എന്നും എപ്പോഴും: ഭാഗം 19

ennum eppozhum

എഴുത്തുകാരി: നിമ സുരേഷ്

ഭദ്രന്റെ ഷർട്ടിൽ കൈകൾ ചുരുട്ടി പിടിച്ച് സുഖ നിദ്രയിലാഴ്ന്നു കിടക്കുകയായിരുന്നു ഇന്ദ്ര..... ഭദ്രനാ പെണ്ണിനോട് അതിയായ വാത്സല്യം തോന്നി.... കൈകളാൽ തന്റെ ഷർട്ടിലുള്ള ഇന്ദ്രയുടെ പിടുത്തം വേർപ്പെടുത്തിയവൻ കുറച്ച് മാറി കിടന്നു..... പിന്നീട് പതിയെ മുഖം താഴ്ത്തിയവളുടെ പുരിക കൊടികൾക്കിടയിൽ അരുമയായി ചുണ്ടുകൾ ചേർത്തു..... ഇന്ദ്ര ഒന്ന് ചിണുങ്ങി ഭദ്രന്റെ നെഞ്ചിലെ ചൂട് തേടി വീണ്ടും അവനിലേക്ക് പറ്റി ചേർന്നു..... അത്രയേറെ മനോഹരമാർന്ന പുഞ്ചിരിയാലെ ഭദ്രനവളെ സ്നേഹത്തോടെ മുറുകെ പുണർന്ന് നിദ്രയെ പുൽകി...... 🌼🌼🌼🌼🌼🌼🌼 രാവിലെ എത്രയൊക്കെ ശ്രമിച്ചിട്ടും തന്നെ ചുറ്റിപിടിച്ച ഭദ്രന്റെ കൈകളെ അടർത്തി മാറ്റാൻ ഇന്ദ്രയ്ക്ക് സാധിക്കുന്നുണ്ടായിരുന്നില്ല....... ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ തളർച്ചയോടെയൊരു നെടുവീർപ്പിട്ട് ഇന്ദ്ര നിസ്സഹായമായി ഭദ്രന്റെ മുഖത്തേക്ക് നോട്ടമെറിഞ്ഞു... അതേ നിമിഷം ഒളി കണ്ണെറിഞ്ഞൊരു കള്ള നോട്ടം ഇന്ദ്രയിലേക്കും പാളി വീണു... ഭദ്രന്റെ ആ നോട്ടം ഇന്ദ്ര വ്യക്തമായി കണ്ടു...... അവൾ ചുണ്ട് കൂർപ്പിച്ച് പല്ലിറുമ്മി .......

"""ഓഹോ...!!അപ്പൊ കള്ള ഉറക്കമാണല്ലേ.....ശരിയാക്കി തരാം....""" ഭദ്രന്റെ കൈ പിടിയിൽ നിന്നുമൊന്നുയർന്ന് അവളവന്റെ കവിൾ തടത്തിൽ അമർത്തി കടിച്ചു....... വേദനയാൽ കൈകൾ ആദ്യമൊന്നയഞ്ഞെങ്കിലും അടുത്ത നിമിഷവൻ ഇന്ദ്രയിലുള്ള പിടി മുറുക്കി അവളെ വലിച്ച് താഴേക്കാക്കി മുഖം ഇന്ദ്രയുടെ കഴുത്തിടുക്കിൽ പൂഴ്ത്തി.... ഇന്ദ്ര വിറയലോടെ ഒന്നുയർന്നു പൊങ്ങി... കൈകൾ ഭദ്രനെ ചുറ്റി വരിഞ്ഞു...... """മാറ്.... എനിക്ക് ജോലിക്ക് പോകണം.....'""" """ഇന്ന് പോകണ്ട.....'""" """"അങ്ങനെ പോവാതിരിക്കാനൊന്നും............""" വാക്കുകൾ അവസാനിപ്പിക്കും മുന്നേ ഭദ്രന്റെ പല്ലുകൾ അവളിലാഴ്ന്നിറങ്ങി...... നിമിഷങ്ങൾക്ക് ശേഷം ഭദ്രനവളിൽ നിന്നുമടർന്നു മാറി അവളേ വലിച്ച് ദേഹത്തോട് ചേർത്ത് കെട്ടിപ്പുണർന്നു.... ഇന്ദ്ര ചൂണ്ട് വിരലാൽ ഭദ്രന്റെ നെഞ്ചിൽ ചിത്രങ്ങൾ വരഞ്ഞപ്പോൾ ഭദ്രൻ മിഴികൾ ചിമ്മി വീണ്ടും നിദ്രയിലേക്കൂളിയിട്ടു....... 🌼🌼🌼🌼🌼🌼

"""ദേ... ഒന്നെഴുന്നേൽക്ക്..... സമയം വൈകി........ എന്നെ കടയിലാക്കി താ.......""" കൈകൾ ചുരുട്ടി നെഞ്ചിൽ ചേർത്ത് കമിഴ്ന്ന് കിടന്നുറങ്ങുന്നവനെ പിടിച്ച് കുലുക്കി എഴുന്നേൽപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു ഇന്ദ്ര...... താടിയിൽ കയ്യൂന്നി വാതിൽക്കൽ അനന്തുവും നിൽപ്പുണ്ട്...... ഒടുവിൽ തോൽവി സമ്മതിച്ചവൾ ബാഗുമെടുത്ത് മുറിക്ക് വെളിയിലേക്കിറങ്ങി...... """ഞാൻ ബസ്സിന്‌ പോവാ.... നിന്റെ അണ്ണൻ എഴുന്നേൽക്കുമ്പോ പറഞ്ഞേക്ക്....""" തെല്ലൊരു അമർഷത്തിൽ വാക്കുകൾ ഉരുവിട്ട് പോകാനൊരുങ്ങിയവളെ അനന്തു തടഞ്ഞു...... """അണ്ണനെ എഴുന്നേൽപ്പിക്കാൻ എന്റേലൊരു വഴിയുണ്ട്.....""" """എന്താ??""" ഇന്ദ്ര ആകാംഷയോടെ ചോദിച്ചു...... """അതൊക്കെ ഉണ്ടെന്റെ ചേച്ചീ ........""" ഇന്ദ്രയുടെ കവിളിലൊന്നു നുള്ളി അനന്തു ചെന്ന് സോഫയിലിരുന്ന് ഉറക്കെ സംസാരിച്ചു....... """അണ്ണാ.... ദേ... അലക്സിച്ചായൻ വിളിക്കുന്നു....ഒരുപാട് നേരായി അണ്ണനെ.......................""" വാക്കുകൾ പൂർത്തിയായില്ല ..... അതിന് മുന്നേ ഭദ്രൻ കാറ്റ് പോലെ ഹാളിലേക്ക് പാഞ്ഞെത്തി..... """എവിടെ?????"""

വെപ്രാളത്തോടെ ചോദിക്കുന്നവനെ അനന്തു നിസ്സാര ഭാവത്തിൽ നോക്കി """"എന്ത്???.....""" """"നീയല്ലേടാ കഴുതേ അലക്സിച്ഛൻ വിളിക്കുന്നെന്ന് പറഞ്ഞ് അലറി കൂവിയത്......""" """അത് ചുമ്മാ....... ചേച്ചി വിളിച്ചിട്ടെഴുന്നേൽക്കാത്തത് കണ്ടപ്പൊ അണ്ണനെ എഴുന്നേൽപ്പിക്കാൻ ഞാനൊരു നമ്പറിട്ടതാ........""" ഇളിച്ച് കൊണ്ടവൻ പറഞ്ഞു നിർത്തി... """നിനക്കീയിടെ ആയിട്ട് തമാശ കുറച്ച് കൂടുന്നുണ്ട്..... ഞാനൊന്നും മിണ്ടുന്നില്ലാന്ന് കരുതി വിളച്ചിലെടുത്താലുണ്ടല്ലോ ........."""" """വെറുതെ അവനെ വഴക്ക് പറയണ്ട.... വിളിക്കുമ്പോ എഴുന്നേൽക്കണം..... ഇല്ലാച്ചാൽ ഇങ്ങനെയൊക്കെ ചെയ്യേണ്ടി വരും...."""" """"നീ വന്നതിൽ പിന്നെയാ ഇവനീ കുരുത്തം കെട്ട സ്വഭാവം കാണിക്കാൻ തുടങ്ങിയത്... എല്ലാത്തിനും ഇവന് വളം വച്ച് കൊടുക്കുന്നത് നീ ഒറ്റൊരുത്തിയാ ........""" """ആ സമ്മതിച്ചു.... നിങ്ങൾക്ക് നഷ്ട്ടൊന്നുല്ലല്ലോ......??"" ഭദ്രനെ പുച്ഛിച്ച് ചുമലിലെ ബാഗ് ഒന്നൂടെ കയറ്റിയിട്ടവൾ മുന്നോട്ട് നടന്നു...... ""നീയെങ്ങോട്ടാ???"" """നിങ്ങളേ നിങ്ങടെ അലക്സിച്ഛന്റെ അടുത്തേക്ക് ചെല്ല്... ഞാൻ ബസ്സിന്‌ പൊയ്ക്കോളാം.... മ്മ്ഹ്....""""

"""അവിടെ നിൽക്ക്..... ഞാൻ കൊണ്ട് വിടാം......""" """വേണ്ടാ....""" വാശിയോടെ പറഞ്ഞവൾ തിടുക്കപ്പെട്ട് മുന്നോട്ട് നടന്നു.... ""ഇവളെയിന്ന് ഞാൻ......""" മുണ്ട് മടക്കി ഇന്ദ്രയുടെ പുറകെ ചെന്ന് ഭദ്രൻ അവളെയെടുത്ത് തോളിലേറ്റി തിരികെ മുറിയിലേക്ക് നടന്നു...... അനന്തു അവരെ ഇരുവരെയും നോക്കി വാ പൊത്തി ചിരിച്ചു...... ഇന്ദ്രയ്ക്ക് ജാള്യത തോന്നി.... അവൾ ഭദ്രനിൽ നിന്നും കുതറിയിറങ്ങാൻ ആവുന്നത്ര ശ്രമിച്ചു.... പക്ഷേ പരാജയപ്പെട്ടു..... """നിങ്ങളെന്താ ഈ കാണിക്കണത് ? എന്നെ താഴെയിറക്ക് ........."""" '""""മിണ്ടാതിരുന്നില്ലെങ്കിൽ ഇതേ പോലെ കൊണ്ട് കിണറ്റിലിടും..... പറഞ്ഞില്ലാന്ന് വേണ്ടാ......""" മുറിയിലെത്തി മേശപ്പുറത്ത് വച്ചിരുന്ന താക്കോലെടുത്ത് വാതിൽ പൂട്ടിയ ശേഷം ഭദ്രൻ ഇന്ദ്രയെ താഴെ നിർത്തി ....... ""ഞാൻ പോയി കുളിച്ചിട്ട് വരാം....""" അവളെ ഗൗരവപൂർവ്വമൊന്ന് നോക്കിയവൻ വസ്ത്രങ്ങളെല്ലാം എടുത്ത് കുളിമുറിയിലേക്ക് കയറി..... 🌼🌼🌼🌼🌼🌼

"""വൈകുന്നേരം ഞാൻ വരും.......""" ഇന്ദ്രയെ കടയുടെ മുന്നിലിറക്കി ഭദ്രൻ ആരോടെന്നില്ലാതെ പറഞ്ഞു...... """വേണ്ടാ.....ഞാൻ ബസ്സിന്.....""" ""പറഞ്ഞതങ്ങോട്ട് കേട്ടാൽ മതി......"" സ്വരം കടുത്തിരുന്നു..... മറുപടിയൊന്നും പറയാതെയവൾ കടയിലേക്ക് കയറി....... അന്നത്തെ ദിവസം കടയിൽ പതിവിലും തിരക്ക് കുറവായിരുന്നു..... ജോലികളെല്ലാം തീർത്ത് ഇന്ദ്രയും മഞ്ജുവും നേരത്തെ ഇറങ്ങി ........ """ഡീ... നീ ബസ്സിനല്ലേ???""" """അല്ല ......ശിവൻ വരും......""" പറഞ്ഞു തീർന്നപ്പോഴേക്കും ഭദ്രന്റെ ബുള്ളറ്റ് അവർക്ക് മുമ്പിൽ ഇരച്ചെത്തി...... ഭദ്രനെ കണ്ട് മഞ്ജു അന്താളിപ്പോടെ ഇന്ദ്രയെ ഒന്ന് നോക്കിയ ശേഷം വീണ്ടും ഭദ്രനിലേക്ക് നോട്ടമെയ്തു...... """"മ്മ്മ്???""" മഞ്ജുവിന്റെ നോട്ടം ഇഷ്ടപ്പെടാതെ ചോദ്യരൂപേണയവൻ അവളെ നോക്കി ഗൗരവത്തോടെ പുരികമുയർത്തി..... """"അല്ല.....താടി.....???""" ഭദ്രന്റെ നേത്രങ്ങൾ ഇന്ദ്രയ്ക്ക് നേരെ കൂർത്തു...... അവൾ ചൂണ്ട് വിരലിൻ നഖം കടിച്ച് എങ്ങോ മിഴികൾ പാകി നിന്നു..... """"എന്തായാലും ഇതാ ഭംഗി......"""" പുഞ്ചിരിയോടെ പറഞ്ഞവളെ ഇന്ദ്ര തറപ്പിച്ച്‌ നോക്കി..... അത് കണ്ട് ഭദ്രൻ ചൊടികൾ കൂട്ടി പിടിച്ച് ഉള്ളാലെ ചിരിച്ചു.......

ചൊടിയോടെ ഇന്ദ്ര ബൈക്കിൽ ഭദ്രന് പുറകിൽ കയറി അവനോടൊട്ടിയിരുന്നു..... """എങ്കിൽ ശരി മഞ്ജു ...... നാളെ കാണാം........."""" പുഞ്ചിരിയോടെ യാത്ര പറഞ്ഞവൾ ഭദ്രന്റെ ഇടുപ്പിൽ ഒന്ന് നുള്ളി...... """"പോകാം.......""" ബുള്ളറ്റ് മുന്നോട്ട് നീങ്ങി........ ഇന്ദ്ര ഓരോന്നോർത്ത് ചുറ്റിലുമുള്ള കാഴ്ച്ചകളിലേക്ക്‌ കണ്ണും നട്ടിരുന്നു....... കുറച്ച് ദൂരം പിന്നിട്ടതും അവർക്ക് മുമ്പിലൊരു കാർ കുറുകെ നിർത്തി... ഭദ്രൻ ബുള്ളറ്റ് സഡൻ ബ്രേക്കിട്ട് നിർത്തിയപ്പോൾ ഇന്ദ്ര ഞെട്ടലോടെ ഭദ്രനെ ഇറുകെ ചുറ്റി പിടിച്ചു.... കാറിൽ നിന്നിറങ്ങിയ നാല് പേരെ ഇന്ദ്ര സംശയത്തോടെ നോക്കി എന്നാൽ ഭദ്രന്റെ മുഖത്ത് യാതൊരു തരത്തിലുള്ള ഭാവ വ്യത്യാസവും ഇല്ലായിരുന്നു......... """"വെറുതേ ഷോ കാണിക്കാണ്ട് മുന്നീന്ന് മാറെടാ ......"""" """മാറാടാ...... അതിന് മുന്നെ ഞങ്ങളെ ഏൽപ്പിച്ച ജോലി ഒന്ന് തീർത്തോട്ടെ........""" ഭദ്രൻ പുച്ഛത്തോടെ ഒന്ന് ചിരി തൂകി ചാവി തിരിച്ച് ബുള്ളറ്റ് ഓഫ് ചെയ്ത് കൈകൾ രണ്ടും മാറിൽ പിണച്ച് കെട്ടി ഇരുന്നു...... അവരുടെ രൂപവും ഭാവവും സംസാരവും ഒക്കെ കണ്ട് ഇന്ദ്രയ്ക്കാകെ പേടിയാകാൻ തുടങ്ങിയിരുന്നു...... """നീ ഒന്ന് ഇറങ്ങിക്കെ......."""

""""വേണ്ടാ..... വഴക്കുണ്ടാക്കണ്ട... നമുക്ക് പോകാം....എനിക്കാകെ പേടിയാകുന്നു... പ്ലീസ്......""" നിറ കണ്ണുകളോടെയവൾ ഭദ്രന്റെ ചുമലിൽ നെറ്റി മുട്ടിച്ചു ....... കൈ വിരലുകൾ ഭീതിയോടെ ഭദ്രന്റെ ഷർട്ടിൽ മുറുകി..... ഭദ്രൻ ദീർഘമായൊന്ന് നിശ്വസിച്ച് ചാവി തിരിച്ച് ബുള്ളറ്റിന്റെ കിക്കറിൽ ആഞ്ഞ് ചവിട്ടി....... ആക്സിലേറ്റർ തിരിച്ച് മുന്നോട്ട് എടുക്കാനൊരുങ്ങിയതും നാല് പേരും അവർക്ക്‌ മുന്നിൽ നിരന്നു നിന്നു...... ""'എങ്ങോട്ടാ മോനെ?? പറഞ്ഞില്ലേ ഏൽപ്പിച്ച ജോലി കഴിഞ്ഞിട്ടേ ഞങ്ങൾ മാറുള്ളൂന്ന്""""..... """ഭാര്യയായിരിക്കും അല്ലെ?? കൊള്ളാം........ മോളൊന്നിറങ്ങിക്കെ....... ഞങ്ങൾക്കിവനായിട്ട് ചെറിയൊരു ഇടപാടുണ്ട്.......അത് കഴിഞ്ഞിട്ട് വേണമെങ്കിൽ നമുക്കൊന്ന് പരിചയപ്പെടാം......"""" കൂട്ടത്തിലൊരുവൻ വഷളൻ ചിരിയോടെ ഇന്ദ്രയ്‌ക്കരികിൽ വന്ന് നിന്നു..... ഇന്ദ്ര അവനെ തറപ്പിച്ചൊന്ന് നോക്കി...... """ഹാ എന്നെ നോക്കി നിൽക്കാതെ ഇങ്ങോട്ടിറങ്ങ് മോളെ ........'''''''' തന്റെ കൈ തണ്ടയിലേക്ക് നീണ്ടവന്റെ കരങ്ങളെ അവൾ ഇഷ്ടക്കേടോടെ തട്ടിയെറിഞ്ഞു......

അടുത്ത നിമിഷം ഭദ്രൻ തന്റെ ഇടത് കൈ നീട്ടി അയാളുടെ ഷർട്ടിൽ പിടുത്തമിട്ട് ഊക്കോടെ പിന്നോട്ട് വലിച്ചു...... അപ്രതീക്ഷിതമായ ഭദ്രന്റെ പ്രവർത്തിയിൽ പിന്നിലേക്ക് വേച്ചു പോയവന്റെ കാൽമുട്ടുകളിലൊന്നിൽ ഭദ്രൻ ആഞ്ഞ് ചവിട്ടി.... വേദനയാൽ പുളഞ്ഞയാൾ നിലത്തേക്കമർന്നു .... ഇന്ദ്ര വിറയലോടെ ഭദ്രനെ നോക്കി ഉമിനീരിറക്കി........ """ഇറങ്ങി അങ്ങോട്ട് നീങ്ങി നിൽക്ക്....""" കഠിനമാർന്ന സ്വരത്തെ പിന്തള്ളാൻ അവൾക്കായില്ല..... ഭദ്രനെ നോക്കി സമ്മതപ്പൂർവ്വം തലയാട്ടിയവൾ പരവേശത്തോടെ ബൈക്കിൽ നിന്നുമിറങ്ങി അല്പം അകലേക്ക്‌ മാറി നിന്നു....... പിന്നാലെ ബുള്ളറ്റ് സ്റ്റാന്റിലിട്ട് ഭദ്രനും... കാല് കൊണ്ട് മുണ്ടിനറ്റം തേവി മടക്കി കുത്തിയവൻ നിലത്തമർന്നു പോയവന്റെ നെഞ്ചിൽ ഒരിക്കൽ കൂടി കാലമർത്തി .......... അയാൾ ഉച്ചത്തിൽ അലറി കരഞ്ഞു.... ഭദ്രന്റെ ചൊടികളിൽ നേർത്തൊരു പുഞ്ചിരി മിന്നി..... അത് കണ്ട് അരിശം പൂണ്ട് ഭദ്രനരികിലേക്ക് ഓടിയടുത്തവന്റെ കഴുത്തിൽ കൈ ചേർത്ത് ഞെരിച്ചവൻ ശക്തിയിൽ പിന്നോട്ട് തള്ളി മാറ്റി...... ഇന്ദ്ര എല്ലാം സസൂക്ഷ്മം നിരീക്ഷിച്ച് പേടിയോടെ നിന്നു.....

ഓരോ തവണ ഭദ്രന് നേരെ അവർ കത്തി വീശുമ്പോഴും ആ പെണ്ണിന്റെ ഹൃദയം പൊട്ടി പോകുമെന്ന തരത്തിൽ മിടിച്ച് കൊണ്ടിരുന്നു....... ഒടുവിൽ ഭദ്രന് മുന്നിൽ പിടിച്ച് നിൽക്കാനാകാതെ നാല് പേരും തോൽവി സമ്മതിച്ച് നിലം പതിച്ചു..... ചുണ്ടിലുതിർന്ന ചോര പുറത്തേക്ക് തുപ്പി ഭദ്രൻ കിതപ്പോടെ അവരിലൊരുവന് മുന്നിൽ മുട്ട് കുത്തിയിരുന്നു........ """ആാാരാ ആള്????"""" തീർത്തും ഗൗരവം നിറഞ്ഞവന്റെ ചോദ്യത്തിന് മറുപടി പറയാതെ നാല് പേരും മൗനം പാലിച്ചപ്പോൾ ഭദ്രനിൽ ദേഷ്യം ആളിക്കത്തി.... അവന്റെ വലത് കൈ തലം കുറച്ചകലെ നിലത്തായി വീണ് കിടക്കുന്ന കത്തിയിലേക്ക് നീളുന്നത് കണ്ടിന്ദ്ര ഓടി അവനരികിൽ ചെന്ന് നിന്ന് ഭദ്രനെ പിടിച്ചെഴുന്നേൽപ്പിക്കാൻ ശ്രമിച്ചു ........ ഭദ്രൻ തല ചെരിച്ച് ഇന്ദ്രയെ ദഹിപ്പിച്ചൊന്ന് നോക്കി..... അവന്റെ വരിഞ്ഞ് മുറുകിയ കഴുത്തിലെ ഞരമ്പുകളും.... ക്രോധം കൊണ്ട് വിറയ്ക്കുന്ന ചൊടികളും .... ചുവപ്പ് പടർന്ന കണ്ണുകളുമെല്ലാം ഇന്ദ്ര അത്രമേൽ ഭീതിയോടെ നോക്കി കണ്ടു... ഭദ്രന്റെ ശരീരത്തിൽ വച്ച അവളുടെ കൈകൾ യാന്ത്രികമായി അയഞ്ഞു......

കയ്യിൽ പിടിമുറുക്കിയ കത്തി ഒരുവന്റെ കഴുത്തിലേക്ക് ചേർത്ത് വച്ചതും ഇന്ദ്രയുടെ കൈകൾ വീണ്ടും ഭദ്രന്റെ ചുമലിൽ അമർന്നു.... """മതി ....... പോവാം..... എനിക്ക്... എനിക്ക് പേടിയാവുന്നു.... ഇനി ഇവിടെ നിൽക്കണ്ട......""" ഇടറിയ ശബ്ദത്തിലവൾ പറഞ്ഞു നിർത്തിയതും ഭദ്രൻ പല്ല് ഞെരിച്ച് കയ്യിൽ കരുതിയ കത്തി ദൂരേക്ക് വലിച്ചെറിഞ്ഞ് ബുള്ളറ്റിനരികിലേക്ക് നടന്നു....... മുഷ്ഠി ചുരുട്ടി ബുള്ളറ്റിന്റെ സീറ്റിൽ ആഞ്ഞിടിച്ചവൻ വണ്ടിയിൽ കയറി ഇരുന്ന് ഇന്ദ്രയെ കനപ്പിച്ചൊന്നു നോക്കി.... നോട്ടത്തിനർത്ഥം മനസ്സിലാക്കിയെന്നോണം അവൾ ഓടി ചെന്ന് അവന് പുറകിൽ കയറി ഇരുന്നു........ വണ്ടി മുന്നോട്ട് നീങ്ങിയപ്പോൾ ഉള്ളിലാളി പടരുന്ന അമർഷമെല്ലാം ഭദ്രൻ ആക്സിലേറ്ററിൽ തീർത്തു.... പതിവില്ലാതെ വീടിനുമ്മറത്ത് അമ്മുവും സീതമ്മയും ഇരിപ്പുണ്ടായിരുന്നു.... ഇന്ദ്രയെ കണ്ട നിമിഷം അമ്മു ഓടി അവൾക്കരികിൽ വന്ന് നിന്ന് ഇന്ദ്രയുടെ മാറിലേക്ക് തല ചായ്‌ച്ചു..... അവൾ പുഞ്ചിരിയോടെ അമ്മുവിന്റെ മുടിയിഴകളെ തഴുകി നെറുകിൽ ചുണ്ടമർത്തി .....

ബുള്ളറ്റിൽ നിന്നിറങ്ങിയ ഭദ്രന് നേരെ സീതമ്മ സംശയപ്പൂർവ്വം നെറ്റി ചുളിച്ചു ..... """ഇതെന്താടാ...?? നിന്റെ മേലപ്പടി അഴുക്ക് ........""" """അതൊന്നുല്ല......""" ഭദ്രൻ കൃത്യമായൊരു ഉത്തരം നൽകില്ലെന്ന് അറിയാവുന്നത് കൊണ്ട് സീതമ്മയുടെ നോട്ടം ഇന്ദ്രയിലേക്ക് നീണ്ടു...... """എന്താ മോളെ?? നിങ്ങള് വല്ലിടത്തും വീണോ??""""" """അത് പിന്നെ സീതമ്മേ..... ഞങ്ങൾ വരുന്ന വഴിക്ക് മൂന്ന് നാല് പേർ വഴക്കുണ്ടാക്കി.... അങ്ങനെ.........""""" """ഓ... പതിവ് ഗുണ്ടായിസം തന്നെ.... അല്ലെ????"""" സീതമ്മ ഭദ്രനെ ശാസനയോടെ നോക്കി... """ഭദ്രാ...... മതിയാക്കെടാ നിന്റെ ഈ അടിപിടി....... ഒരു കുടുംബമായില്ലേ നിനക്ക്........ വേറെന്തെങ്കിലും ജോലി കിട്ടാനുള്ള പ്രയാസമാണെങ്കിൽ നീ പറ...... ചന്ദ്രമംഗലത്തെ കമ്പനി........"""" """ഇളേമേ.........."""" ഭദ്രൻ ഉച്ചത്തിൽ ആക്രോശിച്ചു........ """"ഞാനൊന്ന് പറയട്ടെ ഭദ്രാ...... നിന്റെ അച്ഛൻ തുടങ്ങി വച്ചന്നെ ഉള്ളൂ....

എന്റെ അധ്വാനം കൊണ്ടൊന്നു മാത്രമാണ് ആ കമ്പനി ഇന്നീ നിലയിൽ എത്തി നിൽക്കുന്നത്.... ഇളേമയ്ക്ക് നീ അല്ലെ ഉള്ളൂ മോനെ....."""" അവർ ദൈന്യതയോടെ ഭദ്രനെ നോക്കി.... """വേണ്ട ഇളേമേ..... ന്യായീകരണങ്ങൾ ഒന്നും വേണ്ടാ....... ചന്ദ്രമംഗലവുമായി ഭദ്രന് അന്നും , ഇന്നും ഇനി അങ്ങോട്ടും യാതൊരു ബന്ധവും ഇല്ല..... അയാളെന്റെ അച്ഛനും അല്ല......... എനിക്കിഷ്ടമല്ല അയാളെ എന്നോട് കൂട്ടി ചേർക്കുന്നത്........"""" വാശിയോടെ പറഞ്ഞവൻ തിരികെയിറങ്ങി ബൈക്കുമായി എങ്ങോട്ടോ പാഞ്ഞു....... സീതമ്മ നിരാശയോടെ ഇന്ദ്രയിലേക്ക് നോട്ടം പായിച്ചു...... """മോളൊന്ന് അവനോട് പറയണം..... അവനെ മാറ്റിയെടുക്കാൻ മോളെ കൊണ്ടേ പറ്റൂ....."""" ഇന്ദ്രയുടെ ചുണ്ടുകൾ വിടർന്നു...... """ശിവനെ ശിവനായിട്ട് കാണാനാ സീതമ്മേ എനിക്കിഷ്ടം..... അയാളെ കുറിച്ചെല്ലാം അറിഞ്ഞിട്ടല്ലേ ഞാൻ അയാൾക്കൊപ്പം ജീവിക്കാൻ ഇറങ്ങി പുറപ്പെട്ടത്..... ശിവന് സ്വയം മാറണമെന്ന് എന്ന് തോന്നുന്നോ അന്ന് മാറട്ടെ..... ഞാനായിട്ട് അയാളിലെ വ്യക്തിത്വത്തെ ഒരിക്കലും മാറ്റാൻ ശ്രമിക്കില്ല....."""""...... തുടരും.....❣️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story