💚💚 എന്നും എന്നും നിനക്കായ് 💚💚: ഭാഗം 27

രചന: പ്രഭി

എല്ലാവരും ഒരു നിമിഷം ആ കുട്ടിയെ നോക്കി നിന്നു.. അവളുടെ മുഖത് പേടിയും പകപ്പും കാണാൻ ഉണ്ട്.. ഞാൻ വേഗം ഇറങ്ങി ചെന്നു.. 

"ചേച്ചി... "  എന്ന് വിളിച്ചു അവൾ എന്റെ കൈയിൽ ചേർത്ത് പിടിച്ചു.. 

"എന്തിനാ പേടിക്കുന്നതു.. മോള് വായോ.."

"കഴിയുമ്പോ വിളിക്കണേ നിച്ചു.. "

"ശെരി ഏട്ടാ.. " അവളുടെ കൂടെ വന്ന ആൾ അതും പറഞ്ഞു തിരികെ കാറിൽ കയറി.. 

"മോള് വാ... "

ഞാൻ വീൽ ചെയർ ഉന്തി കൊണ്ട് നടന്നു.. സ്റ്റെപ് എത്തിയപ്പോ ഞാൻ ഒന്ന് നിന്നു.. 

"നോക്കി നിക്കാതെ ഒന്ന് ഹെല്പ് ചെയ്യൂ ഏട്ടൻമാരെ.. " ഞാൻ അങ്ങിനെ പറഞ്ഞപ്പോ അവര് വന്ന് അകത്തേക്കു കയറാൻ ഹെല്പ് ചെയ്തു... 

"ആരാ അനു ഇത്.. "

"ഇത് നിള.. അഞ്ചുന്റെ ഫ്രണ്ട് ആണ്.. അമലിന്റെയും അഞ്ചുന്റെയും കോളേജിൽ ആണ് പഠിക്കുന്നത്.. "

"എന്നിട്ട് ഈ കൊച്ചു വരുന്ന കാര്യം എന്താ അഞ്ചു പറയാഞ്ഞേ.. "

"അത് പിന്നെ അച്ഛാ. ഇവൾ വരാം എന്ന് ഉറപ്പ് ഒന്നും പറഞ്ഞില്ല... അതാ ഞാൻ.. "

"എന്തായാലും വന്നല്ലോ.. അകത്തേക്കു ചെല്ല് മോളെ... "

ദൈവ ഭാഗ്യം കൊണ്ട് അഞ്ചു കുളം ആക്കാതെ കൂടെ നിന്നു.. എന്നാലും ഇതൊക്കെ എപ്പോ എന്ന് ഒരു ഭാവം അവളുടെ മുഖത് ഉണ്ട്.. അമലിന്റെ അവസ്ഥ മാത്രം മനസ്സിൽ ആവുന്നില്ല.. 

ഞങ്ങൾ അകത്തേക്കു ചെന്നു.. എല്ലാരേയും പരിജയപെടുത്തി കൊടുത്തു ഞാൻ.. ഇത്ര ഒക്കെ ആയിട്ടും അവളുടെ മുഖത്തെ പേടി മാത്രം മാറിയില്ല... 

ഇടക്ക് എന്നേ ഒന്ന് നോക്കും.. ഒന്നും ഇല്ല എന്ന് ഞാൻ കണ്ണ് ചിമ്മി കാണിക്കും... 

"അനു നീ ഒന്ന് വന്നേ... "

"ആഹ് വരുന്നു sanjoottaa.. "

ഞാൻ ചെല്ലുമ്പോ ചെക്കൻ എന്നെയും നോക്കി കട്ടിലിൽ ഇരിക്കുന്നുണ്ട്.. 

"എന്താടാ വിളിച്ചേ.. "

"ആരാ അനു അത്.. നിനക്ക് നല്ല പരിജയം ഉള്ളത് പോലെ.. "

"അഞ്ചുന്റെ കോളേജിൽ പഠിക്കുന്ന കൊച്ച് ആണ്.. പിന്നെ നിന്റെ അനിയൻ ഈ കഴിഞ്ഞ മൂന്ന് വർഷം ആയിട്ട് പ്രേമിക്കുന്ന കൊച്ചാ.. പിന്നെ one വേ ആണ്.. ഇഷ്ട്ടം അവനു മാത്രം ആണ്.. "

"നീ ഇതൊക്കെ എങ്ങനെ അറിഞ്ഞു.. "

"അതൊക്കെ നിസാരം.. "

"മ്മ്മ്.. "

"ഞാൻ അങ്ങോട്ട് ചെല്ലട്ടെ അത് അവിടെ പേടിച് ഇരിക്കുവ... "

ഞാൻ ചെല്ലുമ്പോ നിള എല്ലാരുടേം കൂടെ ഇരുന്ന് വർത്താനം ഒക്കെ പറയുന്നുണ്ട്.. കുറച്ച് നേരം മാറി നിന്നു അവളെ നോക്കി.. നല്ല ഐശ്വര്യo ഉള്ള മുഖം.. അപ്പോഴാണ് മാറി നിന്നു വായ്യ് നോക്കുന്ന കള്ള കാമുകനെ കണ്ടത്... 

"ആഹാ എന്താണ് ഇവിടെ ഡിസ്കഷൻ.. "

"ഒന്നുവില്ല ഏട്ടത്തി.. ഏട്ടത്തിയെ നോക്കി ഇരിക്കുവ ഞങ്ങൾ വാ ഫുഡ് കഴിക്കാം.. "


🌿🌿🌿🌿🌿

അവൻമാരോട് കത്തി വച്ച് അകത്തേക്കു ചെന്നപ്പോ അമൽ അവിടെ ഇരിക്കുന്നുണ്ട്.. ഞങ്ങൾ വന്നതോ അടുത്ത് ഇരുന്നതോ ഒന്നും അവൻ അറിഞ്ഞിട്ട് ഇല്ല.. അവന്റെ കണ്ണ് വേറെ എവിടെയോ ആണ്.. അവൻ നോക്കുന്നത് ആ കൊച്ചിനെ ആണെന് മനസ്സിലാക്കാൻ ഒരു ബുദ്ധിമുട്ട് ഉണ്ടായില്ല.. കാരണം ആ കൊച്ചു ചിരിക്കുന്നത് അനുസരിച് അവന്റെ മുഖത്തുo പുഞ്ചിരി മിന്നി മറയുന്നുണ്ട്... 

ദൈവമേ ചെക്കൻ കൈ വിട്ട് പോയി.... 

അവരൊക്കെ കഴിച്ച് എഴുനേറ്റു.. 

"വാടാ ഇനി ഫുഡ് അടിച്ചിട്ട് ബാക്കി.. "

എല്ലാരും എഴുനേറ്റു.. അമൽ മാത്രം അതെ ഇരുപ്പ് ആണ്.. 

"നീ വരുന്നില്ലേ കഴിക്കാൻ.. "

"ഇല്ല ഏട്ടാ പിന്നെ കഴിച്ചോളാം.. "

🌿🌿🌿🌿🌿🌿

"അനു ചേച്ചി ഞാൻ പോട്ടേ.. "

"എവിടെ പോവാൻ ആണ്.. "

"വീട്ടിൽ.. "

"എല്ലാരും ഇപ്പൊ പോവും.. തിരക്ക് ഒക്കെ കഴിഞ്ഞു നിനക്ക് പയ്യെ പോയാൽ പോരെ.. "

"അല്ല ചേച്ചി... "

"ഇനി ഒരു സംസാരം വേണ്ട... ദേ ഞാൻ ഒന്ന് അപ്പുറത്തെക്ക് പോയിട്ട് വരാം.. എന്റെ മോളെ നോക്കിയേക്കണേ.. "

നിളയുടെ കവിളിൽ ഒന്ന് തട്ടി ഞാൻ പുറത്തേക് ഇറങ്ങി.. മുട്ട ഇടാൻ നടക്കുന്ന കോഴിയെ പോലെ ഒരുത്തൻ ചുറ്റി തിരിയാൻ തുടങ്ങിയിട്ട് കുറെ ആയി.. 

എന്തായാലും ആ കൊച്ച് ഇന്ന് ഇവിടെ നിന്നു പോവുമ്പോ എല്ലാത്തിനും ഒരു തീരുമാനം ആക്കണം.. 

🌿🌿🌿🌿🌿

(അമൽ )

നിച്ചുനെ ഒന്ന് ഒറ്റക്ക് കിട്ടാൻ ഓരോ വഴിയും ആലോചിച് നിൽക്കുമ്പോ ആണ് അവളെ തനിച് ആക്കി ഏട്ടത്തി പോയത്.. ഇത് തന്നെ പറ്റിയ അവസരം.. 

"നിച്ചു.. " 

എന്റെ ഒച്ച കേട്ടതും അവൾ വേഗം തല ഉയർത്തി നോക്കി.. ദൈവമേ ഇവിടെ ആയത് കൊണ്ട് അവൾ കൂടുതൽ ദേഷ്യപെടില്ല എന്ന് വിശ്വാസിക്കാം.. 

"നിച്ചു ഞാൻ.. "

"വേണ്ട.. ഞാൻ അനു ചേച്ചി വിളിച്ചിട്ട് വന്നത് ആണ്.. നിന്നെ പറഞ്ഞു എല്ലാം മനസ്സിൽ ആക്കാം എന്ന് ഉറപ്പ് തന്നത് കൊണ്ട് മാത്രം.. നിന്നോട് സംസാരിക്കാൻ എനിക്ക് താല്പര്യം ഇല്ല.. "

"എനിക്ക് സംസാരിക്കണം.. ആരു എന്ത് പറഞ്ഞാലും നിന്നെ മറക്കാൻ എനിക്ക് പറ്റില്ല.. ആദ്യം ആയി കോളേജിൽ വരുമ്പോ നിന്നെ ശ്രദ്ധിച്ചു തുടങ്ങിയത് ആണ്.. വെറും ഒരു അട്ട്രാക്ഷൻ ആയി തുടങ്ങി പിന്നെ എപ്പഴോ ഇഷ്ട്ടപെട്ടു തുടങ്ങി.. നിന്റെ കൈയിൽ നിന്നും വിരിയുന്ന ഓരോ കഥയും കവിതയും തേടി പിടിച്ചു ഞാൻ വായിച്ചിട് ഉണ്ട്.. അന്ന് ആദ്യം ആയി നിന്നോട് ഇഷ്ട്ടം വന്നു പറഞ്ഞതിൽ പിന്നെ കേൾക്കുന്നത് നിന്റെ ആക്‌സിഡന്റ് ആണ്.. എനിക്ക് ഒന്നും ഒരു പ്രശ്നം അല്ല നിച്ചു.. കൂടെ നീ വേണം എന്ന് ഒരു തോന്നൽ.. ആദ്യമായും അവസാനം ആയും ഞാൻ സ്നേഹിച്ച പെണ്ണ് നീ ആണ്.. അന്ന് നിന്നോട് ഇഷ്ടം പറഞ്ഞതിൽ പിന്നെ ഇപ്പൊ അല്ലേ ഞാൻ ഇതും പറഞ്ഞു വീണ്ടും വന്നത്.. കോളേജ് ലൈഫ് കഴിഞ്ഞ നിന്നെ എനിക്ക് നഷ്ടം ആവും എന്ന് തോന്നിയത് കൊണ്ട് ആണ്.. "

"enough... മതി.. നീ ഒന്ന് ചിന്തിച്ചു നോക്ക്.. കാൽ ഇല്ലാത്ത ഈ എന്നേ.. "

അവൾ പറയുന്നത് കേട്ട് എനിക്ക് ദേഷ്യം വന്നു. അതാണ് കൂടുതൽ ഒന്നും പറയാൻ അവളെ സമ്മതിക്കാഞ്ഞത്.. 

"നിന്നോട് ഞാൻ ചോദിച്ചത് എന്റെ പെണ്ണായി ഈ ജീവിതത്തിലേക്ക് വരാൻ പറ്റുമോ എന്നാണ്.. വേറെ ഒന്നും എനിക്ക് അറിയണ്ട.. നീ ഈ പറയുന്ന ന്യായം ഒന്നും എനിക്ക് ഒരു പ്രശ്നം അല്ല.. അതല്ലേ നിന്റെ പിന്നാലെ ഇങ്ങനെ നടക്കുന്നത്.. പറ്റും എങ്കിൽ മനസ്സിലാക്കു.. ഇതിൽ കൂടുതൽ ഞാൻ എന്ത് പറയാൻ ആണ്...... "

എത്ര പറഞ്ഞാലും മനസ്സിൽ ആവില്ല.. കാൽ ഇല്ല എന്ന് അറിഞ്ഞിട്ട് തന്നെ അല്ലേ ഞാൻ ഇഷ്ട്ടം പറഞ്ഞു വീണ്ടും ചെന്നത്.. ഹും.. വേണ്ടങ്കിൽ പോട്ടെ.. പക്ഷെ എന്റെ ജീവിതത്തിൽ ഇനി മറ്റൊരാൾക്ക്‌ സ്ഥാനം ഇല്ല.. 

ഓരോന്ന് ആലോചിച് പുറത്തേക് പോകുമ്പോ ആണ് അച്ഛൻ വിളിച്ചത്.. 

🌿🌿🌿🌿🌿

"എന്തൊക്കെയാ ഈ പറയുന്നത്.. "

"അച്ഛാ സഞ്ജു പറഞ്ഞത് ശെരി ആണ്.. അമലിന് ആ കൊച്ചിനെ ഇഷ്ട്ടം ആണ്.. "

ഒന്നും മറച്ചു വയ്ക്കാൻ നിന്നില്ല.. ഞാൻ എല്ലാം അവരോട് തുറന്ന് പറഞ്ഞു.. അവന്റെ ഫോൺ ഒരു തമാശയ്ക്ക് വാങ്ങിയതും.. നിളയുടെ മെസ്സേജ് കണ്ടതും.. ആ കൊച്ചിനെ വിളിച്ചു സംസാരിച്ചത് ഒക്കെ ഞാൻ പറഞ്ഞു.. അച്ഛന്റെയും അമ്മയുടെയും പ്രതികരണം എന്താവും എന്ന് ഒരു പേടി ഇല്ലാതെ ഇല്ല.. അഞ്ചു ഒക്കെ കേട്ട് വണ്ടർ അടിച്ചു ഇരിക്കുവ.. സഞ്ജുവും അച്ഛനെയും അമ്മയെയും നോക്കി ഇരിക്കുവ.. 

"ഞാൻ വേറെ ഒന്നിനും അല്ല ആ കൊച്ചിനെ വിളിച്ചത്.. അമൽ ആയിട്ട് ആ കുട്ടിയെ ബുദ്ധിമുട്ടിക്കരുത്.. എന്തായാലും ഒരു തീരുമാനം നമ്മുടെ മുന്നിൽ വച്ച് എടുക്കട്ടെ.. "

ഇങ്ങനെ ഒക്കെ പറഞ്ഞു എങ്കിലും അവന്റെ ഇഷ്ട്ടം നടക്കണം എന്നാണ് എന്റെ ഉള്ളിൽ പക്ഷെ അവളുടെ ഈ അവസ്ഥയിൽ അച്ഛനും അമ്മയും അക്‌സെപ്റ് ചെയ്യുമോ എന്നാണ് എന്റെ പേടി.. 

കണ്ണാ എന്തായാലും നല്ല തീരുമാനം ആവണേ.. ആരെയും വേദനിപ്പിക്കാൻ അവസരം ഉണ്ടാക്കല്ലേ നീ.. 

🌿🌿🌿🌿🌿


അനു മനസ്സ് കൊണ്ട് അവന്റെ കൂടെ ആണെന് എനിക്ക് അറിയാം.. സ്നേഹം എന്ന വാക്കിന്റെ അർത്ഥം ശെരിക് അറിയുന്ന ആൾ ആണ് എന്റെ പെണ്ണ്.. 

ഞങ്ങൾ സംസാരിച്ചു കൊണ്ട് ഇരിക്കുമ്പോ അമൽ അങ്ങോട്ട് വന്നു.. അവനെ കണ്ടതും അച്ഛൻ വിളിച്ചു.. 


"എന്താ നിന്റെ ഉദ്ദേശം... "

"അറിഞ്ഞു കാണും അല്ലോ എല്ലാം.. ഇല്ലേ ഏട്ടത്തി പറഞ്ഞു കൊടുത്തില്ലേ എല്ലാം.. എല്ലാം അവസാനിച്ചു എന്റെ ശല്യം ഇല്ലാതെ ആക്കി കൊടുക്കാം എന്ന് പറഞ്ഞു അല്ലേ അവളെ കൊണ്ട് വന്നത്.. പറഞ്ഞേക്ക് ഞാൻ ആർക്കും ശല്യം ആയി വരില്ല എന്ന്.. അവളുടെ എല്ലാ കുറവും അറിഞ്ഞു തന്നെയാ ഞാൻ ഇഷ്ടപെട്ടത്.. ഇനി പറഞ്ഞിട്ട് എന്താ.. ചെന്ന് പറഞ്ഞേക് അമൽ ഇനി ശല്യം ആയി വരില്ല എന്ന്.. "

അതും പറഞ്ഞു അവൻ പുറത്തേക്ക് ഇറങ്ങി പോയി.. അനു കുറെ വിളിച്ചു എങ്കിലും അവൻ നിന്നില്ല.. അപ്പൊ തന്നെ പെണ്ണ് കരച്ചിലും തുടങ്ങി.. 

അച്ഛനും അമ്മയും നിളയുടെ അടുത്തേക്ക് പോവുന്നത് കണ്ടു ഞങ്ങളും പിന്നാലെ പോയി.. 

ആ കൊച്ച് ആണേൽ കരഞ്ഞു ഒരു വഴിക്ക് ആയി.. അനുവിനെ കണ്ടതും ചേച്ചി എന്നും വിളിച്ചു ഒറ്റ കരച്ചിൽ ആയിരുന്നു... 

"മോൾടെ വീട്ടിൽ ആരൊക്കെ ഉണ്ട്.. " അമ്മയാണ് ചോദിച്ചത്.. 

"ഞാനും ഏട്ടനും.. ആക്‌സിഡന്റിൽ അച്ഛനും അമ്മയും....... ആ ആക്‌സിഡന്റിൽ ആണ് എന്റെ കാലും... "

"മോള് ഏതാ സബ്ജെക്ട്... "

"BA  മലയാളം.. "

"ആഹാ b. Com കാരൻ എങ്ങനെ മലയാളം ഡിപ്പാർട്മെന്റ് ഇൽ കയറി ലൈൻ വലിച്ചു... " അച്ഛന്റെ സംസാരം കേട്ടതും ഞങ്ങൾ ഒന്ന് ഞെട്ടി.. 

"മോളോട് ഒന്നേ പറയാൻ ഉള്ളൂ.. എന്റെ മോൻ നിന്നെ സ്നേഹിച്ചത് സത്യo ആയിട്ട് ആണ്....അവനെ ഞങ്ങള്ക് അറിയും പോലെ ആർക്കാ അറിയാ.. നിന്നെ പൊന്ന് പോലെ അവൻ നോക്കും.. നിർബന്ധം പറയുവല്ല.. നിനക്കും അങ്ങിനെ ഒരു ഇഷ്ട്ടം ഉണ്ടേൽ തുറന്ന് പറഞ്ഞേക് അവനോട്.. രണ്ട് കയ്യും നീട്ടി ഞങ്ങളുടെ മകൾ ആയിട്ട് സ്വീകരിക്കും. "

"അത് ഞാൻ... എനിക്ക്.. കാൽ.. വീൽ ചെയർ... ",

"നിനക്ക് വേണ്ടി അവൻ നടക്കും.. ഉള്ളിലെ ഇഷ്ട്ടം ഒന്നിന്റെയും പേരിൽ ഒളിച്ചു വയ്ക്കാൻ നോക്കല്ലേ.. കുറവ് എല്ലാവർക്കും ഉണ്ടാവും.. അതൊക്കെ അറിഞ്ഞു ചേർത്ത് നിർത്തുമ്പോൾ അല്ലേ സ്നേഹം സ്നേഹം ആകുന്നത്.. " അതും പറഞ്ഞു അച്ഛൻ അമ്മയെ ചേർത്ത് പിടിച്ചു.. 

"ദേ ഇവളെ ഞാൻ കെട്ടുമ്പോൾ എല്ലാരും എതിർത്തു.. പറയാൻ മാത്രം ബന്ധങ്ങൾ ഒന്നും ഇല്ലാത്ത അനാഥ പെണ്ണിനെ ഞാൻ കെട്ടാൻ ആർക്കും താല്പര്യം ഇല്ലായിരുന്നു . അന്ന് ഇവളും നിരത്തി കുറെ കുറവ്കൾ.. അത് കണ്ട് ഞാൻ സ്നേഹിച്ച പെണ്ണിനെ വേണ്ടന്ന് വയ്ക്കാൻ തയ്യാർ ആയില്ല.. സ്നേഹം സത്യം ആണെന്നും.. പരസ്പരം എല്ലാ കുറവും അംഗികരിച്ചു ജീവിച്ചാൽ ജീവിതo എന്നും അടിപൊളി ആവും എന്ന് ഞങ്ങൾ തെളിയിച്ചു കാണിച്ചു എതിർത്ത എല്ലാവർക്കും മുന്നിൽ.. ബാഹ്യ സൗന്തര്യത്തിൽ ഒരു കാര്യം ഇല്ല.. മനസ്സ് അതാണ് പ്രധാനം... "

ഒന്നും മനസ്സിൽ ആവാതെ ഞങ്ങൾ അച്ഛനെയും അമ്മയെയും നോക്കി... 

"നോക്കണ്ട എന്തൊക്കെ അറിയാൻ കിടക്കുന്നു.. പിന്നീട് ഒരിക്കെ പറയാം.. നിനക്ക് ഒക്കെ മാത്രേ പ്രേമിക്കാൻ അറിയൂ എന്ന് കരുതിയോ.. പണ്ട് ഇതു പോലെ കുറെ കോലാഹലo ഒക്കെ ഉണ്ടാക്കി ആണ് നിന്റെ ഒക്കെ അമ്മയെ ഞാൻ കെട്ടിയത്... "

അതും പറഞ്ഞു രണ്ടും കൂടെ അങ്ങ് പോയി.. ഒക്കെ കേട്ട് കിളി പോയി ഞങ്ങളും.. അങ്ങിനെ മല പോലെ വന്നത് എലി പോലെ പോയ്‌... 

🌿🌿🌿🌿🌿

എന്തായാലും ഇങ്ങനെ ഒരു ending expect ചെയ്തില്ല.. കള്ള കണ്ണാ ഒരുപാട് നന്ദിയുണ്ട്... എന്റെ പ്രാർത്ഥ നീ കേട്ടു.. ആരെയും വേദനിപ്പിക്കാതെ നീ കാത്തു.... 

നിള പോയപ്പോ തൊട്ട് ഞാൻ അമലിനെ വിളിക്കുവാ.. എവിടെന്നു ബെൽ അടിക്കുന്നു എന്ന് അല്ലാതെ ഒരു റിപ്ലൈ ഉം ഇല്ല... 


അപ്പോഴാ സഞ്ജു റൂമിലെക്ക് വന്നത്... 

"അനു പെട്ടെന്ന് റെഡി ആയി വാ... മോളെയും റെഡി ആക്കണം... "

"എവിടെ പോവാൻ ആ... "

"പോയി പറഞ്ഞത് ചെയ്യടി.. "  കലിപ്പാണോ കണ്ണാ എന്റെ ചെക്കൻ.. അതിന് ഞാൻ ഒന്നും ചെയ്തില്ലല്ലോ... ഹും ഇവന്റെ ഒരു കാര്യം... 

ഇനിയും അവന്റെ temper കൂട്ടാൻ നിക്കണ്ട എന്ന് കരുതി ഞാൻ വേഗം റെഡി ആയി ചെന്നു.. 

കാറിൽ കയറിയത് മാത്രം ഓർമ ഉണ്ട്... ചെക്കൻ ഒറ്റ പറപ്പിക്കൽ ആയിരുന്നു... 

എന്റെ കണ്ണാ.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story