💚💚 എന്നും എന്നും നിനക്കായ് 💚💚: ഭാഗം 28

ennum ennum ninakkay

രചന: പ്രഭി

"എവിടെക്ക് ആഹ് സഞ്ജു പോവുന്നെ.. "

ഓഹ് ഇവന്റെ വായിൽ ആരേലും പ്ലാസ്റ്റർ ഒട്ടിച്ചോ... എന്താണ് വാ തുറന്ന് എന്തേലും ഒന്ന് പറഞ്ഞാൽ.. വണ്ടിയിൽ കയറിയത് മുതൽ ചോദിക്കുവാ ഞാൻ.. 

"നീ ഒന്ന് പയ്യെ ഓടിക്ക് സഞ്ജു മോള് പേടിക്കും... "

ഞാൻ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പിടിച്ചു.. എന്നേ ഒന്ന് നോക്കിയിട്ട് ചെക്കൻ വണ്ടി സ്ലോ ആക്കി.. 

പിന്നെ ഞാൻ ഒന്നും ചോദിക്കാൻ നിന്നില്ല... എന്തിനാ വെറുതെ അവനെ വാശി കേറ്റിക്കുന്നത്.  ഞാൻ മോളെയും ചേർത്ത് പിടിച്ചു പുറത്തേക്ക് നോക്കി ഇരുന്നു.. 

കുറച്ച് കഴിഞ്ഞു ആണ് ഞാൻ ശ്രദ്ധിച്ചത്.. എനിക്ക് പരിജയം ഉള്ള വഴി ആണ്.. കണ്ണാ ഇത് സ്നേഹതീരത്ത് പോവുന്ന വഴി ആണല്ലോ.. 

മോൾടെ ചടങ്ങിന് അവിടന്ന് ആരും വന്നില്ല.. വിളിച്ചപ്പോ പറഞ്ഞത് മേരി അമ്മക് വയ്യാ അതോണ്ട് ആരും വരുന്നില്ല എന്ന് ആണ്.. മോളെ കാണാൻ പിന്നെ ഒരു ദിവസം വരാം എന്നൊക്കെ പറഞ്ഞത് ആണ്.. 

ഒന്ന് അവിടെ പോവാനും അവരെ കാണണം എന്നൊക്കെ ഞാൻ ശെരിക് ആഗ്രഹിച്ചിരുന്നു.. കണ്ണാ എന്റെ ചെക്കൻ മനസ്സ് വായിച്ചത് പോലെ തന്നെ ഇന്ന് തന്നെ കൊണ്ട് വന്നല്ലോ... 

എന്തായാലും എല്ലാരേം കാണാൻ പോകുവാണല്ലോ എന്ന് ഓർത്ത് എനിക്ക് ഉള്ളിൽ വല്ലാത്ത സന്തോഷം തോന്നി... 

🌿🌿🌿🌿🌿🌿🌿


അനു പരിജയം ഉള്ള വഴി കണ്ട് ആകെ സന്തോഷത്തിൽ ആണെന്ന് മുഖം കണ്ടാൽ അറിയാം.. അവിടെ എത്തുമ്പോ അവളുടെ അവസ്ഥ എന്താവും എന്ന് ഓർത്തിട്ട് ഒരു സമാദാനം ഇല്ല.. 

അനുവിനെ കൂട്ടി വൈകിട്ട് അവിടെ പോയി അമ്മമാരെ കാണണം എന്ന് കരുതി ഇരിക്കുവായിരുന്നു.. അവിടെന്നു call വന്നത് മുതൽ ടെൻഷൻ ആണ്.. അനുവിനോട് ഇത് എങ്ങിനെ പറയും എന്ന് ഓർത്ത് ഇരിക്കുമ്പോ ആണ് അച്ഛൻ പറഞ്ഞത് അവളെ കൂട്ടി അങ്ങോട്ട് പോവാൻ... 

സ്നേഹതീരം എത്തിയതും വഴിയിൽ ഒക്കെ ആളുകളെ കണ്ട് അനു പകച്ചു ഇരിക്കുവാ.. കാർ പാർക്ക്‌ ചെയ്തിട്ട് ഞാൻ പോയി ഡോർ തുറന്നു കൊടുത്തു.. 

"അനു ഇറങ്ങ്.. "

"എന്താ സഞ്ജു ഇവിടെ ഇത്രേം ആളുകൾ... നമ്മൾ എന്തിനാ ഇങ്ങോട്ട് വന്നത്.. "

ഞാൻ അവളുടെ കൈയിൽ നിന്നും മോളെ വാങ്ങി..അവൾ ഉറങ്ങിയാർന്നു.. 

"നീ അകത്തേക്കു വാ.. "

"പറ സഞ്ജു.. എന്റെ അമ്മമാർക്ക്‌ എന്തേലും.. "

"നീ വാ അനു... "

അവളെ ചേർത്ത് പിടിച്ച് ഞാൻ അകത്തേക്ക് നടന്നു.. ഹാളിൽ കയറിയതും അനുവിന്റെ കാലിന്റെ വേഗത കുറഞ്ഞു വന്നു... 

"സഞ്ജു എന്റെ അമ്മ... " അതും പറഞ്ഞു ഒറ്റ കരച്ചിൽ ആയിരുന്നു.. 

🌿🌿🌿🌿🌿🌿


മുറ്റം നിറയെ ആളുകളെ കണ്ടപ്പോ തന്നെ എനിക്ക് എന്തോ പന്തികേട് തോന്നിയിരുന്നു.. സഞ്ജുന്റെ മുഖം കണ്ടപ്പോൾ ഒന്നുടെ പേടി ആയി.. 

അമ്മമാരിൽ ആർക്കോ എന്തോ പറ്റിയിട്ടുണ്ട്.. അതാണ് ഇവിടെ എല്ലാരും വന്നത്.. എന്നാലും ആരാവും അത് എന്ന് ഓർത്തപ്പോ ഉള്ളിൽ ഒരു പിടച്ചിൽ ഉണ്ടായി.. 

അകത്തേക്കു കയറിയപ്പോ കണ്ടത് ജീവൻ അറ്റ് കിടക്കുന്ന മേരി അമ്മയെ ആണ്.. ഓടി പോയി ആ ദേഹതെക്ക് വീഴുമ്പോൾ ആരൊക്കെയോ എന്നേ പിടിച്ചു മറ്റുന്നുണ്ടായിരുന്നു.. 


"വിട്... ആരും എന്നേ തൊടണ്ട... എന്റെ... എന്റെ... അമ്മ... അമ്മയാ ഈ കിടക്കുന്നത്... എന്തിനാ അമ്മേ... മോളെ തനിച് ആക്കി പോയത്.. "

"കരയല്ലേ അനുമോളെ... "

ആരോ എന്നേ  പിടിച്ചു മാറ്റാൻ  വന്നപ്പോ ഞാൻ  ഒച്ചവച്ചു... 

"എന്റെ അമ്മയെ ഞാൻ ഒന്ന് കണ്ടോട്ടെ.. എന്നേ ആരും പിടിച്ചു മാറ്റണ്ട... എന്റെ എന്റെ... എന്റെയാ.... എന്റെ അമ്മയെ എനിക്ക്... ഇനി.. ഇനി.... "  മേരി അമ്മയെ  ചേർത്ത് പിടിച്ചു  ഞാൻ ഒരുപാട് കരഞ്ഞു..

ഞാൻ വേഗം സഞ്ജുവിന്റെ അടുത്ത് പോയി മോളെ വാങ്ങി.. 

"അമ്മേ നോക്ക്... ദേ എന്റെ എന്റെ മോളെ കണ്ടോ... എന്റെ കിങ്ങിണിയെ ഒന്ന് കാണുക പോലും ചെയ്യാതെ പോയത് എന്തിനാ.... "

ആരൊക്കെയോ വരുന്നുണ്ട്.. ഞാൻ ഒരു പ്രതിമ കണക്കെ അവിടെ ഇരുന്നു.. ഓരോന്ന് ഓർക്കുമ്പോ അറിയാതെ കണ്ണ് നിറയും... നെഞ്ച് വിങ്ങുo 

🌿🌿🌿🌿🌿🌿

അനുവിന്റെ  കരച്ചിൽ കണ്ടിട്ട് സഹിക്കുന്നില്ല.. പിടിച്ചു മാറ്റാൻ ഞാൻ നിന്നില്ല. കരഞ്ഞു ഉള്ളിലെ സങ്കടം തീരട്ടെ എന്ന് ഞാൻ കരുതി.. അവൾക് ഏറ്റവും ഇഷ്ട്ടം മേരി ടീച്ചറെ ആണ്.. മേരി അമ്മയെ പട്ടി പറയാൻ പെണ്ണിന് നൂറ് നാവ് ആണ്... 

അമ്മയും അച്ഛനും ഒന്നും വന്നത് അവൾ അറിഞ്ഞിട്ട് ഇല്ല.. ഒരേ ഇരുപ്പ് ആണ്... അവളുടെ കരച്ചിൽ കണ്ടു അവിടെ ഉള്ളവരുടെ കണ്ണ് പോലും നിറഞ്ഞു... 

"സഞ്ജു... ഞങ്ങൾ നിക്കണോ.. "

"വേണ്ട അച്ഛാ... ഞാൻ ഉണ്ടല്ലോ... "

"എപ്പോഴാ എടുക്കുന്നത്... "

"നാളെ ആണ്... വൈകിട്ട് ആണല്ലോ മരിച്ചത്... "

"മ്മ്മ്.. ഞങ്ങൾ അപ്പൊ വരാം... നീ വിളിച്ചാൽ മതി... മോളെ നോക്കിയേക്കണേ... "

പിറ്റേന്ന് ബോഡി എടുക്കും വരെ അനു ഒന്നും കഴിച്ചില്ല.. മോൾക് പാൽ കൊടുക്കാൻ അല്ലാതെ അവിടെ നിന്നു മാറിയത് പോലും ഇല്ല.. 

പള്ളിയിൽ ചടങ്ങ് ഒക്കെ കഴിഞ്ഞു പോരാൻ നിക്കുമ്പോ അനു വീണ്ടും കുഴിക്കൽ ഇരുന്ന് കരയാൻ തുടങ്ങി.. ആരൊക്കെ പറഞ്ഞിട്ടും അവൾ കേൾക്കുന്നുണ്ടായില്ല... 

ഒരുവിധം പിടിച്ചു അവിടെന്ന് കൊണ്ട് വന്നതും അവൾ തല ചുറ്റി വീണു... മോൾ കൈയിൽ ഉണ്ടായത് കൊണ്ട് അവളെ ഒന്ന് പിടിക്കാൻ പോലും ആയില്ല.. വീഴ്ചയിൽ തല അടുത്ത് ഉള്ള ഒരു കല്ലിൽ ചെന്ന് ഇടിച്ചു... രക്തം വന്നു കൊണ്ടേ ഇരുന്നു... 


🌿🌿🌿🌿🌿🌿🌿

ഇന്നാണ് ഹോസ്പിറ്റലിൽ നിന്നു ഡിസ്ചാർജ് ആവുന്നത്.. വീട്ടിൽ എത്തിയപ്പോ എല്ലാരും ഞങ്ങളെ നോക്കി നിൽക്കുവാ... 

അഞ്ചു ഓടി വന്നു കുഞ്ഞിനെ വാങ്ങി.. കുറച്ച് നേരം എല്ലാരോടും വർത്താനം ഒക്കെ പറഞ്ഞു ഇരുന്നിട്ട് ഞാൻ മുറിയിലേക്കു പോയി... 

എന്താ കണ്ണാ ഇങ്ങനെ... ഞാൻ കാരണം ഇവര് എല്ലാരും ഇത്രേം ദിവസം ബുദ്ധിമുട്ടി... എല്ലാം സഹിക്കാൻ ഉള്ള മനക്കരുത് എനിക്ക് നീ തരണേ... 

മേരി അമ്മയെ കുറിച് ഓർത്തപ്പോ വീണ്ടും എന്റെ കണ്ണ് നിറഞ്ഞു... എല്ലാം കഴിഞ്ഞിട്ട് ഒരാഴ്ച ആയി... ഇപ്പഴും എന്റെ സങ്കടം മാറിയില്ല... 

ഇല്ല ഇനിയും കരയാൻ പാടില്ല.. എന്റെ അമ്മക് ഞാൻ സങ്കടപെട്ട് ഇരിക്കുന്നത് ഇഷ്ട്ടം അല്ല... സ്വർഗത്തിൽ ഇരുന്ന് അനുമോൾക് വേണ്ടി എന്റെ അമ്മ പ്രാർഥിക്കുന്നുണ്ടാവും... ഇനി അമ്മയുടെ ആത്മ ശാന്തിക്ക് വേണ്ടി പ്രാർഥിക്കണം.. അതാണ് ഇനി അമ്മക്ക് വേണ്ടി ചെയ്യേണ്ടത്... 

"ഏട്ടത്തി... "

നോക്കുമ്പോ അമൽ നിൽക്കുന്നു വാതിൽക്കൽ.. 

"ഇങ്ങ് വാ... "

ഓടി വന്ന് കാലിൽ വീണപ്പോ ഞാൻ ഒന്ന് ഞെട്ടി.. 

"എന്താ അമ്മുട്ടാ... നീ ഈ കാണിക്കുന്നത്.. "

"സോറി ഏട്ടത്തി.. അന്ന് ദേഷ്യപെട്ട് സംസാരിച്ചതിനു.. എന്നിൽ നിന്നു അവളെ അകറ്റാൻ ആണെന് കരുതി ഞാൻ.. "

"നീ ഇത്രേം ഉള്ളോ ചെക്കാ... എന്റെ അമ്മുട്ടൻ സ്മാർട്ട്‌ അല്ലേ... "

"സോറി ഏട്ടത്തി... And ലവ് u for being സോ lovely "

അതും പറഞ്ഞു ചെക്കൻ എന്നേ ചേർത്ത് പിടിച്ചു... അപ്പഴേക്കും സഞ്ജു അങ്ങോട്ട് വന്ന്... 

"കഴിഞ്ഞോ നിങ്ങടെ പിണക്കം.. "

"പിണക്കം ഓ... നമ്മൾ തമ്മിൽ പിണങ്ങിയോ അമ്മുട്ടാ... "

"ഏയ്‌ ഇല്ലല്ലോ.. "

"ഏയ്‌ ഇല്ല... അതാണ് ട്ടോ അനു നീ ഹോസ്പിറ്റലിൽ കിടന്നപ്പോ എനിക്ക് ഏട്ടത്തിയോട് സോറി പറയണം മിണ്ടണം എന്നൊക്കെ പറഞ്ഞു ഒരാൾ ഇവിടെ ആർക്കും വെളിവ് തരാതെ ഇരുന്നത്.. അല്ലേ ഡാ.. "

സഞ്ജു അത് പറഞ്ഞതും ഒന്ന് ഇളിച്ചു കാണിച്ചിട്ട് അമൽ പോയി.. അവൻ പോയതും സഞ്ജു പോയി ഡോർ ലോക്ക് ചെയ്തു... 

ഞാൻ അവനെ തന്നെ നോക്കി നിൽക്കുവായിരുന്നു... 

"എന്താണ് പെണ്ണെ.. നിന്റെ സങ്കടം ഒന്നും മാറിയില്ലേ... "  എന്ന് അവൻ ചോദിച്ചപ്പോ ഞാൻ അവനെ കെട്ടിപിടിച്ചു... 

"അത്ര പെട്ടെന്ന് മാറില്ല... ആ വയറ്റിൽ ജനിചില്ല എന്നേ ഉള്ളൂ... ഒരു അമ്മയുടെ മുഴുവൻ സ്നേഹവും തന്നാണ് വളർത്തിയത്.. പെട്ടെന്ന് എന്തോ ശൂന്യത വന്നത് പോലെ " ഞാൻ ഓരോന്ന് പറയുമ്പോ അവൻ എന്റെ പുറത്ത് തട്ടി കൊണ്ട് ഇരുന്നു... ചില സമയം നല്ല ഒരു വാക്കിനെക്കാൾ നല്ലത് ഇതു പോലെ ഉള്ള ചേർത്ത് പിടിക്കൽ ആണ്... 

"എല്ലാരും ഉണ്ടായിട്ടും തനിച് ആയത് പോലെ... "

"സ്വന്തം അല്ലഞ്ഞിട്ടു കൂടി നീ ഇത്ര വേദനിക്കുന്നു എങ്കിൽ നിന്നെ കാണാഞ്ഞിട്ട് നിന്റെ സ്വന്തം അമ്മ എത്ര കരഞ്ഞിട്ട് ഉണ്ടാവും.. മൂന്ന് വയസ്സ് മാത്രം പ്രായം ഉള്ള കുഞ്ഞിനെ കാണാതെ ആയപ്പോ എത്ര നൊന്ത് കാണും ആ അമ്മയുടെ ഹൃദയം.. ഇന്നും നഷ്ടപെട്ട ആ കുഞ്ഞിനെ ഓർത്ത് അവര് ഇന്നും വിഷമിക്കുന്നുണ്ട് അനു... "

സഞ്ജു പറഞ്ഞത് ഒന്നും വിശ്വാസം വരാതെ ഞാൻ അവനെ നോക്കി.. 

"അതിന്... ",

"ഒരുക്കുന്നുണ്ടോ അന്ന് ഞാൻ പറഞ്ഞത് നിനക്ക് എല്ലാരും ഉണ്ട് എന്ന്... "

"മ്മ്മ്... "

"കാണണ്ടേ നിനക്ക് അവരെ.. "

"വേണം... "

"എങ്കിൽ സങ്കടം ഒക്കെ മാറ്റി നല്ല കുട്ടി ആവണം വേഗം... ഈ ക്ഷീണം ഒക്കെ മാറിയിട്ട് നമ്മൾ പോവുന്നു എന്റെ രാജകുമാരിയുടെ നഷ്ടപെട്ട സാമ്രാജ്യത്തിലേക്ക്.... "

"ഇനിയും കാത്ത് ഇരിക്കണോ... "

"വേണം... ബാക്കി അംങ്കം ഇനി അവിടെയാണ് മോളെ... "

🌿🌿🌿🌿🌿

പതിയെ ഞാൻ പഴയത് പോലെ അവൻ തുടങ്ങി... അനു എന്നും മേരി അമ്മേടെ കുറുമ്പി കുട്ടി ആയിരുന്നു... അതാണ് അമ്മക് ഇഷ്ട്ടം... 

അച്ഛന്റെ കൂടെ തോട്ടത്തിൽ ഉം അമ്മയുടെ ഒപ്പം അടുക്കളയിൽ ഉം പണ്ടത്തെ പോലെ ഓരോ കുറുമ്പും ആയിട്ട് ഞാനും കൂടി... ഞാൻ ഓക്കേ ആയപ്പോ വീട് ഉഷാർ ആയി.. 

അഞ്ചുവിനും അമലിനും ഇപ്പൊ മോളെ മതി... കിങ്ങിണിക്ക് അവരെ കണ്ടാൽ എന്നേ വേണ്ട... 

"എന്താണ്... ഈ നേരത്ത് ഒരു കിടപ്പ്... "

"എന്റെ കൂടെ കളിക്കാൻ ആരും ഇല്ല.. മോളെ മതി അഞ്ചുനും അമലിനും.. "

"അയോ കളിക്കാൻ പറ്റിയ പ്രായം... എന്റെ അനു നീ മണ്ടി ആണോ അതോ അഭിനയിക്കുവാണോ.. ഒരു കൊച്ചിന്റെ അമ്മയാ.. കളിക്കുന്നില്ല എന്നും പറഞ്ഞു കിടക്കുന്നത്.. "

"ഹും... "

"എന്താടി ഒരു പുച്ഛം.. "

"എനിക്ക് ആരോടും പുച്ഛം ഇല്ല.. "

"ശെരിക്കും.. "

അതും പറഞ്ഞു ചെക്കൻ എന്റെ അടുത്തേക് വന്നു... 

🌿🌿🌿🌿🌿🌿🌿

ഞാൻ അടുത്തേക് ചെല്ലുന്നത് അനുസരിച് അവൾ പിന്നിലേക്ക് ഇറങ്ങി.. മതിലിൽ തട്ടി നിന്നു.. 

"എന്തേ ഇനി പോവാൻ ഇടം ille..."

"നീ എന്തിനാ ഇങ്ങനെ നോക്കുന്നെ... പോയേ ചെക്കാ... "

"ഒരു ഉമ്മ തരട്ടെ ടി.. "

"എനിച് ഉമ്മ വേണ്ടല്ലോ.. "

അവൾ അതും പറഞ്ഞു എഴുനേൽക്കാൻ നോക്കിയതും ഞാൻ വലിച്ചു എന്നിലേക്കു അടുപ്പിച്ചു... കുറച്ച് നേരം കണ്ണിൽ നോക്കി നിന്നപ്പോ പെണ്ണ് രണ്ട് കൈ കൊണ്ടും ചുണ്ട് പൊത്തി വച്ചു.. 

എന്റെ വീക്ക്നെസ് അറിയാവുന്നത് കൊണ്ട് ഉള്ള സൈക്കോളജിക്കൽ മൂവ്... തോറ്റു തരില്ല മോളെ ഞാൻ... 

കൈ വയറിൽ അമർത്തിയപ്പോ അവൾ ഒന്ന് പിടച്ചു.. പതിയെ കഴുത്തിലെക്ക് മുഖം അടുപ്പിച്ചു.. രണ്ട് കൈ കൊണ്ടും അനു എന്നേ ചേർത്ത് പിടിച്ചു... ഒരു ചുംബനത്തിൽ തുടങ്ങി അവളിൽ അലിഞ്ഞു ചേരുമ്പോൾ പതിയെ അവളുടെ എതിർപ്പും അലിഞ്ഞു തുടങ്ങി... അവളുടെ ഓരോ പിടച്ചിലും എന്നേ കൂടുതൽ അവളെ ചേർത്ത് അണയ്ക്കാൻ പ്രേരിപ്പിച്ചു... 

അങ്ങിനെ എന്റെ പെണ്ണിന്റെ ഒരുപാട് നാളത്തെ കാത്തിരിപ്പിനു ഒടുവിൽ അവളുടെ നഷ്ടപെട്ട ഇന്നലെകളെ അറിയാൻ ഉള്ള യാത്രയ്ക്ക് ഒരുങ്ങുവാ ഞങ്ങൾ... 

"നോക്കി പോണേ മക്കളെ... "

"ആഹ്... എന്നാ ഞങ്ങൾ ഇറങ്ങട്ടെ... "

"എതിട്ടു വിളിക്കാൻ മറക്കല്ലേ.. "

"വിളിക്കാം.. അപ്പൊ ബൈ.. "

ഈ പെണ്ണിന്റെ ഭാവം കണ്ടാൽ തോന്നും ഞങ്ങൾ നാട് വിട്ടു പോകുവാ എന്ന്... 

"അനു നീ വരുന്നുണ്ടോ.. ഇങ്ങോട്ട് തന്നെ തിരിച്ചു വരും പെണ്ണെ... ആ വഴി അങ്ങ് പോവുന്നില്ല... "

അച്ഛനും അമ്മയ്ക്കും മുത്തം ഒക്കെ കൊടുത്ത് അങ്ങിനെ ആടി പാടി പെണ്ണ് വന്നു വണ്ടിയിൽ കയറി... 

കയറിയത് മുതൽ അവൾ ഓരോന്ന് സംസാരിച്ചു കൊണ്ടേ ഇരിക്കുവാ.. 

അങ്ങിനെ അവൾക് എന്നോ നഷ്ടപെട്ട ആ കുടുംബതെ തേടി ഉള്ള യാത്രയിൽ ആണ് ഞങ്ങൾ... ......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story