💚💚 എന്നും എന്നും നിനക്കായ് 💚💚: ഭാഗം 26

രചന: പ്രഭി

ദൈവമേ ഇവളോട് ഞാൻ ഇപ്പൊ എന്താ പറയാ... അല്ല ഇവൾ ഇത് എങ്ങിനെ കേട്ടു.. എന്നാലും അവൾക് ചോദിക്കാൻ കണ്ട നേരം... 

"സഞ്ജു ഞാൻ ചോദിച്ചത് നീ കേട്ടില്ലേ. "

"ഇ..... ല്ല....  "

"ഏത് മറുക് ഇന്റെ കാര്യം ആണ് വിജയ് പറഞ്ഞത്... നീ രാവിലെ കിച്ചണിൽ വന്നത് അത് നോക്കാൻ അല്ലേ... "

"നീ ഇതൊക്കെ എങ്ങനെ അറിഞ്ഞു അനു... "

"അത് പിന്നെ നിങ്ങൾ എന്തുവാ പറയുന്നത് എന്ന് അറിയാൻ വേണ്ടി വന്നപ്പോ.... "

"ഓഹോ... ഒളിഞ്ഞു നോട്ടം... ",

"ചെറുതായിട്ട്.... "

"ഹും ഇപ്പൊ തന്നെ ചോദിക്കണം ആയിരുന്നോ... ആ ഫ്ലോ അങ്ങ് പോയി... "

"ഈ... "

"ചിരിക്ക് നല്ലോണം ചിരി... "

അതും പറഞ്ഞു ഞാൻ പുതപ്പ് തല വഴി ഇട്ട് കിടന്നു... തല്ക്കാലം രക്ഷപെട്ടു.... അളിയാ നിന്നെ ഞാൻ നല്ലോണം സ്മരിക്കുന്നുണ്ട്... അവന്റെ ഒരു മറുക്.... 


🌿🌿🌿🌿🌿🌿

രാവിലെ വാതിലിൽ തട്ട് കേട്ടാണ് ഞാൻ ഉണർന്നത്... സഞ്ജു നല്ല ഉറക്കം ആണ്.. ഞാൻ വേഗം പോയി വാതിൽ തുറന്നു.. 

"ഏട്ടത്തി ഞാനും അച്ഛനും അമ്മയും അമ്പലത്തിൽ പോകുവാ... "

"ആഹ്... "

അവര് പോയതും ഞാൻ വേഗം കുളിച് ഫ്രഷ് ആയി അടുക്കളയിൽ കയറി.. അപ്പം ചുടാൻ മാത്രേ ഉണ്ടായിരുന്നുള്ളൂ... അത് ചുട്ടു കഴിഞ്ഞപ്പോ സഞ്ജുവിന് ഉള്ള ചായേം കൊണ്ട് ഞാൻ റൂമിലേക്കു പോയി.. 

"snjoottaaaa..... ഡാ.... എഴുനേറ്റ് പോയി ഫ്രഷ് ആവാൻ നോക്കിയേ.... സഞ്ജു.... സഞ്ജു.... "

ഇവൻ എഴുന്നേൽക്കും എന്ന് തോന്നുന്നില്ല.. അപ്പോഴാണ് jug കണ്ടത്... പിന്നെ ഒന്നും നോക്കിയില്ല അതിൽ നിന്നു കുറച്ച് വെള്ളം എടുത്ത് അങ്ങ് പ്രയോഗിച്ചു.... ഹൈവ.... 

"ടി..... "

"എന്തോരം വിളിച്ചു... അതോണ്ട് അല്ലേ ഞാൻ.... "


"ഓഹോ... "


അതും പറഞ്ഞു ചെക്കൻ എന്നേ ചേർത്ത് പിടിച്ചു... കുറെ നേരം വയറിൽ മുഖം ചേർത്ത് വച്ച് ഇരുന്നു... 

എഴുനേറ്റ് കഴുത്തിൽ മുഖം അടുപ്പിച്ചു... 

"പല്ല് തെയ്ക്കാത്ത ഉമ്മ എനിക്ക് വേണ്ട..."

"എന്നാൽ തന്നിട്ട് തന്നെ ബാക്കി കാര്യം. "

കഴുത്തിൽ അവന്റെ താടി കുത്തിയപ്പോ ഞാൻ ഒന്ന് പുളഞ്ഞു 

"അടങ്ങി നിക്കടി പെണ്ണെ... "

അവന്റെ കൈ ശരീരത്തിൽ കൂടി അനുസരണ ഇല്ലാതെ ഓടി നടന്നു... 

"ഏട്ടത്തി... ചായ... "

അമലിന്റെ വിളി കേട്ടതും അവൻ എന്നേ വിട്ടു.. 

"ഓ ഇന്നലെ മറുക്... ഇന്ന് ഈ കുരിപ്പ്... ചെന്നു ചായ കൊടുക്ക്.ചെല്ല്... " അതും പറഞ്ഞു സഞ്ജു ഫ്രഷ് ആവാൻ പോയി... 

ഞാൻ ചെല്ലുമ്പോ ഒരുത്തൻ ഫോണിൽ നോക്കി ഇരിക്കുവ... 

"നീയും ഫോണും ഒന്നിച്ചു ആണോ ഭൂമിലേക്ക് വന്നത്... "

"പഴയ ചളി ആണ് ഏട്ടത്തി ഇത്... എനിക്ക് ഒരു ചൂട് ചായ താ... "

ഞാൻ ചായ കൊണ്ട് വരുമ്പോ അവൻ ഫോണിൽ നോക്കി ഇരിന്നു ചിരിക്കുന്നു.. പതിയെ ചെന്നു ഞാൻ അത് അങ്ങ് പൊക്കി... 

"ഫോൺ താ ഏട്ടത്തി... "

"അവിടെ ഇരുന്ന് ചായ കുടിക്കാൻ നോക്കടാ ചെക്കാ.. "

ഞാൻ ചുമ്മാ ആ സ്ക്രീൻ ഇൽ ഒന്ന് നോക്കി.. ആർക്കോ കാര്യം ആയി മെസ്സേജ് അയക്കുവായിരുന്നു... കൊച്ചു കള്ളൻ... സംഭവം പ്രേമം തന്നെ... 

"ഇത് എന്റെ കൈയിൽ ഇരിക്കട്ടെ.. നിന്റെ കള്ളത്തരം ഞാൻ കണ്ടു പിടിക്കും മോനെ.. "

"ഒരു കള്ളത്തരം ഇല്ല.. അത് ഇങ്ങ് താ ഏട്ടത്തി... "

"അച്ഛനെ കാണിച്ചു കൊടുക്കണോ.. അതോ എന്റെ കൈയിൽ ഇരിക്കണോ.. "

"തമ്മിൽ ഭേദം ഏട്ടത്തി ആണ്.. "

"എന്നാ മോന് ചായ കുടിച്ചോ.. "

അതും പറഞ്ഞു ഞാൻ ഇങ്ങ് പോന്നു.. ചെക്കൻ പിറു പിറുക്കുന്നത് കേൾക്കാം പാവം.. ഒന്ന് പേടിപ്പിക്കാൻ ചെയ്തത് ആണ്... ഇച്ചിരി ടെൻഷൻ അടിക്കട്ടെ... 

അവന്റെ അവസ്ഥയും ഓർത്ത് പാട്ടും പാടി നടക്കുമ്പോ ആണ് ഒരു മെസ്സേജ് നോട്ടിഫിക്കേഷൻ വന്നത്.. അത് ഒരു വോയിസ്‌ മെസ്സേജ് ആയിരുന്നു.. ഓഫ്‌കോഴ്സ് ഒരു ആകാംഷ ഉള്ളത് കൊണ്ട് ഞാൻ അത് നോക്കി.. കാരണം ഒരു പെൺകൊച്ചു ആണ് അയച്ചത്.. 

*പ്ലീസ് അമൽ... നിനക്ക് എന്താണ് കാര്യം പറഞ്ഞാൽ മനസ്സിൽ ആവില്ലേ... വിട്ടേക്ക്.. ഉപദ്രവിക്കരുത്... പ്ലീസ്... Itz മൈ റിക്വസ്റ്റ്... *

ഓഹോ അപ്പൊ സംഭവം സീരിയസ് ആണല്ലോ... ഉടനെ ഓപ്പറേഷൻ അമൽ നടത്തണം... 

🌿🌿🌿🌿🌿🌿🌿

ഞാൻ ചെല്ലുമ്പോ ഒരുത്തൻ തനിയെ സംസാരിക്കുവാ... ദൈവമേ ഇന്നലെ വരെ ഒരു കുഴപ്പം ഇല്ലാരുന്നു... വട്ടായോ... 

"എന്താടാ തനിയെ സംസാരിക്കുന്നത്... "

"ഒന്നും ഇല്ല... "

"എന്നാലും... "

"അറിയാൻ വയ്യാത്ത കൊണ്ട് ചോദിക്കുവാ... ഏട്ടത്തി സിബിഐയിൽ ആയിരുന്നോ... "

"ഹി ഹി... എന്താടാ നിന്റെ വല്ല ചുറ്റികളിയും അവൾ പൊക്കിയോ... "

"ഏറെ കുറെ... "

"നിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി അനിയാ.... "

കുറച്ച് കഴിഞ്ഞു അമ്പലത്തിൽ പോയവർ ഒക്കെ വന്നു... ഞങ്ങൾ എല്ലാരും കൂടെ ഇരുന്ന് ഭക്ഷണം ഒക്കെ കഴിച്ചു... 

അച്ഛനും ഞാനും കൂടെ മോൾടെ നൂല്കെട്ടു ക്ഷണിക്കാൻ ഇറങ്ങി... 

ഇനി ഒരാഴ്ച കൂടിയേ ഉള്ളൂ... ചെറിയ രീതിയിൽ ഒരു ചടങ്ങ് ആണ് ഉദേശിച്ചത്‌... 

ഇവിടെ ഒരുത്തി ആണേൽ മോൾക് എന്ത് പേരാണ് ഇടുന്നത് എന്ന് ഓർത്ത് നടക്കുവാ... ആരോടും ഞാൻ പേര് പറഞ്ഞില്ല... ഒരു സർപ്രൈസ് ആയിക്കോട്ടെ... 

എന്റെ വായിൽ നിന്നും പേര് കിട്ടില്ല എന്ന് കാണുമ്പോ അനു അടുത്ത അടവ് എടുക്കും... 

"നിന്റെ മാത്രം അല്ല... എന്റേം കൂടെ മോൾ ആണ്... "

"ഹും ഇനി അനു എന്നും വിളിച്ചു നീ ഇങ്ങോട്ട് വാ... ശെരി ആക്കി തരാം ഞാൻ... "

നീ എന്തൊക്കെ പറഞ്ഞാലും ചടങ്ങിന്റെ അന്ന് അല്ലാതെ ഞാൻ പേര് പറയില്ല മോളെ.... 


🌿🌿🌿🌿🌿🌿

ഇന്നാണ് മോൾടെ നൂല്കെട്ടു... മോളെ കുളിപ്പിച്ച് ഒരുക്കി അഞ്ചുവിനെ ഏല്പിച്ചു... സാരിയും ആയി ഒരു യുദ്ധം നടത്തുമ്പോൾ ആണ് സഞ്ജു വന്നത്.. 

ചെക്കന്റെ നോട്ടം ശെരി അല്ല.. ഞാൻ വേഗം തിരിഞ്ഞു നിന്നു.. 

"ഞാൻ കാണാത്തത് ഒന്നും അല്ല ല്ലോ.. "

"പോടാ പട്ടി.. "  മനസ്സിൽ ആണ് പറഞ്ഞത്.. കലി കാലം ഒച്ച അല്പം കൂടി പോയി... കണ്ണാ എന്റെ കാര്യത്തിൽ ഏകദേശം തീരുമാനം ആയി... 

അവൻ അടുത്ത് വന്ന് എന്നേ പിടിച്ചു തിരിച്ചു നിർത്തി... പേടിച്ചിട്ട് ദേ കിടക്കുന്നു കൈയിൽ ഇരുന്ന സാരി താഴെ... അവന്റെ കൈ വയറിൽ അമർന്നു... 

"ആഹ് sanjoottaaa.... നോവുന്നു. "

"നേരത്തെ വേറെ എന്തോ ആണല്ലോ വിളിച്ചത്... "

"ഞാൻ വെറുതെ... " അവന്റെ കൈ വയറിൽ അമർന്ന് കൊണ്ട് ഇരുന്നു... അത് അനുസരിച്ചു എന്റെ കണ്ണും നിറഞ്ഞു... 

പെട്ടന്ന് ഒരു ചുമ കേട്ടു ഞങ്ങൾ തിരിഞ്ഞ് നോക്കി... മായ.. 

"അറ്റ്ലീസ്റ്റ് ഡോർ ലോക്ക് എങ്കിലും ചെയ്യാം... "  കണ്ണാ ആകെ ചടച്ചു... സഞ്ജു അപ്പൊ തന്നെ മുങ്ങി.. 

ഞാൻ കുറെ നേരം അവളോട് സംസാരിച്ചു ഇരുന്നു.. സഞ്ജുവിന് ആണേൽ അജു ഏട്ടനെയും അഭി ഏട്ടനെയും കിട്ടിയാൽ പിന്നെ അത് മതി... 

വിജയ്ഉം ഉണ്ട് ഇപ്പൊ അവരുടെ കൂടെ.. ഇടക്ക് ഇടക്ക് എന്നേ നോക്കുന്നുണ്ട് ഞാൻ ഒന്നും അറിയാത്ത പോലെ നടന്നു.. 

ഇവിടെ ഒരുത്തൻ കോഴി സ്വഭാവം പുറത്ത് എടുത്ത് കഴിഞ്ഞു.. 

"കിച്ചു ഒരു മയത്തിൽ ഒക്കെ നോക്കടാ.. "

"ഈ പെണ്ണ് കൊള്ളാം അനു ചേച്ചി.. എനിക്ക് ഇഷ്ട്ടം ആയി.. "

"അത് ആരാ... "

"ആരാ... "

"അഞ്ചു... സഞ്ജുന്റെ അനിയത്തി... എന്റേം... "

"അറിഞ്ഞില്ല... ആരും പറഞ്ഞില്ല.. " അതും പറഞ്ഞു അവൻ അങ്ങ് പോയി.. ഇടക്ക് ഇടക്ക് അവളെ നോക്കുന്നുണ്ട്.. അവൾ ആണേൽ ഇതൊന്നും അറിയുന്നേ ഇല്ല.. ഏതോ പിള്ളേരെ കൂടെ തല്ലു കൂടി കൊണ്ട് ഇരിക്കുവ... ആഹാ ബെസ്റ്റ്.... 

🌿🌿🌿🌿🌿🌿

എല്ലാരും വന്ന് കഴിഞ്ഞപ്പോ ചടങ്ങ് തുടങ്ങി.. അച്ഛൻ ആണ് നൂല് കെട്ടി കൊടുത്തത് മോൾക്... പേര് ചോദിച്ചപ്പോ ഞാൻ പറഞ്ഞു കൊടുത്തു. അച്ഛൻ അത് മോൾടെ ചെവിയിൽ മൂന്ന് വട്ടം വിളിച്ചു.. 

അങ്ങിനെ ഞങ്ങളുടെ കുട്ടികുറുമ്പിക്ക് പേരിട്ടു.. AMEYA SANJAI... 

അനു എന്തോ പറയാൻ ആയി എന്നേ നോക്കുന്നുണ്ട്.... എല്ലാരും ഉള്ളത് കൊണ്ടും ഒറ്റക്ക് സംസാരിക്കാൻ പറ്റാത്ത കൊണ്ടും ഞങ്ങൾ കണ്ണ് കൊണ്ട് സംസാരിച്ചു... അനുവിന്റെ ഉള്ളിൽ ഇപ്പൊ എന്താവും എന്ന് എനിക്ക് നന്നായി അറിയാം... 

"സഞ്ജു ameya ഈ പേര് എങ്ങനെ ഉണ്ട്. "

"നിനക്ക് എവിടെന്നു കിട്ടി ഈ പേര് ഇപ്പൊ"

"ഒരു കഥ വായിച്ചപ്പോ കിട്ടിയതാ . എങ്ങിനെ ഉണ്ട് കൊള്ളാവോ.. എന്റെ കൊച്ചിന് ഈ പേര് ഇടും ഞാൻ "

"നിന്റെ കൊച്ചിന് നീ എന്ത് പേര് വേണേലും ഇട്ടോ... " 

അന്ന് കോളേജിൽ വച്ച് അനു പറഞ്ഞത് ഒന്ന് ഓർത്തു... 

🌿🌿🌿🌿🌿🌿

സഞ്ജുവിനോട് കണ്ണും കണ്ണും നോക്കി നിക്കുമ്പോ ആണ് പുറത്ത് ഒരു വണ്ടി വന്ന് നിന്നത്... അതിൽ നിന്ന് ഇറങ്ങിയ ആളെ തിരിച്ചു അറിയാൻ എനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല... 

ഞാൻ നോക്കുമ്പോ അമൽ എന്നേ നോക്കി പേടിപ്പിക്കുന്നുണ്ട്.. എല്ലാരും വണ്ടർ അടിച്ചു നിൽക്കുവാ... ഞാൻ വേഗം പുറത്തേക് ഇറങ്ങി ചെന്നു... ...കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story