. പോയി വേഷം ഒക്കെ മാറി വാ.. നിന്റെ മോൾ കരയുന്നത് കേട്ടില്ലേ നീ... "

"മ്മ്മ്.. " 

ഞാൻ ഡ്രസ്സ്‌ മാറി വന്നപ്പോ കുഞ്ഞിനെ എനിക്ക് തന്നിട്ട് രണ്ടാളും പോയി.. മുറിയിൽ തനിച് ആയപ്പോ വീണ്ടും സങ്കടം വരാൻ തുടങ്ങി.. 

എന്തിനാ അവൻ എന്നോട് ദേഷ്യപെട്ടത് കണ്ണാ.. എനിക്ക് അവൻ അല്ലേ ഒള്ളൂ.. എന്നിട്ടും... 

കണ്ണ് നിറഞ്ഞു ഒഴുകി കൊണ്ടേ ഇരുന്നു.. കണ്ണ് നീര് മുഖത് വീണപ്പോ മോള് എന്നേ ഒന്ന് നോക്കി... 

🌼🌼🌼🌼🌼🌼🌼

"എന്തിനാ ദേവേട്ട അവൻ മോളെ തല്ലാൻ പോയത്.. "

"അറിയില്ല.. ഞാൻ ചെല്ലാൻ വൈകി ഇരുന്നേൽ അവൻ മോളെ തല്ലിയാനെ.. "

"അവന് ഇച്ചിരി ദേഷ്യം കൂടുതൽ ആണ്.. ആ കൊച്ചു ആയത് കൊണ്ട് സഹിക്കുന്നു.. നോക്കണേ പെറ്റു കിടക്കുന്ന പെണ്ണാ. അതിനെ തല്ലാൻ പോയേക്കുന്നു.. ഇങ്ങ് വരട്ടെ അവൻ... "

"മ്മ്മ് "

"മ്മ്മ് അല്ല.. അവൻ ഇങ്ങ് വരുമ്പോ ചോദിക്കണം... അധികം ദേഷ്യം കൊള്ളില്ല.. പാവം എന്റെ മോള്... "

"നീ ഒന്നും പറയാൻ നിൽക്കണ്ട.. അവൻ വരട്ടെ ഞാൻ ചോദിച്ചോളാം... "

🌿🌿🌿🌿🌿

ദേഷ്യപെട്ടില്ല എങ്കിൽ ചിലപ്പോ പെണ്ണ് എന്റെ കള്ളതരം കണ്ടു പിടിക്കും... അതാണ് ഒന്ന് വിരട്ടിയത്... കുളിച് ഇറങ്ങുമ്പോ പിണക്കം മാറ്റാം എന്ന് കരുതി വരുമ്പോ ആണ് നനഞ്ഞ അതെ പടി ഇരിക്കുന്നത് കണ്ടത്.. കുഞ്ഞ് കരഞ്ഞിട്ട് കൂടി അവൾ ആ ഇരിപ്പ് തുടർന്നപ്പോ ദേഷ്യം വന്നു... 

അച്ഛൻ വരാൻ വൈകി ഇരുന്നു എങ്കിൽ ചെലപ്പോ അടിച്ചു പോയേനെ ഞാൻ.. 

എന്തായാലും ഈ ദേഷ്യം നല്ലത് ആണ് ഇല്ലേൽ ചിലപ്പോ ഇപ്പഴേ അനുവിനോട് എല്ലാം പറയേണ്ടി വരും.. ഈ ദേഷ്യo കുറച്ച് ദിവസം ഒരു മുഖം മൂടി ആയി ഇരിക്കട്ടെ... 

ഒരു കറക്കം ഒക്കെ കഴിഞ്ഞു വീട്ടിലേക് ചെന്നു. അച്ഛൻ ഉമ്മറത്ത് തന്നെ ഇരിക്കുന്നുണ്ട്... 

അകത്തേക്ക് കയറും മുന്നേ അച്ഛൻ എന്നേ വിളിച്ചു... 

"സഞ്ജു... "

"എന്താ അച്ഛാ.. "

അച്ഛൻ എഴുനേറ്റ് എന്റെ അടുത്തേക് വന്നു... 


"ആരോടും ചോദിക്കാതെ നിന്റെ ഇഷ്ടത്തിന് നീ അവളെ കെട്ടി കൊണ്ട് വന്നു.. എന്ന് വച്ച് നിനക്ക് തട്ടി കളിക്കാൻ ഉള്ള പാവ അല്ല ആ കൊച്ച്.. "

"അച്ഛാ ഞാൻ... "

"നിങ്ങൾ തമ്മിൽ എന്താ പ്രശ്നം എന്ന് ഒന്നും ഞാൻ ചോദിക്കുന്നില്ല.. പക്ഷെ ഇനി അവളെ നോവിക്കരുത്.. അവൾക് നീയും ഞങ്ങളും ഒക്കെ ഉള്ളൂ എന്ന് എന്റെ മോൻ മറക്കരുത് .. "

"പെട്ടെന്ന് ദേഷ്യം വന്നപ്പോ... അറിയാതെ കൈ... "

"മ്മ്മ്... ദേഷ്യം വന്നിട്ട് ആണെന് അറിയാം... നിന്റെ അമ്മ പറയുന്നത് നിനക്ക് ദേഷ്യം ഇച്ചിരി കൂടുതൽ ആണെന് ആണ്.   പിന്നെ നീ താലി കെട്ടിയ നിന്റെ നല്ല പാതി ആണ് അവൾ.. നിന്റെ കുഞ്ഞിന്റെ അമ്മ... ആ അവളെ വേദനിപ്പിക്കാതെ നോക്കേണ്ടത് നീ ആണ്..."

"മ്മ്മ്... "

"നീ പോയതിൽ പിന്നെ ഒന്നും കഴിച്ചിട്ട് ഇല്ല.. ഒരേ കിടപ്പ് ആണ്.. "

അകത്തേക്കു നടക്കുമ്പോ വല്ലാത്ത കുറ്റബോധം ആയിരുന്നു.  എത്ര ഒക്കെ ദേഷ്യപെട്ടാലും തല്ലാൻ കൈ ഉയരാൻ പാടില്ലായിരുന്നു... 

അടുക്കളയിൽ പോയി ഒരു പ്ലേറ്റ് ഇൽ അനുവിന് ഫുഡ്‌ എടുത്തു.. അമ്മ എന്നേ തറപ്പിച്ചു ഒന്ന് നോക്കി  ... 

ഞാൻ ചെല്ലുമ്പോ അനു കിടക്കുവാ.. അകത്തു കയറി ഡോർ ലോക്ക് ചെയ്തു... 

"അനു..  " എന്നേ കണ്ടു പെണ്ണ് ഒന്ന് ഞെട്ടി.. വേഗം തന്നെ എഴുനേറ്റ് ഇരുന്നു.. 

"ന്താടി ഒന്നും കഴിക്കാഞ്ഞേ... "

"വിശപ്പ് ഇല്ല.. " പെണ്ണിന്റെ കണ്ണ് ഒക്കെ നിറഞ്ഞു വരുന്നുണ്ട്.. ഞാൻ ഒന്ന് കലിപ്പിൽ നോക്കിയിട്ട് ഫുഡ്‌ വാരി കൊടുത്തു.. 


എന്നേ പേടിച്ചിട്ട് ആണെന് തോന്നുന്നു എതിർത്തു ഒന്നും പറയാതെ നല്ല കുട്ടി ആയിട്ട് കഴിച്ചു..  

ഫുഡ് കൊടുത്ത് കഴിഞ്ഞു തിരികെ പോരുമ്പോ അനു വിളിക്കുന്നത് കേൾക്കാം ആയിരുന്നു.. എങ്കിലും തിരിഞ്ഞു നോക്കാതെ ഞാൻ ഇറങ്ങി... 

പ്ലേറ്റ് കൊണ്ട് പോയി വച്ചിട്ട് ഞാൻ മുകളിലെ റൂമിലേക്കു ആണ് പോയത് . എത്ര ഒക്കെ നോക്കിയിട്ടും ഉറക്കം വരുന്നില്ല.. അനുവിനെ കാണാൻ തോന്നുന്നുണ്ട്... 

വേണ്ട കുറച്ച് ദിവസം കൂടി മതിയല്ലോ ഈ അഭിനയം എന്ന് ഓർത്ത് അവിടെ തന്നെ കിടന്നു.  

🌼🌼🌼🌼🌼🌼

ഫുഡ് വാരി തന്നപ്പോ പിണക്കം ഒക്കെ മാറി എന്നാണ് കരുതിയത് പക്ഷെ വിളിച്ചിട്ട് ഒന്ന് നോക്കുക കൂടി ചെയ്തില്ല.. 

എന്തിനാ കണ്ണാ എനിക്ക് മാത്രം നീ എപ്പഴും സങ്കടം തരുന്നത്.. 

സഞ്ജു തിരിച്ചു വരുന്നതും നോക്കി ഇരുന്നു എങ്കിലും അവൻ തിരികെ വന്നില്ല... 

"ഏട്ടത്തി.... "

"സഞ്ജുനെ കണ്ടോ നീ... "  എന്തിനാ എന്നേ വിളിച്ചേ എന്ന് പോലും ചോദിക്കാതെ അമലിനോട്‌ ഞാൻ ആദ്യം ചോദിച്ചത് സഞ്ജുവിനെ കുറിച് ആണ്..  

"മുറിയിലെക്ക് പോവുന്നത് കണ്ടല്ലോ.. "

ഓഹോ അപ്പൊ എന്നേ കാണാതെ ഇരിക്കാൻ വേണ്ടി ആവും മുകളിൽ പോയി കിടന്നത് ഇന്ന്.. ഹും എത്ര ദിവസം അവൻ എന്നേ അകറ്റി നിർത്തും.. 

എന്റെ കണ്ണാ അവന്റെ പിണക്കം ഒന്ന് പെട്ടെന്ന് മാറ്റി തരണേ... 

പിന്നീട് കുറെ ദിവസം അവൻ എന്റെ മുന്നിൽ പോലും വന്നില്ല.. ഞാൻ കുളിക്കാൻ ഒക്കെ പോവുമ്പോ മോൾടെ അടുത്ത് വരും.. എന്നേ കണ്ടാൽ പിന്നെ ആ പരിസരത്തെക്ക് വരില്ല... 

ഞങ്ങള്ക്ക് ഇടയിലെ പ്രശ്നം എല്ലാവരും അറിഞ്ഞു.. എന്നേ അത്രേം അവൻ അവോയ്ഡ് ചെയ്യുന്നുണ്ട്... 


എന്നും അവൻ പിണങ്ങി നടക്കുമ്പോൾ ഫുഡ് കഴിക്കാതെ ആണ് വാശി കാണിക്കുന്നത്... ഈ പ്രാവശ്യവും അത് തന്നെ ചെയ്തു... 

ഒരാഴ്ച കൊണ്ട് ഞാൻ ഒത്തിരി തളർന്നു... 

🌿🌿🌿🌿🌿🌿🌿

ഇത്രേം ദിവസം അനുവിനോട് മിണ്ടാതെ നിന്നത് എങ്ങനെ ആണെന് എനിക്കെ അറിയൂ...ഇനിയും മിണ്ടാതെ നിന്നാൽ ഞാൻ ചങ്ക് പൊട്ടി മരിക്കും എന്ന് തോന്നി... 

പെണ്ണിനെ കാണാൻ തിടുക്കം ആയി... വേഗം തന്നെ ഓഫീസിൽ നിന്നും ഇറങ്ങി... 

വീട്ടിൽ ചെന്നപ്പോ വാതിൽ ഒക്കെ അടഞ്ഞു കിടക്കുന്നു.. അച്ഛനെ കുറെ വിളിച്ചു എങ്കിലും എടുത്തില്ല....ഇവരൊക്കെ എവിടെ പോയി എന്ന് ആലോചിച് ഇരിക്കുമ്പോ ആണ് ഒരു ഓട്ടോ വന്നത്... 

അച്ഛൻ ആയിരുന്നു അതിൽ... 

"എല്ലാരും എവിടെ പോയത് ആ... "

എനിക്ക് മറുപടി ഒന്നും തരാതെ അച്ഛൻ വാതിൽ തുറന്ന് അകത്തു കയറി... 

"അമ്മേം അനുവും ഒക്കെ എവിടെ... എവിടെ പോയത് ആണ് എല്ലാവരും... "

"അവര് ഹോസ്പിറ്റലിൽ ഉണ്ട്.. അനു അഡ്മിറ്റ്‌ ആണ്... "

"അനു... അവൾക് എന്ത് പറ്റി.... "

"എന്ത് പറ്റിയാലും നിനക്ക് എന്താ... നീ കാരണം ആണ് എന്റെ മോള് ഇപ്പൊ അവിടെ കിടക്കുന്നത് പറഞ്ഞത്  അല്ലേ ഞാൻ അവളെ സങ്കടപെടുത്തല്ലേ എന്ന്.."

"ഏതു ഹോസ്പിറ്റലിൽ ആണ്... "

"വേണ്ട നീ വരണ്ട അങ്ങോട്ട്... നിന്റെ വാശി മാത്രം ജയിച്ചാൽ മതിയല്ലോ... പിന്നെ ഹോസ്പിറ്റലിൽ നിന്നും വന്നിട്ട് മോളെ ഞാൻ സ്നേഹതീരത്ത് കൊണ്ട് വിടും.. "

"അച്ഛാ..... "

"ഒച്ച വയ്ക്കാൻ നിക്കണ്ട... മോള് പറഞ്ഞിട്ട് ആണ്.. അത് ആണ് നല്ലത് എന്ന് എനിക്കും തോന്നി..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story