എന്നും എപ്പോഴും: ഭാഗം 11

ennum eppozhum

എഴുത്തുകാരി: നിമ സുരേഷ്

"""ദേ...... ഇപ്പൊ എഴുന്നേറ്റ് വന്നാൽ വല്ലതും ഞണ്ണാം.... ഇല്ലാച്ചാൽ പച്ചവെള്ളം തരില്ല നിനക്കിന്ന് ഞാൻ.....""" """ഇയാള് തരണ്ട..ഞാനാ തൊടിയിലെ കിണ്ണറീന്ന് കോരി കുടിച്ചോളും.....""" ഭദ്രൻ പല്ല് ഞെരിച്ച് വാതിൽ വലിച്ചടച്ച് പോയി..... വീണ്ടും അവൾക്ക് മുന്നിൽ വാതിൽ തുറന്നു...... ഭദ്രന് പകരം അനന്തു ആയിരുന്നെന്ന് മാത്രം...... ""എങ്ങനുണ്ട് ചേച്ചി ഇപ്പൊ?? ഞങ്ങളാകെ പേടിച്ചു പോയി .......""" """കുഴപ്പമൊന്നുല്ലടാ...."" അവൾ പുഞ്ചിരിയോടെ അവനെ നോക്കി എഴുന്നേറ്റു........ """വാ ചേച്ചി കഴിക്കാം.... സമയം ഒരുപാടായി......""" ""വിശപ്പില്ലെടാ......"" ""'അതൊന്നും പറഞ്ഞാൽ പറ്റൂല.... കുറച്ചെങ്കിലും കഴിക്കണം......."""

വാചകങ്ങൾ അവസാനിപ്പിച്ചതും മുറ്റത്ത് നിന്നായി ഭദ്രന്റെ ബുള്ളറ്റിന്റെ ശബ്ദം കേട്ട് അനന്തു ഉമ്മറത്തേക്കോടി..... പക്ഷേ അവൻ എത്തുമ്പോഴേക്കും ഭദ്രൻ സ്ഥലം കാലിയാക്കിയിരുന്നു..... """ഇന്നിനി വരില്ലേ ആവോ!!!!""" അനന്തു നെടുവീർപ്പോടെ ഭദ്രൻ പോയ വഴിയേ കണ്ണും നട്ട് നിന്നു...... ""അനന്തു......."" ""എന്താ ചേച്ചി??"" ""ഇന്നലെ ദേവേട്ടനെ നിന്റെ അണ്ണൻ വല്ലതും ചെയ്തോ???"" ""ഇല്ലല്ലോ ........"" ""ദേവേട്ടൻ അങ്ങനെയൊക്കെ പറഞ്ഞപ്പോ ശിവൻ എന്താ മറുപടി പറഞ്ഞത്???""" ""അയ്യോ ചേച്ചി... അത് മാത്രം ഞാൻ പറയൂല.... നേരത്തെ ഞാൻ പറയാൻ വന്നപ്പോ അണ്ണനെന്നെ വഴക്ക് പറഞ്ഞത് ചേച്ചി കേട്ടതല്ലേ???"""

"""അത് അപ്പോഴല്ലേ.... ഇപ്പൊ ഇവിടെ ഞാനും നീയും മാത്രമല്ലേ ഉള്ളൂ.....""" """അണ്ണൻ പറയരുതെന്ന് പറഞ്ഞത് ഞാനെങ്ങനെയാ പറയുന്നത് ....?? ഞാൻ അണ്ണനെ പറ്റിക്കുന്ന പോലെ ആവില്ലേ ചേച്ചി......"" ഇന്ദ്ര ഉള്ളം കയ്യിൽ താടിയൂന്നി അനന്തുവിനെ അടിമുടിയൊന്നുഴിഞ്ഞ് നോക്കി...... """നീ ഇത്രയ്ക്ക്‌ നിഷ്കളങ്കനായിരുന്നെന്ന് ഞാൻ അറിഞ്ഞില്ല.......!! "" ""ഒന്ന് പോ ചേച്ചി......പക്ഷേ വേറൊരു കാര്യമുണ്ട്...."""" """എന്താ??"""" '''"""അണ്ണന് ചേച്ചിയോട് ചെറിയൊരു ഇതുണ്ട്...""" കാല്പാദം കൊണ്ട് നിലത്ത് കളം വരച്ച് അനന്തു നാണം കലർന്ന ചിരിയാലെ ഇന്ദ്രയ്ക്ക് നേരെ കണ്ണിറുക്കി... """എന്തുണ്ട്????????"""" ആകാംഷയോടെ അവൾ ആരാഞ്ഞു.. """ചെറിയേ ഒരിഷ്ടം .....""""

"""ആ കൊള്ളാം.. ആ വെട്ട് പോത്തിന്.... ഇഷ്ടം.... അതും ഈ എന്നോട്.....മ്മ്മ്മ്മ് """"" ഇന്ദ്രയുടെ ഭാവം രസിക്കാതെ അനന്ദു ചുണ്ട് കൂർപ്പിച്ചു..... """എനിക്കങ്ങനെ തോന്നി...."""" """"ആ നിനക്കങ്ങനെ പലതും തോന്നും...""" """ചേച്ചിയോട് തർക്കിക്കാൻ ഞാനില്ല.... ചേച്ചി വന്നേ.... ഞാൻ ചോറെടുത്ത് തരാം..""" തിടുക്കപ്പെട്ട് അകത്തേക്ക് പോയവന് പിന്നാലെ പുഞ്ചിരിയോടെ ഇന്ദ്രയും ചുവടുകൾ നീക്കി...... 🌼🌼🌼🌼🌼 """ഡാ.... നിന്റെ അണ്ണൻ ഇന്നും വീടണയില്ലേ???""" ""വരുമായിരിക്കും......"" ""നിരാശയോടെ അനന്തു ഗേറ്റിന് വെളിയിലേക്ക് കണ്ണും നട്ടിരുന്നു......""" """ഇരിപ്പ് കണ്ടാൽ തോന്നും അങ്ങേരുടെ ഭാര്യ നീയാണെന്ന്.....""" ""ദേ ചേച്ചീ വേണ്ടാ ട്ടൊ........."""

അവന്റെ കെറുവിച്ച മുഖം കണ്ട് ഇന്ദ്ര കുലുങ്ങി ചിരിച്ചു.... പരിഭവം വിടർന്ന അനന്തുവിന്റെ മുഖത്തേക്കും ആ ചിരി പടരാൻ അധിക സമയമൊന്നും വേണ്ടി വന്നില്ല..... സംഭാഷണങ്ങൾ നീണ്ടു...... ഇരുവരുടേയും കളി ചിരികൾ ആ വീടാകെ അലയൊലികൾ തീർത്തു..... പിന്നീട് ഭദ്രന്റെ ബുള്ളറ്റിന്റെ ശബ്ദം കേട്ടാണ് രണ്ട് പേരും നിശബ്ദരായത് ...... ഭദ്രൻ ബുള്ളറ്റ് സ്റ്റാന്റിലിട്ടിറങ്ങി ഇരുവരെയും ഗൗരവത്തോടെയൊന്ന് നോക്കി... ശേഷം ഉമ്മറ പടികൾ കടന്ന് ഇട്ടിരുന്ന ഷർട്ട്‌ പൊക്കി രണ്ട് പൊതികൾ പടിയിൽ വച്ച് ഒന്നും മിണ്ടാതെ അകത്തേക്ക് കയറി പോയി ..... ഇന്ദ്രയ്ക്ക് നെഞ്ചിൽ ഒരു തണുപ്പ് തോന്നി ........ അവൾ വിടർന്ന കണ്ണുകളോടെ പിന്തിരിഞ്ഞ് ഭദ്രനെ നോക്കി......

"""ഇതാർക്കാ രണ്ടെണ്ണം???""" ""നിന്റെ കുഞ്ഞമ്മേടെ നായർക്ക്.... വേണേൽ എടുത്ത് കഴിക്കാൻ നോക്കെടി ..........""" അവന്റെ വാചകങ്ങൾ കേട്ട് അനന്തു പൊട്ടി ചിരിച്ചു..... ഇന്ദ്രയൊന്ന് കൂർപ്പിച്ച് നോക്കിയപ്പോ ആ ചിരി പതിയെ നിന്നു..... അനന്തൂനെ ഒന്നിരുത്തി നോക്കിയവൾ ചവിട്ടി തുള്ളി ഭദ്രന് പുറകെ പോയി ..... വസ്ത്രങ്ങൾ പോലും മാറ്റാതെ കട്ടിൽ പടിയിലേക്ക് ചാഞ്ഞ് കണ്ണടച്ചിരിക്കുകയായിരുന്നു ഭദ്രൻ..... """അതേ.....അത് ഞങ്ങൾക്ക് കഴിക്കാൻ കൊണ്ട് വന്നത് തന്നെയാണോ??"""

ഭദ്രൻ കണ്ണ് തുറന്നിന്ദ്രയെ തറപ്പിച്ചൊന്നു നോക്കി..... """"എന്താ??നീയും അവനും അല്ലാതെ ഇവിടെ വേറെയാരെങ്കിലുമുണ്ടോ ???""" ""എന്നാൽ പിന്നെ മര്യാദക്ക് , കുറച്ച് സ്നേഹത്തോടെ തന്നൂടെ....... എന്നോട് വേണ്ട... ആ പാവം ചെക്കൻ രാവും പകലും നിങ്ങൾക്കൊപ്പം നടക്കുന്നതല്ലേ......""" """നീ എന്നേ പഠിപ്പിക്കാൻ വരണ്ട......."" '''"നിങ്ങളാരാന്നാ നിങ്ങളുടെ വിചാരം?? ഈൗ കലിപ്പൻ ഷോ ഓഫ്‌ ഒക്കെ ഔട്ട്‌ ഓഫ് ഫാഷൻ ആയിട്ട് കാലം കുറേ ആയി മനുഷ്യാ..... """ """ഡീ.... മിണ്ടാതെ പോകുന്നതാ നിനക്ക് നല്ലത് ......"" ''''മിണ്ടാതെ പോകാൻ എനിക്കിപ്പോ സൗകര്യം ഇല്ല.... ഇയാൾക്ക് തോന്നുമ്പോ തോന്നുമ്പോ എന്നെ വെറുപ്പിക്കാം...അതിന് കുഴപ്പൊന്നുല്ല അല്ലെ???? '''''

"""എല്ലാം ആദ്യേ പറഞ്ഞിട്ടാണല്ലോ നിന്നെ ഇങ്ങോട്ട് കെട്ടിയെടുത്തത്.....സുഖ വാസം നയിക്കാനായിരുന്നെങ്കിൽ വേറെ വല്ലന്മാർക്കുമൊപ്പം പൊയ്കൂടാർന്നോ??""" """ആ... അങ്ങനെ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഞാൻ പോയേനെ.....""" ഇന്ദ്ര നിരാശയോടെ കൈകൾ കൂട്ടി തിരുമ്മി ദീർഘമായൊന്ന് നിശ്വസിച്ചു..... ""എങ്ങനെ ഉണ്ടാകും?? അതല്ലേ സ്വഭാവം.... അഹങ്കാരി.....'''' """ഓ... ഇയാള് വലിയൊരു ഹരിചന്ദ്രൻ.....തന്റെ പരട്ട സ്വഭാവത്തിന് എന്റെയീ നിലവാരമൊക്കെ മതി... കേട്ടോടോ അഹങ്കാരാ....???""" """ഡീ.........""" ഭദ്രൻ കിടക്കയിൽ നിന്നും അരിശത്തോടെ ചാടി എഴുന്നേറ്റു... അതേ നിമിഷം ഇന്ദ്ര അവനിൽ നിന്ന് രക്ഷ തേടി പുറത്തേക്കോടി......... ചെന്ന് പെട്ടത് അനന്തുവിന്റെ മുന്നിലും....

ഇരുവരും ഗൗരവത്തോടെ പരസ്പരമൊന്ന് നോക്കി.... പിന്നിൽ നിന്നും ഭദ്രൻ മുറിയുടെ വാതിൽ വലിച്ചടച്ച നിമിഷം രണ്ട് പേരും ഗൗരവം വിട്ട് പൊട്ടി ചിരിച്ചു.... ഭക്ഷണമൊക്കെ കഴിഞ്ഞ് അനന്തു കിടക്കാനായി മുറിയിലേക്ക് പോയിട്ടും ഇന്ദ്ര അതേ ഇരിപ്പിരുന്നു...... മുറിയിൽ ഭദ്രനുണ്ടെന്നോർക്കെ അവളിൽ വല്ലാത്തൊരു പരവേശമുടലെടുത്തു...... പിന്നെ എന്തും വരട്ടെയെന്ന് മനസ്സിലുറപ്പിച്ചവൾ ഹാളിലെ വെട്ടം കെടുത്തി മുറിയുടെ വാതിൽ പാതി തുറന്ന് അകത്തേക്ക് തലയിട്ട് നോക്കി..... കിടക്കയിൽ കമിഴ്ന്നു കിടന്നുറങ്ങുന്ന ഭദ്രനെ കണ്ടവൾക്ക് പാതി ആശ്വാസമനുഭവപ്പെട്ടു...... ഇന്ദ്ര വാതിലടച്ച് പിന്തിരിഞ്ഞതും ഭദ്രന്റെ കൈയിൽ നിന്നുമൂർന്ന് വീഴാൻ പാകത്തിനുള്ള മദ്യ കുപ്പിയിലവളുടെ കണ്ണുകളുടക്കി....

അരിശത്തോടെ അവനരികിൽ ചെന്നിരുന്ന് കുപ്പി എടുത്ത് മാറ്റി വച്ചു ..... ഭദ്രനെ നാല് പറയാനായി തട്ടിയുണർത്താൻ തുടങ്ങുമ്പോഴാണ് അവന്റെ നഗ്നമായ പുറം മേനിയിലെ കറുത്ത പാടുകളവളുടെ ശ്രദ്ധിയിൽപെട്ടത്....... അവനെ തൊടാനുയർത്തിയ കൈകൾ യാന്ത്രികമായി ആ പാടുകളിലൂടെ ചലിച്ചു ..... ഭദ്രനൊന്ന് ഞരങ്ങി ശിരസ്സുയർത്തി പിന്തിരിഞ്ഞു നോക്കി...... """ഇതൊക്ക .....ഈൗ പാടുകളൊക്കെ.. എന്താ???""" അത്യാകാംഷയോടെയവൾ ഭദ്രനെ ഉറ്റ് നോക്കി...... ഭദ്രൻ അലസ ഭാവത്തിൽ ഇന്ദ്രയെ നോക്കി പുഞ്ചിരിച്ചു...... """അയാൾടെ സമ്മാനം...... എന്റെ അച്ഛന്റെ.......""" പറയുമ്പോൾ അവന്റെ നാവ് കുഴഞ്ഞ് പോകുന്നുണ്ടായിരുന്നു......

അവന്റെ നിറഞ്ഞ കണ്ണുകൾ ഇന്ദ്രയെ വേദനയിലാഴ്ത്തി..... """നീയെന്താ ഇപ്പോ ഇങ്ങനെ മുടി കെട്ടാത്തെ????""" ""എങ്ങനെ??""" ഇന്ദ്ര സംശയപൂർവ്വം പുരികം ചുളിച്ചു..... ""ഇവിടെ ഇങ്ങനെ കൊമ്പ് പോലെ..."" രണ്ട് കൈമുഷ്ടികളും ചുരുട്ടി ഭദ്രൻ അവന്റെ തലയുടെ ഇരുവശത്തും വച്ച് ഇന്ദ്രയെ നോക്കി കള്ള ചിരി ചിരിച്ചു....... പണ്ട് സ്കൂളിൽ പോകുമ്പോൾ അമ്മ ഇരുവശത്തും മുടി ചുരുട്ടി കൊമ്പ് കെട്ടി വച്ച് തരുന്നതിന്ദ്ര പുഞ്ചിരിയോടെ ഓർത്തെടുത്തു ....... """അങ്ങനെ കെട്ട്... അങ്ങനെ കെട്ടുമ്പോഴാ നീ ചുന്ദരിയാവുന്നത്....""" ഭദ്രൻ ഒരു കണ്ണിറുക്കി ഇന്ദ്രയുടെ കവിളിൽ അമർത്തി തൊട്ടു.... അവന്റെ മുഖഭാവം ഇന്ദ്രയിൽ ചിരിയുണർത്തി.... അവൾ പൊട്ടി ചിരിച്ചു......

ഇന്ദ്ര തന്നെ പരിഹസിച്ചതാണെന്ന് നിനച്ച് ഭദ്രൻ കുഞ്ഞുങ്ങളെ പോലെ ചുണ്ട് പിളർത്തി.... '""അല്ലെങ്കിലും നിനക്കെന്നെ ഇഷ്ടല്ലല്ലോ.... ഞാൻ തെണ്ടി ചെക്കനല്ലേ..... വേണ്ട... എന്നേ ഇഷ്ടപ്പെടണ്ട....""" """ദൈവമേ... ഇയാൾക്ക് വെള്ളമടിച്ച് വെളിവില്ലാതായോ !!!!""" ആലോചനയോടെ ഇന്ദ്ര കണ്ണ് മിഴിച്ചു ....... ഭദ്രന്റെ ഭാവമാറ്റം അവളെ അത്രമേൽ അത്ഭുതപ്പെടുത്തിയിരുന്നു.... ഇന്ദ്രയെ നോക്കി പരിഭവിച്ചവൻ പഴയത് പോലെ കിടക്കയിൽ കമിഴ്ന്ന് കിടന്നു...... ""അതേ....."" ഇന്ദ്ര ചൂണ്ട് വിരലാൽ അവന്റെ ചുമലിൽ തോണ്ടി ..... ഭദ്രൻ ചുമൽ കുലുക്കി എതിർവശത്തേക്ക് തിരിഞ്ഞ് കിടന്നു..... """ഇത് നോക്കിയേ... എനിക്കിയാളെ ഇഷ്ടവാ...... എനിക്ക് സ്വന്തമെന്ന് പറയാൻ ആകെ ഇയാളല്ലേ ഉള്ളൂ.....''''"

വാക്കുകൾ ഭദ്രനെ സംതൃപ്തിപ്പെടുത്തി..... അവൻ തല ചെരിച്ച് ഇന്ദ്രയ്ക്ക് നേരെ ഒളികണ്ണെറിഞ്ഞു ..... """ഇയാൾക്ക്‌ എന്നെ ഇഷ്ടല്യാലോ...!!!??"""" ഇന്ദ്ര സങ്കടം നടിച്ചൊരു നെടുവീർപ്പോടെ ചുണ്ട് കോട്ടി ..... ഉടനടി ഭദ്രനെഴുന്നേറ്റവളെ കെട്ടിപിടിച്ചു...... ഇന്ദ്ര നടുക്കത്തോടെ അതേ ഇരിപ്പിരുന്നു ...... കൺ പോളകൾ വികസിച്ചു..... ഒരു നിമിഷമവൾ ശ്വാസമെടുക്കാൻ പോലും മറന്നു പോയി....... ശരീരമാകെ മരവിച്ച് പോയൊരവസ്ഥ... """എന്റെ കുഞ്ഞാവേടെ പോലത്തെ മുഖമാ നിനക്ക്.......'''''' ഭദ്രൻ പറയുന്നത് വ്യക്തമാകാതെ ഇന്ദ്ര പിടഞ്ഞ് കൊണ്ടവനിൽ നിന്നും അടർന്നു മാറി....... ശ്വാസമൊന്നു വലിച്ച് വിട്ടവൾ ഭദ്രനെ നോക്കി.... അവന്റെ മുഖം കുനിഞ്ഞിരുന്നു......

ചൂണ്ട് വിരലിനാൽ അവന്റെ താടി തുമ്പിൽ പിടിച്ചുയർത്തി നീർക്കണങ്ങൾ മിന്നുന്ന മിഴികളിലേക്കുറ്റ് നോക്കി.... """"ഏത് കുഞ്ഞാവ......""" """എന്റെ അമ്മയ്‌ക്കൊരു കുഞ്ഞാവ ഉണ്ടായിരുന്നു....ഇവിടെ......"""" ഉള്ളം കയ്യാൽ ഇന്ദ്രയുടെ ഉദരത്തിൽ കൈ ചേർത്ത് വച്ചവൻ വിതുമ്പി........ """"കൊന്നു.... അയാള്..... കൊന്നു... എന്റെ അമ്മയെയും....എന്റെ കുഞ്ഞാവയെയും കൊന്നു...."""" ഭദ്രൻ പൊട്ടി കരഞ്ഞു..... ഇന്ദ്ര അവന്റെ മുഖം കൈ കുമ്പിളിൽ കോരിയെടുത്തു...... """ആര്??????? """അ... അച്ഛൻ.......... എന്റെ മുന്നിൽ വച്ചാ.......അമ്മയെ...... എന്റെ വാവയും ഉണ്ടായിരുന്നു.... എനിക്കൊന്ന് കാണാൻ കൂടെ കഴിഞ്ഞില്ല .... അയാളെ...അയാളെ....ഞാനും കൊന്നു........"""

ഭദ്രൻ കിതച്ചു........ ഇന്ദ്രയ്ക്കവനോട് വല്ലാത്ത അലിവ് തോന്നി..... അവൾ ഭദ്രനെ ദേഹത്തോട് ചേർത്ത് കെട്ടി പുണർന്നു.... ഉള്ളം കയ്യാൽ അവന്റെ പുറത്ത് മൃദുലമായി തലോടി കൊടുത്തു...... """പോട്ടേ......സാരല്യ.........""" അവന്റെ എങ്ങലുകൾക്ക്‌ ശക്തി പ്രാപിച്ചപ്പോൾ ഇന്ദ്ര അവനെ മുറുകെ മുറുകെ പുണർന്നു.... അവനും ഇരു കൈകൾ കൊണ്ടുമവളെ വരിഞ്ഞു ചുറ്റി...... """നിന്നെ കണ്ടപ്പോ ഞാൻ മനസ്സിൽ കണ്ട എന്റെ വാവേടെ മുഖം പോലെ തോന്നി... പക്ഷേ നിനക്ക് എപ്പോഴും ദേവേട്ടൻ മതിയായിരുന്നു..... എന്നെ ഒന്ന് നോക്കീട്ട് പോലുമില്ലല്ലോ...."""??? ""അത് പണ്ടല്ലേ.......ഇപ്പൊ ഞാൻ ഇയാൾടെ കൂടെ ഉണ്ടല്ലോ.....ഇയാൾടെ മാത്രമായിട്ട്.......""" """എന്നും ഉണ്ടാകുവോ??"""

""""പിന്നേ........ ‘‘എന്നും......എപ്പോഴും’’ ഇയാൾടെ കൂടെ ഞാനുണ്ടാകും....പോരേ???""""" ഭദ്രൻ അവളിൽ നിന്നും അകന്നു മാറി ഇന്ദ്രയെ നോക്കി തലയാട്ടി ..... പിന്നീട് കുസൃതിയോടെ അവളുടെ കവിളിൽ ചുണ്ടുകൾ ചേർത്തു...... """നിന്റെ ഈ കവിളും എനിക്കിഷ്ടമാണല്ലോ.....!!! എന്റെ സ്വപ്നത്തിൽ വരാറുണ്ടായിരുന്ന കുഞ്ഞാവയ്ക്കും ഇതേ കവിളായിരുന്നു.......""" ""'ആണോ!!! അപ്പൊ എന്നെ അനിയത്തിയായിട്ടാണോ കാണുന്നെ???""" ഭദ്രൻ കുറുമ്പോടെ അത് സമ്മതിച്ചു കൊണ്ട് തല കുലുക്കി.... ഇന്ദ്ര കൂർപ്പിച്ച് നോക്കിയപ്പോ അല്ലെന്നർത്ഥത്തിൽ തല ചലിപ്പിച്ച് ഉടനടി ഇന്ദ്രയുടെ മടിയിലേക്ക് തല ചായ്‌ച്ച് അവളുടെ വയറിലേക്ക് മുഖം പൂഴ്ത്തി കിടന്നു...... ശേഷം ദൃഢമാർന്ന കൈകൾ കൊണ്ടവളെ ചുറ്റിപ്പിടിച്ചു....

"""എന്റെ വാവ ഇവിടെ വരും.... നിന്നെ പോലെ ചുരുണ്ട മുടിയും... ഉണ്ട കവിളും.... വല്യേ കണ്ണുകളും... കുഞ്ഞി ചെവികളുമൊക്കെയായി ന്റെ മാത്രം വാവപെണ്ണ് വരും.......""" അവന്റെ വാക്കുകൾ ഇന്ദ്രയിലൊരു കോരിത്തരിപ്പുളവാക്കി... പ്രത്യേകാനുഭൂതിയോടെ ഹൃദയമിടിപ്പുയർന്നു..... ചൊടികളിൽ മനോഹരമായൊരു പുഞ്ചിരി തത്തി..... വീണ്ടും നാമ്പിട്ട പ്രണയത്തിന്റെയോ...!! അതോ......ഭദ്രന്റെ തരളമാർന്ന വാക്കുകളിൽ തുളുമ്പിയ മാതൃത്വത്തിന്റെയോ.....!!! ഇന്ദ്ര ഇമകൾ താഴ്ത്തി ഭദ്രനെ നോക്കി.... ഭദ്രനപ്പോഴും അവളിലാഴ്ന്ന്......അവളെ ശ്വസിച്ച് കിടക്കുകയായിരുന്നു....

ഇന്ദ്രയുടെ കൈകൾ ലോലമായി അവന്റെ പാറിപറന്ന മുടിയിഴകളിലൂടോടി നടന്നു...... തലോടലുകളിൽ ഭദ്രൻ സ്വയം മറന്നു.... കൺ പോളകൾ വാശിയോടെ അടഞ്ഞു പോകുന്നതിനനുസരിച്ച് ഇന്ദ്രയിലുള്ള ഭദ്രന്റെ പിടിത്തവും അയഞ്ഞു തുടങ്ങി.... പതിയെ പതിയെ അവൻ നിദ്രയിലേക്ക്‌ വഴുതി വീണു..... എന്നാൽ ഇന്ദ്രയപ്പോഴും മറ്റൊരു ലോകത്തായിരുന്നു.... മനസ്സും ശരീരവും ഭദ്രനെന്ന നാമത്തിൽ ഇഴകി ചേർന്ന്...... അവന്റെ വാക്കുകളിൽ അലിഞ്ഞ്.... അവനോട് ചേർന്നവൾ വെറുതെ വെറുതെ പുഞ്ചിരിച്ചു.....................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story