💚💚 എന്നും എന്നും നിനക്കായ് 💚💚: ഭാഗം 23

രചന: പ്രഭി

ഓഫീസിൽ ഇരുന്നപ്പോ അനുവിന്റെ ശബ്ദം കേൾക്കാൻ ഒരു ആഗ്രഹം... പിന്നെ ഒന്നും നോക്കിയില്ല... Anuuttyy എന്ന് സേവ് ചെയ്ത നമ്പർ ഞാൻ dail ചെയ്തു.. കുറച്ച് ബെൽ അടിച്ചപ്പോ പെണ്ണ് ഫോൺ എടുത്തു... 

"എന്റെ രാജകുമാരിക്ക് ചക്കര ummmmmmaaaaaaaaaahhh.. "

മറുപടി ഒന്നും കേൾക്കുന്നില്ല ഇനി പിണക്കം വല്ലോം ആണോ... 

"എന്താടി പെണ്ണെ.... നിന്റെ പിണക്കം മാറിയില്ലേ... കെട്ടിപിടിച്ചു.... "

"സഞ്ജു... "

പറഞ്ഞു തീർക്കും മുന്നേ മറു സൈഡിൽ നിന്നും വേറെ ഒരു ശബ്ദം.. 

"അമ്മ... "

"അതെ അമ്മയാ... ആഹ് പിന്നെ ഞാനും അച്ഛനും അഞ്ജുവും അമലും ഒക്കെ ഇന്ന് പോവും പാലക്കാട്‌.. നീ മറന്നില്ലല്ലോ കല്യാണത്തിന്റെ കാര്യം... "

"ആഹ്.. "

"നാളെ അല്ലേൽ മറ്റന്നാൾ എത്തു... നീ നേരത്തെ വരണം... അതും അല്ല ഞങ്ങൾ വരും വരെ ഇവിടെ വേണം... മോളും കുഞ്ഞും ഉള്ളത് ആണ്.. രണ്ട് ദിവസം ഓഫീസിൽ പോവണ്ട... അത് പറയാൻ ആണ്... "

"ഞാൻ നേരത്തെ വരാം... "

"മ്മ്മ്.... "

അമ്മ ഒന്ന് മൂളി കൊണ്ട് ഫോൺ വച്ചു... ശേ ആ മൂളൽ അത്ര ശെരി അല്ലല്ലോ... അമ്മ ആക്കിയത് ആണ്... എന്നാലും നാണം കെട്ടു... 

മോളെ അനു നിനക്ക് ഫോൺ എടുത്താൽ പോരായിരുന്നോ... വീണ്ടും വിളിക്കാൻ ഫോൺ എടുത്തത് ആണ്... അല്ലേൽ വേണ്ട അമ്മ അടുത്ത് കാണും... അമ്മ ആയത് കൊണ്ട് അതികം കളിയാക്കില്ല... ദൈവമേ അച്ഛനൊക്കെ ആയിരുന്നേൽ കളിയാക്കി ഒരു വിധം ആക്കിയേനെ... 

എന്തായാലും പറ്റാൻ ഉള്ളത് പറ്റി... ശേ എന്നാലും.... 

🌿🌿🌿🌿🌿

വൈകിട്ടു ആയപ്പോ എല്ലാരും റെഡി ആവാൻ തുടങ്ങി... സഞ്ജു വന്നിട്ട് വേണം ഇവർക്ക് ഇറങ്ങാൻ... റെഡി ആയി അവനെയും നോക്കി ഇരിക്കുവാ എല്ലാരും... ഞാൻ വിളിക്കാൻ തുടങ്ങിയപ്പോ ചെക്കൻ വന്നു... 

സഞ്ജു വന്നതും അമ്മയുടെ വക ഒരു സ്റ്റഡി ക്ലാസ്സ്‌ ആയിരുന്നു.. ഞങ്ങളെ തനിച് ആക്കി പുറത്ത് പോവരുത്.. എന്നേ കൊണ്ട് ഒന്നും ചെയ്യിപ്പിക്കരുത്... തുടങ്ങി കുറെ ഉപദേശം ആയിരുന്നു... 

"എന്നാ ഞങ്ങൾ ഇറങ്ങുവാ... എതിട്ടു വിളിക്കാം... "

"ശെരി അച്ചേ... "

"കിങ്ങിണി കുട്ടി... വേഗം പോയി വരാട്ടോ.... "

എല്ലാരും യാത്ര പറഞ്ഞു ഇറങ്ങി... പെട്ടെന്ന് അമ്മ തിരിച്ചു വന്നു... 

"അതേയ് രാജകുമാരി.... ശോ അല്ല അനു അതികം വല്യ ജോലി ഒന്നും ചെയ്യല്ലേ ട്ടോ... പോട്ടേ രാജകുമാര... "

സഞ്ജുവിന്റെ കവിളിൽ ഒന്ന് തട്ടി അമ്മ തിരികെ പോയി... ഞാൻ നോക്കുമ്പോ സഞ്ജു ആകെ ചമ്മി നിൽക്കുന്നു... 

"അതേയ് ഏട്ടാ... ഞങ്ങൾ എല്ലാം അറിഞ്ഞു ബോധിച്ചു... അപ്പൊ നിങ്ങൾ പൊളിക്ക്... കട്ട് ഉറുമ്പ്കൾ പോയിട്ട് വരാം... " വണ്ടിയിൽ ഇരുന്നു അമൽ വിളിച്ചു പറയുന്നത് കേട്ടു... 

വണ്ടി കണ്ണിൽ നിന്നും മറയും വരെ നോക്കി നിന്നു... 

എന്റെ കണ്ണാ കാത്തോണേ... തിരിച്ചു എത്തും വരെ അവരെ നീ നോക്കിയേക്കണേ... 

ഞാൻ അകത്തു ചെല്ലുമ്പോ സഞ്ജു സോഫയിൽ ഇരിക്കുന്നുണ്ട്.... 

"എന്താ സഞ്ജു അമ്മ രാജകുമാരൻ എന്നൊക്കെ വിളിച്ചേ... "

ഞാൻ അത് ചോദിച്ചപ്പോ ചെക്കൻ ഇരുന്നു ചിരിക്കാൻ തുടങ്ങി... അവൻ പറഞ്ഞത് കേട്ടു എന്റെ കിളികൾ ഒക്കെ ഏതോ വഴിക്ക് പോയി... 

"ദുഷ്ട... വെറുതെ അല്ല അമ്മ എന്നേ അങ്ങിനെ നോക്കിയത്... ശേ... "

"ഒരു ഉമ്മ അല്ലേ... സാരില്ല... "

"അയ്യേ എന്നാലും... "

"എന്ത് എന്നാലും..ഒന്നും ഇല്ല... അവൻ പറഞ്ഞത് കേട്ടില്ലേ .. കട്ട് ഉറുമ്പ്കൾ പോകുവാ എന്ന്... ഇപ്പൊ സ്വർഗത്തിൽ ഞാനും നീയും കിങ്ങിണി കുട്ടിയും മാത്രം.... അപ്പൊ എങ്ങനാ.. "

അതും പറഞ്ഞു ചെക്കൻ എന്റെ അടുത്തേക്ക് വന്നു... കള്ള തെമ്മാടി... 

"അപ്പൊ എന്ത്... നീ മോളെ പിടിച്ചേ... ഞാൻ കുഞ്ഞിന്റെ തുണി മടക്കട്ടെ... "

മോളെ അവന്റെ കൈയിൽ കൊടുത്ത് ഞാൻ എഴുനേറ്റു... 

"കണ്ടോ കുഞ്ഞു നീ.... നിന്റെ അമ്മക് തീരെ സ്നേഹം ഇല്ല... പാവം ഞാൻ... "

ഞാൻ പോവുമ്പോ അവൻ മോളോട് എന്തൊക്കെയോ പറയുന്നത് കേട്ടു... 

"ആഹ് നീ ഒന്ന് സ്നേഹിച്ചതിന്റെ ആണ് ഇപ്പൊ കൈയിൽ ഇരിക്കുന്നത്... " ഞാനും വിട്ട് കൊടുത്തില്ല... 

അവനുo ഒപ്പം മുറിയിലെക്ക് വന്നു... 

"ശെരി ആക്കി തരാം നിന്നെ. . "

"നീ പോടാ പൊട്ടാ... "

"ഓഹ് ഞാനും മോളും പോകുവാ... സ്നേഹം ഇല്ലാത്ത ജന്തു... "

🌿🌿🌿🌿🌿🌿🌿

അനുവിനോട് കുശുമ്പ് കുത്തി ഞാൻ മോളെയും കൊണ്ട് പുറത്തേക്ക് ഇറങ്ങി.. അവളുടെ ഭാഷയിൽ അവൾ എന്തൊക്കെയോ പറയുന്നുണ്ട്.. ഒന്നും മനസിലായില്ല എങ്കിലും ഞാനും തിരിച്ചു സംസാരിച്ചു... 

രാത്രി ഫുഡ്‌ ഒക്കെ കഴിച്ചു കഴിഞ്ഞു ടീവി കാണുമ്പോ ആണ് അനു വന്നത്... 

"മോള് എവിടെ... "

"അവൾ ഉറങ്ങി... എന്നാൽ അല്ലേ പെണ്ണിന് കുറച്ച് കഴിയുമ്പോ എഴുനേറ്റ് കരയാൻ പറ്റു... "

"മ്മ്മ്... "

"സഞ്ജു... "

"എന്തോ.... "

"നേരത്തെ വിളിച്ചപ്പോ തരാൻ പറ്റാഞ്ഞത് ഇപ്പൊ തായോ... "

"എന്ത്... "  കാര്യം മനസ്സിലായി എങ്കിലും ഞാൻ അറിയാത്ത പോലെ ഇരുന്നു... 

"പോടാ... " പെണ്ണ് അപ്പൊ തന്നെ ചുണ്ട് കൂർപ്പിച്ചു കാട്ടി... ഞാൻ അവളെ വലിച്ചു നെഞ്ചിലെക്ക് ഇട്ടു.... 

"ഓഹോ പിണങ്ങിയോ... എവിടെയാ വേണ്ടേ... "

"കണ്ണിൽ മതി.... "

"ഞാൻ ഇവിടെ തരു... " അവളുടെ ചുണ്ടിൽ തൊട്ട് കൊണ്ട് ചോദിച്ചു.. 

"വേണ്ട... "

"അത് എന്താ... "

"ഏയ്‌ വേണ്ടാത്ത കൊണ്ടാ... " അതും പറഞ്ഞു അവൾ കുതറി മാറാൻ നോക്കുന്നുണ്ട്... ഞാൻ ഒന്നൂടെ അവളെ ചേർത്ത് പിടിച്ചു... മുഖം അടുപ്പിച്ചപ്പോൾ പെണ്ണ് കണ്ണ് അടച്ചു... അനു എന്നേ ഒന്നൂടെ ചേർത്ത് പിടിച്ചു.... പതിയെ ആ അധരം ഞാൻ സ്വന്തം ആക്കി.... 

🌿🌿🌿🌿🌿🌿

ഞാൻ അവന്റെ നെഞ്ചിൽ തല വച്ച് കിടന്നു.. ഇപ്പൊ അവന്റെ ഹൃദയം ഇടിക്കുന്നത് എനിക്ക് കേൾക്കാം... അത് മാത്രം ശ്രദ്ധിച്ചു ഞാൻ അങ്ങിനെ കിടന്നു... 

"ഉറങ്ങിയോ പെണ്ണെ നീ... " 

"ഇല്ല... "

"പിന്നെ എന്താടി ഒന്നും മിണ്ടാതെ ഇരിക്കുന്നത്... "

"ഏയ്‌ ഞാൻ ഇങ്ങനെ ഓരോന്ന് ഓർക്കുക ആയിരുന്നു... നമ്മൾ പരിജയപെട്ടത് മുതൽ ഉള്ള കാര്യങ്ങൾ... സഞ്ജു ഞാൻ എങ്ങനെ ആട നിന്റെ anoottyy ആയത്.... "


"Richard ഉം അവന്റെ കൂട്ടുകാരും കളിയാക്കി എന്ന് പറഞ്ഞു നീ കരഞ്ഞു കൊണ്ട് പോയില്ലേ അന്ന് ആണ് നിന്നെ ആദ്യം ആയി ശ്രദ്ധിച്ചു തുടങ്ങിയത്... പിന്നെ നിന്നെ അറിഞ്ഞു തുടങ്ങിയപ്പോ ഒരു ഇഷ്ട്ടം തോന്നി... അജുവും അഭിയും കഴിഞ്ഞാൽ എന്നേ മനസ്സിൽ ആക്കാനും എന്റെ ദേഷ്യം സഹിക്കാനും നിനക്ക് മാത്രേ പറ്റു... 

നന്ദന വന്നപ്പോ നിന്നെ ഞാൻ ഒരുപാട് അകറ്റി... അത് എന്റെ തെറ്റ് ആണ് അനു... അവൾ സ്നേഹിച്ചത് എന്റെ പണം മാത്രം ആണ്... ഇത് തിരിച്ചു അറിഞ്ഞപ്പോ അവൾക് ഞാൻ ഒന്ന് പൊട്ടിച്ചു... കുറെ അവൻമാരിൽ ഒരാൾ മാത്രം ആയിരുന്നു ഞാൻ... അവൾ നന്നായി എന്നേ ചതിച്ചു... 

നിന്നെയും എന്നെയും ചേർത്ത് കേട്ടാൽ അറപ്പ് തോന്നും വിധം ഓരോന്ന് ഒക്കെ പറഞ്ഞു ആ പിശാച്... അവൾ വെല്ലുവിളിച്ചപ്പോൾ ആണ് ഞാൻ വിവാഹം എന്ന് പറഞ്ഞു നിന്റെ അടുത്ത് വന്നത്... 

താലി കെട്ടി കഴിഞ്ഞു പിന്നെ അങ്ങോട്ട് അറിയാതെ ഞാൻ സ്നേഹിച്ചു പോയി നിന്നെ... നീ എന്റെ ജീവിതത്തിൽ വന്നത് മുതൽ ഉള്ള ഓരോ കാര്യങ്ങൾ ഞാൻ ചിന്തിച്ചു തുടങ്ങി... അപ്പൊ ഒക്കെ നിന്നോട് ഉള്ള സ്നേഹം കൂടി കൂടി വന്നു... 

അന്ന് ഈ നിശബ്ദ കാമുകിയെ കുറിച് മായ പറഞ്ഞപ്പോ ഉറപ്പിച്ചു ഇനി നീ ഈ സഞ്ജുവിന്റെ പെണ്ണ് ആണെന്ന്... 

എന്തായാലും നന്ദന എനിക്ക് ചെയ്ത ഒരു ഉപകാരം ആണ് ഇത്... ഇല്ലേൽ നിന്നെ എനിക്ക് നഷ്ടം ആകും ആയിരുന്നു പെണ്ണെ... "

എന്തോ കണ്ണ് നിറഞ്ഞു..... കണ്ണാ എത്ര രാത്രി ഇവനെ ഓർത്ത് ഞാൻ കരഞ്ഞു. സ്വന്തം ആവില്ല എന്ന് അറിഞ്ഞിട്ടും സ്നേഹിച്ചു... ഒരുപാട് നന്ദി ഉണ്ട് കണ്ണാ എന്റെ ചെക്കനെ എനിക്ക് തന്നെ തന്നതിന്.... 

"അനു കിടക്കാം നമുക്ക്.... "

"വേണ്ട... ഇന്ന് മുഴുവൻ സംസാരിച്ചു ഇരിക്കാം.... "

"അയോടാ... അതിന് നാളെ ഒരു പകൽ മുഴുവൻ സമയം ഉണ്ട്... വാ കിടക്കാം... എനിക്ക് നല്ല തലവേദന ഉണ്ട്... "

"എന്നിട്ട് എന്താ എന്നോട് പറയാഞ്ഞേ... ഞാൻ ബാം ഇട്ട് തരാം.... "

"എന്റെ അനു നീ ഇങ്ങനെ ടെൻഷൻ ആവല്ലേ... ഒരു തലവേദന ആണ്.. ഒന്ന് ഉറങ്ങി എഴുനേറ്റ് കഴിയുമ്പോ മാറും... "

സഞ്ജുവിനെ മടിയിൽ കിടത്തി ഞാൻ ബാം ഇട്ട് മസ്സാജ് ചെയ്ത് കൊടുത്തു...  

🌿🌿🌿🌿🌿🌿🌿

രാവിലേ എഴുന്നേറ്റപ്പോൾ കണ്ടത് ഇപ്പഴും എന്നേ ചുറ്റിപിടിച്ചു കിടക്കുന്ന അനുവിനെ ആണ്... 

കുറച്ച് നേരം പെണ്ണിന്റെ മുഖത് നോക്കി കിടന്നു... പെട്ടെന്ന് ഒരു കാളിങ് ബെൽ കേട്ടു... സമയം നോക്കുമ്പോൾ 7 മണി ആവുന്നത് ഉള്ളൂ... ഈ നേരത്ത് ആരാ ആവോ............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story