💚💚 എന്നും എന്നും നിനക്കായ് 💚💚: ഭാഗം 25

ennum ennum ninakkay

രചന: പ്രഭി

എല്ലാവർക്കും ഗിഫ്റ്റ് കൊടുത്തപ്പോ അനുവിന്റെ മുഖം മാറിയത് ഞാൻ കണ്ടു.. അതികം ഒന്നും ആഗ്രഹങ്ങൾ ഇല്ലാത്ത പെണ്ണ് ആണ്... പക്ഷെ എല്ലാർക്കും ഓരോന്ന് വാങ്ങിയിട്ട് അവളെ മാത്രം മറന്നു എന്ന് കരുതി കാണും... 

എന്റെ പെണ്ണിനെ ഞാൻ അങ്ങിനെ മറക്കുവോ... സേട്ടൻ കുളിച്ചിട്ട് വരട്ടെ... 

കുളി കഴിഞ്ഞു വന്നപ്പോ പെണ്ണ് കണ്ണ് അടച്ചു കിടക്കുന്നുണ്ട്.. കള്ള ഉറക്കo ആണെന് കണ്ടപ്പോ തന്നെ മനസിലായി.. കുറച്ച് നേരം കണ്ണാടിയിൽ കൂടി അവളെ നോക്കി നിന്നു... 

അപ്പഴേക്കും കണ്ണ് ഒക്കെ തുറന്ന് നോക്കുന്നുണ്ട് കള്ളി... ഞാൻ തിരിഞ്ഞതും കണ്ണ് ഇറുക്കി അടച്ചു ഒറ്റ കിടപ്പ് ആയിരുന്നു... 

പതിയെ നിലത്തു മുട്ട് കുത്തി... കാലിൽ നിന്നു ഡ്രസ്സ്‌ അല്പം ഒന്ന് ഉയർത്തി.. അനുവിന് വേണ്ടി വാങ്ങിയ പാതസ്വരം ഞാൻ ആ കാലിൽ  ഇട്ട് കൊടുത്തു... 

ഒന്നും അറിയാത്ത പോലെ ആണ് കിടപ്പ്.. പതിയെ ആ കാൽ പാതത്തിലേക്ക് ചുണ്ട് ചേർത്തപ്പോ അനു ഒന്ന് അനങ്ങി... 

വീണ്ടും ഉമ്മ വയ്ക്കാൻ പോയപ്പോ അവൾ കാൽ വലിച്ചിട്ടു എഴുനേറ്റ് ഇരുന്നു.. ഞാനും അവൾക് അടുത്ത് ആയി ഇരുന്നു... 

"എന്തിനാ പെണ്ണെ നീ ഇപ്പൊ കരയുന്നത്.. ഇത് സ്റ്റോക്ക് ആണോ അനു... എപ്പഴും ഇത് ഇങ്ങനെ ഒഴുകി കൊണ്ടേ ഇരിക്കുവല്ലേ.. "

"പോടാ... "

"സങ്കടം അയോ... "

"ഇല്ല... "

"കമോൺ അനു... കള്ളം വേണ്ട... "

"ഇച്ചിരി... "

"എന്തിനാ... ഇച്ചിരി സങ്കടം... "

"എല്ലാരേം ഓർത്തപ്പോ നീ എന്നേ മറന്ന് പോയി എന്ന് കരുതി.. പക്ഷെ അത് അപ്പോഴേ മാറിയല്ലോ ... "

"അതെങ്ങനെ... "

"എന്തിനെ കാളും വില ഉള്ള ഗിഫ്റ്റ് നീ അല്ലേ... എനിക്ക് അത് ഉണ്ടല്ലോ... "

"അച്ചോടാ... ആരെ മറന്നാലും സഞ്ജയ്‌ നിന്നെ മറക്കില്ല അനു.. എനിക്ക് നല്ല ഒരു സുഹൃത്ത് ആയിരുന്നപ്പോഴും ഇപ്പൊ എന്റെ നല്ല പാതി ആയപ്പോഴും നീ എന്നേ സ്നേഹിച്ചത് സഞ്ജുവിന്റെ പണം കണ്ടിട്ട് അല്ല.. എന്തിനും കൂടെ നിന്നു.. അത് എന്റെ ദേഷ്യത്തിൽ ആണെങ്കിൽ പോലും... ആ നിന്നെ ഞാൻ മറക്കുവോ ടി പെണ്ണെ... "

"ഓഹോ എന്നിട്ട് ആണോ നേരത്തെ അങിനെ ഒക്കെ ചെയ്തേ... "

"ചുമ്മാ നിന്നെ ഒന്ന് വട്ട് ആക്കാൻ... "

"അല്ലേലും നിനക്ക് എന്നേ നോവിക്കാൻ പണ്ടേ ഇഷ്ട്ടം ആണല്ലോ... "

"വിട്ട് പോവില്ല എന്ന് ഉറപ്പ് ഉള്ളവരോട് അല്ലേ പെണ്ണെ കുറച്ച് കൂടുതൽ സ്വാതന്ത്ര്യം കാണിക്കാൻ പറ്റു... "

"മ്മ്മ്... മ്മ്മ്... നിനക്ക് കുറച്ച് കൂടുന്നുണ്ട് ട്ടോ.. കള്ള തെമ്മാടി... "

"അത് നിന്റെ... മറ്റവൻ.. "

"അത് തന്നെ ആണ് ഞാനും പറഞ്ഞത്... ഹും... ഞാൻ ഇവിടെ നിന്നോട് സംസാരിക്കുമ്പോ നീ ഫോണിൽ എന്ത് ചെയ്യുവാ... "

അനു അത് പറഞ്ഞതും ഞാൻ ഫോൺ മാറ്റി വച്ചു.. അമലിന് മെസ്സേജ് അയച്ചത് ആണ്... 

"ഒന്നുവില്ല... "

കുറെ നേരം അനുവിന്റെ അടുത്ത് സംസാരിച്ചു.. കുറച്ച് കഴിഞ്ഞതും എന്റെ നെഞ്ചിൽ തല വച്ച് പെണ്ണ് നല്ല ഉറക്കം... 

🌿🌿🌿🌿🌿🌿

സഞ്ജുവിന്റെ സംസാരം കേട്ടു ഉറങ്ങി പോയത് അറിഞ്ഞില്ല... 

"അനു എഴുനേൽക്കാൻ... പെണ്ണെ... "

"എന്താ സഞ്ജു... ഉറക്കം വരുന്നുണ്ട്... "

"പോയിട്ട് നാളെ വരാൻ പറ... "

"അല്ല നീ അല്ലേ പറഞ്ഞെ ഉറക്കം വരുന്നുണ്ട് എന്ന്... "

"പോടാ ഈ ചളി കേൾക്കാൻ ആണോ എന്നേ ഉണർത്തിയത്... "

അപ്പഴേക്കും സഞ്ജു എനിക്ക് നേരെ ഒരു കവർ നീട്ടി... ഒന്നും മനസ്സിൽ ആവാതെ ഞാൻ അവനെ നോക്കി... 

"ഒരു സാരിയാണ്... പോയി ഉടുത്തു വായോ... "

"ഈ രാത്രി സാരി നിനക്ക് വട്ടാണോ സഞ്ജു... "

"പോയി ഉടുക്കാൻ.... "  എന്ന് പറഞ്ഞു ചെക്കൻ ഒച്ച ഇട്ടതും ഞാൻ അത് വാങ്ങി... പണ്ടേ ഇതാണ് സ്വഭാവം... ഒറ്റ തവണ പറഞ്ഞാൽ കേട്ടോണം ഇല്ലേൽ അടുത്തത് അലറൽ ആണ്... 

ഞാൻ നല്ല കുട്ടി ആയി വേഗം അത് ഉടുത്തു വന്നു... പെട്ടെന്നു മുറിയിലേക്കു വന്നതും കറന്റ്‌ പോയി... നമുക്ക് പണ്ടേ ഇരുട്ട് പേടി ആണ്... 

"സഞ്ജു.... "

എവിടെന്നു അനക്കം ഒന്നും ഇല്ല... 

"സ....    ഞ്ജു. . "

കണ്ണാ എന്നേ തനിച് ആക്കി എല്ലാരും കൂട്ടത്തോടെ നാട് വിട്ടോ... ഏയ്‌ കമോൺ അനു... . ഡോണ്ട് തിങ്ക് foolish... 

പതിയെ ഞാൻ തപ്പി തടഞ്ഞു നടന്നു.... ആഹ് എത്തി വാതിലിൽ എത്തി... ഇനി എങ്ങനാ... എങ്ങോട്ടാ പോവാ.... 

"സഞ്ജു.... അച്ഛാ.... അമ്മേ.... അഞ്ചു... അമ്മൂട്ടാ.... എനിക്ക് പേടിയാണ്.... "

പെട്ടെന്ന് ആരോ എന്റെ കണ്ണ് പൊത്തി... ആ ആൾക്ക് ഒപ്പം ഞാനും നടന്നു... എവിടെയോ തട്ടിയത് ഓർമ ഉണ്ട്... പെട്ടെന്ന് കണ്ണിൽ നിന്നും കൈ മാറ്റി... 

അവിടം ആകെ കണ്ട് ഞാൻ ഒന്ന് ഞെട്ടി..  ബലൂൺ ഒക്കെ കൊണ്ട് ആകെ decorate ചെയ്തിരുന്നു .  എന്റെ മുന്നിൽ ഒരു കേക്ക് ഉം... അതിൽ എഴുതിയത് ഞാൻ മെല്ലെ വായിച്ചു... 

ഹാപ്പി ബര്ത്ഡേ കാന്താരി.... കൂടെ എന്റെ പിക് ഉം ഉണ്ട്..   

ഞാൻ തല ഉയർത്തി നോക്കിയതും എല്ലാരും കൂടെ എന്നേ വിഷ് ചെയ്തു... അച്ഛനും അമ്മയും കൂടെ കൈ പിടിച്ചു കേക്ക് കട്ട്‌ ചെയ്തു... 

കണ്ണ് വല്ലാതെ നിറയുന്നുണ്ട്... കണ്ണീർ കാരണം ഒന്നും ശെരിക് കാണാൻ കൂടെ പറ്റുന്നില്ല..  

"എന്തിനാ ഇപ്പൊ കരയുന്നതു... ഏഹ്... "

"സന്തോഷം കൊണ്ട് ആണ് അമ്മേ.... " അമ്മയെ ചേർത്ത് പിടിച്ചു ഞാൻ കരഞ്ഞു... 

"ഇങ്ങനെ ഒന്നും ഇത് വരെ ഉണ്ടായിട്ടില്ല.. ഈ ദിവസം അമ്പലത്തിൽ പോവുന്നത് ഒഴിച്ചാൽ ഒരു ആഘോഷം ഉണ്ടായിട്ടില്ല ഈ വയസ്സ് വരെ.. ആദ്യം ആയി പിറന്നാൾ സമ്മാനം പോലും വാങ്ങി തന്നത് സഞ്ജു ആണ്... എന്റെ അമ്മമാർക്ക്‌ ഇതിനു ഒന്നും പറ്റില്ലയിരുന്നു..."

കൂടുതൽ ഒന്നും പറയാൻ എന്നേ കൊണ്ട് പറ്റില്ലായിരുന്നു... ആരെയും നോക്കാതെ മുറിയിൽ വന്നിരുന്നു കുറെ കരഞ്ഞു... തനിച് ഇരിക്കാൻ ആണ് ഞാൻ ആഗ്രഹിച്ചത്.. അത് മനസ്സിലായി എന്നത് പോലെ ആരും എന്റെ പിന്നാലെ വന്നില്ല... 

🌿🌿🌿🌿🌿🌿

ഇങ്ങനെ ഒക്കെ പ്ലാൻ ചെയ്തപ്പോ തന്നെ ഞാൻ ഒരു കരച്ചിൽ പ്രതീക്ഷിച്ചത് ആണ്.. ആദ്യം ആയി ബർത്ഡേയ്ക്ക് ഗിഫ്റ്റ് വാങ്ങി കൊടുത്തപ്പോൾ ആ കണ്ണ് നിറഞ്ഞത് ഞാൻ കണ്ടത് ആണ്.. 

അവൾ തനിച് ഇരിക്കട്ടെ എന്ന് കരുതി ഞാൻ മുറിയിലേക്കു പോയില്ല... കുറച്ച് കഴിഞ്ഞു ഞാൻ ചെല്ലുമ്പോ അനു കട്ടിലിൽ കുമ്പിട്ടു ഇരിക്കുന്നുണ്ട്... 

ഡോർ ചാരുന്ന ഒച്ച കേട്ടു അവൾ തല ഉയർത്തി നോക്കി... എന്നേ നോക്കി ഒന്ന് ചിരിച്ചിട്ട് അവൾ മോളെ വാങ്ങി പാൽ കൊടുത്തു.... 

കുറെ നേരം ബാൽക്കണിയിൽ ആകാശം നോക്കി ഇരുന്നു.. തിരിച്ചു പോവാൻ നിന്നതും അനു അങ്ങോട്ട് വന്നു... എന്റെ അടുത്ത് വന്ന് നിന്നിട്ട് എന്റെ കണ്ണിലേക്കു നോക്കി... 

"ഇങ്ങനെ നീ എന്നേ സ്നേഹിക്കാൻ ഞാൻ പുണ്യം ആണ് ഞാൻ ചെയ്തത്... "

അവൾക് മറുപടി ഒന്നും ഞാൻ കൊടുത്തില്ല.. എന്റെ മൗനം കണ്ടിട്ട് ആവാം അവൾ തിരിച്ചു നടന്നു... പതിയെ ആ സാരി തുമ്പിൽ പിടിച്ചു എന്നിലേക്കു അടുപ്പിച്ചു... 

കാതോരം ചുണ്ട് അടുപ്പിച്ചു ഞാൻ ഒന്ന് ഊതി... വലയിൽ കുടുങ്ങിയാ മീൻ കുഞ്ഞിനെ പോലെ അവൾ നിന്നു പിടക്കുന്നുണ്ട്.... 

"ഹാപ്പി ബർത്ഡേയ് ഡാർലിംഗ്... "

"ലവ് you സഞ്ജു... താങ്ക്സ് for ദിസ്‌ ലവ്.."

"കൂടുതൽ ഫോർമൽ ആവല്ലേ മോളെ.. "

തിരിഞ്ഞ് നിന്നു അവൾ എന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചു... കൈയിൽ അവളുടെ മുഖം കോരി എടുത്ത് കുറെ നേരം അവളെ തന്നെ നോക്കി നിന്നു... ആ നുണകുഴി കവിളുകൾ എന്നേ വല്ലാതെ മോഹിപ്പിച്ചു കൊണ്ട് ഇരുന്നു... 

പതിയെ അവളെ എടുത്ത് മുറിയിലെക്ക് നടന്നു... എന്നേ തന്നെ നോക്കി എന്റെ നെഞ്ചിൽ പറ്റി ചേർന്ന് അവളും കിടന്നു.... അനുവിനെ കട്ടിലിൽ കിടത്തി അടുത്തായി ഞാനും കിടന്നു.. 

ആ നുണകുഴി കവിളിൽ ഞാൻ ഒന്ന് കടിച്ചു... പതിയെ അവളെ ഞാൻ ചുംബനം കൊണ്ട് മൂടി... നെറ്റിയിൽ കണ്ണിൽ കവിളിൽ.... ചുണ്ടിൽ... 

കഴുത്തിൽ ചുംബിക്കാൻ പോയതും അനു ആ ചോദ്യം ചോദിച്ചത്.... 

ഒന്ന് ഞെട്ടി അവളെ നോക്കുമ്പോ എന്നേ തന്നെ നോക്കി കിടക്കുവാ പെണ്ണ്... പതിയെ അവളിൽ നിന്നും ഞാൻ അകന്ന് കിടന്നു... 

അനുവിന് കൊടുക്കേണ്ട മറുപടി എന്താണ് എന്ന് അറിയാതെ...........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story