💚💚 എന്നും എന്നും നിനക്കായ് 💚💚: ഭാഗം 29

രചന: പ്രഭി

ഒരു വല്യ വീടിനു മുന്നിൽ സഞ്ജു വണ്ടി നിർത്തി... ഇരുട്ടി തുടങ്ങിയിരുന്നു... വീടിനു ചുറ്റും നിറയെ പൂ തോട്ടം... വല്യ മരങ്ങൾ വീടിനെ പൊതിഞ്ഞു നിൽക്കുന്നു... 

ആകെ കൂടി ഒരു ശാന്തത... അവിടെ മൊത്തം നോക്കി കാണുമ്പോഴാണ് ഞങ്ങളെ സ്വീകരിക്കാൻ നിൽക്കുന്ന ആളുകളെ കണ്ടത്... വിജയ് ഉം വേറെ ഒരു പെണ്ണ് കുട്ടിയും ഉണ്ട്... പിന്നാലെ ഒരു അങ്കിളും ആന്റിയും വന്നു... 

സഞ്ജുനെ കണ്ടതും വിജയ് വന്നു കെട്ടിപ്പിടിക്കുന്നു ഉമ്മ വെക്കുന്നു... ഓഹോ എന്താ സ്നേഹം... 

"അളിയാ.. യാത്ര ഒക്കെ എങ്ങിനെ ഉണ്ടായിരുന്നു.. "

"തനിയെ ഡ്രൈവ് ചെയ്തത് കൊണ്ട് ആണെന്ന് തോന്നുന്നു ഭയങ്കര ഷീണം... "

"നിനക്ക് ഡ്രൈവിംഗ് അറിയാലോ.. ഇച്ചിരി ദൂരം ഓടിക്കാം ആയിരുന്നു നിനക്ക്.. "

വിജയ് അതും പറഞ്ഞു വന്ന് എന്റെ കൈയിൽ നിന്നു മോളെ വാങ്ങി.. അവിടെ വച്ച് നേരെ ചൊവ്വേ മിണ്ടാത്ത ആളാണ്... ഇപ്പൊ കണ്ടിലെ ചോദിക്കാതെയും പറയാതെയും എന്റെ മോളെ എടുത്ത് കൊണ്ട് പോവുന്നത്... ഹും 

"മാമന്റെ കിങ്ങിണി കുട്ടി.... ഷീണിച്ചോ ചക്കര വാവ... " 

"പുറത്ത് നിക്കാതെ അകത്തേക്കു വാ മക്കളെ... "

വിജയ് മോളെ കൊഞ്ചിക്കുന്നത് നോക്കി നിന്നപ്പോഴാണ് ആ ആന്റി അകത്തേക്കു വിളിച്ചത്... 

"നിക്ക് നിക്ക്...ഞാൻ ഒന്ന് ആരതി ഉഴിഞ്ഞു കയറ്റട്ടെ... " അതും പറഞ്ഞു ഒരു പെണ്ണ് കുട്ടി പുറത്തേക് വന്നു... 

സഞ്ജു എന്റെ കൈ ചേർത്ത് പിടിച്ചു.. അവനോട് ചേർന്ന് നിന്നു ഞാൻ ആ കൊച്ചിനെ നോക്കുവായിരുന്നു.. എന്റെ പോലെ ഉണ്ട് കാണാൻ.. അല്ല ഞാൻ തന്നെ... കണ്ണാടിയിൽ എന്റെ രൂപം കാണും പോലെ തന്നെ.. അത്ര പെർഫെക്ട്.. എന്തൊക്കെയാ കണ്ണാ ഇത്... 

ഓരോന്ന് ആലോചിച് അകത്തേക്കു കയറുമ്പോ സഞ്ജു എന്റെ കാതിൽ പറഞ്ഞു... 

"സർപ്രൈസ് നമ്പർ one... ഇതാണ് നിന്റെ ട്വിൻ സിസ്റ്റർ... രാധിക... "

"സഞ്ജു... " 

അവൻ എന്നേ ഒന്ന് കണ്ണ് ചിമ്മി കാണിച്ചു.. 

"ഇവിടെ ഇരിക്കു മക്കളെ.. മോൾക് ആകെ കൺഫ്യൂഷൻ ആയല്ലേ.. ഞാൻ പറഞ്ഞത് ആണ് എല്ലാം പറഞ്ഞിട്ട് മോളെ കൊണ്ട് വന്നാൽ മതി എന്ന്.. ഇവൻമാർ കേൾക്കണ്ടേ... "

ഓഹോ അപ്പൊ സഞ്ജു കൂടെ അറിഞ്ഞു എന്നേ ഫൂൾ അക്കുവായിരുന്നു അല്ലേ.. എന്തൊക്കെയാ കണ്ണാ ഇവിടെ നടക്കുന്നത്... 

"അച്ഛാ... മതി അവര് പോയി ഒന്ന് ഫ്രഷ് ആവട്ടെ... ഒത്തിരി ട്രാവൽ ചെയ്തത് അല്ലേ... സഞ്ജു മോളിൽ മുറി റെഡി ആണ് പോയി ഫ്രഷ് ആയിട്ട് വാ... കിങ്ങിണിയെ ഞങ്ങൾ നോക്കിക്കോളാം... അല്ലേടി വാവാച്ചി പെണ്ണെ... "

🌿🌿🌿🌿🌿

അനുവിന്റെ കിളി മൊത്തം പോയി ഇരിക്കുവാ എന്ന് കണ്ടാൽ അറിയാം.. പെണ്ണ് വേറെ ഏതോ ലോകത്ത് ആണ്.. അവളെ പിടിച്ചു മുകളിലെക്ക് നടക്കുമ്പോ അവൾ ഇടക്ക് തിരിഞ്ഞ് തിരിഞ്ഞ് നോക്കുന്നുണ്ടായിരുന്നു... 

മുറിയിൽ ചെന്നതും ഞാൻ നേരെ കട്ടിലിൽ പോയി കിടന്നു... ഡോർ ലോക്ക് ചെയ്ത് അനുവും അടുത്ത് വന്നു കിടന്നു.. 

"സഞ്ജു എനിക്ക് ഒന്നും മനസ്സിൽ ആവുന്നില്ല.. നിനക്ക് എല്ലാരേം അറിയാം.. ഞാൻ മാത്രം ഒന്നും അറിയാത്ത പൊട്ടി... "

അത് പറയുമ്പോ ആ ശബ്ദം ഇടാറിയതു ഞാൻ അറിഞ്ഞു.. അവളെ ഒന്ന് കൂടെ ചേർത്ത് പിടിച്ചു.... 

"ഇപ്പൊ കണ്ടതു സേതുരാമനെയും സേതുലക്ഷ്മിയെയും ആണ്... വിജയ് അവരുടെ രണ്ടാമത്തെ മോൻ ആണ്... ഒന്നും മിണ്ടാതെ നിന്നെ നോക്കി നിന്നതു സീത ലക്ഷ്മി... ഇവിടെതെ മൂത്ത മകൾ... പിന്നെ രാധിക.. ഇളയ മകൾ... "

ഒരു കഥ കേൾക്കുന്ന പോലെ എന്റെ നെഞ്ചിൽ തല വച്ച് കിടന്ന് കേൾക്കുവാ പെണ്ണ്... 

"അവര് തമിഴ് നാട്ടുകാർ ആണ്... അവിടത്തെ അറിയപ്പെടുന്ന ബിസ്സിനെസ്സ് man ആണ് സേതു രാമൻ... ഹോസ്പിറ്റൽ mall.. ഫാക്ടറി... എല്ലാം ഉണ്ട്... എന്താണ് ഇല്ലാതെ എന്ന് ചോദിച്ചാൽ മതി... 

രാധികക്ക് ഒരു ട്വിൻ സിസ്റ്റർ ഉണ്ടായിരുന്നു സ്വാതി.. ഐഡന്റിറ്റിക്കൽ ട്വിൻസ് ... മൂന്ന് വയസ്സിൽ കാണാതെ ആയതാ അവളെ... 

കുറെ അന്വേഷിച്ചു കണ്ടു കിട്ടിയില്ല.. സന്തോഷത്തോടെ പോയിരുന്ന ഈ കുടുംബത്തിനു കിട്ടിയ ആദ്യത്തെ അടി.. എല്ലാരും തകർന്നു മാനസികം ആയി.. ഈ വീടിന്റെ ഐശ്വര്യം ആയിരുന്നു സ്വാതി... അങ്ങിനെ നാടും വീടും ഒക്കെ ഉപേക്ഷിച്ചു ഒരു ഒളിച്ചോട്ടം... അങ്ങിനെ ആണ് സേതു അച്ഛനും ലക്ഷ്മി അമ്മയും ഇവിടെ എത്തിയത്... അവിടെ നിന്നു കേരളത്തിലേക്ക് ഒരു പറിച് നടൽ... 

ഇന്ന് അവര് പഴയത് പോലെ ഹാപ്പി ആണ്... നഷ്ട്ടപെട്ടു എന്ന് കരുതിയ മോളെ ഇത്രയും വർഷം കഴിഞ്ഞ് തിരിച്ചു കിട്ടിയതിൽ... "

"ഞാൻ ആണോ സഞ്ജു അത്... "

"നിനക്ക് ഇത് വരെ അത് മനസ്സിലായില്ലേ പെണ്ണെ... "

"ദേ മോള് കരയുന്നു... " അതും പറഞ്ഞു അനു വേഗം താഴേക്കു പോയി... 

🌿🌿🌿🌿🌿

ഞാൻ താഴെ ചെല്ലുമ്പോ മോൾ നല്ല കരച്ചിൽ ആണ്.. അവളുടെ കരച്ചിൽ മാറ്റാൻ കുറെ പാവ ഒക്കെ കൊടുക്കുന്നുണ്ട് വിജയ്.. അവള് അതൊക്കെ തട്ടി മാറ്റി വീണ്ടും കരയും... 

ഞാൻ ചെന്ന് എടുത്തപ്പോ കരച്ചിൽ നിർത്തി എന്നോട് ചേർന്നു കിടന്നു പെണ്ണ്... 

"ഞാൻ മോൾക് പാൽ കൊടുത്തു വരാം.."

"ദേ ആ മുറിയിൽ പോയി കൊടുക്ക്.. "

ഞാൻ മുകളിലെക്ക് പോവാൻ നിന്നപ്പോ ലക്ഷ്മി അമ്മ പറഞ്ഞു.. 

അകത്തു കയറിയപ്പോ മനസ്സിലായി അത് നമ്മുടെ si സാറിന്റെ റൂം ആണെന്ന്.. നിറച്ചു ഫോട്ടോ ആണ്... പല പോസ് ഇൽ ഉള്ളത്.. 

മോൾക് പാൽ കൊടുത്തു കഴിഞ്ഞപ്പോ അവൾ ഉറങ്ങി.. ആ കുഞ്ഞി കവിളിൽ ഒരു മുത്തം കൊടുത്തു.  അവളെ കിടത്തിയിട്ട് ഞാൻ ചുമ്മാ ആ മുറി ഒക്കെ ഒന്ന് നോക്കി.. അപ്പോഴാണ് ഞാൻ ഒരു ഫോട്ടോ കണ്ടത്... പഴയ ഒരു ഗ്രൂപ്പ്‌ ഫോട്ടോ... 

രാധികയുടെ കൂടെ അത് പോലെ ഒരു പെണ്ണ്കുട്ടി... ഞാൻ അല്ലേ അത് എന്ന് ഓർത്തപ്പോ അറിയാതെ കണ്ണ് നിറഞ്ഞു.. നടക്കുന്നത് സത്യം ആണോ സ്വപ്നം ആണോ എന്ന് ഇപ്പഴും നിശ്ചയം ഇല്ലാലോ കണ്ണാ... പതിയെ അതിലൂടെ വിരൽ ഓടിച്ചപ്പോ വാതിലിൽ മുട്ട് കേട്ടു... 

"വാവ ഉറങ്ങിയോ... "

"മ്മ്മ്.. "

"എന്നാ വാ വല്ലതും കഴിക്കു... വന്നിട്ട് ഒന്നും കഴിച്ചില്ലല്ലോ"

മോളെ എടുക്കാൻ പോയപ്പോ രാധിക എന്നേ തടഞ്ഞു.. 

"അവൾ കരയും.. "

"ഏയ്‌ ഞാൻ എടുത്തോളാം.. നീ പോയി കഴിക്കു.. " 

എന്തേലും പറയും മുന്നേ അവൾ മോളെ എടുത്തു.. ഞാൻ ചെല്ലുമ്പോ എല്ലാരും dining ടേബിൾ ഇൽ ഇരിക്കുന്നുണ്ട്.. 

സഞ്ജു ചിരിച് കളിച് എല്ലാരോടും വർത്താനം പറയുന്നുണ്ട്.. ദുഷ്ടൻ... എല്ലാരോടും നല്ല കത്തി... കണ്ണാ ഞാൻ എങ്ങിനെ ആണ് ഒന്ന് മിണ്ടി തുടങ്ങുവാ.. 

"എന്ത് ആലോചിച്ചു ഇരിക്കുവാ മോളെ.. കഴിക്കു " ലക്ഷ്മി അമ്മ പറഞ്ഞപ്പോഴാ മനസ്സിലായത് ഞാൻ ഇത്ര നേരം ഫുഡും വച്ച് ആലോചിച് ഇരിക്കുവായിരുന്നു എന്ന്... 

ഒരു അമ്മയുടെ എല്ലാ കരുതലും വാത്സല്യം ഒക്കെ വാക്കുകളിൽ ഉണ്ട്.. 

"ഞാൻ ആണോ അന്ന് കാണാതെ പോയ സ്വാതി... "

ഞാൻ ചോദിച്ചതും എല്ലാരും ഒറ്റ ചിരി.. ഞാൻ അതിന് പൊട്ടത്തരം ഒന്നും പറഞ്ഞില്ലല്ലോ ഇങ്ങനെ ചിരിക്കാൻ... 

ഹും... കഴിച്ചിട്ട് ഞാൻ വേഗം എഴുനേറ്റു.. എല്ലാരും കൂടെ അങ്ങിനെ ചിരിച്ചപ്പോൾ എനിക്ക് ഇച്ചിരി വിഷമം ആയി... എന്തായാലും നമ്മുടെ പ്രതിശേദം അറിയിക്കണം അല്ലോ.. ആരേം നോക്കാതെ ഞാൻ എഴുനേറ്റ് പുറത്തേക് പോയി... 

പുറത്ത് ഇട്ടിരുന്ന ബെഞ്ചിൽ പോയി ഇരുന്നു.. ആകെ മൊത്തം ഇച്ചിരി അല്ല ഒത്തിരി സന്തോഷം ഒക്കെ തോന്നുന്നുണ്ട്.. പക്ഷെ ആ സന്തോഷം പൂർത്തി ആവണം എങ്കിൽ... ആരേലും ഈ ഫിൽ in the ബ്ലാങ്ക് കംപ്ലീറ്റ് ആക്കണം.... 

"ഞാൻ കംപ്ലീറ്റ് ആക്കിയാൽ മതിയോ.. "

ഞാൻ നോക്കുമ്പോ വിജയ് അടുത്ത് ഇരിക്കുന്നുണ്ട്.. 

"അത് ഞാൻ... "

"ആത്മഗതിക്കുമ്പോ ഇത്രേം ശബ്ദം വേണ്ട കേട്ടോ.. "

"ട്രോളാൻ വന്നത് ആണോ.. "

"ഇയോ അല്ല.. സഞ്ജു പറഞ്ഞത് ശെരി ആണ്.. കാണാൻ ഉള്ളൂ വലിയ കുട്ടി.. സ്വഭാവം കുഞ്ഞി കുട്ടിയുടെ പോലെ ആണോ.. "

"ആണോ... " അതും ചോദിച്ചു ഞാൻ അവന്റെ കൈയിൽ പിച്ചി.. പെട്ടെന്ന് എന്തോ ഓർത്തത് പോലെ ഞാൻ കൈ വലിച്ചു... 

ഇച്ചിരി നേരം കൊണ്ട് എല്ലാരും എന്റെ ആരൊക്കെ ആയത് പോലെ... അമ്മുട്ടന്റെ അടുത്ത് ഒക്കെ തല്ലു കൂടും പോലെ അങ്ങ് ചെയ്തേ ആ.. 

നഖം കടിച് ഞാൻ നോക്കിയപ്പോ ആള് എന്നേ നോക്കി ചിരിച്ചു കൊണ്ട് ഇരിക്കുവാ... 

"പണ്ടത്തെ നിന്റെ കുറുമ്പ് അത് പോലെ തന്നെ ഉണ്ട് ഇപ്പഴും... "

അതും പറഞ്ഞു വിജയ് എന്റെ തോളിൽ കൂടെ കൈ ഇട്ടു... 

"നിന്റെ സംശയം ഒക്കെ മാറ്റി തരാം.. അത് കഴിഞ്ഞ് ആ പണ്ടത്തെ കുറുമ്പി ആയി വേണം നിന്നെ ഞങ്ങള്ക്ക്... ഒത്തിരി കാത്തിരുന്ന് കിട്ടിയത് ആണ് നിന്നെ... "

അപ്പോഴേക്കും മോളെയും കൊണ്ട് രാധികയും വന്നു.. 

"ഞാനും ഉണ്ട് വിചേട്ടാ... " ......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story